Monday, 4 August 2025
നാരായണഃ
നാരായണഃ -
1. നരതി ഇതി നര: = നയിയ്ക്കുന്നവൻ; ആനന്ദത്തെ പ്രാപിയ്ക്കുന്നവൻ എന്നൊക്കെ അർത്ഥം.
നരസ്യ ഇദം നാരം; നാരം അയതി ഇതി നാരായണ:
നാരായണ: എന്ന പദത്തിന് മൂന്നു അർത്ഥാന്തരങ്ങൾ ഉണ്ട്:
1. നരനെ -മനുഷ്യനെ- സംബന്ധിച്ചത്; 2 പരമാത്മാവിനെ സംബന്ധിച്ചത്; 3 ജലത്തെ സംബന്ധിച്ചത്;
2. നാശരാഹിത്യയോഗേന 'ര'ഏവ 'നര' ഈരിതഃ.
നരോ നാമാന്തരേണാത്ത്ര 'നാര' ഇത്യപി കീർത്യതേ..
നാരാണാം നിത്യജീവാനാമയനം ഗതിരസ്തി യഃ.
സ'നാരായണ'ഇത്യുക്തോ യസ്യ തേഽപ്യയനം തതഃ..
['ര' എന്നതിനോട് നാശരഹിതം എന്നർത്ഥത്തിൽ 'ന' ചേർന്നപ്പോൾ, 'നര' എന്നായി. ഈ പദത്തിന് രൂപാന്തരം സംഭവിച്ചാണ് 'നാര' ആയത്. 'നാരാ'മാരുടെ-നിത്യജീവന്മാരുടെ-ഗതിയും ശരണസ്ഥാനവും എന്ന അർത്ഥത്തിൽ 'നാരായണ' എന്ന പദം ഉളവായി.]
3. ആത്മാനോ നാശരഹിതാ നാരശബ്ദേന കീർത്തിതാഃ.
നാരാണാമയനം യസ്യ തേന നാരായണസ്സ്മൃതഃ..
[ 'നാര'ശബ്ദത്തിന് നാശരഹിതമായ ആത്മാക്കൾ എന്നാണർത്ഥം; ആത്മാക്കളുടെ സംഗമസ്ഥാനത്തെ നാരായണം എന്നു പറയുന്നു.]
4. സർവേഷു വസതീത്യസ്മാന്നാരേഷു സ ജനാർദ്ദനഃ.
നാരാ ഏവായനം യസ്യേതി ച നാരായണോ മതഃ..
[ സർവാത്മാക്കളിലും വർത്തിയ്ക്കുന്ന ആ ജനാർദ്ദനൻ (പ്രളയ)ജലത്തിൽ വസിയ്ക്കുന്നതിനാൽ, ഭഗവാന്റെ നാമം നാരായണൻ എന്നായി.]
5. നാരാ ജലം അയനം സ്ഥാനം യസ്യ..
[(പ്രളയ)ജലം ആരുടെ ആവാസസ്ഥാനമാണോ അവൻ നാരായണൻ.]
6. നരാണാം സമൂഹോ നാരം തത്രായനം സ്ഥാനം യസ്യ നാരായണഃ.
മനുഷ്യരുടെ സമൂഹമാണ് നാരം; ആരുടെ അയനം അഥവാ സ്ഥാനമാണോ നാരം, അവൻ നാരായണൻ ആകുന്നു.
7. 'ആപോ നാരാ ഇതി പ്രോക്താ ആപോ വൈ നരസൂനവഃ.
അയനം തസ്യ താഃ പൂർവം തേന നാരായണഃ സ്മൃതഃ
[നാരായണ = നാര + അയന= ആവാസസ്ഥലം.
നാര = ജലം , ആപഃ = ജലം നാരായണ = ജലം ആവാസസ്ഥലമായവൻ.
[ജലത്തെ സൃഷ്ടിച്ചത് നരൻ എന്ന് വിളിയ്ക്കപ്പെടുന്ന പരമാത്മാവ് ആയതിനാൽ ആ ജലത്തിന് ’നാരം’ എന്ന പേര് ലഭിച്ചു. ആ നാരത്തിൽ വസിയ്ക്കുന്നതിനാൽ ആ പരമാത്മാവിന് ‘നാരായണൻ’ എന്ന പേര് ലഭിച്ചു. സൃഷ്ടിയ്ക്കുമുമ്പ് ‘നാര’ എന്നുപേരായ ജലമായിരുന്നു സ്വയംഭൂ പുരുഷന്റെ ആശ്രയം. അതിനാൽ അവൻ നാരായണൻ എന്നറിയപ്പെട്ടു.]
ഏ) ‘നാര' അഥവാ ജീവസമൂഹത്തെ പ്രേരിപ്പിയ്ക്കുന്ന; അല്ലെങ്കിൽ ജീവസമൂഹത്തിൽ പ്രവിഷ്ടമായിരിയ്ക്കുന്ന ആ പരമാത്മാവ് നാരായണൻ ആകുന്നു; സർവവും ഏതൊന്നിലാണോ പ്രവിഷ്ടമായിരിയ്ക്കുന്നത്, സർവ്വജഗത്തിനും ആധാരമായിരിയ്ക്കുന്ന ആ പരമാത്മാവ് നാരായണൻ ആകുന്നു.]
8. സാരൂപ്യമുക്തിവചനോ നാരേതി ച വിദുർബുധാഃ .
യോ ദേവോഽപ്യയനം തസ്യ സ ച നാരായണഃ സ്മൃതഃ ..
[‘നാരം' എന്നത് 'സാരൂപ്യം' എന്ന മോക്ഷാവസ്ഥയാണെന്ന് ജ്ഞാനികൾ വിശ്വസിയ്ക്കുന്നു. അതുകൊണ്ടുതന്നെ, ആരാണോ ആ മോക്ഷാവസ്ഥയുടെ അയനം അഥവാ അധിദേവത, അവനാകുന്നു നാരായണൻ.]
9. നാരാശ്ച കൃതപാപാശ്ചാപ്യയനം ഗമനം സ്മൃതം .
യതോ ഹി ഗമനം തേഷാം സോഽയം നാരായണഃ സ്മൃതഃ ..
[ഒരുവൻ ചെയ്യുന്ന പാപപ്രവൃത്തികളാണ് നാരം; അതില്ലായ്മ ചെയ്യലാണ് അയനം. ആ അയനം സാധ്യമാക്കുന്നതാരാണോ അവനാകുന്നു നാരായണൻ.]
10. നാരഞ്ച മോക്ഷണം പുണ്യമയനം ജ്ഞാനമീപ്സിതം .
തയോർജ്ഞാനം ഭവേദ്യസ്മാത് സോഽയം നാരായണഃ സ്മൃതഃ ..
[ഏറെ പുണ്യകരമായ മോക്ഷപ്രാപ്തിയാണ് നാരം; അത്യന്തം അഭിലഷണീയമായ ജ്ഞാനമാണ് അയനം. ആരിൽ നിന്നാണോ ആ അറിവ് ഉണ്ടാവുകന്നത്, അവനാകുന്നു നാരായണൻ.
[സമാഹരണം - ചേറ്റൂർ മോഹൻ]
Subscribe to:
Post Comments (Atom)
No comments:
Post a Comment