vasudha
Thursday, 7 August 2025
അംഗിരോമുനിപ്രണീതം
ശ്രീമന്നാരായണീയമാഹാത്മ്യം
(സ്വതന്ത്ര വ്യാഖ്യാനം - ചേറ്റൂർ മോഹൻ)
ആമുഖം-
ശ്രീകൃഷ്ണഭക്തന്മാർക്കിടയിൽ പ്രചുരപ്രചാരം നേടിയ സംസ്കൃതസ്തോത്രഗ്രന്ഥമാണ് മേൽപുത്തുർ നാരായണ ഭട്ടതിരിപ്പാടിന്റെ ‘നാരായണീയം’. പ്രസ്തുതഗ്രന്ഥത്തിന്റെ രചനയ്ക്ക് ആസ്പദമായ പുരാണസംഭവം അംഗിരസ് മഹർഷി വിവരിയ്ക്കുന്നതാണ് ‘ശ്രീമന്നാരായണീയമാഹാത്മ്യം’ എന്ന ഈ ലഘുകാവ്യം. നാരായണീയപാരായണതത്പരരായ ഭക്തജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന പ്രതീക്ഷയോടെ ഈ വ്യാഖ്യാനം പ്രസിദ്ധീകരിയ്ക്കുന്നു.
ധ്യാനം-1.
ശ്രീകൃഷ്‌ണ കമലാകാന്ത കരുണാവരുണാലയ
വയം ത്വാം ശരണം യാമോ ഹര നോ നിഖിലാമയാൻ.
ഗുരുരൂപ മഹാഭാഗ കഥാകഥനകോവിദ
കർത്തവ്യം ബോധയിത്വാ നോ ജീവിതം സഫലം കുരു.
അർത്ഥം -
ശ്രീകൃഷ്‌ണ! ലക്ഷ്മീപതേ! കരുണാസാഗരമായവനേ! ഞങ്ങൾ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു; ഞങ്ങളുടെ സർവ്വ ദുഖങ്ങളും ശമിപ്പിച്ചാലും. വിശ്വഗുരുവായ, സർവൈശ്വര്യങ്ങൾക്കും വിളനിലമായ, ഭഗവദ് ഗീതാകഥനത്തിലൂടെ വേദതത്വങ്ങൾ വിളംബരം ചെയ്ത അവിടുന്ന് സ്വകർമ്മങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി ഞങ്ങളുടെ ജീവിതം സഫലമാക്കിയാലും!
ധ്യാനം- 2.
ശ്രീമന്നാരായണീയേ നിഹിതനിജതനും നിത്യമാർത്തിം ഹരന്തം
ബാലാനാനന്ദയന്തം ഗുരുപവനപുരാധീശമാർദ്രാന്തരംഗം
ബാഹുഭ്യാം ധാരയന്തം പ്രിയതര നവനീതാമൃതം ചാത്മലിലാ-
പൂർണ്ണം ഗ്രന്ഥം ച ഭാന്തം ജനഹൃദയനഭശ്ചന്ദ്രമേകം ഭജേഹം !
അർത്ഥം -
ശ്രീമന്നാരായണീയത്തിൽ വർണ്ണിക്കപ്പെട്ട സ്വരൂപത്തോടുകൂടിയവനും, നിത്യദുരിതങ്ങൾ നീക്കുന്നവനും, ആത്മജ്ഞാനം സിദ്ധിയ്ക്കാത്തവർക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നവനും, ഗുരുവായുപുരത്തിന്റെ അധീശനും, കാരുണ്യവും ദീനാനുകമ്പയും നിറഞ്ഞ മനസ്സോടുകൂടിയവനും, തനിക്കേറെ പ്രിയപ്പെട്ട അമൃതതുല്യമായ നറുവെണ്ണയും തന്റെ മഹത് ലീലാവർണ്ണന നിറഞ്ഞ വിശിഷ്ടഗ്രന്ഥവും കൈകളിലേന്തിയവനും, ഭക്തജനങ്ങളുടെ ഹൃദയാന്തരംഗമാകുന്ന ആകാശത്തിൽ വെട്ടിത്തിളങ്ങുന്ന ചന്ദ്രനുമായ ആ ഭഗവത്സ്വരൂപത്തെ ഞാൻ ഭജിയ്ക്കുന്നു.
ഒന്നാമദ്ധ്യായം
വ്യാസ ഉവാച-
ഉൽപ്പത്തിസ്ഥിതിനാശേഷു രജസ്സത്വതമോജുഷേ
അഗുണായ മഹാതാപനാശനായാത്മനേ നമഃ 1
അന്വയം-
ഉൽപ്പത്തിസ്ഥിതിനാശേഷു രജസ്സത്വതമോജുഷേ, അഗുണായ, മഹാതാപനാശനായ ആത്മനേ നമഃ.
അർത്ഥം-
വ്യാസൻ പറഞ്ഞു- പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും രജസ്സ്, സത്വം, തമസ്സ്, എന്നീ ഗുണങ്ങളോടുകൂടി വിളങ്ങുന്ന, മോക്ഷദായകനായ, സർവ്വദുഃഖങ്ങളും ശമിപ്പിക്കുന്നവനായ പരമാത്മാവിനെ നമിയ്ക്കുന്നു.
ഋഷിമംഗിരസം കൗത്സഃ കദാചിത് സാധു പൃഷ്‌ടവാൻ
കലിം ദുർവ്വിഷഹം ലോകഃ കഥം ലഘു തരിഷ്യതി 2
അന്വയം-
കൗത്സഃ ഋഷിം അംഗിരസം കദാചിത് സാധു പൃഷ്‌ടവാൻ - ലോകഃ ദുർവ്വിഷഹം കലിം കഥം ലഘു തരിഷ്യതി?
അർത്ഥം-
കൗത്സമുനി, ഒരിക്കൽ അംഗിരസ് മഹർഷിയോട് ബഹുമാനപുരസ്സരം ചോദിച്ചു : ദുസ്സഹമായ കലികാലത്തെ ലോകർ എങ്ങനെയാണ് ക്ലേശം കൂടാതെ തരണം ചെയ്യുക?
തദാ ഖലു പുരാണാനാം പ്രചാരോ വാ ഭവേദപി
താംസ്താംശ്ച മഹതോ ഗ്രന്ഥാൻ ശ്രോതും കശ്ശക്നുയാജ്ജനഃ 3
അന്വയം-
തദാ ഖലു പുരാണാനാം പ്രചാര: ഭവേത് വാ അപി, താൻ താൻ ച മഹത: ഗ്രന്ഥാൻ ശ്രോതും ക: ജനഃ ശക്നുയാത് ?
അർത്ഥം-
ആ കാലത്ത് പുരാണങ്ങൾക്ക് പ്രചാരം ഉണ്ടാവുമെന്നിരിക്കിലും ആ വലിയ ഗ്രന്ഥങ്ങൾ വായിച്ചുകേൾക്കാൻ ജനങ്ങൾക്ക് കഴിയുമോ?
അംഗിര ഉവാച-
ജ്ഞാനേനാത്മനി പശ്യാമി തവ പ്രശ്‌നസ്യ നിർണ്ണയം
വ്യാസവാക്യേന തൽസർവ്വം വക്ഷ്യാമി ശ്രുണു സാമ്പ്രതം 4
അന്വയം-
അംഗിര ഉവാച- തവ പ്രശ്‌നസ്യ നിർണ്ണയം ജ്ഞാനേന ആത്മനി പശ്യാമി. തത് സർവ്വം വ്യാസവാക്യേന വക്ഷ്യാമി- സാമ്പ്രതം ശ്രുണു.
അർത്ഥം-
അംഗിരസ് മഹർഷി പറഞ്ഞു- താങ്കളുടെ പ്രശ്നത്തിനുള്ള പരിഹാരം ജ്ഞാനദൃഷ്ടിയാൽ എന്റെ മനസ്സിൽ തെളിയുന്നുണ്ട്. അതൊക്കെയും വ്യാസമുനിയുടെ വാക്കുകളിലൂടെത്തന്നെ പറയാം- ഇതാ കേട്ടോളൂ-
വ്യാസ ഉവാച-
പാവനീമിലിതാ യത്ര ഗംഗാ യമുനയാ സഹ
തത്ര പുണ്യതമേ ദേശേ കദാചിദൃഷിസത്തമാഃ 5
അന്വയം-
വ്യാസ ഉവാച- യത്ര പാവനീ ഗംഗാ യമുനയാ സഹ മിലിതാ, പുണ്യതമേ തത്ര ദേശേ കദാചിദൃഷിസത്തമാഃ ….
അർത്ഥം-
വ്യാസമുനി പറഞ്ഞു - പാവനീ നദിയും ഗംഗയും യമുനയുമായി കൂടിച്ചേരുന്ന ആ പുണ്യദേശത്ത് ഒരിക്കൽ മുനിശ്രേഷ്ഠന്മാർ… …………
തപോനിരസ്‌തദുരിതാ ദയാവന്തസ്സുനിർമ്മലാഃ
ജഗതാം ഹിതമിച്ഛന്തസ്സതതം വ്രതശാലിനഃ 6
അന്വയം-
തപ:, നിരസ്‌തദുരിതാ:, ദയാവന്ത:, സുനിർമ്മലാഃ, ജഗതാം ഹിതം ഇച്ഛന്ത:, സതതം വ്രതശാലിനഃ ….
അർത്ഥം-
സിദ്ധരും, സർവദുഃഖങ്ങളും അകന്നവരും, കാരുണ്യവാന്മാരും, ശുദ്ധമാനസരും ലോകനന്മയിൽ മാത്രം തല്പരരായവരും സദാ വ്രതനിഷ്ഠയുള്ളവരുമായ ….
കലിദോഷപ്രശമനം നിഃശ്രേയസകരം പരം
ബഹുവത്സരനിർവ്വർത്യം മഹാസത്രം വിതേനിരേ 7
അന്വയം-
കലിദോഷപ്രശമനം, പരം നിഃശ്രേയസകരം, ബഹുവത്സര-നിർവ്വർത്യം മഹാസത്രം വിതേനിരേ.
അർത്ഥം-
(മുനിശ്രേഷ്ഠന്മാർ) കലിദോഷങ്ങളെയെല്ലാം ശമിപ്പിക്കുന്നതും, പരമമായ മോക്ഷം പ്രദാനം ചെയ്യുന്നതും, വർഷങ്ങളോളം നീണ്ടുനിൽക്കുന്നതുമായ മഹായാഗം നടത്തി.
സമസ്‌തദുരിതച്ഛേദി ഭവാമയമഹൗഷധം
സർവ്വലോകഹിതം ബുദ്ധ്വാ വർത്തമാനം തദദ്‌ഭുതം 8
അന്വയം-
സമസ്‌തദുരിതച്ഛേദി ഭവാമയമഹൗഷധം സർവ്വലോകഹിതം തദദ്‌ഭുതം വർത്തമാനം ബുദ്ധ്വാ………
അർത്ഥം-
സർവ്വദുരിതങ്ങളും ഇല്ലാതാക്കുന്നതും, എല്ലാ പ്രാപഞ്ചിക ദുഃഖങ്ങൾക്കും പരിഹാരമായതും, എല്ലാ ലോകർക്കും ഹിതകരമായതുമായ ആ അദ്‌ഭുതവാർത്തയെക്കുറിച്ച് കേട്ടറിഞ്ഞ്….
ശിഷ്യോ മഹർഷേർവ്യാസസ്യ സൂതഃ സർവ്വപുരാണവിത്
കൗതുകാദാഗതസ്‌തത്ര ദിദ്യക്ഷുർമ്മുനിമണ്ഡലം 9
അന്വയം-
സർവ്വപുരാണവിത്, മഹർഷേ: വ്യാസസ്യ ശിഷ്യ: സൂതഃ കൗതുകാത് മുനിമണ്ഡലം ദിദ്യക്ഷു: തത്ര ആഗത:
അർത്ഥം-
സർവ്വപുരാണങ്ങളിലും അവഗാഹം നേടിയ പണ്ഡിതനും, വ്യാസമഹർഷിയുടെ ശിഷ്യനുമായ സൂതമുനി അതീവ താത്പര്യത്തോടെ മഹർഷിമാരുടെ സംഘത്തെ കാണുവാൻ ആഗ്രഹിച്ചുകൊണ്ട് അവിടെ വന്നുചേർന്നു.
തേ ച തത്ര സമായാന്തം മുനയോ ഹർഷതുന്ദിലാഃ
നിരീക്ഷ്യ സത്വരതരാഃ സദകുർവ്വത സാധു തം 10
അന്വയം-
തത്ര ച സമായാന്തം തം നിരീക്ഷ്യ ഹർഷതുന്ദിലാഃ തേ മുനയ: സത്വരതരാഃ സാധു സത് അകുർവ്വത.
അർത്ഥം-
അവിടെ വന്നുചേർന്ന അദ്ദേഹത്തെ(സൂതമുനിയെ) കണ്ടപ്പോൾ ആഹ്ലാദഭരിതരായ ആ മുനിമാർ പെട്ടെന്നുതന്നെ ഏറെ ബഹുമാനത്തോടെ സ്വീകരിച്ചു.
പ്രഗൃഹ്യ ച സമാസീനം സപര്യാം പ്രീതമാനസം
പ്രോചുശ്ച മുനിവര്യാസ്തേ വചനം വിനയാന്വിതാഃ 11
അന്വയം-
സമാസീനം സപര്യാം പ്രഗൃഹ്യ ച പ്രീതമാനസം വിനയാന്വിതാഃ തേ മുനിവര്യാ:ച വചനം പ്രോചു: .
അർത്ഥം-
വിധിയാംവണ്ണം ചെയ്ത ഉപചാരങ്ങളെല്ലാം ഏറ്റുവാങ്ങി ഏറെ സന്തുഷ്ടചിത്തനായ മുനിയോട് വിനയാന്വിതരായ ആ ഋഷിമാർ ഇങ്ങനെ പറഞ്ഞു- .
ഋഷയ ഊചു:
ഹേ സൂത സ്വാഗതം തേസ്‌തു സുദിനം ജാതമദ്യ നഃ
ധന്യാശ്ച വയമേതേ ത്വം സഹസാ യദിഹാഗതഃ 12
അന്വയം-
ഹേ സൂത! തേ സ്വാഗതം അസ്‌തു; നഃ അദ്യ സുദിനം ജാത: . ത്വം യദ് ഇഹ സഹസാ ആഗതഃ ഏതേ വയം ധന്യാ: ച.
അർത്ഥം-
ഋഷിമാർ പറഞ്ഞു- അല്ലയോ സൂതമുനേ! അവിടത്തേക്കു സുസ്വാഗതം അരുളുന്നു. ഞങ്ങൾക്കിന്നു സുദിനമായി ഭവിച്ചിരിക്കുന്നു. താങ്കൾ ഇത്ര പെട്ടെന്ന് ഇവിടെ വന്നുചേർന്നതിൽ ഞങ്ങൾ ധന്യരാണ്.
വ്യാസസ്യ പ്രിയശിഷ്യത്വാദ്വിചിത്രാണാം ത്വമാകരഃ
കഥാനാം ചാരുമഹസാം മണീനാമിവ സാഗരഃ 13
അന്വയം-
വ്യാസസ്യ പ്രിയശിഷ്യത്വാത് ത്വം വിചിത്രാണാം കഥാനാം ആകരഃ ; സാഗരഃ ചാരുമഹസാം മണീനാം ഇവ.
അർത്ഥം-
സമുദ്രം, ചാരുതയാർന്ന വിശിഷ്ടരത്നങ്ങളുടെ എന്ന പോലെ, വ്യാസമഹർഷിയുടെ പ്രിയശിഷ്യനായതിനാൽ അവിടുന്ന് ശ്രേഷ്ഠമായ കഥകളുടെ കലവറ തന്നെയാണ്.
യച്ച ഭൂതം യച്ച ഭാവി വർത്തമാനം ച ഭാതി യത്
ത്വയാ നാവിദിതം കിഞ്ചിദസ്‌തി ലോകേഷു സാമ്പ്രതം 14
അന്വയം-
സാമ്പ്രതം ലോകേഷു യത് ച ഭൂതം, യത് ച ഭാവി, യത് ച വർത്തമാനം ഭാതി, ത്വയാ അവിദിതം കിഞ്ചിത് ന അസ്‌തി.
അർത്ഥം-
ലോകത്ത് പണ്ടുകാലത്തു എന്തെന്തൊക്കെ സംഭവിച്ചു, ഭാവിയിൽ എന്തെന്തൊക്കെ സംഭവിക്കാൻ പോകുന്നു, ഇപ്പോൾ എന്തെന്തൊക്കെ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു അതിലൊക്കെയും താങ്കൾക്കറിവില്ലാത്തതായി ഇപ്പോൾ, യാതൊന്നുമില്ല;
അസ്‌മദ്ഭാഗ്യമഹിമ്നൈവ സമ്പ്രത്യാഗതവാനസി
ശുഭാശുഭേദ്യ ലോകാനാം ശ്രോതവ്യം കിഞ്ചിദസ്‌തി നഃ 15
അന്വയം-
അസ്‌മദ് ഭാഗ്യമഹിമ്നാ ഏവ സമ്പ്രതി ത്വം ആഗതവാൻ അസി. അദ്യ ലോകാനാം ശുഭാശുഭേ നഃ കിഞ്ചിത് ശ്രോതവ്യം അസ്‌തി.
അർത്ഥം-
ഞങ്ങളുടെ ഭാഗ്യാതിരേകം ഒന്നുകൊണ്ടുമാത്രമാണ് അവിടുന്നു ഇപ്പോൾ ഇവിടെ വന്നുചേർന്നിരിക്കുന്നത്. ലോകരുടെ ശുഭാശുഭങ്ങളെക്കുറിച്ച് അല്പമെങ്കിലും കാര്യങ്ങൾ ഞങ്ങൾക്ക് കേട്ടാൽക്കൊള്ളാമെന്നുണ്ട്.
കലാവിഹ യുഗേ ഘോരേ സമ്പ്രാപ്‌തേ ദുരിതാകരേ
വർണാശ്രമാചാരരിപൗ വിഷ്‌ണുഭക്തിവിഘാതിനി 16
അന്വയം-
വർണാശ്രമാചാരരിപൗ വിഷ്‌ണുഭക്തിവിഘാതിനി ഘോരേ ദുരിതാകരേ കലൗ യുഗേ ഇഹ സമ്പ്രാപ്‌തേ….
അർത്ഥം-
വർണാശ്രമാചാരങ്ങളോടുള്ള ശത്രുതയും വിഷ്ണുഭക്തി- യോടുള്ള വിരോധവും അതികഠിനങ്ങളായ ദുരിതങ്ങളുടെ ആധിക്യവും നിറഞ്ഞുനിൽക്കുന്ന ഈ കലിയുഗം വന്നണയുമ്പോൾ…..
കുകർമ്മനിരതോ നിത്യം സ്വാർത്ഥപൂരണതൽപരഃ
നിപതേന്നിരയേ ലോകോ നൈതി ജാതു പരാം ഗതിം 17
അന്വയം-
കുകർമ്മനിരത:, നിത്യം സ്വാർത്ഥപൂരണതൽപരഃ, ലോക: നിരയേ നിപതേത്; ജാതു പരാം ഗതിം ന ഏതി.
അർത്ഥം-
ദുഷ്ക്കർമ്മങ്ങളിൽ വ്യാപൃതരായി, സ്വന്തം കാര്യങ്ങൾ നേടിയെടുക്കുന്നതിൽ മാത്രം തത്പരരായി ജനങ്ങൾ നരകത്തിൽ ചെന്ന് പതിയ്ക്കുന്നു; ഒരിക്കലും പരമമായ സദ്- ഗതിയെ പ്രാപിയ്ക്കുന്നില്ല.
ന കോപി സുകൃതം കർത്തും ശക്നോതി കലിവൈഭവാത്
അതഃ കിമത്ര നഃ കാര്യം വക്തവ്യം തദിദം ത്വയാ 18
അന്വയം-
കലിവൈഭവാത് കോപി സുകൃതം കർത്തും ന ശക്നോതി; അതഃ നഃ അത്ര കിം കാര്യം (കർത്തവ്യം), തത് ഇദം ത്വയാ വക്തവ്യം.
അർത്ഥം-
കലിയുടെ പ്രഭാവത്താൽ സൽക്കർമ്മങ്ങൾ ഒന്നുംതന്നെ ചെയ്യുവാൻ കഴിയുന്നില്ല; അതിനാൽ ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടുന്നത് എന്ന് അവിടുന്നു പറഞ്ഞുതന്നാലും.
ശ്രീ സൂത ഉവാച-
സദൃശം ഭവതാമേതത് ജഗതാം ഹിതമിച്ഛതാം
കദാചിത് ജ്ഞാതമപ്യർത്ഥം പരം പൃച്ഛന്തി പണ്ഡിതാഃ 19
അന്വയം-
ശ്രീ സൂത ഉവാച- ജഗതാം ഹിതം ഇച്ഛതാം ഭവതാം ഏതത് സദൃശം; പരം ജ്ഞാതം അപി പണ്ഡിതാഃ കദാചിത് അർത്ഥം പൃച്ഛന്തി.
അർത്ഥം-
സൂതമുനി പറഞ്ഞു- ജനങ്ങളുടെ ഇംഗിതം ആഗ്രഹിയ്ക്കുന്ന ഭവാന്മാരുടെ ഈ ആവശ്യം യുക്തം തന്നെ; എല്ലാം അറിയുന്ന പണ്ഡിതർ പോലും ചിലപ്പോൾ സംശയങ്ങൾ ഉന്നയിക്കാറുണ്ട്.
യദർത്ഥമനുയുക്തോഹമിദം സാധു വദാമി വഃ
ശ്യണുതാവഹിതാസ്സന്തസ്സംശയാനാം നിരസ്‌തയേ 20
അന്വയം-
യത് അർത്ഥം അനുയുക്ത: അഹം ഇദം സാധു വദാമി; വഃ സന്ത: അവഹിതാ: സംശയാനാം നിരസ്‌തയേ ശ്യണുത.
അർത്ഥം-
യുക്തമായ പരിഹാരം ഞാൻ ഇപ്പോൾ വ്യക്തമായി പറഞ്ഞു തരാം; സദ്വൃത്തികളായ നിങ്ങളുടെ സംശയനിവാരണത്തിനായി ഇത് കേട്ടാലും-
അസ്‌തി ഭാഗവതം നാമ പുരാണം ഗുരുണാ കൃതം
നിഃശ്രേയസകരം സന്തഃ കലൗ കലുഷചേതസാം 21
അന്വയം-
കലൗ കലുഷചേതസാം സന്തഃ നിഃശ്രേയസകരം ഗുരുണാ കൃതം ഭാഗവതം നാമ പുരാണം അസ്‌തി.
അർത്ഥം-
കലികാലത്ത് മാനസവ്യഥ അനുഭവിയ്ക്കുന്ന സജ്ജനങ്ങൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന, ഗുരുവര്യനാൽ രചിക്കപ്പെട്ട ഭാഗവതം എന്നൊരു പുരാണഗ്രന്ഥമുണ്ട്.
സമേപി യാന്തി തച്ഛ്റുത്വാ സപ്‌താഹേന പരാം ഗതിം
തന്നാന്വേഷ്ടവ്യമപരം സത്യസ്‌മിൻ സർവ്വസിദ്ധിദേ 22
അന്വയം-
തത് സപ്‌താഹേന ശ്രുത്വാ സമേപി പരാം ഗതിം യാന്തി.സർവ്വസിദ്ധിദേ തത് സതി, അസ്‌മിൻ അപരം ന അന്വേഷ്ടവ്യം.
അർത്ഥം-
അത് (ഭാഗവതപുരാണം) ഏഴു ദിവസങ്ങൾ കേൾക്കുന്ന സർവരും പരമമായ മോക്ഷത്തെ പ്രാപിയ്ക്കുന്നു. സർവസിദ്ധിപ്രദായകമായ ഈ മാർഗമുള്ളപ്പോൾ ഇതിന്നായി മറ്റൊരു പോംവഴി തേടേണ്ടതില്ല.
സഹസ്രബ്രഹ്മഹാ വാപി യച്ഛ്റുത്വാ യാതി സദ്‌ഗതിം
തന്നാന്വേഷ്ടവ്യമപരം സത്യസ്‌മിൻ സർവ്വസിദ്ധിദേ 23
അന്വയം-
സഹസ്രബ്രഹ്മഹാ വാ അപി യത് ശ്രുത്വാ സദ്‌ഗതിം യാതി; സർവ്വസിദ്ധിദേ തത് സതി, അസ്‌മിൻ അപരം ന അന്വേഷ്ടവ്യം.
അർത്ഥം-
ആയിരം ബ്രഹ്മഹത്യ നടത്തിയവർപോലും ഇത് കേൾക്കുന്നപക്ഷം പരമമായ മോക്ഷത്തെ പ്രാപിയ്ക്കുന്നു.
ഋഷയ ഊചു:-
യദഭ്യധായി ഭവതാ സത്യമേതന്ന സംശയഃ
ഇദമേവാത്ര പര്യാപ്‌തം ലോകാനാം ശിവസിദ്ധയേ 24
അന്വയം-
ഋഷയ ഊചു- യത് ഭവതാ അഭ്യധായി, ഏതത് സത്യം ന സംശയഃ. ലോകാനാം ശിവസിദ്ധയേ ഇദം ഏവ അത്ര പര്യാപ്‌തം.
അർത്ഥം-
ഋഷിമാർ പറഞ്ഞു- താങ്കൾ പറഞ്ഞത് സത്യം തന്നെ എന്നതിൽ സംശയലേശമില്ല; ജനങ്ങളുടെ മംഗള-സിദ്ധിയ്ക്ക് ഇതു പര്യാപ്തമാണ്.
കിന്തു കാലേന കിയതാ കലൗ പ്രബലതാം ഗതേ
ഭവിഷ്യന്തി ജനാസ്സർവേ ലലനാമദ്യതത്പരാഃ 25
അന്വയം-
കിന്തു കലൗ പ്രബലതാം ഗതേ, കിയതാ കാലേന സർവേ ജനാ: ലലനാമദ്യതത്പരാഃ ഭവിഷ്യന്തി.
അർത്ഥം-
എന്നാൽ, കലി ശക്തി പ്രാപിയ്ക്കുന്നതോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങൾ എല്ലാവരും സ്ത്രീ-മദ്യവിഷയതത്പരരായിത്തീരുന്നു.
പരാപകാരനിരതാഃ പരദാരാപഹാരിണഃ
വിമുക്തസ്വകുലാചാരാ നാസ്‌തികാഃ പണ്ഡിതബ്രുവാഃ 26
അന്വയം-
പരാപകാരനിരതാഃ, പരദാരാപഹാരിണഃ, വിമുക്ത- സ്വകുലാചാരാ:, നാസ്‌തികാഃ, പണ്ഡിതബ്രുവാഃ..
അർത്ഥം-
അന്യർക്ക് നിരന്തരം ദ്രോഹം ചെയ്യുന്നവരും, അന്യന്റെ ഭാര്യയെ അപഹരിയ്ക്കുന്നവരും, സ്വന്തം കുലധർമ്മങ്ങൾ വർജ്ജിയ്ക്കുന്നവരും, ഈശ്വരന്റെ അധീശത്വം അംഗീകരിയ്ക്കാത്തവരും, സ്വയം പണ്ഡിതരെന്നു മേനി നടിയ്ക്കുന്നവരും…
അനധീതാഗമാ വ്യഗ്രാശ്ചപലാ മാരകിങ്കരാഃ
സത്ക്കർമ്മവിമുഖാഃ പാപാ വിഷ്‌ണുഭക്തിവിവർജിതാഃ 27
അന്വയം-
അനധീതാഗമാ:, വ്യഗ്രാ:, ചപലാ:, മാരകിങ്കരാഃ, സത്ക്കർമ്മവിമുഖാഃ, പാപാ, വിഷ്‌ണുഭക്തി-വിവർജിതാഃ …
അർത്ഥം-
വേദജ്ഞാനം ഇല്ലാത്തവരും മനഃശാന്തി നഷ്ടപ്പെട്ടവരും, ചഞ്ചലചിത്തരും, കാമത്തിന്നടിമപ്പെട്ടവരും, നല്ല പ്രവൃത്തികൾ ചെയ്യുന്നതിൽ വിമുഖരും, ദുഷ്ടരും, വിഷ്ണുഭക്തിയില്ലാത്തവരും…..
പുരാതനം കവികുലം ഹസന്തോ മന്ദബുദ്ധയഃ
ശ്രുതിസ്‌മൃതിപുരാണാനി നിന്ദന്തോ നിരപത്രപാഃ 28
അന്വയം-
പുരാതനം കവികുലം ഹസന്ത:, മന്ദബുദ്ധയഃ, ശ്രുതിസ്‌മൃതിപുരാണാനി നിന്ദന്ത:, നിരപത്രപാഃ….
അർത്ഥം-
പൂർവകാലകവിസമൂഹത്തെ പരിഹസിയ്ക്കു-ന്നവരും, മന്ദബുദ്ധികളായവരും, വേദ-ശാസ്ത്ര-പുരാണങ്ങളെ നിന്ദിയ്ക്കുന്നവരും, എന്ത് ഹീനകൃത്യത്തിനും മുതിരുന്നവരും…
കുകർമ്മനിരതാസ്സന്തോ നരകാദപി നിർഭയാഃ
ഭൂമേർഭാരായമാണാശ്ച ഭ്രമിഷ്യന്തി തതസ്‌തതഃ 29
അന്വയം-
കുകർമ്മനിരതാ;, അസന്ത:, നരകാദപി നിർഭയാഃ, ഭൂമേ: ഭാരായമാണാ: , തതസ്‌തതഃ ഭ്രമിഷ്യന്തി ച….
അർത്ഥം-
ദുഷ്ക്കർമ്മങ്ങളിൽ വ്യാപൃതരായവരും, നരകത്തെ-പ്പോലും ഭയക്കാത്തവരും, ഭൂമീദേവിയ്ക്കു ഭാരമായവരും, അവിടെയും ഇവിടെയും അലഞ്ഞുനടക്കുന്നവരും (ആയിത്തീരും).
വിസ്‌തീർണ്ണമർത്ഥബഹുളമിദം ഭാഗവതം തദാ
ശ്രോതും ജനാ ന ശക്ഷ്യന്തി നിഖിലേനാകുലാശയാഃ 30
അന്വയം-
തദാ വിസ്‌തീർണ്ണം, അർത്ഥബഹുളം , ഇദം ഭാഗവതം നിഖിലേന ശ്രോതും ആകുലാശയാഃ ജനാ: ന ശക്ഷ്യന്തി.
അർത്ഥം-
ആ അവസ്ഥയിൽ ബൃഹത്തായ,അർത്ഥസമ്പുഷ്ടമായ ഈ ഭാഗവതം മുഴുവനായും കേൾക്കാൻ വിവിധവിചാരവികാരങ്ങളാൽ മഥിയ്ക്കപ്പെട്ട മനസ്സുമായി ജീവിയ്ക്കുന്ന ജനങ്ങൾക്ക് കഴിയുന്നില്ല.
അതഃ കിമത്ര കർത്തവ്യം തദാ ശ്രേയസ്‌കരം നൃണാം
ലഘു ചാന്യദശക്യം വാ വിധാതും സർവ്വമുച്യതാം 31
അന്വയം-
അതഃ തദാ അത്ര നൃണാം ലഘു ശ്രേയസ്‌കരം ച കിം കർത്തവ്യം,, അന്യദ് വിധാതും അശക്യം വാ സർവം ഉച്യതാം.
അർത്ഥം-
അതിനാൽ,ഇവിടെമനുഷ്യർക്ക് ശ്രേയസ്കരമായി എന്താണ് ചെയ്യുവാൻ കഴിയുക, അഥവാ മറ്റൊന്നും ചെയ്യുവാൻ നിർവാഹമില്ല എന്നാണോ- ഇതെല്ലാംതന്നെ പറഞ്ഞാലും.
സൂത ഉവാച-
ഇദമേവ ഭൃശം നാസ്‌തി പരം പരമപാവനം
വിധാതും കിഞ്ചിദന്യത്തു ഗുരുണാപി ന ശക്യതേ 32
അന്വയം-
സൂത ഉവാച- ഇദം ഏവ ഭൃശം; പരമപാവനം പരം ന അസ്‌തി; കിഞ്ചിദ് അന്യദ് തു വിധാതും ഗുരുണാ അപി ന ശക്യതേ.
അർത്ഥം-
സൂതമുനി പറഞ്ഞു- ഇതൊക്കെത്തന്നെ മതിയാകുന്നതാണ്- ഇതിലും പരിപാവനമായി മറ്റൊന്നില്ല; ഇതിലും മെച്ചപ്പെട്ട മറ്റൊന്ന് വിധിക്കുവാൻ ഗുരുവിനുപോലും കഴിയുകയില്ല.
തഥാപി മുനയശ്ചിത്തേ ചിന്താം കുരുത മാ ചിരം
യതസ്സ ഭഗവാനേവ പാതീദം സചരാചരം 33
അന്വയം-
തഥാപി മുനയ: ചിത്തേ ചിരം ചിന്താം മാ കുരുത; യത: സ: ഭഗവാൻ ഏവ ഇദം സചരാചരം പാതി.
അർത്ഥം-
എന്നിരുന്നാലും മുനിമാരേ, നിങ്ങൾ മനസ്സിൽ ഏറെക്കാലം ഈ ചിന്ത വെച്ചുകൊണ്ടിരിക്കേണ്ടതില്ല; എന്തെന്നാൽ സർവശക്തനായ ആ ഭഗവാൻ തന്നെയാണ് ഇവിടെ സർവ ചരാചരങ്ങളേയും പരിപാലിയ്ക്കുന്നത്.
ഇദമേവ സുസംക്ഷിപ്‌തം വ്യാസഃ കാലേ കരിഷ്യതി
ഏകാഹേനൈവ സകലം ശ്രോതും ശക്യം യഥാ ജനൈഃ 34
അന്വയം-
വ്യാസഃ ഏവ ഇദം സുസംക്ഷിപ്‌തം കാലേ കരിഷ്യതി; യഥാ ജനൈഃ ഏക അഹേന ഏവ സകലം ശ്രോതും ശക്യം.
അർത്ഥം-
വ്യാസഗുരുതന്നെ ജനങ്ങൾക്ക് ഒരു ദിവസം കൊണ്ടു മുഴുവൻ കേൾക്കാൻ കഴിയുന്ന വിധത്തിൽ ഇതിനെ യഥാസമയത്ത് നല്ലവണ്ണം സംക്ഷേപിയ്ക്കുന്നതാണ്.
നാരായണേന വിഭുനാ തഥാജ്ഞപ്‌തസ്സ മദ്ഗുരുഃ
അതോ ഭവത്ഭിരധുനാ വിചാരോ ന വിധീയതാം 35
അന്വയം-
സ: മദ് ഗുരുഃ നാരായണേന വിഭുനാ തഥാ ആജ്ഞപ്‌ത: ; അത: ഭവദ്ഭി: അധുനാ വിചാര: ന വിധീയതാം.
അർത്ഥം-
അപ്രകാരം ചെയ്യാൻ സാക്ഷാൽ ഭഗവാൻ നാരായണനാൽ എന്റെ ഗുരുനാഥൻ ആജ്ഞാപിക്കപ്പെട്ടിരിയ്ക്കുന്നു; ; അതിനാൽ ഇക്കാര്യമോർത്ത് ഭവാന്മാർ ഒട്ടുംതന്നെ വിഷമിക്കണ്ടതില്ല.
യദാ ധർമ്മ: ക്ഷയം യാതി വൃദ്ധിമേതി തഥേതരഃ
തദാ തു ഭഗവാനത്ര കിം ന തം പാതി ശാശ്വതം 36
അന്വയം-
യദാ ധർമ്മ: ക്ഷയം യാതി; തഥാ ഇതരഃ വൃദ്ധിം ഏതി; തദാ തു ഭഗവാൻ അത്ര ശാശ്വതം തം ന പാതി കിം?
അർത്ഥം-
എപ്പോഴൊക്കെ ധർമ്മം ക്ഷയിയ്ക്കുന്നുവോ; എപ്പോഴൊക്കെ അധർമ്മം വർദ്ധിയ്ക്കുന്നുവോ, അപ്പോഴൊക്കെ ഭഗവാൻ ആ പരമധർമ്മത്തെ രക്ഷിയ്ക്കാറില്ലേ?
ഋഷയ ഊചു:
സൂത സൂത മഹാഭാഗ വ്യാസശിഷ്യ ദയാനിധേ
ന യാമസ്തൃപ്തിമധുനാ തതസ്സർവ്വം വദസ്വ നഃ 37
അന്വയം-
ഋഷയ ഊചു: - സൂത! സൂത! മഹാഭാഗ! വ്യാസശിഷ്യ! ദയാനിധേ! അധുനാ തൃപ്തീം ന യാമ: . തത: സർവ്വം നഃ വദസ്വ .
അർത്ഥം-
ഋഷിമാർ പറഞ്ഞു- അല്ലയോ സൂതമുനേ! മഹാത്മാവേ! വ്യാസമഹർഷിയുടെ ശിഷ്യനും ദയാനിധിയുമായവനേ! ഞങ്ങൾക്ക് തൃപ്തി കൈവരുന്നില്ലല്ലോ. അതിനാൽ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും വിശദമാക്കിത്തന്നാലും.
മന്ദാ നയന്തി തം കാലം ചിന്തയൈവ ദുരന്തയാ
അമന്ദാ ഹി കഥാം സാധു ശൃണ്വന്തസ്സജ്ജനോദിതാം 38
അന്വയം-
മന്ദാ തം കാലം ദുരന്തയാ ചിന്തയാ ഏവ നയന്തി; അമന്ദാ ഹി സജ്ജനോദിതാം കഥാം സാധു ശൃണ്വന്ത: (നയന്തി).
അർത്ഥം-
കലികാലത്തിൽ അല്പബുദ്ധികൾ ദുഷ്ചിന്തകളിൽ മുഴുകി ജീവിതം തള്ളിനീക്കുന്നു. ബുദ്ധിമാന്മാരാവട്ടെ, സജ്ജനങ്ങൾ പറയുന്ന കഥകൾ ശ്രവിച്ച് നല്ല രീതിയിൽ കാലം നയിയ്ക്കുന്നു.
നാരായണസ്സ ഭഗവാൻ മുനിം സത്യവതീസുതം
ആദിഷ്‌ടവാൻ യഥാ തച്ച ശ്രോതും കൗതുകമസ്‌തി നഃ 39
അന്വയം-
സ: ഭഗവാൻ നാരായണ: സത്യവതീസുതം മുനിം യഥാ ആദിഷ്‌ടവാൻ, തത് ച ശ്രോതും നഃ കൗതുകം അസ്‌തി.
അർത്ഥം-
എന്താണോ ആ സാക്ഷാൽ ഭഗവാൻ നാരായണൻ സത്യവതീപുത്രനായ മഹാമുനിയോട് കല്പിച്ച-രുളിയത്, അത് കേൾക്കുവാൻ ഞങ്ങൾക്ക് കൗതുകം ഉണ്ട്.
സൂത ഉവാച
ഭവദ്‌ഭിഃ സാധു പൃഷ്‌ടം തത് കാർത്സ്ന്യേനൈവ വദാമി വഃ
പൃച്ഛതാമേവ വക്തവ്യമിതി മേ ഗുരുണോദിതം 40
അന്വയം-
സൂത ഉവാച - ഭവദ്‌ഭിഃ സാധു പൃഷ്‌ടം. തത് കാർത്സ്ന്യേന ഏവ വഃ വദാമി. പൃച്ഛതാം ഏവ വക്തവ്യം ഇതി മേ ഗുരുണാ ഉദിതം.
അർത്ഥം-
സൂതമുനി പറഞ്ഞു- ഭവാന്മാർ ചോദിച്ചത് യുക്തം തന്നെ. അതെല്ലാം വിശദമായിത്തന്നെ നിങ്ങൾക്ക് പറഞ്ഞുതരാം. ചോദിച്ചവർക്കു മാത്രമേ മറുപടി നൽകാവൂ എന്ന് എന്റെ ഗുരു ഉപദേശിച്ചിട്ടുണ്ട്.
വന്ദമാനം ദയാമൂർത്തിം വ്യാസമാഹൂയ ജാതുചിത്
നാരായണസ്സ ഭഗവാനുവാച പ്രാഞ്ജലിം വചഃ 41
അന്വയം-
ജാതുചിത് ദയാമൂർത്തിം പ്രാഞ്ജലിം വന്ദമാനം വ്യാസം ആഹൂയ സ: ഭഗവാൻ നാരായണ: വചഃ ഉവാച.
അർത്ഥം-
ഒരിക്കൽ കൈകൂപ്പി വന്ദിച്ചു നിൽക്കുന്ന ദയാമൂർത്തിയായ വ്യാസമുനിയെ അടുത്തുവിളിച്ച് ആ ഭഗവാൻ നാരായണൻ ഈ വാക്കുകൾ പറഞ്ഞു-
നാരായണ ഉവാച-
മുനേ ഭാഗവതം നാമ പുരാണം യത്ത്വയാ കൃതം
മദ്ഭക്തിജനകം പുണ്യം മത്പ്രീതികരമുത്തമം 42
അന്വയം-
നാരായണ ഉവാച- മുനേ! മദ്ഭക്തിജനകം, പുണ്യം, മദ് പ്രീതികരം, ഉത്തമം, ഭാഗവതം നാമ പുരാണം, യത് ത്വയാ കൃതം…
അർത്ഥം-
ഭഗവാൻ നാരായണൻ പറഞ്ഞു- മഹാമുനേ! എന്നിൽ ഭക്തി വർദ്ധിപ്പിയ്ക്കുന്നതും പുണ്യകരവും എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഉത്തമവും താങ്കൾ രചിച്ചതുമായ ഭാഗവതം എന്ന പുരാണം ...
കലൗ സൽക്കർമ്മഹീനാനാം സർവ്വസിദ്ധികരം നൃണാം
സപ്‌താഹേന ശ്രുതമിദം ഭവിതാ നാത്ര സംശയഃ 43
അന്വയം-
കലൗ സൽക്കർമ്മഹീനാനാം നൃണാം സപ്‌താഹേന ശ്രുതം ഇദം സർവ്വസിദ്ധികരം ഭവിതാ അത്ര ന സംശയഃ .
അർത്ഥം-
കലികാലത്ത് ദുർവൃത്തികളായ മനുഷ്യർ സപ്‌താഹത്തിലൂടെ ഇത് കേൾക്കുന്നതു വഴി സർവൈശ്വര്യങ്ങളും അവർക്ക് സിദ്ധിയ്ക്കും എന്നതിൽ തെല്ലും സംശയമില്ല.
ഉപബർഹണഗന്ധർവ്വഃ ശാപഗ്രസ്തോഭവത് പുരാ
പശ്ചാദിദം തു ശ്രുത്വൈവ സദ്ഭ്യോ മജ്ജനതാം ഗതഃ 44
അന്വയം-
പുരാ ഉപബർഹണഗന്ധർവ്വഃ ശാപഗ്രസ്ത: അഭവത്- പശ്ചാത് സദ്ഭ്യ: ഇദം തു ശ്രുത്വാ ഏവ മദ് ജനതാം ഗതഃ-
അർത്ഥം-
പണ്ട് ഉപബർഹണൻ എന്ന് പേരായ ഒരു ഗന്ധർവ്വന് ശാപം ലഭിയ്ക്കുവാനിടയായി. പിന്നീട് സജ്ജനങ്ങളിൽനിന്ന് ഈ ഭാഗവതം ശ്രവണം ചെയ്തതുകൊണ്ട് മാത്രമാണ് അദ്ദേഹം എന്റെ തികഞ്ഞ ഭക്തനായിത്തീർന്നത്.
കലൗ പാപമയേ ചാത്ര ഭൂയോ മൂർച്ഛതി വിസ്‌തൃതം
ശ്രോതും ന നിഖിലേനേദം ശക്ഷ്യന്തി ഹതബുദ്ധയഃ 45
അന്വയം-
കലൗ പാപമയേ ച അത്ര ഭൂയ: മൂർച്ഛതി വിസ്‌തൃതം ശ്രോതും ന നിഖിലേന ഇദം ശക്ഷ്യന്തി ഹതബുദ്ധയഃ
അർത്ഥം-
കലികാലം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പാപകർമ്മങ്ങൾ വീണ്ടും വർധിക്കുമല്ലോ. അക്കാലത്ത് ബുദ്ധിശൂന്യരായ ജനങ്ങൾക്ക് ഇത് മുഴുവനായി കേൾക്കാൻ കഴിയാതെവരും.
അതോ ഭവാനേതദേവ സംക്ഷിപ്‌തം തന്തുമർഹതി
വിവശൈരപി സമ്പൂർണ്ണം ശ്രുയേതൈകാഹതോ യഥാ 46
അന്വയം-
അത: ഭവാൻ ഏതദ് ഏവ സംക്ഷിപ്‌തം തന്തും അർഹതി യഥാ വിവശൈ: അപി ഏകാഹത: സമ്പൂർണ്ണം ശ്രുയേത.
അർത്ഥം-
അതിനാൽ ആർത്തരായവർക്കും അവശൻമാർക്കും അശരണർക്കും എല്ലാംതന്നെ ഒരൊറ്റ ദിവസത്തിൽ പൂർണ്ണമായും കേൾക്കാനാവുന്ന വിധത്തിൽ ഇതിനെ സംഗ്രഹിച്ച് സംക്ഷിപ്തരൂപത്തിൽ ആക്കേണ്ടതാണ്.
സഹസ്രോത്തരപദ്യാഢ്യം നാനാവൃത്തവിരാജിതം
പ്രസാദഗുണസമ്പന്നം യമകാദ്യൈരലങ്കൃതം 47
അന്വയം-
സഹസ്രോത്തരപദ്യാഢ്യം, നാനാവൃത്തവിരാജിതം, പ്രസാദഗുണസമ്പന്നം, യമകാദ്യൈ: അലങ്കൃതം,.......
അർത്ഥം-
ആയിരത്തിലധികൾ ശ്ലോകങ്ങൾ അടങ്ങിയ, വിവിധ വൃത്തങ്ങളിൽ രചിയ്ക്കപ്പെട്ട, ഐശ്വര്യം, ശാന്തി തുടങ്ങിയ സദ്ഗുണങ്ങളാൽ സമ്പന്നമായ, യമകം തുടങ്ങിയ അലങ്കാരപ്രയോഗങ്ങളാൽ സമൃദ്ധമായ….
മനഃപ്രഹ്ലാദനം സദ്യഃ സരസം കാവ്യസമ്മിതം ലളിതൈർല്ലൗകികൈശ്ശബ്‌ദൈഃ കർത്തവ്യം ഭവതാഖിലം 48
അന്വയം-
സദ്യഃ മനഃപ്രഹ്ലാദനം, സരസം, കാവ്യസമ്മിതം, ലളിതൈ: ലൗകികൈ: ശബ്‌ദൈഃ അഖിലം ഭവതാ കർത്തവ്യം.
അർത്ഥം-
കേൾക്കുന്ന മാത്രയിൽത്തന്നെ മനസ്സിന് ആഹ്ലാദം പകരുന്ന, രസസമ്മിശ്രമായ, കാവ്യഗുണ-സമ്പുഷ്ടമായ ലളിതമായ ലൗകികപദങ്ങൾ കോർത്തിണക്കി ഭവാൻ ഈ കാവ്യം മുഴുവനും രചിക്കേണ്ടതാണ്.
പുരാണസംജ്ഞമേതത്തു സ്തോത്രസംജ്ഞം തദാ ഭവേത്
കദാ വിധീയതാമേതത് ബാഹുല്യേന തദുച്യതേ 49
അന്വയം-
പുരാണസംജ്ഞം ഏതത് തു തദാ സ്തോത്രസംജ്ഞം ഭവേത്; ഏതത് കദാ വിധീയതാം, തത് ബാഹുല്യേന ഉച്യതേ.
അർത്ഥം-
പുരാണമെന്ന് അറിയപ്പെട്ടിരുന്ന ഇതാവട്ടെ, ഇനി സ്തോത്രം എന്ന പേരിൽ അറിയപ്പെടും; ഇത് എപ്പോൾ രചിയ്ക്കണം എന്നത് സാമാന്യമായി പറയാം.
ചതുസ്സഹസ്രേ ശരദാം വ്യതീതേ ത്രിശതാധികേ
കലൗ മത്കലയാ യുക്തോ നിളാതീരേ ദ്വിജാന്വയേ 50
അന്വയം-
കലൗ ത്രിശതാധികേ ചതുസ്സഹസ്രേ ശരദാം വ്യതീതേ, മത് കലയാ യുക്ത: നിളാതീരേ ദ്വിജാന്വയേ…
അർത്ഥം-
കലികാലത്തിൽ നാലായിരത്തി മുന്നൂറു വർഷങ്ങൾ കഴിയവേ, നിളയുടെ തീരത്തു എന്റെ ലക്ഷണങ്ങളോടുകൂടി ബ്രാഹ്മണകുലത്തിൽ ….
മമൈവ നാമ്‌നാ വിഖ്യാതോ ഭവിഷ്യതി ഭവാൻ പുനഃ
തദാ മയോക്തം കർത്തവ്യം വച്‌മി കിഞ്ചിദപി സ്‌ഫുടം 51
അന്വയം-
മമ ഏവ നാമ്‌നാ ഭവാൻ വിഖ്യാത: ഭവിഷ്യതി; തദാ മയാ ഉക്തം കർത്തവ്യം. പുനഃ കിഞ്ചിത് അപി സ്‌ഫുടം വച്‌മി.
അർത്ഥം-
…എന്റെ പേരോടുകൂടിത്തന്നെ (നാരായണൻ) ഭവാൻ സുപ്രസിദ്ധനായിത്തീരുന്നതാണ്. ആ സമയത്ത് ഞാൻ പറഞ്ഞ കാര്യം നിർവഹിയ്ക്കേണ്ടതാണ്. വീണ്ടും അല്പം കാര്യങ്ങൾ കൂടി വിശദമായി പറയാം.
ഭുവമേത്യ ഭവാന്നൂനം മമ മായാവിമോഹിതഃ
വിജ്ഞോപി വിഷയീ തത്ര കാലം കഞ്ചന നേഷ്യതി 52
അന്വയം-
ഭുവം ഏത്യ ഭവാൻ നൂനം വിജ്ഞ: അപി മമ മായാവിമോഹിതഃ വിഷയീ തത്ര കഞ്ചന കാലം നേഷ്യതി.
അർത്ഥം-
ഭൂമിയിൽ അവതരിച്ചശേഷം, ജ്ഞാനിയാണെങ്കിൽ-പ്പോലും എന്റെ മായാപ്രഭാവത്താൽ വിഷയാസക്തനായി അവിടെ കുറച്ചുകാലം കഴിയ്ക്കുന്നതാണ്.
തഥാപി സുബഹൂൻ ഗ്രന്ഥാൻ വിദ്വത്സൂതമനഃപ്രിയാൻ
രചയൻ പവനവ്യാധിപീഡിതോഥ ഭവിഷ്യതി 53
അന്വയം-
അഥ വിദ്വത്സൂതമനഃപ്രിയാൻ സുബഹൂൻ ഗ്രന്ഥാൻ രചയൻ തഥാപി, പവനവ്യാധിപീഡിത: ഭവിഷ്യതി.
അർത്ഥം-
പണ്ഡിതന്മാർക്കും കവിപുംഗവന്മാർക്കും പ്രിയങ്കരമായ ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുമെങ്കിലും, വാതരോഗ-ഗ്രസ്തനായി ഭവിയ്ക്കുന്നതാണ്.
തതോ രാമാനുജാഖ്യേന കേരളേഷു യശോവതാ
മദ്ഭക്തേനോപദിഷ്ട്‌ടസ്‌ത്വം മദ്വാക്യം സംസ്‌മരിഷ്യസി 54
അന്വയം-
തത: കേരളേഷു രാമാനുജാഖ്യേന യശോവതാ മദ്ഭക്തേന ഉപദിഷ്ട്‌ട: ത്വം മദ് വാക്യം സംസ്‌മരിഷ്യസി.
അർത്ഥം-
അനന്തരം കേരളദേശത്തിൽ എന്റെ ഭക്തനായ രാമാനുജൻ എന്നുപേരുള്ള ഒരു യശസ്വിയാൽ ഉപദേശിയ്ക്കപ്പെട്ട് ഭവാൻ എന്റെ ഈ വാക്കുകൾ ഓർമ്മിയ്ക്കുന്നതാണ്.
തതോ വിനാ വിളംബേന പൂതേ ഗുരുമരുത്പുരേ
വസതോ മേഗ്രതഃ സ്ഥിത്വാ കുരു കാര്യമിദം ശുഭം 55
അന്വയം-
തത: വിനാ വിളംബേന പൂതേ ഗുരുമരുത് പുരേ വസത: മേ അഗ്രതഃ സ്ഥിത്വാ ഇദം ശുഭം കാര്യം കുരു.
അർത്ഥം-
അനന്തരം താമസം വിനാ പരമപാവനമായ ഗുരുവായൂരിൽ എന്റെ മുന്നിലിരുന്നുകൊണ്ടുതന്നെ ഈ ശുഭകാര്യവും നിർവഹിയ്ക്കുക.
നാരായണാഭിസംബന്ധാദ് ദ്വേധാ സ്തോത്രമിദം മഹത്
നാരായണീയമിത്യേവ സർവ്വത്ര വിദിതം ഭവേത് 56
അന്വയം-
ദ്വേധാ നാരായണാഭിസംബന്ധാദ് ഇദം മഹത് സ്തോത്രം നാരായണീയം ഇതി എവ സർവ്വത്ര വിദിതം ഭവേത്.
അർത്ഥം-
രണ്ടുവിധത്തിലും (നാരായണനെക്കുറിച്ചുള്ളതും നാരായണനാൽ രചിയ്ക്കപ്പെട്ടതും) നാരായണൻ എന്ന പേരുമായി ബന്ധപ്പെട്ടതിനാൽ ഈ മഹത് സ്തോത്രം ‘നാരായണീയം’ എന്ന പേരിൽത്തന്നെ അറിയപ്പെടും.
സർവ്വപാപഹരം പുണ്യം കലൗ കലുഷിതാത്മനാം
നിഃശ്രേയസകരം ചാപി ഭവിഷ്യതി ന സംശയഃ 57
അന്വയം-
കലൗ കലുഷിതാത്മനാം സർവ്വപാപഹരം പുണ്യം നിഃശ്രേയസകരം ച അപി ഭവിഷ്യതി ന സംശയഃ
അർത്ഥം-
കലികാലത്ത് ദുഷിച്ച മനസ്സുള്ളവരുടെ പോലും സർവ പാപങ്ങളും തീർത്ത് പുണ്യവും മോക്ഷവും പ്രദാനം ചെയ്യുന്നതായിത്തീരും ഇതെന്ന കാര്യത്തിൽ ഒട്ടുംതന്നെ സംശയമില്ല.
സൂത ഉവാച
ഇതി ശ്രുത്വാ മമ ഗുരുഃ സാക്ഷാന്നാരായണോദിതം
ശ്രോതും ച കിഞ്ചിത്തസ്യൈവ തസ്ഥൗ പ്രാഞ്ജലിരഗ്രതഃ 58
അന്വയം-
സൂത ഉവാച- ഇതി സാക്ഷാത് നാരായണോദിതം ശ്രുത്വാ മമ ഗുരുഃ കിഞ്ചിത് ച ശ്രോതും തസ്യ അഗ്രതഃ ഏവ പ്രാഞ്ജലി: തസ്ഥൗ.
അർത്ഥം-
സൂതമുനി പറഞ്ഞു- സാക്ഷാൽ ഭഗവാൻ നാരായണനാൽ ഇപ്രകാരം പറയപ്പെട്ട എന്റെ ഗുരു(വ്യാസമഹർഷി), ഭഗവാനിൽനിന്ന് അല്പം കൂടി കേൾക്കുവാനുള്ള ആഗ്രഹത്തോടെ തിരുസന്നിധിയിൽ കൈകൂപ്പി നിലകൊണ്ടു.
പൃഷ്‌ടം ഭവദ്‌ഭിരധുനാ നനു സാവധാനൈ-
ര്യത്തന്മയാ ഗുരുമുഖശ്രുതമീരിതം വഃ 59
അന്വയം-
ഭവദ്‌ഭി: പൃഷ്‌ടം അധുനാ നനു സാവധാനൈ: യത് ഗുരുമുഖശ്രുതം തത് മയാ വഃ ഈരിതം .
അർത്ഥം-
ഭവാന്മാർ ചോദിച്ചതിന് ഇപ്പോൾ ഞാൻ അവധാനതയോടെ നിങ്ങളോടു പറഞ്ഞതായ മറുപടിയെല്ലാംതന്നെ ഗുരുമുഖത്തിൽനിന്ന് കേട്ടതാണ്.
ഏതാവതാ തു ഭവതാം യദി നാപ്യലന്താ
പൃച്ഛന്തു സാധു മുനയഃ കഥയാമി സർവ്വം 60
അന്വയം-
മുനയഃ! ഏതാവതാ തു ഭവതാം യദി ന അപി അലന്താ, പൃച്ഛന്തു സാധു സർവ്വം കഥയാമി.
അർത്ഥം-
അല്ലയോ മുനിമാരേ! ഇത്രയും പറഞ്ഞതിൽ ഭവാന്മാർ തൃപ്തരല്ലെങ്കിൽ വീണ്ടും ചോദിച്ചുകൊള്ളുക; നല്ലതുപോലെ വിശദമാക്കിത്തരാം.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ നാരായണീയോൽപത്തികഥനം നാമ പ്രഥമോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ നാരായണീയോൽപത്തികഥനം എന്ന ഒന്നാം അദ്ധ്യായം സമാപ്തം.
രണ്ടാമദ്ധ്യായം
വ്യാസ ഉവാച-
ഇതി സൂതവചഃ ശ്രുത്വാ മുനയോ ഹൃഷ്ടചേതസഃ
തം പുനഃ പരിപപ്രച്ഛുർല്ലോകാനുഗ്രഹതത്പരാഃ 1
അന്വയം-
വ്യാസ ഉവാച- ഇതി സൂതവചഃ ശ്രുത്വാ ഹൃഷ്ടചേതസഃ ലോകാനുഗ്രഹതത്പരാഃ മുനയ: തം പുനഃ പരിപപ്രച്ഛു: .
അർത്ഥം-
വ്യാസമുനി പറഞ്ഞു- ഇപ്രകാരമുള്ള സൂത-വചനങ്ങൾ കേട്ട് സന്തുഷ്ടരായ, ലോകഹിത-തത്പരരായ ആ മുനിമാർ അദ്ദേഹത്തോട് വീണ്ടും ഇങ്ങനെ ചോദിച്ചു-
ഋഷയ ഊചു
സൂത സൂത മഹാഭാഗ സർവ്വജ്ഞ വിദുഷാം വര
ന തൃപ്യാമോ വയം സർവ്വേ ത്വദ്വാക്യാമൃതപാനതഃ 2
അന്വയം-
ഋഷയ ഊചു- സൂത! സൂത! മഹാഭാഗ! സർവ്വജ്ഞ! വിദുഷാം വര! ത്വത് വാക്യാമൃതപാനതഃ വയം സർവ്വേ ന തൃപ്യാമ: .
അർത്ഥം-
അല്ലയോ സൂതമുനേ! മഹാത്മൻ! എല്ലാം അറിയുന്നവനേ! വിദ്വാന്മാരിൽവെച്ചു ശ്രേഷ്ഠനായവനേ! അവിടുത്തെ വാക്കുകളാകുന്ന അമൃതം പാനം ചെയ്തിട്ടും ഞങ്ങൾക്ക് ആർക്കും തന്നെ തൃപ്തിയില്ല.
നനു സൂത ഭവദ്വാക്യാദശക്യം മന്തുമന്യഥാ
സുജ്ഞാതമധുനാസ്‌മാഭിഃ കൃതാർത്ഥാശ്ച വയം മുനേ 3
അന്വയം-
സൂത! ഭവത് വാക്യാത് അസ്‌മാഭിഃ അധുനാ സുജ്ഞാതം അന്യഥാ മന്തും അശക്യം നനു. മുനേ! വയം കൃതാർത്ഥാ: ച.
അർത്ഥം-
സൂതമുനേ! അങ്ങയുടെ വാക്കുകളെ ഞങ്ങൾ നല്ലതുപോലെ മനസ്സിലാക്കിയതിനെ മറ്റൊരു പ്രകാരത്തിൽ ചിന്തിയ്ക്കുവാൻ ഞങ്ങൾക്കാവില്ലതന്നെ. മഹർഷേ! ഞങ്ങൾ കൃതാർത്ഥരാണ്.
തദപ്യുദേതി ശ്രോതവ്യമപരം കിഞ്ചിദസ്‌തി നഃ
വിദുഷാമപി നാപൈതി വിവിത്സാ ജാതു ചേതസഃ 4
അന്വയം-
തദപി കിഞ്ചിത് അപരം ശ്രോതവ്യം അസ്‌തി ഉദേ ഇതി നഃ . വിദുഷാം അപി ചേതസഃ വിവിത്സാ ജാതു ന അപൈതി.
അർത്ഥം-
എന്നിരുന്നാലും കുറച്ചെന്തൊക്കെയോകൂടി താങ്കളിൽനിന്നു കേൾക്കാനുണ്ട് എന്ന് ഞങ്ങൾക്ക് തോന്നുന്നു. വിദ്വാന്മാരായാലും അറിയാനുള്ള ആഗ്രഹം മനസ്സിൽനിന്ന് മുഴുവനായി ഒരിയ്ക്കലും വിട്ടുപോകുന്നില്ല.
ശ്രോതവ്യം കേന വിധിനാ പഠിതവ്യം ച തത്തദാ
ഇദം ച സകലം സാധു ഭവാനേവ ബ്രവീതു നഃ 5
അന്വയം-
തദാ തത് കേന വിധിനാ ശ്രോതവ്യം പഠിതവ്യം ച ഇദം ച സകലം സാധു ഭവാൻ ഏവ നഃ ബ്രവീതു.
അർത്ഥം-
ആ കാലത്ത് ഇത് ഏതു പ്രകാരത്തിൽ കേൾക്കണം, ഏതു പ്രകാരത്തിൽ പഠിയ്ക്കണം ഇതെല്ലാം മുഴുവനായി ഭവാൻ തന്നെ വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തന്നാലും.
അദ്യാവധി ന ചാസ്‌മാകം ത്വദുക്തം ശ്രുതിഗോചരം
ഇതിഹാസപുരാണേഷു കുത്ര കൃഷ്ണേന കീർത്തിതം 6
അന്വയം-
കൃഷ്ണേന കീർത്തിതം ഇതിഹാസപുരാണേഷു കുത്ര ത്വത് ഉക്തം (ഇതി) അസ്‌മാകം അദ്യാവധി ന ച ശ്രുതിഗോചരം.
അർത്ഥം-
വ്യാസമുനിയാൽ രചിയ്ക്കപ്പെട്ട ഇതിഹാസത്തിലോ പുരാണങ്ങളിലോ എവിടെയാണ് ഇതെല്ലാം വ്യക്തമായി പറഞ്ഞിരിയ്ക്കുന്നത് എന്ന് ഞങ്ങൾ ഇതുവരെയും കേട്ടിട്ടില്ല.
ത്രികാലജ്ഞേന നിയതം സദാ ലോകഹിതൈഷിണാ
പ്രിയശിഷ്യായ ഭവതേ കഥിതം ഗുരുണാഖിലം 7
അന്വയം-
ത്രികാലജ്ഞേന സദാ ലോകഹിതൈഷിണാ ഗുരുണാ അഖിലം നിയതം പ്രിയശിഷ്യായ ഭവതേ കഥിതം.
അർത്ഥം-
ത്രികാലജ്ഞനായ, എല്ലായ്പ്പോഴും ലോകഹിതം നോക്കി മാത്രം പ്രവർത്തിക്കുന്ന ഗുരു തന്റെ പ്രിയശിഷ്യനായ താങ്കൾക്കു നിശ്ചയമായും എല്ലാംതന്നെ ഉപദേശിച്ചുതന്നിരിയ്ക്കുമല്ലോ.
സൂത ഉവാച-
ഋഷയഃ സാധു പൃഷ്ടോഹം പ്രഷ്‌ടവ്യം യന്മനീഷിഭിഃ
ശ്രോതവ്യം ച സമൈരേവ കലൗ മർത്ത്യൈർവ്വിശേഷതഃ 8
അന്വയം-
സൂത ഉവാച- ഋഷയഃ! യത് മനീഷിഭിഃ സാധു പ്രഷ്‌ടവ്യം അഹം പൃഷ്ട: ; കലൗ സമൈ: വിശേഷതഃ മർത്ത്യൈ: ശ്രോതവ്യം ച ഏവ.
അർത്ഥം-
സൂതമുനി പറഞ്ഞു - മഹർഷിമാരേ! ബുദ്ധിശാലികളായവർ സ്വാഭാവികമായും ചോദിയ്ക്കാവുന്നതെല്ലാം എന്നോട് ചോദിച്ചു കഴിഞ്ഞു; (ഇതിനായി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളാവട്ടെ,) കലികാലത്ത് എല്ലാവരും, പ്രത്യേകിച്ച് മനുഷ്യർ കേൾക്കേണ്ടതുതന്നെയാണ്.
പ്രഷ്ടവ്യം നൈവ പൃച്ഛന്തി ശ്രോതവ്യം നൈവ ശൃണ്വതേ
കർത്തവ്യം നൈവ കുർവ്വന്തി കലൗ മുഹ്യന്തി മാനവാഃ 9
അന്വയം-
പ്രഷ്ടവ്യം ന പൃച്ഛന്തി ഏവ; ശ്രോതവ്യം ന ശൃണ്വതേ ഏവ; കർത്തവ്യം ന കുർവ്വന്തി ഏവ; കലൗ മാനവാഃ മുഹ്യന്തി.
അർത്ഥം-
ചോദിക്കേണ്ടതായിട്ടുള്ളത് ചോദിക്കാതിരിയ്ക്കുന്നു; കേൾക്കേണ്ടതായിട്ടുള്ളത് കേൾക്കാതിരിയ്ക്കുന്നു; ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നുമില്ല; കലിയുഗത്തിൽ മനുഷ്യർ മോഹവലയത്തിൽ ഉഴലുന്നു.
സന്തസ്‌തദഭിധാസ്യാമി യന്മേ ഗുരുമുഖാച്ഛ്റുതം
സ്വയം നാരായണേനൈവ ഗുരവേ സമുദീരിതം 10
അന്വയം-
സ്വയം നാരായണേന ഏവ ഗുരവേ സമുദീരിതം, യത് മേ ഗുരുമുഖാത് ശ്രുതം, തത് സന്ത: അഭിധാസ്യാമി.
അർത്ഥം-
ഭഗവാൻ നാരായണനാൽത്തന്നെ സ്വയം എന്റെ ഗുരുവിനോട് പറയപ്പെട്ടതും ഞാൻ എന്റെ ഗുരുമുഖത്തിൽനിന്നു കേട്ടതുമായതെല്ലാം സജ്ജനങ്ങളായ നിങ്ങൾക്ക് പറഞ്ഞുതരാം.
നാരായണീയരചനാ കീദൃശീ സ്യാത് കദേതി ച
ശ്രുത്വാഥ മദ്‌ഗുരുഃ കൃഷ്‌ണഃ കൃഷ്‌ണം പപ്രച്ഛ സാഞ്ജലിഃ 11
അന്വയം-
നാരായണീയരചനാ കീദൃശീ സ്യാത് കദാ ഇതി ച ശ്രുത്വാ അഥ മദ്‌ഗുരുഃ കൃഷ്‌ണഃ കൃഷ്‌ണം സാഞ്ജലിഃ പപ്രച്ഛ.
അർത്ഥം-
‘നാരായണീയം’ എന്ന ഗ്രന്ഥത്തിന്റെ രചന എപ്രകാരമായിരിയ്ക്കണം; എപ്പോൾ നിർവഹിയ്ക്കണം എന്നീ കാര്യങ്ങൾ കേട്ടതിനു ശേഷം വ്യാസമഹർഷി തൊഴുകൈയ്യോടെ ശ്രീവിഷ്ണുഭഗവാനോട് ചോദിച്ചു:
കൃഷ്‌ണ ഉവാച-
നാരായണ മഹാദേവ ദേവദേവ ജഗത് പ്രഭോ
ത്വദാജ്ഞാം പാലയിഷ്യാമി സന്ദേഹോസ്‌തി തഥാപി മേ 12
അന്വയം-
കൃഷ്‌ണ ഉവാച- നാരായണ! മഹാദേവ! ദേവദേവ! ജഗത് പ്രഭോ! ത്വത് ആജ്ഞാം പാലയിഷ്യാമി; തഥാപി മേ സന്ദേഹ: അസ്‌തി.
അർത്ഥം-
വ്യാസമഹർഷി പറഞ്ഞു- നാരായണ! മഹാദേവ! ദേവദേവ! ജഗത് പ്രഭോ! അവിടുത്തെ ആജ്ഞ ഞാൻ അനുസരിച്ചുകൊള്ളാം. എന്നിരുന്നാലും എന്റെയുള്ളിൽ ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട്.
കോ വക്താ കീദൃശഃ ശ്രോതാ കാലഃ കശ്ച ഫലപ്രദഃ
അസ്യാരംഭേ വിരാമേ ച കിം കിം കർത്തവ്യമസ്‌തി ച 13
അന്വയം-
ക: വക്താ? കീദൃശഃ ശ്രോതാ ? കാലഃ ക: ച ഫലപ്രദഃ? അസ്യ ആരംഭേ വിരാമേ ച കിം കിം കർത്തവ്യം അസ്‌തി ച.
അർത്ഥം-
ഇത് ആരാണ് വിവരിക്കുക? ഇത് കേൾക്കുന്നവർ ഏതു തരക്കാരാവണം? ഏറ്റവും ഫലപ്രദമായ കാലം ഏതാണ്? ഇത് തുടങ്ങുന്ന സമയത്തും അവസാനിപ്പിയ്ക്കുന്ന സമയത്തും ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
ഇത്യാദ്യശേഷമദ്യൈവ മഹ്യം ശുശ്രൂഷവേ വദ
യതോ വിഫലതാമേതി യജ്ഞോ വിധിവിവർജിതഃ 14
അന്വയം-
ഇത്യാദി അശേഷം അദ്യ ഏവ ശുശ്രൂഷവേ മഹ്യം വദ; യത: വിധിവിവർജിതഃ യജ്ഞ: വിഫലതാം ഏതി.
അർത്ഥം-
ഇപ്രകാരമുള്ള എല്ലാ കാര്യങ്ങളും കേൾക്കാൻ താത്പര്യപ്പെടുന്ന എന്നോട് ഇപ്പോൾത്തന്നെ പറഞ്ഞാലും; എന്തുകൊണ്ടെന്നാൽ, വിധിയാംവണ്ണമല്ലാതെ നടത്തപ്പെടുന്ന യജ്ഞം വിഫലമായിത്തീരുകയേ ഉള്ളു.
സൂത ഉവാച-
ശ്രുത്വൈതന്മദ്‌ഗുരോർവ്വാക്യം ഭഗവാൻ ഭക്തവത്സലഃ
പ്രഹസ്യ പ്രോക്തവാനസ്യ യജ്ഞസ്യ വിധിമാദിതഃ 15
അന്വയം-
സൂത ഉവാച- മദ് ഗുരോ: എതത് വാക്യം ശ്രുത്വാ, ഭഗവാൻ ഭക്തവത്സലഃ പ്രഹസ്യ അസ്യ യജ്ഞസ്യ വിധിം ആദിതഃ പ്രോക്തവാൻ.
അർത്ഥം-
സൂതൻ പറഞ്ഞു: എന്റെ ഗുരുവിന്റെ ഈ വാക്കുകൾ കേട്ട് ഭക്തവത്സലനായ ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് ഈ യജ്ഞത്തിന്റെ ക്രിയാവിധി ആദ്യം മുതൽ വിവരിച്ചു.
ശ്രീ ഭഗവാനുവാച-
മുനേ ലോകഹിതം കർത്തുമദ്യാപി ത്വം സമീഹസേ
കഃ കരോത്യേവമന്യസ്‌തു തേന തുഷ്ടോസ്മ്യഹം ത്വയി 16
അന്വയം-
ശ്രീ ഭഗവാൻ ഉവാച- മുനേ! ലോകഹിതം കർത്തും അദ്യ അപി ത്വം സമീഹസേ; കഃ അന്യ: ഏവം കരോതി; തേന തു അഹം ത്വയി തുഷ്ട: അസ്മി.
അർത്ഥം-
ഭഗവാൻ അരുളിച്ചെയ്തു- മഹർഷേ! ജനങ്ങൾക്ക് നന്മ ചെയ്യുവാൻ താങ്കൾ ഇപ്പോഴും ആഗ്രഹിയ്ക്കുന്നു; മറ്റേതൊരാളാണ് ഇപ്രകാരം ചെയ്യുക? അതിനാൽത്തന്നെ ഞാൻ അങ്ങയിൽ സന്തുഷ്ട്ടനാണ്.
യാദൃഗസ്യ പുരാണസ്യ ശ്രുതിപാഠവിധൗ വിധിഃ
സ്തോത്രസ്യാപി സദാ തസ്യ സ ഏവ ക്രമ ഉത്തമഃ 17
അന്വയം-
അസ്യ പുരാണസ്യ യാദൃക് ശ്രുതിപാഠവിധൗ, തസ്യ സ്തോത്രസ്യ വിധിഃ അപി സ ക്രമ ഏവ സദാ ഉത്തമഃ .
അർത്ഥം-
ഈ ഭാഗവതപുരാണം കേൾക്കാനും ചൊല്ലാനും ഏതൊരു വിധിയാണോ ഉള്ളത് അതേ ക്രമം തന്നെയാണ് ഈ സ്തോത്രത്തിനും എപ്പോഴും ഉത്തമമായത്.
നിരസ്‌തസുകൃതസ്യ സ്യാത് കലേഃ പ്രഗുണിതൈനസഃ
സമുല്ലസതി സാമ്രാജ്യേ ന ശക്യം കർത്തുമേഷ തു 18
അന്വയം-
കലേഃ സാമ്രാജ്യേ നിരസ്‌തസുകൃതസ്യ പ്രഗുണിതൈനസഃ സമുല്ലസതി സ്യാത്; എഷ: കർത്തും ന ശക്യം തു.
അർത്ഥം-
കലിയുടെ സാമ്രാജ്യത്തിൽ സുകൃതമറ്റവരും പാപകർമങ്ങൾ ഏറെ വർദ്ധിച്ചവരും നിറയുന്നതിനാൽ ഈ വിധി അനുഷ്ഠിക്കുവാൻ കഴിയാതെ വരും.
വർണ്ണാശ്രമാചാരമുചോ നാസ്‌തികാ ദംഭചാരിണഃ
യയാ കയാപി വിധയാ യതമാനാ ധനായിതും 19
അന്വയം-
വർണ്ണാശ്രമാചാരമുച: നാസ്‌തികാ: ദംഭചാരിണഃ യയാ കയാപി വിധയാ ധനായിതും യതമാനാ:-----
അർത്ഥം-
വർണാശ്രമധർമ്മങ്ങൾ ഉപേക്ഷിച്ചവരും, ദൈവനിഷേധികളും, അഹങ്കാരികളും, ഏതു വിധേനയും ധനം സമ്പാദിക്കാൻ യത്നിക്കുന്നവരും…
നിന്ദന്തഃ സ്വകുലാചാരം സമുന്നദ്ധാസ്സനാതനം
വിഡംബയന്തഃ കർമ്മാണി വൈദികാനി യഥാ തഥാ 20
അന്വയം-
സമുന്നദ്ധാ: സനാതനം സ്വകുലാചാരം നിന്ദന്തഃ വിഡംബയന്തഃ കർമ്മാണി വൈദികാനി യഥാ തഥാ
അർത്ഥം-
അഹങ്കാരവും കാപട്യവും നിറഞ്ഞവരായിട്ട് സനാതനമായ സ്വകുലാചാരങ്ങളെ-പ്പോലും നിന്ദിയ്ക്കുന്നവരും, വേദവിഹിതമായ കർമ്മങ്ങളെ നിന്ദാപൂർവം കാപട്യത്തോടെ അനുസരിക്കുന്നുവെന്നു വരുത്തിത്തീർക്കുന്നവരും….
ജഘന്യജാചാരപരാ നിസ്ത്രപാ മന്ദബുദ്ധയഃ
ആഡംബരപ്രധാനാശ്ച ഭവിഷ്യന്തി ധ്രുവം ജനാഃ 21
അന്വയം-
ജഘന്യജാചാരപരാ: നിസ്ത്രപാ: മന്ദബുദ്ധയഃ ആഡംബരപ്രധാനാ: ച ജനാഃ ധ്രുവം ഭവിഷ്യന്തി.
അർത്ഥം-
നിന്ദ്യവും നീചവുമായ ആചാരാനുഷ്ഠാനങ്ങൾ വെച്ചുപുലർത്തുന്നവരും നിർല്ലജ്ജരും മന്ദബുദ്ധികളും ആഡംബരപ്രിയരും ആയിത്തീരുമെന്നു തീർച്ചയാണ്.
കിംച വർഷസഹസ്രേഷു വ്യതീതേഷ്വഥ പഞ്ചസു
അരാജകാ ച ജഗതീ സകലേയം ഭവിഷ്യതി 22
അന്വയം-
കിംച പഞ്ചസു വർഷസഹസ്രേഷു വ്യതീതേഷു അഥ ഇയം സകലാ ജഗതീ അരാജകാ: ച ഭവിഷ്യതി.
അർത്ഥം-
അതുതന്നെയുമല്ല, അയ്യായിരം വർഷങ്ങൾ കഴിയുമ്പോൾ പിന്നീട് ഈ ലോകത്തിൽ മുഴുവനും അരാജകത്വം വന്നു ഭവിയ്ക്കുന്നതാണ്.
അതോ വിധിം പ്രവക്ഷ്യാമി ശക്യം കർത്തും തദാ ജനൈഃ
പുനരേതത് സ്വശിഷ്യായ വക്തവ്യം ഭവതാഖിലം 23
അന്വയം-
അത: തദാ ജനൈഃ ശക്യം കർത്തും വിധിം പ്രവക്ഷ്യാമി; പുന: ഏതത് ഭവതാ സ്വശിഷ്യായ അഖിലം വക്തവ്യം.
അർത്ഥം-
അതിനാൽ, ആ കാലത്ത് ജനങ്ങൾക്ക് ആചരിയ്ക്കാൻ കഴിയുന്ന ക്രിയാവിധി ഞാൻ പറഞ്ഞുതരാം; അത് താങ്കൾ വീണ്ടും സ്വന്തം ശിഷ്യന് പൂർണമായിത്തന്നെ ഉപദേശിയ്‌ക്കേണ്ടതാണ്.
ആദൗ ദൈവജ്ഞമാഹൂയ ശുഭകാലസ്യ നിർണ്ണയഃ
കർത്തവ്യശ്ചാഥ യജ്ഞാർത്ഥം സംഭാരാനാഹരേത് സുധീഃ 24
അന്വയം-
സുധീഃ ആദൗ ദൈവജ്ഞം ആഹൂയ ശുഭകാലസ്യ നിർണ്ണയഃ കർത്തവ്യ; അഥ യജ്ഞാർത്ഥം സംഭാരാൻ ച ആഹരേത്.
അർത്ഥം-
ബുദ്ധിമതിയായ ഒരാൾ ജ്യോതിഷിയെ വിളിച്ച് ശുഭമുഹൂർത്തം നിർണ്ണയിക്കേണ്ടതാണ്. അനന്തരം യജ്ഞം നടത്തുന്നതിനുവേണ്ട എല്ലാ സാമഗ്രികളും സമാഹരിയ്ക്കുകയും വേണം.
മണ്ഡപം കാരയേത് പശ്ചാത് നാനാശില്‌പവിരാജിതം
ശൈത്യസ്യ ച തഥോഷ്‌ണസ്യ ബാധാത്ര ന ഭവേദ്യഥാ 25
അന്വയം-
പശ്ചാത് നാനാശില്‌പവിരാജിതം മണ്ഡപം യഥാ ശൈത്യസ്യ ച ഉഷ്‌ണസ്യ ബാധാ അത്ര ന ഭവേത് തഥാ കാരയേത്.
അർത്ഥം-
അതിനുശേഷം വിവിധശില്പങ്ങളാൽ മനോഹരമായതും തണുപ്പും ചൂടും അനുഭവപ്പെടാത്ത രീതിയിലുള്ളതുമായ മണ്ഡപം നിർമ്മിയ്ക്കണം.
അഥ ഭാഗവതേഭ്യശ്ച പത്രം പ്രേഷ്യം വിശേഷതഃ
പ്രായസ്തത്ര വിലേഖ്യം തു ശ്രൂയതാം മുനിസത്തമ! 26
അന്വയം-
അഥ ഭാഗവതേഭ്യ: ച വിശേഷതഃ പത്രം പ്രേഷ്യം. മുനിസത്തമ! തത്ര വിലേഖ്യം പ്രായ: തു ശ്രൂയതാം.
അർത്ഥം-
അനന്തരം ഭക്തജനങ്ങൾക്കെല്ലാം പ്രത്യേകം കത്ത് അയക്കേണ്ടതാണ്; മുനിശ്രേഷ്ഠ! ആ കത്തിൽ എഴുതേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു പൊതുവെ പറയാനുള്ളത് കേട്ടുകൊള്ളുക:
അദ്യാരഭ്യ മഹാത്മാനോ ജ്ഞാനയജ്ഞോ ഭവിഷ്യതി
അത്ര നാരായണീയസ്യ വാചനം സർവ്വഥാ ഭവേത് 27
അന്വയം-
മഹാത്മാന:! അദ്യാരഭ്യ ജ്ഞാനയജ്ഞ: ഭവിഷ്യതി ; അത്ര നാരായണീയസ്യ സർവ്വഥാ വാചനം ഭവേത്.
അർത്ഥം-
മഹാത്മാക്കളേ! ഇന്നുമുതൽ ജ്ഞാനയജ്ഞം ആരംഭിയ്ക്കുകയായി; ഇവിടെ നാരായണീയത്തിന്റെ സമ്പൂർണപാരായണം നടക്കുന്നതാണ്.
യഥാവകാശമത്രൈത്യ ഭവന്തഃ ശ്രദ്ധയാന്വിതാഃ
ഭാഗം കുർവ്വന്തു സന്താപത്രയനാശോ യതോ ഭവേത് 28
അന്വയം-
ഭവന്തഃ യഥാവകാശം അത്ര ഏത്യ ശ്രദ്ധയാന്വിതാഃ ഭാഗം കുർവ്വന്തു യത: സന്താപത്രയനാശ: ഭവേത്.
അർത്ഥം-
ഭവാന്മാർ സാവകാശം ഇവിടെ വന്നുചേർന്ന് ശ്രദ്ധാപൂർവം ഇതിൽ ഭാഗഭാക്കാവുക; എന്തെന്നാൽ ഇതുകൊണ്ട് മൂന്ന് വിധത്തിലുമുള്ള - ആധിദൈവികവും, ആധിഭൗതികവും, ആദ്ധ്യാത്മികവുമായ - സന്താപങ്ങളും നശിയ്ക്കുന്നു.
യദി സ്യാദവകാശോ വഃ കാർത്സ്ന്യേന ശ്രോതുമത്ര യത്
പൂർവ്വപുണ്യേന ലഭ്യം തന്മാ മുഞ്ചത കദാചന 29
അന്വയം-
യദി അത്ര കാർത്സ്ന്യേന ശ്രോതും വഃ അവകാശ: സ്യാത് യത് പൂർവ്വപുണ്യേന ലഭ്യം തത് മാ മുഞ്ചത കദാചന.
അർത്ഥം-
ഭവാന്മാർക്കു ഇതു മുഴുവനും കേൾക്കാനുള്ള സാവകാശമുണ്ടെങ്കിൽ പൂർവ്വജന്മാർജ്ജിതമായ ഈ സൗഭാഗ്യത്തെ നഷ്ടപ്പെടുത്തരുത്.
ആചാര്യഃ സംസ്കൃതാഭിജ്ഞോ ഭക്തിമാൻ കാവ്യമർമ്മവിത് വിത്തലോഭവിഹീനശ്ച വരണീയ: സുധീമതാ 30
അന്വയം-
സുധീമതാ സംസ്കൃതാഭിജ്ഞ: ഭക്തിമാൻ കാവ്യമർമ്മവിത് വിത്തലോഭവിഹീന: ച ആചാര്യഃ വരണീയ: .
അർത്ഥം-
ബുദ്ധിമാനായ ഒരു വ്യക്തിയാൽ സംസ്കൃതപണ്ഡിതനും, ഭക്തശിരോമണിയും കലാസാഹിത്യവിശാരദനും സമ്പത്തിനുള്ള അത്യാർത്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത-വനുമായ ഒരു ആചാര്യൻ തിരഞ്ഞെടുക്കപ്പെടണം.
വസ്ത്രമാല്യാദിദാനേന തോഷയേത്തം പ്രയത്നതഃ
അന്യഥാ തു വിധിർന്യൂനോ മന്യതേ സാധുഭിസ്‌തദാ 31
അന്വയം-
തം വസ്ത്രമാല്യാദിദാനേന പ്രയത്നതഃ തോഷയേത് ; അന്യഥാ തു തദാ വിധി: സാധുഭി: ന്യൂന: മന്യതേ.
അർത്ഥം-
അദ്ദേഹത്തെ വസ്ത്രം, പുഷ്പഹാരങ്ങൾ തുടങ്ങിയവ കൊണ്ട് ശ്രദ്ധാപൂർവം സന്തോഷിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആ യജ്ഞത്തിന് കുറവുകൾ ഉള്ളതായി സജ്ജനങ്ങൾ കരുതാൻ ഇടയുണ്ട്.
അത്ര പൂജാവിധാനാർത്ഥം ഭക്തിമന്തം ച കംചന
വരയേച്ച യഥാചാര്യം പൂർവ്വം മാഹാത്മ്യവാചനാത് 32
അന്വയം-
അത്ര പൂജാവിധാനാർത്ഥം കംചന ഭക്തിമന്തം ച യഥാ ആചാര്യം മാഹാത്മ്യവാചനാത് പൂർവ്വം വരയേത് ച.
അർത്ഥം-
അനന്തരം പൂജാദി കർമ്മങ്ങൾ നിർവ്വഹിയ്ക്കുന്നതിനായി തികഞ്ഞ ഭക്തിയും ബ്രഹ്മജ്ഞാനവും ഒത്തിണങ്ങിയ ഒരു മഹാത്മാവിനെ ആചാര്യനെ നിശ്ചയിച്ചതുപോലെത്തന്നെ മാഹാത്മ്യപാരായണം നടത്തുന്നതിനു മുൻപായി സ്വീകരിച്ചിരുത്തണം.
സർവ്വവിഘ്‌നവിഘാതാർത്ഥം ഗണനാഥം പ്രസാദയേത്
യജ്ഞാരംഭേ പഠേന്നിത്യം വിഷ്ണോർന്നാമസഹസ്രകം 33
അന്വയം-
സർവ്വവിഘ്‌നവിഘാതാർത്ഥം ഗണനാഥം പ്രസാദയേത്; നിത്യം യജ്ഞാരംഭേ വിഷ്ണോ: നാമസഹസ്രകം പഠേത്.
അർത്ഥം-
എല്ലാവിധത്തിലുമുള്ള തടസ്സങ്ങൾ നീക്കിക്കിട്ടുന്ന-തിനായി വിഗ്നേശ്വരനെ പ്രസാദിപ്പിയ്ക്കണം; നിത്യവും യജ്ഞത്തിന്റെ ആരംഭത്തിൽ വിഷ്ണുസഹസ്രനാമം ചൊല്ലുകയും വേണം.
കഥാരംഭേ തു കർത്തവ്യാ ഭഗവത്പുരതോർത്ഥനാ
അഥ വക്തുശ്ച സാ കാര്യാ ക്രമേണോഭയമുച്യതേ 34
അന്വയം-
കഥാരംഭേ തു ഭഗവത് പുരത: അർത്ഥനാ കർത്തവ്യാ. അഥ വക്തു: ച സാ കാര്യാ. ഉഭയം ക്രമേണ ഉച്യതേ.
അർത്ഥം-
കഥാപാരായണത്തിന്റെ ആരംഭത്തിൽ ഭഗവാന്റെ മുൻപിൽ പ്രാർത്ഥന അനുഷ്ഠിക്കേണ്ടതാണ്. അതിനു ശേഷം ആചാര്യന്റെ മുൻപിലും ഇത് ആവർത്തിക്കേണ്ടതുണ്ട്. ഇത് രണ്ടും ക്രമത്തിൽ പറയാം.
ശ്രീകൃഷ്‌ണ കമലാകാന്ത കരുണാവരുണാലയ
വയം ത്വാം ശരണം യാമോ ഹര നോ നിഖിലാമയാൻ 35
അന്വയം-
ശ്രീകൃഷ്‌ണ! കമലാകാന്ത! കരുണാവരുണാലയ! വയം ത്വാം ശരണം യാമ: . ന: നിഖിലാ ആമയാൻ ഹര.
അർത്ഥം-
ശ്രീകൃഷ്‌ണ! കമലാകാന്ത! കരുണാസാഗര! ഞങ്ങൾ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു. ഞങ്ങളുടെ സർവ ദു:ഖങ്ങളും ഇല്ലാതാക്കിയാലും.
ഗുരുരൂപ മഹാഭാഗ കഥാകഥനകോവിദ
കർത്തവ്യം ബോധയിത്വാ നോ ജീവിതം സഫലം കുരു 36
അന്വയം-
ഗുരുരൂപ! മഹാഭാഗ! കഥാകഥനകോവിദ! കർത്തവ്യം ബോധയിത്വാ ന: ജീവിതം സഫലം കുരു.
അർത്ഥം-
ഗുരുസ്വരൂപനേ ! മഹായശസ്വിനേ! പുരാണകഥാ-ഖ്യാനനിപുണ! കർത്തവ്യം എന്തെന്ന് ഉപദേശിച്ചുതന്ന് ഞങ്ങളുടെ ജീവിതം സഫലമാക്കിയാലും.
ശ്രോതാരഃ ശ്രദ്ധയാ ഭക്ത്യാ ശൃണുയുഃ സ്തോത്രമുത്തമം
ഉപക്രമേവസാനേ ച നമസ്‌കുര്യുർയഥാവിധി 37
അന്വയം-
ശ്രോതാരഃ ഉത്തമം സ്തോത്രം ശ്രദ്ധയാ ഭക്ത്യാ ശൃണുയുഃ . ഉപക്രമേ അവസാനേ ച യഥാവിധി നമസ്‌കുര്യു: .
അർത്ഥം-
അത്യുത്തമമായ ഈ സ്തോത്രത്തെ ശ്രോതാക്കൾ അതീവ ഭക്തിയോടേയും ശ്രദ്ധയോടേയും കേൾക്കേണ്ടതാണ്. ആരംഭത്തിലും അവസാനത്തിലും വിധിപ്രകാരം നമസ്കരിയ്ക്കേണ്ടതുമാണ്.
ഏകൈകദശകസ്യാന്തേ നീരാജനമുപാചരേത്
അന്യത്രാപി ക്വചിത് കാര്യം കർമ്മിണാ തു യഥോചിതം 38
അന്വയം-
ഏകൈകദശകസ്യ അന്തേ നീരാജനാം ഉപാചരേത്; അന്യത്ര അപി യഥോചിതം ക്വചിത് കാര്യം തു കർമ്മിണാ
അർത്ഥം-
ഓരോ ദശകത്തിന്റേയും അവസാനത്തിൽ ഭഗവാന് അർച്ചന ചെയ്യേണ്ടതാണ്; മറ്റു അവസരങ്ങളിലും കർമ്മി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതാണ്.
ദിനേ ദിനേ വിരാമേ തു വക്താ ശ്രോതജനൈസ്സഹ
അഷ്ടോത്തരശതം ശൗരേർന്നാമ്നാം ജപ്യം യഥായഥം 39
അന്വയം-
ദിനേ ദിനേ വിരാമേ തു വക്താ ശ്രോതജനൈ: സഹ ശൗരേ:അഷ്ടോത്തരശതം നാമ്നാം യഥായഥം ജപ്യം.
അർത്ഥം-
ഓരോ ദിവസത്തിന്റേയും അവസാനത്തിൽ പാരായണകാരൻ ശ്രോതാക്കളായ ഭക്തജനങ്ങളോ-ടോത്ത് ശ്രീകൃഷ്ണഭഗവാന്റെ അഷ്ടോത്തരശതനാമാവലി യഥാവിധി ചൊല്ലേണ്ടതാണ്.
ത്രിമധുര പായസ ലഡ്ഡുകമോദകശഷ്കുല്യപൂപപക്വാദീൻ
തത്തദ്ദിനാനുയോജ്യം നിവേദ്യ ദദ്യാത് സമസ്തഭക്തേഭ്യഃ 40
അന്വയം-
ത്രിമധുരം, പായസം, ലഡ്ഡുകം, മോദകം, ശഷ്കുല്യം, പൂപം, പക്വാദീൻ തത് തത് ദിനാനുയോജ്യം നിവേദ്യ സമസ്തഭക്തേഭ്യഃ ദദ്യാത്.
അർത്ഥം-
ത്രിമധുരം, പായസം, ലഡ്ഡു, മോദകം, മുറുക്ക്, അപ്പം, പഴം തുടങ്ങിയവ അതതു ദിവസങ്ങക്കനുയോജ്യമായ തരത്തിൽ ഉണ്ടാക്കി, നിവേദിച്ച് എല്ലാ ഭക്തർക്കും വിതരണം ചെയ്യേണ്ടതാണ്.
ജന്മാഷ്ടമ്യാമിദം ശ്രുത്വാ സർവ്വാൻ കാമാനവാപ്നുയാത്
സപ്‌താഹേന ശ്രാവണേഽസ്യ ശ്രവണം മുക്തിദായകം 41
അന്വയം-
ജന്മാഷ്ടമ്യാം ഇദം ശ്രുത്വാ സർവ്വാൻ കാമാൻ അവാപ്നുയാത്; സപ്‌താഹേന ശ്രാവണേ അസ്യ ശ്രവണം മുക്തിദായകം.
അർത്ഥം-
ജന്മാഷ്ടമി നാളിൽ ഈ പാരായണം കേൾക്കുന്നവർക്ക് സർവ്വ അഭീഷ്ടങ്ങളും പ്രാപ്തമാവുന്നതാണ്; ശ്രാവണ മാസത്തിൽ സപ്‌താഹമായുള്ള ഈ പാരായണം കേൾക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാവുന്നതാണ്.
ചൈത്രേ തഥാ ച വൈശാഖേ ശ്രവണം വരമുച്യതേ
ശ്രുത്വൈതത് ബഹവഃ സിദ്ധിം ഗമിഷ്യന്തി തദാ ജനാഃ 42
അന്വയം-
ചൈത്രേ തഥാ വൈശാഖേ ച ശ്രവണം വരം ഉച്യതേ; തദാ ഏതത് ശ്രുത്വാ ബഹവഃ ജനാഃ സിദ്ധിം ഗമിഷ്യന്തി.
അർത്ഥം-
ചൈത്രം, വൈശാഖം എന്നീ മാസങ്ങളിലും ഈ പാരായണശ്രവണം അത്യന്തം ശ്രേഷ്ഠകരമത്രേ; ഈ മാസങ്ങളിൽ നാരായണീയപാരായണം ശ്രവിച്ച് നിരവധി ജനങ്ങൾ മോക്ഷപ്രാപ്തി നേടുകയും ചെയ്യും.
ദിനേനാഥ യഥാശക്തി നിർവ്വർത്ത്യം യദിദം നൃഭിഃ
കൃതം ശ്രദ്ധാലുഭിർഭക്തൈ: സർവ്വം പ്രിയകരം ഹരേഃ 43
അന്വയം-
അഥ ഇദം ദിനേന നൃഭിഃ യഥാശക്തി നിർവ്വർത്ത്യം; യത് ശ്രദ്ധാലുഭി: ഭക്തൈ: കൃതം സർവ്വം ഹരേഃ പ്രിയകരം .
അർത്ഥം-
അതിനാൽ, ഇത് ജനങ്ങളെല്ലാവരുംതന്നെ സ്വന്തം ശക്തിയ്ക്കനുസരിച്ച് നിർവ്വഹിയ്‌ക്കേണ്ടതാണ്. ശ്രദ്ധാലുവായ ഒരു ഭക്തൻ ചെയ്യുന്നതൊക്കെയും ഹരിയ്ക്കു പ്രിയംകരം തന്നെയെന്നറിയുക.
ദ്രവിഡേ ബഹവോ ഭക്താഃ പഠിഷ്യന്തേ തദാദരാത്
മഹാരാഷ്ട്രേ വിശേഷേണ പ്രചാരോസ്യ ഭവിഷ്യതി 44
അന്വയം-
ദ്രവിഡേ ബഹവോ ഭക്താഃ തത് ആദരാത് പഠിഷ്യന്തേ. മഹാരാഷ്ട്രേ അസ്യ പ്രചാര: വിശേഷേണ ഭവിഷ്യതി.
അർത്ഥം-
ദ്രാവിഡദേശത്തിൽ നിരവധി ജനങ്ങൾ അത് ബഹുമാനപൂർവ്വം പാരായണം ചെയ്യുന്നതാണ്. മഹാരാഷ്ട്രത്തിലും ഇതിനു സവിശേഷമായ പ്രചാരം ലഭിയ്ക്കുന്നതാണ്.
കലൗ മന്നിത്യസാന്നിദ്ധ്യപൂതേ ഗുരുമരുത്പുരേ
അദ്ധ്യേഷ്യന്തി പരം ഭക്താ ബാലകാഃ കവയോപ്യദ: 45
അന്വയം-
കലൗ മദ് നിത്യസാന്നിദ്ധ്യപൂതേ ഗുരുമരുത്-പുരേ ഭക്താ ബാലകാഃ കവയ അപി അദ: പരം അദ്ധ്യേഷ്യന്തി.
അർത്ഥം-
കലികാലത്തിൽ എന്റെ സാന്നിധ്യത്താൽ പരിപാവനമാകുന്ന ഗുരുവായുപുരത്തിൽ ഭക്തന്മാരും വിദ്വാന്മാരും മാത്രമല്ല കുട്ടികൾ പോലും ആ സ്ത്രോത്രരത്നത്തെ തികഞ്ഞ ഭക്തിയോടെ പാരായണം ചെയ്യുന്നതാണ്.
ആവഭൃഥ്യം ച തത് സ്‌നാനം കർമ്മയജ്ഞേ മയോദിതം
ജ്ഞാനയജ്ഞേത്ര ഭക്താനാം കാര്യമിച്ഛാനുസാരതഃ 46
അന്വയം-
കർമ്മയജ്ഞേ മയോദിതം ആവഭൃഥ്യം തത് സ്‌നാനം അത്ര ജ്ഞാനയജ്ഞേ ച ഭക്താനാം ഇച്ഛാനുസാരതഃ കാര്യം.
അർത്ഥം-
യാഗാവസാനം ചെയ്യേണ്ടുന്നതും കർമ്മയജ്ഞത്തിൽ എന്നാൽ നിർദേശിയ്ക്ക-പ്പെട്ടതുമായ ‘അവഭൃഥ’ സ്‌നാനം ഈ ജ്ഞാനയജ്ഞത്തിന്റെ അവസാനത്തിലും ഭക്തജനങ്ങളുടെ താല്പര്യത്തിനനുസൃതമായി അനുഷ്ഠിയ്ക്കേണ്ടതാണ്.
വക്താരം തോഷയേത് സാധു ഭൂഷാവസ്ത്രധനാദിഭിഃ
യജ്ഞാന്തേ തത്ര തുഷടേ തു പ്രസീദേയുശ്ച ദേവതാഃ 47
അന്വയം-
യജ്ഞാന്തേ വക്താരം ഭൂഷാവസ്ത്രധനാദിഭിഃ സാധു തോഷയേത്; തത്ര തുഷടേ തു ദേവതാഃ ച പ്രസീദേയു: .
അർത്ഥം-
ഈ ജ്ഞാനയജ്ഞത്തിന്റെ അവസാനത്തിൽ യജ്ഞാചാര്യനെ ആഭരണം, വസ്ത്രം, ധനം എന്നിവ നൽകി നല്ലപോലെ തൃപ്തിപ്പെടുത്തേണ്ടതാണ്; ആചാര്യൻ സന്തോഷിക്കുമ്പോൾ ദേവതകളും സന്തോഷിയ്ക്കുന്നു.
അഥ തത്രാഗതാൻ ഭക്താൻ തന്മാല്യതുളസീദളൈ:
തോഷയേദന്നദാനൈശ്ച വചോഭിർമ്മധുരൈരപി 48
അന്വയം-
അഥ തത്ര ആഗതാൻ ഭക്താൻ തത് മാല്യതുളസീദളൈ: അന്നദാനൈ; മധുരൈ: വചോഭി: അപി ച തോഷയേത്.
അർത്ഥം-
അതുപോലെത്തന്നെ, അവിടെ വന്നുചേർന്നിട്ടുള്ള ഭക്തജനങ്ങളെ ദേവന് ചാർത്തിയിരുന്ന പൂമാലകൾ, തുളസിമാലകൾ, അന്നദാനം, മധുരഭാഷണം എന്നിവ കൊണ്ട് സന്തോഷിപ്പിയ്ക്കണം.
സദാ പേയാ കഥാ ചേയം ശ്രീമന്നാരായണാശ്രയാ
യഥാശക്തി യഥാബുദ്ധി യഥാരുചി യഥാവിധി 49
അന്വയം-
ഇയം ശ്രീമന്നാരായണാശ്രയാ കഥാ യഥാശക്തി, യഥാബുദ്ധി, യഥാരുചി, യഥാവിധി ച സദാ പേയാ.
അർത്ഥം-
ശ്രീമന്നാരായണനെ സംബന്ധിച്ചുള്ള ഈ കഥാമൃതം സ്വന്തം കഴിവിനും ബുദ്ധിശക്തിയ്ക്കും താല്പര്യത്തിനും അനുസരിച്ച് വിധിപ്രകാരം എല്ലായ്‌പ്പോഴും നുകരണം.
കൃത്യാന്തരേണ ബദ്ധോ വാ താപത്രയഹതോപി വാ
ഏകാഹേനാപി സംശ്രുത്യ സുഖമേതി ന സംശയഃ 50
അന്വയം-
കൃത്യാന്തരേണ ബദ്ധ: വാ താപത്രയഹത: അപി വാ ഏകാഹേന അപി സംശ്രുത്യ സുഖമേതി ന സംശയഃ .
അർത്ഥം-
മറ്റേതെങ്കിലും കർമ്മങ്ങളിൽ വ്യാപൃതരായവർ ആവട്ടേ, ആധ്യാത്മികവും, ആധിദൈവികവും ആധിഭൗതികവുമായ മൂന്നുതരത്തിലുള്ള ദു:ഖങ്ങളിൽ പെട്ടുഴലുന്നവരാവട്ടെ, ഒരു ദിവസത്തെ എങ്കിലും പാരായണശ്രവണം മൂലം ശാന്തിയും സമാധാനവും നേടുമെന്ന കാര്യത്തിൽ സംശയമില്ല.
സൂത ഉവാച-
നാരായണോക്തം ശ്രുത്വാസ്യ വിധിം വിസ്തരതോ ഗുരുഃ
തുഷ്ട്‌ട്യാ തുഷ്‌ടാവ തം ദേവമവതാരാൻ ദശ സ്മരൻ 51
അന്വയം-
സൂത ഉവാച- നാരായണോക്തം അസ്യ വിധിം വിസ്തരത: ശ്രുത്വാ ഗുരുഃ തുഷ്ട്‌ട്യാ ദശ അവതാരാൻ സ്മരൻ തം ദേവം തുഷ്‌ടാവ.
അർത്ഥം-
സൂതമുനി പറഞ്ഞു- ഭഗവാൻ നാരായണനാൽ പറയപ്പെട്ട ഈ യജ്ഞവിധി വിസ്തരിച്ചു കേട്ടിട്ട് എന്റെ ഗുരുവരൻ അത്യധികം സന്തോഷിച്ച് ദശാവതാരങ്ങളെ ഓർത്തുകൊണ്ട് ഭഗവാനെ സ്തുതിച്ചു.
ഋഷയ ഊചു-
ദശാവതാരസ്തോത്രം തത് സൂത നോ വക്തുമർഹസി
ഗുരവോ ബ്രുവതേ ഗുഹ്യമപി ശിഷ്യജനായ ഹി 52
അന്വയം-
ഋഷയ ഊചു- സൂത! തത് ദശാവതാരസ്തോത്രം ന: വക്തും അർഹസി; ഗുരവ: ഗുഹ്യം അപി ശിഷ്യജനായ ബ്രുവതേ ഹി.
.
അർത്ഥം-
ഋഷിമാർ പറഞ്ഞു- സൂതമുനേ! ആ ദശാവതാരസ്തോത്രം ഞങ്ങൾക്ക് പറഞ്ഞു തന്നാലും; ഗുരുജനങ്ങൾ തങ്ങൾക്കറിവുള്ള വലിയ രഹസ്യം പോലും ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കാറുണ്ടല്ലോ?
സൂത ഉവാച-
സ്തോത്രം തദുപദേക്ഷ്യാമി ശൃണുതാവഹിതാത്മനാ
സാർവ്വകാമികമേതത്തു പഠതാം ശൃണ്വതാമപി 53
അന്വയം-
സൂത ഉവാച- തത് സ്തോത്രം ഉപദേക്ഷ്യാമി; അവഹിത ആത്മനാ ശൃണുത ; ഏതത് തു പഠതാം ശൃണ്വതാം സാർവ്വകാമികം അപി.
അർത്ഥം-
സൂതമുനി പറഞ്ഞു- ഞാൻ ആ സ്തോത്രം പറഞ്ഞുതരാം- ശ്രദ്ധയോടെ കേട്ടുകൊള്ളുക; ഇത് പാരായണം ചെയ്യുന്നവർക്കും ശ്രവണം ചെയ്യുന്നവർക്കും സർവ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുക്കുകയും ചെയ്യും.
ദശാവതാരസ്തോത്രം-1
ഹയഗ്രീവം നിഹത്യാശു വേദാൻ സംരക്ഷിതും പുരാ
ധൃതമത്സ്യസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 54
അന്വയം-
ഹയഗ്രീവം നിഹത്യ ആശു വേദാൻ സംരക്ഷിതും പുരാ ധൃതമത്സ്യസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
ഹയഗ്രീവാസുരനെ വധിച്ച്, എത്രയും പെട്ടെന്ന് വേദങ്ങളെ വീണ്ടെടുക്കുന്നതിനായി മത്സ്യരൂപം ധരിച്ച ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 32 )
ദശാവതാരസ്തോത്രം-2
തദാ ക്ഷീരോദധൗ മഗ്നമുദ്ധർത്തും മന്ദരാചലം
ഗൃഹീതകൂർമ്മരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 55
അന്വയം-
തദാ ക്ഷീരോദധൗ മഗ്‌നം മന്ദരാചലം ഉദ്ധർത്തും ഗൃഹീതകൂർമ്മരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പാലാഴിമഥനസമയത്ത് കടലിൽ ആണ്ടുപോയ മന്ദരപർവതത്തെ പൊക്കി എടുക്കുന്നതിനായി കൂർമ്മാവതാരം കൈക്കൊണ്ട ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 27)
ദശാവതാരസ്തോത്രം-3
ഹിരണ്യാക്ഷഹതാം ഭൂമിമുദ്ധർത്തും പ്രളയാർണ്ണവാത് ധൃതപോത്രിസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 56
അന്വയം-
ഹിരണ്യാക്ഷഹതാം ഭൂമിം പ്രളയാർണ്ണവാത് ഉദ്ധർത്തും ധൃതപോത്രിസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
ഹിരണ്യാക്ഷനാൾ അപഹരിയ്ക്കപ്പെട്ട ഭൂമിയെ പ്രളയസമുദ്രത്തിൽനിന്നും പൊക്കിയെടുക്കുന്നതിനായി ഭീമാകാരവരാഹമായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 12)
ദശാവതാരസ്തോത്രം-4
ഹിരണ്യകശിപും ഹത്വാ ജഗതീമവിതും പുരാ
നൃസിംഹഗാത്രസ്വീകർത്രേ ശ്രീകൃഷ്‌ണായ നമോ നമഃ 57
അന്വയം-
പുരാ ഹിരണ്യകശിപും ഹത്വാ ജഗതീം അവിതും നൃസിംഹഗാത്രസ്വീകർത്രേ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് മഹാവിഷ്ണുവിനെ വെല്ലുവിളിച്ച ഹിരണ്യ കശിപുവിനെ വധിച്ച് സർവ്വ ജഗത്തിനെയും രക്ഷിയ്ക്കാനായി നരസിംഹരൂപം സ്വീകരിച്ച ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 25)
ദശാവതാരസ്തോത്രം-5
ബലേർദ്ദിവം സമാദായ ദേവേഭ്യോർപ്പയിതും പുരാ
ധൃതവാമനരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 58
അന്വയം-
പുരാ ബലേ: ദിവം സമാദായ ദേവേഭ്യ: അർപ്പയിതും ധൃതവാമനരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് ശുക്രാചാര്യന്റെ അനുഗ്രഹത്താലും യാഗങ്ങളുടെ ശക്തിയാലും പ്രതാപശാലിയായി വാണിരുന്ന മഹാബലിയിൽനിന്നും സ്വർഗ്ഗം വീണ്ടെടുത്ത് ദേവന്മാർക്ക് നൽകാനായി വാമനരൂപം ധരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 30)
ദശാവതാരസ്തോത്രം-6
നിഹത്യ ദുഷ്ടരാജന്യാൻ ധർമ്മം സംരക്ഷിതും പുരാ
ഗൃഹീതരാമരൂപായ ശ്രീകൃഷ്ണായ നമോ നമഃ 59
അന്വയം-
പുരാ ദുഷ്ടരാജന്യാൻ നിഹത്യ ധർമ്മം സംരക്ഷിതും ഗൃഹീതരാമരൂപായ ശ്രീകൃഷ്ണായ നമോ നമഃ .
അർത്ഥം-
പണ്ട് ദുഷ്ടനായ രാജാക്കന്മാരെ ഒന്നടങ്കം വധിച്ച് ധർമ്മസംരക്ഷണം നിർവ്വഹിയ്ക്കാനായി ഭൃഗു വംശത്തിൽ ഭാർഗ്ഗവരാമനായിപ്പിറന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 36)
ദശാവതാരസ്തോത്രം-7
രാവണാദ്യസതോ ഹത്വാ ത്രിലോകീം രക്ഷിതും പുരാ
ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 60
അന്വയം-
പുരാ രാവണാദി അസത: ഹത്വാ ത്രിലോകീം രക്ഷിതും ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് രാവണൻ തുടങ്ങിയ ദുർജ്ജനങ്ങളെ വധിച്ച് മൂന്നു ലോകങ്ങളേയും രക്ഷിയ്ക്കുന്നതിനായി കൗസല്യാസുപ്രജാരാമനായിപ്പിറന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 34)
ദശാവതാരസ്തോത്രം-8
ധേനുകാദീൻ നിഹത്യാശു സതഃ സംരക്ഷിതും പുരാ
ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 61
അന്വയം-
പുരാ ധേനുകാദീൻ നിഹത്യ ആശു സതഃ സംരക്ഷിതും ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് ധേനുകൻ തുടങ്ങിയ അസുരന്മാരെ വധിച്ച് സജ്ജനങ്ങളെ സംരക്ഷിയ്ക്കുന്നതിനായി ബലരാമനായിപ്പിറന്ന ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 53)
ദശാവതാരസ്തോത്രം-9
ഭൂഭാരമുപസംഹർത്തും വസുദേവസ്യ വേശ്‌മനി
ഗൃഹീതാത്ഭുതരൂപായ ശ്രീകൃഷ്ണായ നമോ നമഃ 62
അന്വയം-
ഭൂഭാരം ഉപസംഹർത്തും വസുദേവസ്യ വേശ്‌മനി ഗൃഹീതാത്ഭുതരൂപായ ശ്രീകൃഷ്ണായ നമോ നമഃ .
അർത്ഥം-
ഭൂമിയുടെ ദുർജ്ജനങ്ങളെക്കൊണ്ടുള്ള ഭാരം ലഘൂകരിയ്ക്കുന്നതിനായി വസുദേവരുടെ വസതിയിൽ അദ്‌ഭുതരൂപമായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 38)
ദശാവതാരസ്തോത്രം-10
കലേരന്തേ ഖലാൻ ഹത്വാ സത്യം സ്ഥാപയിതും സദാ
കല്‌കിരൂപമുപാദാത്രേ ശ്രീകൃഷ്ണായ നമോ നമഃ 63
അന്വയം-
കലേരന്തേ ഖലാൻ ഹത്വാ സത്യം സ്ഥാപയിതും സദാ കല്‌കിരൂപമുപാദാത്രേ ശ്രീകൃഷ്ണായ നമോ നമഃ
അർത്ഥം-
കലിയുഗാന്ത്യത്തിൽ ദുഷ്ടനിഗ്രഹം ചെയ്ത് എന്നെ-ന്നേക്കുമായി സത്യധർമ്മങ്ങൾ പുനഃസ്ഥാപിയ്ക്കാൻ കൽകിയായി അവതാരമെടുക്കുന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം.
അഥ പ്രീതൈർമ്മുനിശ്രേഷ്ഠൈ: പൂജിതോ രൗമഹർഷണിഃ
പുനഃ സത്സംഗലാഭായ തീർത്ഥാത്തീർത്ഥം ചചാര ഹ 64
അന്വയം-
അഥ പ്രീതൈ: മുനിശ്രേഷ്ഠൈ: പൂജിത: രൗമഹർഷണിഃ പുനഃ സത്സംഗലാഭായ തീർത്ഥാത് തീർത്ഥം ചചാര ഹ.
അർത്ഥം-
അനന്തരം ഇത് ശ്രവിച്ച് സന്തുഷ്ടരായ മുനി വര്യന്മാരാൽ ബഹുമാനിതനും രോമഹർഷണ മുനിയുടെ പുത്രനുമായ ഉഗ്രശ്രവസ് എന്ന സൂതമുനി സത്‌സംഗപ്രാപ്തിയ്ക്കായി തീർത്ഥങ്ങൾ തോറും സഞ്ചരിച്ചു.
അംഗിര ഉവാച-
പുരാണേഷു ന കുത്രാപി കൃഷ്‌ണേനാപി പ്രകാശിതം
നാരായണീയമാഹാത്മ്യം കൗത്സ തുഭ്യം മയോദിതം 65
അന്വയം-
അംഗിര ഉവാച- കൗത്സ! പുരാണേഷു ന കുത്രാപി കൃഷ്‌ണേനാപി പ്രകാശിതം നാരായണീയമാഹാത്മ്യം തുഭ്യം മയോദിതം.
അർത്ഥം-
മഹർഷി അംഗിരസ് പറഞ്ഞു- കൗത്സ! പുരാണങ്ങളിൽ ഒരിടത്തും വ്യാസനാൽപ്പോലും പരാമർശിച്ചിട്ടില്ലാത്ത ഈ നാരായണീയമാഹാത്മ്യം ഞാൻ അങ്ങേയ്ക്കു പറഞ്ഞുതന്നിരിയ്ക്കുന്നു.
രഹസ്യാതിരഹസ്യം യദിദം നൂനമിതഃ പരം
കർണ്ണാകർണ്ണികയാ ശ്രുത്യാ സർവ്വത്ര പ്രചരിഷ്യതി 66
അന്വയം-
യദ് രഹസ്യാതിരഹസ്യം ഇദം നൂനം ഇതഃ പരം കർണ്ണാകർണ്ണികയാ ശ്രുത്യാ സർവ്വത്ര പ്രചരിഷ്യതി.
അർത്ഥം-
രഹസ്യങ്ങളിൽവെച്ച് അതീവ രഹസ്യമായ ഇതിനെ ഇന്നുമുതൽ ജനങ്ങൾ നിശ്ചയമായും കേൾപ്പിച്ച് പാരാകെ പ്രചരിയ്ക്കുന്നതാണ്.
നാരായണീയസ്തോത്രസ്യ പാരായണപരായണാഃ
ഇദം പീത്വാ പായയന്തു യഥേഷ്ടമപരാനപി 67
അന്വയം-
നാരായണീയസ്തോത്രസ്യ പാരായണപരായണാഃ ഇദം പീത്വാ അപരാനപി യഥേഷ്ടം പായയന്തു.
അർത്ഥം-
ഈ നാരായണീയസ്തോത്രം പാരായണം ചെയ്യുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ ഈ അമൃത് പാനംചെയ്യുകയും മറ്റുള്ളവർക്ക് ഇഷ്ടം പോലെ പകർന്നു കൊടുക്കുകയും ചെയ്യട്ടെ.
നാരായണീയമഹിമാമതുലപ്രഭാവാ-
മാപീയ സൂതവദനാദമിതാദരേണ
മോക്ഷാർത്ഥിനോപി മുനയസ്‌ത്വദസീയപാന-
ലോലായമാനമനസോഥ ഹരിം പ്രണേമുഃ 68
അന്വയം-
മുനയ: തു മോക്ഷാർത്ഥിന: അപി സൂതവദനാത് അമിതാദരേണ അതുലപ്രഭാവാം നാരായണീയമഹിമാം ആപീയ അഥ അദസീയപാനലോലായമാനമനസ: ഹരിം പ്രണേമുഃ .
അർത്ഥം-
ആ മുനിവര്യന്മാരാവട്ടെ, മോക്ഷപ്രാപ്തി കാംക്ഷിയ്ക്കുന്നവരായിട്ടുപോലും സൂതമുനിയിൽ നിന്ന് അത്യന്തം ബഹുമാനത്തോടെ അസാമാന്യ പ്രഭാവമുള്ള നാരായണീയമാഹാത്മ്യം പാനം ചെയ്തിട്ട് പിന്നെ അത് വീണ്ടും വീണ്ടും കേൾക്കണമെന്ന് ആഗ്രഹമുള്ളവരായി വിഷ്ണുഭഗവാനെ പ്രണമിച്ചു.
ദശാവതാരാൻ സംസ്‌മൃത്യ സ്തോത്രം തത്തു പഠന്നരഃ
ഇഹ ച പ്രേത്യഭാവേ ചഭുങ് ക്തേ കാമാന്ന സംശയഃ 69
അന്വയം-
ദശാവതാരാൻ സംസ്‌മൃത്യ തത് സ്തോത്രം തു പഠൻ നരഃ ഇഹ ച പ്രേത്യഭാവേ ച കാമാൻ ഭുംക്തേ ന സംശയഃ .
അർത്ഥം-
വിഷ്ണുഭഗവാന്റെ പത്ത് അവതാരങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ആ സ്തോത്രം പഠിയ്ക്കുന്ന മനുഷ്യൻ ഇഹത്തിലും പരത്തിലും സുഖസൗഭാഗ്യങ്ങൾ ആസ്വദിയ്ക്കും എന്നതിൽ സംശയമില്ല.
മയാ തു പൃഷ്ടോ ജനിതാ കദാചി-
ദുപാദിശന്മാമിതിവൃത്തമേതത്
പുരോദിതം യദ്ധരിണൈവ തസ്മൈ
മയാ തവോക്തം ജഗതാം ഹിതായ 70
അന്വയം-
കദാചിത് മയാ തു പൃഷ്ട: ജനിതാ മാം ഉപാദിശത് ഏതത് ഇതിവൃത്തം യത് പുരാ ഹരിണാ എവ തസ്മൈ ഉദിതം മയാ ജഗതാം ഹിതായ തവ ഉക്തം.
അർത്ഥം-
ഒരിയ്ക്കൽ ഞാൻ ചോദിച്ചിട്ട് അച്ഛൻ എനിയ്ക്കു ഉപദേശിച്ചുതന്ന ഈ സ്‌തോത്രാമൃതം പണ്ട് സാക്ഷാൽ വിഷ്ണു ഭഗവാൻ എന്റെ അച്ഛന് പറഞ്ഞുകൊടുത്തതാകുന്നു; അതിപ്പോൾ ഞാൻ ലോകനന്മയെക്കരുതി അങ്ങേയ്ക്കു പറഞ്ഞുതന്നു.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ ശ്രവണവിധികഥനം നാമ ദ്വിതീയോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ ശ്രവണവിധികഥനം എന്ന രണ്ടാം അദ്ധ്യായം സമാപ്തം.
തൃതീയോദ്ധ്യായഃ
മൂന്നാമദ്ധ്യായം
കൗത്സ ഉവാച-
ഭഗവൻ സംസാരസാഗരസംക്രാമക സാർവ്വകാമികാണി ബ്രാഹ്മ വൈഷ്‌ണവ ശാങ്കര ശാക്ത ഗാണപത്യ സ്‌കാന്ദ വൈവസ്വത ചാന്ദ്രനാവഗ്രഹരൗദ്രാണി ത്രിംശദഷ്ടോത്തരശത-സ്തോത്രാണി അദ്യാവധി മയാധിഗതാനി യാനി നാരദാനകുശലമുഖഭാഗവതർഷീണാം മുഖാരവിന്ദാത് താപത്രയസന്തപ്‌താനാമനുഗ്രഹാർത്ഥം തദാ തദാ വിനിസ്സൃതാനി. 1
അർത്ഥം-
കൗത്സമുനി പറഞ്ഞു- ഹേ ഭഗവൻ!, ഐഹിക-ലോകമാകുന്ന കരകാണാക്കടൽ തരണം ചെയ്യാൻ പ്രാപ്തമാക്കുന്നതും, സർവാഭീഷ്ടങ്ങളും നൽകുന്നതും, ബ്രഹ്മ്മാവ്, വിഷ്ണു, മഹേശ്വരൻ, ദേവി, ഗണപതി, സുബ്രഹ്മണ്യൻ, വിവസ്വാൻ, ചന്ദ്രൻ, നവഗ്രഹങ്ങൾ, രുദ്രൻ, തുടങ്ങിയ ദേവതകളെക്കുറിച്ചുള്ളതും, മൂന്നു പ്രകാരത്തിലുമുള്ള ദു:ഖങ്ങളെക്കൊണ്ട് ദുരിതങ്ങൾ അനുഭവിയ്ക്കുന്നവർക്ക് അനുഗ്രഹവർഷം ചൊരിയുന്നതുമായ മംഗളദർശനദായകരും ഭാഗവതോത്തമന്മാരുമായ നാരദാദി മുനിമാരുടെ മുഖപദ്മത്തിൽനിന്നും അതതു കാലങ്ങളിൽ ഉദ്ഭവിച്ച മുപ്പതോളം അഷ്ടോത്തരശത സ്തോത്രങ്ങൾ എന്റെ പക്കലുണ്ട്.
അഥ കിമേതസ്‌മാത് ഭഗവൻ ബ്രഹ്മാനുത്തമ-സ്‌തുതിനികുരുംബ മകരന്ദബിന്ദുസന്ദോഹാത് വിചിത്യ വിനിയോജ്യമിതി നിതാന്തമന്ദം മമ സ്വാന്തം ഹന്ത ദോളായതേ. 2
അർത്ഥം-
ഹേ ഭഗവൻ!, അങ്ങനെയിരിക്കെ, ബ്രഹ്മജ്ഞാനം പകരുന്നതും ശ്രേഷ്ഠവുമായ സ്തുതികളുടെ സമാഹാരമാകുന്ന ഈ തേൻതുള്ളിക്കൂട്ടത്തിൽ നിന്ന് ഏതൊന്നാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ സംശയം പൂണ്ട എന്റെ മനസ്സ് ചഞ്ചലമാകുന്നു.
അതസ്‌തത്തു സ്തോത്രവരിഷ്‌ഠം ഋഷിച്ഛന്ദോദേവതാദി വിധാനുവിധയാ സഹ കാർത്സനേനാചഷ്ടുമർഹതി നമോ നമസ്തേ. 3
അർത്ഥം-
അതിനാൽ, ഋഷി, ഛന്ദസ്സ്, ദേവതാ തുടങ്ങിയ വിധിയാം വണ്ണമുള്ള ലക്ഷണങ്ങളോടുകൂടിയ, ശ്രേഷ്ഠവും സമ്പൂർണ്ണവുമായ സ്തോത്രം തന്നെ ഞങ്ങൾക്ക് ഉപദേശിച്ചരുളേണമേ! അവിടുത്തേക്കു നമസ്കാരം! നമസ്കാരം!
അംഗിര ഉവാച- ഭോസ്‌താത! ത്വയാ സാധ്വേവ മമാഭിപൃഷ്‌ടം. 4
അർത്ഥം-
മകനേ! എന്നോടുള്ള നിന്റെ ഈ ചോദ്യം ഉചിതം തന്നെ.
ശുശ്രൂഷുഭിരന്തേവാസിഭിഃ സദൈവമേവ നിതരാം ഭാവ്യം. 5
അർത്ഥം-
വിനയാന്വിതരും ശ്രദ്ധാലുക്കളുമായ ആശ്രമവാസികൾ സദാ ഇപ്രകാരം തന്നെയാണ് പെരുമാറേണ്ടത്.
ത്വന്മുഖാദേവമേവ വത്സ മനസ്‌തു മമ ശുശ്രൂഷതേ 6
അർത്ഥം-
മകനേ! നിന്നിൽ നിന്നും ഇപ്രകാരമുള്ള വാക്കുകൾ തന്നെയാണ് ഞാൻ കേൾക്കാൻ ആഗ്രഹിയ്ക്കുന്നത്.
അഥ കഥയാമി തേ തത് സ്തോത്രോദ്ഘം യത്തു രഹസ്യാതിരഹസ്യം. 7
അർത്ഥം-
ഇപ്പോൾ ഞാൻ ശ്രേഷ്ഠവും എന്നാൽ അതീവ രഹസ്യവുമായ ആ സ്തോത്രത്തെ നിനക്ക് ഉപദേശിച്ചുതരാം.
അത ഏവാധികാരിണാപി ഗുരുമുഖാദേവാവഗന്തവ്യമിതി വൈദിക മാർഗ്ഗപ്രദീപകേഷു നാനാർഗ്ഗളകവചസഹസ്രനാമാദി മന്ത്രാകരേഷു പുരാണേതിഹാസേഷു കുത്രാപ്യ-നാവിഷ്‌കൃതം. അകൃതകവചസാമാദിവിധാതുർവിധാതുമ്മമ പിതുർമ്മുഖ ചതുഷ്‌ടയ്യാഃ കദാചിദേകാന്തേ പൂർവ്വമുഖാത് സാവധാനസ്യാസ്യ ശ്രോത്രാഞ്ജലിപുടേ വാമേതര ഏവാമീലിതാക്ഷം ത്രിരഭിവൃഷ്ടം 8-9
അർത്ഥം-
അതിനാൽ (അതീവ രഹസ്യമായതിനാൽ)ത്തന്നെ, വൈദികവിധികൾ വർണ്ണിയ്ക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളിലോ, വിവിധങ്ങളായ അർഗ്ഗള-കവച- സഹസ്രനാമങ്ങൾ എന്നിവ വിവരിയ്ക്കുന്ന മന്ത്ര സംഹിതകളിലോ പുരാണേതിഹാസങ്ങളിലോ എവിടെയും പരാമർശിയ്ക്കുകപോലും ചെയ്യാത്ത ഈ സ്തോത്രം ആചാര്യസ്ഥാന-മലങ്കരിയ്ക്കുന്നവർ ആണെങ്കിൽപ്പോലും ഗുരുമുഖത്തുനിന്നു മാത്രമേ ഹൃദിസ്ഥമാക്കാവൂ. വേദങ്ങളുടെ രചനയിൽ ഏർപ്പെട്ടിരിക്കെത്തന്നെ ആദികവി കൂടിയായ, എന്റെ പിതാവ് തന്റെ ചതുർമുഖങ്ങളിൽ പൂർവഭാഗത്തുള്ള ശിരസ്സിലൂടെ ഒരിയ്ക്കൽ മറ്റാരുമില്ലാത്ത അവസരത്തിൽ ശ്രദ്ധാപൂർവം കേൾക്കാനായി അടുത്തിരുന്ന എന്റെ വലത്തെ ചെവിയിൽ പാതി-യടഞ്ഞ മിഴികളോടെ ഈ സ്തോത്രം മൂന്നാവർത്തി ചൊല്ലുകയുണ്ടായി.
തഥാഹി പിതാ മേ മാമേകാന്തേ കദാചിദാഹൂയാഹ. 10
അർത്ഥം-
എനിയ്ക്ക് ഈ ഉപദേശം എങ്ങനെ ലഭിച്ചു എന്നാണെങ്കിൽ, എന്റെ പിതാവ് ഒരിയ്ക്കൽ എന്നെ രഹസ്യമായി വിളിച്ചു ഇപ്രകാരം പറഞ്ഞു:
വത്സ, കിഞ്ചിത് കഥയാമി ശൃണുഷ്വാവഹിതാത്മാ 11
അർത്ഥം-
മകനേ! ഞാൻ ഇപ്പോൾ ഒരു കാര്യം നിന്നോട് പറയുവാൻ പോവുകയാണ്; അതീവ ശ്രദ്ധയോടെ കേൾക്കുക-
ത്വയാ ലോകസംഗ്രഹാർത്ഥം മർത്ത്യലോകേ തത്ര തത്ര കാലേ പ്രവ്രജനീയം 12
അർത്ഥം-
ലോകരെ പ്രബുദ്ധരാക്കുന്നതിനായി ഭൂലോകത്തിൽ ഉടനീളം ഈ കാലയളവിൽ(കലികാലത്തിൽ) നീ പരിവ്രാജകനായി സഞ്ചരിയ്ക്കണം.
അലംഘ്യവേഗേന ഭഗവതാ കാലാഖ്യേന പരിവർത്തമാനയുഗയുഗളയോഃ ചരമേണ കലിനാ കലുഷമതീനാം യദേതദുപദേഷ്‌ടവ്യം. 13
അർത്ഥം-
കാലമൂർത്തിയെന്നു വിഖ്യാതനായ ഭഗവാന്റെ ലീലയാൽ ആർക്കുംതന്നെ തടഞ്ഞുനിർത്താനാവാത്ത വേഗത്തിൽ യുഗങ്ങൾ മാറിമാറിവന്നു ഒടുവിലത്തേതിൽ എത്തിനിൽക്കവേ, കലിയുടെ പ്രഭാവത്താൽ തകർന്ന മനസ്സുകളോടെ ജീവിയ്ക്കുന്ന മനുഷ്യർക്ക് ഇത് ഉപദേശിയ്‌ക്കേണ്ടതാണ്.
മയൈവൈതത് സർഗ്ഗകർമ്മണി വിനിയോജ്യമാനായ സ്വപ്രവൃത്തസർഗ്ഗകർമ്മ-നിർവ്വിഘ്‌നസമ്പാദനാർത്ഥം മമ പൗത്രായ മാരീചായ സകലകാരണകാരണാഭാവ-പ്രതിയോഗിനോ മജ്ജനകാന്നാരായണമൂർത്തേഃ യഥാവഗതമുപദിഷ്ടചരമസ്തി. 14
അർത്ഥം-
ഞാൻ തന്നെ സർഗ്ഗസൃഷ്ടിയ്ക്കായി നിയോഗിച്ചവനും എന്റെ പുത്രന്റെ പുത്രനുമായ കാശ്യപൻ, തന്നിൽ അർപ്പിതമായ സൃഷ്ടികർമ്മം വിഘ്നങ്ങ-ളേതും കൂടാതെ നടത്തുന്നതിനായി, സർവപ്രപഞ്ച-ത്തിനും കാരണഭൂതനായിരിയ്ക്കുന്നവനും എന്റെ പിതാവുമായ സാക്ഷാൽ നാരായണനിൽനിന്നുതന്നെ ഹൃദിസ്ഥമാക്കിയ ഈ സ്തോത്രം അപ്രകാരംതന്നെ ഉപദേശിയ്ക്കുക-യായിരുന്നു.
യത് കിഞ്ചിദപിലിപ്സു: ആദൗ മന്ത്രാപ്ലവനപൂത: വിഹിതം സാന്ധ്യാദികം യഥാവിധി വിധായ മന്ത്രമൂർത്തിം ഗോലോകനാഥം-
ഗോലോകനാഥം നതപാരിജാതം
ഗോഗോപഗോപീനയനാബ്ജസൂരം
നാനാവിഭൂഷാപരിഭൂഷിതാംഗം
നമാമി കൃഷ്‌ണം കരുണാപയോധിം 15
ഇതി സംധ്യായ പൂജ്യത്വാദൃഷിം നാരായണം ശിരസി അക്ഷരത്വാച്ഛന്ദ ആനുഷ്‌ടുഭമധിനാസോത്തരോഷ്‌ഠം, ധ്യേയത്വാദ്ദേവതാം ഗോലോകനാഥം ശ്രീകൃഷ്‌ണ-പരമാത്മാനം ഹൃദി ച മാർഗ്ഗശീർഷേണ ഹസ്തേന ന്യസ്യൈവം സഞ്ജപേത് 16
അർത്ഥം-
അല്പം എന്തെങ്കിലും ആഗ്രഹിയ്ക്കുന്ന ഒരുവൻ ആദ്യം തന്നെ മന്ത്രോച്ചാരണത്തോടെ-യുള്ള സനാനത്താൽ സ്വയം ശുദ്ധീകരിച്ച് നിർദിഷ്ടമായ സന്ധ്യാവന്ദനക്രമങ്ങൾ യഥാവിധി അനുഷ്ഠിച്ച് മന്ത്രമൂർത്തിയായ സർവലോകനാഥനായ ഭഗവാനെ-
“ഗോലോകനാഥം നതപാരിജാതം
ഗോഗോപഗോപീനയനാബ്ജസൂരം
നാനാവിഭൂഷാപരിഭൂഷിതാംഗം
നമാമി കൃഷ്‌ണം കരുണാപയോധിം”
[ഗോലോകത്തിന്റെ നാഥനും, നമിയ്ക്കുന്നവർക്കു സർവവും പ്രദാനം ചെയ്യുന്ന കല്പവൃക്ഷവും, ഗോക്കളുടേയും ഗോപന്മാരുടേയും ഗോപികമാരുടേയും കണ്ണുകളാകുന്ന താമരയ്ക്കു സൂര്യനും വിവിധങ്ങളായ ആഭരണങ്ങളാൽ അലംകൃതമായ ശരീരത്തോടുകൂടിയവനും കരുണാസാഗരവുമായ ശ്രീകൃഷ്ണഭഗവാനെ ഞാൻ നമസ്കരിയ്ക്കുന്നു.]
-എന്ന് നന്നായി ധ്യാനിച്ചിട്ട് പൂജ്യനായതിനാൽ ഋഷിയായി നാരായണനെ ശിരസ്സിലും, അക്ഷരത്വത്താൽ അനുഷ്ടുഭ് ഛന്ദസ്സിനെ മൂക്കിനും ചുണ്ടിനും ഇടയിലും, ധ്യാനിയ്ക്കപ്പെടേണ്ട ദേവതയാകയാൽ ഗോലോകനാഥനും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാനെ ഹൃദയത്തിലും അസംയുത (ഏക)ഹസ്തമുദ്രയായ മൃഗശീർഷയാൽ സമർപ്പിച്ചിട്ട് ഇപ്രകാരം ജപിയ്ക്കണം.
ശ്രീകൃഷ്ണാഷ്ടോത്തരശതനാമസ്തോത്രം
ശ്രീനാരായണഃ ഋഷിഃ - അനുഷ്ടുപ് ഛന്ദഃ -
ഗോലോകനാഥഃ കൃഷ്‌ണപരമാത്മാ ദേവതാ.
ഗോലോകനാഥോ1 ഗോവിന്ദോ2 ഗോപികാജനവല്ലഭഃ3
രാധികാരമണോ4 രമ്യോ5 രാജീവദളലോചനഃ6 17
കരുണാസാഗരഃ7 കൃഷ്‌ണഃ8 കാമകോടിമനോഹരഃ9
സർവ്വകർത്താ10 സർവ്വഹർത്താ11 സച്ചിദാനന്ദവിഗ്രഹഃ12 18
വേദവേദ്യോ13 വിരാഡ്രൂപോ14 വിരിഞ്ചിഹരവന്ദിതഃ15
വൈകുണ്ഠനിലയോ16വിഷ്‌ണുർ17വ്വാസുദേവോ18 വിരാട്‌ധ്വജഃ19 19
പയഃപയോധിമദ്ധ്യസ്ഥഃ20 പന്നഗാധിപതല്പഗഃ21
സർവ്വഭൂതഗുഹാവാസഃ22 സൂര്യേന്ദുനയനഃ23 സ്വരാട്24 20
ശാർങ്‌ഗധന്വാ25 ശംഖചക്രഗദാംബുജലസദ്‌ഭുജഃ26
ശ്രിതാഭീഷ്ടദമന്ദാരഃ27 ശരണ്യഃ28 ശ്രീധരാധവഃ29 21
നവനീലഘനച്ഛായോ30 നരനാരായണാത്മകഃ31
മുമുക്ഷുസേവ്യോ32 മായേശോ33 മുകുന്ദോ34 മധുസൂദനഃ35 22
മത്സ്യരൂപധരോ36 മായീ37 മനുരൂപോ38 മനുസ്‌തുതഃ39
കഠോരപൃഷ്‌ഠവിധൃതമന്ദരഃ40 കമഠാകൃതിഃ41 23
ഹേലാധൃതക്രോഡതനു42ർഹിരണ്യാക്ഷനിഹാ43
ഹരിഃ44 അദ്ധ്വരാത്മാ45 ചലോദ്ധർത്താ46ഽച്യുതോ47ഽനുപമവൈഭവഃ48 24
നരസിംഹാകൃതി49ർന്നാദനിരാകൃതമഹാസുരഃ 50
ഭക്തപ്രഹ്ലാദവരദോ51 ഭവസാഗരതാരകഃ52 25
വലഭിത്സഹജോ53 വന്ദ്യോ54 വാമനോ55 ബലിദർപ്പഹാ56
ത്രിക്രമാക്രാന്തഭുവന57സ്ത്രിദിവേഡ്യ58സ്ത്രിവിക്രമഃ59 26
ഭഗവാൻ60 ഭാർഗ്ഗവോ രാമോ61 ഭീമകർമ്മാ62 ഭവപ്രിയഃ63
ദശാസ്യഹന്താ64 ദുർദ്ധർഷോ65 രാമോ ദശരഥാത്മജഃ66 27
ഭവ്യോ67 ഭരതശത്രുഘ്‌നലക്ഷ്‌മണാഗ്രിമസോദരഃ68
വസിഷ്‌ഠവിശ്വാമിത്രാദിഗുർവ്വാജ്ഞാപരിപാലകഃ69 28
ജാനകീമാനസോല്ലാസീ70 ജടായുസ്വർഗ്ഗദായകഃ71
വൈവസ്വതസഖോ72 ബാലിഹന്താ73 വായുസുതപ്രിയഃ74 29
ശബരീസൽകൃതിപ്രീതഃ75 ശാഖാമൃഗസഹായവാൻ76
രോഹിണീനന്ദനോ രാമോ77 രേവതീപ്രാണവല്ലഭഃ78 30
സൂരജാഭേദനഃ79 സീരമുസലാദ്യുദ്യദായുധഃ 80
ദേവകീനന്ദനോ81 ദാമോദരോ82 ദരവിനാശനഃ83 31
വൃന്ദാവനചരോ84 വത്സബകാഘാദ്യസുരാന്തകഃ85
യോഗേശോ86 യാദവാധീശോ87 യശോദാനന്ദനന്ദനഃ88 32
ഗോപ്‌താ89 ഗോവർദ്ധനോദ്ധർത്താ90 ഗുർവ്വഭീഷ്ടപ്രദായകഃ91
കാളിയാഹീന്ദ്രദർപ്പഘ്‌നഃ92 കലേശഃ93 കാലനേമിഹാ94 33
വിദുരോദ്ധവഭീഷ്‌മാദിവന്ദ്യോ95 ബാണമദാപഹഃ96
പാകാരിനന്ദനസഖഃ97 പാകശാസനശാസകഃ98 34
സുദാമസബ്രഹ്മചാരീ99 സീരപാണിസഹോദരഃ100
ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്വരഃ101 35
സദ്ഗീയമാനസത്‌കീർത്തിഃ102 സത്യകാമഃ103 സതാംഗതിഃ104
പുരാണപുരുഷഃ105 പൂർണ്ണഃ106 പാവനഃ107 പരമേശ്വരഃ108 36
ഫലശ്രുതി-
ഏവം ഗോലോകനാഥസ്യ ശ്രീകൃഷ്‌ണസ്യ മഹാപ്രഭോഃ
അഷ്ടോത്തരശതം നാമ്‌നാം ദിവ്യം സർവ്വാർത്ഥസിദ്ധിദം 37
ഗുഹ്യാദ്‌ഗുഹ്യമിദം സ്തോത്രം പ്രയതോ യഃ പഠേന്നരഃ
ശൃണുയാദ്വാ ശുചിർന്നിത്യം സ കൃഷ്ണപദവീമിയാത്. 38
അന്വയം-
ഏവം ഗോലോകനാഥസ്യ മഹാപ്രഭോഃ ശ്രീകൃഷ്‌ണസ്യ ദിവ്യം സർവ്വാർത്ഥസിദ്ധിദം ഗുഹ്യാത് ഗുഹ്യം ഇദം അഷ്ടോത്തര-ശതം നാമ്‌നാം സ്തോത്രം പ്രയതഃ യഃ നരഃ നിത്യം ശുചി: പഠേത് വാ ശൃണുയാത്, സ: കൃഷ്ണപദവീം ഇയാത്. 37 & 38
അർത്ഥം-
ഇപ്രകാരം ഗോലോകനാഥനും മഹാപ്രഭുവുമായ ശ്രീകൃഷ്ണഭഗവാന്റെ ദിവ്യവും ഭക്തർക്ക് എല്ലാ പ്രാർത്ഥനകളും നിവർത്തിച്ചുകൊടുക്കുന്നതും അതീവ രഹസ്യസ്വഭാവമുള്ളതും നൂറ്റിയെട്ടു നാമങ്ങളടങ്ങിയതുമായ ഈ സ്തോത്രം നിതാന്ത-ശ്രദ്ധയോടെ നിത്യവും അക്ഷരശുദ്ധിയോടെ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവന് ഭഗവാന്റെ പരമപദം സിദ്ധിയ്ക്കുന്നതാണ്.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ ശ്രീകൃഷ്ണാഷ്ടോത്തരശതകഥനം നാമ തൃതീയോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ ശ്രീകൃഷ്ണാഷ്ടോത്തരശതകഥനം എന്ന മൂന്നാം അദ്ധ്യായം സമാപ്തം.
നൂറ്റിയെട്ടു നാമങ്ങളുടെ സ്വതന്ത്രവ്യാഖ്യാനം
1. ഗോലോകനാഥ: = ഗോലോകത്തിന്റെ നാഥൻ.
ശ്രീകൃഷ്ണന്റെ സ്ഥാനം.
“വൈകുണ്ഠസ്യ ദക്ഷഭാഗേ ഗോലോകം സർവ്വമോഹനം .
തത്രൈവ രാധികാ ദേവീ ദ്വിഭുജോ മുരളീധരഃ ..(തന്ത്രഗ്രന്ഥം)
[വൈകുണ്ഠത്തിനെ വലതുഭാഗത്താണ് സർവ്വ മോഹനമായ ഗോലോകം. അവിടെയാണ് മുരളീധരൻ രാധാദേവിയോടോത്ത് കുടി-കൊള്ളുന്നത്.]
ശ്രീകൃഷ്ണന്റെ നിത്യധാമം.
“നിരാധാരശ്ച വൈകുണ്ഠോ ബ്രഹ്മാണ്ഡാനാം പരോ വരഃ .
തത്പരശ്ചാപി ഗോലോകഃ പഞ്ചാശത്കോടി-യോജനാത്… (ബ്രഹ്മവൈവർത്തപുരാണം)
[ബ്രഹ്മാണ്ഡങ്ങൾക്കുമപ്പുറം ഏറ്റവും ശ്രേഷ്ഠമായതും ആധാരരഹിതമായതും ആയ വൈകുണ്ഠം നില കൊള്ളുന്നു; അതിൽനിന്നും പിന്നെയും അമ്പതുകോടി യോജനകൾക്കപ്പുറം ഗോലോകം സ്ഥിതിചെയ്യുന്നു.]
“ഏവം ബഹുവിധൈ: രൂപൈശ്ചരാമീഹ വസുന്ധരാം
ബ്രഹ്മലോകം ച കൗന്തേയ! ഗോലോകം ച സനാതനം.” (മഹാഭാരതം-ശാന്തിപർവം)
[അല്ലയോ കുന്തീപുത്രാ! ഞാൻ ഇത്തരത്തിൽ വിവിധ രൂപങ്ങൾ സ്വീകരിച്ച് ഈ ഭൂമിയിൽ, ബ്രഹ്മലോകത്തിൽ, സനാതനമായ ഗോലോകത്തിൽ എല്ലാംതന്നെ സഞ്ചരിയ്ക്കുന്നു; ]
“ദേവഗന്ധർവഗോലോകാൻ ബ്രഹ്മലോകാൻസ്തഥാ നരാ:
പ്രാപ്നുവന്തി മഹാത്മാനോ മാതാപിതൃപരായണാ:”
(വാല്മീകി രാമായണം-അയോധ്യാകാണ്ഡം)
[അച്ഛനമ്മമാരെ നിഷ്ഠയോടെ അനുസരിയ്ക്കുന്ന മഹാത്മാക്കളായ മനുഷ്യർ ദേവലോകം, ഗന്ധർവലോകം, ഗോലോകം എന്നിവയേയും അവയ്ക്കും ഉപരിയായി ബ്രഹ്മലോകങ്ങളേയും പ്രാപിയ്ക്കുന്നു.]
2. ഗോവിന്ദ:
1. ഗാം പൃഥ്വീം ധേനും വാ വിന്ദതീതി .
[കാളയെ, ഭൂമിയെ, പശുവിനെ പരിപാലിയ്ക്കുന്ന/ പരിപോഷിപ്പിക്കുന്ന/ സ്വന്തമാക്കുന്നവൻ.]
2. ഗാഃ ഉപനിഷദ്വാചഃ വിന്ദതി, ഗാം ഭുവം ധേനും സ്വർഗം വേദം വാ വിന്ദതി . ഗാഃ സ്തുതിഗിരഃ വിന്ദതി വാ .
[ഉപനിഷത് വാക്യങ്ങളെ, കാളയെ, ഭൂമിയെ, പശുവിനെ, സ്വർഗത്തെ, വേദത്തെ, ദേവതാസ്തുതിഗീതങ്ങളെ അറിയുന്ന/കണ്ടെത്തുന്ന/ പരിപാലിയ്ക്കുന്നവൻ.]
‘ഗോ’ എന്ന പദത്തിന് ഈ അർത്ഥങ്ങളൊക്കെയുണ്ട്: -
സ്വർഗം, ബുദ്ധി, വാക്ക്, നക്ഷത്രക്കൂട്ടങ്ങളിൽ നിന്നുള്ള രശ്മികൾ, കണ്ണ്, മിന്നൽ, ചന്ദ്രൻ, മുടി, ഭൂമി, ദിക്ക്, അസ്ത്രം, വെള്ളം, അഗ്നി, മുഖം, സത്യം, മാർഗം…ഈ പട്ടിക അപൂർണ്ണമാണ്. അപ്പോൾ ‘ഗോവിന്ദ:’ എന്ന നാമത്തിന്റെ അർത്ഥവ്യാപ്തി ഊഹിയ്ക്കാമല്ലോ.
‘ഗോവിന്ദ:’ (വിഷ്ണുസഹസ്രനാമം-187,539)
“ഗോമാതാ” (ലളിതാസഹസ്രനാമം-605)
“ജാനന്നുപായമഥ ദേഹമജോ വിഭജ്യ
സ്രീപുംസഭാവമഭജന്മനുതദ്വധൂഭ്യാം .
താഭ്യാം ച മാനുഷകുലാനി വിവർധയംസ്ത്വം
ഗോവിന്ദ മാരുതപുരേശ നിരുന്ധി രോഗാൻ.
(നാരായണീയം-ദശകം 38-10)
“സ്നേഹസ്നുതൈസ്ത്വാം സുരഭി: പയോഭിർ-
ഗോവിന്ദനാമാങ്കിതമഭ്യഷിഞ്ചത്
ഐരാവതോപാഹൃതദിവ്യഗംഗാ-
പാഥോഭിരിന്ദ്രോഽപി ച ജാതഹർഷ:” ..4.. (നാരായണീയം-ദശകം 64-4)
3. ഗോപികാജനവല്ലഭഃ
ഗോപായതി രക്ഷതി യാ. - (ഗോക്കളെ) രക്ഷിയ്ക്കുന്നവൾ. ഗോപികാജനവല്ലഭൻ = ഗോപികമാരുടെ ആത്മപ്രിയൻ
“ന ഖലു ഗോപികാനന്ദനോ ഭവാ-
നഖിലദേഹിനാമന്തരാത്മദൃക്.” (ഭാഗവതം 10.31.4)
[അവിടുന്ന് കേവലം ഗോപികമാരെ സന്തോഷിപ്പിക്കുന്നവൻ (യശോദാദേവിയുടെ പുത്രനെന്നും പറയാം) മാത്രമല്ല; സർവജീവാത്മാക്കളുടേയും അന്തരംഗത്തിൽ നിത്യസാക്ഷിയായി കുടികൊള്ളുന്നവനാണ്.]
4. രാധികാരമണ:
രാധികയെ രമിപ്പിയ്ക്കുന്നവൻ. രാധിക അഥവാ രാധ ശ്രീകൃഷ്ണന്റെ വാമഭാഗാംശശക്തി-യാണെന്നു പറയപ്പെടുന്നു.
അസ്യ പത്ന്യഃ ഗോലോകേ വൃന്ദാവനേ ച ശ്രീരാധാ. വൈകുണ്ഠേ ലക്ഷ്മീഃ. (ബ്രഹ്മവൈവർത്തം) [ഭഗവാന്റെ പത്നിമാർ-ഗോലോക വൃന്ദാവനത്തിലും ശ്രീരാധ. വൈകുണ്ഠത്തിൽ ലക്ഷ്മീദേവി.]
രാധികാ വിരഹേ തവ കേശവ!
സരസമസൃണമപി മലയജപങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം…(ഗീതഗോവിന്ദം-9)
5. രമ്യ:
രമിപ്പിയ്ക്കുന്നവൻ, സന്തോഷിപ്പിക്കുന്നവൻ, സുന്ദരൻ.
“രമ്യാ”- (ലളിതാസഹസ്രനാമം-307)
“ആനീതമാശു ഭൃഗുഭിർമഹസാഽഭിഭൂതൈ-
സ്ത്വാം രമ്യരൂപമസുര: പുളകാവൃതാംഗ: .
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂർധനി തീർത്ഥതീർത്ഥം” ..
(നാരായണീയം-ദശകം 30-9)
“അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഽഹം തദനു തദുദരേ ദിവ്യകൈശോരവേഷം .
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസദുപനിഷത്സുന്ദരീമണ്ഡലൈശ്ച”
(നാരായണീയം-ദശകം 100-1)
സരസിജമനുവിദ്ധം ശൈവലേനാപി രമ്യം
മലിനമപി ഹിമാംശോർലക്ഷ്മ ലക്ഷ്മീം തനോതി.
ഇയമധികമനോജ്ഞാ വൽകലേനാപി തന്വീ
കിമിവ ഹി മധുരാണാം മണ്ഡനം നാകൃതീനാം ..
(അഭിജ്ഞാന ശാകുന്തളം-1 -2)
[താമരമലരിൽ ചേറും ചളിയും പറ്റിയാലും സൗന്ദര്യത്തിന് കുറവ് വരുന്നില്ല; അമ്പിളിക്കലയിൽ കറുത്തിരുണ്ട കളങ്കവും സൗന്ദര്യമേകുന്നു; ഇവളുടെ(ശകുന്തളയുടെ) ശരീരത്തിന് മരവുരിയും കാന്തിയേകുന്നു; സ്വാഭാവികസൗന്ദര്യമുള്ള ശരീരത്തിന് ഏതു വസ്തുവും മിഴിവേകുമല്ലോ?]
6. രാജീവദളലോചനഃ
താമരയിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവൻ. രാജീവം= താമര, മാൻ, മത്സ്യം. മറ്റു രണ്ട് പദങ്ങളും ഇവിടെ അനുയോജ്യമാണ്. അത്യാകർഷകമായ കണ്ണുകളോടുകൂടിയ ഭഗവാന്റെ രൂപം ഭക്തന്റെ ഹൃദയത്തെ ഭാവാർദ്രമാക്കുന്നു.
a. “ഊനഷോഡശവർഷോ മേ രാമോ രാജീവലോചന:.
ന യുദ്ധയോഗ്യതാമസ്യ പശ്യാമി സഹ രാക്ഷസൈ: “
(വാല്മീകി രാമായണം ബാലകാണ്ഡം 20.2..)
[ദശരഥൻ പറയുന്നു: താമരക്കണ്ണനായ എന്റെയീ രാമന് പതിനാറിൽത്താഴെ പ്രായമേ ആയിട്ടുള്ളു: രാക്ഷസന്മാരുമായുള്ള യുദ്ധത്തിന് അവനു പ്രാപ്തിയില്ല.]
b)“ ഉത്താനപാണിദ്വയസന്നിവേശാത് പ്രഫുല്ലരാജീവമിവാങ്കമധ്യേ ..”
(കുമാരസംഭവം- 3-45)
[പരമശിവനെ വർണ്ണിയ്ക്കുന്നു: കൈപ്പടം രണ്ടും മേൽക്കുമേൽ മലർത്തിവെച്ചതുകൊണ്ട് മടിയിൽ ഒരു വിടർന്ന താമരപ്പൂവോടുകൂടിയവനെപ്പോലെ ഇരിയ്ക്കുന്നവനും…]
c) “രാജീവലോചനാ”- (ലളിതാസഹസ്രനാമം-308)
7. കരുണാസാഗരഃ
കടൽപോലെ ആഴവും പരപ്പും കൂടിയ ഭൂതാനുകമ്പയുള്ളവൻ. ഒരിയ്ക്കലും വറ്റാത്ത കാരുണ്യത്തിന്റെ ഉറവാണ് ഭഗവാൻ.
a) “ശ്രോണീസ്ഥലം മൃഗഗണാ: പദയോർനഖാസ്തേ
ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാല: .
വിപ്രാദിവർണഭവനം വദനാബ്ജബാഹു-
ചാരൂരുയുഗ്മചരണം കരുണാംബുധേ തേ” …8…
(നാരായണീയം-ദശകം 6-8)
b)“……..പ്രായഃ സർവോ ഭവതി കരുണാവൃത്തിരാർദ്രാന്തരാത്മാ.
(മേഘസന്ദേശം 91) [ഉള്ളിൽ അലിവുള്ള ഏതൊരുവനും പ്രായേണ കരുണ കാണിയ്ക്കുമല്ലോ?]
c) “കരുണാരസസാഗരാ”- (ലളിതാസഹസ്രനാമം-326)
8. കൃഷ്‌ണഃ
കറുപ്പ് നിറമുള്ളവൻ എന്നും ആകർഷിയ്ക്കുന്നവൻ എന്നും അർത്ഥങ്ങൾ; ശ്രീകൃഷ്ണന് രണ്ടും ചേരുമല്ലോ.
a)“കർഷത്യരീൻ മഹാപ്രഭാവശക്ത്യാ” [മഹാപ്രഭാവശക്തിയാൽ ശത്രുക്കളെ നശിപ്പിക്കുന്നവൻ.
b) “വസുദേവസുതം ദേവം, കംസചാണൂരമർദനം.
ദേവകീപരമാനന്ദം, കൃഷ്ണം വന്ദേ ജഗദ്ഗുരും .. .”
‘കൃഷ്‌ണഃ’ (വിഷ്ണുസഹസ്രനാമം-57,550)
‘കൃഷ്‌ണഃ’ (ശിവസഹസ്രനാമം-128)
ശ്രീകൃഷ്ണാവതാരം (നാരായണീയം-ദശകം 38)
9. കാമകോടിമനോഹരഃ
കോടി കാമദേവന്മാരുടെ സൗന്ദര്യമുള്ളവൻ.
“കാമകോടികാ”- (ലളിതാസഹസ്രനാമം-589)
10. സർവ്വകർത്താ
സർവം കരോതി- സർവത്തിന്റേയും കർതൃത്വമുള്ളവൻ.
“സർവകർത്താ സർവധർത്താ സർവഹർത്താ മംഗളം
സർവനാഥാ സർവദാതാ സർവമാതാ മംഗളം…”
(കർണാടകസംഗീതകീർത്തനം)
11. സർവ്വഹർത്താ
സർവം ഹരതി- സർവവും സംഹാരം ചെയ്യുന്നവൻ.
12. സച്ചിദാനന്ദവിഗ്രഹഃ
സച്ചിദാനന്ദ=സത്-ചിത്-ആനന്ദഃ =നിത്യജ്ഞാനസുഖസ്വരൂപം ബ്രഹ്മം.
a) “അഹം ദേവോ ന ചാന്യോഽസ്മി ബ്രഹ്മൈവാസ്മി നശോകഭാക് .സച്ചിദാനന്ദ രൂപോഽഹം നിത്യമുക്തസ്വഭാവവാൻ (”ആഹ്നികതത്ത്വം “)
[ഞാൻ ദേവനല്ല; മറ്റൊന്നുമല്ല; ഞാൻ ബ്രഹ്മം തന്നെയാകുന്നു; സച്ചിദാനന്ദരൂപനും നിത്യമുക്തനുമാകുന്നു.]
b) “അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ .
സച്ചിദാത്മക ഭവത് ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം” ..15..
(നാരായണീയം 4-15)
c) “സച്ചിദാനന്ദരൂപിണീ” (ലളിതാസഹസ്രനാമം-700)
d) കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
(ജ്ഞാനപ്പാന)
13. വേദവേദ്യ:
വേദഗ്രന്ഥങ്ങളിലൂടെ അറിയപ്പെടുന്നവൻ.
“വേദവേദ്യാ”- (ലളിതാസഹസ്രനാമം-335)
14. വിരാട് രൂപ:
പരബ്രഹ്മസ്വരൂപൻ.
അനേകവക്ത്രനയനമനേകാദ്ഭുതദർശനം |
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം || 10||
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം |
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം || 11||
(ഭഗവദ് ഗീത-11 -10 & 11 )
[അനേകം മുഖങ്ങളും കണ്ണുകളും ഉള്ളതും, അദ്‌ഭുതക്കാഴ്ച്ചകളുള്ളതും, അനേകം ദിവ്യാഭരണങ്ങൾ ചാർത്തിയതും, ഉയർത്തിപ്പിടിച്ച അനേകം ദിവ്യായുധങ്ങൾ ഉള്ളതും ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞതും, ദിവ്യമായ കുറിക്കൂട്ടുകൾ ചാർത്തിയതും എല്ലാവർക്കും ആശ്ചര്യമുളവാക്കുന്നതും, അനന്തമായതും സർവതോമുഖവും ദൈവീകവും ഐശ്വര്യപൂർണ്ണമായതും ശ്രേഷ്ഠവുമായ ആ തേജോമയരൂപത്തെ കാണിച്ചുകൊടുത്തു.]
“അണ്ഡം തത്ഖലു പൂർവസൃഷ്ടസലിലേഽതിഷ്ഠത് സഹസ്രം സമാ:
നിർഭിന്ദന്നകൃഥാശ്ചതുർദശജഗദ്രൂപം വിരാഡാഹ്വയം .
സാഹസ്രൈ: കരപാദമൂർധനിവഹൈർനിശ്ശേഷജീവാത്മകോ
നിർഭാതോഽസി മരുത്പുരാധിപ സ മാം ത്രായസ്വ സർവാമയാത്” ..10..
(നാരായണീയം 5 -10)
[എല്ലാത്തിനും ആദിയിൽ, കാരണജലധിയിൽ ആയിരം ആണ്ട് ആണ്ടുകിടന്ന ആ അണ്ഡത്തെ അവിടുന്ന് വിഭജിച്ച് പതിനാലുലോകങ്ങൾ സൃഷ്ടിച്ച് അതിനെ ‘വിരാട്’ എന്ന് വിളിച്ചു; സമസ്തജീവികളായി പരിണമിച്ച് ആയിരം കൈകാലുകളും ശിരസ്സുകളും ഉള്ള ‘വിരാട്പുരുഷനായി സ്വയം ഏറെ വിളങ്ങിയ സാക്ഷാൽ ഗുരുവായൂരപ്പനായ അവിടുന്നു എന്നെ സർവ്വദുരിതങ്ങളിൽനിന്നും മോചിപ്പിയ്ക്കേണമേ!
“വിരാട് രൂപാ”- (ലളിതാസഹസ്രനാമം-778)
15. വിരിഞ്ചിഹരവന്ദിതഃ
ബ്രഹ്മദേവനാലും പരമശിവനാലും വന്ദിയ്ക്കപ്പെടുന്നവൻ.
“ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ”-
[ബ്രഹ്മാവ്, വിഷ്ണു(ഉപേന്ദ്രൻ), മഹേന്ദ്രൻ തുടങ്ങിയ ദേവന്മാർ വാഴ്ത്തുന്ന വൈഭവത്തോടുകൂടിയവൾ.] (ലളിതാസഹസ്രനാമം-083)
“ഹരിബ്രഹ്മേന്ദ്രസേവിതാ”- (ലളിതാസഹസ്രനാമം-297)
യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത: സ്തുന്വന്തി ദിവ്യൈ: സ്തവൈ:
വേദൈ: സാംഗപദക്രമോപനിഷദൈർഗായന്തി യം സാമഗാ: ………
(ശ്രീമദ് ഭാഗവതം 12-13-1)
[ഏതു പരമാത്മാവിനേയാണോ ബ്രഹ്മാവ്, വരുണൻ, ഇന്ദ്രൻ, രുദ്രൻ, മരുത്തുക്കൾ ദിവ്യസ്‌തോത്രങ്ങളാലും, അംഗോപാംഗങ്ങളോടും പദക്രമങ്ങളോടും ഉപനിഷത്തുകളോടുംകൂടെ വേദങ്ങളാലും വാഴ്ത്തുന്നത്, ആരുടെ അപദാനങ്ങൾ വാഴ്ത്തിയാണോ സാമഗായകർ ഗാനം ആലപിയ്ക്കുന്നത്…]
16. വൈകുണ്ഠനിലയഃ
വൈകുണ്ഠത്തിൽ വസിയ്ക്കുന്നവൻ.
അ) “വൈകുണ്ഠ:”(വിഷ്ണുസഹസ്രനാമം-405)
ആ) നിർവ്യാപാരോഽപി നിഷ്കാരണമജ! ഭജസേ യത്ക്രിയാമീക്ഷണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാഽപി കല്പാദികാലേ.
തസ്യാ: സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ! വൈകുണ്ഠ! രൂപം..5
.. (നാരായണീയം-ദശകം 1-5)
[അല്ലയോ ജന്മരഹിതനായവനേ! കർമ്മബന്ധിതനല്ലെന്നിരിയ്ക്കിലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ‘ഈക്ഷണം’ എന്ന പ്രക്രിയ സൃഷ്ടിയുടെ ആരംഭത്തിൽ അവിടുന്ന് കൈക്കൊണ്ടതിനാൽ അങ്ങയിൽ ലയിച്ചിരിയ്ക്കുന്ന മായ ഇല്ലാത്തതുപോലെ തോന്നിയ്ക്കുമെങ്കിലും ഉള്ളതായി ഭവിയ്ക്കുന്നു. തന്റെ വൈഭവത്താൽ അപാരമായ മഹിമയോടുകൂടിയ ഭഗവാനെ! അവിടുന്ന് ഒന്നിനെയും മറയ്ക്കാത്തതും ശുദ്ധവും സത്വഗുണാത്മകവുമായ ആ മായയുടെ അനിർവചനീയമായ ഒരു അംശത്തെ സ്വീകരിച്ച് തന്റെ കോമളസ്വരൂപത്തെ ധരിയ്ക്കുന്നു.]
ഇ) “മൂർതിത്രയേശ്വരസദാശിവപഞ്ചകം യത്
പ്രാഹു: പരാത്മവപുരേവ സദാശിവോഽസ്മിൻ .
തത്രേശ്വരസ്തു സ വികുണ്ഠപദസ്ത്വമേവ
ത്രിത്വം പുനർഭജസി സത്യപദേ ത്രിഭാഗേ “..2..
(നാരായണീയം-ദശകം 90- 2)
[ശൈവസിദ്ധാന്തമനുസരിച്ചുള്ള അഞ്ചു ദേവതാ സങ്കല്പമനുസരിച്ചുള്ള അഞ്ചു പേരിൽ (ബ്രഹ്മ്മാവ്, വിഷ്ണു, ശിവൻ, ഈശ്വരൻ, സദാശിവൻ) പ്രധാനമായ (അഞ്ചാമത്തേതായ) സദാശിവൻ അവിടുന്നുതന്നെയാണ്; തന്നെയുമല്ല, ഈശ്വരൻ എന്ന സങ്കൽപ്പവും വൈകുണ്ഠവാസിയായ അവിടുന്നു തന്നെ. സത്യലോകത്തിൽ ത്രിമൂർത്തീഭാവത്തിൽ വിരാജിയ്ക്കുന്നതും അവിടുന്നുതന്നെ.]
ഈ) “ഉപരിഷ്ടാത്ക്ഷിതേരഷ്ടൗ കോടയഃ സത്യമീരിതം .
സത്യാദുപരി വൈകുണ്ഠോ യോജനാനാം പ്രമാണതഃ ..
(പദ്മപുരാണം, സ്വർഗഖണ്ഡം അധ്യായഃ 6)
[ഭൂമിയുടെ ഉപരിഭാഗത്തുനിന്ന് എട്ടു കോടി യോജനകൾക്കപ്പുറത്ത് സത്യലോകം; അതിനും മുകളിലാണ് വൈകുണ്ഠം.]
17. വിഷ്‌ണു:
വിശ്വം-പ്രപഞ്ചം-മുഴുവൻ വ്യാപിച്ചവൻ-
യത് ത്രൈലോക്യമഹീയസോഽപി മഹിതം സമ്മോഹനം മോഹനാത്
കാന്തം കാന്തിനിധാനതോഽപി മധുരം മാധുര്യധുര്യാദപി .
സൗന്ദര്യോത്തരതോഽപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോഽ-
പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണോ വിഭോ ..
(നാരായണീയം-ദശകം 2-3)
[അല്ലയോ വിഷ്ണുഭഗവാനേ! മൂന്നു ലോകങ്ങളിലും വെച്ച് ശ്രേഷ്ഠമായതിനേക്കാൾ ശ്രേഷ്ഠമായതും, സുന്ദരമായതിനേക്കാൾ സുന്ദരമായതും, തേജസ്സുറ്റതിനേക്കാൾ തേജസ്സുറ്റതും, മാധുര്യമേറിയതിനേക്കാൾ മാധുര്യമേറിയതും അദ്‌ഭുതാവഹ-ങ്ങളായവയേക്കാൾ അദ്‌ഭുത-കരമായതും ആയ അവിടുത്തെ തിരുവുടൽ കാണാൻ ആർക്കാണ് കൗതുകം ഉണ്ടാവാത്തത്?]
ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം ।
പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ ॥
“വിഷ്‌ണു:” (വിഷ്ണുസഹസ്രനാമം-2, 258,657)
“വിഷ്‌ണു:” (ശിവസഹസ്രനാമം-621)
“വൈഷ്ണവീ”- (ലളിതാസഹസ്രനാമം-892)
“വിഷ്ണുരൂപിണീ”- (ലളിതാസഹസ്രനാമം-893)
18. വാസുദേവഃ.
വസുദേവരുടെ പുത്രൻ.
അ) ‘വാസുദേവഃ’ (വിഷ്ണുസഹസ്രനാമം-332,695,709)
ആ) “സർവ്വത്രാസൗ സമസ്തഞ്ച വസത്യത്രേതി വൈ യതഃ .
തതഃ സ വാസുദേവേതി വിദ്ബദ്ഭിഃ പരിഗീയതേ
(”ഇതി വിഷ്ണുപുരാണേ 1 അംശേ 2 അധ്യായഃ)
[എല്ലായിടത്തും എല്ലാ വസ്തുക്കളിലും വസിയ്ക്കുന്നതെന്തോ അതിനെ വാസുദേവൻ എന്ന് വിദ്വാന്മാർ വിളിയ്ക്കുന്നു.]
19. വിരാട്‌ധ്വജഃ
പ്രപഞ്ചാകാരത്തിനു അലങ്കാരമായി വർത്തിയ്ക്കുന്നവൻ.
20. പയഃപയോധിമദ്ധ്യസ്ഥഃ
പാൽക്കടലിൽ പള്ളികൊള്ളുന്നവൻ. ‘മഹോദധിശയ:’ (വിഷ്ണുസഹസ്രനാമം-519)
21. പന്നഗാധിപതല്പഗഃ
സർപ്പരാജാവിനെ ശയ്യാതല്പമാക്കിയവൻ.
a. “ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം .
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം”
[ശാന്തസ്വരൂപനും സർപ്പതൽപ്പത്തിൽ ശയിയ്ക്കുന്നവനും നാഭിയിൽ താമരയോടു-കൂടിയവനും ദേവന്മാരുടെ ദേവനും പ്രപഞ്ചത്തിന് ആധാരമായവനും ആകാശം പോലെ വ്യാപിച്ചുകിടക്കുന്നവനും നീലമേഘത്തിന്റെ നിറമുള്ളവനും ശുഭ കരങ്ങളായ അംഗങ്ങളോടുകൂടിയവനും ലക്ഷ്മീനാഥനും താമരക്കണ്ണനും യോഗി വര്യന്മാർക്കു ധ്യാനത്തിലൂടെ പ്രാപ്യമാവുന്നവനും സംസാരഭയങ്ങൾ അകറ്റുന്നവനും സർവ ലോകങ്ങൾക്കും ഏക നായകനുമായ വിഷ്ണുവിനെ വന്ദിയ്ക്കുന്നു.]
b. പന്നഗേന്ദ്രശയന! ശ്രീ പദ്മനാഭ… …….(സ്വാതിതിരുനാൾ കൃതി)
22. സർവ്വഭൂതഗുഹാവാസഃ
സർവ ജീവികളുടേയും ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്നവൻ.
“സർവാന്തര്യാമിനീ” (ലളിതാസഹസ്രനാമം-819)
“ഏഷ ത ആത്മാന്തര്യാമ്യമൃത” (മാണ്ഡൂക്യോപനിഷത്-6) [എല്ലാത്തിന്റേയും ഉള്ളിലുള്ളതും അമൃതവുമായ എന്റെ ആത്മാവ് ഇതാകുന്നു.]
23. സൂര്യേന്ദുനയനഃ
സൂര്യചന്ദ്രന്മാർ രണ്ട് നയനങ്ങളായവൻ.
“ഭൂഃ പാദൗ യസ്യ നാഭിർവിയദസുരനിലശ്ചന്ദ്രസൂര്യൗ ച നേത്രേ
കർണാവാശാ ശിരോ ദ്യൗർമുഖമപി ദഹനോ യസ്യ വാസ്തവ്യമബ്ധിഃ .
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധർവദൈത്യൈ-
ശ്ചിത്രം രംരമ്യതേ തം ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി ..”
(ധ്യാനശ്ലോകം- വിഷ്ണുസഹസ്രനാമസ്തോത്രം; ശ്രീമദ് ശങ്കരാചാര്യശിഷ്യ ശ്രീതോടകാചാര്യ-വിരചിതം ശ്രുതിസാരസമുദ്ധരണം)
24. സ്വരാട്
സ്വയം പ്രകാശിയ്ക്കുന്നവൻ.
“തമേവ ഭാന്തമനുഭാതി സർവം തസ്യ ഭാസാ സർവമിദം വിഭാതി” (കഠം -2.2.15)
[പ്രകാശം ചൊരിയുന്ന അവനെ ആശ്രയിച്ചാണ് സർവവും പ്രകാശിയ്ക്കുന്നത്; അവന്റെ പ്രകാശത്തിൽനിന്നാണ് ഇത് സർവവും പ്രകാശിയ്ക്കുന്നത്.]
”ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞ: സ്വരാട്
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ……………..സത്യം പരം ധീമഹി” .. 1 ..
(ശ്രീമദ് ഭാഗവതം 1.1.1)
[യാതൊരുവനിൽനിന്ന് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-ലയങ്ങൾ നിരന്തരമായ കൂടിച്ചേരലും മറിച്ചുള്ള അവസ്ഥയും നിമിത്തം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നുവോ, യാതൊരുവൻ സർവ ഭൂതങ്ങളിലും ബോധസ്വരൂപനായിരുന്നും സ്വപ്രകാശനായിരുന്നും സങ്കല്പശക്തിയാൽ ബ്രഹ്മദേവന് വേദത്തെ പ്രകാശിപ്പിച്ചു-കൊടുത്തുവോ, …………ആ പരമാത്മസ്വരൂപത്തെ ധ്യാനിയ്ക്കുന്നു.]
“സഭ്രാട് വിരാട് സ്വരാട് ചൈവ സുരരാജോഭവോദ്ഭവഃ.”
(മഹാഭാരതം. 12.43.111)
“സ്വപ്രകാശാ” (ലളിതാസഹസ്രനാമം-414)
25. ശാർങ്‌ഗധന്വാ
‘ശാർങ്‌ഗം’ എന്ന വില്ല് ധരിച്ചവൻ.
‘ശാർങ്‌ഗധന്വാ’ (വിഷ്ണുസഹസ്രനാമം-996)
“……………ശാർങ്ഗധന്വാ ഗദാധര ഇത്യസ്ത്രം…
(വിഷ്ണുസഹസ്രനാമസ്തോത്രം- പൂർവന്യാസഃ)
26. ശംഖചക്രഗദാംബുജലസദ്‌ഭുജഃ
ശംഖ്, ചക്രം, ഗദ, താമര എന്നിവ വിളങ്ങുന്ന കൈകളോടുകൂടിയവൻ.
(“...............ശംഖഭൃന്നന്ദകീ ചക്രീതി കീലകം .
ശാർങ്ഗധന്വാ ഗദാധര ഇത്യസ്ത്രം……..)
(ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം- പൂർവന്യാസഃ)
“കേയൂരാംഗദകങ്കണോത്തമമഹാരത്നാംഗുലീയാങ്കിത-
ശ്രീമദ്ബാഹുചതുഷ്കസംഗതഗദാശംഖാരിപങ്കേരുഹാം .
കാഞ്ചിത് കാഞ്ചനകാഞ്ചിലാഞ്ച്ഛിതലസത്പീതാംബരാലംബിനീ-
മാലംബേ വിമലാംബുജദ്യുതിപദാം മൂർതിം തവാർതിച്ഛിദം” ..2.. (നാരായണീയം-ദശകം 1-2) [ഗദ, ശംഖ്, ചക്രം, താമര എന്നിവയേന്തിയ നാല് തൃക്കൈകൾ…]
27. ശ്രിതാഭീഷ്ടദമന്ദാരഃ
തന്നി8. ൽ ആശ്രയം നേടിയവർക്ക് ആഗ്രഹിച്ചതെല്ലാം പ്രദാനം ചെയ്യുന്ന ദിവ്യവൃക്ഷമായവൻ.
28. ശരണ്യഃ
ശരണം പ്രാപിച്ചവരെ രക്ഷിയ്ക്കുന്നവൻ.
“ശരണ്യഃ” (ശിവസഹസ്രനാമം-845)
‘ശരണ:’ (വിഷ്ണുസഹസ്രനാമം-86)
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണീ നമോസ്തുതേ!
“ദേവർഷീണാം പിതൃണാമപി ന പുന: ഋണീ കിങ്കരോ വാ സ ഭൂമൻ .
യോഽസൗ സർവാത്മനാ ത്വാം ശരണമുപഗതസ്സർവകൃത്യാനി ഹിത്വാ .
തസ്യോത്പന്നം വികർമാപ്യഖിലമപനുദസ്യേവ ചിത്തസ്ഥിതസ്ത്വം
തന്മേ പാപോത്ഥതാപാൻ പവനപുരപതേ രുന്ധി ഭക്തിം പ്രണീയാ:.”. (നാരായണീയം-ദശകം -92-10)
[“അല്ലയോ ഗുരുവായുപുരേശനായ കൃഷ്ണ! യാതൊരു ഭക്തൻ എല്ലാ കര്‍മ്മങ്ങളേയും ഉപേക്ഷിച്ച് പൂർണമനസ്സോടെ ഭഗവാനെ ശരണം പ്രാപിയ്ക്കുന്നുവോ അവൻ പിന്നീടൊരിക്കലും ദേവന്മാർക്കോ മഹര്‍ഷിമാർക്കോ പിതൃക്കൾക്കു തന്നെയോ കടപ്പെട്ടവനായിട്ടോ ഭൃത്യനായിട്ടോ ഭവിയ്ക്കുന്നില്ല. അവന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ അവന് ഉണ്ടായിട്ടുള്ള എല്ലാ നിഷിദ്ധ കര്‍മ്മങ്ങളുടേയും വേരറുത്ത് കളയുന്നു; അതുകൊണ്ട് എന്റെ പാപകര്‍മ്മങ്ങൾ കൊണ്ടുണ്ടായിട്ടുള്ള ദുഖങ്ങളെല്ലാം നീക്കം ചെയ്യേണമേ! എന്റെ ഭക്തിയെ ദൃഢമാക്കേണമേ!]
29. ശ്രീധരാധവഃ
ഭൂമീദേവിയുടെ നാഥനായവൻ.
30. നവനീലഘനച്ഛായഃ
കാർമുകിൽവർണ്ണൻ.
“മേഘശ്യാമം പീതകൗശേയവാസം
ശ്രീവത്സാങ്കം കൗസ്തുഭോദ്ഭാസിതാംഗം .
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവലോകൈകനാഥം ..” (ധ്യാനശ്ലോകം)
[കാർമുകിൽവർണ്ണനായ, മഞ്ഞപ്പട്ടുടയാട ചാർത്തിയ, ശ്രീവത്സം മാറിലണിഞ്ഞ, കൗസ്തുഭ രത്‌നത്തിന്റെ ശോഭയിൽ വിളങ്ങുന്ന തിരുവുടലോടുകൂടിയ, പുണ്യരൂപമായ, താമരയിതൾപോലെ നീണ്ടിടംപെട്ട കണ്ണുകളോടുകൂടിയ, വിശ്വത്തിൻറെ ഏകനാഥനായ വിഷ്ണുവിനെ വന്ദിയ്ക്കുന്നു.]
31. നരനാരായണാത്മകഃ
നരനാരായണസ്വരൂപമായവൻ.
‘നാരായണ:’ (വിഷ്ണുസഹസ്രനാമം-245)
‘നര:’ (വിഷ്ണുസഹസ്രനാമം-246)
“നാരായണീ” (ലളിതാസഹസ്രനാമം-298)
“മൂർതിർഹി ധർമ ഗൃഹിണീ സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം .
യജ്ജന്മനി പ്രമുദിതാ: കൃത തൂര്യഘോഷാ:
പുഷ്പോത്കരാൻ പ്രവവൃഷുർനുനുവു: സുരൗഘാ:” (നാരായണീയം-ദശകം16-2)
[ധർമ്മദേവന്റെ പതിമൂന്നു ഭാര്യമാരിൽ ഒരുവളായ മൂർത്തിയാണല്ലോ അനിതരസാധാരണമായ മഹിമയോടുകൂടിയ, അവിടുത്തെ അംശങ്ങൾതന്നെയായ നരനോടൊപ്പം നാരായണനേയും പ്രസവിച്ചത്. നരനാരായണന്മാരായുള്ള അവിടുത്തെ അവതാരത്തിൽ ഏറെ സന്തോഷിച്ച ദേവവൃന്ദമാവട്ടെ, വാദ്യഘോഷം മുഴക്കുകയും പുഷ്പവൃഷ്ടി നടത്തുകയും സ്തുതിഗീതങ്ങൾ ആലപിയ്ക്കുകയും ചെയ്തു.]
32. മുമുക്ഷുസേവ്യ:
മോക്ഷകാംക്ഷികളാൽ സേവിയ്ക്കപ്പെടേണ്ടവൻ.
അ) “ഏവം ജ്ഞാത്വാ കൃതം കർമ പൂർവൈരപി മുമുക്ഷുഭിഃ .
കുരു കർമൈവ തസ്മാത്ത്വം പൂർവൈഃ പൂർവതരം കൃതം”
[ഇപ്രകാരം മനസ്സിലാക്കിക്കൊണ്ട് പണ്ട് മോക്ഷം കാംക്ഷിച്ചവരെല്ലാംതന്നെ കർമ്മം അനുഷ്ഠിച്ചു; അതിനാൽ പൂർവികർ പണ്ട് ചെയ്തതുപോലെ നീയും കർമ്മം അനുഷ്ഠിയ്ക്കുക തന്നെ വേണം.] (ഭഗവദ് ഗീത 4 -15)
ആ) “തദിച്ഛാമോ വിഭോ സൃഷ്ടം സേനാന്യം തസ്യ ശാന്തയേ|
കർമബന്ധച്ഛിദം ധർമം ഭവസ്യേവ മുമുക്ഷവഃ”. (കുമാരസംഭവം സർഗം-2-51)
[അതുകൊണ്ട്, ദേവ! മോക്ഷം ആഗ്രഹിയ്ക്കുന്നവർ സംസാരമുക്തിയ്ക്കായി ധർമ്മം കൊണ്ട് കർമ്മബന്ധങ്ങളെ അറുത്തുമാറ്റുന്നതുപോലെ അവനെ (താരകാസുരനെ) ഇല്ലാതാക്കുന്നതിനായി ഒരു ദേവസേനാപതിയെ (സുബ്രഹ്മണ്യനെ) സൃഷ്ടിച്ചുകാണുവാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു.]
33. മായേശഃ
മായാശക്തിയുടെ അധീശൻ.
അ) ശുദ്ധത്തെ അശുദ്ധമായും, ജ്ഞാനത്തെ അജ്ഞാനമായും തോന്നിപ്പിയ്ക്കുന്ന വിചിത്ര ശക്തിയാണ് മായ. വസ്തുവിന്റെ യഥാർത്ഥസ്വരൂപം മറയ്ക്കുകയും അതല്ലാത്ത മറ്റൊന്നിനെ അതിൽ പ്രതിഭാസിപ്പിയ്ക്കുകയും ചെയ്യുന്നതാണ് മായ.
വിചിത്രകാര്യകരണാ അചിന്തിതഫലപ്രദാ
സ്വപ്നേന്ദ്രജാലവല്ലോകേ മായാ തേന പ്രകീർതിതാ. (ദേവീപുരാണം)
[വിചിത്രങ്ങളായ കാര്യങ്ങൾ ചെയ്യിക്കുകയും, ചിന്തിയ്ക്കാൻപോലും കഴിയാത്ത തരത്തിൽ ഫലങ്ങൾ ഉളവാക്കുകയും സ്വപ്നമോ ഇന്ദ്രജാലമോ എന്ന് തോന്നിപ്പിയ്ക്കുകയും ചെയ്തുകൊണ്ട് മായ ഈ പ്രപഞ്ചത്തിൽ വർത്തിയ്ക്കുന്നു.]
ആ) “മായാ ” ( ലളിതാസഹസ്രനാമം-716)
ഇ) മായാ മനോഹരനേ ഗോപാല കൃഷ്ണാ
പിലിക്കാര്‍കൂന്തല്‍ കെട്ടി മാലതീമാല കെട്ടി
കാലിമേയ്ക്കുവാന്‍ കോലുമേന്തിയ ഭഗവാനേ
ചാലേ പൊ൯മേഖലയും പാലയ്ക്കാ പടിയമ്പും
ബാലഗോപിയും പൂണ്ട് ഗോപാല ഭഗവാനേ ..
കായാമ്പൂ നിറമാര്‍ന്ന മായാമാനുഷ കൃഷ്ണാ
കായക്ലേശങ്ങള്‍ നീക്കി പാലിക്ക ഭഗവാനേ
34. മുകുന്ദ:
മുകും ദദാതി- മുകു=മോക്ഷം. മുകു(മോക്ഷം) തരുന്നവൻ = മുകുന്ദൻ
അ) “മുകുന്ദാ” ( ലളിതാസഹസ്രനാമം-838)
ആ)‘മുകുന്ദ: ’ (വിഷ്ണുസഹസ്രനാമം-515)
ഇ) “മുകുന്ദ…” (നാരായണീയം-ദശകം 22/9)
ഉ) ബ്രൂഹി മുകുന്ദേതി രസനേ!
കേശവ-മാധവ-ഗോവിന്ദേതി
കൃഷ്ണാനന്ദ-സദാനന്ദേതി
രാധാരമണ-ഹരേ-രാമേതി
രാജീവാക്ഷ-ഘനശ്യാമേതി
ഗരുഡഗമന-നന്ദകഹസ്തേതി
ഖണ്ഡിതദശകന്ധരമസ്തേതി
അക്രൂരപ്രിയ-ചക്രധരേതി
ഹംസനിരഞ്ജന കംസഹരേതി (സദാശിവബ്രഹ്മേന്ദ്ര കൃതി)
[നാവേ! മുകുന്ദ!, കേശവ!, മാധവ!, ഗോവിന്ദ!, കൃഷ്ണാനന്ദ!, സദാനന്ദ!, രാധാരമണ!, ഹരേ!, രാമ!, രാജീവാക്ഷ!, ഘനശ്യാമ!, ഗരുഡഗമന!, നന്ദകഹസ്ത!, ഖണ്ഡിതദശകന്ധരമസ്ത!, അക്രൂരപ്രിയ!, ചക്രധര!, ഹംസനിരഞ്ജന!, കംസഹര! എന്നിങ്ങനെ പറയൂ…]
35. മധുസൂദനഃ
സൂദന= കൊല്ലുന്ന, കൊന്നവൻ. മധു എന്ന അസുരനെ ഉന്മൂലനം ചെയ്തവൻ.
“വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ” (ഭാഗവതം 2.1, 4.)
“വൈഷ്ണവാസ്ത്രം പ്രയച്ഛാസ്മൈ വധാർത്ഥം ശംബരസ്യ ച .
അഭേദ്യം കവചം തസ്യ പ്രയച്ഛാസുരസൂദനേ ..(ഹരിവംശം 163. 42.)
‘മധുസൂദനഃ’ (വിഷ്ണുസഹസ്രനാമം-073)
“മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാ
മഹീയസ്യാ മൂർത്യാ വിമലതരകീർത്യാ ച വിലസൻ .
സ്വധിഷ്ണ്യം സമ്പ്രാപ്ത: സുഖരസവിഹാരീ മധുരിപോ
നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ” ..
(നാരായണീയം-ദശകം13/10)
[മുനിവര്യന്മാരുടെ ഇത്തരത്തിലുള്ള സ്തുതി വചനങ്ങളാൽ ആഹ്ലാദിപ്പിക്കപ്പെട്ട മനസ്സോടുകൂടിയവനും, ബൃഹത്തായ ശരീരത്തോടും മഹത്തായ യശസ്സോടും കൂടിയവനും, സ്വധാമമായ വൈകുണ്ഠത്തിൽ സ്വസ്ഥതയോടെ വിഹരി-യ്ക്കുന്നവനുമായ മധുസൂദനനായ ഗുരുവായുപുരേശാ! എന്റെ രോഗങ്ങൾ സർവ്വതും അവിടുന്ന് ഇല്ലായ്മ ചെയ്യേണമേ!]
36. മത്സ്യരൂപധരഃ
മത്സ്യരൂപം ധരിച്ചവൻ.
ഝഷാകൃതിം യോജനലക്ഷദീർഘാം
ദധാനമുച്ചൈസ്തരതേജസം ത്വാം .
നിരീക്ഷ്യ തുഷ്ടാ മുനയസ്ത്വദുക്ത്യാ
ത്വത്തുംഗശൃംഗേ തരണിം ബബന്ധു:
- മത്സ്യാവതാരം-(നാരായണീയം-ദശകം 32)
[ലക്ഷം യോജന വിസ്താരമുള്ള അവിടുത്തെ മഹനീയ മത്സ്യരൂപം കണ്ടിട്ട് മഹാമുനിമാർ അത്യധികം ആഹ്ലാദിച്ചു; അവിടുത്തെ ആജ്ഞയനുസരിച്ച് ആ നൗകയെ അങ്ങയുടെ ഉയർന്നുനിൽക്കുന്ന കൊമ്പിൽ ബന്ധിച്ചു.]
37. മായീ
മായാകാരൻ ; പ്രപഞ്ചത്തിലെ മായാ വൈഭവത്തിന്റെ അധീശൻ.
“യജ്വഭിഃ സംഭൃതം ഹവ്യം വിതതേഷ്വധ്വരേഷു സഃ ജാതവേദോമുഖാന്മായീ മിഷതാമാച്ഛിനത്തി നഃ ..(കുമാരസംഭവം 2.46)
[യജ്ഞങ്ങൾ ആരംഭിച്ചാൽപ്പിന്നെ ഞങ്ങൾ (മുനിമാർ) നോക്കിയിരിക്കേ മായാവിയായ അവൻ (താരകാസുരൻ) യജ്ഞാചാര്യന്മാർ അർപ്പിച്ച ഹവിസ്സ് അഗ്നിമുഖത്തുനിന്ന് തട്ടിയെടുക്കുന്നു.]
38. മനുരൂപ:
മന്ത്രസ്വരൂപമായവൻ.
‘മനു:’ (വിഷ്ണുസഹസ്രനാമം-051)
39. മനുസ്‌തുതഃ
വൈവസ്വതമനുവാൽ സ്തുതിയ്ക്കപ്പെട്ടവൻ.
40. കഠോരപൃഷ്‌ഠവിധൃതമന്ദരഃ
ആമയായി മന്ദരപർവതത്തെ താങ്ങി നിർത്തിയവൻ.
കൂർമ്മാവതാരം (നാരായണീയം-ദശകം 27)
41. കമഠാകൃതിഃ
ആമയായി അവതരിച്ചവൻ.
ക്ഷുബ്ധാദ്രൗ ക്ഷുഭിതജലോദരേ തദാനീം
ദുഗ്ധാബ്ധൗ ഗുരുതരഭാരതോ നിമഗ്നേ .
ദേവേഷു വ്യഥിതതമേഷു തത്പ്രിയൈഷീ
പ്രാണൈഷീ: കമഠതനും കഠോരപൃഷ്ഠാം ..6..
കൂർമ്മാവതാരം (നാരായണീയം-ദശകം 27)
42. ഹേലാധൃതക്രോഡതനു:
വരാഹമായി അവതരിച്ചവൻ.
“ശ്രീനാരദ ഉവാച- ഭ്രാതര്യേവം വിനിഹതേ
ഹരിണാ ക്രോഡമൂർതിനാ …(ഭാഗവതം .7.2.1)
[വരാഹമൂർത്തിയായ ഭഗവാൻ വിഷ്ണുവാൽ സഹോദരൻ
(ഹിരണ്യാക്ഷൻ) കൊല്ലപ്പെട്ടപ്പോൾ... ]
ഹാ ഹാ വിഭോ ജലമഹം ന്യപിബം പുരസ്താത്
അദ്യാപി മജ്ജതി മഹീ കിമഹം കരോമി .
ഇത്ഥം ത്വദംഘ്രി യുഗലം ശരണം യതോഽസ്യ
നാസാപുടാത് സമഭവ: ശിശുകോലരൂപീ .3..
വരാഹാവതാരം (നാരായണീയം-ദശകം 12)
[അയ്യോ പ്രഭോ! ഈ പ്രളയജലം ഞാൻ നേരത്തെ പാനം ചെയ്തുകഴിഞ്ഞല്ലോ. ഭൂമിയാവട്ടെ, ഇപ്പോഴും വെള്ളത്തിൽ താണു പോകുന്നു. ഇത്തരത്തിൽ അവിടുത്തെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ച ഈ ബ്രഹ്മദേവന്റെ മൂക്കിൽ നിന്നും ശിശു രൂപത്തിലുള്ള ഒരു പന്നിയായി അവിടുന്നു അവതരിച്ചുവല്ലോ.]
43. ഹിരണ്യാക്ഷനിഹാ
ഹിരണ്യാക്ഷനെ വധിച്ചവൻ.
44. ഹരിഃ
ജനമനസ്സുകളെ അപഹരിയ്ക്കുന്നവൻ.
“ഹരിഃ” (ശിവസഹസ്രനാമം-377,712)
“ഹരിഃ”(വിഷ്ണുസഹസ്രനാമം-650)
45. അദ്ധ്വരാത്മാ
സത്യസ്വരൂപനായവൻ.
46. അചലോദ്ധർത്താ
പർവതത്തെ എടുത്തുയർത്തിയവൻ.
47. അച്യുത:
ച്യുതി-(ഇളക്കം-അനക്കം,ചലനം, നാശം എന്നിവ ഇല്ലാത്തത്); സ്വരൂപത്തിൽനിന്ന് മാറ്റമില്ലാത്തത്.
അച്യുതം കേശവം രാമ നാരായണം,
കൃഷ്ണ ദാമോദരം വാസുദേവം ഹരിം,
ശ്രീധരം മാധവം ഗോപികാവല്ലഭം,
ജാനകീനായകം രാമചന്ദ്രം ഭജേ.
48. അനുപമവൈഭവഃ
താരതമ്യപ്പെടുത്താനാവാത്ത വൈഭവത്തോടുകൂടിയവൻ.
49. നരസിംഹാകൃതി:
നരസിംഹമായി അവതരിച്ചവൻ.
ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭത:
സംഭൂതം ന മൃഗാത്മകം ന മനുജാകാരം വപുസ്തേ വിഭോ .
കിം കിം ഭീഷണമേതദദ്ഭുതമിതി വ്യുദ്ഭ്രാന്തചിത്തേഽസുരേ
വിസ്ഫൂർജ്ജദ്ധവലോഗ്രരോമവികസദ്വർഷ്മാ സമാജൃംഭഥാ: ..2
നരസിംഹാവതാരം-(നാരായണീയം-ദശകം 25)
“നാരസിംഹവപു:”(വിഷ്ണുസഹസ്രനാമം-021)
50. നാദനിരാകൃതമഹാസുരഃ
അതിഘോരഗർജ്ജനത്തോടെ മഹാസുരനെ വധിച്ചവൻ.
51. ഭക്തപ്രഹ്ലാദവരദ:
ഭക്തനായ പ്രഹ്ലാദനു വരം പ്രദാനം ചെയ്തവൻ.
52. ഭവസാഗരതാരകഃ
ലൗകികജീവിതമാകുന്ന മഹാസമുദ്രം തരണം ചെയ്യിയ്ക്കുന്നവൻ.
53. വലഭിത്സഹജ:
ഇന്ദ്രന്റെ സഹോദരനായവൻ.
വിഷ്ണുഃ ഖലു കശ്യപാത് അദിതൗ വാമനരൂപേണ ഇന്ദ്രസ്യ പശ്ചാത് ജാതഃ
[കശ്യപമഹർഷിയ്ക്ക് അദിതിയിൽ ഇന്ദ്രന് ശേഷം ജനിച്ച പുത്രനാണല്ലോ വിഷ്ണു?] അതിനാൽ വിഷ്ണു, ഇന്ദ്രന്റെ അനുജൻ എന്നർത്ഥമുള്ള ‘വലഭിത്സഹജൻ’ എന്നറിയപ്പെടുന്നു.
കശ്യപമഹർഷിയ്ക്ക് അദിതിയിൽ ഇന്ദ്രൻ തുടങ്ങിയ ദേവന്മാർ ജനിച്ചു. അതേസമയം, കശ്യപമഹർഷിയ്ക്ക് ദിതിയിൽ മഹാബലി തുടങ്ങിയ അസുരന്മാരും ജനിച്ചു. ഈ അസുരന്മാർ അദിതിപുത്രന്മാരായ ദേവന്മാരെ ഉപദ്രവിയ്ക്കാൻ തുടങ്ങി. അദിതി, കശ്യപമഹർഷിയോട് പരാതി ബോധിപ്പിച്ചു. മഹർഷി, ഭാര്യയോട് ‘പയോവ്രതം’ അനുഷ്ഠിയ്ക്കാൻ ആവശ്യപ്പെട്ടു. വ്രതത്തിനൊടുവിൽ അദിതി തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ വിഷമം അറിയിച്ചു. ഭഗവാനാവട്ടെ, കശ്യപനിലൂടെ അദിതിയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചു സ്വയം അവതാരം എടുത്തു കൊള്ളാമെന്നു വാക്കുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് വാമനാവതാരം സംഭവിച്ചത്.
54. വന്ദ്യ:
വന്ദിയ്ക്കപ്പെടേണ്ടവൻ; സ്തുതിക്കപ്പെടേണ്ടവൻ.
“വന്ദ്യം യുഗം ചരണയോർജനകാത്മജായാഃ” (വാല്മീകിരാമായണം 13.78)
[സീതാദേവിയുടെ രണ്ട് പാദങ്ങളും വന്ദിയ്ക്കപ്പെടേണ്ടതാണ്.]
“വന്ദ്യാ” ( ലളിതാസഹസ്രനാമം-348)
55. വാമന:
വാമനനായി അവതരിച്ചവൻ.
പുണ്യാശ്രമം തമഭിവർഷതി പുഷ്പവർഷൈ-
ര്ഹർഷാകുലേ സുരഗണേ കൃതതൂര്യഘോഷേ .
ബധ്വാഽഞ്ജലിം ജയ ജയേതി നുത: പിതൃഭ്യാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാ: ..5..
വാമനാവതാരം-(നാരായണീയം-ദശകം 30)
“വാമന:”- (വിഷ്ണുസഹസ്രനാമം-152)
“വാമന:”- (ശിവസഹസ്രനാമം-340)
56. ബലിദർപ്പഹാ
ബലിയുടെ അഹങ്കാരത്തെ ഇല്ലാതാക്കിയവൻ.
57. ത്രിക്രമാക്രാന്തഭുവന:
മൂന്നു കാൽചുവടുകളാൽ മൂന്നുലോകങ്ങളും കീഴടക്കിയവൻ.
58. ത്രിദിവേഡ്യ:
സ്വർഗ്ഗലോകത്തിൽപ്പോലും ആരാധിയ്ക്കപ്പെടുന്നവൻ.
തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം .
പിതേവ പുത്രസ്യ സഖേവ സഖ്യു:
പ്രിയ: പ്രിയായാർഹസി ദേവ സോഢും (ഭഗവദ് ഗീത 11-44 )
59. ത്രിവിക്രമഃ
(മൂന്നു കാൽചുവടുകളാൽ) മൂന്നുലോകങ്ങളും കീഴടക്കിയവൻ.
“ആനന്ദോ നന്ദനോ നന്ദഃ സത്യധർമ്മസ്ത്രിവിക്രമഃ ..(മഹാഭാരതം 13.149. 69)
“ത്രിവിക്രമഃ ”- (വിഷ്ണുസഹസ്രനാമം-530)
“ത്രിവിക്രമഃ”- (ശിവസഹസ്രനാമം-956)
നാഭിം വിഷ്ണുസ്തു മേ പാതു ജഠരം മധുസൂദന:
ഉര: ത്രിവിക്രമഃ പാതു ഹൃദയം പാതു വാമന:
(വിഷ്ണുസഹസ്രനാമസ്തോത്രം)
60. ഭഗവാൻ
ഭജിയ്ക്കുന്നവരെ അവനം (രക്ഷ) ചെയ്യുന്നവൻ.
“ഭഗ” എന്ന വാക്കിന് അധികാരം, കീർത്തി, ഇഷ്ടസിദ്ധി, ജ്ഞാനം, വിവേകം, മഹിമ, വിനയം, ശക്തി, ഉദ്യമം, ലൗകികവിഷയം, ശാന്തി, നിഷ്പക്ഷത, വാക്ക് എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.
ആറ് ഗുണങ്ങളെയാണ് ഭഗം എന്ന് പറയുന്നത്.
“ഐശ്വര്യ1 സ്യ സമഗ്രസ്യ ധർമ്മ2 സ്യ യശ3സഃ ശ്രിയഃ4
ജ്ഞാന5 വിജ്ഞാന6 യോശ്ചൈവ ഷണ്ണാം ഭഗ ഇതീര്യതേ..
“ഭഗവാൻ”- (വിഷ്ണുസഹസ്രനാമം-558)
“ഭഗവാൻ”- (ശിവസഹസ്രനാമം-28)
“ഭഗവതീ”( ലളിതാസഹസ്രനാമം-279)
61. ഭാർഗ്ഗവ: രാമഃ
പരശുരാമനായി അവതാരമെടുത്തവൻ.
“സത്യം കർതുമഥാർജുനസ്യ ച വരം തച്ഛക്തിമാത്രാനതം
ബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേർഭരം .
സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായാം ഹരേ
രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സമ്മദം 2..”
പരശുരാമാവതാരം (നാരായണീയം-ദശകം 36 )
[ഹേ ഭഗവന്‍! അനന്തരം നിന്തിരുവടി കാര്‍ത്തവീര്യാര്‍ജ്ജുനന്നു കൊടുത്ത വരത്തെ സത്യമാക്കിത്തീര്‍പ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണ ദ്വേഷിയും ഭൂമിക്കു ഭാരവുമായിത്തീര്‍ന്നിട്ടുള്ള രാജവംശം മുഴുവന്‍ ഒടുക്കുന്നതിന്നുമായി ഭൂഗുവംശത്തില്‍ ജമദഗ്നി മഹര്‍ഷിയ്ക്ക് രേണുകാദേവിയില്‍ രാമനെന്ന പേരോടുകൂടി അവരുടെ പുത്രന്മാരില്‍ ഇളയവനായി ജനിച്ച് മാതാപിതാക്കന്മാര്‍ക്ക് സന്തോഷം പ്രദാനം ചെയ്തു.]
“ദിനകരാന്വയതിലകം ദിവ്യ-ഗാധിസുത-സവന-
വനരചിത-സുബാഹുമുഖ-വധ-മഹല്യാ-പാവനം .
അനഘ-മീശ-ചാപഭങ്ഗം ജനക-സുതാ-പ്രാണേശം
ഘനകുപിത-ഭൃഗുരാമ-ഗർവഹര-മിത-സാകേതം ..”
[സൂര്യവംശത്തിന്റെ തൊടുകുറിയായ, പുണ്യാത്മാവും ഗാധിപുത്രനുമായ വിശ്വാമിത്ര മഹർഷിയാൽ പരിശീലിക്കപ്പെട്ട, വനത്തിൽവെച്ച് സുബാഹുവിനെ വധിച്ച, അഹല്യയ്ക്ക് മോക്ഷം പ്രദാനം ചെയ്ത, പരിശുദ്ധാത്മാവായ, പരമശിവന്റെ വില്ലൊടിച്ച, ജനകപുത്രിയുടെ പ്രാണനാഥനായ, കഠിനമായ കോപത്തോടെ വന്ന പരശുരാമന്റെ ഗർവത്തെ ശമിപ്പിച്ച, ഒടുവിൽ അയോദ്ധ്യയിലെത്തിയ….]
62. ഭീമകർമ്മാ
അതിഭീകരകർമ്മങ്ങൾ ചെയ്യുന്നവൻ. (നരസിംഹാ-വതാരം ഓർക്കുക.)
പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകർമാ വൃകോദരഃ (ഭഗവദ് ഗീത 1-15)
[ഭീഷണകർമ്മങ്ങൾ ചെയ്യുന്നവനായ ഭീമസേനൻ പൗന്ദ്രമെന്ന മഹാശംഖ് മുഴക്കി.]
63. ഭവപ്രിയഃ
ഭക്തജനങ്ങളുടെ ഐശ്വര്യാദികൾ കാംക്ഷിയ്ക്കുന്നവൻ.
64. ദശാസ്യഹന്താ
രാവണവധം ചെയ്തവൻ.
“കലിത-വര-സേതുബന്ധം ഖല-നിസ്സീമ-പിശിതാശന-
ദലന-മുരു-ദശകണ്ഠ-വിദാരണ-മതി ധീരം
ജ്വലന-പൂത-ജനകജാ-സഹിതമിത-സാകേതം
വിലസിത-പട്ടാഭിഷേകം വിശ്വപാലം പദ്മനാഭം…”
[അതിശ്രേഷ്ഠമായ സേതുബന്ധനം നടത്തിയ, മാംസം ഭക്ഷിയ്ക്കുന്ന എണ്ണമറ്റ ദുഷ്ടന്മാരെ നശിപ്പിച്ച, ഭയങ്കരനായ രാവണനെ വധിച്ച, അതിധീരനായ, അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം അയോദ്ധ്യയിൽ പ്രവേശിച്ച, പാട്ടാഭിഷേകം ഗംഭീരമായി ആഘോഷിച്ച, പ്രപഞ്ചപാലകനായ വിഷ്ണുദേവൻ തന്നെയായ….]
65. ദുർദ്ധർഷഃ
തോൽപ്പിയ്ക്കാൻ കഴിയാത്ത, അപ്രാപ്യമായ അകലത്തിൽ വർത്തിയ്ക്കുന്നവൻ.
“സ ഹി ദുർദ്ധർഷണോ വാലീ നിത്യം സമരകർമസു”
[ആ ബാലിയാവട്ടെ, യുദ്ധത്തിന്റെ കാര്യത്തിൽ എന്നും ആർക്കും തന്നെ കീഴടക്കാൻ കഴിയാത്തവണ്ണം ബലവാനാകുന്നു.]
(വാല്മീകി രാമായണം കിഷ്‌കിന്ധാകാണ്ഡം സർഗം 11 ശ്ലോകം 55)
66. രാമോ ദശരഥാത്മജഃ
ദശരഥപുത്രനായ ശ്രീരാമൻ.
“ഗീർവാണൈരർഥ്യമാനോ ദശമുഖനിധനം കോസലേഷ്വൃശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം .
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗർഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ ..1..”
ശ്രീരാമാവതാരം- (നാരായണീയം-ദശകം 34)
67. ഭവ്യ:
സർവഗുണാത്മകൻ; ശ്രേഷ്ഠപുരുഷൻ.
“ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം” (സ്വാതിതിരുനാൾ കൃതി)
68. ഭരതശത്രുഘ്‌നലക്ഷ്‌മണാഗ്രിമസോദരഃ
ഭരതശത്രുഘ്‌നലക്ഷ്‌മണന്മാരുടെ മൂത്ത സഹോദരൻ.
69. വസിഷ്‌ഠവിശ്വാമിത്രാദിഗുർവ്വാജ്ഞാപരിപാലകഃ
വസിഷ്‌ഠൻ, വിശ്വാമിത്രൻ തുടങ്ങിയ ഗുരുജനങ്ങളുടെ ആജ്ഞകളെ നിറവേറ്റുന്നവൻ.
70. ജാനകീമാനസോല്ലാസീ
സീതാദേവിയുടെ മനസ്സിനെ സന്തോഷിപ്പിയ്ക്കുന്നവൻ.
“ജാനകീരമണ ഭക്തപാരിജാത
പാഹി സകലലോകശരണ…” (ത്യാഗരാജകൃതി)
71. ജടായുസ്വർഗ്ഗദായകഃ
ജടായുവിന് സ്വർഗ്ഗലോകവാസം പ്രദാനം ചെയ്തവൻ.
“ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേ-
ത്യുക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദ: പ്രാതനോ: പ്രേതകാര്യം...
(ജടായുഗതി-(നാരായണീയം-ദശകം 34-10)
[പിന്നീടു നിന്തിരുവടി ആ പെണ്‍കൊടിയേയും തിരഞ്ഞു നടക്കുമ്പോള്‍ "രാവണന്‍ എന്നെ നിഗ്രഹിച്ച് അങ്ങയുടെ പത്നിയേയും കൊണ്ടുപോയി” എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജടായു പരലോകം പ്രാപിച്ചപ്പോള്‍ സുഹൃത്തായ ആ പക്ഷിയുടെ സംസ്കാരകർമ്മങ്ങൾ ചെയ്തു;]
72. വൈവസ്വതസഖ:
വൈവസ്വതമനുവിന് സഹായിയായവൻ.
പ്രളയകാലത്ത് ഒരിയ്ക്കൽ ഹയഗ്രീവൻ വേദങ്ങളുമായി കടന്നുകളഞ്ഞപ്പോൾ, വിഷ്ണു മത്സ്യത്തിന്റെ രൂപമെടുത്ത് അർഘ്യം അർപ്പിയ്ക്കുകയായിരുന്ന സത്യവ്രതന്റെ കൈക്കുടന്നയിൽ വന്നു പതിച്ചു.ആ മത്സ്യം ക്രമത്തിൽ വളർന്നു വലുതായി കടലിലെത്തി. സത്യവ്രതനോട് കാര്യങ്ങൾ വിശദീകരിച്ച ഭഗവാൻ വരാനിരിയ്ക്കുന്ന മഹാപ്രളയത്തിൽ തന്റെ കൊമ്പിൽ കെട്ടിയ ഒരു നൗകയിൽ കയറാനും ആവശ്യപ്പെട്ടു. പ്രളയത്തിൽ പൊങ്ങിക്കിടക്കുന്ന വേളയിൽ ഭഗവാൻ സത്യവ്രതന് മത്സ്യപുരാണം പറഞ്ഞുകൊടുത്തു. പ്രളയശേഷം ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത വിഷ്ണു, സത്യവ്രതനെ വൈവസ്വതമനുവാക്കി വാഴിച്ചു.
73. ബാലിഹന്താ
ബാലിയെ വധിച്ചവൻ.
നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചെ:
ക്ഷിപ്ത്വാംഗുഷ്ടേന ഭൂയോ ലുലവിഥ യുഗപത് പത്രിണാ സപ്തസാലാന്‍
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ
വര്‍ഷാവേലാമനൈഷീര്‍വ്വിരഹതരളിതസ്ത്വം മതംഗാശ്രമാന്തേ ॥
(നാരായണീയം-ദശകം 35 -1)
[അതിന്നുശേഷം ഹനുമാനാല്‍ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല് പെരുവിരല്‍കൊണ്ട് ഈക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ച; സുഗ്രിവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യാവിയോഗത്താല്‍ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചകൂട്ടി.]
74. വായുസുതപ്രിയഃ
ഹനുമാന് ഏറ്റവും പ്രിയപ്പെട്ടവൻ.
75. ശബരീസൽകൃതിപ്രീതഃ
ശബരിയുടെ ഉപചാരങ്ങളിൽ സന്തുഷ്ടനായവൻ.
“ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം
പ്രേക്ഷ്യ പമ്പാതടേ ത്വം
സമ്പ്രാപ്തോ വാതസൂനും ഭൃശമുദിതമനാ:
പാഹി വാതാലയേശ” (നാരായണീയം-ദശകം 34-10)
[അനന്തരം വഴിയില്‍ തടുത്തു പിടികൂടിയ ആ കബന്ധനെ നിഗ്രഹിച്ചു; പമ്പാനദീതീരത്തില്‍ ശബരിയെ ദര്‍ശിച്ച് ഹനൂമാനോടു സമ്മേളിച്ച് ഏറ്റവും സന്തുഷ്ടചിത്തനായിത്തീര്‍ന്ന ഹേ ഗുരുവായൂരപ്പ! നിന്തിരുവടി എന്നെ കാത്തരുളേണമേ.]
76. ശാഖാമൃഗസഹായവാൻ
വാനരന്മാരാൽ സഹായിയ്ക്കപ്പെട്ടവൻ.(ശ്രീരാമൻ)
77. രോഹിണീനന്ദനോ രാമഃ
രോഹിണീപുത്രനായ ബലരാമൻ
78. രേവതീപ്രാണവല്ലഭഃ
രേവതിയുടെ പ്രാണനായകനായ ബലരാമൻ
79. സൂരജാഭേദനഃ
കാളിന്ദി(യമുന)യുടെ ഒഴുക്കിന്റെ ഗതി മാറ്റിയ ബലരാമൻ.
സ്രഗ്വ്യേകകുണ്ഡലോ മത്തോ വൈജയന്ത്യാ ച മാലയാ .
ബിഭ്രത് സ്മിതമുഖാംഭോജം സ്വേദപ്രാലേയഭൂഷിതം .
സ ആജുഹാവ യമുനാം ജലക്രീഡാർഥമീശ്വര: ..
നിജം വാക്യമനാദൃത്യ മത്ത ഇത്യാപഗാം ബല: .
അനാഗതാം ഹലാഗ്രേണ കുപിതോ വിചകർഷ ഹ ..
(ഭാഗവതം 10.65.22&23)
[മദ്യലഹരിയിൽ ബലരാമൻ വൈജയന്തി തുടങ്ങിയ മാലകൾ അണിഞ്ഞ്, ഒരൊറ്റക്കമ്മൽ ധരിച്ച്, വിയർപ്പ്തുള്ളികൾ ഒഴുകുന്ന മുഖത്തോടെ യമുനാ നദിയുടെ വെള്ളത്തിൽ കളിക്കാൻ വേണ്ടി നദിയെ തന്റെ അടുത്തേക്ക് വിളിച്ചു, എന്നാൽ അവൻ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി നദി അവൻ്റെ കൽപ്പന അവഗണിച്ചു. ഇത് ബലരാമനെ ചൊടിപ്പിച്ചു; ബലരാമൻ തൻ്റെ കലപ്പയുടെ അറ്റം കൊണ്ട് നദി വലിച്ചുകീറി ചാലുകളുണ്ടാക്കൻ തുടങ്ങി.]
80. സീരമുസലാദ്യുദ്യദായുധഃ
കലപ്പ, ഉലക്ക എന്നീ ആയുധങ്ങളേന്തിയ ബലരാമൻ.
81. ദേവകീനന്ദന:
ദേവകിയുടെ പുത്രനായ ശ്രീകൃഷ്ണൻ.
82. ദാമോദരഃ
ദാമം= കയർ. ദാമം കൊണ്ട് ഉദരം (വയർ) ബന്ധിയ്ക്കപ്പെട്ടവൻ. വളർത്തമ്മയായ യശോദ ശിശുവായിരുന്ന കൃഷ്ണനെ ഒരു കയറുകൊണ്ട് ഉരലിൽ കെട്ടിയിട്ട കഥ പ്രസിദ്ധമാണല്ലോ?
“ദാമ്നാ ചൈവോദരേ ബദ്ധ്വാ പ്രത്യബന്ധദുദൂഖലേ .
യദിശക്തോഽസി ഗച്ഛേതി തമുക്ത്രാ കർമ്മ സാകരോത് …. (ഹരിവംശപുരാണം.)
[നിനക്ക് ശക്തിയുണ്ടെങ്കിൽ ഈ ബന്ധനത്തിൽനിന്നു മോചിതനാകൂ എന്ന് പറഞ്ഞുകൊണ്ട് യശോദ കൃഷ്ണന്റെ വയറിൽ കയർ ഉരലുമായി ചേർത്തുകെട്ടി. ]
മുദാ സുരയഘൈസ്ത്വമുദാരസമ്മദൈഃ
ഉദീര്യ 'ദാമോദര' ഇത്യഭിഷ്ടതഃ
മൃദുദരദഃസ്വൈരമൂലുഖലേ ലഗന്‍
അദുരതോദ്വയ കകുഭാവുദൈക്ഷഥാഃ ॥ 1 || (നാരായണീയം-ദശകം 48-1)
[സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ‘ദാമോദരന്‍’ എന്നുച്ചരിച്ച് വര്‍ദ്ധിച്ച സന്തോഷത്തോടെ സ്തതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലില്‍ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യമ്പോള്‍ അധികം അകലെയല്ലാതെ രണ്ടു മരുത് മരങ്ങളെ ഉയര്‍ന്നുകണ്ടു.]
“ദാമോദരഃ”- (വിഷ്ണുസഹസ്രനാമം-367)
ശ്രീധര: പാതു മേ കണ്ഠം ഹൃഷീകേശോ മുഖം മമ
പദ്മനാഭസ്തു നയനേ ശിരോ ദാമോദരോ മമ.
(വിഷ്ണുസഹസ്രസ്തോത്രം)
[ശ്രീധരനായ വിഷ്ണു! എന്റെ കഴുത്തിനെ രക്ഷിയ്‌ക്കേണമേ! ഹൃഷീകേശനായ വിഷ്ണു! എന്റെ വദനത്തെ രക്ഷിയ്‌ക്കേണമേ! പദ്മനാഭനായ വിഷ്ണു! എന്റെ കണ്ണുകളെ രക്ഷിയ്‌ക്കേണമേ! ദാമോദരനായ വിഷ്ണു! എന്റെ ശിരസ്സിനെ രക്ഷിയ്‌ക്കേണമേ!]
83. ദരവിനാശനഃ
ഭയം ഉന്മൂലനം ചെയ്യുന്നവൻ.
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം ..”
….
തസ്യ ലോകപധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോർനാമസഹസം മേ ശൃണു പാപഭയാപഹം.
(വിഷ്ണുസഹസ്രനാമസ്തോത്രം)
“ഭയനാശനഃ (വിഷ്ണുസഹസ്രനാമം-834)
“ദരാന്ദോളിതദീർഘാക്ഷീ ”(ലളിതാസഹസ്രനാമം-601)
“ദരഹാസോജ്വലൻമുഖീ ”( ലളിതാസഹസ്രനാമം-602)
“ദരസ്‌മേരമുഖാംബുജാ” ( ലളിതാസഹസ്രനാമം-924)
84. വൃന്ദാവനചരഃ
വൃന്ദാവനത്തിൽ വിലസിയ്ക്കുന്നവൻ.
തഥാവിധേ/സ്മിന്‍ വിപിനേ പശവ്യേ
സമുത്സുകോ വത്സഗണപ്രചാരേ
ചരന്‍ സരാമോ/ഥ കുമാരകൈസ്ത്വം
സമീരഗേഹാധിപ ! പാഹി രോഗാത്. (നാരായണീയം-ദശകം 49-10)
[ഹേ ഗുരുവായുപുരേശാ! അനന്തരം അപ്രകാരം പശുക്കള്‍ക്കിഷ്ടപ്പെട്ട ഈ വൃന്ദാവനത്തില്‍ കാലിക്കിടാങ്ങളെ മേയ്ക്കുന്നതില്‍ ഏറെ താത്പര്യമുള്ളവനായി ഗോപബാലരൊരുമിച്ച് സഞ്ചരിക്കുന്ന ബലരാമസമേതനായ അവിടുന്ന് രോഗപീഡയില്‍നിന്ന് (എന്നെ) രക്ഷിക്കേണമേ.]
നാരായണം ഭജേ നാരായണം ലക്ഷ്മീ-
നാരായണം ഭജേ നാരായണം
വൃന്ദാവനസ്ഥിതം നാരായണം ദേവ-
വൃന്ദൈരഭിഷ്ടുതം നാരായണം….
85. വത്സബകാഘാദ്യസുരാന്തകഃ
വത്സൻ, ബകൻ, അഘൻ തുടങ്ങിയ അസുരന്മാരെ വധിച്ചവൻ.
രഭസവിസലത്പുച്ഛം വിച്ഛായതോ/സ്യ വിലോകയന്‍
കിമപി വലിതസ്കന്ധം രന്ധ്രപ്രതീക്ഷമുദീക്ഷിതം,
തമഥ ചരണേ ബിഭ്രദ്വിഭ്രാമയന്‍ മുഹുരുച്ചകൈഃ
കുഹചന മഹാവൃക്ഷേ ചിക്ഷേപിഥ ക്ഷതജീവിതം.
(വത്സവധം-നാരായണീയം-ദശകം 50-4)
[സന്തോഷത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ അതിവേഗത്തില്‍ വാലിളക്കിക്കൊണ്ടു സഞ്ചരിക്കുന്ന ഇവന്റെ(വത്സന്റെ) കഴുത്ത് അല്പം തിരിച്ചുകൊണ്ടുള്ള പരുങ്ങിനോക്കുന്ന നോട്ടത്തെ കണ്ടിട്ട് അനന്തരം അവിടുന്ന് കാലിൽപ്പിടിച്ച് അവനെ പലവുരു അതിവേഗത്തില്‍ ചുഴറ്റി; ജീവന്‍ പോയപ്പോള്‍ ഒരു വന്മരത്തിലേക്ക് എറിഞ്ഞുകളഞ്ഞു.]
പിബതി സലിലം ഗോപവ്രാതേ ഭവന്തമഭിദ്രുതഃ
സ കില നിഗിലന്നഗ്നിപ്രഖ്യം പുനര്‍ദ്ദുദ്രുതമുദ്വമന്
ദലയിതുമഗാത് ത്രോട്യാഃ കോട്യാ തദാ//ശു ഭവാ വിഭോ !
ഖലജനഭിദാ പുഞ്ചുഃ ചഞ്ചു പ്രഗൃഹ്യ ദദാര തം.
(ബകവധം-നാരായണീയം-ദശകം 50-8)
[ഗോപബാലകന്മാര്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ ബകനാവട്ടെ, അങ്ങയുടെ നേര്‍ക്ക് പാഞ്ഞുവന്നു നിന്തിരുവടിയെ വിഴുങ്ങുകയും അഗ്നിയുടെ ശക്തിയോടു-കൂടിയവനായതുകൊണ്ട് അടുത്ത ക്ഷണത്തില്‍ ത്തന്നെ ഛര്‍ദ്ദിക്കുകയും ചെയ്തിട്ട് കൊക്കിന്റെ തലപ്പുകൊണ്ട് കൊത്തിക്കീറുവാനായടുത്തു. സര്‍വ്വശക്തനായ ഭഗവാൻ! ദുഷ്ടനിഗ്രഹ-വിഷയത്തില്‍ സമർത്ഥനായ അവിടുന്ന് അപ്പോള്‍ ഉടനെ കൊക്കിനെ പിടിച്ച് അതിനെ രണ്ടായി പിളര്‍ന്നു.]
ഗളോദരേ വിപുലിതവര്‍ഷ്മണാ ത്വയാ
മഹോരഗേ ലുഠതി നിരുദ്ധമാരുതേ
ദ്രുതം ഭവാന്‍ വിദലിതകണ്ഠമണ്ഡലോ
വിമോചയന്‍ പശുപപശൂന്‍ വിനിർയയൗ
(അഘവധം-നാരായണീയം-ദശകം 51-6)
[കഴുത്തിനുള്ളിൽ സ്വശരീരത്തെ വളര്‍ത്തിയ ഭഗവാനാൽ പെരുമ്പാമ്പ് തടുക്കപ്പെട്ട ശ്വാസഗതി-യോടുകൂടിയവനായി കിടന്നു പിടയുമ്പോള്‍ അവിടുന്ന് വേഗം അതിന്റെ കഴുത്തു പിളര്‍ന്നിട്ട് ഗോപബാലകരേയും പശുക്കുട്ടികളേയും മോചിപ്പിച്ചിട്ട് സ്വയം പുറത്തുവന്നു.]
82. യോഗേശഃ
യോഗേശ്വരൻ.
യത്ര യോഗേശ്വര: കൃഷ്ണോ യത്ര പാർഥോ ധനുർധര: |
തത്ര ശ്രീർവിജയോ ഭൂതിധ്രുവാ നീതിർമതിർമമ || 78||
(ഭഗവദ് ഗീത 18-78)
[എവിടെയാണോ യോഗേശ്വരനായ ശ്രീകൃഷ്ണൻ, എവിടെയാണോ വില്ലേന്തിയ അർജുനൻ, അവിടെയാണ് അഭിവൃദ്ധിയും, വിജയവും, ഐശ്വര്യവും, അക്ഷയമായ നീതിയും സ്ഥിരമായിരിയ്ക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.]
83. യാദവാധീശഃ
യാദവന്മാരുടെ നായകൻ.
“സഖേതി മത്വാ പ്രസഭം യദൃക്തംഹേ കൃഷ്ണ !
ഹേ യാദവ ! ഹേ സഖേതി .
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി ..(ഭഗവദ് ഗീത 11-41)
84. യശോദാനന്ദനന്ദനഃ
യശോദയ്ക്ക് ആനന്ദം പകരുന്ന പുത്രൻ. (നന്ദനന്ദനഃ= നന്ദന്റെ പുത്രൻ എന്നും ആവാം)
ഭജേ വ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്തചിത്തരഞ്ജനം സദൈവ നന്ദനന്ദനം |
സുപിച്ഛഗുച്ഛമസ്തകം സുനാദവേണുഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം ||1||
(ശ്രീമദ് ശങ്കരാചാര്യകൃതം ശ്രീകൃഷ്ണാഷ്ടകം)
85. ഗോപ്‌താ
പരിപാലിയ്ക്കുന്നവൻ; രക്ഷകൻ.
ഗോഹിതോ ഗോപതിർഗോപ്താ വൃഷഭാക്ഷോ വൃഷപ്രിയഃ
“ഗോപ്താ” (വിഷ്ണുസഹസ്രനാമം-496)
“ഗോപ്ത്രീ”(ലളിതാസഹസ്രനാമം-266) പരിപാലിയ്ക്കുന്നവൾ; രക്ഷക.
86. ഗോവർദ്ധനോദ്ധർത്താ
ഗോവർദ്ധനപർവതത്തെ ഉയർത്തിയവൻ.
“മഹാദ്രിദൃക്”(വിഷ്ണുസഹസ്രനാമം-180) [മഹാപർവതത്തെ ഉയർത്തിയവൻ.]
ധരണിമേവ പുരാ ധൃതവാനസി
ക്ഷിതിധരോദ്ധരണേ തവ കഃ ശ്രമഃ?
ഇതി നുതസ്ത്രിദശൈഃ കമലാപതേ !
ഗുരുപുരാലയ ! പാലയ മാം ഗദാത് ॥ 10 I
(നാരായണീയം-ദശകം 63- 10)
[“ലക്ഷ്മീകാന്ത! ഗുരുവായൂരപ്പ! പണ്ട് അവിടുന്ന് ഭൂമിയെത്തന്നെ ധരിച്ചിട്ടുണ്ട്. അപ്പോൾപ്പിന്നെ അവിടുത്തേക്ക് ഒരു മലയെടുത്തു പൊന്തിക്കുവാന്‍ എന്താണ് പ്രയാസം?” എന്നിങ്ങിനെ ദേവന്മാരാല്‍ സ്കൃതിക്കപ്പെട്ട അവിടുന്ന് എന്നെ രോഗത്തില്‍നിന്നു രക്ഷിക്കേണമേ.]
87. ഗുർവ്വഭീഷ്ടപ്രദായകഃ
നേടണമെന്ന് ആഗ്രഹിച്ചതെല്ലാം നേടിത്തരുന്നവൻ.
88. കാളിയാഹീന്ദ്രദർപ്പഘ്‌നഃ
കാളിയസർപ്പത്തിന്റെ അഹങ്കാരത്തെ ശമിപ്പിച്ചവൻ.
ഫണിവധൂഗണഭക്തിവിലോകന
പ്രവികസത്കരുണാകുലചേതസാ
ഫണിപതിര്‍ഭവതാച്യുത! ജീവിത-
സ്ത്വയി സമര്‍പ്പിതമൂര്‍ത്തിരവാനമത് ॥ 5॥ (നാരായണീയം-ദശകം 56- 5)
[അല്ലയോ അച്യുത! നാഗസ്തീകളുടെ ഭക്തി കാണ്കയാല്‍ വര്‍ദ്ധിച്ച കരുണകൊണ്ട് മനസ്സിളകിയ ഭഗവാനാൽ അഭയം നല്‍കപ്പെട്ട കാളിയന്‍ ഭഗവാനിൽ സമര്‍പ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായിട്ട് വീണു നമസ്കരിച്ചു.]
89. കലേശഃ
കലകളുടെ അധീശൻ; പരമാത്മാവ്
90. കാലനേമിഹാ
കാലനേമി എന്ന അസുരനെ വധിച്ചവൻ. ഈ കാലനേമി മറ്റൊരു ജന്മത്തിൽ ജനിച്ചു. കംസനേയും ശ്രീകൃഷ്ണൻ വധിച്ചു.
സ്വയംഭുവമന്വന്തരത്തിൽ മരീചിക്ക് ഊർണാ എന്ന പേരുള്ള ഭാര്യയും അവർക്ക് ശക്തരായ ആറ് പുത്രന്മാരും ഉണ്ടായിരുന്നു. ഒരു ദിവസം അവർ ബ്രഹ്മാവിനെ ഇങ്ങനെ പരിഹസിച്ചു: ‘തൻ്റെ മകളെ വിവാഹം കഴിച്ച അച്ഛൻ' (ബ്രഹ്മാവ് സ്വന്തം മകളായ സരസ്വതിയെ വിവാഹം കഴിച്ചുവല്ലോ). കോപാകുലനായ ബ്രഹ്മാവ് അവരെ ഭൂമിയിൽ അസുരന്മാരായി ജനിക്കട്ടെ എന്ന് ശപിച്ചു. അതിനാൽ ആറ് പുത്രന്മാരും ഭൂമിയിൽ കാലനേമി എന്ന അസുരൻ്റെ മക്കളായി ജനിച്ചു. അടുത്ത ജന്മത്തിൽ അവർ ഹിരണ്യകശിപുവിൻ്റെ പുത്രന്മാരായി ജനിച്ചു. അവർ ധർമ്മനിഷ്ഠയുള്ള ജീവിതം നയിക്കുകയും അതിൽ സന്തുഷ്ടനായ ബ്രഹ്മാവ് അവരോട് എന്ത് വരം വേണമെന്ന് ചോദിക്കുകയും തങ്ങളെ ആരും കൊല്ലരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ പിതാവായ ഹിരണ്യകശിപു, തൻ്റെ പുത്രന്മാർക്ക് താനറിയാതെ ഒരു വരം ലഭിക്കുന്നത് ഇഷ്ടപ്പെട്ടില്ല, അതിനാൽ അവൻ തൻ്റെ മക്കളെ ശപിച്ചു "നിങ്ങൾ ആറുപേരും പാതാളത്തിൽ പോയി അവിടെ വളരെക്കാലം ഉറങ്ങട്ടെ. പുത്രന്മാർ ശാപമോക്ഷത്തിനായി യാചിച്ചു, വളരെക്കാലം ഉറങ്ങിയ ശേഷം അവർ വീണ്ടും ജനിക്കുമെന്ന് ഹിരണ്യകശിപു പറഞ്ഞു. ഈ ആറു പേർ വസുദേവരുടെ ഭാര്യയായ ദേവകിയുടെ മക്കളായും അവരുടെ മുൻ ജന്മത്തിൽ അവരുടെ പിതാവായ കാലനേമി പിന്നീട് കംസനായും ജനിച്ചു. ദേവകിയുടെ ഈ ആറു മക്കളെയാണ് കംസൻ നിലത്ത് തലയടിച്ച് കൊല്ലുന്നത്. (ദേവീഭാഗവതം, സ്കന്ദം 4).
95. വിദുരോദ്ധവഭീഷ്‌മാദിവന്ദ്യ:
വിദുരർ, ഉദ്ധവർ, ഭീഷ്മർ തുടങ്ങിയവരാൽ വന്ദിയ്ക്കപ്പടുന്നവൻ.
96. ബാണമദാപഹഃ
ബാണാസുരന്റെ അഹങ്കാരത്തെ നശിപ്പിച്ചവൻ.
ബാണം നാനായുധോഗ്രം പുനരഭിപതിതം ദര്‍പ്പദോഷാദ്വിതന്വൻ
നിര്‍ല്ലൂനാശേഷദോഷം, സപദി ബുബുധുഷാ ശങ്കരേണോപഗീതഃ
തദ്വാചാ ശിഷ്യബാഹുദ്വിതയമുഭയതോ നിര്‍ഭയം തത്പ്രിയം തം
മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമഃ സാനിരുദ്ധഃ സഹോഷഃ | 8॥
(നാരായണീയം-ദശകം 82-8)
[അഹങ്കാരത്തിന്റെ ദോഷംകൊണ്ട് പലവിധത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും അത്യധികം ഭയങ്കരനായി വീണ്ടും എതിര്‍ത്തുവന്ന ബാണാസുരനെ ഛേദിക്കപ്പെട്ട അനവധി ദോഷങ്ങളോടും (കൈകളോടും എന്നും) കൂടിയവനാക്കി, പിന്നീട് ജ്ഞാനോദയം വന്നപ്പോള്‍ പരമേശ്വരനാൽ സ്കൂതിക്കപ്പെട്ടവനായ നിന്തിരുവടി അദ്ദേഹത്തിന്റെ ഭക്തനായ ആ ബാണാസുരനെ ആ പരമേശ്വരന്റെ വാക്കനുസരിച്ച് രണ്ടു ഭാഗത്തും ശേഷിച്ച ഈ രണ്ടു കൈകളോടുകൂടിയവനും ഭയരഹിതനുമാക്കി മോചിചപ്പിച്ചിട്ട് അവനാല്‍ പൂജിക്കപ്പെട്ടവനായി അനിരുദ്ധനോടും ഉഷയോടുംകൂടി സ്വപുരമായ ദ്വാരകാനഗരത്തിലേക്ക് തിരിച്ചെഴുന്നെള്ളി.]
97. പാകാരിനന്ദനസഖഃ
പാകൻ എന്ന അസുരനെ വധിച്ചത് ഇന്ദ്രൻ. അതിനാൽ പാകാരി=ഇന്ദ്രൻ; അർജുനൻ ഇന്ദ്രന്റെ പുത്രനായി അറിയപ്പെടുന്നു. അതിനാൽ പാകാരിനന്ദനൻ = അർജുനൻ; അർജുനന്റെ സുഹൃത്താണല്ലോ ശ്രീകൃഷ്ണൻ. അതിനാൽ പാകാരിനന്ദനസഖഃ= ശ്രീകൃഷ്ണൻ.
98. പാകശാസനശാസകഃ
പാകശാസന = പാകൻ എന്ന അസുരനെ അമർച്ച ചെയ്തവൻ. ഇന്ദ്രൻ. പാകശാസനശാസകഃ = ഇന്ദ്രനെ ശാസിയ്ക്കാനും അടക്കി നിർത്താനും കെൽപ്പുള്ളവൻ- മഹാവിഷ്ണു.
അചലതി ത്വയി ദേവ പദാത് പദം
ഗലിത സർവ ജലേ ച ഘനോത്കരേ .
അപഹൃതേ മരുതാ മരുതാം പതി:
ത്വദയി ശങ്കിതധീ: സമുപാദ്രവത് ..8.. (നാരായണീയം-ദശകം 63-8)
[അല്ലയോ ഭഗവാനേ! അവിടുന്ന് കാൽ വെച്ചിടത്തുനിന്ന് ഒരടി പോലും മാറാതെ നിൽക്കവേ വെള്ളം മുഴുവൻ മാറിപ്പോയി കാറ്റിൽ കാർമേഘങ്ങളും ഒഴിഞ്ഞപ്പോൾ, ഇന്ദ്രൻ ഭഗവാനെ ഭയന്ന് ഓടിപ്പോയി.]
99. സുദാമസബ്രഹ്മചാരീ
സുദാമൻ ( കുചേലൻ ) സഹപാഠിയായവൻ.
കുചേലനാമാ ഭവതഃ സതീര്‍ത്ഥ്യതാം
ഗതഃ സ സാന്ദീപനിമന്ദിരേ ദ്വിജഃ
ത്വദേകരാഗേണ ധനാദിനിസ്പഹോ
ദിനാനി നിന്യേ പ്രശമീ ഗൃഹാശ്രമീ ॥ 1॥ (നാരായണീയം-ദശകം 87-1)
[സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയില്‍ ഭഗവാനോടൊരുമിച്ച് പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചവനും മനസ്സിനു ശാന്തത വന്നവനും ഗൃഹസ്ഥാശ്രമം കൈക്കൊണ്ടിരിക്കുന്നവനുമായ കുചേലന്‍ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണന്‍ ഭഗവാനിൽ പരമഭക്തിയോടു കൂടി ധനം തുടങ്ങിയവയില്‍ അശേഷം ആഗ്രഹമില്ലാത്തവനായി ദിവസങ്ങള്‍ കഴിച്ചക്കൂട്ടിക്കൊണ്ടിരുന്നു.]
100. സീരപാണിസഹോദരഃ
സീര:= കലപ്പ; സീരപാണി -= കലപ്പയേന്തിയവൻ; ബലരാമൻ; സീരപാണിസഹോദരഃ = ബലരാമന്റെ സഹോദരൻ - ശ്രീകൃഷ്ണൻ.
101. ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്വരഃ
ഭൈഷ്മീ= വിദർഭയിലെ രാജാവായിരുന്ന ഭീഷ്മകന്റെ മകൾ; രുക്മിണി. അഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരാ = പതിനാറായിരത്തിയെട്ടു സ്ത്രീരത്നങ്ങൾ. ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്രഃ = രുക്മിണി തുടങ്ങിയ പതിനാറായിരത്തിയെട്ടു സ്ത്രീരത്നങ്ങളുടെ ഈശ്വരൻ= ശ്രീകൃഷ്ണൻ.
ശ്രീകൃഷ്ണന്റെ പത്നിമാർ-ഗോലോകത്തിലും വൃന്ദാവനത്തിലെ രാധാദേവി; വൈകുണ്ഠത്തിൽ ലക്ഷ്മി; (ബ്രഹ്മവൈവർത്ത പുരാണം)
ശ്രീകൃഷ്ണന്റെ പ്രധാനപത്നിമാർ- രുക്മിണീ 1 ജാംബവതീ 2 സത്യഭാമാ 3 കാളിന്ദീ 4 മിത്രവിന്ദാ 5 നാഗ്നജിതീ 6 ഭദ്രാ 7 ലക്ഷ്മണാ 8 (ഭാഗവതം)
102. സദ്ഗീയമാനസത്‌കീർത്തിഃ
നല്ലപോലെ വാഴ്ത്തിപ്പാടപ്പെടുന്ന സൽക്കീർത്തിയോടുകൂടിയവൻ.
ഭീഷ്മരുടെ വിഷ്ണുസ്തുതി നോക്കുക: ഭീഷ്മ ഉവാച-
ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്‍ നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ
തമേവ ചാര്‍ചയന്നിത്യം൦ ഭക്ത്യാ പുരുഷമവ്യയം
ധ്യായന്‍ സ്തുവന്‍ നമസ്യംശ്ച യജമാനസ്തമേവ ച
അനാദിനിധനം വിഷ്ണും സര്‍വലോകമഹേശ്വരം
ലോകാധ്യക്ഷം സ്തുവന്നിത്യം സര്‍വദുഃഖാതിഗോ ഭവേത്
ബ്രഹ്മണ്യം സര്‍വധര്‍മജ്ഞം ലോകാനാം കീര്‍തിവര്‍ധനം
ലോകനാഥം മഹദ്ഭൂത൦ സര്‍വഭൂതഭവോദ്ഭവം
ഏഷ മേ സര്‍വധര്‍മാണാം ധര്‍മോ/ധികതമോ മതഃ
യദ്ഭക്ത്യാ പുണ്ഡരീകാക്ഷം സ്തവൈര്‍ചേന്നരഃ സദാ
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്രബഹ്മ പരമം യഃ പരായണം
പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോ//വ്യയഃ പിതാ
യതഃ സർവാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രലയം യാന്തി പുനരേവ യുഗക്ഷയേ
തസ്യ ലോക്രപധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോര്‍നാമസഹ്രസം മേ ശൃണു പാപഭയാപഹം
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ
103. സത്യകാമഃ
സത്യസ്വരൂപൻ; സത്യം കാമിയ്ക്കുന്നവൻ.
“സത്യ:” -(വിഷ്ണുസഹസ്രനാമം- 106, 212, 869 )
“സത്യസന്ധ:” (വിഷ്ണുസഹസ്രനാമം- 510)
“സത്യധർമ്മാ” (വിഷ്ണുസഹസ്രനാമം- 529)
“സത്യധർമ്മപരാക്രമഃ” (വിഷ്ണുസഹസ്രനാമം-289)
“സത്യധർമ്മപരായണ:” (വിഷ്ണുസഹസ്രനാമം-870)
“സത്യപരാക്രമഃ” (വിഷ്ണുസഹസ്രനാമം-213)
“സത്യമേധാ” (വിഷ്ണുസഹസ്രനാമം-755)
“സത്യരൂപാ” (ലളിതാസഹസ്രനാമം-818)
“സത്യാനന്ദസ്വരൂപിണീ” (ലളിതാസഹസ്രനാമം-646)
“സത്യജ്ഞാനാനന്ദരൂപാ"(ലളിതാസഹസ്രനാമം-791)
“സത്യസന്ധാ” (ലളിതാസഹസ്രനാമം-693)
“സത്യവ്രതാ” (ലളിതാസഹസ്രനാമം-817)
ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം.
തത് ത്വം പൂഷന്നപാവൃണു സത്യധർമായ ദൃഷ്ടയേ ..
(ഈശാവാസ്യോപനിഷത് -15)
[സത്യത്തിന്റെ മുഖം സ്വർണമയമായ പാത്രം കൊണ്ട് മൂടിയിരിയ്ക്കുന്നു. അല്ലയോ സൂര്യഭഗവാനേ! സത്യദർശനത്തിനായി ആ ആവരണം മാറ്റിത്തരേണമേ!]
സത്യം ശുദ്ധം വിബുദ്ധം ജയതി തവ വപുഃ
നിത്യമുക്തം നിരീഹം
നിര്‍ദ്വന്ദം നിര്‍വ്വികാരം നിഖിലഗുണഗണ-
വ്യഞ്ജനാധാരഭൂതം
നിര്‍മ്മൂലം നിര്‍മ്മലം തന്നിരവധി മഹിമോ-
ല്ലാസി നിര്‍ല്ലീനമന്തര്‍-
നിസ്സംഗാനാം മുനീനാം നിരുപമപരമാ-
നന്ദസാന്ദ്രപ്രകാശം || 10॥ (നാരായണീയം-ദശകം 98-10)
[പരമാര്‍ത്ഥമായിട്ടുള്ളതും മായാസംബന്ധമില്ലാത്തതുകൊണ്ട് പരിശുദ്ധവും പ്രകാശാത്മകവും മായകാര്യങ്ങളില്‍നിന്നു വേര്‍പെട്ടതും കര്‍തൃഭോക്തൃത്വങ്ങളായ അഭിമാനങ്ങളില്ലാത്തതും വികാരങ്ങളൊന്നുമില്ലാത്തതും ഭേദമില്ലാത്തതും എല്ലാ ഗുണഗണങ്ങളടേയും ഉത്പത്തിക്ക് ആധാരമായിരിക്കുന്നതും മറ്റൊരുപാധിയില്ലാത്തതും ദോഷലേശമേൽക്കാത്തതും മഹിമാവിശേഷങ്ങളാല്‍ പരിശോഭിക്കുന്നതും സംഗങ്ങളൊന്നുമില്ലാത്തവരായ മഹര്‍ഷിമാരുടെ അന്തഃകരണത്തിൽ ഉറച്ചിരിക്കുന്നതും നിസ്തൂല്യമായ പരമാനന്ദത്തോടും വര്‍ദ്ധിച്ച പ്രകാശത്തോടും കൂടിയതുമായ നിന്തിരുവടിയുടെ ആ സ്വരൂപം ജയിച്ചരുളന്നു.]
104. സതാംഗതിഃ
സജ്ജനങ്ങൾക്കു ആശ്രയമായവൻ.
സതാംഗതിഃ-(വിഷ്ണുസഹസ്രനാമം-184)
“സദ് ഗതിപ്രദാ” (ലളിതാസഹസ്രനാമം-201)
105. പുരാണപുരുഷഃ
പുരാണപുരുഷൻ = കാലത്തിനു അതീതനായവൻ; പണ്ടുപണ്ട് ഉണ്ടായിരുന്നവൻ.
ന ജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ .
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (ഭഗവദ് ഗീത 2-20)
106. പൂർണ്ണഃ
സമ്പൂർണ്ണനായവൻ.
"പൂർണ്ണഃ " (വിഷ്ണുസഹസ്രനാമം-685)
"പൂർണ്ണാ" (ലളിതാസഹസ്രനാമം-292
107. പാവനഃ
പവിത്ര-പുണ്യചരിതൻ
"പാവനഃ" (വിഷ്ണുസഹസ്രനാമം-811)
"പാവനാകൃതാ" (ലളിതാസഹസ്രനാമം-619)
പാവന ഗുരുപവനപുരാധീശമാശ്രയേ...
ജീവനധരസങ്കാശം കൃഷ്ണം ഗോലോകേശം
ഭാവിതനാരദഗിരീശം ത്രിഭുവനാവനാവേശം
പൂജിതവിധിപുരന്ദരം രാജിതമുരളീധരം
വ്രജളലനാനന്ദകരം അജിതമുദാരം കൃഷ്ണാ
സ്മരശതസുഭഗാകാരം നിരവധി കരുണാപൂരം
രാധാവദനചകോരം ലളിതാസോദരം പരം ..
108. പരമേശ്വരഃ
സർവലോകങ്ങളെയും ഭരിയ്ക്കുന്നവൻ.
"പരമേശ്വരഃ"(വിഷ്ണുസഹസ്രനാമം-811)
"പരമേശ്വരീ"(ലളിതാസഹസ്രനാമം-396)
ശ്യാമകൃഷ്ണ സോദരി ഗൗരി
പരമേശ്വരി ഗിരിജാല നീലവെണി
കീരവാണി ശ്രീ ലളിതേ ...
ഇതോടെ 108 നാമങ്ങളുടെ വ്യാഖ്യാനവും ഈ പരമ്പരയും അവസാനിയ്ക്കുന്നു. എല്ലാ സജ്ജനങ്ങൾക്കും എന്റെ വിനീത നമസ്കാരം.
Wednesday, 6 August 2025
Saundarya lahari- സൗന്ദര്യലഹരി സ്വതന്ത്ര വ്യാഖ്യാനം
സൗന്ദര്യലഹരി
സ്വതന്ത്ര വ്യാഖ്യാനം - ചേറ്റൂർ മോഹൻ
മോഹൻ ചേറ്റൂർ
മോഹൻ ചേറ്റൂർ അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസകാലംതൊട്ടേ സംസ്കൃതഭാഷയുടേയും അതിന്റെ പാരമ്പര്യത്തിന്റേയും ഒരു കടുത്ത ആരാധകനായിരുന്നു. ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, എൻ. എസ്.എസ്. കോളേജ്, ഒറ്റപ്പാലം എന്നീ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി വിവിധ പ്രദേശങ്ങളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം റിട്ടയർ ചെയ്തശേഷം സംസ്കൃത ഭാഷയോടും അതിലെ സാഹിത്യപരവും ആധ്യാത്മികവുമായ ഗ്രന്ഥങ്ങളോടുമുള്ള അഭിനിവേശം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ താല്പര്യപ്പെടുന്നു. ഒരല്പകാലം ലോകത്തിലെ വിവിധമതങ്ങളുമായി ബന്ധപ്പെട്ടുള്ള സർവ്വഗ്രന്ഥങ്ങളേയും ഒരു വേദിയിൽ അണിനിരത്താനായി രൂപകൽപന ചെയ്ത 'സൈറ്റ്' (-SIGHT- Spiritual Information Guidance and Help Tool) എന്ന വെബ് സൈറ്റിന്റെ അസ്സോസിയേറ്റ് എഡിറ്ററും വിവരദാതാവും ആയി സേവനം അനുഷ്ഠിച്ചിരുന്നു.
സാഹിത്യവിഷയങ്ങളിൽ പ്രത്യേക അഭിരുചി പുലർത്തുന്ന ഇദ്ദേഹം, ഇംഗ്ലീഷിലും മലയാളത്തിലും കവിതകൾ രചിയ്ക്കുന്നതുകൂടാതെ, സംസ്കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ബ്ലോഗുകളും എഴുതാറുണ്ട്.
ശ്രീരാമോദന്തം, പിണ്ഡോപനിഷത്, ചാക്ഷുഷോപനിഷത്, ശ്രീരാമഗീത, ധർമ്മചൗര്യരസായനം, ഗൗഡപാദരുടെ അലാതശാന്തി പ്രകരണം, കുലശേഖര ആൾവാരുടെ മുകുന്ദമാല, ആദിശങ്കരഭഗവദ്പാദരുടെ സൗന്ദര്യലഹരി, നാരായണീയമാഹാത്മ്യം എന്നിങ്ങനെ പ്രസിദ്ധമായ നാമാവലികൾ, സ്തോത്രങ്ങൾ, അതുപോലെ സംസ്കൃതത്തിലുള്ള മറ്റു ആധ്യാത്മിക ഗ്രന്ഥങ്ങൾ എന്നിവ മലയാളികൾക്ക് അനായാസേന കൈകാര്യം ചെയ്യുവാൻ കഴിയുന്ന തരത്തിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
Mohan Chettoor has been an ardent admirer of the language Sanskrit and its rich heritage from his school days. He studied at institutions like Govt Victoria College, Palakkad and NSS College, Ottappalam, Kerala. He served with Indian Railways as a Station Master at various places and after his retirement, he wants to nourish his passion for Sanskrit language, its literature and other philosophical texts.
For a while he was associated with a website called Spiritual Information Guidance and Help Tool (SIGHT) and has been an Associate Editor and contributor of matters regarding scriptures, especially in Sanskrit language.
Mr. Mohan is having a passion and flair for literary activities, including writing poetry both in Malayalam and English. He pursues blog/content writing in Sanskrit, Malayalam and English. In a bid to make the popular namavalis, sthothrams and similar spiritual Sanskrit texts accessible to the Malayalis, he has translated several Sanskrit books including Sriramodantham, Pindopanishad, Chaakshushopanishad, SreeRaamagita, Dharmachaurya rasayanam, Alatha shanthi prakaranam(of Gauda Padar), Mukunda maala( of Klulasekhara Alwar), Saundrya Lahari (of the great Adi Shankara), Narayaneeya mahaathmyam etc., into Malayalam.
Ph: +91 9995458963
E-mail ID: mohanchettoor@gmail.com
For more articles: blogpostmohan@blogspot.com
Or scan this QR code in your device .
സൂചിക
ശ്ലോകം
ശ്ലോകം 1
ശ്ലോകം 2
ശ്ലോകം 3
ശ്ലോകം 4
ശ്ലോകം 5
ശ്ലോകം 6
ശ്ലോകം 7
ശ്ലോകം 8
ശ്ലോകം 9
ശ്ലോകം 10
ശ്ലോകം 11
ശ്ലോകം 12
ശ്ലോകം 13
ശ്ലോകം 14
ശ്ലോകം 15
ശ്ലോകം 16
ശ്ലോകം 17
ശ്ലോകം 18
ശ്ലോകം 19
ശ്ലോകം 20
ശ്ലോകം 21
ശ്ലോകം 22
ശ്ലോകം 23
ശ്ലോകം 24
ശ്ലോകം 25
ശ്ലോകം 26
ശ്ലോകം 27
ശ്ലോകം 28
ശ്ലോകം 29
ശ്ലോകം 30
ശ്ലോകം 31
ശ്ലോകം 32
ശ്ലോകം 33
ശ്ലോകം 34
ശ്ലോകം 35
ശ്ലോകം 36
ശ്ലോകം 37
ശ്ലോകം 38
ശ്ലോകം 39
ശ്ലോകം 40
ശ്ലോകം 41
ശ്ലോകം 42
ശ്ലോകം 43
ശ്ലോകം 44
ശ്ലോകം 45
ശ്ലോകം 46
ശ്ലോകം 47
ശ്ലോകം 48
ശ്ലോകം 49
ശ്ലോകം 50
ശ്ലോകം 51
ശ്ലോകം 52
ശ്ലോകം 53
ശ്ലോകം 54
ശ്ലോകം 55
ശ്ലോകം 56
ശ്ലോകം 57
ശ്ലോകം 58
ശ്ലോകം 59
ശ്ലോകം 60
ശ്ലോകം 61
ശ്ലോകം 62
ശ്ലോകം 63
ശ്ലോകം 64
ശ്ലോകം 65
ശ്ലോകം 66
ശ്ലോകം 67
ശ്ലോകം 68
ശ്ലോകം 69
ശ്ലോകം 70
ശ്ലോകം 71
ശ്ലോകം 72
ശ്ലോകം 73
ശ്ലോകം 74
ശ്ലോകം 75
ശ്ലോകം 76
ശ്ലോകം 77
ശ്ലോകം 78
ശ്ലോകം 79
ശ്ലോകം 80
ശ്ലോകം 81
ശ്ലോകം 82
ശ്ലോകം 83
ശ്ലോകം 84
ശ്ലോകം 85
ശ്ലോകം 86
ശ്ലോകം 87
ശ്ലോകം 88
ശ്ലോകം 89
ശ്ലോകം 90
ശ്ലോകം 91
ശ്ലോകം 92
ശ്ലോകം 93
ശ്ലോകം 94
ശ്ലോകം 95
ശ്ലോകം 96
ശ്ലോകം 97
ശ്ലോകം 98
ശ്ലോകം 99
ശ്ലോകം 100
ഗ്രന്ഥസൂചിക
കൃതജ്ഞത
പേജ്
8
10
11
13
15
16
18
20
21
24
25
27
28
30
31
32
34
35
37
38
39
41
43
45
47
49
51
52
54
55
57
58
60
61
63
65
67
68
71
72
74
77
78
80
81
83
85
87
88
91
93
95
97
99
101
103
105
107
108
110
113
116
118
120
122
125
127
130
132
135
138
140
142
146
148
151
152
154
157
158
161
162
164
167
170
173
176
179
182
184
187
189
192
194
197
200
202
206
206
212
216
218
സൗന്ദര്യലഹരി
ഭാഗം- 1- ‘ആനന്ദലഹരി’
സ്വതന്ത്ര വ്യാഖ്യാനം - ചേറ്റൂർ മോഹൻ
ജഗദ്ഗുരു ശങ്കരാചാര്യരുടെ ‘സൗന്ദര്യലഹരി’യിലെ ശ്ലോകങ്ങളുടെ അന്വയവും അർത്ഥവും ചെറിയ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ചേർത്ത് തയ്യാറാക്കിയതാണ് ഈ കുറിപ്പുകൾ. സാധാരണ വായനക്കാരെ, പ്രത്യേകിച്ചും സംസ്കൃതശ്ലോകങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവരെ ഉദ്ദേശിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
താഴെക്കൊടുത്തിരിക്കുന്ന മംഗളശ്ലോകം സൗന്ദര്യലഹരിയുടെ ഭാഗമല്ല. എങ്കിലും ചില ഗ്രന്ഥങ്ങളിൽ ഇവ പ്രാരംഭശ്ലോകമായി കാണുന്നതുകൊണ്ട് ഇതിന്റെ അർത്ഥം താഴെ കൊടുക്കുന്നു.
ഭുമൗ സ്ഖലിതപാദാനാം ഭൂമിരേവാവലംബനം
ത്വയി ജാതാപരാധാനാം ത്വമേവ ശരണം ശിവേ.
അന്വയം:
ഭുമൗ സ്ഖലിതപാദാനാം ഭൂമി: ഏവ അവലംബനം. ശിവേ! ത്വയി ജാതാ അപരാധാനാം ത്വം ഏവ ശരണം.
അർത്ഥം:
ഭൂമിയിൽ കാലിടറി വീഴുന്നവർക്കു (വീണ്ടും എഴുന്നേൽക്കാൻ) ഭൂമി തന്നെയാണല്ലോ ആശ്രയം. അല്ലയോ മംഗളരൂപിയായ ദേവീ, അവിടുത്തോട് ചെയ്ത സർവ അപരാധങ്ങൾക്കും അവിടുന്നുതന്നെയാണ് ശരണം.
ശ്ലോകം-1
ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി .
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരപി
പ്രണന്തും സ്തോതും വാ കഥമകൃതപുണ്യഃ പ്രഭവതി.. 1..
അന്വയം:
യദി ശിവഃ ദേവഃ ശക്ത്യാ യുക്തഃ പ്രഭവിതും ശക്തഃ ഭവതി ച. ഏവം ന ചേത് സ്പന്ദിതും അപി ന കുശലഃ ഖലു. അതഃ ഹരി-ഹര-വിരിഞ്ചാദിഭി: അപി ആരാധ്യാം ത്വാം അകൃതപുണ്യഃ പ്രണന്തും സ്തോതും വാ കഥം പ്രഭവതി?
അർത്ഥം:
പരമശിവന്‍ കർമ്മാനുഷ്ഠാനങ്ങൾക്ക് പ്രാപ്തനാകുന്നത് ശക്തിയോട് ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ശിവന് ചലിക്കുവാന്‍ പോലും കഴിയുകയില്ല. അപ്പോള്‍ എപ്രകാരമാണ് പുണ്യശാലിയല്ലാത്ത ഒരാള്‍ക്ക് വിഷ്ണു-മഹേശ്വര-ബ്രഹ്മാദികളാല്‍പ്പോലും പൂജിതയായ അവിടുത്തെ നമിക്കുവാനും സ്തുതിക്കുവാനും കഴിയുക?
----------------------------------------------------------------------------------------
1. ലളിതാസഹസ്രനാമം 628 - ത്രിമൂർത്തി: - ത്രിമൂർത്തികളുടെ ഏകീകൃതരൂപം. പരാശക്തി സത്വഗുണാധിക്യയായി ബ്രഹ്മാവിന്റെ ശക്തിയായി വെളുത്ത നിറത്തിലും രജോഗുണാധിക്യയായി വിഷ്ണുവിന്റെ ശക്തിയായി ചുവപ്പു നിറത്തിലും തമോഗുണാധിക്യയായി ശിവന്റെ ശക്തിയായി കറുപ്പു നിറത്തിലും അവതരിച്ചു.
2. ലളിതാസഹസ്രനാമം -405 - ശിവദൂതി: - ശിവനെ ദൂതനാക്കിയ ദേവി. ശുംഭൻ, നിശുംഭൻ, എന്നീ അസുരന്മാരെ നിഗ്രഹിക്കുന്നതിനുമുമ്പ് ദേവി ശിവനെ ദൂതനാക്കി അയച്ച കഥ ദേവീമാഹാത്മ്യത്തിലുണ്ട്.
3. ലളിതാസഹസ്രനാമം -406-ശിവാരാധ്യാ- ശിവനാൽ ആരാധിക്കപ്പെടുന്നവൾ. ശിവദൂതി എന്ന മന്ത്രത്തോടെയാണത്രേ ശിവൻ തപസ്സനുഷ്ഠിച്ചത്.
ശിവോഽപി യാം സമാരാധ്യാ ധ്യാനയോഗ ബലേന ച
ഈശ്വര: സർവസിദ്ധീനാം അർധനാരീശ്വരോഽഭവത്. (ബ്രഹ്മാണ്ഡപുരാണം)
4. ലളിതാസഹസ്രനാമം -725- ദക്ഷിണാമൂർത്തിരൂപിണീ- ദക്ഷിണാ-മൂർത്തിയുടെ- ശിവന്റെ സ്വരൂപത്തോടുകൂടിയവളാണെന്നു താത്പര്യം.
5. ലളിതാസഹസ്രനാമം -265 - ബ്രഹ്മരൂപാ- സത്വഗുണാധിക്യയായി ബ്രഹ്മാവിന്റെ രൂപം ധരിച്ചവൾ.
6. ലളിതാസഹസ്രനാമം -892- വൈഷ്ണവീ- വിഷ്ണുസ്വരൂപിണി.
7. ലളിതാസഹസ്രനാമം -893 - വിഷ്ണുരൂപിണീ - വിഷ്ണുരൂപം-വിശ്വവ്യാപകമായ രൂപം- ആ രൂപം ധരിച്ചവൾ.]
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ശിവനോട് കൂടിയിരിയ്ക്കുന്ന ശിവശക്തീദേവിയ്ക്ക് നമസ്കാരം.
ഏതൊരു ദേവിയുടെ വിയോഗത്തിൽ ശിവന് സ്പന്ദിയ്ക്കാൻപോലും സാധ്യമല്ലയോ ആ ശക്തീദേവിയ്ക്ക് നമസ്കാരം. വിഷ്ണു, ബ്രഹ്‌മാവ് മുതലായ ദേവന്മാരാൽ ആരാധ്യയായ മഹാദേവിയ്ക്ക് നമസ്കാരം.
ഏതൊരു ദേവിയെ പ്രണമിയ്ക്കാനോ സ്തുതിയ്ക്കാനോ പുണ്യം ചെയ്യാത്തവരാൽ സാധ്യമല്ലയോ ആ മഹാദേവിയ്ക്ക് നമസ്കാരം
9. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-2
തനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചിസ്സഞ്ചിന്വൻ വിരചയതി ലോകാനവികലം .
വഹത്യേനം ശൗരിഃ കഥമപി സഹസ്രേണ ശിരസാം
ഹര: സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂലനവിധിം .. 2..
അന്വയം:
തവ ചരണപങ്കേരുഹഭവം തനീയാംസം പാംസും സഞ്ചിന്വൻ വിരിഞ്ചി: ലോകാൻ അവികലം വിരചയതി. ശൗരിഃ സഹസ്രേണ ശിരസാം കഥമപി ഏനം വഹതി. ഹര: ഏനം സംക്ഷുദ്യ ഭസിതോദ്ധൂലനവിധിം ഭജതി.
അർത്ഥം:
അവിടുത്തെ പാദപങ്കജങ്ങളില്‍ നിന്നുള്ള നനുത്ത മൺതരികൾ ശേഖരിച്ചു-കൊണ്ട് ബ്രഹ്മാവ് സർവലോകങ്ങളേയും യാതൊരു കുറവും കൂടാതെ സൃഷ്ടിക്കുന്നു. അതിനെ ആദിശേഷനായ വിഷ്ണു തന്റെ ആയിരം ശിരസ്സുകളാല്‍ വളരെ പണിപ്പെട്ട് ചുമക്കുന്നു. ശിവനാകട്ടെ ആ മൺതരികളെ ധൂളീകരിച്ച് ഭസ്മമെന്ന പോലെ സ്വന്തം ശരീരത്തില്‍ ധരിക്കുകയും ചെയ്യുന്നു.
----------------------------------------------------------------------------------------
1. ഉപരിലോകങ്ങളായ ഭൂ, ഭുവ തുടങ്ങിയ ഏഴെണ്ണം ശേഷന്റെ രൂപത്തിലും അധോലോകങ്ങളായ സുതലം, വിതലം തുടങ്ങിയ ഏഴെണ്ണം ശിംശുമാരന്റെ രൂപത്തിലും ചുമക്കുന്നു.
2. സ്നാനാനി പഞ്ചപുണ്യാനി കീർത്തിതാനി മനീഷിഭിഃ:
ആഗ്നേയം വാരുണം ബ്രാഹ്മം വായവ്യം ദിവ്യമേവ ച.
(പരാശരസ്മൃതി-അദ്ധ്യായം 12)
അഞ്ചുതരത്തിലുള്ള സ്നാനങ്ങൾ ഉണ്ട്: ആഗ്നേയം, വാരുണം, ബ്രാഹ്മം, വായവ്യം, ദിവ്യം. അതിൽ ആഗ്നേയം എന്നാൽ ഭസ്മം കൊണ്ടുള്ളത്; വായവ്യം പശുവിന്റെ കുളമ്പിനടിയിലെ ധൂളി കൊണ്ടുള്ളത്.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്
ഏതൊരു ദേവിയുടെ പാദപദ്മങ്ങളിൽ നിന്നും ഉദ്ഭൂതമാവുന്ന അതി-സൂക്ഷ്മമായ പൊടിപടലത്തെ സമ്പാദിച്ചിട്ട് ബ്രഹ്മദേവൻ ലോകങ്ങളെ സൃഷ്ടിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം! ഏതൊരു ദേവിയുടെ അനുഗ്രഹത്താൽ വിഷ്ണുഭഗവാൻ ആയിരം ശിരസ്സുകളെക്കൊണ്ടും ശ്രമപ്പെട്ട് വൈകല്യങ്ങൾ കൂടാതെ ലോകങ്ങളെ വഹിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-3
അവിദ്യാനാമന്ത-സ്തിമിര-മിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യ-സ്തബക-മകരന്ദ-സ്രുതിഝരീ .
ദരിദ്രാണാം ചിന്താമണിഗുണനികാ ജന്മജലധൗ
നിമഗ്നാനാം ദംഷ്ട്രാ മുരരിപു-വരാഹസ്യ ഭവതി .. 3..
അന്വയം:
(തവ.....പാംസു:)അവിദ്യാനാം അന്ത: തിമിര മിഹിരദ്വീപനഗരീ: ജഡാനാം ചൈതന്യ-സ്തബക-മകരന്ദ-സ്രുതിഝരീ: ദരിദ്രാണാം ചിന്താമണി ഗുണനികാ: ജന്മജലധൗ നിമഗ്നാനാം മുരരിപു-വരാഹസ്യ ദംഷ്ട്രാ ഭവതി.
അർത്ഥം:
(അവിടുത്തെ പാദപങ്കജങ്ങളില്‍ നിന്നുള്ള നനുത്ത മൺതരികൾ) അജ്ഞാനി-കളുടെ ഹൃദയത്തിലെ അന്ധകാരത്തിനെ ഉന്മൂലനം ചെയ്യുന്ന ജ്ഞാനസൂര്യന്റെ ദ്വീപനഗരം പോലെയും, മൂഢന്മാര്‍ക്ക് തെളിഞ്ഞ ബുദ്ധിയാകുന്ന പുങ്കുലയില്‍ നിന്നൊഴുകുന്ന തേനരുവി പോലെയും, ദരിദ്രന്മാര്‍ക്ക് മറ്റൊരു ചിന്താമണി പോലെയും, സംസാരസാഗരത്തില്‍ മുങ്ങിത്താഴുന്നവര്‍ക്ക് വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റ പോലെയുമാകുന്നു.
----------------------------------------------------------------------------------------
1. മിഹിരൻ- 12 സൂര്യന്മാരെ കുറിക്കുന്നു- ധാതൃ, മിത്ര, ആര്യമാ, രുദ്ര, വരുണ, സൂര്യ, ഭഗ, വിവസ്വാത്, പൂഷൻ, സവിതൃ, ത്വസ്തൃ, വിഷ്‌ണു എന്നിവർ.
2. മിഹിര: - മേഹയതി സേചയതി മേഘജലേന ഭൂമിമിതി.
3. മയി താവന്മിഹിരോഽപി നിർദയോഽഭൂത്…(ഭാമിനീവിലാസം)
4. ചിന്താമണി - ദേവേന്ദ്രന്റെ കൈവശമുള്ള, സർവാഭീഷ്ടങ്ങളേയും നൽകുന്ന സ്വര്‍ഗ്ഗീയമായ രത്നം. ഐരാവതം, ഉച്ചൈശ്രവസ്, കൽപവൃക്ഷം, കൗസ്തുഭം, ചന്ദ്രൻ, അപ്സരസ്സ്, മഹാലക്ഷ്മി, താര, രുമ തുടങ്ങിയ വിശിഷ്ട വസ്തുക്കൾക്കും ദേവതകൾക്കും ഒപ്പം ഇതും ക്ഷീരസാഗരത്തിൽ നിന്ന് പൊന്തിവന്നു. (യുദ്ധകാണ്ഡം, കമ്പ രാമായണം).
5. ചിന്താമണി - ചിന്തായാം സർവ്വകാമപ്രദോ മണിരിവ.
6. ലളിതാസഹസ്രനാമം 057 - ചിന്താമണിഗൃഹാന്തസ്ഥാ - ചിന്താമണി രത്നങ്ങൾ കൊണ്ട് തീർത്ത മന്ദിരത്തിൽ വസിക്കുന്ന ദേവി.
7 . ലളിതാസഹസ്രനാമം 488 - ദംഷ്ട്രോജ്വലാ - തിളങ്ങുന്ന ദംഷ്ട്രങ്ങളെക്കൊണ്ട് ശോഭിക്കുന്ന ദേവി.
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിയ്ക്കുന്നതിന് സമുദ്ര-മദ്ധ്യത്തിലുള്ള സൂര്യോദയസ്ഥാനമായ മഹാദേവിയ്ക്ക് നമസ്കാരം. മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേൻപ്രവാഹമായ മഹാദേവിയ്ക്ക് നമസ്കാരം. ദരിദ്രന്മാർക്ക് ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്‌നസമൂഹമായ മഹാദേവിയ്ക്ക് നമസ്കാരം. ജനനമരണരൂപമായ സംസാരസമുദ്രത്തിൽ മുങ്ങികിടക്കുന്നവരെ (ഉയർത്തുവാൻ സമർത്ഥമായ) വിഷ്ണ്വവതാരമായ ആദിവരാഹത്തിന്‍റെ തേറ്റയായി ഭവിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം!
9. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-4
ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ .
ഭയാത് ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ലോകാനാം തവ ഹി ചരണാവേവ നിപുണൗ .. 4..
അന്വയം:
ത്വദ് അന്യഃ ദൈവതഗണഃ പാണിഭ്യാം അഭയവരദ:. ത്വം ഏകാ ഏവ പ്രകടിതവരാഭീത്യഭിനയാ ന അസി. .ശരണ്യേ ! ലോകാനാം ഭയാത് ത്രാതും, സമധികം വാഞ്ഛാ, ഫലമപി ച ദാതും തവ ചരണൌ ഏവ നിപുണൗ ഹി.
അർത്ഥം:
സകല ലോകങ്ങൾക്കും ശരണദായികയായ ദേവീ, മറ്റെല്ലാ ദേവതാ സമൂഹങ്ങളും സ്വഹസ്തങ്ങൾകൊണ്ടാണ് അഭയവരദമുദ്രകള്‍ പ്രദര്‍ശിപ്പി-ക്കുന്നത്. അവിടുന്നു മാത്രമാണ് ഇത്തരം പ്രകടനങ്ങളൊന്നും ചെയ്യാതിരി-ക്കുന്നത്. അവിടുത്തെ തൃപ്പാദങ്ങള്‍ തന്നെ സകലരുടെയും ഭയം അകറ്റാനും ആഗ്രഹിച്ചതിലേറെ വരം അരുളുവാനും സമര്‍ത്ഥങ്ങളാണ്.
അഭയമുദ്ര വരദമുദ്ര
1. ലളിതാസഹസ്രനാമം - 331 - വരദാ- വരങ്ങൾ പ്രദാനം ചെയ്യുന്നവൾ.
2."സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി .
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ."
3.വരം= ശ്രേഷ്‌ഠം. ശ്രേഷ്ഠമായതു മോക്ഷമാണ്. മോക്ഷം എന്ന വരം തരുന്നവളാണ് ദേവി.
വരാർത്ഥിഭ്യ: സുരാദിഭ്യ: കാമാൻ പൂരയതീശ്വരീ
ധാതുർ'വൃഞ് വരണേ' പ്രോക്ത; തേന സാ വരദാ പ്രോക്ത: (സൗഭാഗ്യഭാസ്കരം)
'വൃഞ്' ധാതുവിന് 'വരിക്കുക' എന്നർത്ഥം. ഈ ധാതുവിൽ നിന്നാണ് 'വരദാ' രൂപം ഉണ്ടായത്. അർത്ഥിക്കുന്ന ദേവന്മാർക്ക് സകല കാമങ്ങളും പ്രദാനം ചെയ്യുന്നവൾ.
4. ലളിതാസഹസ്രനാമം -989 - വാഞ്ചിതാർത്ഥപ്രദായിനീ - ഏതാഗ്രഹങ്ങളും സാധിച്ചുതരുന്നവൾ.
5. ശരണ്യേ-
“സർവമംഗലമാംഗല്യേ ശിവേ സർവാർത്ഥസാധികേ.
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോഽസ്തു തേ”
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഭയത്തിൽനിന്ന് രക്ഷിയ്ക്കുന്നതിനും ആഗ്രഹിക്കുന്നതിലുമധികം ഫലത്തെ കൊടുക്കുന്നതിനുമായി പ്രകടിപ്പിയ്ക്കപ്പെട്ട വരമുദ്രയോടും അഭയ മുദ്ര-യോടും കൂടിയ ദേവിയുടെ സമർത്ഥങ്ങളായ കാലടിയിണയ്ക്ക് നമസ്കാരം:
7. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-5
ഹരിസ്ത്വാമാരാധ്യ പ്രണതജനസൗഭാഗ്യജനനീം
പുരാ നാരീ ഭൂത്വാ പുരരിപുമപി ക്ഷോഭമനയത് .
സ്മരോഽപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ
മുനീനാമപ്യന്തഃ പ്രഭവതി ഹി മോഹായ മഹതാം .. 5..
അന്വയം:
ഹരി: പുരാ പ്രണതജനസൗഭാഗ്യജനനീം ത്വാം ആരാധ്യ, നാരീ ഭൂത്വാ പുരരിപും അപി ക്ഷോഭം അനയത. സ്മര: അപി ത്വാം നത്വാ രതിനയനലേഹ്യേന വപുഷാ മുനീനാം അപി അന്തഃ മോഹായ പ്രഭവതി ഹി.
അർത്ഥം:
മഹാവിഷ്ണു പണ്ട്, പ്രണമിയ്ക്കുന്ന ജനങ്ങൾക്ക് സൗഭാഗ്യങ്ങൾ പ്രദാനം ചെയ്യുന്ന അവിടുത്തെ പൂജിച്ച ശേഷം മോഹിനീവേഷം പൂണ്ട് ത്രിപുരാ-ന്തകനായ പരമശിവനിൽപ്പോലും മനശ്ചാഞ്ചല്യം ഉളവാക്കി. കാമദേവൻ പോലും അവിടുത്തെ നമിച്ച് രതിയുടെ കണ്ണുകൾക്ക് പീയൂഷമായ (തന്റെ) ശരീരം കൊണ്ട് മഹാമുനീശ്വരന്മാരുടെ അന്ത:കരണത്തിൽപ്പോലും വലിയ മോഹം ജനിപ്പിച്ചുവല്ലോ?
----------------------------------------------------------------------------------------
1. ലളിതാ സഹസ്ര നാമം -084 - ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധി: -
ശിവന്റെ തൃക്കണ്ണിൽനിന്ന് ബഹിർഗമിച്ച കോപാഗ്നിയിൽ ദഹിച്ച കാമദേവന് മൃതസഞ്ജീവനിയായവൾ.
2. ലളിതാ സഹസ്ര നാമം -558 - കമലാക്ഷനിഷേവിതാ -
കമലാക്ഷൻ - വിഷ്ണു. വിഷ്ണുവിനാൽ ആശ്രയിക്കപ്പെടുന്നവൾ.
"ഇന്ദ്രനീലമയീം ദേവീം വിഷ്ണുരർചയതേ സദാ
വിഷ്ണുത്വം പ്രാപ്തവാൻ തേന"
ഇന്ദ്രനീലമയീരൂപത്തിൽ ദേവിയെ പൂജിച്ചിട്ടാണത്രേ വിഷ്ണുത്വം പ്രാപിച്ചത്.
3. രതിനയന-ലേഹ്യേന വപുഷാ....ദേവിയുടെ അനുഗ്രഹത്താൽ കാമന് തിരിച്ചുകിട്ടിയ അതിസുന്ദരമായ ശരീരം രതീദേവിയ്ക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയുമായിരുന്നില്ല.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
നമസ്കരിയ്ക്കുന്ന ജനങ്ങൾക്ക് സൗഭാഗ്യത്തെ ഉണ്ടാക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവിയെ ആരാധിച്ചിട്ടാണോ വിഷ്ണുഭഗവാൻ പണ്ട് സ്ത്രീരൂപം ധരിച്ച് ത്രിപുരാന്തകന്‍റെ (ശിവന്‍റെ) കൂടിയും മനസ്സിനെ ഇളക്കി-യത് ആ മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവിയുടെ കടക്കണ്ണിൽ നിന്ന് ലഭിച്ച അനിർവചനീയമായ കരുണയാലാണോ ശരീരരഹിതനായ കാമദേവൻ ഈ ജഗത്തിനെ നല്ലവണ്ണം ജയിയ്ക്കുന്നത് ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-6
ധനുഃ പൗഷ്പം മൗർവീ മധുകരമയീ പഞ്ച വിശിഖാഃ
വസന്തഃ സാമന്തോ മലയമരുദായോധനരഥഃ .
തഥാപ്യേകഃ സർവം ഹിമഗിരിസുതേ കാമപി കൃപാം
അപാംഗാത്തേ ലബ്ധ്വാ ജഗദിദ-മനംഗോ വിജയതേ .. 6..
അന്വയം –
പൗഷ്പം ധനുഃ ; മധുകരമയീ മൗർവീ ; പഞ്ച വിശിഖാഃ ; സാമന്തഃ വസന്തഃ
മലയമരുത് ആയോധനരഥഃ ; ഹിമഗിരിസുതേ! തഥാപി അനംഗ: തേ അപാംഗാത് കാമപി കൃപാം ലബ്ധ്വാ ജഗദിദം സർവം വിജയതേ.
അർത്ഥം:
വില്ല് പുഷ്പം കൊണ്ട് നിർമ്മിച്ചത്; വില്ലിന്റെ ഞാണാകട്ടെ, കരിവണ്ടിൻ നിര; അമ്പുകൾ (വെറും) അഞ്ചെണ്ണം; സഹായിയായി ഉള്ള രാജാവോ വസന്തം(ൻ); യുദ്ധത്തിന് രഥം മലയമാരുതനും. ഹിമഗിരിപുത്രി! എന്നിട്ടും അനംഗ (അവയവങ്ങൾ ഇല്ലാത്ത)നായ കാമദേവൻ ഏകനായി അവിടുത്തെ കരുണാ-കടാക്ഷത്താൽ ഈ സർവലോകങ്ങളേയും കീഴടക്കുന്നു.
—--------------------------------------------------------------------------------------
1. കാമദേവന്റെ അമ്പുകൾ:
അരവിന്ദമശോകം ച ചൂതം ച നവമാലികാ
നീലോല്പലം ച പഞ്ചൈതേ പഞ്ചബാണസ്യ സായകാ: .
(താമര, അശോകം, മാമ്പൂ, മുല്ല, കരിങ്കൂവളം).
2. മലയ…തെക്കുപടിഞ്ഞാറേ ഇന്ത്യയിൽ കിടക്കുന്ന പർവ്വതനിര.
3. മലയമരുത്… മലയമാരുതൻ. സുഗന്ധ വാഹിയായ ഒരു കാറ്റ്..
4. മലയമരുദായോധനരഥഃ ….മറ്റു രഥങ്ങൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാത വേണം; കാറ്റാവുമ്പോൾ എവിടെയും കടന്നു ചെല്ലാമല്ലോ?
5. അനംഗ: = അംഗങ്ങൾ ഇല്ലാത്തവൻ.
ശിവൻ ദേവന്മാരോട് പറയുന്നു: "ഹേ ദേവന്മാരേ, ഹേ ഋഷികളേ, നിങ്ങൾ എല്ലാവരും എൻ്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. എൻ്റെ രോഷത്താൽ സംഭവിച്ചത് മാറ്റാൻ കഴിയില്ല. വിഷ്ണു ഭൂമിയിൽ കൃഷ്ണനായി അവതരിക്കുകയും രുക്മിണിയെ വിവാഹം കഴിക്കുകയും ചെയ്യുന്നതുവരെ രതിയുടെ ഭർത്താവായ കാമദേവൻ ശരീരരഹിത-നായിരിക്കും [അതായത്, അനംഗൻ]. കൃഷ്ണന് രുക്മിണിയിൽ ജനിക്കുന്ന പുത്രൻ -പ്രദ്യുമ്നൻ- കാമനായിരിക്കും. (ശിവ പുരാണം)
6. ലളിതാസഹസ്രനാമം - 084 - ഹരനേത്രാഗ്നിസംദഗ്ദ്ധകാമസഞ്ജീവനൗഷധി: -
ശിവന്റെ കണ്ണിൽ നിന്നും പ്രവഹിച്ച കോപാഗ്നിയിൽ ഭസ്മമായിത്തീർന്ന കാമന് പുനർജന്മം നൽകിയവൾ.
7. ലളിതാസഹസ്രനാമം - 558 - കമലാക്ഷനിഷേവിതാ -
കമലാക്ഷൻ വിഷ്ണു. വിഷ്ണുവിനാൽ ആശ്രയിക്കപ്പെടുന്നവൾ. ദേവിയെ അർച്ചന നടത്തിയാണ് വിഷ്ണു, വിഷ്ണുത്വം നേടിയതത്രേ.
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കടക്കണ്ണിൽ നിന്ന് ലഭിച്ച അനിർവചനീയമായ കരുണയാലാണോ ശരീരരഹിതനായ കാമദേവൻ ഈ ജഗത്തിനെ നല്ലവണ്ണം ജയിയ്ക്കുന്നത് ആ മഹാദേവിയ്ക്ക് നമസ്കാരം!
9. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-7
ക്വണത്കാഞ്ചീദാമാ കരികളഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ .
ധനുർബാണാൻ പാശം സൃണിമപി ദധാനാ കരതലൈഃ
പുരസ്താദാസ്താം നഃ പുരമഥിതുരാഹോപുരുഷികാ .. 7..
അന്വയം -
ക്വണത്കാഞ്ചീദാമാ കരികളഭ കുംഭസ്തനനതാ മധ്യേ പരിക്ഷീണാ പരിണതശരച്ചന്ദ്ര വദനാ ധനു: , ബാണാൻ, പാശം, സൃണിം അപി കര-തലൈഃ ദധാനാ പുരമഥിതു: ആഹോപുരുഷികാ നഃ പുരസ്താദ് ആസ്താം.
അർത്ഥം:
കിലുകിലാരവം പൊഴിക്കുന്ന പൊന്നരഞ്ഞാണം ധരിച്ച, ബാലഗജമസ്തകം പോലെയുള്ള സ്തനങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞ, നന്നെ മെലിഞ്ഞ അരക്കെട്ടോടുകൂടിയ, ശരത്കാലപൂർണചന്ദ്രനെപ്പോലെ പ്രഭ പടർത്തുന്ന മുഖ കാന്തിയുള്ള, വില്ല്, അമ്പ്, പാശം (കയറ്), അങ്കുശം (തോട്ടി) എന്നിവ തൃക്കൈകളിൽ ധരിച്ച, ത്രിപുരനാശകനായ ശിവനുതുല്യം ശൗര്യവും പൗരുഷവും പ്രകടിപ്പിക്കുന്ന ദേവി എന്നെന്നും ഞങ്ങളുടെ മുന്നിൽ വിളയാടട്ടെ.
1. മധ്യേ പരിക്ഷീണാ … ലളിതാസഹസ്രനാമം-035- ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ -
നേർത്ത രോമാവലി ഉള്ളതുകൊണ്ട് അതിനൊരു ആധാരം ഉണ്ടായിരിക്കും എന്ന ഊഹം കൊണ്ട് മാത്രം അറിയാവുന്ന അരക്കെട്ടോടുകൂടിയവൾ. (മെലിഞ്ഞ അരക്കെട്ടോടുകൂടിയവൾ എന്ന് വിവക്ഷ)
2. ക്വണത്കാഞ്ചീദാമാ…. ലളിതാസഹസ്രനാമം - 312 - രണത് കിങ്കിണി മേഖലാ -
കിലുകിലാരവം മുഴക്കുന്ന രത്നമണികളോടുകൂടിയ ഒഢ്യാണം അണിഞ്ഞവൾ.
3. ലളിതാസഹസ്രനാമം - 38 - രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ-
രത്നമണികൾ കൊരുത്ത് അലങ്കാരം ചെയ്ത അരഞ്ഞാൺച്ചരടിനാൽ വിഭൂഷിതയായവൾ.
4. പരിണതശരച്ചന്ദ്രവദനാ…..ലളിതാസഹസ്രനാമം - 314 - രാകേന്ദുവദനാ-
പൂർണ്ണചന്ദ്രനെപ്പോലെ മുഖകാന്തിയുള്ളവൾ.
5. ധനു: … ലളിതാസഹസ്രനാമം -10 - മനോരൂപേക്ഷു കോദണ്ഡാ-
മനസ്സാകുന്ന കരിമ്പിൻവില്ലേന്തിയവൾ.
6. ബാണം…. ലളിതാസഹസ്രനാമം - 11 - പഞ്ചതന്മാത്രസായകാ- അഞ്ചു തന്മാത്രകൾ- രൂപ-രസ-ഗന്ധ-സ്പർശ-ശബ്ങ്ങൾ- അമ്പുകളായി കൈയിലേന്തിയവൾ.
7. പാശം…ലളിതാസഹസ്രനാമം -8- രാഗസ്വരൂപപാശാഢ്യാ-പ്രപഞ്ചത്തോട് ജീവനെ ബന്ധിച്ചു നിർത്തുന്ന രാഗത്തിന്റെ രൂപത്തിലുള്ള പാശം -അഥവാ-കയർ കൈയിലേന്തി പ്രൗഢയായി ശോഭിക്കുന്നവൾ. ദേവിയുടെ ഇടതു വശത്ത് പിന്നിലുള്ള(താഴെ) കൈയിലാണ് പാശം.
8. സൃണി …(അങ്കുശം-തോട്ടി) ലളിതാസഹസ്രനാമം-9- ക്രോധാകാരാങ്കുശോജ്വലാ- ക്രോധരൂപത്തിലുള്ള അങ്കുശം (കൊക്കി അഥവാ കൊളുത്ത് ഘടിപ്പിച്ച തോട്ടി) ധരിച്ച ഉജ്ജ്വലപ്രഭ വിടർത്തുന്നവൾ. ദേവിയുടെ വലതു വശത്ത് പിന്നിലുള്ള(താഴെ) കൈയിലാണ് അങ്കുശം.
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
അരഞ്ഞാൺ നാദം പൊഴിച്ചുകൊണ്ടും ഗജമസ്തകം പോലെയുള്ള സ്തന-ങ്ങളുടെ ഭാരംകൊണ്ട് അല്പം കുനിഞ്ഞുമിരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം; കൃശമായ മധ്യപ്രദേശത്തോടുകൂടിയും ശരത്ക്കാലത്തിലെ പൂർണ്ണചന്ദ്രനെപോലെ ഉള്ള മുഖത്തോടുകൂടിയു-മിരിയ്ക്കുന്ന മഹാ-ദേവിയ്ക്ക് നമസ്കാരം; കൈകളാൽ ധനുസ്സിനെയും ബാണങ്ങളെയും പാശത്തെയും അങ്കുശത്തെയും ധരിച്ചിരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം; ത്രിപുരാന്തകന്‍റെ അഹങ്കാരരൂപിണിയായ മഹാദേവിയ്ക്ക് നമസ്കാരം!
10. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-8
സുധാസിന്ധോർമധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ .
ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം .. 8..
അന്വയം :
സുധാസിന്ധോ: മധ്യേ സുരവിടപിവാടീപരിവൃതേ മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ ശിവാകാരേ മഞ്ചേ പരമശിവപര്യങ്ക-നിലയാം ചിദാനന്ദലഹരീം ത്വാം കതിചന ധന്യാഃ ഭജന്തി
അർത്ഥം:
അമൃതസാഗരത്തിൻ നടുവിൽ, കല്പവൃക്ഷത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട രത്നമണി ദ്വീപിൽ, കദംബവൃക്ഷങ്ങൾക്കുള്ളിലുള്ള ചിന്താമണിമന്ദിരത്തിൽ, ശിവാകാര-മായ തല്പത്തിൽ, സാക്ഷാൽ പരമശിവന്റെ മടിത്തട്ടിൽ ഇരുന്നരുളുന്ന പരമാത്മാനന്ദസ്വരൂപമായ അവിടുത്തെ ഭജിയ്ക്കുന്നവർ എത്ര ധന്യർ!
—---------------------------------------------------------------------------------------
1. സുധാസിന്ധു - = സുധാ സാഗരം= അമൃതക്കടൽ. ലളിതാസഹസ്രനാമം -061- സുധാസാഗരമധ്യസ്ഥാ- സുധാസിന്ധു എന്നതിന് ശ്രീചക്രത്തിൻ്റെ മധ്യത്തി-ലുള്ള ബിന്ദു എന്നും അർത്ഥമുണ്ട്. 43 ത്രികോണങ്ങളുള്ള ചക്രമാണ് ദേവിയുടെ ഇരിപ്പിടം. ദേവിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പഞ്ച-കൃത്യങ്ങൾ ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശാനൻ, സദാശിവൻ എന്നിവർ ചേർന്നാണ് നടപ്പാക്കുന്നത്.
2. മണിദ്വീപ്- ഇവിടെ ദേവി വസിക്കുന്നു. ഇത് "സർവലോകം" എന്ന് അറിയപ്പെടുന്നു. കൈലാസം, വൈകുണ്ഠം, ഗോലോകം എന്നിവയേക്കാൾ ശ്രേഷ്ഠമായ ഈ സ്ഥലം തുടക്കത്തിൽ തന്നെ ദേവീമൂലപ്രകൃതി ഭഗവതി തന്റെ വസതിക്കായി നിർമ്മിച്ചു.
ഈ മണിദ്വീപ് എല്ലാ പ്രദേശങ്ങളുടെയും മുകളിൽ ഒരു കുടയുടെ രൂപത്തിൽ സ്ഥിതിചെയ്യുന്നു, അതിന്റെ നിഴൽ ബ്രഹ്മാണ്ഡത്തിൽ പതിക്കുന്നു. ഈ മണിദ്വീപിന് ചുറ്റും അനേകം യോജനകൾ വീതിയും ആഴവുമുള്ള സുധാസമുദ്രം സ്ഥിതിചെയ്യുന്നു
3. ലളിതാസഹസ്ര നാമം -106- സുധാസാരാഭിവർഷിണ്യൈ- സുധാസാരത്തെ-അമൃതത്തെ വർഷിയ്ക്കുന്നവൾ. അമൃതധാര ചൊരിയുന്ന ദേവിയുടെ പാദങ്ങൾ നമ്മളെ നിത്യതൃപ്തരാക്കട്ടെ. (തൈത്തിരീയ ബ്രാഹ്മണം 111-12-3)
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
അമൃതസമുദ്രത്തിന്‍റെ നടുവിൽ കല്പകവൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ട രത്ന ദ്വീപിൽ കടമ്പുവൃക്ഷങ്ങൾ കൊണ്ടുള്ള ആരാമത്തോടുകൂടിയ ചിന്താമണി ഗൃഹത്തിൽ ശിവാകാരമായ മഞ്ചത്തിൽ പരമശിവനാകുന്ന മെത്തയിൽ സ്ഥിതിചെയ്യുന്ന ജ്ഞാനാനന്ദപ്രവാഹരൂപിണിയായ മഹാദേവിയ്ക്ക് നമസ്കാരം.
5. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം-9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി .
മനോഽപി ഭ്രൂമധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ .. 9..
അന്വയം:
മൂലാധാരേ മഹീം, മണിപൂരേ കം അപി, സ്വാധിഷ്ഠാനേ സ്ഥിതം ഹുതവഹം, ഹൃദി മരുതം, ഉപരി ആകാശം, ഭ്രൂമധ്യേ മന: അപി കുലപഥം സകലം അപി ഭിത്വാ സഹസ്രാരേ പദ്മേ പത്യാ സഹ രഹസി വിഹരസേ.
അർത്ഥം:
കുലം എന്ന യോഗവിദ്യയുടെ പ്രയാണപാതയിൽ (സുഷുമ്നയിൽ), മൂലാധാര-ചക്രത്തിൽ(സ്ഥിതി ചെയ്യുന്ന) ഭൂമിതത്ത്വത്തേയും, മണിപൂരകചക്രത്തിൽ (സ്ഥിതി ചെയ്യുന്ന) ജലതത്ത്വത്തേയും, സ്വാധിഷ്ഠാനചക്രത്തിൽ (സ്ഥിതി ചെയ്യുന്ന) അഗ്നിതത്ത്വത്തേയും, ഹൃത് (അനാഹത)ചക്രത്തിൽ (സ്ഥിതി ചെയ്യുന്ന) വായുതത്ത്വത്തേയും, അതിനു മുകളിലായി ആകാശ(വിശുദ്ധി) ചക്രത്തിൽ (സ്ഥിതി ചെയ്യുന്ന) ആകാശ തത്ത്വത്തേയും, പുരികങ്ങൾ-ക്കിടയിലുള്ള (ആജ്ഞാ)ചക്രത്തിൽ (സ്ഥിതിചെയ്യുന്ന) മനസ്തത്ത്വത്തേയും, എല്ലാം ഭേദിച്ച് സഹസ്രാരപദ്മത്തിൽ(ദേവിയുടെ) പതിയോടൊപ്പം രഹസ്യമായി മേളിയ്ക്കുന്നു.
-------------------------------—-----
1. മൂലാധാരേ- ലളിതാസഹസ്രനാമം -99- മൂലാധാരൈകനിലയാ- മൂലാധാരം മാത്രം ആവാസസ്ഥാനമായുള്ളവൾ. ഗുദത്തിന്റേയും ലിംഗത്തിന്റേയും മധ്യത്തിൽ സ്ഥിതിചെയ്യുന്ന മൂലാധാരം നാലിതളുകളുള്ള താമരയാണ്. അതിന്റെ മധ്യബിന്ദുവായ ‘കുലകുണ്ഡ’ത്തിൽ കുണ്ഡലിനി ഉറങ്ങി ക്കിടക്കുന്നു.
2. ലളിതാസഹസ്രനാമം -514-മൂലാധാരാംബുജാരൂഢാ- മൂലാധാരപദ്മത്തിൽ ആരൂഢയായവൾ.
3. ലളിതാസഹസ്രനാമം -100-ബ്രഹ്മഗ്രന്ഥിവിഭേദിനീ- ബ്രഹ്മാവാണല്ലോ സൃഷ്ടികർത്താവ്. സൃഷ്ടികർമ്മത്തിന്റെ പ്രതീകമായ ബ്രഹ്മഗ്രന്ഥി ഭേദിയ്ക്കാൻ ദേവീകടാക്ഷം ആവശ്യമാണ്.
4. ലളിതാസഹസ്രനാമം -495- മണിപൂരാബ്ജനിലയാ- പൊക്കിൾക്കൊടിയിലുള്ള, മണിപൂര(ക)ത്തിലെ പത്തിതളുകളുള്ള താമരയിൽ സ്ഥിതിചെയ്യുന്നവൾ.
5. ലളിതാസഹസ്രനാമം -101- മണിപൂരാന്തരുദിതാ-, മണിപൂരത്തിന്റെ അന്തർഭാഗത്ത് ഉദിക്കുന്നവൾ.
6. ലളിതാസഹസ്രനാമം -102- വിഷ്ണുഗ്രന്ഥിവിഭേദിനീ- അനാഹതചക്രത്തിനു തൊട്ടു മുകളിലായി വിഷ്ണുഗ്രന്ഥി സ്ഥിതി ചെയ്യുന്നു. ഇതിനെ ഭേദിച്ച് അവാച്യമായ ആനന്ദവും പ്രത്യേക സിദ്ധികളും നേടാൻ ദേവിയുടെ അനുഗ്രഹം വേണം.
7. ലളിതാസഹസ്രനാമം -504- സ്വാധിഷ്ഠാനാംബുജഗതാ- സ്വാധിഷ്ഠാന-ചക്രത്തിലെ ആറിതളുകളുള്ള താമരയിൽ സ്ഥിതി ചെയ്യുന്നവൾ.
8. ലളിതാസഹസ്രനാമം -485- അനാഹതാബ്ജനിലയാ- അനാഹതചക്ര-പദ്മത്തിലെ പന്ത്രണ്ടിതളുകളുള്ള താമരയിൽ സ്ഥിതി ചെയ്യുന്നവൾ.
9. ലളിതാസഹസ്രനാമം -475-വിശുദ്ധിചക്രനിലയാ- കണ്ഠസ്ഥദേശത്ത് പതിനാറിതളുകളുള്ള താമരയുടെ മധ്യബിന്ദുവായ ‘വിശുദ്ധി’യിൽ വസിക്കുന്നവൾ.
10. ലളിതാസഹസ്രനാമം -103- ആജ്ഞാചക്രാന്തരാളസ്ഥാ- ആജ്ഞാചക്രത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്നവൾ.
11.ലളിതാസഹസ്രനാമം -521-ആജ്ഞാചക്രാബ്ജനിലയാ-ആജ്ഞാചക്രത്തിലെ രണ്ടിതളുകളുള്ള താമരയിൽ വസിക്കുന്നവൾ.
12. ലളിതാസഹസ്രനാമം -104- രുദ്രഗ്രന്ഥിവിഭേദിനീ- വിശുദ്ധി-ആജ്ഞാ-ചക്രങ്ങളിൽ സ്ഥിതിചെയ്യുന്ന രുദ്രഗ്രന്ഥിയെ ഭേദിക്കുന്നവൾ.
13. ലളിതാസഹസ്രനാമം -105- സഹസ്രാരാംബുജാരൂഢാ-
സഹസ്രദളപദ്മത്തിൽ വസിക്കുന്നവൾ.
14. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
മൂലാധാരചക്രത്തിൽ പൃഥിവീതത്വത്തേയും മണിപൂരചക്രത്തിൽ ജല തത്വത്തേയും സ്വാധിഷ്ഠാനചക്രത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നി തത്വത്തേയും ഹൃദയാകാശത്തിലുള്ള അനാഹതചക്രത്തിൽ വായുതത്വ-ത്തേയും വിശുദ്ധി-ചക്രത്തിൽ ആകാശതത്വത്തേയും ഭ്രൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിൽ മന-സ്തത്വത്തേയും ഇങ്ങനെ സമസ്തമായ സുഷുമ്നാ മാർഗ്ഗത്തെ ഭേദിച്ച് ആയിരം ഇതളുള്ള താമരപ്പൂവിൽ വിജനത്തിൽ ഭർത്താവിനോടുകൂടി വിഹരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം.
15. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം-10
സുധാധാരാസാരൈശ്ചരണയുഗളാന്തർവിഗളിതൈഃ
പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ .
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമധ്യുഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി .. 10..
അന്വയം:
ചരണയുഗളാന്തർവിഗളിതൈഃ സുധാധാരാ ആസാരൈ: പ്രപഞ്ചം സിഞ്ചന്തീ; പുനരപി രസാമ്നായ മഹസഃ സ്വാം ഭൂമിം അവാപ്യ സ്വം ആത്മാനം ഭുജഗനിഭം അധ്യുഷ്ടവലയം കൃത്വാ കുഹരിണി കുലകുണ്ഡേ പൗ(ത്വം) സ്വപിഷി.
അർത്ഥം:
(അവിടുത്തെ)ചരണയുഗ്മത്തിൽനിന്നും പ്രവഹിക്കുന്ന അമൃതകിരണവൃഷ്ടി-യാൽ (ശരീരത്തിലെ) നാഡീവ്യൂഹത്തെ മുഴുവൻ പോഷിപ്പിച്ചുകൊണ്ട് ഭാസുര-മായ ചാന്ദ്രമണ്ഡലത്തിൽ നിന്നും വീണ്ടും സ്വസ്ഥാന (മൂലാധാരം)ത്തേയ്ക്കുള്ള പ്രയാണത്തിനൊടുവിൽ കുലകുണ്ഡത്തിലുള്ള സൂക്ഷ്മരന്ധ്രത്തിൽ മൂന്നര-ച്ചുറ്റുള്ള സർപ്പത്തിന്റെ ആകൃതി പൂണ്ട് (അവിടുന്ന്) നിദ്ര കൊള്ളുന്നു.
----------------------------------------------------------------------------------------
1.സുധാധാരാ ആസാരൈ: - ദേവി ചൊരിയുന്ന അമൃതധാരയാൽ…
2.പ്രപഞ്ചം - നാഡീ വ്യൂഹം. ആറ് ചക്രങ്ങളിലൂടെയും മൂന്നു ഗ്രന്ഥി-കളിലൂടെയും കടന്നുപോകുന്ന പ്രധാന നാഡിയായ സുഷുമ്നയിൽനിന്ന് ശാഖോപശാഖകളായി 72,000 നാഡികൾ ശരീരത്തിന്റെ മുക്കിലും മൂലയിലും ജീവചൈതന്യം എത്തിയ്ക്കുന്നു.
3. രസാമ്നായ മഹസ്- തന്ത്രശാസ്ത്രങ്ങളിൽ ചന്ദ്രൻ ഈ പേരിലാണ് അറിയപ്പെടുന്നത്.
4. കുലകുണ്ഡം-
മൂലാധാരപദ്മത്തിലെ മഞ്ജരിയുടെ നടുവിലുള്ള ബിന്ദു. ലളിതാസഹസ്ര-നാമം - 440- കുലകുണ്ഡാലയാ- കുലകുണ്ഡം ആലയമാക്കിയവൾ.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
പാദാരവിന്ദങ്ങളുടെ അന്തർഭാഗത്തിൽനിന്ന് ഒഴുകുന്നവയായ അമൃതധാരാ-പ്രവാഹങ്ങളാൽ പ്രപഞ്ചത്തെ (ധ്യാനിയ്ക്കുന്ന ഉപാസകന്‍റെ ദേഹാന്തർ-ഭാഗത്തിലുള്ള നാഡീസമൂഹത്തെ) നനയ്ക്കുന്നവളായ മഹാദേവിയ്ക്ക് നമസ്കാരം; അമൃതാധിക്യത്തോടുകൂടിയ ചന്ദ്രമണ്ഡലത്തിൽനിന്ന് (ശിരസ്സിലെ സഹസ്രദളപദ്മത്തിൽനിന്ന്) തന്‍റെ അധിവാസസ്ഥാനമായ മൂലാധാരചക്രത്തെ വീണ്ടും പ്രാപിച്ച് സർപ്പസദൃശമായതും മൂന്നര ചുറ്റായ മണ്ഡലാകാര-ത്തോടുകൂടിയതുമായ തന്‍റെ രൂപത്തെ കൈക്കൊണ്ട് സൂക്ഷ്മരന്ധ്ര-ത്തോടുകൂടിയ മൂലാധാരചക്രത്തിൽ ഉറങ്ങുന്ന മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം-11
ചതുർഭിഃ ശ്രീകണ്ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി
പ്രഭിന്നാഭിഃ ശംഭോർനവഭിരപി മൂലപ്രകൃതിഭിഃ .
ചതുശ്ചത്വാരിംശദ്വസുദലകലാശ്രത്രിവലയ-
ത്രിരേഖാഭിഃ സാർധം തവ ശരണകോണാഃ പരിണതാഃ .. 11..
അന്വയം:
ചതുർഭിഃ ശ്രീകണ്ഠൈഃ , പഞ്ചഭിരപി ശിവയുവതിഭിഃ , പ്രഭിന്നാഭിഃ ശംഭോ: നവഭി: അപി മൂലപ്രകൃതിഭിഃ, ചതുശ്ചത്വാരിംശത് വസുദല കലാശ്ര ത്രിവലയ ത്രിരേഖാഭിഃ സാർധം തവ ശരണകോണാഃ പരിണതാഃ.
അർത്ഥം:
നാല് ശ്രീകണ്ഠ(ശിവാത്മക)ത്രികോണങ്ങളും അഞ്ച് ശിവയുവതി (ശക്ത്യാത്മക) ത്രികോണങ്ങളും ചേർന്നുള്ള, ശംഭു എന്ന ബിന്ദുവിൽനിന്ന് വ്യത്യസ്തമായ മൂല-പ്രകൃതിയുടേതടക്കം ഒമ്പത് ത്രികോണങ്ങളും എട്ടും പതിനാറും ഇതളുകൾ വീതമുള്ള രണ്ടു പദ്മങ്ങളും മൂന്ന് വൃത്തങ്ങളും മൂന്ന് വരകളും കൂടി നാൽപ്പത്തിനാലു കോശങ്ങൾ ചേർന്ന് അവിടുത്തെ ശരണകോണങ്ങൾ പൂർണമാവുന്നു.
കുറിപ്പ്: താന്ത്രിക-സാംഖ്യശാസ്ത്രങ്ങൾ അനുസരിച്ചുള്ള വളരെ സങ്കീർണമായ ഒരു ഗണിതമാണ് ശ്രീചക്രത്തിന്റെ ഘടന. നാൽപ്പത്തിനാല് ത്രികോണങ്ങൾ അഥവാ കോശങ്ങൾ എന്ന കണക്ക് വിശദീകരിയ്ക്കുക എളുപ്പമല്ല. സൗന്ദര്യ-ലഹരിയെക്കുറിച്ചുള്ള ഒരു സാമാന്യപഠനമേ ഇവിടെ ഉദ്ധേശിച്ചിട്ടുള്ളു.
1. ഈ ശ്ലോകത്തിൽ വരുന്ന സംഖ്യകൾ: ചതുർ…4; പഞ്ച…..5; നവ….. 9; ചതുശ്ചത്വാരിംശത് ..44; വസു…..8;കല……16
2. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ബിന്ദുസ്ഥാനമാകുന്ന ശരണവും കോണങ്ങളും നാലു ശിവചക്രങ്ങളെക്കൊണ്ടും അതിൽനിന്നും വ്യത്യസ്തങ്ങളായ അഞ്ച് ശക്തി-ചക്രങ്ങളെക്കൊണ്ടും ഉണ്ടാകുന്ന ഒമ്പത് പ്രപഞ്ചമൂലകാരണങ്ങളെക്കൊണ്ട് അഷ്ഠഷോഡശദളവൃത്തത്രയഭൂപുരത്രയങ്ങളോടുകൂടി നാല്പത്തിനാലാ-കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
3. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 12
ത്വദീയം സൗന്ദര്യം തുഹിനഗിരികന്യേ തുലയിതും
കവീന്ദ്രാഃ കല്പന്തേ കഥമപി വിരിഞ്ചിപ്രഭൃതയഃ .
യദാലോകൗത്സുക്യാദമരലലനാ യാന്തി മനസാ
തപോഭിർദുഷ്പ്രാപാമപി ഗിരിശസായുജ്യപദവീം .. 12..
അന്വയം:
തുഹിനഗിരികന്യേ! വിരിഞ്ചി പ്രഭൃതയഃ കവീന്ദ്രാഃ ത്വദീയം സൗന്ദര്യം കഥമപി കല്പന്തേ. യത് ആലോകൗത്സുക്യാത് അമരലലനാ: തപോഭി: അപി ദുഷ്പ്രാപാം ഗിരിശസായുജ്യപദവീം മനസാ യാന്തി.
അർത്ഥം:
ഹിമഗിരിതനയേ! ബ്രഹ്മാവ് തുടങ്ങിയ കവിവര്യന്മാർ(പോലും) വർണ്ണിക്കുവാനാവാതെ വിഷമിക്കുന്ന അവിടുത്തെ (അഭൗമ)സൗന്ദര്യത്തെ കൺകുളിർക്കെ കണ്ടാസ്വദിക്കാനുള്ള ഔത്സുക്യം കൊണ്ട് ദേവസുന്ദരിമാർ, ഉഗ്ര തപസ്സ് കൊണ്ടുപോലും നേടാനാവാത്ത, പരമേശ്വരനുമായുള്ള താദാത്മ്യം പ്രാപിക്കുക വഴി മാത്രം ലഭിക്കുന്ന സായുജ്യം, മനസ്സിൽ സങ്കൽപ്പിക്കുന്നു.
—-------------------------------------------------------------------------------------------------
1. ലളിതാസഹസ്രനാമം - 48 -മഹാലാവണ്യശേവധി: സർവവിധ ലാവണ്യങ്ങളുടേയും- സൗന്ദര്യവിശേഷങ്ങളുടേയും-കലവറ.
2. ലളിതാസഹസ്രനാമം -703- സർവമോഹിനീ - സർവജനങ്ങളേയും മോഹിപ്പിക്കുന്നവൾ.
3. ലളിതാസഹസ്രനാമം -721- കോമളാംഗീ - മനോഹരമായ അംഗങ്ങളോടു-കൂടിയവൾ.
4.ലളിതാസഹസ്രനാമം-437-കോമളാകാരാ-മനോഹരമായ ആകൃതിയോടുകൂടിയവൾ.
5. ലളിതാസഹസ്ര നാമം -954- ശംഭുമോഹിനീ - കാമവൈരിയായ ശംഭു (ശിവൻ)വിനുപോലും മോഹം ജനിപ്പിക്കുന്നവൾ.
6. ലളിതാസഹസ്ര നാമം -969- സുവേഷാഢ്യാ- വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അത്യാകർഷകമായി കാണപ്പെടുന്നവൾ.
7. വിരിഞ്ചി പ്രഭൃതയഃ കവീന്ദ്രാഃ - പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരങ്ങളായ ജീവികളുടെ സൃഷ്ടി നടത്തുന്ന ബ്രഹ്മാവ് തന്നെയാണ് കവികളിൽ പ്രഥമ സ്ഥാനത്തിനർഹൻ. മാത്രമല്ല, കവിത്വത്തിന്റെ ഉത്തമോദാഹരണമായി പരിഗണിക്കപ്പെടുന്ന വേദങ്ങളുടെ സൃഷ്ടാവും ബ്രഹ്മാവ് തന്നെയാണല്ലോ.
8. മനസാ……ദേവാംഗനകൾ മനസ്സുകൊണ്ട് ദേവിയെ പ്രകീർത്തിച്ച് ശിവന്റെ പ്രീതി നേടുവാൻ പ്രയോഗിക്കുന്ന ‘ധ്യാനയോഗം’ മഹാ താപസന്മാർക്കുപോലും ദുഷ്പ്രാപമത്രേ.
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സൗന്ദര്യത്തെ ഉപമിച്ച് വർണ്ണിയ്ക്കുന്നതിന് ബ്രഹ്മദേവൻ മുതലായ ശ്രേഷ്ഠന്മാരായ കവികൾപോലും സമർത്ഥന്മാരായി ഭവിയ്ക്കുന്നില്ലയോ ആ ഹിമവത്പുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം: ഏതൊരു ദേവിയുടെ സൗന്ദര്യത്തെ ദർശിയ്ക്കാനുള്ള ആഗ്രഹം നിമിത്തം തപോവൃത്തികളാൽപോലും പ്രാപിയ്ക്കുവാൻ കഠിനമായ പരമസായൂജ്യ പദവിയെ ദേവസുന്ദരിമാർ പ്രാപിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
10. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 13
നരം വർഷീയാംസം നയനവിരസം നർമസു ജഡം
തവാപാംഗാലോകേ പതിതമനുധാവന്തി ശതശഃ .
ഗലദ്വേണീബന്ധാഃ കുചകലശവിസ്രസ്തസിചയാ
ഹഠാത് ത്രുട്യത്കാഞ്ച്യോ വിഗലിതദുകൂലാ യുവതയഃ .. 13..
അന്വയം :
തവ അപാംഗാലോകേ പതിതം, വർഷീയാംസം, നയനവിരസം, നർമസു ജഡം നരം ഗലത് വേണീബന്ധാഃ കുചകലശവിസ്രസ്തസിചയാ ഹഠാത് ത്രുട്യത് കാഞ്ച്യോ വിഗലിതദുകൂലാ ശതശഃ യുവതയഃ അനുധാവന്തി.
അർത്ഥം:
ഒരാൾ പടുവൃദ്ധനോ, കാണാൻ തീരെ കൊള്ളാത്തവനോ, കാമാദി വിഷയങ്ങളിൽ വിരക്തനോ ആവട്ടെ, അയാളുടെ മേൽ അവിടുത്തെ കൃപാ-കടാക്ഷത്തിന്റെ നിഴൽ വീണാൽപ്പോലും നൂറുകണക്കിന് യുവതികൾ അഴിഞ്ഞുലഞ്ഞ മുടിക്കെട്ടോടേയും കുചകുംഭങ്ങളിൽനിന്നും തെന്നിമാറിയ കച്ചയോടേയും പൊട്ടിച്ചിതറിയ അരഞ്ഞാണത്തോടേയും ഊർന്നിറങ്ങിയ പട്ടുടയാടയോടേയും അയാളെ വിടാതെ പിന്തുടരുന്നു.
—------------------------------------------------------------------------------------------------
1. അനുധാവന്തി…ഒട്ടും തന്നെ ആകർഷണീയസൗകുമാര്യം ഇല്ലാത്ത ഒരു പുരുഷനെപ്പോലും സുന്ദരിമാരുടെ മനം കവരുന്ന കാമദേവനാക്കി മാറ്റാൻ കെല്പുള്ളതാണ് ദേവിയുടെ കടാക്ഷം.
2. നർമസു ജഡം…ജീവജാലങ്ങളിൽ കാമവാസന ഉണർത്തുന്നതും സൃഷ്ടിയുടെ ഭാഗം തന്നെയാണ്. ഇതിനെ മദനപ്രയോഗം എന്ന് പറയുന്നു.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കടാക്ഷവീക്ഷണത്തിൽപ്പെട്ട അത്യന്തം വൃദ്ധനും കാഴ്ച്ചയ്ക്ക് കൗതുകമില്ലാത്തവനുമായ മനുഷ്യനെ അഴിഞ്ഞുവീഴുന്ന തല-മുടിയോടും സ്തനകുംഭങ്ങളിൽനിന്ന് കിഴിഞ്ഞുവീഴുന്ന വസ്ത്രങ്ങളോടും പെട്ടെന്ന് പൊട്ടിയ അരഞ്ഞാണുകളോടും കുത്തഴിഞ്ഞ വെൺപട്ടോടുകൂടിയ-വരുമായി അനവധി യുവതികൾ പിന്തുടർന്നോടുന്നുവോ ആ മഹാ-ദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 14
ക്ഷിതൗ ഷട്പഞ്ചാശദ് ദ്വിസമധികപഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധികപഞ്ചാശദനിലേ .
ദിവി ദ്വിഷ്ഷട്ത്രിംശന്മനസി ച ചതുഷ്ഷഷ്ടിരിതി യേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം .. 14..
അന്വയം:
ക്ഷിതൗ - ഷട്പഞ്ചാശത്, ഉദകേ - ദ്വിസമധികപഞ്ചാശത്, ഹുതാശേ ദ്വാഷഷ്ടി:,
അനിലേ - ചതുരധികപഞ്ചാശത്, ദിവി ദ്വിഷ്ഷട്ത്രിംശത്, മനസി ച ചതുഷ്ഷഷ്ടി: ഇതി യേ മയൂഖാ: തേഷാം അപി ഉപരി തവ പാദാംബുജയുഗം.
അർത്ഥം:
ഭൂതത്വാധിഷ്ഠിതമായ (മൂലാധാരത്തിൽ) അൻപത്തിആറും, ജലതത്വാ-ധിഷ്ഠിതമായ (മണിപൂരകത്തിൽ) അൻപത്തി രണ്ടും, അഗ്നിതത്വാധിഷ്ഠിതമായ (സ്വാധിഷ്ഠാനത്തിൽ) അറുപത്തിരണ്ടും, വായുതത്വാധിഷ്ഠിതമായ (അനാഹത-ത്തിൽ) അൻപത്തിനാലും, ആകാശതത്വാധിഷ്ഠിതമായ (വിശുദ്ധിയിൽ) എഴുപത്തിരണ്ടും, മനസ്തത്വാധിഷ്ഠിതമായ(ആജ്ഞയിൽ)അറുപത്തിനാലും- എന്നിങ്ങനെയാണ് ഈ രശ്മികൾ. (എന്നാൽ) ഇവയ്ക്കെല്ലാം അതീതമായി അവിടത്തെ പാദപങ്കജങ്ങൾ വിരാജിക്കുന്നു.
-------------------------------------------------------------------------------------------
1. ഈ ശ്ലോകത്തിലെ സംഖ്യകൾ: ഷട്പഞ്ചാശത്-56; ദ്വിസമധികപഞ്ചാശത്-52; ദ്വാഷഷ്ടി: - 62; ചതുരധികപഞ്ചാശത് - 54; ദ്വിഷ്ഷട്ത്രിംശത്- (2×36) = 72; ചതുഷ്ഷഷ്ടി: - 64. ആകെ - 360
2. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ രണ്ടു പാദപദ്മങ്ങൾ ഭൂതത്വാത്മകമായ മൂലാ-ധാരത്തിൽ അമ്പത്തിയാറും ജലതത്വാത്മകമായ മണിപൂരത്തിൽ അമ്പത്തി-രണ്ടും അഗ്നിതത്വാത്മകമായ സ്വാധിഷ്ഠാനത്തിൽ അറുപത്തിരണ്ടും വായു-തത്വാത്മകമായ അനാഹതത്തിൽ അമ്പത്തിനാലും ആകാശതത്വാത്മകമായ വിശുദ്ധിയിൽ എഴുപത്തിരണ്ടും മനസ്തത്വാത്മകമായ ആജ്ഞാചക്രത്തിൽ അറുപത്തിനാലും കിരണങ്ങളുടെ എല്ലാം ഉപരി (അതായത് സഹസ്രദള പദ്മത്തിലുള്ള സുധാസിന്ധു മദ്ധ്യത്തിൽ) വർത്തിയ്ക്കുന്നുവോ ആ
മഹാദേവിയ്ക്ക് നമസ്കാരം
3. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 15
ശരജ്ജ്യോത്സ്നാശുദ്ധാം ശശിയുതജടാജൂടമകുടാം
വരത്രാസത്രാണസ്ഫടികഘടികാപുസ്തകകരാം .
സകൃന്ന ത്വാ നത്വാ കഥമിവ സതാം സംന്നിദധതേ
മധുക്ഷീരദ്രാക്ഷാമധുരിമധുരീണാഃ ഫണിതയഃ .. 15..
അന്വയം:
ശരത് ജ്യോത്സ്നാശുദ്ധാം, ശശിയുതജടാജൂടമകുടാം, വരത്രാസത്രാണ-സ്ഫടികഘടികാപുസ്തകകരാം ത്വാ നത്വാ മധുക്ഷീരദ്രാക്ഷാമധുരി-മധുരീണാഃ ഇവ ഫണിതയഃ കഥം സതാം സകൃത് ന സന്നിദധതേ?
അർത്ഥം:
ശരത്കാലപൂർണചന്ദ്രനെപ്പോലെ വിളങ്ങുന്ന, തിങ്കൾക്കല ചൂടിയ ജടാ-കേശാലങ്കാരത്തോടുകൂടിയ, വരദാഭയമുദ്രകളും സ്ഫടികമാലയും ഗ്രന്ഥവും കൈകളിൽ ധരിച്ച അവിടുത്തെ നമിക്കുന്ന ഏത് സജ്ജനത്തിനാണ് തേനും പാലും മുന്തിരിപ്പഴവും പോലെ മാധുര്യമൂറുന്ന വാക്കുകൾ പ്രവഹിക്കാത്തത്?
-------------------------------------------------------------------------------------------
1. ലളിതാസഹസ്ര നാമം -129- ശരച്ചന്ദ്രനിഭാനനാ- ശരത്കാലത്തെ തെളിഞ്ഞ ആകാശത്ത് വിളങ്ങുന്ന പൂർണചന്ദ്രനെ-പ്പോലെയുള്ള മുഖത്തോടു കൂടിയവൾ.
2. ലളിതാസഹസ്ര നാമം -592- ചന്ദ്രനിഭാ- ചന്ദ്രന് തുല്യമായ പ്രഭയുള്ളവൾ.
3. ലളിതാസഹസ്ര നാമം -243- ചാരുചന്ദ്രകലാധരാ- അതിസുന്ദരമായ ചന്ദ്രക്കല ചൂടിയ…
4. ലളിതാസഹസ്ര നാമം -ധ്യാനശ്ലോകം-1- “........താരാനായക ശേഖരാം..” -ശിഖരത്തിൽ- തലയിൽ- താരാനായകനെ- ചന്ദ്രനെ- ചൂടിയവളെ….സാത്വിക ഭാവത്തിൽ ദേവിയുടെ ഉപാസകന് ക്രിയാശക്തി ലഭിക്കുന്നു. ഇതിനെ ‘സാരസ്വത പ്രയോഗ’മെന്ന് പറയുന്നു.
5.ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ശരത്കാലചന്ദ്രികപോലെ വെളുത്തനിറത്തോടുകൂടിയും ചന്ദ്രക്കലയാൽ അലങ്കരിയ്ക്കപ്പെട്ട മകുടത്തോടുകൂടിയും വരമുദ്ര, അഭയമുദ്ര, സ്ഫടിക-ജപമാല, പുസ്തകം എന്നിവയെ നാല് കൈകളിൽ ധരിച്ചും ഇരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവിയെ ഒരിയ്ക്കൽ നമ-സ്കരിച്ചിട്ട് സജ്ജനങ്ങൾക്ക് തേൻ, പാല്, മുന്തിരിങ്ങാപ്പഴം എന്നിവയുടെ മാധുര്യത്തിനൊക്കുന്ന മധുരമായ വാക്കുകൾ സ്വാധീനമാകുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 16
കവീന്ദ്രാണാം ചേതഃകമലവനബാലാതപരുചിം
ഭജന്തേ യേ സന്തഃ കതിചിദരുണാമേവ ഭവതീം .
വിരിഞ്ചിപ്രേയസ്യാസ്തരുണതരശൃംഗാരലഹരീ-
ഗഭീരാഭിർവാഗ്ഭിർവിദധതി സതാം രഞ്ജനമമീ .. 16..
അന്വയം:
കവീന്ദ്രാണാം കമലവനബാലാതപരുചിം യേ കതിചിത് സന്തഃ അരുണാം ഏവ ഭജന്തേ, അമീ വിരിഞ്ചിപ്രേയസ്യാ: തരുണതര-ശൃംഗാരലഹരീ ഗഭീരാഭി: വാഗ്ഭി: സതാം രഞ്ജനം വിദധതി.
അർത്ഥം:
കവിപുംഗവന്മാരുടെ മനസ്സാകുന്ന താമരപ്പൊയ്കയ്ക്ക് പ്രഭാതസൂര്യന്റെ അരുണിമ ചാർത്തുന്നതിനാൽ ‘അരുണാ’ എന്ന് അവിടുത്തെ വാഴ്ത്തുന്ന ചില സഹൃദയർ ബ്രഹ്മദേവന്റെ പ്രിയതമയായ സരസ്വതീദേവിയുടെ താരുണ്യ-ശൃംഗാരവാഗ്ധോരണിയാൽ അനുഗ്രഹീതരായി സജ്ജനങ്ങൾക്ക് ആഹ്ലാദമേകുന്നു.
—----------------------------------------------------------------------------------------
1. അരുണാം ഏവ…. ലളിതാസഹസ്ര നാമം -006- ഉദ്യദ്ഭാനുസഹസ്രാഭാ-
ഉദിച്ചുയരുന്ന ഒരായിരം സൂര്യന്മാരുടെ പ്രഭയോടുകൂടിയവൾ.
2. ശൃംഗാരലഹരീ… ലളിതാസഹസ്ര നാമം -376- ശൃംഗാരരസസമ്പൂർണ്ണാ-
നവരസങ്ങളിൽ രാജനാണ് ശൃംഗാരം. കാമുകീ-കാമുകബന്ധത്തിനു മാത്രമല്ല; ഏതു മാനുഷിക ബന്ധത്തേയും ഊഷ്മളമാക്കുന്നത് ശൃംഗാരരസമാണ്.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയെ കവിശ്രേഷ്ഠന്മാരുടെ മനസ്സുകളാകുന്ന താമരപ്പൂ-സമൂഹങ്ങൾക്ക് ബാലസൂര്യകാന്തിയായ അരുണവർണത്തോടുകൂടിയിരി-യ്ക്കുന്നതായി ചില സജ്ജനങ്ങൾ ഭജിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം; സഹൃദയന്മാരുടെ ഹൃദയാഹ്ളാദത്തെ ഉണ്ടാക്കുന്ന ബ്രഹ്മദേവ-പത്നിയായ സരസ്വതീദേവിയുടെ താരുണ്യാധിക്യത്തിൽ ഉണ്ടാകുന്ന ശൃംഗാരരസപ്രവാഹം പോലെ ഗംഭീരങ്ങളായ ആശയങ്ങളോടുകൂടിയ വാക്കുകളെ പ്രധാനം ചെയ്യുന്ന മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 17
സവിത്രീഭിർവാചാം ശശിമണിശിലാഭംഗരുചിഭിഃ
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി സഞ്ചിന്തയതി യഃ .
സ കർതാ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിഃ വചോഭിർവാഗ്ദേവീവദനകമലാമോദമധുരൈഃ .. 17..
അന്വയം:
ജനനി! യഃ ശശിമണിശിലാഭംഗരുചിഭിഃ വാചാം സവിത്രീഭിഃ: വശിന്യാദ്യാഭിഃ: സഞ്ചിന്തയതി, സ: വാഗ്ദേവീവദനകമലാമോദമധുരൈഃ മഹതാം ഭംഗിരുചിഭിഃ വചോഭിഃ: കാവ്യാനാം കർതാ ഭവതി.
അർത്ഥം:
അല്ലയോ ജഗന്മാതാവേ! മുറിച്ച ചന്ദ്രകാന്തക്കല്ലുപോലെ ഒളി മിന്നുന്ന വാക്കുകളുടെ അധിദേവതകളായ വശിനീ തുടങ്ങിയ ദേവതകളോടൊപ്പം ആരാണോ അവിടുത്തെ ഉപാസിയ്ക്കുന്നത്, അവർക്ക് വാഗ്ദേവവതയായ സരസ്വതിയുടെ വദനപങ്കജത്തിൽനിന്നുതിരുന്ന മധുരസുരഭിലമായ വാക്കുകൾ-കൊണ്ട് മഹത്തായ കാവ്യങ്ങൾ രചിയ്ക്കാൻ കഴിയും.
-------------------------------------------------------------------------------------------
1. ജനനി! - ലളിതാസഹസ്രനാമം -823- ജനനീ- ബ്രഹ്മാവ് മുതൽ ചെറു കീടങ്ങൾ വരെയുള്ള സകലത്തിനും അമ്മയായുള്ളവൾ.
2. സവിത്രീ- ലളിതാസഹസ്രനാമം -826- പ്രസവിത്രീ- അണ്ഡകടാഹങ്ങളെ പ്രസവിക്കുന്നവൾ. ജഗന്മാതാവ്.
3. വശിന്യാദ്യാഭിഃ -അഷ്ട വാഗ്ദേവതകൾ. ഇവർ സംസ്കൃതഭാഷയിലെ അക്ഷരസമൂഹങ്ങളുടെ അധിദേവതകളാണ്.
‘അ’ വർഗം – വശിനീ; ‘ക’ വർഗം – കാമേശ്വരീ; ‘ച’ വർഗം – മോദിനീ;
‘ട’ വർഗം – വിമലാ; ‘ത’ വർഗം – അരുണാ; ‘പ’ വർഗം - ജയിനീ
‘യ’ വർഗം - സർവേശ്വരീ; ‘ശ’ വർഗം - കൗളിനീ.
4. വാഗ്ദേവീ…ലളിതാസഹസ്രനാമം -350-വാഗ് വാദിനീ-സന്ദർഭോചിതമായി വാക്കുകൾ പ്രയോഗിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നവൾ.
5. വാഗ്ദേവീ… ലളിതാസഹസ്രനാമം-640-വാഗധീശ്വരീ- വാക്കുകളുടെ അധീശത്വമുള്ളവൾ.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
വാക്കുകളുടെ ജനനികളായ് ചന്ദ്രകാന്തകല്ലിന്‍റെ ഖണ്ഡംപോലെ ശുഭ്ര-വർണ്ണകളായിരിയ്ക്കുന്ന വശിന്യാദിവാഗ്ദേവതകളോടുകൂടിയിരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം; മഹത്തുക്കളായ കവിശ്രേഷ്ഠന്മാരുടെ രചനാ-രീതിയുടെ രുചിയുള്ളവയായ് സരസ്വതീദേവിയുടെ വദനാരവിന്ദ-സൗരഭ്യത്താൽ മനോഹരമായിരിയ്ക്കുന്ന വാക്കുകളോടുകൂടിയ കാവ്യ-രചനാനൈപുണ്യം നൽകുന്ന മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 18
തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിഃ
ദിവം സർവാമുർവീമരുണിമനിമഗ്നാം സ്മരതി യഃ
ഭവന്ത്യസ്യ ത്രസ്യദ്വനഹരിണശാലീനനയനാഃ
സഹോർവശ്യാ വശ്യാഃ കതി കതി ന ഗീർവാണഗണികാഃ.. ..18..
അന്വയം:
യഃ തരുണതരണിശ്രീസരണിഭിഃ തനുച്ഛായാഭിഃ തേ ദിവം സർവാം ഉർവീം അരുണിമനിമഗ്നാം സ്മരതി, അസ്യ ത്രസ്യത് വനഹരിണശാലീന-നയനാഃ ഉർവശ്യാ: സഹ കതി കതി ഗീർവാണഗണികാഃ വശ്യാഃ ന ഭവന്തി?
അർത്ഥം:
ആരാണോ, ബാലാർക്കന്റെ ശ്രീയെഴുന്ന കിരണങ്ങളാൽ വിളങ്ങുന്ന അവിടുത്തെ ദേഹകാന്തിയാൽ സ്വർഗവും നരകവും മുഴുവനും അരുണിമയിൽ മുങ്ങിയതായി സങ്കല്പിയ്ക്കുന്നത്, അവൻ ത്രസിക്കുന്ന കണ്ണുകളോടുകൂടിയ കാട്ടുമാൻപേടകളെപ്പോലെയുള്ള, ഉർവശി തുടങ്ങിയ എത്രയോ ദേവസുന്ദരിമാരാൽ(പ്പോലും) ആകർഷിയ്ക്കപ്പെടുന്നു.
-------------------------------------------------------------------------------------------
1. തരുണതരണിശ്രീസരണിഭിഃ - ലളിതാ സഹസ്രനാമം - 922- തരുണാദിത്യപാടലാ- മധ്യാഹ്നസൂര്യനെപ്പോലെ വെള്ള കലർന്ന ചുവപ്പു നിറമുള്ള…
2. അരുണിമനിമഗ്നാം…. ലളിതാ സഹസ്രനാമം-037-
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടിതടീ- അരുണനെപ്പോലെ, ചുവന്ന കൗസുംഭ(കുയുമ്പ)പുഷ്പങ്ങളുടെ ചാറുകൊണ്ട് നിറം പിടിപ്പിച്ച വസ്ത്രത്തിൽ വിളങ്ങുന്ന അരക്കെട്ടോടുകൂടിയവൾ.
3. ലളിതാ സഹസ്രനാമം-499-രക്തവർണ്ണാ- ചുവന്ന നിറമുള്ളവൾ.
4. ലളിതാ സഹസ്രനാമം-49-സർവാരുണാ-സർവം ചുവപ്പുമയമായവൾ.
സ്ഥൂലസങ്കൽപ്പത്തിൽ ദേവിയുടെ നിറം, മാല, ആഭരണങ്ങൾ, ഉടയാടകൾ എല്ലാം ചുവപ്പാണ്. സൂക്ഷ്മഭാവത്തിൽ രജോഗുണത്തിൽ വർത്തിക്കുന്നതിനാൽ ചുവന്ന നിറമാണ്.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ദേഹകാന്തിയാൽ ബാലാദിത്യശോഭാസൗഭാഗ്യ-ത്തോടുകൂടിയ ആകാശത്തെയും സമസ്തഭൂമിയേയും ചുവന്ന കാന്തിയിൽ മുങ്ങിയതായി ധ്യാനിയ്ക്കുന്നവന് വനമാനുകളുടെ സുന്ദരമായ കാതരനയന-ങ്ങളോടുകൂടിയ ഉർവശി മുതലായവർ വശ്യകളായി ഭവിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 19
മുഖം ബിന്ദും കൃത്വാ കുചയുഗമധസ്തസ്യ തദധോ
ഹരാർധം ധ്യായേദ്യോ ഹരമഹിഷി തേ മന്മഥകലാം .
സ സദ്യഃ സംക്ഷോഭം നയതി വനിതാ ഇത്യതിലഘു;
ത്രിലോകീമപ്യാശു ഭ്രമയതി രവീന്ദുസ്തനയുഗാം .. 19..
അന്വയം:
ഹരമഹിഷി! യ: മുഖം ബിന്ദും കൃത്വാ തസ്യ അധ: കുചയുഗം തദ് അധ: ഹരാർധം തേ മന്മഥകലാം ധ്യായേത്, സ: വനിതാ: സദ്യഃ അതിലഘു ഇതി സംക്ഷോഭം നയതി; രവീന്ദുസ്തനയുഗാം ത്രിലോകീം അപി ആശു ഭ്രമയതി.
അർത്ഥം:
അല്ലയോ മഹേശ്വരന്റെ മഹാറാണി! ശ്രീചക്രത്തിന്റെ ബിന്ദുവായി മുഖത്തേയും അതിനു താഴെ സ്തനങ്ങളേയും അതിനും താഴെ അർദ്ധനാരീ-ശ്വരനേയും അവിടുത്തെ മന്മഥകലയോടുകൂടി ആരാണോ ധ്യാനിക്കുന്നത്, അവന് സ്ത്രീജനങ്ങളിൽ വികാരവിക്ഷോഭങ്ങൾ ജനിപ്പിക്കുക എന്നത് എത്രയോ നിസ്സാരമായ കാര്യമാണ്; സൂര്യചന്ദ്ര-ന്മാർ സ്തനങ്ങളായുള്ള, സ്ത്രീരൂപത്തിലുള്ള മൂന്നു ലോകങ്ങളേയും (അവൻ) പെട്ടെന്നുതന്നെ ഭ്രമിപ്പിക്കുന്നു.
—----------------------------------------------------------------------------------------
1. ഹരമഹിഷി! - ലളിതാസഹസ്രനാമം -233- മഹാകാമേശമഹിഷീ-മഹാകാമേശന്റെ-ശിവന്റെ-മഹിഷി- മഹാരാജ്ഞി.
2. മന്മഥകലാം-ലളിതാസഹസ്രനാമം -322-കാമകലാരൂപാ- കാമകലയുടെ രൂപത്തിൽ വർത്തിക്കുന്നവൾ.
3.ഹരാർധം-ലളിതാസഹസ്രനാമം -861-കാന്താർദ്ധവിഗ്രഹാ- കാന്തന്റെ അർദ്ധ വിഗ്രഹത്തോടുകൂടിയവൾ -അർദ്ധനാരീശ്വരവിഗ്രഹം.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ബിന്ദുസ്ഥാനത്തിൽ മുഖത്തേയും അതിന്‍റെ താഴെയായി സ്തനയുഗത്തേയും അതിനും താഴെ ത്രികോണത്തേയും എന്നിങ്ങനെ ഏതൊരു ദേവിയുടെ മന്മഥ-കലാധ്യാനത്താൽ സ്ത്രീകളെ സംക്ഷോഭിപ്പിയ്ക്കുന്നു എന്ന് മാത്രമല്ല തുടർ-ദ്ധ്യാനത്താൽ സൂര്യചന്ദ്രന്മാരാകുന്ന രണ്ടുസ്തനങ്ങളോടുകൂടിയ ത്രൈലോക്യ-ത്തെയും ഭ്രമിപ്പിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം
5. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം - 20
കിരന്തീമംഗേഭ്യഃ കിരണനികുരംബാമൃതരസം
ഹൃദി ത്വാമാധത്തേ ഹിമകരശിലാമൂർതിമിവ യഃ .
സ സർപാണാം ദർപം ശമയതി ശകുന്താധിപ ഇവ
ജ്വരപ്ലുഷ്ടാൻ ദൃഷ്ട്യാ സുഖയതി സുധാധാരസിരയാ .. 20..
അന്വയം:
കിരണനികുരംബാമൃതരസം അംഗേഭ്യഃ കിരന്തീം, ഹിമകരശിലാമൂർതിം ഇവ യഃ ത്വാം ഹൃദി ആധത്തേ സ: ശകുന്താധിപ: ഇവ സർപാണാം ദർപം ശമയതി; ജ്വരപ്ലുഷ്ടാൻ സുധാധാരസിരയാ ദൃഷ്ട്യാ സുഖയതി.
അർത്ഥം:
അമൃതരസകിരണങ്ങൾ പ്രവഹിക്കുന്ന അവയവങ്ങളോടുകൂടിയ, ചന്ദ്രകാന്ത-ശിലയിൽ തീർത്ത വിഗ്രഹം പോലെ ആരാണോ ഹൃദയത്തിൽ അവിടുത്തെ ഉപാസിയ്ക്കുന്നത്, അവൻ പക്ഷിരാജ(ഗരുഡ)നെപ്പോലെ സർപ്പങ്ങളുടെ ഗർവ്വ് ശമിപ്പിക്കുന്നു; ജ്വരതാപത്താൽ നീറുന്നവന് അവിടുത്തെ കടാക്ഷമാകുന്ന കുളിരമൃത് ധാരയായി സുഖമേകുന്നു.
—----------------------------------------------------------------------------------------
1. സുധാധാരസിരയാ…‘സിരാ’ എന്നാൽ നാഡി. തന്ത്രശാസ്ത്രങ്ങളിൽ യോഗികൾ പറയുന്ന അമൃത നാഡിയാണിത്. അമൃതത്തെ വഹിക്കുന്നതും നാഡീവ്യൂഹത്തിൽ മുഴുവനും വ്യാപിപ്പിക്കുന്നതും ഈ അമൃതനാഡിയാണ്.
2. സുധാധാരസിരയാ…ലളിതാസഹസ്രനാമം-106-സുധാസാരാഭിവർഷിണീ-
അമൃതത്തെ വർഷിക്കുന്നവൾ. (“അമൃതധാര ചൊരിയുന്ന ദേവിയുടെ പാദങ്ങൾ നമ്മളെ നിത്യതൃപ്തരാക്കട്ടെ.”) (തൈത്തിരീയ ബ്രാഹ്മണം)
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
അവയവങ്ങളിൽനിന്ന് കിരണസമൂഹോദ്ഭവമായ അമൃതരസത്തെ വർഷി-യ്ക്കുന്ന ചന്ദ്രകാന്തശിലാപ്രതിമപോലെ ഏതൊരു ദേവിയെ ഹൃദയത്തിൽ ധ്യാനിയ്ക്കുന്നതുകൊണ്ടു പക്ഷിരാജാവായ ഗരുഡൻ സർപ്പങ്ങളുടെ ദർപ്പത്തെ ശമിപ്പിയ്ക്കുന്നതുപോലെ അമൃതാധാരഭൂതയായ നാഡിയോടു-കൂടിയ നോട്ടത്താൽ ജ്വരത്താൽ തപ്തന്മാരായവരെ സുഖ-പ്പെടുത്താനുള്ള കഴിവ് ലഭിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 21
തടില്ലേഖാതന്വീം തപനശശിവൈശ്വാനരമയീം
നിഷണ്ണാം ഷണ്ണാമപ്യുപരി കമലാനാം തവ കലാം .
മഹാപദ്മാടവ്യാം മൃദിതമലമായേന മനസാ
മഹാന്തഃ പശ്യന്തോ ദധതി പരമാഹ്ലാദലഹരീം .. 21..
അന്വയം :
മഹാന്തഃ മൃദിതമലമായേന മനസാ തടില്ലേഖാതന്വീം തപനശശിവൈശ്വാനര-മയീം ഷണ്ണാം അപി ഉപരി കമലാനാം മഹാപദ്മാടവ്യാം തവ കലാം പശ്യന്ത: പരമാഹ്ലാദലഹരീം ദധതി.
അർത്ഥം :
മഹാജനങ്ങൾ മാലിന്യങ്ങളേയും മായാ-മിഥ്യകളേയും മാറ്റിയകറ്റിയ മനസ്സുമായി, മിന്നൽപ്പിണർപോലെ ലാവണ്യമെഴുന്ന മേനിയോടുകൂടി, സൂര്യചന്ദ്രാഗ്നിസ്വരൂപിണിയായി, ആറു ചക്രാധാരങ്ങൾക്കും മുകളിലായി സഹസ്രാര പദ്മത്തിലെ ചന്ദ്ര മണ്ഡലത്തിലെ ‘കല’യിൽ അവിടുത്തെ
ദർശിക്കുന്നവർ പരമാനന്ദസാഗരത്തിൽ ആറാടുന്നു.
—----------------------------------------------------------------------------------------
1.തടില്ലേഖാതന്വീം…മിന്നൽപ്പിണർ പോലെയുള്ള ശരീരത്തോടുകൂടിയവൾ.
2. ലളിതാ സഹസ്രനാമം -107-തടില്ലതാസമരുചി: -മിന്നൽക്കൊടിപോലെ ലാവണ്യവതി. “വിദ്യുല്ലേഖേവ ഭാസുരാ…”(തൈത്തിരീയ ആരണ്യകം).
3.ലളിതാസഹസ്രനാമം -360- തനുമദ്ധ്യാ- തനുവായ-കൃശമായ-അരക്കെട്ടോടു-കൂടിയവൾ. കാഞ്ചിദേശത്ത് ആരാധിക്കപ്പെടുന്ന ഒരു ദേവത കൂടിയാണ് തനുമദ്ധ്യാ.
4. a) ഷണ്ണാം അപി ഉപരി… ആറ് ആധാരങ്ങൾ. (ഒൻപതാം ശ്ലോകത്തിന്റെ വ്യാഖ്യാനം കാണുക).
b)..ലളിതാ സഹസ്രനാമം -108-ഷഡ്ചക്രോപരിസംസ്ഥിതാ- ഷഡാധാരങ്ങൾക്കും മേലെ സ്ഥിതിചെയ്യുന്നവൾ.
5. ലളിതാ സഹസ്രനാമം -240-ചന്ദ്രമണ്ഡലമദ്ധ്യഗാ-
ചന്ദ്രമണ്ഡലത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്നവൾ-
അഹമഗ്നി ശിരോ നിഷ്ഠ: ത്വം സോമ ശിരസി സ്ഥിതാ
അഗ്നിസോമാത്മകം വിശ്വം ആവാഭ്യാം സമധിഷ്ഠിതം. [ശിവ പുരാണം]
(അഗ്നിയുടെ നാളത്തിൽ ഞാനും ചന്ദ്രന്റെ ശിരസ്സിൽ ഭവാനും കുടി-കൊള്ളുന്നു. അഗ്നിസോമാത്മകമായ ഈ പ്രപഞ്ചത്തിൽ നാമിരുവരും അധിവസിക്കുന്നു.)
6. തവ കലാം പശ്യന്ത: …‘കാവ്യമേള’ എന്ന പഴയ മലയാളം ചലച്ചിത്ര-ത്തിനുവേണ്ടി വയലാർ രാമവർമ്മ രചിച്ച ഈ ഗാനത്തിൽ ഈ ശ്ലോകങ്ങളുടെ ഏകദേശം ആശയങ്ങൾ പ്രതിഫലിച്ചു കാണാം:
ജനനീ ജഗജനനീ …ജനനമരണ ദു:ഖനിവാരിണീ..ജയജയ നിത്യപ്രകാശിനീ
മായായവനികയ്ക്കപ്പുറമല്ലോ മധുരോദാരമാം നിന്‍ മണിപീഠം
കാലമാം കടലിന്നക്കരെയല്ലോ നിന്‍ ഗോപുരരത്ന കവാടം…
മനസ്സിലെ കണ്ണു തുറന്നുതരേണം മായേ നിന്‍ പദം കാണുമാറാകണം
നിന്‍ നീലാഞ്ജന വിഗ്രഹമാകെ ഈ കണ്ണുനീര്‍ക്കാവടിയാടേണം
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു നിര്‍മ്മാല്യപുഷ്പം ചൂടേണം…..
7. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
മിന്നൽക്കൊടിപോലെ അതികൃശയായും, സൂര്യചന്ദ്രാഗ്നിരൂപയായും, കമല-സ്വരൂപങ്ങളായ ആറുചക്രങ്ങളുടെയുമുപരി സഹസ്രദളകമലമാകുന്ന മഹാ-പദ്മവനത്തിൽ ഇരിയ്ക്കുന്നതുമായ ദേവീകലയെ, നശിപ്പിയ്ക്കപ്പെട്ട പാപ-മോഹാദികളോടുകൂടി മനസ്സുകൊണ്ട് കാണുന്ന മഹാന്മാരായ യോഗീശ്വര-ന്മാർക്ക് അളവറ്റ പരമാനന്ദപ്രവാഹത്തെ നൽകുന്ന മഹാദേവിയ്ക്ക് നമസ്കാരം!
8. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 22
ഭവാനി ത്വം ദാസേ മയി വിതര ദൃഷ്ടിം സകരുണാ-
മിതി സ്തോതും വാഞ്ഛൻ കഥയതി ഭവാനി ത്വമിതി യഃ .
തദൈവ ത്വം തസ്മൈ ദിശസി നിജസായുജ്യപദവീം
മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുടനീരാജിതപദാം .. 22..
അന്വയം:
ഭവാനി! ത്വം ദാസേ മയി സകരുണാം ദൃഷ്ടിം മയി വിതര ഇതി സ്തോതും വാഞ്ഛൻ യ: ‘ഭവാനി ത്വം’ ഇതി കഥയതി, തദാ ഏവ ത്വം തസ്മൈ മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുടനീരാജിതപദാം നിജസായുജ്യപദവീം ദിശസി.
അർത്ഥം:
അല്ലയോ ഭവാനിദേവി! അവിടുത്തെ ദാസനായ എന്നിൽ കരുണ ചൊരിയേണമേ എന്ന് പ്രാർത്ഥിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ആരാണോ ‘ഭവാനി ത്വം’ (‘ഭവാനി ത്വം ദാസേ മയി സകരുണാം ദൃഷ്ടിം മയി വിതര’ എന്ന വാചകത്തിന്റെ ആദ്യത്തെ രണ്ടു വാക്കുകൾ) എന്ന് പറഞ്ഞു തുടങ്ങുന്നത്, അവന് അപ്പോൾ-ത്തന്നെ അവിടുന്ന് (അവിടുത്തെ എപ്പോഴും വന്ദിക്കുന്നതിനാൽ) വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രൻ എന്നിവരുടെ കിരീടങ്ങളുടെ ഉജ്ജ്വലപ്രഭയാൽ അർച്ചന ചെയ്യ-പ്പെടുന്ന പാദങ്ങളോടുകൂടിയ അവിടുന്നുമായുള്ള സായുജ്യത്തെ പ്രദാനം ചെയ്യുന്നു.
--------------------------------------------------------------------------------------------
1. ഭവാനി - ഭവന്റെ- ശിവന്റെ പത്നി. ലളിതാ സഹസ്രനാമം -112- ഭവാനീ-
ലോകേഷു വിഷ്ണോർനിവസന്തി കേചിത് സമീപമൃച്ഛന്തി ച കേചിദന്യേ;
അന്യേ തു രൂപം സദൃശം ഭജന്തേ സായുജ്യമന്യേ സർ തു മോക്ഷ ഉക്ത:
(ചിലർ വിഷ്ണുവിന്റെ ലോകത്തിൽ ജീവിക്കുന്നു. ചിലർ വിഷ്ണുവിന്റെ അടുത്തേക്കെത്തുന്നു. ചിലർ വിഷ്ണുവിന്റെ രൂപങ്ങളോട് സദൃശമായ രൂപങ്ങൾ ധരിയ്ക്കുന്നു. മറ്റു ചിലരാകട്ടെ, വിഷ്ണുവിനോട്തുല്യമായ പരമാനന്ദത്തെ പ്രാപിക്കുന്നു; അതിനെ സായുജ്യമെന്ന് പറയുന്നു. (ഭാഗവതം)
“….. ഭക്തിപൂർവ്വം ചെയ്തു കൊള്ളുന്നവൻ ശിവൻ
സാലോക്യമെങ്കിലും സാമീപ്യമെങ്കിലും
ത്രൈലോക്യനാഥന്റെ സാരൂപ്യമെങ്കിലും
സായുജ്യമെങ്കിലും മർത്യൻ നിരൂപിച്ച-
തായുരാന്തേ ലഭിച്ചീടുമറിക നീ….(ശങ്കരധ്യാനം)
2. ‘ഭവാനി ത്വം’ എന്നത് ദ്വയാർത്ഥ പ്രയോഗം (ഇംഗ്ലീഷിൽ ‘pun’) ആണ്. അല്ലയോ ഭവാനിദേവി! എന്നത് ഒരർത്ഥം; ഞാൻ അവിടുന്ന് (ദേവി) തന്നെ എന്ന് രണ്ടാമത്തെ അർത്ഥം. തത്വമസി - തത് ത്വം അസി - അത് നീ ആകുന്നു- എന്ന് പറയുന്നത് പോലെ.
a) തദൈവ ത്വം തസ്മൈ ദിശസി…
ഭക്തർ വരം ചോദിച്ചു തുടങ്ങുമ്പോൾത്തന്നെ അത് നൽകുന്നവളാണ് ദേവി.
b) ലളിതാസഹസ്രനാമം - 117- ഭക്തസൗഭാഗ്യദായിനീ- ഭക്തർക്ക് സൗഭാഗ്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ ഉദാരയാണ് ദേവി.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
"ഹേ ഭവാനി (പരമേശ്വരപത്നിയായ ദേവി), നിന്തിരുവടി ദാസനായ എന്നിൽ ദയയോടുകൂടിയ ദൃഷ്ടിയെ ദാനം ചെയ്താലും" എന്നിപ്രകാരം സ്തുതിപ്പാനായ് ആഗ്രഹിയ്ക്കുന്ന ഭക്തന്, "ഭവാനി ത്വം" എന്ന രണ്ട് പദം ഉച്ചരിയ്ക്കുമ്പോൾ തന്നെ വിഷ്ണുഭഗവാൻ, ബ്രഹ്മദേവൻ, ദേവേന്ദ്രൻ, എന്നീ അധികാരപുരുഷന്മാരുടെ ഉജ്ജ്വലങ്ങളായ കിരീടങ്ങളാൽ നീരാജനം ചെയ്യപ്പെട്ട ദേവീസായൂജ്യപദവിയെ നൽകുന്ന മഹാദേവിയ്ക്ക് നമസ്കാരം
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 23
ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാർധം ശംഭോരപരമപി ശങ്കേ ഹൃതമഭൂത് .
യദേതത്ത്വദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടിലശശിചൂഡാലമകുടം .. 23..
അന്വയം:
ശംഭോ: വാമം വപു: ത്വയാ ഹൃത്വാ അപരിതൃപ്തേന മനസാ അപരം ശരീരാർധം അപി ഹൃതം അഭൂത് (ഇതി) ശങ്കേ. യത് ഏതത് ത്വദ്രൂപം സകലം അരുണാഭം ത്രിനയനം കുചാഭ്യാം ആനമ്രം കുടിലശശിചൂഡാലമകുടം.
അർത്ഥം:
പരമശിവന്റെ പാതി മെയ് അപഹരിച്ചിട്ടും തൃപ്തി വരാത്ത മനസ്സുമായി അവിടുന്ന് മറ്റേ പാതി കൂടി കവർന്നെടുത്തുവോ എന്ന് സംശയിക്കേണ്ടി-യിരിക്കുന്നു; എന്തെന്നാൽ, അവിടുത്തെ ഈ ദിവ്യശരീരം മുഴുവനായിത്തന്നെ ഉദയസൂര്യന്റെ വർണ്ണാഭയോലുന്നതും മൂന്നു തൃക്കണ്ണുകളോടുകൂടിയതും സ്തനഭാരത്താൽ അല്പം കുനിഞ്ഞതായും ചന്ദ്രക്കല അലങ്കരിക്കുന്ന കിരീടം ചൂടിയവളായും കാണുന്നല്ലോ. (ദേവിയുടെ തിരുവുടലിൽ കാണപ്പെടുന്ന ഈ വിശേഷാലങ്കാരങ്ങൾ ഈ അർദ്ധനാരീശ്വര രൂപത്തിലും കാണുമ്പോൾ ന്യായമായും ഉളവാകുന്ന സംശയം - കവി ഭാഷയിൽ പറഞ്ഞാൽ ഉൽപ്രേക്ഷാ അലങ്കാരം.)
—----------------------------------------------------------------------------------------
1. ശംഭോ: - ലളിതാസഹസ്രനാമം -122- ശാംഭവീ- ശംഭുവിന്റെ പത്നി. ശംഭു - സുഖസൗഭാഗ്യങ്ങൾ നൽകുന്നവൻ-ശിവൻ-
2. വാമം വപു: - ശരീരത്തിന്റെ ഇടതു ഭാഗം. ലളിതാസഹസ്രനാമം - 469- വാമദേവീ - വാമദേവന്റെ- ശിവന്റെ പത്നി. വാമഭാഗം ദേവിയായുള്ളവനാണ് വാമദേവൻ.
3. ത്രിനയനം… a. ലളിതാസഹസ്രനാമം -453- ത്രിനയനാ-
b. ലളിതാസഹസ്രനാമം -477- ത്രിലോചനാ-
സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നീ മൂന്നു കണ്ണുകളുള്ളവൾ.
4. കുചാഭ്യാം ആനമ്രം…. ലളിതാസഹസ്രനാമം -036-
സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ - സ്തനഭാരത്താൽ ഒടിഞ്ഞു വീഴാവുന്ന മധ്യഭാഗത്തെ താങ്ങി നിർത്തുന്ന സ്വർണ്ണച്ചരടു പോലുള്ള മൂന്നു ഞൊറിവുകളോടുകൂടിയവൾ.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഇടത് ഭാഗത്തെ അപഹരിച്ചിട്ട് തൃപ്തി വരാത്ത മനസ്സുമായ് പരമശിവന്‍റെ ശരീരത്തിന്‍റെ മറ്റേ പകുതിയായ വലതുഭാഗവും അപ-ഹരിയ്ക്കപ്പെട്ടതായ ശങ്കയെ ഉളവാക്കുന്നതായ മഹാദേവിയ്ക്ക് നമസ്കാരം; എല്ലാടവും ചുവപ്പു വർണ്ണമായും മൂന്നു തൃക്കണ്ണുകളോടുകൂടിയും സ്തനങ്ങളെ-ക്കൊണ്ട് കുറഞ്ഞൊന്ന് കുനിഞ്ഞതായും വളഞ്ഞ ചന്ദ്രക്കലകൊണ്ട് അല-ങ്കരിയ്ക്കപ്പെട്ട കിരീടത്തോടുകൂടി-യതായുമുള്ള മഹാദേവിയ്ക്ക് നമസ്കാരം
6. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 24
ജഗത്സൂതേ ധാതാ ഹരിരവതി രുദ്രഃ ക്ഷപയതേ
തിരസ്കുർവന്നേതത്സ്വമപി വപുരീശസ്തിരയതി .
സദാപൂർവഃ സർവം തദിദമനുഗൃഹ്ണാതി ച ശിവ-
സ്തവാജ്ഞാമാലംബ്യ ക്ഷണചലിതയോർഭ്രൂലതികയോഃ .. 24..
അന്വയം -
ധാതാ ജഗത് സൂതേ; ഹരി: അവതി; രുദ്രഃ ക്ഷപയതേ; ഈശ: ഏതത് (സർവം)
തിരസ്കുർവൻ സ്വം വപു: അപി തിരയതി. സദാപൂർവഃ ശിവ: തത് ഇദം സർവം തവ ക്ഷണചലിതയോ: ഭ്രൂലതികയോഃ ആജ്ഞാം ആലംബ്യ അനുഗൃഹ്ണാതി ച.
അർത്ഥം:
ബ്രഹ്മദേവൻ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു; മഹാവിഷ്ണു പരിപാലിയ്ക്കുന്നു. രുദ്രൻ അതിനെ സംഹരിയ്ക്കുന്നു. ഈശ്വരൻ ഇവയെ എല്ലാം തന്നിലേക്ക് ലയി-പ്പിച്ചുകൊണ്ട് അവയോടൊപ്പം താനും അപ്രത്യക്ഷനാകുന്നു. സദാശിവ-നാവട്ടെ, ഇവയെ എല്ലാം ഭവതിയുടെ തിരുപുരികക്കൊടികളുടെ ഒരു ചെറുചലനമാകുന്ന ആജ്ഞ അനുസരിച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നു.
—----------------------------------------------------------------------------------------
1. ജഗത്സൂതേ ധാതാ…
a) ലളിതാസഹസ്രനാമം -264- സൃഷ്ടികർത്രീ- പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതയായവൾ. ജഗത്തിന്റെ സൃഷ്ടിക്ക് പുരികക്കൊടിയുടെ ചെറു ചലനത്താൽ ബ്രഹ്മാവിന് കല്പന കൊടുക്കുന്നത് ദേവിയത്രേ.
b) ലളിതാസഹസ്രനാമം -265- ബ്രഹ്മരൂപാ- സൃഷ്ടികർമ്മത്തിനായി രജോഗുണത്തോടെ ബ്രഹ്മാവിന്റെ രൂപം ധരിച്ചവൾ.
c) ലളിതാസഹസ്രനാമം -268- സംഹാരിണീ- തമോഗുണത്തോടെ പ്രപഞ്ചസംഹരണത്തിന് ആജ്ഞ നൽകുന്നവൾ.
d) ലളിതാസഹസ്രനാമം -266- ഗോപ്ത്രീ- ഗോപനം-സംരക്ഷണം നൽകുന്നവൾ. സത്വഗുണത്തോടെ വിഷ്ണു പ്രപഞ്ചപരിപാലനം ചെയ്യുന്നു.
e) ലളിതാസഹസ്രനാമം -267- ഗോവിന്ദരൂപിണീ- ഗോവിനെ വിന്ദനം ചെയ്യുന്ന - ഭൂമിയെ സംരക്ഷിക്കുന്ന വിഷ്ണുരൂപമെടുത്തവൾ.
f) ലളിതാസഹസ്രനാമം -269- രുദ്രരൂപാ-പ്രപഞ്ച സംഹരണത്തിന് തമോഗുണത്തോടുകൂടിയുള്ള രുദ്രന്റെ രൂപം ധരിച്ചവൾ.
g) ലളിതാസഹസ്രനാമം -995- സർവാനുല്ലംഘ്യശാസനാ- ആരാലും ലംഘിക്കപ്പെടാൻ കഴിയാത്ത ശാസനാശക്തി (മേധാശക്തി, ആജ്ഞാശക്തി) യുള്ളവൾ.
2. ഏതത് (സർവം) തിരസ്കുർവൻ സ്വം വപു: അപി തിരയതി….
a) ലളിതാസഹസ്രനാമം -270- തിരോധാനകരീ- പ്രപഞ്ചത്തെ പൂർണമായും സംഹരിച്ച് പ്രകൃതിയിൽ വിലയിപ്പിക്കുന്നത് തിരോധാനകരം.
b) ഈശ: - ലളിതാസഹസ്രനാമം -271- ഈശ്വരീ- മേലെ വിവരിച്ച തിരോധാനം ചെയ്യുന്നവൾ.
3. സദാപൂർവഃ ശിവ: …ലളിതാസഹസ്രനാമം -272- - സദാശിവാ- എപ്പോഴും ശിവത്തെ- മംഗളത്തെ- പ്രദാനം ചെയ്യുന്നവൾ; സദാശിവന്റെ ചൈതന്യവും ദേവിയുടേതുതന്നെ.
4. അനുഗൃഹ്ണാതി…
a. പ്രപഞ്ചത്തിന്റെ സമ്പൂർണ്ണ സംഹാരത്തിനുശേഷം വീണ്ടും സൃഷ്ടി ആരംഭിച്ചിരിക്കുന്നതിനായി അനുഗ്രഹിക്കുന്നവൾ.
b) ലളിതാസഹസ്രനാമം -273- അനുഗ്രഹദാ- അനുഗ്രഹം ചൊരിയുന്നവൾ.
c) ലളിതാസഹസ്രനാമം - 274- പഞ്ചകൃത്യപരായണാ - പഞ്ചകൃത്യങ്ങൾ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) നിർവഹിക്കുന്നതിൽ തല്പരയായവൾ.
5.“സാ വിശ്വം കുരുതേ കാമം സാ പാലയതി പാലിതം സ
കല്പാന്തേ സംഹരത്യേവ ത്രിരൂപാ വിശ്വമോഹിനീ.” (ദേവീഭാഗവതം)
[ദേവി വിശ്വസൃഷടി നടത്തുന്നു; വിശ്വത്തെ സംരക്ഷിക്കുന്നു; കല്പാന്തത്തിൽ പ്രളയത്തിൽ വിശ്വത്തെ സംഹരിയ്ക്കുന്നു. വിശ്വമോഹിനിയായ ദേവി ഈ മൂന്നു രൂപത്തിലും വർത്തിക്കുന്നു.]
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ഇളക്കപ്പെട്ടവയായ പുരികക്കൊടികളുടെ ഭ്രൂഭംഗ-മാകുന്ന കല്പനയെ ആശ്രയിച്ച് ബ്രഹ്മദേവൻ ലോകത്തെ സൃഷ്ടിയ്ക്കുന്നു, മഹാവിഷ്ണു രക്ഷിയ്ക്കുന്നു, രുദ്രദേവൻ സംഹരിയ്ക്കുന്നു, ഈശ്വരൻ ഇതിനെ (സംഹരിയ്ക്കപ്പെട്ട ലോകത്തെ) മറയ്ക്കുന്നവനായിട്ട് തന്‍റെ രൂപത്തെയും മറയ്ക്കുന്നു, സദാശിവൻ ഈ സകലലോകത്തേയും അനുഗ്രഹിയ്ക്കുകയും ചെയ്യുന്നു ആ മഹാദേവിയ്ക്ക് നമസ്കാരം
7. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 25
ത്രയാണാം ദേവാനാം ത്രിഗുണജനിതാനാം തവ ശിവേ
ഭവേത് പൂജാ പൂജാ തവ ചരണയോർയാ വിരചിതാ
തഥാ ഹി ത്വത്പാദോദ്വഹനമണിപീഠസ്യ നികടേ
സ്ഥിതാ ഹ്യേതേ ശശ്വന്മുകുളിതകരോത്തംസമകുടാഃ .. 25..
അന്വയം :
(ഹേ) ശിവേ! തവ ചരണയോ: യാ പൂജാ വിരചിതാ (സാ) തവ ത്രിഗുണജനിതാനാം ത്രയാണാം ദേവാനാം(അപി) പൂജാ ഭവേത്. തഥാ ഹി ഏതേ ത്വത്പാദോദ്വഹന മണിപീഠസ്യ നികടേ മുകുളിതകരോത്തംസമകുടാഃ ശശ്വത് സ്ഥിതാ ഹി.
അർത്ഥം :
മംഗളദായിനിയായ ദേവി! അവിടുത്തെ പുണ്യ പാദങ്ങളിൽ ചെയ്യുന്നതായ പൂജ, ദേവിയുടെ തന്നെ മൂന്നു ഗുണങ്ങളിൽ(സത്വം, രജസ്സ്, തമസ്സ്) നിന്നും രൂപം പൂണ്ടതായ (ബ്രഹ്മ-വിഷ്ണു- മഹേശ്വരന്മാരായ) ത്രിമൂർത്തികൾക്ക് ചെയ്യുന്ന പൂജയായി ഭവിക്കും; എന്തുകൊണ്ടെന്നാൽ, ഇവരുടെ കൂപ്പുകൈകൾ അലങ്കാര-മായ കിരീടത്തോടുകൂടി ഇവർ അവിടുത്തെ തൃപ്പാദങ്ങൾ കയറ്റി-വെച്ചിരിയ്ക്കുന്ന മണിപീഠത്തിന്നരികിൽത്തന്നെ സദാസമയവും നില-കൊള്ളുന്നവരാണല്ലോ.
—-------------------------------------------------------------------------------------------------
(ഹേ) ശിവേ!...
a) ലളിതാസഹസ്രനാമം -053- ശിവാ- സർവമംഗളങ്ങളും അരുളുന്നവൾ.
b) ലളിതാസഹസ്രനാമം -998- ശ്രീശിവാ- ശിവന്റെ ശ്രീ ആയുള്ളവൾ. ‘ശ്രീ’ എന്ന പദത്തിന് എട്ടോളം അർത്ഥങ്ങൾ ഉള്ളതിൽ ഇവിടെ ‘സൗഭാഗ്യം’ എന്ന അർത്ഥം എടുക്കാം.
2. ത്രിഗുണജനിതാനാം…. a) ലളിതാസഹസ്രനാമം – 984 - ത്രിഗുണാ- മൂന്നു ഗുണങ്ങളുടേയും വിളനിലമായവൾ.
b) ലളിതാസഹസ്രനാമം – 763 - ത്രിഗുണാത്മികാ- ത്രിഗുണങ്ങളോടുകൂടിയവൾ. സത്വഗുണം പാർവതിയായും, രജോഗുണം ദുർഗ്ഗയായും, തമോഗുണം കാളിയായും ഭാവന ചെയ്യുന്നു.
“യോഗീശ്വരീ ശരീരാണി കരോതി വികരോതി ച
നാനാകൃതി ക്രിയാരൂപാ നാമവൃത്തി: സ്വലീലയാ
ത്രിധായദ് വർത്തതേ ലോകേ തസ്മാത് സാ ത്രിഗുണോച്യതേ.” (വായു പുരാണം)
[യോഗേശ്വരിയായ ദേവി സ്വന്തം ലീലയാൽ വിവിധ ആകൃതികളിലും രൂപത്തിലും നാമത്തിലും കർമ്മത്തിലും സൃഷ്ടിക്കുകയും സംസാരിക്കുകയും ചെയ്യുന്നു- അതിനാൽ ദേവി ‘ത്രിഗുണാ’ എന്ന് വിളിക്കപ്പെടുന്നു.]
“ത്രിഗുണങ്ങൾക്ക് ആധാരമായതും സർവജീവജാലങ്ങളിലും കുടികൊള്ളുന്നതു-മായ ആ ശാശ്വതമായ ശക്തിയെ ഞാൻ ആരാധിക്കുന്നു.” -(വിഷ്ണു പുരാണം)
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ പാദങ്ങളിൽ ചെയ്യപ്പെട്ടതായ പൂജ, സത്ത്വരജ-സ്തമസ്സുകളായ ത്രിഗുണങ്ങളിൽനിന്നുണ്ടായവരായ മൂന്നു ദേവന്മാരുടെയും പൂജയായ് ഭവിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവിയുടെ പാദങ്ങളെ വഹിയ്ക്കുന്ന രത്നപീഠത്തിന്‍റെ സമീപത്തിൽ മൂന്നു ദേവന്മാരും അവരുടെ കൂപ്പുകൈകൊണ്ടലങ്കരിയ്ക്കപ്പെട്ട കിരീടത്തോടു-കൂടിയവരായ് എല്ലായ്പ്പോഴും സ്ഥിതി ചെയ്യുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 26
വിരിഞ്ചിഃ പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം .
വിതന്ദ്രീ മാഹേന്ദ്രീ വിതതിരപി സംമീലിതദൃശാ
മഹാസംഹാരേഽസ്മിൻ വിഹരതി സതി ത്വത്പതിരസൗ .. 26..
അന്വയം :
ഹേ സതി! വിരിഞ്ചിഃ പഞ്ചത്വം വ്രജതി; ഹരി: വിരതിം ആപ്നോതി; കീനാശ: വിനാശം ഭജതി; ധനദ: നിധനം യാതി. മാഹേന്ദ്രീ വിതതി: അപി സംമീലിതദൃശാ വിതന്ദ്രീ. അസ്മിൻ മഹാസംഹാരേ അസൗ ത്വത് പതി: വിഹരസി.
അർത്ഥം :
അല്ലയോ പതിവ്രതേ! ബ്രഹ്മാവ് പഞ്ചഭൂതങ്ങളിലേക്ക് മടങ്ങിച്ചെല്ലുന്നു (മരണത്തെ പ്രാപിക്കുന്നു); വിഷ്ണു ഇല്ലാതാകുന്നു; യമരാജൻ ചരമമടയുന്നു; കുബേരൻ മരണത്തെ പ്രാപിക്കുന്നു; ഇന്ദ്രാദി ദേവസമൂഹങ്ങളും അടഞ്ഞ കണ്ണുകളോടെ ആലസ്യത്തിൽ ആണ്ടു കിടക്കുന്നു; കല്പാന്തത്തിലെ മഹാപ്രളയത്തിൽ അവിടുത്തെ ഈ പ്രിയതമൻ മാത്രം വിഹരിക്കുന്നു.
—----------------------------------------------------------------------------------------
1.സതി!…ലളിതാസഹസ്രനാമം-820-സതീ.. എന്നും സത്യമായി നിലനിൽക്കുന്ന-വൾ. ദക്ഷപ്രജാപതിയുടെ പുത്രി. ശിവന്റെ ധർമ്മപത്നി. പാതിവ്രത്യം ഉടലെടുത്തവൾ. അച്ഛൻ ഇട്ട് പേര് അന്വർത്ഥമാക്കിയതിൽ സന്തുഷ്ടനായ ശിവൻ ധർമ്മപത്നിക്ക് മെയ്യിൽ പാതി പകുത്തു നല്കി- അങ്ങനെ അർദ്ധനാരീശ്വരനുമായി. അടുത്ത ജന്മത്തിൽ പാർവതിയായി ജനിച്ചു.
2. മാഹേന്ദ്രീ വിതതി: ഒരു കല്പത്തിൽ പതിനാലു മന്വന്തരങ്ങളിൽ ഓരോന്നിലും ഇന്ദ്രൻ, സപ്തർഷികൾ, ദേവന്മാർ, മനുപുത്രന്മാർ, തുടങ്ങിയവർ അടങ്ങുന്ന സംഘം.
3. മഹാസംഹാരേഽസ്മിൻ വിഹരതി ത്വത്പതിരസൗ…
a) ലളിതാസഹസ്രനാമം -232- മഹേശ്വരമഹാകല്പമഹാതാണ്ഡവസാക്ഷിണീ…
മഹാപ്രളയകാലത്ത് ശിവ താണ്ഡവത്തിന് (ഏക)സാക്ഷിയായവൾ.
“കല്പോപസംഹരണ കല്പിതതാണ്ഡവസ്യ
ദേവസ്യ ഖണ്ഡപരശോ: പരഭൈരവസ്യ
പാശാങ്കുശൈക്ഷവ ശരാസന പുഷ്പബാണൈ:
സാ സാക്ഷിണീ വിജയതേ ത്വം മൂർത്തിരേകാ.” [പഞ്ചദശീസ്തവം]
(പ്രളയത്തിൽ പ്രപഞ്ചത്തെ തന്നിൽ ലയിപ്പിക്കാൻ മഹേശ്വരന്റെ താണ്ഡവത്തിന് ഏകസാക്ഷിയായ ദേവി ജയിക്കട്ടെ.)
b) ലളിതാസഹസ്രനാമം -571-മഹാപ്രളയസാക്ഷിണീ- മഹാപ്രളയത്തിന് സാക്ഷിയായവൾ.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ബ്രഹ്മദേവൻ മരണത്തെ പ്രാപിയ്ക്കുന്നു, മഹാവിഷ്ണു വിരാമത്തെ പ്രാപിയ്ക്കുന്നു, അന്തകൻ നാശത്തെ പ്രാപിയ്ക്കുന്നു, കുബേരൻ നാശ-മടയുന്നു, പതിന്നാല് ഇന്ദ്രന്മാരുടെ സമൂഹവും അടഞ്ഞ കണ്ണുകളോടുകൂടി പ്രവൃത്തിരഹിതമായിത്തീരുന്നു, എങ്കിലും ഈ മഹാപ്രളയകാലത്തിൽ ഏതൊരു ദേവിയുടെ പതിയായ പരമശിവൻ മാത്രം വിഹരിയ്ക്കുന്നു, ആ പതിവ്രതയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 27
ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷിണ്യക്രമണമശനാദ്യാഹുതിവിധിഃ .
പ്രണാമസ്സംവേശസ്സുഖമഖിലമാത്മാർപണദൃശാ
സപര്യാപര്യായസ്തവ ഭവതു യന്മേ വിലസിതം .. 27..
അന്വയം :
ആത്മാർപണദൃശാ യദ് മേ ജല്പഃ ജപ: ; സകലമപി ശില്പം മുദ്രാ-വിരചനാ; ഗതിഃ പ്രാദക്ഷിണ്യ ക്രമണം; അശനാദി ആഹുതിവിധിഃ ; സംവേശ: പ്രണാമ: ; അഖിലം സുഖം വിലസിതം തവ സപര്യാപര്യായ: ഭവതു.
അർത്ഥം:
ആത്മസമർപ്പണമനസ്സോടുകൂടി: 1) ഞാൻ പറയുന്നതെല്ലാം മഹാമന്ത്രജപ-മാവട്ടെ; 2) കൈകൾ കൊണ്ട് കാണിക്കുന്ന ചേഷ്ടകളെല്ലാംതന്നെ
ഉപാസനാമുദ്രകളായി ഭവിക്കട്ടെ; 3) പ്രത്യേക ഉദ്ധേശ്യങ്ങൾ ഒന്നുമില്ലാതെയുള്ള എന്റെ നടത്തമെല്ലാം അവിടത്തെ തിരുസന്നിധിയിലെ പ്രദക്ഷിണക്രിയയാവട്ടെ;
4) ഞാൻ കഴിക്കുന്നതും കുടിക്കുന്നതുമെല്ലാം അവിടത്തേക്കുള്ള അർഘ്യമോ ഹോമാനുഷ്ഠാനമോ ആവട്ടെ; 5) എന്റെ കിടപ്പും ശയനവും അവിടത്തെ തിരുമുമ്പിൽ സാഷ്ടാംഗ നമസ്കാരമാവട്ടെ; 6) എന്റെ സർവസുഖസൗഭാഗ്യ-ങ്ങളും അവിടുത്തെ പൂജയായി ഭവിക്കട്ടെ.
—----------------------------------------------------------------------------------------
1. മുദ്രാവിരചനാ…a ) ലളിതാസഹസ്രനാമം -977 - ദശമുദ്രാസമാരാധ്യാ- പത്തു മുദ്രകളാൽ നല്ലപോലെ ആരാധിക്കപ്പെടുന്നവൾ.
പത്തു മുദ്രകൾ- 1.സംക്ഷോഭിണീ 2. വിദ്രാവിണീ. 3. ആകർഷിണീ 4. വശങ്കരീ 5. ഉന്മാദിനീ 6. മഹാങ്കുശാ 7. ഖേചരീ 8. ബീജാ 9. യോനി 10. ത്രിഖണ്ഡാ.
b) ലളിതാസഹസ്രനാമം -979- ജ്ഞാനമുദ്രാ- ജ്ഞാനമുദ്രയുടെ സ്വരൂപത്തിൽ വർത്തിക്കുന്നവൾ-തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും അറ്റങ്ങൾ ചേർത്ത് വൃത്താകൃതിയിൽ പിടിച്ച് മറ്റു വിരലുകൾ നിവർത്തിവെച്ചാൽ ജ്ഞാനമുദ്രയായി. അയ്യപ്പസ്വാമിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കുക. ഇതിന് ചിന്മുദ്രാ എന്നും പറയാറുണ്ട്.
2. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ആത്മാർപ്പണബുദ്ധിയോടുകൂടി ചെയ്യപ്പെട്ട സംഭാഷണങ്ങളെല്ലാം മന്ത്ര-ജപമായും, കൈകൾകൊണ്ട് ചെയ്യുന്ന ക്രിയകളെല്ലാം സംക്ഷോഭിണ്യാദി-മുദ്രകളുടെ പ്രകടനമായും, സഞ്ചാരമെല്ലാം പ്രദക്ഷിണമായും, അന്നപാനാദി-കളെല്ലാം ഹോമാനുഷ്ഠാനമായും, ശയനം നമസ്‌കാരമായും എല്ലാ വ്യാപാര-ങ്ങളും ദേവിയുടെ പൂജയുടെ രൂപാന്തരമായിട്ട് ഭവിയ്ക്കാനായ് പ്രാർത്ഥിയ്ക്കപ്പെടുന്ന മഹാദേവിയ്ക്ക് നമസ്കാരം!
3. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 28
സുധാമപ്യാസ്വാദ്യ പ്രതിഭയജരാമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖാദ്യാ ദിവിഷദഃ .
കരാളം യത്ക്ഷ്വേലം കബളിതവതഃ കാലകലനാ
ന ശംഭോസ്തന്മൂലം തവ ജനനി താടങ്കമഹിമാ .. 28..
അന്വയം :
(ഹേ)ജനനി! വിശ്വേ വിധിശതമഖാദ്യാ: ദിവിഷദഃ .പ്രതിഭയജരാമൃത്യു ഹരിണീം സുധാം ആസ്വാദ്യ അപി വിപദ്യന്തേ. കരാളം ക്ഷ്വേലം യത് കബളിതവതഃ ശംഭോ: കാലകലനാ ന (അസ്തി). തത് മൂലം തവ താടങ്കമഹിമാ.
അർത്ഥം :
അല്ലയോ മാതാവേ! ലോകത്തിൽ ഭീതിജനകമായ, ജര, മരണം തുടങ്ങിയവയെ ചെറുക്കുന്ന അമൃത് ആസ്വദിച്ചിട്ടുകൂടി ബ്രഹ്മാവ്, ദേവേന്ദ്രൻ തുടങ്ങിയ ദേവതകൾ കാലനിയമങ്ങൾക്കു കീഴടങ്ങുന്നു (അവർക്കു മരണം സംഭവിക്കുന്നു): എന്നാൽ, അത്യുഗ്രമായ വിനാശശക്തിയുള്ള കാളകൂടവിഷം പാനം ചെയ്ത ശിവഭഗവാനോ, അവിടുത്തെ കർണ്ണാഭരണങ്ങളുടെ (പാതിവ്രത്യ)മാഹാത്മ്യത്താൽ ആയുസ്സൊടുങ്ങാതെയിരിക്കുന്നു.
—----------------------------------------------------------------------------------------
1. a) താടങ്കമഹിമാ.....താടങ്കം= കാതിലണിയുന്ന വലിയ ആഭരണം. (തോട). താടങ്കമഹിമാ = കർണാഭരണമാഹാത്മ്യം.
“തലോദരീ തിരോഭാവാ താടങ്കപ്രിയവാദിനീ .." (ദേവീഭാഗവതം-12 . 6 . 71)
സുമംഗലികളുടെ വിശ്വാസത്തിന്റെ ഭാഗമാണ് താടങ്കം. ആ നിലക്ക് ദേവിക്ക് താടങ്കം നഷ്ടമാവുക എന്നതിനർത്ഥം അവരുടെ പ്രിയതമന് അത്യാഹിതം വല്ലതും സംഭവിക്കുക എന്നതാണ്- ദേവിയെ സംബന്ധിച്ചിടത്തോളം ഇത് അചിന്ത്യമാണ്.
b) ലളിതാസഹസ്രനാമം -022- താടങ്കയുഗളീഭൂതതപനോഡുപമണ്ഡലാ-സൂര്യനും ചന്ദ്രനും രണ്ടു കാതുകളിലെ ആഭരണങ്ങളായി ഭവിച്ചവൾ.
c) ലളിതാസഹസ്രനാമം -864- കനത്കനകതാടങ്കാ- തിളങ്ങുന്ന, സ്വർണ്ണംകൊണ്ട് തീർത്ത തോടയണിഞ്ഞവൾ.
2) (ഹേ) ജനനി! a) ലളിതാസഹസ്രനാമം -934- വിശ്വമാതാ- വിശ്വത്തിന്-വിഷ്ണുവിനും മാതാവായിട്ടുള്ളവൾ.
b) ലളിതാസഹസ്രനാമം -935 - ജഗദ്‌ധാത്രീ - പ്രപഞ്ചത്തിന്റെ മാതാവ്.
3) പ്രതിഭയജരാമൃത്യു....
a) ലളിതാസഹസ്രനാമം -851- ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ-
ജനന-മരണ-ജരാദി പീഢകളാൽ വേദനിക്കുന്ന ജനത്തിന് ശരണവും ശാന്തിയും നൽകുന്നവൾ.
b). ലളിതാസഹസ്രനാമം -745 - ജരാധ്വാന്തരവിപ്രഭാ - വാർദ്ധക്യമെന്ന കൂരിരുട്ടിനെ അകറ്റുന്ന സൂര്യതേജസ്സ്
c) ലളിതാസഹസ്രനാമം -181- മൃത്യുമഥനീ- മരണത്തെ തോൽപ്പിക്കാൻ ത്രാണിയുള്ളവൾ.
d) ലളിതാസഹസ്രനാമം -749 - മൃത്യുദാരുകുഠാരികാ - മൃത്യുവാകുന്ന വൃക്ഷത്തെ വെട്ടിമാറ്റാനുള്ള മഴുവായവൾ.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
പ്രപഞ്ചത്തിൽ ബ്രഹ്മദേവൻ, ദേവേന്ദ്രൻ മുതലായ ദേവന്മാർ ഭയജനക-ങ്ങളായ ജരാമരണങ്ങളെ നശിപ്പിയ്ക്കുന്നതായ അമൃതത്തെ പാനം ചെയ്തിട്ടുകൂടി നാശത്തെ പ്രാപിയ്ക്കുന്നുവെങ്കിലും ഭയങ്കരമായ വിഷത്തെ ഭക്ഷിച്ച പരമശിവന് ഏതൊരു ദേവിയുടെ കർണ്ണാഭരണമഹിമയാൽ ആയുഷ്‌കാലാവധി ഭവിയ്ക്കുന്നില്ലയോ ആ മഹാദേവിയ്ക്ക് നമസ്കാരം! 5. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 29
കിരീടം വൈരിഞ്ചം പരിഹര പുരഃ കൈടഭഭിദഃ
കഠോരേ കോടീരേ സ്ഖലസി ജഹി ജംഭാരിമുകുടം .
പ്രണമ്രേഷ്വേതേഷു പ്രസഭമുപയാതസ്യ ഭവനം
ഭവസ്യാഭ്യുത്ഥാനേ തവ പരിജനോക്തിർവിജയതേ .. 29..
അന്വയം :
“വൈരിഞ്ചം കിരീടം പരിഹര; പുരഃ കൈടഭഭിദഃ കഠോരേ കോടീരേ സ്ഖലസി; ജംഭാരിമുകുടം ജഹി.” (ഇതി) ഏതേഷു പ്രണമ്രേഷു (സത്സു) ഭവനം ഉപയാതസ്യ ഭവസ്യ പ്രസഭം തവ അഭ്യുത്ഥാനേ പരിജനോക്തി: വിജയതേ.
അർത്ഥം :
അവിടത്തെ ഭവനത്തിൽ പരമശിവൻ കടന്നുവന്നപ്പോൾ ഉണ്ടായ പരി-ഭ്രമത്തിലും പാരവശ്യത്തിലും പെട്ടെന്ന് എഴുന്നേറ്റപ്പോൾ “മുൻപിലുള്ള ബ്രഹ്‌മാവിന്റെ കിരീടം ഒഴിവാക്കണേ”, “കൈടഭാസുരനാശകനായ വിഷ്ണു-വിന്റെ കട്ടിയുള്ള കിരീടത്തിൽ കാൽ തടയുന്നു..”, ജംഭാസുരനാശകനായ ഇന്ദ്രന്റെ കിരീടത്തിൽനിന്നും മാറി നടക്കണേ ..” എന്നിങ്ങനെ ഇവർ മൂന്നു പേരും ഭവതിയെ നമസ്കരിച്ചുകിടക്കുന്ന അവസരത്തിൽ വിളിച്ചുപറഞ്ഞു-കൊണ്ടിരുന്ന അവിടുത്തെ സേവകവൃന്ദം വിജയിക്കട്ടെ.
1. ജംഭാരി…പുരാണങ്ങളിൽ ഇതേ പേരുള്ള ഒട്ടേറെ അസുരന്മാരെപ്പറ്റി പറയുന്നുണ്ട്; ഇന്ദ്രൻ വധിച്ച ജംഭാസുരനെയാണ് ഇവിടെ പരാമർശി-ച്ചിരിക്കുന്നത്. (മഹാഭാരതം, സഭാപർവം, അദ്ധ്യായം 98, വരി 49)
2.പ്രണമ്രേഷ്വേതേഷു………..ലളിതാസഹസ്രനാമം-851- ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ - ബ്രഹ്മാവ്, ഉപേന്ദ്രൻ (വിഷ്ണു), മഹേന്ദ്രൻ തുടങ്ങിയ ദേവന്മാരാൽ ആരാധിക്ക-പ്പെടാൻ തക്ക വൈഭവമുള്ളവൾ.
“അസ്മിന്നവസരേ ദേവാ: ഭണ്ഡസംഹാര തോഷിതാ:
സർവേ പി സേവിതും പ്രാപ്താ ബ്രഹ്മാവിഷ്ണു പുരോഗമാ: (ലളിതോപാഖ്യാനം)
[ ..ഭണ്ഡാസുരനെ വധിച്ചശേഷം സന്തുഷ്ടരായ ബ്രഹ്മാവ് വിഷ്ണു തുടങ്ങിയ ദേവന്മാർ ദേവിയെ സ്തുതിച്ചുതുടങ്ങി.]
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
പരമേശ്വരന്‍റെ ഭവനപ്രവേശത്തിൽ ദേവന്മാർ നമസ്കരിയ്ക്കുന്ന സമയ-ത്തിങ്കൽ ഏതൊരു ദേവിയുടെ പെട്ടെന്നുള്ള അഭിമുഖോത്ഥാനത്തിങ്കൽ "ബ്രഹ്മദേവന്‍റെ കിരീടം തട്ടരുതേ, മഹാവിഷ്ണുവിന്‍റെ കഠിനമായ കിരീടം തട്ടിവീഴരുതേ, ഇന്ദ്രന്‍റെ കിരീടം തട്ടരുതേ" എന്നിങ്ങനെ പരിജനങ്ങളുടെ വാക്കുകൾ കേൾക്കപ്പെടുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 30
സ്വദേഹോദ്ഭൂതാഭിർഘൃണിഭിരണിമാദ്യാഭിരഭിതോ
നിഷേവ്യേ നിത്യേ ത്വാമഹമിതി സദാ ഭാവയതി യഃ .
കിമാശ്ചര്യം തസ്യ ത്രിനയനസമൃദ്ധിം തൃണയതോ
മഹാസംവർതാഗ്നിർവിരചയതി നീരാജനവിധിം .. 30..
അന്വയം :
(ഹേ) നിഷേവ്യേ! നിത്യേ! സ്വദേഹോദ്ഭൂതാഭി; ഘൃണിഭി: അണിമാദ്യാഭി: അഭിത: (പരിവൃതാം) ത്വാം യഃ അഹം ഇതി സദാ ഭാവയതി, ത്രിനയനസമൃദ്ധിം തൃണയത: തസ്യ മഹാസംവർതാഗ്നി: നീരാജനവിധിം വിരചയതി, (അത്ര) കിം ആശ്ചര്യം ?
അർത്ഥം :
അല്ലയോ സർവാദരണീയയായ, നിത്യയായ ദേവി! സ്വന്തം ശരീരത്തിൽനിന്നും ഉത്ഭവിക്കുന്ന രശ്മികളാലും (മയൂഖങ്ങൾ -14-ം ശ്ലോകം കാണുക), അണിമ തുടങ്ങിയ ദേവതകളാലും ചുറ്റപ്പെട്ട് ആരാണോ “ഞാൻ അവിടുന്ന് തന്നെ” എന്ന് നിരൂപിക്കുന്നത്, പരമേശ്വരന്റെ അളവറ്റ സമ്പത്തിനെപ്പോലും തൃണവൽ ഗണിക്കുന്നത്, അത്തരമൊരാളിന് സംവർത്താഗ്നി പോലും നീരാജനം ചെയ്യുന്നു എന്നതിൽ ആശ്ചര്യമെന്തിരിക്കുന്നു?
—----------------------------------------------------------------------------------------
1. നിഷേവ്യ = സേവിക്കപ്പെടേണ്ട, ബഹുമാനിക്കപ്പെടേണ്ട.
“മൃഗേന്ദ്ര ഇവ വിക്രാന്തോ നിഷേവ്യോ ഹിമവാനിവ .
തിതിക്ഷുർവസുധേവാസൗ സഹിഷ്ണു: പിതരാവിവ..(ഭാഗവതം 1.12.22 )
[സിംഹരാജനെപ്പോലെ പരാക്രമിയും ഹിമവാനെപ്പോലെ ആദരണീയനും ഭൂമിയെപ്പോലെ ക്ഷമാശീലനും മാതാപിതാക്കളെപ്പോലെ സഹിഷ്ണുത-യുള്ളവനും….]
2. നിത്യേ…. ലളിതാസഹസ്രനാമം -136- നിത്യാ- നാശമില്ലാത്തവൾ; മൂന്നു കാലങ്ങളിലും മാറ്റമില്ലാത്തവൾ.
“....അവിനാശീ വാ അരേഽയമാത്മാ….”(ബൃഹദാരണ്യക ഉപനിഷദ്-4-5-14)
[ഈ ആത്മാവ് നാശമില്ലാത്തതാകുന്നു…]
3. ഘൃണി= മയൂഖം=രശ്മി.
4. സംവർതാഗ്നി- കല്പാന്തത്തിൽ പ്രപഞ്ച നാശം വരുത്തുന്ന അഗ്നി.
“.ദഹന്നിവ ദിശോ ദൃഗ്ഭി: സംവർതാഗ്നിരിവോത്ഥിത: ..” (ഭാഗവതം. (8.15. 26) [ദൃഷ്ടികൊണ്ട് ദിക്കുകൾ ദഹിപ്പിക്കുന്ന…സംവർതാഗ്നി പോലെ പടർന്നുയർന്ന് …]
5 . നീരാജനവിധി- ദീപം കൊണ്ടോ ജലം കൊണ്ടോ വിഗ്രഹത്തിനു മുൻപിൽ നടത്തുന്ന അർച്ചന.
6 . അണിമാ = സൂക്ഷ്മമായത്. എട്ടു സിദ്ധികളിൽ ഒന്ന്:
‘അണിമാ മഹിമാ ചൈവ ഗരിമാ ലഘിമാ തഥാ .
പ്രാപ്തിഃ പ്രാകാമ്യമീശിത്വം വശിത്വം ചാഷ്ടസിദ്ധയഃ’ (അമരകോശം)
7. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു സാധകൻ തന്‍റെ അവയവങ്ങളിൽനിന്നുദ്ഭവിയ്ക്കുന്ന അണിമ തുടങ്ങിയ രശ്മികളാൽ നാലുപാടും ചുറ്റപ്പെട്ട ദേവിയെ ഞാൻ തന്നെ എന്ന് നിരന്തരമായി ധ്യാനിയ്ക്കുകയും പരമശിവന്‍റെ ഐശ്വര്യത്തെ പുല്ലുപോലെ കരുതുകയും ചെയ്യുന്നുവോ ആ സാധകന് മഹാപ്രളയകാലത്തിലെ അഗ്നിയെ നീരാജനാനുഷ്ഠാനമാക്കുന്ന നിത്യയും സേവിയ്ക്കത്തക്ക മാഹാത്മ്യത്തോടു-കൂടിയുമിരിയ്ക്കുന്ന മഹാദേവിയ്ക്ക് നമസ്കാരം!
8. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 31
ചതുഷ്ഷഷ്ട്യാ തന്ത്രൈഃ സകലമതിസന്ധായ ഭുവനം
സ്ഥിതസ്തത്തത്സിദ്ധിപ്രസവപരതന്ത്രൈഃ പശുപതിഃ .
പുനസ്ത്വന്നിർബന്ധാദഖിലപുരുഷാർഥൈകഘടനാ-
സ്വതന്ത്രം തേ തന്ത്രം ക്ഷിതിതലമവാതീതരദിദം .. 31..
അന്വയം :
പശുപതിഃ തത് തത് സിദ്ധിപ്രസവപരതന്ത്രൈഃ ചതുഷ്ഷഷ്ട്യാ തന്ത്രൈഃ സകലം ഭുവനം അതിസന്ധായ സ്ഥിത: . പുന: ത്വത് നിർബന്ധാത് അഖിലപുരുഷാർഥൈക-ഘടനാസ്വതന്ത്രം ഇദം തേ തന്ത്രം ക്ഷിതിതലം അവാതീതരത്.
അർത്ഥം :
അതതു തന്ത്രങ്ങളിൽ നിന്നു ഉളവാകുന്ന സിദ്ധികൾ മാത്രം നൽകാൻ കഴിവുള്ള അറുപത്തിനാലു തന്ത്രങ്ങളെ നൽകിക്കൊണ്ട് പരമശിവൻ ജനങ്ങളെ വിശ്വസി-പ്പിച്ചു. പിന്നീട് അവിടുത്തെ നിർബന്ധത്താൽ എല്ലാ പുരുഷാർത്ഥങ്ങളെയും അന്യാശ്രയം കൂടാതെ നേടിക്കൊടുക്കുന്ന അവിടുത്തെ ഈ തന്ത്രം ഈ ഭൂമിയിൽ അവതരിപ്പിച്ചു.
—-------------------------------------------------------------------------------------------------
1 . സിദ്ധി…………a) ലളിതാസഹസ്രനാമം -471- സിദ്ധേശ്വരീ- എല്ലാ സിദ്ധികളും പ്രദാനം ചെയ്യുന്നവൾ.
b) ലളിതാസഹസ്രനാമം -472 - സിദ്ധവിദ്യാ- പഞ്ചദശീമന്ത്രത്തെ സിദ്ധവിദ്യ എന്നും പറയും. പഞ്ചദശീ മന്ത്രസ്വരൂപിണിയാണ് ദേവി.
c) ലളിതാസഹസ്രനാമം -473 - സിദ്ധമാതാ- സിദ്ധന്മാർക്കു മാതാവായവൾ.
2. തത് തത്…..ലളിതാ സഹസ്രനാമം -425 -തത്- പരമാത്മസ്വരൂപമായവൾ.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
പരമശിവൻ അതാത് സിദ്ധികളെ ജനിപ്പിയ്ക്കുവാൻ മാത്രം കഴിവുള്ള അറുപത്തിനാല് തന്ത്രങ്ങളെക്കൊണ്ട് സമസ്തലോകവാസികളെയും അവര-വരുടെ കർമ്മങ്ങളിൽ നിയോഗിച്ച് ഏതൊരു ദേവിയുടെ നിർബന്ധം ഹേതുവായി ധർമാർത്ഥകാമമോക്ഷങ്ങളെ അന്യാപേക്ഷ കൂടാതെ കൊടുക്കാൻ സ്വാതന്ത്ര്യമുള്ളതായ ദേവിയുടെ സിദ്ധാന്തശാസ്ത്രത്തെ ഭൂലോകത്ത് അവതരിപ്പിച്ചുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്:
ശ്ലോകം – 32
ശിവഃ ശക്തിഃ കാമഃ ക്ഷിതിരഥ രവിഃ ശീതകിരണഃ
സ്മരോ ഹംസഃ ശക്രസ്തദനു ച പരാമാരഹരയഃ .
അമീ ഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വർണാസ്തേ തവ ജനനി നാമാവയവതാം .. 32..
അന്വയം
ജനനി! ശിവഃ ശക്തിഃ കാമഃ ക്ഷിതി: അഥ ശീതകിരണഃ സ്മര: ഹംസഃ ശക്ര: തദനു ച പരാ മാര: ഹരി: അമീ വർണാ: തിസൃഭി: ഹൃല്ലേഖാഭി: അവസാനേഷു ഘടിതാ: തേ വർണാ: തവ നാമാവയവതാം ഭജന്തേ.
അർത്ഥം :
ജഗദംബികേ!
ശിവൻ (ശിവതത്വമായ ‘ക’ കാരം), ശക്തി (ശക്തിതത്വമായ ‘എ’ കാരം), കാമൻ (കാമദൈവതമായ ‘ഈ’ കാരം), ക്ഷിതി (ഭൂമി- ഭൂതത്വമായ ‘ല’ കാരം), പിന്നീട് സൂര്യൻ (സൗരഖണ്ഡാത്മകമായ ‘ഹ’ കാരം), ചന്ദ്രൻ (ചന്ദ്രബീജമായ ‘സ’ കാരം), സ്മരൻ (കാമരാജ-പ്രകൃതിയായ ‘ക’ കാരം), ഹംസം (സൗരഖണ്ഡാത്മകമായ ‘ഹ’ കാരം), ശക്രൻ (ഇന്ദ്രബീജമായ ‘ല’ കാരം), പിന്നീട് പരാ ചന്ദ്രക്കല (ചന്ദ്രബീജമായ ‘സ’ കാരം), മാര: (കാമരാജപ്രകൃതിയായ ‘ക’ കാരം), ഹരി: (ഇന്ദ്രബീജമായ ‘ല’ കാരം), ഈ അക്ഷരങ്ങൾ (ആദ്യ ഖണ്ഡികയിലെ നാലും, അടുത്തതിലെ അഞ്ചും, അടുത്തതിലെ മൂന്നും അക്ഷരങ്ങൾ), എന്നിവക്കുശേഷം മൂന്നു ‘ഹ്രീം’-കാരങ്ങൾ ചേർത്തു വെച്ച് അവിടുത്തെ നാമത്തിന്റെ- ഷോഡശാക്ഷരീ മന്ത്രത്തിന്റെ ഘടകങ്ങളായി ഉപാസകന്മാർ ഭജിക്കുന്നു.
—-------------------------------------------------------------------------------------------------
1. ശക്തിഃ - ലളിതാസഹസ്രനാമം -087- ശക്തികൂടൈകതാപന്നകട്യധോ-ഭാഗധാരിണീ- ശക്തികൂടം സ്ഥിതിചെയ്യുന്ന ശരീരത്തിന്റെ അധോഭാഗം ധരിച്ചവൾ - (ദേവിയുടെ സൂക്ഷ്മ ശരീരത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ട് : മുഖഭാഗം ഉൾപ്പെടുന്ന വാഗ്ഭവകൂടം; കഴുത്തിന് താഴെ അരക്കെട്ടു വരെയുള്ള ഭാഗം മധ്യകൂടം. അരക്കെട്ടിനു താഴെയുള്ള ഭാഗം ശക്തികൂടം. മൂലാധാരം ശക്തികൂടത്തിലാണ് സ്ഥിതി ചെയ്യുന്നത്.)
2. ഷോഡശാക്ഷരീ മന്ത്രം:
ഓം വൈഭവകൂടം ക ഏ ഈ ല
ഹ്രീം 5
കാമരാജ(മധ്യ)കൂടം ഹ സ ക ഹ ല ഹ്രീം 6
ശക്തികൂടം സ ക ല ഹ്രീം ശ്രീം 5
16
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ നാമത്തിന്‍റെ (ത്രിപുരസുന്ദരീമന്ത്രത്തിന്‍റെ) പ്രതീകത്വം ശിവൻ (ക), ശക്തി (എ) , കാമ (ഈ) , ക്ഷിതി (ല), രവി (ഹ), ശീതകിരണ (സ) ഇവയും പിന്നെ, സ്മര (ക), ഹംസ (ഹ), ശക്ര (ല), അതിനുശേഷം പരാ (സ), മാര (ക), ഹരി (ല) എന്നീ പന്ത്രണ്ടക്ഷരങ്ങൾ ഹ്രീങ്കാരങ്ങളാൽ മൂന്ന്, നാല്, അഞ്ച് എന്നീ അക്ഷരങ്ങളുടെ ഒടുവിൽ യോജിയ്ക്കപ്പെട്ടതായി ഭവിയ്ക്കുന്നുവോ ആ ലോകജനനിയായ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം – 33
സ്മരം യോനിം ലക്ഷ്മീം ത്രിതയമിദമാദൗ തവ മനോർ-
നിധായൈകേ നിത്യേ നിരവധിമഹാഭോഗരസികാഃ .
ഭജന്തി ത്വാം ചിന്താമണിഗുണനിബദ്ധാക്ഷവലയാഃ
ശിവാഗ്നൗ ജുഹ്വന്തഃ സുരഭിഘൃതധാരാഹുതിശതൈഃ .. 33..
അന്വയം :
(ഹേ) നിത്യേ! തവ മനോ: ആദൗ സ്മരം യോനിം ലക്ഷ്മീം ത്രിതയം ഇദം നിധായ നിരവധി മഹാഭോഗരസികാഃ ഏകേ ചിന്താമണിഗുണ- നിബദ്ധാക്ഷവലയാഃ ശിവാഗ്നൗ സുരഭിഘൃത-ധാരാഹുതിശതൈഃ ജുഹ്വന്തഃ ത്വാം ഭജന്തി.
അർത്ഥം
അല്ലയോ അവിനാശിയായ ദേവി! അവിടുത്തെ മന്ത്ര(ഷോഡശാക്ഷരീ മന്ത്ര(ശ്ലോകം-32-കാണുക)ത്തിനുമുമ്പായി സ്മരൻ (മദനബീജം/ കാമരാജബീജം-‘ക്ലീം’), യോനി(ഭുവനേശ്വരി ബീജം-’ഹ്രീം’), ലക്ഷ്മീ(രമാ ബീജം/ശ്രീബീജം-’ശ്രീം’) എന്നീ മൂന്നു ബീജാക്ഷരങ്ങളെ കൂട്ടിച്ചേർത്ത് അളവറ്റ പരമാനന്ദരസത്തെ അനുഭവിക്കുന്നവരായ ചില ഉപാസകന്മാർ ചിന്താമണിരത്നങ്ങൾ കോർത്തി-ണക്കിയുണ്ടാക്കിയ ജപമാല ധരിച്ചുകൊണ്ട് ശിവാഗ്നിയിൽ കാമധേനുവിന്റെ നെയ്യുകൊണ്ടുള്ള എണ്ണമറ്റ അഭിഷേകങ്ങൾ ചെയ്തുകൊണ്ട് അവിടുത്തെ ഭജിക്കുന്നു.
—-------------------------------------------------------------------------------------------------
1 . ശിവാഗ്നി “…... … സാധാരണ അഗ്നി, വേദാഗ്നി, ശിവാഗ്നി എന്നിവയിൽ നിന്ന് മൂന്ന് തരത്തിലുള്ള ഭസ്മം ഉണ്ടാകുന്നു… അഘോരാത്മമന്ത്രം ആവർത്തിച്ചു-കൊണ്ട് കൂവളച്ചില്ലകൾ കത്തിച്ച് ഉണ്ടാക്കുന്ന അഗ്നിയെ ‘ശിവാഗ്നി’ എന്ന് പറയുന്നു.… ഇതിൽനിന്നും കിട്ടുന്ന ഭസ്മത്തെ ‘ശിവാഗ്നിജം’ എന്ന് പറയുന്നു….”(ശിവപുരാണം 1.18)
2. ത്രികോണാകൃതിയിലുള്ള ഹോമകുണ്ഡത്തിലാണ് ‘ശിവാഗ്നി’ തയ്യാറാക്കുന്നത്.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
നിത്യജ്ഞാനാനന്ദാനുഭവരസത്തെ അറിയുന്ന ചില സാധകന്മാർ ആദിയിൽ കാമരാജബീജത്തേയും ഭുവനേശ്വരീബീജത്തേയും ശ്രീബീജത്തേയും ഈ മൂന്ന് ബീജാക്ഷരങ്ങളെ ചേർത്തിട്ട്, അളവറ്റതായ ചിന്താരത്നമണികൾ കോർത്തു-ണ്ടാക്കിയ ജപമാലയോടുകൂടി ശിവാഗ്നിയിൽ കാമധേനുവിന്‍റെ നെയ്യു-കൊണ്ടുള്ള ആഹുതിപരമ്പരകളാൽ ഹോമാനുഷ്ഠാനം ചെയ്ത് ഏതൊരു ദേവിയെ ഭജിയ്ക്കുന്നുവോ ആ നിത്യയായ മഹാദേവിയ്ക്ക് നമസ്കാരം !
4. മഹാകവി കുമാരനാശാന്റെ 'സൗന്ദര്യലഹരി' തർജ്ജമയിൽനിന്ന്;
ശ്ലോകം – 34
ശരീരം ത്വം ശംഭോഃ ശശിമിഹിരവക്ഷോരുഹയുഗം
തവാത്മാനം മന്യേ ഭഗവതി നവാത്മാനമനഘം .
അതശ്ശേഷശ്ശേഷീത്യയമുഭയസാധാരണതയാ
സ്ഥിതഃ സംബന്ധോ വാം സമരസപരാനന്ദപരയോഃ .. 34..
അന്വയം :
(ഹേ) ഭഗവതി! ത്വം ശംഭോഃ ശശിമിഹിരവക്ഷോരുഹയുഗം ശരീരം(അസി). തവ ആത്മാനം നവാത്മാനം അനഘം മന്യേ. അതഃ ശേഷ: ശേഷീ ഇതി അയം സംബന്ധ: സമരസപരാനന്ദപരയോഃ വാം ഉഭയസാധാരണതയാ സ്ഥിതഃ .
അർത്ഥം
അല്ലയോ മഹാഭൈരവീദേവി! പരമശിവന്റെ ശരീരത്തോട് സൂര്യചന്ദ്ര-ന്മാരാകുന്ന സ്തനങ്ങൾ ചേർന്നതാണല്ലോ അവിടുത്തെ ശരീരം. (അതുപോലെ) അവിടുത്തെ ശരീരം കളങ്കമില്ലാത്ത നവാത്മാവായ ശിവഭഗവാന്റേതാണെന്നും (ഞാൻ) കരുതുന്നു. പരാനന്ദരൂപത്തിലുള്ള ശംഭുവായ ആനന്ദഭൈരവനും പരചിത് രൂപത്തിലുള്ള ശക്തിയായ ആനന്ദ-ഭൈരവിയും ആയ നിങ്ങൾ രണ്ടുപേർക്ക് ശേഷ (അപ്രധാനം- secondary) – ശേഷീ(പ്രധാനം - primary) ബന്ധം ഒരുപോലെ ബാധകമായതിനാൽ തുല്യതയെ പ്രാപിക്കുന്നു. (സാധാരണ മനുഷ്യർക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ- ശിവനാണോ ശക്തിയാണോ കൂടുതൽ പ്രാധാന്യം എന്ന് തർക്കിക്കേണ്ട കാര്യമില്ല; ഒരാൾക്ക് പ്രാധാന്യം കിട്ടുമ്പോൾ മറ്റെയാൾക്ക് പ്രാധാന്യം കുറയുന്നത് സ്വാഭാവികം. എന്നാൽ ഈ സ്ഥിതി മറിച്ചും വരാം).
—----------------------------------------------------------------------------------------
1. നവാത്മാനം…a) നവ- ഒമ്പത്-വ്യൂഹങ്ങൾ- കാല, കുല(ള), നാമ, ജ്ഞാന, ചിത്ത, നാദ, ബിന്ദു, കല, ജീവങ്ങൾ.
b) ദേവിയും ഇതേപോലെ ഒമ്പത് വ്യൂഹങ്ങളാൽ വർണിക്കപ്പെടുന്നു- വാമാ, ജ്യേഷ്ഠാ, രൗദ്രീ, അംബികാ, ഇച്ഛാ, ജ്ഞാനാ, ക്രിയാ, ശാന്താ, പരാ.
2. ശശിമിഹിരവക്ഷോരുഹയുഗം…. = സൂര്യചന്ദ്രന്മാരാകുന്ന സ്തനങ്ങൾ
ദേവിയുടെ ശരീരവർണ്ണനയിൽ സൂര്യചന്ദ്രന്മാർ മൂന്ന് അംഗങ്ങളായി പരാമർശിക്കപ്പെടുന്നു;
സൂര്യചന്ദ്രൗ സ്തനൗ ദേവ്യാസ്താവേവ നയനൗ സ്മൃതൗ
ഉഭേ താടങ്കയുഗളംഇത്യേഷാ വൈദികീ ശ്രുതി:.
[സൂര്യചന്ദ്രന്മാർ ദേവിയുടെ സ്തനങ്ങളായും കണ്ണുകളായും കർണ്ണാഭരണ-ങ്ങളായും വൈദിക ഗ്രന്ഥങ്ങളിൽ വർണ്ണിക്കപ്പെടുന്നു.]
3. ഭഗവതി…. ലളിതാസഹസ്രനാമം-279-ഭഗവതീ - ഭജിക്കുന്നവരെ അവനം (രക്ഷ) ചെയ്യുന്നവൾ ഭഗവതി. ഭഗം = ഉത്പത്തി തുടങ്ങിയവയെക്കുറിച്ചുള്ള ജ്ഞാനം;
ഉത്പത്തിം പ്രളയം ചൈവ ഭൂതാനാം ഗതിമാഗതിം
അവിദ്യാവിദ്യയോസ്തത്വം വേത്തീതി ഭഗവത്യസൗ . (ദേവീഭാഗവതം)
[ജീവന്റെ ഉത്പത്തി, നാശം, ഗതിവിഗതികൾ, വിദ്യാ, അവിദ്യാ തുടങ്ങിയവയെക്കുറിച്ചുള്ള ജ്ഞാനമുള്ളവൾ ഭഗവതി.]
4. അനഘം…ലളിതാസഹസ്രനാമം-987-അനഘാ - പാപരഹിതയായവൾ.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ശംഭുവിന്‍റെ ചന്ദ്രസൂര്യന്മാരാകുന്ന രണ്ട് സ്തനങ്ങളോടുകൂടിയ ശരീരമായ ഭഗവതിയായ മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവിയുടെ സ്വരൂപത്തെ നിർദോഷമായ നവവ്യൂഹമായിട്ട് കരുതപ്പെടുന്നുവോ, ആ മഹാദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവീദേവന്മാരുടെ (അപ്രധാനൻ, പ്രധാനൻ എന്നിങ്ങനെയുള്ള) ശേഷശേഷീഭാവബന്ധം (ആനന്ദഭൈരവാനന്ദ-ഭൈരവീരൂപികളായ) രണ്ടുപേർക്കും ഒരുപോലെയുള്ളതായി ഇരിയ്ക്കുന്നുവോ ആ മഹാദേവീദേവന്മാർക്ക് നമസ്കാരം !
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 35
മനസ്ത്വം വ്യോമ ത്വം മരുദസി മരുത്സാരഥിരസി
ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം ന ഹി പരം .
ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം ശിവയുവതിഭാവേന ബിഭൃഷേ .. 35..
അന്വയം :
മന: ത്വം; വ്യോമ: ത്വം; (ത്വം) മരുത് അസി; (ത്വം) മരുത്സാരഥി: അസി; ത്വം ആപ: ; ത്വം ഭൂമി: ; ത്വയി പരിണതായാം (സത്യാം) പരം ന ഹി. ത്വം ഏവ വിശ്വവപുഷാ പരിണമയിതും ശിവയുവതിഭാവേന ചിദാനന്ദാകാരം സ്വാത്മാനം ബിഭൃഷേ.
അർത്ഥം
അല്ലയോ ദേവി! അവിടുന്ന് ആജ്ഞാ ചക്രത്തിൽ ഇരുന്നരുളുന്ന മനസ്തത്വ-മാകുന്നു; വിശുദ്ധി ചക്രത്തിൽ ഇരുന്നരുളുന്ന ആകാശതത്വമാകുന്നു; അനാഹതചക്രത്തിൽ ഇരുന്നരുളുന്ന വായു തത്വമാകുന്നു; സ്വാധിഷ്ഠാന ചക്രത്തിൽ ഇരുന്നരുളുന്ന അഗ്നി തത്വമാകുന്നു; മണിപൂരചക്രത്തിൽ ഇരുന്നരുളുന്ന ജലതത്വമാകുന്നു; മൂലാധാരചക്രത്തിൽ ഇരുന്നരുളുന്ന ഭൂ തത്വമാകുന്നു; ഇത്തരത്തിൽ അവിടുന്ന് സ്വയം രൂപാന്തരം നടത്തുമ്പോൾ ഇനി ഇവിടെ ഇതിൽപ്പരം ഒന്നുംതന്നെ അവശേഷിക്കുന്നില്ല. സ്വയം പ്രപഞ്ചരൂപമായി പരിണമിക്കാനാണല്ലോ അവിടുന്ന് പരമശിവന്റെ ധർമ്മപത്നീഭാവത്തിൽ ചിദാനന്ദരൂപം കൈക്കൊള്ളുന്നത്.
—------------------------------------------------------------------------------------------------
1. മന: ത്വം….a) ലളിതാസഹസ്രനാമം-987-മനോമയീ- മനസ്സിന്റെ രൂപത്തോടുകൂടിയവൾ.
“ആ ഭൈരവൻ(ശിവൻ) ചിദാകാശമെന്നറിയപ്പെടുന്നു. അവന്റെ സ്പന്ദനശക്തിയാകുന്നു മനോമയീ.” (വാല്മീകിരാമായണം)
b ) ലളിതാസഹസ്രനാമം -207-മനോന്മനീ - മനസ്സിനെ ഉയർത്തുന്നവൾ.
2. ദേവി എപ്രകാരമാണ് വിവിധ ദേവതകളുടെ രൂപത്തിൽ, വിവിധ ചക്രങ്ങളിലായി നിലകൊള്ളുന്ന വിവിധ തത്വങ്ങളിലൂടെ, അവയുടെ ഏകീ-കരണത്തോടെ, പ്രപഞ്ചത്തെ അടക്കി വാഴുന്നത് എന്ന് മനസ്സിലാക്കാൻ താഴത്തെ പട്ടിക കാണുക: പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ-അഥവാ- ’പ്രധാനി’യായ ദേവി ഒരു തത്വത്തിനും അധീനയല്ലെന്നു പട്ടികയിൽനിന്നും മനസ്സിലാക്കാം.
തത്വം ലോകം ദേവത ചക്രം
സത്യ പരാശക്തി സഹസ്രാരം
മനസ്സ് തപസ്സ് ശിവൻ ആജ്ഞാ
ആകാശം ജനം സദാശിവൻ വിശുദ്ധി
വായു മഹർ മഹേശ്വരൻ അനാഹതം
അഗ്നി സുവർ രുദ്രൻ സ്വാധിഷ്ഠാനം
ജലം ഭുവർ വിഷ്ണു മണിപൂരം
ഭൂമി ഭൂർ ബ്രഹ്മാവ് മൂലാധാരം
3. ചിദാനന്ദാകാരം…..a) ലളിതാസഹസ്രനാമം -364- ചിദേകരസരൂപിണി - ഏകരസം സ്വരൂപമായുള്ളവൾ.
b) ലളിതാസഹസ്രനാമം-365- സ്വാത്മാനന്ദലവീഭൂതബ്രഹ്മാദ്യാനന്ദസന്തതി:-സ്വന്തം ആത്മാനന്ദം കൊണ്ട് ബ്രഹ്മാദിദേവതകളുടെ ആനന്ദങ്ങളെ നിസ്സാരമാക്കുന്നവൾ.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
മനസ്തത്വം, ആകാശതത്വം, വായുതത്വം, അഗ്നിതത്വം, ജലതത്വം, പൃഥിവീതത്വം എന്നീവിധത്തിൽ പരിണമിച്ച ദേവിയല്ലാതെ മറ്റൊന്നുമില്ലാത്ത മഹാ-ദേവിയ്ക്ക് നമസ്കാരം; ഏതൊരു ദേവി പ്രപഞ്ചരൂപമായി പരിണമി-പ്പാനായി പരമശിവപത്നീ എന്ന ഭാവത്തോടുകൂടി ജ്ഞാനാനന്ദമയമായ സ്വസ്വരൂപത്തെ ധരിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 36
തവാജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം
പരം ശംഭും വന്ദേ പരിമിളിതപാർശ്വം പരചിതാ .
യമാരാധ്യൻ ഭക്ത്യാ രവിശശിശുചീനാമവിഷയേ
നിരാലോകേഽലോകേ നിവസതി ഹി ഭാലോകഭുവനേ .. 36..
അന്വയം : തവ ആജ്ഞാചക്രസ്ഥം തപനശശികോടിദ്യുതിധരം പരചിതാ പരിമിളിത-പാർശ്വം പരം ശംഭും വന്ദേ. യം ഭക്ത്യാ ആരാധ്യൻ രവി-ശശിശുചീനാം അവിഷയേ നിരാലോകേ അലോകേ ഭാലോകഭുവനേ നിവസതി ഹി.
അർത്ഥം
അവിടുത്തെ ആജ്ഞാചക്രത്തിൽ നിവസിക്കുന്നവനും, കോടി സൂര്യചന്ദ്ര-ന്മാരുടെ പ്രകാശധാരയണിഞ്ഞവനും, ‘പര’ ചിത് എന്ന കലയാൽ വലയം ചെയ്യപ്പെട്ട ഇടതു ഭാഗത്തോടുകൂടിയവനുമായ പരമശിവനെ (ഞാൻ) വന്ദിക്കുന്നു. തികഞ്ഞ ഭക്തിയോടെ ആ പരമശിവനെ ഭജിക്കുന്ന ഉപാസകൻ സർവ്വവേദനായാതനകൾക്കും അതീതമായ, സൂര്യചന്ദ്രാഗ്നികൾക്കുപോലും പ്രാപിക്കാൻ കഴിയാത്ത, പ്രകാശപൂരിതമായ ചാന്ദ്രലോകത്തിൽ (സഹസ്രാരത്തിൽ) ഏകാന്തവാസം ചെയ്യുന്നു,
—--------------------------------------------------------------------------------------
1. ആജ്ഞാചക്രസ്ഥം…ആജ്ഞാചക്രത്തിന്റെ ചിത്രരൂപം:
[കടപ്പാട്: വിക്കിപീഡിയ]
2. തപനശശികോടിദ്യുതിധരം….
“വക്രതുണ്ഡ മഹാകായ കോടിസൂര്യസമപ്രഭ. നിർവിഘ്നം കുരു മേ ദേവ സർവകാര്യേഷു സർവദാ .. ..” എന്ന ഗണപതിസ്തുതി ഓർക്കുക.
3. പരചിതാ… ലളിതാസഹസ്രനാമം-728- ചിത് കലാ- ചിത് എന്ന കലയോടുകൂടിയവൾ.
4. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ധ്യാനം ചെയ്യുമ്പോൾ പരാ ശംഭുനാഥനേയും ചിത്പരാംബയേയും മധ്യത്തിലും അറുപത്തിനാലു മയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവനെ ആരാധിയ്ക്കുന്ന ഭക്തന് സൂര്യൻ, ചന്ദ്രൻ, അഗ്നി എന്നിവർക്ക് വിഷയമല്ലാത്തതും മറ്റൊന്നിനാലും പ്രകാശിയ്ക്കപ്പെടാത്തതും (സ്വയം പ്രകാശിയ്ക്കുന്നതും) ചന്ദ്രികാമയവുമായ ലോകത്തിലെ (സഹസ്രാരത്തിലെ) വാസം സാധ്യമാകുന്നുവോ ആ പരമശിവന്‍റെ പത്നിയായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 37
വിശുദ്ധൗ തേ ശുദ്ധസ്ഫടികവിശദം വ്യോമജനകം
ശിവം സേവേ ദേവീമപി ശിവസമാനവ്യവസിതാം .
യയോഃ കാന്ത്യാ യാന്ത്യാഃ ശശികിരണസാരൂപ്യസരണേ:
വിധൂതാന്തർധ്വാന്താ വിലസതി ചകോരീവ ജഗതീ .. 37..
അന്വയം :
തേ വിശുദ്ധൗ ശുദ്ധസ്ഫടികവിശദം വ്യോമജനകം ശിവം, ശിവസമാന-വ്യവസിതാം ദേവീം അപി (അഹം) സേവേ. യയോഃ യാന്ത്യാഃ ശശികിരണ-സാരൂപ്യസരണേ: കാന്ത്യാഃ വിധൂതാന്തർധ്വാന്താ ജഗതീ ചകോരീ ഇവ വിലസതി.
അർത്ഥം :
അവിടുത്തെ വിശുദ്ധിചക്രത്തിൽ ശുദ്ധസ്ഫടികം പോലെ നിർമ്മലനായി വിളങ്ങുന്ന, ആകാശതത്വത്തിന്റെ ജനയിതാവായ ശിവനേയും ശിവന് തത്തുല്യമായ കർമ്മകുശലതയുള്ള മഹാദേവിയേയും ഞാൻ വന്ദിക്കുന്നു. ഈ രണ്ടു ദിവ്യരൂപങ്ങളിൽനിന്നും ഉടലെടുത്തു വ്യാപിക്കുന്ന, ചാന്ദ്രകിരണ-ങ്ങൾക്കു സമാനമായ കാന്തിയാൽ അജ്ഞാനാന്ധകാരങ്ങൾ വിമുക്ത-മാക്കപ്പെട്ടതിൽ ഈ പ്രപഞ്ചം ചകോരപ്പിടയെന്നപോലെ ആഹ്ലാദിക്കുന്നു.
—-------------------------------------------------------------------------------------------------
കുണ്ഡലിനീ ശക്തി മൂലാധാരത്തിൽനിന്ന് വിശുദ്ധിചക്രത്തിൽ എത്തിയാൽ ഉപാസകൻ അജ്ഞാനാന്ധകാരത്തിൽനിന്നും മോചിതനായി പരമാനന്ദ-രസത്തിൽ ആറാടുന്നു എന്ന് താൽപര്യം.
1. വിശുദ്ധൗ തേ …വിശുദ്ധിചക്രത്തിന്റെ ചിത്രരൂപം: [കടപ്പാട്: വിക്കിപീഡിയ]
2, ശരീരത്തിൽ വിവിധ ചക്രങ്ങളുടെ സ്ഥാനം ചിത്രരൂപം:
3. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ധ്യാനം ചെയ്യുമ്പോൾ വ്യോമേശ്വരനേയും വ്യോമേശ്വരിയേയും മധ്യത്തിലും എഴുപത്തിരണ്ടു മയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
വിശുദ്ധിചക്രത്തിൽ നിർമ്മലമായ സ്ഫടികംപോലെ വിശദമായ ആകാശ-തത്വത്തെ ഉത്പാദിപ്പിയ്ക്കുന്നവനായ പരമശിവനും ശിവനോടു തുല്യമായ പ്രയത്നത്തോടുകൂടിയ മഹാദേവിയ്ക്കും നമസ്കാരം; ഏതൊരു പരമ-ശിവനിൽനിന്നും പരമേശ്വരിയിൽനിന്നും പുറപ്പെട്ടു വ്യാപിയ്ക്കുന്നതായ ചന്ദ്രകിരണങ്ങളോട് സമാനമായ കാന്തി നിമിത്തം നശിപ്പിയ്ക്കപ്പെട്ട അജ്ഞാനാന്ധകാരത്തോടുകൂടിയ ജഗത്ത് ചകോരപേടപോലെ വിലസുന്നുവോ ആ മഹാദേവീമഹാദേവന്മാർക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 38
സമുന്മീലത് സംവിത് കമലമകരന്ദൈകരസികം
ഭജേ ഹംസദ്വന്ദ്വം കിമപി മഹതാം മാനസചരം .
യദാലാപാദഷ്ടാദശഗുണിതവിദ്യാപരിണതി-
ര്യദാദത്തേ ദോഷാദ് ഗുണമഖിലമദ്ഭ്യഃ പയ ഇവ .. 38..
അന്വയം :
സമുന്മീലത് സംവിത് കമലമകരന്ദൈകരസികം കിമപി മഹതാം മാനസചരം ഹംസദ്വന്ദ്വം ഭജേ. യത് ആലാപാത് അഷ്ടാദശഗുണിതവിദ്യാപരിണതി: യത് ദോഷാത് ഗുണം അഖിലം അദ്ഭ്യഃ പയ ഇവ ആദത്തേ.
അർത്ഥം :
വിടർന്ന ജ്ഞാനകമലത്തിന്റെ പൂന്തേൻ മാത്രം നുകരുന്ന, മഹാത്മാക്കളായ അസംഖ്യം യോഗീശ്വരന്മാരുടെ മനസ്സാകുന്ന മാനസസരസ്സിൽ നീന്തിത്തുടിക്കുന്ന, ആരുടെ പരസ്പര മധുരഭാഷണമാണോ പതിനെട്ടു വിദ്യകളായി പരിണമി-ക്കുന്നത്, ആരാണോ ദൂഷ്യങ്ങളിൽ നിന്നും സർവഗുണങ്ങളേയും - പാലിൽ നിന്നും വെള്ളത്തിനെ എന്ന പോലെ- വേർതിരിച്ചെടുക്കുന്നത്, ആ ഇണയരയന്നങ്ങളെ - ഹംസമിഥുനത്തെ - ശിവപാർവതിമാരെ - .ഞാൻ വന്ദിക്കുന്നു.
—-------------------------------------------------------------------------------------------------
1.അനാഹത ചക്രത്തിന്റെ ചിത്രരൂപം: [കടപ്പാട്: വിക്കിപീഡിയ]
2. സംവിത്….. വാഗീശാ യസ്യ വദനേ ലക്ഷ്മീര്യസ്യ ച വക്ഷസി .യസ്യാസ്തി ഹൃദയേ സംവിത് തം നൃസിംഹമഹം ഭജേ ..” (ശ്രീധരസ്വാമി)
[ആരുടെ മുഖപങ്കജത്തിലാണോ സരസ്വതി കുടി കൊള്ളുന്നത്; ആരുടെ നെഞ്ചകത്താണോ ലക്ഷ്മീദേവി കുടികൊള്ളുന്നത്; ആരുടെ ഹൃദയ കമല-ത്തിലാണോ ജ്ഞാനം നിലകൊള്ളുന്നത്; ആ നൃസിംഹത്തെ ഞാൻ ഭജിക്കുന്നു.]
3. ഹംസദ്വന്ദ്വം….
A) ‘ഹംസ:’ എന്ന പദത്തിലെ ഹം’ പുരുഷരൂപത്തിലുള്ള ശിവനേയും ‘സ:’ സ്ത്രീരൂപത്തിലുള്ള ശക്തിയേയും സൂചിപ്പിക്കുന്നു. അതിനാൽ ഈ പദത്തിലെ രണ്ടു അക്ഷരങ്ങളുടെ ശിവശക്തിസംഗമത്തെ സൂചിപ്പിക്കുന്ന- ദ്വന്ദ്വത്തെ - മഹാത്മാക്കളുടെ മനസ്സിൽ നീന്തിത്തുടിക്കുന്ന ഹംസദ്വന്ദ്വമായി സങ്കൽപ്പിക്കുന്നു.
B) ലളിതാസഹസ്രനാമം-372- ഭക്ത്തമാനസഹംസികാ- ഭക്തജനങ്ങളാകുന്ന മാനസസരസ്സിൽ വിഹരിക്കുന്ന അരയന്നമായവൾ.
C) ലളിതാസഹസ്രനാമം-816- മുനിമാനസഹംസികാ- മുനിഹൃദയങ്ങളാകുന്ന മാനസസരസ്സിൽ വിഹരിക്കുന്ന അരയന്നമായവൾ.
4. മാനസചരം….‘മാനസം’ എന്ന പദത്തിലെ ദ്വയാർത്ഥം ശ്രദ്ധിക്കുക: മനസ്സ് എന്നും മാനസസരസ്സു് എന്നും രണ്ടർത്ഥങ്ങളുണ്ട്.
5. അദ്ഭ്യഃ പയ ഇവ ആദത്തേ… ഇത്തരം ഹംസങ്ങൾക്കു പാലും വെള്ളവും വേർതിരിച്ചെടുക്കാനുള്ള കഴിവുണ്ടെന്ന് പൗരാണികർ വിശ്വസിച്ചിരുന്നു.
6. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ധ്യാനം ചെയ്യുമ്പോൾ ഹംസേശ്വരനേയും ഹംസേശ്വരിയേയും മധ്യത്തിലും അമ്പത്തിനാലു വായവ്യ (വായു സംബന്ധമായ) മയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
7. അഷ്ടാദശഗുണിതവിദ്യാ……18 വിദ്യകൾ: ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്, ഋക്, യജുർ, സാമം, അഥർവം, പൂർവ-ഉത്തരമീമാംസകൾ, ന്യായം, പുരാണം, ധർമ്മശാസ്ത്രം, ആയുർവേദം, ധനുർവേദം, ഗാന്ധർവം, നീതിശാസ്ത്രം.
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
വികസിച്ചതായ ജ്ഞാനരൂപമായ താമരയിലെ മധുപാനത്തിൽ മുഖ്യരസ-ത്തോടുകൂടിയതും മഹാത്മാക്കളായ യോഗീശ്വരന്മാരുടെ മനസ്സാകുന്ന സരസ്സിൽ സഞ്ചരിക്ക ശീലമായിട്ടുള്ളതും അനിർവചനീയമായതും ശിവ-ശക്തിസംപുടമായ അരയന്നമിഥുനവുമായ മഹാദേവീമഹാദേവന്മാർക്ക് നമസ്കാരം!
9. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 39
തവ സ്വാധിഷ്ഠാനേ ഹുതവഹമധിഷ്ഠായ നിരതം
തമീഡേ സംവർതം ജനനി മഹതീം താം ച സമയാം .
യദാലോകേ ലോകാൻ ദഹതി മഹതി ക്രോധകലിതേ
ദയാർദ്രാ യാ ദൃഷ്ടിഃ ശിശിരമുപചാരം രചയതി .. 39..
അന്വയം :
(ഹേ) ജനനി! തവ സ്വാധിഷ്ഠാനേ ഹുതവഹം സംവർതം അധിഷ്ഠായ നിരതം തം ഈഡേ. താം മഹതീം സമയാം ച (ഈഡേ.) മഹതി ക്രോധകലിതേ യദാലോകേ ലോകാൻ ദഹതി (സതി) ദയാർദ്രാ യാ ദൃഷ്ടിഃ ശിശിരം ഉപചാരം രചയതി(സാ ത്വദീയാ).
അർത്ഥം :
അല്ലയോ ലോകമാതാവേ! അവിടുത്തെ സ്വാധിഷ്ഠാനചക്രത്തിൽ അധിഷ്ഠിത-മായിരിക്കുന്ന സംവർത്തൻ എന്ന അഗ്നിതത്വത്തെ ഞാൻ സ്തുതിക്കുന്നു; ലോകങ്ങളെ മുഴുവൻ ചുട്ടെരിക്കുന്ന കാലാഗ്നിരുദ്രന്റെ അതി-ഭീകരമായ ക്രോധത്തോടെയുള്ള നോട്ടത്തെ തന്റെ കൃപാകടാക്ഷങ്ങളാൽ ശീതളോപചാരം ചെയ്യുന്ന ‘സമയ’ എന്ന ചാന്ദ്രകലാശക്തിയെ ഞാൻ സ്തുതിക്കുന്നു; ആ കൃപാകടാക്ഷങ്ങൾ അവിടുത്തേതാണല്ലോ?
—-------------------------------------------------------------------------------------------------
1. കാലാഗ്നിരുദ്രൻ ബ്രഹ്‌മാണ്ഡത്തെ ദഹിപ്പിക്കുന്നു; ദേവി അതിനെ ശീതോപചാരം ചെയ്ത് പുനർസൃഷ്ടിക്കുന്നു. സ്കന്ദപുരാണം-രേവാ ഖണ്ഡത്തിൽ ഈ പ്രക്രിയ വിശദമായി വർണ്ണിച്ചിരിക്കുന്നു.
2. ലളിതാസഹസ്രനാമം-097- സമയാന്തസ്ഥാ- സമയാ(ഹൃത്ചക്രത്തിൽ സങ്കല്പിക്കുന്ന മാനസപൂജ)ന്തർഭാഗത്ത് സ്ഥിതി ചെയ്യുന്നവൾ.
3. ലളിതാസഹസ്രനാമം-098- സമയാചാരതൽപ്പരാ - സമയാചാരം എന്ന സാധനാസമ്പ്രദായത്തിൽ താൽപ്പര്യമുള്ളവൾ.
4. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ധ്യാനം ചെയ്യുമ്പോൾ സംവർത്തേശ്വരനേയും സമയാംബയേയും മധ്യത്തിലും അറുപത്തിരണ്ടു തൈജസമയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
5. അനാഹത ചക്രത്തിന്റെ ചിത്രരൂപം: [കടപ്പാട്: വിക്കിപീഡിയ; ഇന്റർനെറ്റ്]
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
സ്വാധിഷ്ഠാനചക്രത്തിൽ അഗ്നിതത്വത്തെ പ്രളയാഗ്നിയായിട്ട് ആരോപിച്ച് അനവരതം സ്തുതിയ്ക്കപ്പെടുന്ന മഹാദേവനും മാഹാത്മ്യമേറിയ സമയാ എന്ന പേരോടുകൂടിയ മഹാദേവിയ്ക്കും നമസ്കാരം; മഹത്തായ ക്രോധത്തോടു കലർന്ന രുദ്രശക്തികളുടെ ഈക്ഷണത്താൽ ലോകങ്ങളെ ദഹിപ്പിയ്ക്കും സമയത്തിങ്കൽ ഏതൊരു ദേവി കരുണാർദ്രയായ കടാക്ഷത്താൽ കുളുർമ-യോടുകൂടിയ സമാശ്വാസത്തെ ഉണ്ടാക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 40
തടിത്ത്വന്തം ശക്ത്യാ തിമിരപരിപന്ഥിസ്ഫുരണയാ
സ്ഫുരന്നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം .
തവ ശ്യാമം മേഘം കമപി മണിപൂരൈകശരണം
നിഷേവേ വർഷന്തം ഹരമിഹിരതപ്തം ത്രിഭുവനം .. 40..
അന്വയം:
തവ മണിപൂരൈകശരണം, തിമിരപരിപന്ഥിസ്ഫുരണയാ ശക്ത്യാ തടിത്ത്വന്തം, സ്ഫുരൻ നാനാരത്നാഭരണപരിണദ്ധേന്ദ്രധനുഷം, ശ്യാമം ഹരമിഹിരതപ്തം ത്രിഭുവനം വർഷന്തം, കമപി മേഘം നിഷേവേ.
അർത്ഥം :
അവിടുത്തെ മണിപൂരചക്രത്തിൽ സദാ കുടികൊള്ളുന്നതും, അന്ധകാരത്തെ അകറ്റുന്ന മിന്നൽസ്വരൂപിണിയായ ശക്തിയോടു കൂടിയതും, വിവിധങ്ങളായ രത്നങ്ങളാൽ തീർത്ത (കുണ്ഡലിനിയുടെ) ആഭരണങ്ങളുടെ പ്രകാശധാരയിൽ ഉരുത്തിരിഞ്ഞ മഴവില്ലോടുകൂടിയതും ശ്യാമവർണ്ണത്തോടുകൂടിയതും, സംഹാരരുദ്രനായ കല്പാന്തസൂര്യനാൽ ദഹിപ്പിക്കപ്പെട്ട മൂന്നു ലോകങ്ങളേയും മഴയാൽ കുളിരണിയിക്കുന്നതുമായ ശിവശക്തിസ്വരൂപമായ കാർമേഘത്തെ ഞാൻ വന്ദിക്കുന്നു.
—-------------------------------------------------------------------------------------------------
1. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ മണിപൂരചക്രത്തിൽ ധ്യാനം ചെയ്യുമ്പോൾ മേഘേശ്വരനേയും (അമൃതേശ്വരൻ) സൗദാമനീയേയും (അമൃതേ-ശ്വരി) മധ്യത്തിലും അൻപത്തിരണ്ടു ആപ്യ(ജലസംബന്ധിയായ)മയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
2. മേഘം…. സൗദാമനീ സമേതനായ മേഘേശ്വരൻ.
മണിപൂരൈകവസതി: പ്രാവൃഷേണ്യസ്സദാശിവ:
അംബുദാത്മതയാ ഭാതി സ്ഥിരസൗദാമനീ ശിവാ.
(സിദ്ധഘുടികാ) [മണിപൂരചക്രത്തിൽ സദാ കുടികൊള്ളുന്ന സദാശിവൻ വർഷകാലസംബന്ധിയായ മേഘത്തിന്റെ രൂപത്തിലും ധർമ്മപത്നി സ്ഥിര-സൗദാമനീയായും പ്രശോഭിക്കുന്നു.]
3. മണിപൂരചക്രത്തിന്റെ ചിത്രരൂപം: [കടപ്പാട്: വിക്കിപീഡിയ; ഇന്റർനെറ്റ്]
4.. “......ആകാശാത് വായുഃ. വായോരഗ്നിഃ. അഗ്നേരാപഃ……….”
(തൈത്തിരീയ ഉപനിഷദ് - ബ്രഹ്മാനന്ദവല്ലീ പ്രഥമോഽനുവാകഃ ശ്ലോക:1) [ആകാശത്തിൽനിന്നും വായു; വായുവിൽനിന്നും അഗ്നി; അഗ്നിയിൽനിന്നും ജലം (ഉണ്ടായി)..]
5. ലളിതാസഹസ്രനാമം-101- മണിപുരാന്തരുദിതാ- മണിപൂര ചക്രത്തിനുള്ളിൽ നിന്നും ഉദിച്ചുയർന്നവൾ.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
അന്ധകാരത്തേയകറ്റുന്ന മിന്നൽക്കൊടിയുടെ രൂപത്തിലുള്ള ശക്തിയോടു-കൂടിയതും അന്ധകാരത്തെ നശിപ്പിയ്ക്കുന്ന പ്രകാശത്തോടുകൂടിയതും ശോഭിയ്ക്കുന്ന പലവിധ രത്‌നാഭരണങ്ങളാൽ നിർമ്മിതമായ മഴവില്ലിനോടു-കൂടിയതും ശ്യാമളവർണ്ണത്തോടുകൂടിയതും സംഹാരരുദ്രരൂപിയായ കല്പാന്തസൂര്യനാൽ ദഹിപ്പിയ്ക്കപ്പെട്ട ലോകത്രയത്തിൽ വർഷിയ്ക്കുന്നതും അനിർവാച്യമായ മേഘരൂപിയായതും മണിപൂരചക്രമാകുന്ന മുഖ്യവാസ-സ്ഥാനത്തോടുകൂടിയതുമായ പൂജ്യനായ പരമശിവന് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം – 41
തവാധാരേ മൂലേ സഹ സമയയാ ലാസ്യപരയാ
നവാത്മാനം മന്യേ നവരസമഹാതാണ്ഡവനടം .
ഉഭാഭ്യാമേതാഭ്യാമുദയവിധിമുദ്ദിശ്യ ദയയാ
സനാഥാഭ്യാം ജജ്ഞേ ജനകജനനീമജ്ജഗദിദം .. 41..
അന്വയം :
തവ മൂലേ ആധാരേ ലാസ്യപരയാ സമയയാ സഹ നവരസമഹാതാണ്ഡവനടം നവാത്മാനം (അഹം) മന്യേ. ഉദയവിധിം ഉദ്ദിശ്യ ദയയാ സനാഥാഭ്യാം ഏതാഭ്യാം ഉഭാഭ്യാം ഇദം ജഗത് ജനകജനനീമത് ജജ്ഞേ.
അർത്ഥം :
അവിടുത്തെ മൂലാധാരചക്രത്തിൽ ലാസ്യനടനപ്രിയയായ, ‘സമയാ’ എന്നുകൂടി പേരുള്ള മഹാഭൈരവീദേവിയോടൊത്ത് നവരസങ്ങളോടുകൂടി മഹാതാണ്ഡവ-നടനമാടുന്ന, ഒൻപതു വ്യൂഹങ്ങളോടുകൂടിയ നവാത്മകനായ* മഹാ-ഭൈരവനെ ഞാൻ അറിയുന്നു. മഹാപ്രളയത്തിൽ സർവ്വനാശമടഞ്ഞ പ്രപഞ്ചത്തിന്റെ പുനർസൃഷ്ടിക്കായി കാരുണ്യവായ്പോടെ ഇരുവരും ഒരുമിച്ച് ഈ ജഗത്തിന്റെ മുഴുവൻ മാതാപിതാക്കളായി ഭവിച്ചു..
----------------------------------------------------------------------------------------------------
*1. നവാത്മാനം…. മഹാഭൈരവന് നവാത്മാവെന്ന പേര് വരാൻ കാരണം ഒൻപതു വ്യൂഹങ്ങളാണ്. അവ-കാലം, കുളം, നാമം, ജ്ഞാനം, ചിത്രം, നാദം, ബിന്ദു, കലാ, ജീവൻ.[“നാദ-ബിന്ദു-കലാദി നമോ നമ…” എന്ന അരുണഗിരി-നാഥരുടെ പ്രസിദ്ധ കൃതി ഓർക്കുക.]
2. ഈ മന്ത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ മണിപൂര ചക്രത്തിൽ ധ്യാനം ചെയ്യുമ്പോൾ ആദിനാഥനേയും ലാസ്യേശ്വരിയേയും മധ്യത്തിലും അൻപത്തിയാറ് പാർഥിവ (ഭൂമിസംബന്ധിയായ) മയൂഖങ്ങളെ ചുറ്റിലുമായി സങ്കല്പിക്കണം.
3. മൂലാധാരചക്രത്തിന്റെ ചിത്രരൂപം: [കടപ്പാട്: വിക്കിപീഡിയ; ഇന്റർനെറ്റ്]
4. തവ മൂലേ ആധാരേ…..
ഹംസധ്വനി രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ പ്രസിദ്ധമായ ഈ കീർത്തനത്തിൽനിന്ന് പ്രസക്തഭാഗം അടർത്തിയെടുത്ത് ഇവിടെ ചേർക്കുന്നു:
“വാതാപി ഗണപതിം ഭജേഽഹം…………മൂലാധാര ക്ഷേത്രസ്ഥിതം
പരാദി ചത്വാരി വാഗാത്മകം ……..”
[ മൂലാധാരക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്ന, പരാ, തുടങ്ങിയ ശബ്ദത്തിന്റെ നാല് അവസ്ഥകൾക്ക് ആശ്രയമായ. (പരാ, പശ്യന്തി,മദ്ധ്യമാ, വൈഖരീ)
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി’ നാമാവലി’യിൽ നിന്ന്:
മൂലാധാരചക്രത്തിൽ നൃത്തതാത്പര്യത്തോടുകൂടിയ സമയാദേവിയോടുകൂടി ശൃംഗാരാദി ഒമ്പതുരസങ്ങളോടുകൂടി മഹാതാണ്ഡവനടനത്തിൽ കാല-വ്യൂഹാദി ഒമ്പതു രൂപത്തോടുകൂടിയ മഹാദേവീദേവന്മാർക്ക് നമസ്കാരം
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ഈ കൃതിയുടെ ആദ്യഭാഗമായ ‘ആനന്ദലഹരി’ ഇവിടെ അവസാനിച്ചു.
സൗന്ദര്യലഹരി ഭാഗം- 2
സ്വതന്ത്ര വ്യാഖ്യാനം - ചേറ്റൂർ മോഹൻ
ശ്ലോകം-42
ഗതൈർമാണിക്യത്വം ഗഗനമണിഭിഃ സാന്ദ്രഘടിതം
കിരീടം തേ ഹൈമം ഹിമഗിരിസുതേ കീർതയതി യഃ .
സ നീഡേയച്ഛായാച്ഛുരണശബളം ചന്ദ്രശകലം
ധനുഃ ശൗനാസീരം കിമിതി ന നിബധ്നാതി ധിഷണാം .. 42..
അന്വയം :
ഹിമഗിരിസുതേ! മാണിക്യത്വം ഗതൈ: ഗഗനമണിഭിഃ സാന്ദ്രഘടിതം ഹൈമം തേ കിരീടം യഃ കീർതയതി, സ: നീഡേയച്ഛായാച്ഛുരണശബളം ചന്ദ്രശകലം ശൗനാസീരം ധനുഃ കിം ഇതി ധിഷണാം ന നിബധ്നാതി.
അർത്ഥം :
ഹിമഗിരിതനയേ ! മാണിക്യരത്‌നങ്ങളായി രൂപമെടുത്ത (പന്ത്രണ്ട്) ആദിത്യ-ന്മാരാൽ തീർത്ത അവിടുത്തെ സുവർണ്ണ കിരീടത്തെ വർണ്ണിക്കുന്ന ആ കവി-ശ്രേഷ്ഠൻ ആ വിശിഷ്ടരത്നങ്ങളുടെ മാസ്മരികപ്രഭയിൽ മുങ്ങിനിൽക്കുന്ന ചന്ദ്രക്കലയെ ഇന്ദ്രചാപമായ മഴവില്ലായി സങ്കല്പിക്കുന്നതിൽ തെല്ലും അതിശയമില്ലതന്നെ.
—-------------------------------------------------------------------------------------------------
1. ഹിമഗിരിസുതേ! -a) ലളിതാസഹസ്രനാമം- 634- ശൈലേന്ദ്രതനയാ-ഹിമവാന്റെ പുത്രി.
b) മുത്തയ്യ ഭാഗവതരുടെ പ്രസിദ്ധ കൃതിയിൽനിന്ന്…. ബന്ധപ്പെട്ട ലളിതാ-സഹസ്രനാമത്തിന്റെ ക്രമസംഖ്യ ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു.
ഹിമഗിരിതനയേ (634) ഹേമലതേ അംബ(985) ഈശ്വരി(271) ശ്രീലളിതേ (1000)..
c) ശ്യാമശാസ്ത്രികളുടെ പ്രസിദ്ധ കൃതിയിൽനിന്ന്…..
ഹിമാദ്രിസുതേ (634) പാഹിമാം വരദേ (331) പരദേവതേ(369)
സുമേരുമദ്ധ്യ വാസിനി(055).....ശ്രീകാമാക്ഷീ (244)
2. ലളിതാസഹസ്രനാമം- 014- കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതാ -
കുരുവിന്ദ(മാണിക്യ)മണികൾ നിരത്തി തയ്യാറാക്കിയ കിരീടത്തിൽ ശോഭിക്കുന്നവൾ.
3. ചന്ദ്രശകലം…..ലളിതാസഹസ്രനാമം- 243 -ചാരുചന്ദ്രകലാധരാ- സുന്ദരമായ ചന്ദ്രക്കല ചൂടിയവൾ.
4. വിഷ്ണുപുരാണത്തിലെ ആദിത്യന്മാർ:
വിഷ്ണു, ആര്യമാൻ, ശക്രൻ, ത്വഷ്ടൻ, വരുണൻ. ധുതി, ഭാഗൻ,സവിതൃ, വിവസ്വൻ, അംശൻ, മിത്രൻ, പൂഷൻ(കടപ്പാട്: വിക്കിപീഡിയ)
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
സമീപവർത്തികളായ മാണിക്യാദിരത്നങ്ങളുടെ കാന്തി വ്യാപിയ്ക്കയാൽ ചിത്രവർണ്ണമായി ഭവിച്ച് ഇന്ദ്രചാപം എന്ന പോലെ കാണപ്പെടുന്ന ചന്ദ്രക്കലയും (പന്ത്രണ്ട്) ആദിത്യന്മാരാൽ ഇടതൂർന്ന വിധത്തിൽ ഖചിതമായ സ്വർണമയമായ കിരീടവും ധരിച്ച ഹിമവത്പുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-43
ധുനോതു ധ്വാന്തം നസ്തുലിതദലിതേന്ദീവരവനം
ഘനസ്നിഗ്ധശ്ലക്ഷ്ണം ചികുരനികുരുംബം തവ ശിവേ .
യദീയം സൗരഭ്യം സഹജമുപലബ്ധും സുമനസോ
വസന്ത്യസ്മിൻ മന്യേ വലമഥനവാടീവിടപിനാം .. 43..
അന്വയം :
ഹേ ശിവേ! തുലിതദലിത ഇന്ദീവരവനം ഘനസ്നിഗ്ധശ്ലക്ഷ്ണം തവ ചികുരനികുരുംബം ന: ധ്വാന്തം ധുനോതു. യദീയം സഹജം സൗരഭ്യം ഉപലബ്ധും വലമഥനവാടീവിടപിനാം സുമനസ: അസ്മിൻ വസന്തി (ഇതി അഹം) മന്യേ.
അർത്ഥം :
അല്ലയോ ശിവപ്രിയേ! വിടർന്ന കരിംകൂവളപ്പൂക്കളുടെ കൂട്ടത്തിനു സമമായതും, ഇടതൂർന്നതും (എന്നാൽ) മിനുസമേറിയതും മൃദുലമായതുമായ കാർകൂന്തൽ ഞങ്ങളുടെ അജ്ഞാനാന്ധകാരത്തെ അകറ്റുമാറാകട്ടെ. അതിന്റെ സ്വതസി:ദ്ധമായ പരിമളത്തെ ആസ്വദിക്കാൻ വേണ്ടിയായിരിക്കണം ദേവേന്ദ്രന്റെ ഉദ്യാനമായ നന്ദനത്തിലെ കല്പക വൃക്ഷത്തിന്റെ പൂക്കൾ ഈ കേശഭാരത്തിൽ വന്നു വസിക്കുന്നതെന്നു ഞാൻ കരുതുന്നു.
—-------------------------------------------------------------------------------------------------
1. വലമഥനവാടീവിടപി….
a ) വലമഥന.. വലൻ(ബലൻ) എന്ന അസുരനെ വധിച്ചവൻ- ഇന്ദ്രൻ.
b ) വലമഥനവാടീ… ഇന്ദ്രന്റെ പൂന്തോട്ടം- നന്ദനം.
c) വലമഥനവാടീവിടപി. നന്ദനത്തിലെ വൃക്ഷം- ഇത് കല്പകമാണെന്നു പറയപ്പെടുന്നു.
2. ചികുരനികുരുംബം-ലളിതാസഹസ്രനാമം-185-നീലചികുരാ-- കറുത്തിരുണ്ട കേശഭാരത്തോടുകൂടിയവൾ.
3. സദാശിവ ബ്രഹ്മേന്ദ്രരുടെ പ്രസിദ്ധകൃതിയിൽനിന്ന്….
മാനസ സഞ്ചരരേ. ബ്രഹ്മണി മാനസ സഞ്ചരരേ..
മദശിഖി പിഞ്ഛാലംകൃത ചികുരേ…മഹനീയ കപോല വിജിത മുകുരേ..
4. ലളിതാസഹസ്രനാമം- 013- ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചാ-
ചമ്പകം, അശോകം, പുന്നാഗം, സൗഗന്ധികം എന്നീ പുഷ്പങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെട്ട മുടിക്കെട്ടോടുകൂടിയവൾ.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ വിടർന്ന കരിങ്കൂവളപ്പൂക്കൂട്ടത്തോട് തുല്യമായതും ഇടതൂർന്ന് മിനുപ്പോടും മാർദ്ദവത്തോടും കൂടിയ കേശസമൂഹത്തിന്‍റെ സ്വത:സിദ്ധമായ പരിമളത്തെ സ്വീകരിപ്പാനായിക്കൊണ്ട് ഇന്ദ്രോദ്യാനമായ നന്ദനവനത്തിലെ പുഷ്പങ്ങൾ കേശഭാരത്തിൽ വസിയ്ക്കുന്നുവോ അജ്ഞാനനാശിനിയായ ആ ശിവാദേവിയായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-44
തനോതു ക്ഷേമം നസ്തവ വദനസൗന്ദര്യലഹരീ-
പരീവാഹസ്രോതഃസരണിരിവ സീമന്തസരണിഃ .
വഹന്തീ സിന്ദൂരം പ്രബലകബരീഭാരതിമിര-
ദ്വിഷാം വൃന്ദൈർബന്ദീകൃതമിവ നവീനാർകകിരണം .. 44..
അന്വയം :
തവ വദനസൗന്ദര്യലഹരീ പരീവാഹസ്രോതഃ സരണി: ഇവ (സ്ഥിതാ) പ്രബലകബരീഭാരതിമിരദ്വിഷാം വൃന്ദൈ: ബന്ദീകൃതം നവീനാർക-കിരണം ഇവ സിന്ദൂരം വഹന്തീ സീമന്തസരണിഃ ന: ക്ഷേമം തനോതു.
അർത്ഥം :
അവിടുത്തെ അതിശയിപ്പിക്കുന്ന മുഖകാന്തിയുടെ കരകവിഞ്ഞൊഴുകുന്ന പ്രവാഹത്തിന്റെ ഗതി രേഖപ്പെടുത്തിയതാണോ എന്ന് തോന്നുമാറുള്ളതും, ഇരുവശത്തുമുള്ള ഇടതൂർന്ന കേശഭാരത്തിന്റെ രൂപത്തിലുള്ള ശത്രു-സമൂഹത്താൽ ബന്ധനസ്ഥനാക്കപ്പെട്ട ഉദയസൂര്യന്റെ കാന്തിയെഴുന്ന സിന്ദൂരത്തെ ധരിക്കുന്നതുമായ ആ പവിത്രമായ സീമന്തരേഖ ഞങ്ങൾക്ക് ക്ഷേമം അരുളട്ടെ.
----------------------------------------------------------------------------------------------------
1. വദനസൗന്ദര്യലഹരീ…..ഈ ശ്ലോകത്തിന്റെ പ്രത്യേകത- ശങ്കരാചാര്യരുടെ ഈ കൃതിയ്ക്കു അതിന്റെ പേര് ലഭിച്ചത് ഈ ശ്ലോകത്തിൽനിന്നാണ് .
2. ലളിതാസഹസ്രനാമം-289-ശ്രുതിസീമന്തസിന്ദൂരീകൃത പാദാബ്ജധൂളികാ- വേദഗ്രന്ഥങ്ങളാകുന്ന സീമന്തരേഖയിലെ സിന്ദൂരതിലകമായിത്തീർന്ന പാദ-പങ്കജത്തിലെ പൂമ്പൊടിയായവൾ.
3. ചിത്രം-1- സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞ സ്ത്രീ.
ചിത്രം-2- സീമന്തരേഖയെ ഓർമിപ്പിക്കുന്ന കുത്തിയൊഴുകുന്ന കാട്ടരുവി.
ചിത്രം-3 -സീമന്തരേഖയിലെ സിന്ദൂരത്തെ ഓർമിപ്പിക്കുന്ന ഉദയസൂര്യന്റെ കാന്തി. [ഇന്റർനെറ്റിനോട് കടപ്പാട്]
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ തിരുമുഖത്തിന്‍റെ സൗന്ദര്യാതിശയപ്രവാഹം നിറഞ്ഞു-വഴിഞ്ഞൊഴുകുവാനുള്ള മാർഗ്ഗമോ എന്ന് തോന്നിപ്പിയ്ക്കുന്ന സിന്ദൂരത്തെ വഹിച്ചിരിയ്ക്കുന്ന സീമന്തരേഖ കരുത്തേറിയവയായ കേശപാശതിമിര-ങ്ങളാകുന്ന ശത്രുക്കളുടെ സമൂഹങ്ങളാൽ ബന്ധനത്തിലാക്കപ്പെട്ട ബാലസൂര്യ-രശ്മിയെപ്പോലെ കാണപ്പെടുന്നുവോ ആ ക്ഷേമകാരിണിയായ മഹാദേവിയ്ക്ക് നമസ്കാരം
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-45
അരാളൈ: സ്വാഭാവ്യാദളികളഭസശ്രീഭിരളകൈഃ
പരീതം തേ വക്ത്രം പരിഹസതി പങ്കേരുഹരുചിം .
ദരസ്മേരേ യസ്മിൻ ദശനരുചികിഞ്ജൽകരുചിരേ
സുഗന്ധൗ മാദ്യന്തി സ്മരദഹനചക്ഷുർമധുലിഹഃ .. 45..
അന്വയം :
സ്വാഭാവ്യാത് അരാളൈ: അളികളഭസശ്രീഭി: അളകൈഃ പരീതം തേ വക്ത്രം പങ്കേരുഹരുചിം പരിഹസതി. ദരസ്മേരേ ദശനരുചികിഞ്ജൽകരുചിരേ സുഗന്ധൗ യസ്മിൻ സ്മരദഹനചക്ഷു: മധുലിഹഃ മാദ്യന്തി.
അർത്ഥം :
കരിവണ്ടിന്റെ കുഞ്ഞുങ്ങളെപ്പോലെ തോന്നിക്കുന്ന കുറുനിരകളാൽ ചുറ്റപ്പെട്ട അവിടുത്തെ തിരുമുഖം താമരപ്പൂവിന്റെ സൗന്ദര്യത്തെ പരിഹസിക്കുന്നു; മന്ദഹസിക്കുന്ന വേളയിൽ അല്പമൊന്നു വിടർന്നും ദന്തദളങ്ങളുടെ കാന്തിയിൽ വിളങ്ങിയും ഇരിക്കുന്നതും, സുഗന്ധ പൂരിതവുമായ ആ മുഖത്തിൽ കാമദഹനനായ പരമശിവന്റെ കണ്ണുകളാകുന്ന വണ്ടുകൾ പരമാനന്ദരസം നുകരുന്നു.
—-------------------------------------------------------------------------------------------------
1. ദരസ്മേരേ…. സ്മരദഹനചക്ഷുർമധുലിഹഃ മാദ്യന്തി.
A) ലളിതാസഹസ്രനാമം- 028- മന്ദസ്മിത പ്രഭാപൂര മജ്ജദ് കാമേശ മാനസാ-
കാമേശന്റെ-പരമശിവന്റെ- മനസ്സിനെപ്പോലും തന്റെ മൃദു-സ്മേരത്തിന്റെ മാസ്മരികതയിൽ ആഴ്ത്തുന്നവൾ.
B) ലളിതാസഹസ്രനാമം- 403 - മഹാ കാമേശ നയന കുമുദാഹ്ലാദ കൗമുദീ-
മഹാകാമേശന്റെ - പരമശിവന്റെ- കണ്ണുകളാകുന്ന ആമ്പൽപ്പൂക്കളെ പുളകം കൊള്ളിക്കുന്ന നിലാവായവൾ. കാർത്തിക(തുലാം) മാസത്തിലെ വെളുത്ത വാവിനെ കൗമുദി എന്ന് പറയുന്നു.
2. ലളിതാസഹസ്രനാമം- 025- ശുദ്ധവിദ്യാങ്കുരാകാരദ്വിജപംക്തിദ്വയോജ്വലാ-
ശുദ്ധമായ വിദ്യപോലെ പ്രകാശിക്കുന്ന രണ്ടുനിര പല്ലുകളോടു-കൂടിയവൾ. [ദ്വിജ... രണ്ട് ജന്മമുള്ള... പല്ല്, പക്ഷി, ബ്രാഹ്മണൻ ഇവർ ദ്വിജന്മാർ- രണ്ടു ജന്മമുള്ളവരാണ്. ആദ്യം മുളച്ച പല്ലു പോയി രണ്ടാമത് വരുന്നതിനാൽ പല്ല് ദ്വിജനാണ്; മുട്ടയും അതിൽനിന്നു വിരിഞ്ഞു പക്ഷിയും ഉണ്ടാവുന്നു; അതും ദ്വിജനാണ്; ജനിച്ച ബ്രാഹ്മണൻ സ്വാധ്യായം കഴിഞ്ഞാൽ ദ്വിജനായി. ]
3. ചിത്രം-1- താമരപ്പൂവിൽ പൂന്തേൻ നുകരുന്ന കരിവണ്ടിൻ കുഞ്ഞുങ്ങൾ.
ചിത്രം-2- മന്ദഹസിക്കുന്ന വേളയിൽ അല്പമൊന്നു വിടർന്നും …. ദന്ത ദളങ്ങളുടെ കാന്തിയിൽ വിളങ്ങിയും….
ചിത്രം-3- താമരപ്പൂവിന്റെ സൗന്ദര്യം.
[ചിത്രങ്ങൾക്ക് ഇന്റർനെറ്റിനോട് കടപ്പാട്]
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ പല്ലുകളുടെ കാന്തിയായ അല്ലികളാൽ മനോഹരമായതും താമരപ്പൂശോഭയെ പരിഹസിയ്ക്കുന്ന ചെറുപുഞ്ചിരിയോടുകൂടിയതും സ്വത: സിദ്ധമായി വളഞ്ഞ ആകൃതിയോടുകൂടിയ ചെറുവണ്ടുകൾപോലെ ശോഭി-യ്ക്കുന്ന കുറുനിരകളാൽ ചുറ്റും വ്യാപിയ്ക്കപ്പെട്ടതും സുഗന്ധത്തോടു-കൂടിയതുമായ മുഖത്തിൽ കാമദഹനം ചെയ്ത പരമശിവന്‍റെ കണ്ണുകളാകുന്ന വണ്ടുകൾ ആനന്ദമത്തങ്ങളായി ഭവിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-46
ലലാടം ലാവണ്യദ്യുതിവിമലമാഭാതി തവ യ-
ദ്ദ്വിതീയം തന്മന്യേ മകുടഘടിതം ചന്ദ്രശകലം .
വിപര്യാസന്യാസാദുഭയമപി സംഭൂയ ച മിഥഃ
സുധാലേപസ്യൂതിഃ പരിണമതി രാകാഹിമകരഃ .. 46..
അന്വയം :
ലാവണ്യദ്യുതിവിമലം തവ യത് ലലാടം ആഭാതി, തത് മകുടഘടിതം ദ്വിതീയം ചന്ദ്രശകലം മന്യേ. ഉഭയം അപി വിപര്യാസന്യാസാത് മിഥഃ സംഭൂയ ച സുധാലേപസ്യൂതിഃ രാകാഹിമകരഃ .പരിണമതി.
അർത്ഥം :
ദിവ്യപ്രഭയിൽ വിളങ്ങുന്ന അവിടുത്തെ നെറ്റിത്തടം കിരീടത്തെ അലങ്കരിക്കുന്ന മറ്റൊരു ചന്ദ്രക്കലയാണെന്നു ഞാൻ കരുതുന്നു; ഇവ രണ്ടു ശകലങ്ങളേയും തിരിച്ചുപിടിച്ചു ചേർത്താൽ രണ്ടു ഭാഗങ്ങളൂം ഒന്നുചേർന്ന് അമൃതം പൊഴിയുന്ന പൂർണ്ണചന്ദ്രനായി പരിണമിക്കുന്നു.
—-------------------------------------------------------------------------------------------------
1. രാകാഹിമകരഃ….പൂർണ്ണചന്ദ്രൻ ;
a) ലളിതാസഹസ്രനാമം-314-രാകേന്ദുവദനാ-
b) ബിച്ചു തിരുമല രചിച്ച പ്രസിദ്ധ സിനിമാ ഗാനം:
“രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല…….”
c)ലളിതാസഹസ്രനാമം-015-അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ- അഷ്ടമിനാളിലെ ചന്ദ്രനെപ്പോലെ (അർദ്ധചന്ദ്രാകൃതിയിൽ) വിളങ്ങുന്ന നെറ്റിത്തടത്തോടുകൂടിയവൾ. അർദ്ധചന്ദ്രാകൃതിയിലുള്ള നെറ്റിത്തടം ബുദ്ധിശക്തിയെ സൂചിപ്പിക്കുന്നുവെന്നു സാമുദ്രികശാസ്ത്രം പറയുന്നു.
2) ശ്ലോകത്തിന്റെ രണ്ടാമത്തെ പകുതിയിൽ, ദേവിയുടെ കിരീടത്തെ അലങ്കരിക്കുന്ന ചന്ദ്രക്കലയും നെറ്റിത്തടമെന്നു വിശേഷിപ്പിക്കപ്പെട്ട ചന്ദ്രക്കലയും ചേർത്തുവെച്ചാൽ പൂർണ്ണചന്ദ്രനാവുമെന്നു പറയുന്നു. പരമശിവന്റേയും മഹാദേവിയുടേയും ശിരസ്സിനെ അലങ്കരിക്കുന്നത് ചന്ദ്ര’ക്കല’യാണ്. ഇത് മൂന്നാം ദിവസത്തെ ചന്ദ്രനാണ്-അർദ്ധചന്ദ്രനല്ല. ദേവിയുടെ നെറ്റിത്തടമാവട്ടെ- അർദ്ധചന്ദ്രനുമാണ്.-അഷ്ടമിച്ചന്ദ്രൻ.
3) ചിത്രം-1 - ദേവിയുടെ കിരീടത്തെ അലങ്കരിക്കുന്ന ചന്ദ്രക്കല.
ചിത്രം-2- ദേവിയുടെ നെറ്റിത്തടമെന്നു വിശേഷിപ്പിക്കപ്പെട്ട അർദ്ധചന്ദ്രൻ.
[കടപ്പാട്: ഇന്റർനെറ്റ്]
4) ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സൗന്ദര്യചന്ദ്രികയാൽ നിർമ്മലമായ തിരുനെറ്റി കിരീടത്തിൽ ഘടിപ്പിയ്ക്കപ്പെട്ട രണ്ടാമത്തെ ചന്ദ്രക്കലപോലെ ശോഭി-യ്ക്കുന്നുവോ അവ തമ്മിൽത്തമ്മിൽ മറിച്ചുവെച്ചാൽ കൂടിച്ചേർന്ന് അമൃതരസം നിറഞ്ഞ പൂർണ്ണചന്ദ്രനെപ്പോലെ പരിണമിയ്ക്കുമോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-47
ഭ്രുവൗ ഭുഗ്നേ കിഞ്ചിദ്ഭുവനഭയഭംഗവ്യസനിനി
ത്വദീയേ നേത്രാഭ്യാം മധുകരരുചിഭ്യാം ധൃതഗുണം .
ധനുർമന്യേ സവ്യേതരകരഗൃഹീതം രതിപതേഃ
പ്രകോഷ്ഠേ മുഷ്ടൗ ച സ്ഥഗയതി നിഗൂഢാന്തരമുമേ .. 47..
അന്വയം :
ഭുവനഭയഭംഗവ്യസനിനി (ഹേ) ഉമേ ! ത്വദീയേ കിഞ്ചിത് ഭുഗ്നേ ഭ്രുവൗ മധുകരരുചിഭ്യാം നേത്രാഭ്യാം ധൃതഗുണം സവ്യേതരകരഗൃഹീതം പ്രകോഷ്ഠേ മുഷ്ടൗ ച സ്ഥഗയതി (സതി) നിഗൂഢാന്തരം രതിപതേഃ ധനു: (ഇതി അഹം) മന്യേ.
അർത്ഥം
സർവ്വലോകരുടെയും ഭയത്തെ ഇല്ലായ്മ ചെയ്യുന്നതിൽ സദാ തത്പരയായ അല്ലയോ ഉമാദേവി! അവിടുത്തെ അൽപ്പമൊന്നു വളഞ്ഞ പുരികക്കൊടികൾ, വണ്ടുകളാൽ ആകർഷിക്കപ്പെട്ട കണ്ണുകൾ കാരണം സമ്പാദിച്ച ഞാണോടുകൂടിയതും കാമദേവന്റെ വലതുകൈയ്യിൽ ധരിച്ചിരിക്കുന്നതും അവിടുത്തെ നാസാദണ്ഡമാകുന്ന മടക്കിവെച്ച കൈപ്പിടിയാൽ മറയ്ക്കപ്പെട്ടതുമായ വില്ലാണെന്ന് ഞാൻ ശങ്കിക്കുന്നു.
—-------------------------------------------------------------------------------------------------
1. മധുകരരുചിഭ്യാം നേത്രാഭ്യാം ധൃതഗുണം…. കാമദേവന്റെ വില്ലിന്റെ ഞാൺ കരിവണ്ടുകളെക്കൊണ്ട് നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. [ശ്ലോകം-6-ന്റെ വ്യാഖ്യാനം കാണുക.]
2. ഉമേ ! ………..ലളിതാസഹസ്രനാമം-633- ഉമാ- ഉ- ശിവൻ; മാ- ലക്ഷ്മീദേവി. ശിവന്റേയും ലക്ഷ്മീദേവിയുടെയും ഏകീഭാവം. പാർവ്വതിയ്ക്ക് ഉമാ എന്ന പേര് സിദ്ധിക്കാനുള്ള കാരണം കുമാര സംഭവത്തിൽ കാളിദാസൻ ഇങ്ങനെ വർണ്ണിക്കുന്നു:
“ ‘ഉമേ’ തി മാത്രാ തപസോനിഷിദ്ധാ പശ്ചാദുമാഖ്യാ സുമുഖീജഗാമ.”
[’ഉ-മാ’ എന്നാൽ ‘അരുത് മകളേ’ എന്നർത്ഥം. മാതാവായ മേനാദേവി കൊച്ചുകുട്ടിയായിരുന്ന പാർവതിയെ തപസ്സിൽനിന്നും വിലക്കിയ കഥ പ്രസിദ്ധമാണല്ലോ.] കുമാരീപൂജാസമ്പ്രദായമനുസരിച്ച് ആറു വയസ്സായ പെൺകുട്ടിയെ ഉമാ എന്ന് വിളിക്കുന്നു.
3. a) ഭ്രുവൗ ഭുഗ്നേ…ലളിതാസഹസ്രനാമം-633- സുഭ്രൂ: - സുന്ദരമായ പുരിക-ക്കൊടിയോടുകൂടിയവൾ. രണ്ടിതളുകളുള്ള ആജ്ഞാചക്രത്തിന്റെ പ്രതീകമാണ് പുരികക്കൊടികൾ.
b) ലളിതാസഹസ്രനാമം-017- വദനസ്മരമാംഗല്യ ഗൃഹതോരണചില്ലികാ-
മുഖമാകുന്ന കാമദേവന്റെ മംഗലഭവനത്തിന് അലങ്കാരമായി വിളങ്ങുന്ന പുരികക്കൊടിയോടുകൂടിയവൾ.
ചിത്രം-1 ആജ്ഞാചക്രത്തിന്റെ പ്രതീകമായ പുരികക്കൊടികൾ.
.ചിത്രം-2- വലതുകൈയ്യിൽ മടക്കിവെച്ച കൈപ്പിടിയിൽ ധരിച്ചിരിക്കുന്ന അമ്പ്.
ചിത്രം-3- കാമദേവന്റെ വില്ല്, ഞാൺ
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കുറഞ്ഞൊന്ന് വളഞ്ഞ പുരികക്കൊടികൾ വണ്ടുകളുടെ കാന്തിയുള്ള കണ്ണുകളാൽ വലിച്ചുകെട്ടപ്പെട്ടിരിയ്ക്കുന്ന ഞാണോടുകൂടിയതും കാമദേവന്‍റെ വലത്തെ(?) കയ്യിൽ ഗ്രഹിച്ചിരിയ്ക്കുന്നതും പ്രകോഷ്‌ഠമുഷ്ടി-കളാൽ (ദേവിയുടെ നാസികാദണ്ഡം കാമദേവന്‍റെ പ്രകോഷ്‌ഠമുഷ്ടി- കൈത്തണ്ടും മുഷ്ടിയും എന്ന് വിവക്ഷ) മറയ്ക്കപ്പെട്ട നയനമധ്യപ്രദേശത്തോടുകൂടിയതുമായ കാമദേവന്‍റെ ധനുസ്സുപോലെ കാണപ്പെടുന്നുവോ ലോകവാസികളുടെ ഭയനാശിനിയും ഉമാദേവിയുമായ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-48
അഹഃ സൂതേ സവ്യം തവ നയനമർകാത്മകതയാ
ത്രിയാമാം വാമം തേ സൃജതി രജനീനായകതയാ .
തൃതീയാ തേ ദൃഷ്ടിർദരദലിതഹേമാംബുജരുചിഃ
സമാധത്തേ സന്ധ്യാം ദിവസനിശയോരന്തരചരീം .. 48..
അന്വയം :
തവ സവ്യം നയനം അർകാത്മകതയാ അഹഃ സൂതേ.തേ വാമം (നയനം) രജനീനായകതയാ ത്രിയാമാം സൃജതി. ദരദലിതഹേമാംബുജരുചിഃ തേ തൃതീയാ ദൃഷ്ടി: ദിവസനിശയോ: അന്തരചരീം സന്ധ്യാം സമാധത്തേ.
അർത്ഥം :
അവിടുത്തെ വലതു കണ്ണ് സൂര്യരൂപമായതിനാൽ അത് പകലിനെ സൃഷ്ടിക്കുന്നു; അവിടുത്തെ ഇടതു കണ്ണ് ചന്ദ്രരൂപമായതിനാൽ അത് രാത്രിയെ സൃഷ്ടിക്കുന്നു; അല്പം മാത്രം വിടർന്ന സ്വർണ്ണത്താമരയുടെ ചാരുതയാർന്ന അവിടുത്തെ (അഗ്നിരൂപമായ) തൃക്കണ്ണാവട്ടെ, പകലിനും രാത്രിക്കും മദ്ധ്യത്തിൽ വർത്തിക്കുന്ന സന്ധ്യാവേളയെ സൃഷ്ടിക്കുന്നു.
----------------------------------------------------------------------------------------------------
1. രാത്രി, പകൽ, സന്ധ്യ എന്നിവയെ നിയന്ത്രിക്കുക വഴി ദേവി മാസം, ഋതു, യുഗം, കല്പം മുതലായവയേയും നിയന്ത്രിക്കുന്നത് സ്വാഭാവികം മാത്രം.
2. മൂന്നാമത്തെ കണ്ണ് അഗ്നിരൂപമായതുകൊണ്ടാണ് സ്വർണ്ണത്താമരയുടെ ചാരുത എന്ന് പറയുന്നത്.
3. സന്ധ്യാം സമാധത്തേ…….ലളിതാസഹസ്രനാമം-422- സന്ധ്യാ- സന്ധ്യാ-സ്വരൂപിണിയായവൾ. പകലിനേയും രാത്രിയേയും ബന്ധിപ്പിക്കുന്നവൾ.
• അതുപോലെ യുഗങ്ങളെ ബന്ധിപ്പിക്കുന്നവൾ യുഗസന്ധ്യാ.
• ധൌമ്യമാർഗമനുസരിച്ച് ഒരു വയസ്സായ പെൺകുട്ടി സന്ധ്യയത്രേ.
• ജാഗ്രത്, സുഷുപ്തി എന്നീ രണ്ട് അവസ്ഥകൾക്കിടയിലുള്ള സ്വപ്നാവസ്ഥയെ ‘സന്ധ്യാ’ എന്ന് പറയുന്നു.
4. തേ വാമം (നയനം) …. ലളിതാസഹസ്രനാമം-332- വാമനയനാ- മനോഹരമായ കണ്ണുകളോടുകൂടിയവൾ.
• ചിത്രം-1 - ദേവിയുടെ മൂന്നാമത്തെ കണ്ണ്.
• ചിത്രം-2- മൂന്നാമത്തെ കണ്ണിന് സ്വർണ്ണത്താമരയുടെ ചാരുത.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സൂര്യരൂപമായ വലത്തുകണ്ണ് പകലിനെയും ചന്ദ്ര-രൂപമായ ഇടത്തുകണ്ണ് രാത്രിയെയും കുറഞ്ഞൊന്ന് വിടർന്ന പൊന്താമരപ്പൂ-പോലെ ശോഭിയ്ക്കുന്ന മൂന്നാം തൃക്കണ്ണ് അഹോരാത്രങ്ങളുടെ ഇടയിൽ സഞ്ചരിയ്ക്കുന്ന സന്ധ്യാകാലത്തെയും സൃഷ്ടിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-49
വിശാലാ കല്യാണീ സ്ഫുടരുചിരയോധ്യാ കുവലയൈഃ
കൃപാധാരാധാരാ കിമപി മധുരാഭോഗവതികാ .
അവന്തീ ദൃഷ്ടിസ്തേ ബഹുനഗരവിസ്താരവിജയാ
ധ്രുവം തത്തന്നാമവ്യവഹരണയോഗ്യാ വിജയതേ .. 49..
അന്വയം :
വിശാലാ കല്യാണീ സ്ഫുടരുചി: കുവലയൈഃ അയോധ്യാ കൃപാധാരാധാരാ കിമപി മധുരാ ആഭോഗവതികാ അവന്തീ ബഹുനഗരവിസ്താരവിജയാ തേ ദൃഷ്ടി: തത് തത് നാമ വ്യവഹരണയോഗ്യാ: വിജയതേ.
അർത്ഥം :
(ഹേ ദേവീ!) സർവ്വ ലോകങ്ങളിലും വ്യാപിക്കുന്നതും(വിശാലാ), മംഗള-കാരിണിയും(കല്യാണീ), പവിത്രമായ കാന്തിയാൽ കരിംകൂവളപ്പൂക്കൾക്കു പോലും വെല്ലാൻ കഴിയാത്തതും(അ-യോദ്ധ്യാ), കാരുണ്യപ്രവാഹങ്ങൾക്ക് ഉറവിടമായതും(ധാരാ), അത്യന്തം മാധുര്യമേറിയതും(മധുരാ), നീണ്ടിടംപെട്ടതും (ആഭോഗവതികാ), ഭക്തജനങ്ങളെ രക്ഷിക്കുന്നതും(അവന്തീ), ഈ പേരുകളി-ലുള്ള നഗരങ്ങളെയെല്ലാം വെല്ലുന്നതും(വിജയാ), ഈ നാമവിശേഷണങ്ങളേ-ക്കൊണ്ട് അറിയപ്പെടാൻ സർവപ്രകാരത്തിലും യോഗ്യയുമായ അവിടുത്തെ ദൃഷ്ടി വിജയിക്കട്ടെ!
—-------------------------------------------------------------------------------------------------
1. അടിവരയിട്ട അക്ഷരങ്ങളിൽ കൊടുത്തിട്ടുള്ള എട്ടു വാക്കുകൾക്കു വിവിധങ്ങളായ അർത്ഥതലങ്ങളുണ്ട്:
a) ഈ പേരിൽ പുരാതന ഭാരതത്തിൽ ഉണ്ടായിരുന്ന നഗരങ്ങളുടെ പേരുകൾ;
b) ദേവിയുടെ ദൃഷ്ടിയുടെ എട്ടു വിവിധ ഭാവങ്ങൾ
c) ദേവിയുടെ ദൃഷ്ടിയുടെ എട്ടു വിവിധ വിശേഷണങ്ങൾ.
d) ദേവിയുടെ ദൃഷ്ടിയുടെ കർമ്മങ്ങൾ.
പണ്ഡിതന്മാർ വിവിധങ്ങളായ വ്യാഖ്യാനങ്ങൾ നല്കിയിട്ടുള്ളതിൽനിന്നും ചിലതു മാത്രം താഴെക്കൊടുക്കുന്നു:
2. വിശാലാ… ലളിതാസഹസ്രനാമം -936- വിശാലാക്ഷീ- വിശാലമായ കണ്ണുകളോടുകൂടിയവൾ. കാശിയിൽ കുടികൊള്ളുന്ന ദേവി വിശാലാക്ഷി.
3. കല്യാണീ…. ലളിതാസഹസ്രനാമം-324- കല്യാണീ-മംഗലപ്രദയായവൾ.
പേര് നഗരം ഭാവങ്ങൾ വിശേഷണങ്ങൾ കർമ്മങ്ങൾ
വിശാലാ ബദരീനാഥ് / വൈശാലി വിസ്താരമേറിയവ അന്തർവികാസം സംക്ഷോഭണം
കല്യാണീ ബിദാർ, കർണ്ണാടക മംഗളകാരി വിസ്മിത (വിസ്മയം) ആകർഷണം
അയോധ്യാ അയോധ്യാ വശ്യ സൗന്ദര്യം സ്മേരകനീകിക (വിടർന്ന കൺമണികൾ) ദ്രാവണം
ധാരാ ഭോജ തലസ്ഥാനം കരുണാർദ്രം സാലസ
(ആലസ്യം) ഉന്മാദനം
മധുരാ മധുരാ മാധുര്യം ലളിത(തിരിഞ്ഞുള്ള നോട്ടം) വശ്യം
(ആ)ഭോഗവതി(കാ) കമ്പത്ത്, ഗുജറാത്ത് /പാതാളം നീണ്ട മിഴികൾ സ്നിഗ്ദ്ധ (സ്നേഹ-മസൃണം) ഉച്ചാടനം
അവന്തീ ഉജ്ജയിനി ഭക്തരക്ഷ മുഗ്ദ്ധം വിദ്വേഷണം
വിജയാ കുരുക്ഷേത്രം/ഹംപി ബഹുനഗരങ്ങളിൽ വ്യാപരിക്കുന്നവ പ്രാന്തനീനിക (കടക്കണ്ണ്) മാരണം
പട്ടിക തയ്യാറാക്കിയത്- മോഹൻ ചേറ്റൂർ
4. മധുരാ….ലളിതാസഹസ്രനാമം - 717- മധുമതീ - മധുരമായ സ്വഭാവത്തോടു-കൂടിയവൾ.
5.വിജയാ….ലളിതാസഹസ്രനാമം-346-വിജയാ-എല്ലായ്പ്പോഴും ജയശീല-മുള്ളവൾ.
പദ്മാസുരവധത്തിനു ശേഷം ദേവിക്ക് ലഭിച്ചതാണ് ഈ പേര്.
വിശ്വകർമ്മാവിന്റെ ശില്പശാസ്ത്രത്തിൽ ശുഭഗ്രഹത്തിന്റെ പേരാണിത്.
കാശ്മീരത്തിലെ ദേവിയുടെ പേരാണിത്.
അശ്വിനി (കന്നി-തുലാം) മാസത്തിൽ വരുന്ന ഒരു ശുഭ-മുഹൂർത്തത്തിന്റെ പേരാണിത്.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ദൃഷ്ടി വിസ്താരമുള്ളതും(വിശാലാ)മംഗളകാരിണിയും (കല്യാണീ)തെളിഞ്ഞ കാന്തിയോടുകൂടിയതും കരിംകൂവളപ്പൂക്കളാൽ യുദ്ധം ചെയ്യപ്പെടാൻ സാധിയ്ക്കാത്തതും(അയോധ്യാ)കൃപാധാരകൾക്ക് ആധാരവും (ധാരാ) അവ്യക്തമധുരവും(മധുരാ)നീളമുള്ളതും(ഭോഗവതീ) ഭക്തന്മാരെ രക്ഷിയ്ക്കുന്നതും(അവന്തി)ബഹുനഗരവിസ്താരസമഷ്ടിയായ് ശോഭിയ്ക്കുന്ന-തുമായ് അതതുനഗരങ്ങളുടെ നാമങ്ങളാൽ വിവരിയ്ക്കത്തക്കതായി വിജയി-യ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-50
കവീനാം സന്ദർഭസ്തബകമകരന്ദൈകരസികം
കടാക്ഷവ്യാക്ഷേപഭ്രമരകളഭൗ കർണയുഗളം .
അമുഞ്ചന്തൗ ദൃഷ്ട്വാ തവ നവരസാസ്വാദതരളാ-
വസൂയാസംസർഗാദളികനയനം കിഞ്ചിദരുണം .. 50..
അന്വയം :
കവീനാം സന്ദർഭസ്തബകമകരന്ദൈകരസികം തവ കർണയുഗളം കടാക്ഷ-വ്യാക്ഷേപഭ്രമരകളഭൗ നവരസാസ്വാദതരളൗ അമുഞ്ചന്തൗ ദൃഷ്ട്വാ അസൂയാ-സംസർഗാത് അളികനയനം കിഞ്ചിത് അരുണം.
അർത്ഥം :
(ദേവിയുടെ മാഹാത്മ്യവും മായാലീലകളും വാഴ്ത്തിപ്പാടുന്ന ഭക്തന്മാരായ) കവിശ്രേഷ്ഠരുടെ സ്തുതിഗീതങ്ങളാകുന്ന പൂങ്കുലകളിൽനിന്നും ഊറിവരുന്ന നവരസപ്രധാനമായ പൂന്തേൻ നുകരാനായിമാത്രം താല്പര്യത്തോടെ കാതുകളെ വിട്ടുപിരിയാതെ ചേർന്നിരിക്കുന്ന അവിടുത്തെ കടക്കണ്ണുകളാകുന്ന രണ്ടു ചെറുവണ്ടുകളെ കാണുമ്പോൾ അസൂയ പൂണ്ടിട്ടാണോ നെറ്റിത്തടത്തിലുള്ള മൂന്നാമത്തെ കണ്ണ് ചുവന്നിരിക്കുന്നത്?
—-------------------------------------------------------------------------------------------------
1. ദേവിയുടെ വിശാലമായ കണ്ണുകൾ ചെവിയോളം നീണ്ടിരിക്കുന്നുവെന്ന് ആദ്യം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ചെവിയിൽ അലയടിക്കുന്ന സ്തുതിഗീതങ്ങളെല്ലാം നന്നായി ആസ്വദിക്കാനുള്ള സൗഭാഗ്യം ഏറ്റവും അടുത്തുള്ള രണ്ട് കണ്ണുകൾക്ക് സിദ്ധിക്കുമല്ലോ? രണ്ട് കണ്ണുകൾക്കും ഇടയിൽ നെറ്റിത്തടത്തിലുള്ള മൂന്നാമത്തെ കണ്ണിന് ഇവയെ മറികടന്നു ചെവികൾ-ക്കരികിൽ ഏത്താൻ കഴിയില്ലല്ലോ. അതിൽ അസൂയ പൂണ്ടിട്ടെന്നോണം അത് അല്പം ചുവന്നിരിക്കുന്നു എന്ന് പറയുമ്പോൾ അതിന്റെ വാച്യാർത്ഥം എടുക്കാതെ, തൃക്കണ്ണിന്റെ അരുണിമ വർണ്ണിക്കാൻ കവി ചെയ്ത ഒരു അലങ്കാരപ്രയോഗം മാത്രമായി ഇതിനെ കാണുക.
മൂന്നാമത്തെ കണ്ണിന് സ്വർണ്ണത്താമരയുടെ ചാരുതയാണെന്നും അഗ്നിരൂപമായതാണെന്നും ശ്ലോകം 48-ന്റെ വ്യാഖ്യാനത്തിൽ പറഞ്ഞതും ഈ ശ്ലോകത്തിന്റേതിൽ പറഞ്ഞതും തമ്മിൽ വൈരുധ്യം കാണേണ്ടതില്ല.
1. നവരസാസ്വാദ…ലളിതാസഹസ്രനാമം-799-രസജ്ഞാ- രസങ്ങളെക്കുറിച്ചു ജ്ഞാനമുള്ളവൾ. നവരസങ്ങൾ - ശൃംഗാര, ഹാസ്യ, കരൂണ, രൗദ്ര, വീര, ഭയാനക, ബീഭത്സ, അദ്ഭുത, ശാന്തരസങ്ങൾ.
2. സന്ദർഭസ്തബകമകരന്ദൈകരസികം…a) ലളിതാസഹസ്രനാമം - 927- സ്തോത്രപ്രിയാ- സ്തോത്രങ്ങൾ ഇഷ്ടപ്പെടുന്നവൾ.
‘നമസ്കാരസ്തഥാശീശ്ച സിദ്ധാന്തോക്തി പരാക്രമ:
വിഭൂതി: പ്രാർത്ഥനായേതി ഷഡ്‌വിധം സ്തോത്ര ലക്ഷണം’.
[നമസ്കാരം, ആശിസ്സ്, സിദ്ധാന്തോക്തി, പരാക്രമം, വിഭൂതി, പ്രാർത്ഥന എന്നിങ്ങനെ സ്തോത്രലക്ഷണങ്ങൾ ആറു വിധം]
b) ലളിതാസഹസ്രനാമം -412 - ശിഷ്ടപൂജിതാ- സജ്ജനങ്ങളാൽ സദാ പൂജിക്കപ്പെടുന്നവൾ.
c) ലളിതാസഹസ്രനാമം -544- പുണ്യശ്രവണകീർത്തനാ- ദേവിയെ പ്രകീർത്തിക്കുന്നവർക്കും ദേവിയെക്കുറിച്ചുള്ള കീർത്തനങ്ങൾ കേൾക്കുന്ന-വർക്കും പുണ്യം പ്രദാനം ചെയ്യുന്നവൾ.
d ) ലളിതാസഹസ്രനാമം-732 -നാമപാരായണപ്രീതാ-
ദേവിയുടെ നാമസങ്കീർത്തനത്തിൽ .പ്രീതയായവൾ.
3. ചിത്രം-1 - ദേവിയുടെ ചെവിയോളം നീണ്ടിരിക്കുന്ന രണ്ട് കണ്ണുകളും അല്പം ചുവന്നിരിക്കുന്ന മൂന്നാമത്തെ കണ്ണും.
ചിത്രം-2- കാതുകളെ വിട്ടുപിരിയാതെ ചേർന്നിരിക്കുന്ന അവിടുത്തെ കടക്കണ്ണുകളാകുന്ന രണ്ടു ചെറുവണ്ടുകൾ.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
മഹാകവികളുടെ കാവ്യസന്ദർഭമാകുന്ന പൂന്തേനിൽ അത്യന്തം താത്പര്യ-ത്തോടുകൂടിയ രണ്ട് ചെവികളെ കടാക്ഷങ്ങൾ എന്ന വ്യാജേന രണ്ട് ചെറുവണ്ടുകൾ (കാതുകൾ വരെ നീളുന്ന രണ്ട് കണ്ണുകൾ) കാവ്യാ-മൃതത്തിലുള്ള ശൃംഗാരാദി നവരസങ്ങൾ ആസ്വദിയ്ക്കുന്നതിൽ ആസക്തി-യോടുകൂടി പിരിയാതിരിയ്ക്കുന്നവയായ് കണ്ടിട്ട് അസൂയ ബാധിച്ചത് നിമിത്തം ഏതൊരു ദേവിയുടെ നെറ്റിത്തടത്തിലുള്ള തൃക്കണ്ണ് കുറഞ്ഞൊന്ന് രക്തവർണ്ണമായ് കാണപ്പെടുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-51
ശിവേ ശൃംഗാരാർദ്രാ തദിതരജനേ കുത്സനപരാ
സരോഷാ ഗംഗായാം ഗിരിശചരിതേ വിസ്മയവതീ . (ഗിരിശനയനേ)
ഹരാഹിഭ്യോ ഭീതാ സരസിരുഹസൗഭാഗ്യജനനീ (ജയിനീ)
സഖീഷു സ്മേരാ തേ മയി ജനനീ ദൃഷ്ടിഃ സകരുണാ .. 51..
അന്വയം:
ഹേ ജനനി! തേ ദൃഷ്ടിഃ -1) ശിവേ ശൃംഗാരാർദ്രാ; 2) തത് ഇതരജനേ കുത്സനപരാ; 3) ഗംഗായാം സരോഷാ; 4) ഗിരിശചരിതേ വിസ്മയവതീ; 5) ഹരാഹിഭ്യ: ഭീതാ; 6) സരസിരുഹസൗഭാഗ്യജനനീ; 7) സഖീഷു സ്മേരാ; 8) മയി സകരുണാ.
അർത്ഥം :
ഹേ ലോകമാതാവേ ! അവിടുത്തെ ദൃഷ്ടി-
1) പരമശിവനിൽ ശൃംഗാര(സ്നേഹമസൃണം) രസത്തോടേയും;
2) ശിവനല്ലാത്ത മറ്റുള്ളവരിൽ ബീഭത്സ (അവജ്ഞ, നിന്ദ, ദ്വേഷം) രസത്തോടേയും;
3) ഗംഗാദേവിയിൽ രൗദ്ര (രോഷം) രസത്തോടേയും;
4) പരമശിവന്റെ ത്രിപുരവിജയം തുടങ്ങിയ മഹച്ചരിതത്തിൽ അദ്ഭുത (വിസ്മയ)രസത്തോടേയും;
5) പരമശിവന്റെ കണ്ഠാഭരണങ്ങളായ ഉഗ്രസർപ്പങ്ങളിൽ ഭയാനക(ഭീതി) രസത്തോടേയും;
6) താമരപ്പൂവിന്റെ കാന്തി പ്രദാനം ചെയ്യുന്ന വീര (അരുണിമ) രസത്തോടേയും;
7) സഖികളിൽ ഹാസ്യ(തൂമന്ദഹാസം) രസത്തോടേയും;
8) ഈ ഭക്തനിൽ കരുണാ(സഹാനുഭൂതി)രസത്തോടേയും ഭവിക്കുന്നു.
—-------------------------------------------------------------------------------------------------
1. നവരസങ്ങളിൽ ശാന്തരസം മാത്രം ഒഴിവാക്കിയിരിക്കുന്നു. ദേവിയുടെ കണ്ണുകളിൽ സ്വത:സിദ്ധമായ ശാന്തിരസമാവാം അതിനു കാരണം എന്ന് അനുമാനിക്കാം.
.
2. ലളിതാസഹസ്രനാമം -326- കരുണാരസസാഗരാ- കാരുണ്യത്തിന്റെ അലകടലായവൾ.
3. ഗിരിശചരിതേ വിസ്മയവതീ ….
ത്രിപുരദഹനം, മന്മഥദഹനം, ഗജാസുരനിഗ്രഹം, അന്ധകാസുരനിഗ്രഹം, ഹലാഹലവിഷപാനം, ഒരു ഭിക്ഷാംദേഹിയായി അലഞ്ഞുതിരിയൽ, നടരാജതാണ്ഡവനൃത്തം തുടങ്ങിയ ശിവലീലകൾ.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ദൃഷ്ടി പരമശിവനിൽ ശൃംഗാരംകൊണ്ടലിഞ്ഞതായും ഭഗവാനെ ഒഴിച്ച് മറ്റുള്ളവരിൽ ബീഭത്സത്തോടുകൂടിയതും ഗംഗാദേവിയിൽ രൗദ്രരസത്തോടുകൂടിയതും പരമശിവന്‍റെ ത്രിപുരസംഹാരാദി ചരിത്രത്തിൽ ആശ്ചര്യരസത്തോടുകൂടിയതും പരമശിവന്‍റെ അലങ്കാരങ്ങളായ സർപ്പങ്ങളിൽ ഭയാനകരസത്തോടുകൂടിയതും താമരപ്പൂവിന്‍റെ സൗഭാഗ്യത്തെ (വീരരസത്തെ അരുണവർണ്ണത്താൽ) ജനിപ്പിയ്ക്കുന്നതും സഖികളിൽ ഹാസ്യരസ-ത്തോടുകൂടിയതും ഭക്തന്മാരിൽ കരുണരസത്തോടുകൂടിയതും ആകുന്നുവോ ആ ലോകജനനിയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
[താഴെക്കൊടുത്ത ‘കാതോളവും...’ എന്ന ശ്ലോകം മൂലകൃതിയിൽ ഉള്ളതല്ല. ഒരുപക്ഷെ കുമാരനാശാൻ സ്വന്തം നിലക്ക് പ്രാർത്ഥനാരൂപത്തിൽ എഴുതിയതാവാം.]
6. ശ്ലോകം-51-ന്‍റെ തർജ്ജമ:
ശ്ലോകം-52
ഗതേ കർണാഭ്യർണം ഗരുത ഇവ പക്ഷ്മാണി ദധതീ
പുരാം ഭേത്തുശ്ചിത്തപ്രശമരസവിദ്രാവണഫലേ .
ഇമേ നേത്രേ ഗോത്രാധരപതികുലോത്തംസകലികേ
തവാകർണാകൃഷ്ടസ്മരശരവിലാസം കലയതഃ .. 52..
അന്വയം :
ഗോത്രാധരപതികുലോത്തംസകലികേ! തവ ഇമേ നേത്രേ കർണാഭ്യർണം ഗതേ പക്ഷ്മാണി ഗരുത ഇവ ദധതീ പുരാം ഭേത്തു: ചിത്തപ്രശമരസ-വിദ്രാവണഫലേ ആകർണാകൃഷ്ടസ്മരശരവിലാസം കലയതഃ .
അർത്ഥം :
പർവ്വതകുലോത്തുംഗനായ ഹിമവാന്റെ ഓമനപ്പുത്രി! അവിടുത്തെ കാതുകൾ-വരെ നീണ്ടിരിക്കുന്നതും, പക്ഷിത്തൂവൽ കൊണ്ടുള്ള ശരമുനകൾ ധരിച്ചവയോ എന്ന് തോന്നുമാറുള്ള കൺ പീലികളോടുകൂടിയതും, സ്വതവേ പ്രശാന്ത-സുന്ദരമായ മനസ്സിൽ ശൃംഗാരരസം ഉയർത്തി പരമേശന്റെ മനസ്സിനെ പ്രക്ഷുബ്ധ-മാക്കുന്നതും ആയ ഈ കണ്ണുകൾ കാമദേവന്റെ ചെവിവരെ വലിച്ചെയ്ത ബാണംപോലെ ഫലപ്രാപ്തി നേടുന്നു. (കാമബാണം പോലെ കുറിക്കു-കൊള്ളുന്നു എന്നർത്ഥം)
—-------------------------------------------------------------------------------------------------
1 . തവ ഇമേ നേത്രേ……ലളിതാസഹസ്രനാമം-018-
വക്ത്രലക്ഷ്മീപരിവാഹചലൻമീനാഭലോചനാ- മുഖത്തിന്റെ ഐശ്വര്യ-പ്രവാഹത്തിൽ തുടിച്ചുമദിക്കുന്ന മത്സ്യത്തിന്റെ തിളക്കം ആവാഹി-ച്ചെടുത്ത കണ്ണുകളോടുകൂടിയവൾ.
2.പുരാം ഭേത്തു: ചിത്തപ്രശമരസവിദ്രാവണഫലേ….ലളിതാസഹസ്രനാമം -406-ശിവപ്രിയാ- ശിവന് പ്രിയപ്പെട്ടവൾ; ആർക്കാണോ ശിവൻ പ്രിയപ്പെട്ടവനായത് അവൾ. ലളിതാസഹസ്രനാമം-407-ശിവമൂർത്യൈ - ആർക്കാണോ ശിവൻ മൂർത്തിയായത് അവൾ. ലളിതാസഹസ്രനാമം -911- സദാശിവകുടുംബിനീ- സദാശിവന്റെ സഹധർമ്മിണിയായവൾ.
3. പക്ഷ്മാണി ഗരുത ഇവ ദധതീ ….
കാമദേവന്റെ ആറാമത്തെ ബാണമായി സ്ത്രീകളുടെ കടാക്ഷം അഥവാ കടക്കണ്ണ് കണക്കാക്കാമോ? നിലവിലുള്ള അഞ്ചു ബാണങ്ങൾക്കു തുല്യമായതിനാലാണത്രേ കടാക്ഷത്തെ ആറാമത്തെ ബാണമായി കണക്കാക്കാത്തത്.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കാതുകൾവരെ നീണ്ടിരിയ്ക്കുന്നതും ബാണത്തിന് പിന്നിൽ ചേർക്കുന്ന പരുന്തിൻ തൂവലുകൾ പോലെയുള്ള നേത്രരോമങ്ങളോടുകൂടിയതും പരമശിവന്‍റെ മനസ്സിൽ ശൃംഗാരവികാരങ്ങൾ ഉൽപാദിപ്പിച്ച് വിക്ഷേപം ജനിപ്പിയ്ക്കുന്നതുമായ ഇരുകണ്ണുകൾ കർണ്ണ-പര്യന്തം വലിച്ച്‌പിടിയ്ക്കപ്പെട്ട മന്മഥബാണം പോലെ കാണപ്പെടു-ന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-53
വിഭക്തത്രൈവർണ്യം വ്യതികരിതലീലാഞ്ജനതയാ
വിഭാതി ത്വന്നേത്രത്രിതയമിദമീശാനദയിതേ .
പുനഃ സ്രഷ്ടും ദേവാൻ ദ്രുഹിണഹരിരുദ്രാനുപരതാൻ
രജഃ സത്ത്വം ബിഭ്രത്തമ ഇതി ഗുണാനാം ത്രയമിവ .. 53..
അന്വയം :
(ഹേ) ഈശാനദയിതേ! ഇദം ത്വത് നേത്രത്രിതയം വ്യതികരിത ലീലാഞ്ജനതയാ വിഭക്തത്രൈവർണ്യം ഉപരതാൻ ദ്രുഹിണഹരിരുദ്രാൻ ദേവാൻ പുനഃ സ്രഷ്ടും രജഃ സത്ത്വം തമ: ഇതി ഗുണാനാം ത്രയം ബിഭ്രത് ഇവ വിഭാതി.
അർത്ഥം :
അല്ലയോ പരമേശ്വരപ്രിയേ! അവിടുത്തെ ഈ മൂന്ന് കണ്ണുകളിൽ കരിമഷി-യണിഞ്ഞപ്പോൾ ചേർന്ന കറുപ്പുനിറവും, നേത്രപടലത്തിന്റെ സ്വാഭാവിക-നിറമായ വെളുപ്പും കൺകോണുകളിലെ ചുവപ്പും കാണുമ്പോൾ, പ്രളയകാലത്ത് ദേവിയിൽ വിലയം പ്രാപിച്ച ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരെ പുനർസൃഷ്ടിക്കുന്നതിനായി രജസ്സ്, സത്വം, തമസ്സ് എന്നീ ത്രിഗുണങ്ങളെ ധരിച്ചിരിക്കുകയാണോ എന്ന് തോന്നും വിധം അവിടന്ന് പരിലസിക്കുന്നു.
—-------------------------------------------------------------------------------------------------
1 . ഈശാനൻ = പരമേശ്വരൻ.
“സർവ്വേന്ദ്രിയഗുണാവാസം സർവ്വേന്ദ്രിയവിവർജിതം.
സർവ്വസ്യ പ്രഭുമീശാനം സർവ്വസ്യ ശരണം വൃഹത് . (കൃഷ്ണയജുർവ്വേദം.)
“ആദ്യം പുരുഷമീശാനം പുരുഹൂതം പുരുഷ്ടുതം.
ഋതമേകാക്ഷരം ബ്രഹ്മ വ്യക്താവ്യക്തം സനാതനം” ..(മഹാഭാരതം 1 . 1 . 22 )
2. ചിത്രം-1 വെളുത്ത നേത്രപടലത്തോടേയും കറുത്ത കൃഷ്ണമണിയോടേയും (കൂടെ നീട്ടിയെഴുതിയ കരിമഷിയും) ഒരല്പം ചുവന്ന കൺകോണുകളോടേയും കൂടിയുള്ള ദേവിയുടെ കണ്ണ്.
ചിത്രം-2. അവയുടെ ഒരു രേഖാചിത്രം.
3. കണ്ണിന്റെ ഭാഗങ്ങൾ, നിറം, ഗുണം, ദേവതകൾ ഇവ തമ്മിലുള്ള ഒരു താരതമ്യപഠനം:
കണ്ണിന്റെ ഭാഗം നിറം ഗുണം ദേവത
കൃഷ്ണമണി+ കരിമഷി കറുപ്പ് തമസ്സ് രുദ്രൻ
കൺകോണുകൾ ചുവപ്പ് രജസ്സ് ബ്രഹ്മാവ്
നേത്ര പടലം വെളുപ്പ് സത്വ വിഷ്ണു
പട്ടിക തയ്യാറാക്കിയത്-ചേറ്റൂർ മോഹൻ
4. ഗുണാനാം ത്രയമിവ .. ലളിതാസഹസ്രനാമം-789-നിസ്ത്രൈഗുണ്യാ- മൂന്നു ഗുണങ്ങൾക്കും അതീതയായവൾ. ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരെ പുനർസൃഷ്ടിക്കുന്നതിനായി രജസ്സ്, സത്വം, തമസ്സ് എന്നീ ത്രിഗുണങ്ങളെ ധരിച്ചിരിക്കുന്നവൾ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അതിനൊക്കെ അതീതയാണ് ദേവി എന്ന് സാരം.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ഈ തൃക്കണ്ണുകൾ പ്രളയകാലത്തിൽ ദേവിയിൽ ലയിച്ച ബ്രഹ്മദേവൻ, വിഷ്ണുഭഗവാൻ, രുദ്രദേവൻ എന്നീ ദേവന്മാരെ വീണ്ടും സൃഷ്ടിപ്പാനായ് രജസ്സ്, സത്ത്വം, തമസ്സ് എന്നിങ്ങനെയുള്ള മൂന്ന് ഗുണങ്ങളെ ധരിച്ചിരിക്കുന്നതു പോലെ അഞ്ജനം എഴുതിയതായി ഒന്നിനോടൊന്നു കൂടിക്കലരാതെ വേർതിരിഞ്ഞ മൂന്ന് നിറത്തോടുകൂടി-യതായി ശോഭി-യ്ക്കുന്നുവോ, ആ പരമശിവപത്നിയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-54
പവിത്രീകർതും നഃ പശുപതിപരാധീനഹൃദയേ
ദയാമിത്രൈർനേത്രൈരരുണധവളശ്യാമരുചിഭിഃ .
നദഃ ശോണോ ഗംഗാ തപനതനയേതി ധ്രുവമമും
ത്രയാണാം തീർഥാനാമുപനയസി സംഭേദമനഘം .. 54..
അന്വയം :
(ഹേ) പശുപതിപരാധീനഹൃദയേ! ദയാമിത്രൈ: അരുണധവളശ്യാമ-രുചിഭിഃ നേത്രൈ: നദഃ ശോണ: ഗംഗാ തപനതനയാ ഇതി ത്രയാണാം തീർഥാനാം അനഘം അമും സംഭേദം നഃ പവിത്രീകർതും ഉപനയസി.
അർത്ഥം :
അല്ലയോ പശുപതിയ്ക്കായി പരിപൂർണ്ണമായി സമർപ്പിക്കപ്പെട്ട ഹൃദയ-ത്തോടുകൂടിയ, ദേവി! കാരുണ്യം വഴിയുന്ന ചുവപ്പും വെളുപ്പും കറുപ്പും നിറങ്ങളോടുകൂടിയ അവിടുത്തെ ത്രിനയനങ്ങളാൽ ശോണാനദിയുടേയും ഗംഗാനദിയുടേയും യമുനാനദിയുടേയും പരമപുണ്യതീർത്ഥമായ സംഗമ-സ്ഥാനത്തെ ഞങ്ങളെയെല്ലാം പവിത്രീകരിക്കുന്നതിനായി അവിടുന്നു സൃഷ്ടിച്ചിരിക്കുന്നു.
—-------------------------------------------------------------------------------------------------1. പശുപതിപരാധീനഹൃദയേ!..... a)ലളിതാസഹസ്രനാമം-052-ശിവകാമേശ്വരാങ്കസ്ഥാ- ശിവന്റെ മടിത്തട്ടിൽ ഇരിക്കുന്നവൾ.
b) ലളിതാസഹസ്രനാമം-373-കാമേശ്വരപ്രാണനാഡി: -പരമശിവന്റെ പ്രാണ-നാഡിയായവൾ.
c) ലളിതാസഹസ്രനാമം-410- ശിവപരാ- ശിവനിൽ മാത്രം തല്പരയായവൾ.
2. പശുപതി- പശുക്കളുടെ- സർവ്വജീവജാലങ്ങളുടേയും- നാഥൻ.
ശിവന് ഈ പേര് ലഭിച്ചതിനെക്കുറിച്ചു വരാഹപുരാണത്തിൽ ഇങ്ങനെ ഒരു കഥ കാണുന്നു: ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ നടക്കുന്നുണ്ടായിരുന്നില്ല. അന്നേരം ബ്രഹ്മാവ് ഒരു യാഗം നടത്തി. ബ്രഹ്മാവിൽ-നിന്നും രുദ്രൻ ഉടലെടുത്തു. എന്നാൽ സൃഷ്ടി നടത്താതെ രുദ്രൻ വെള്ളത്തി-ന്നടിയിൽ അപ്രത്യക്ഷനായി. ഇതുകണ്ട ബ്രഹ്മാവ് തന്റെ മാനസപുത്രനായ ദക്ഷനെ സൃഷ്ടിക്കായി നിയോഗിച്ചു. ഇതിൽ കോപിഷ്ഠനായ രുദ്രൻ സകല ദേവതകളേയും ശപിച്ച് മൃഗങ്ങളാക്കി. ഒടുവിൽ ബ്രഹ്മാവ് ഇടപെട്ട് രുദ്രന്റെ കോപം ശമിപ്പിച്ചു. സകല മൃഗ(പശു)ങ്ങളുടേയും നാഥ(പതി)നായി അംഗീകരിക്കണമെന്ന ഒത്തുതീർപ്പിൽ ദേവതകളെ ശാപവിമുക്തരാക്കി.
3. നദഃ - (നദികൾ) പുരുഷനായി സങ്കല്പിക്കപ്പെടുന്നവയെ ‘നദം’ (ഉദാ: ബ്രഹ്മപുത്ര, ശോണ, സിന്ധു തുടങ്ങിയവ) എന്നു വിളിക്കുന്നു. സ്ത്രീയായി സങ്കല്പിക്കപ്പെടുന്നവയെ ‘നദി’ എന്നു വിളിക്കുന്നു. അതേസമയം, കിഴക്കോട്ട് ഒഴുകുന്നവ നദങ്ങളും നർമ്മദ ഒഴിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്നവ നദികളും എന്ന് മല്ലിനാഥൻ അഭിപ്രായപ്പെടുന്നു.
[പ്രാക്സ്രോതസോ നദ്യഃ പ്രത്യക്സ്രോതസോ നദാ നർമദാം വിനേത്യാഹുഃ]
4. ശോണാ- a) ചുവപ്പു നിറം; b) നാഗപ്പുരിലെ ഗോണ്ട്വാനയിൽ ആരംഭിച്ച് ആദ്യം വടക്കോട്ടും പിന്നെ കിഴക്കോട്ടും ഒഴുകി പാറ്റ്നയ്ക്കു മുൻപായി ഗംഗയിൽ ചേരുന്ന നദി; ഇതിന്റെ നിറം ചുവപ്പാണെന്നു പറയുന്നു. c) ശോണാനദിക്ക് ഹിരണ്യവാഹം എന്നും ഒരു പേരുണ്ട്.
5. തപനതനയാ- സൂര്യപുത്രി = യമുന. (തപനൻ = സൂര്യൻ) യമരാജന്റെ അർധസഹോദരിയുമാണ്. യമുനയുടെ നിറം കറുപ്പാണെന്നു പറയുന്നു. ഇത് കാളിന്ദീ നദിയാണെന്നും പറയുന്നു.
6. a) അനഘ- പാപരഹിതയായവൾ ( ലളിതാസഹസ്രനാമം-987-)
b) അനഘമീശചാപഭംഗം…. “ഭാവയാമി രഘുരാമം ഭവ്യ സുഗുണാരാമം…” എന്ന സ്വാതി തിരുനാൾ കൃതിയിൽനിന്ന്)
7. കഴിഞ്ഞ ശ്ലോകത്തിലെ പട്ടിക ഒന്ന് പുതുക്കി അവതരിപ്പിക്കുന്നു:
നദി നിറം ഗുണം
ശോണാ ചുവപ്പ് രജസ്സ്
ഗംഗാ വെളുപ്പ് സത്വ
യമുനാ കറുപ്പ് തമസ്സ്
പട്ടിക തയ്യാറാക്കിയത്-ചേറ്റൂർ മോഹൻ
8. ശോണ(സോൺ), ഗംഗാ, യമുനാ എന്നീ നദികൾ ഇന്ത്യ ഭൂപടത്തിൽ കാണുക:
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽനിന്ന്: “ജനങ്ങളെ പരിശുദ്ധന്മാരാക്കിത്തീർക്കുവാൻ ഏതൊരു ദേവിയുടെ കരുണാ-സമ്മിശ്രങ്ങളും ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ നിറങ്ങളോടുകൂടി ശോഭി-യ്ക്കുന്നവയുമായ കണ്ണുകളാൽ ശോണനദം, ഗംഗാനദി, യമുനാനദി എന്നിങ്ങനെ-യുള്ള മൂന്ന് തീർത്ഥങ്ങളുടെ പാപനാശകരമായ സംഗമം സൃഷ്ടിയ്ക്കുന്നുവോ, പരമശിവന് മാത്രം സ്വാധീനയായ ആ മഹാദേവിയ്ക്ക് നമസ്കാരം!”
10. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-55
നിമേഷോന്മേഷാഭ്യാം പ്രളയമുദയം യാതി ജഗതീ
തവേത്യാഹുഃ സന്തോ ധരണിധരരാജന്യതനയേ .
ത്വദുന്മേഷാജ്ജാതം ജഗദിദമശേഷം പ്രലയതഃ
പരിത്രാതും ശങ്കേ പരിഹൃതനിമേഷാസ്തവ ദൃശഃ .. 55..
അന്വയം :
(ഹേ) ധരണിധരരാജന്യതനയേ! തവ നിമേഷോന്മേഷാഭ്യാം ജഗതീ പ്രളയം ഉദയം യാതി ഇതി സന്ത: ആഹുഃ. ത്വത് ഉന്മേഷാത് ജാതം അശേഷം ഇദം ജഗത് പ്രളയതഃ പരിത്രാതും തവ ദൃശഃ പരിഹൃതനിമേഷാ: (ഇതി അഹം) ശങ്കേ.
അർത്ഥം :
അല്ലയോ പർവതശ്രേഷ്ഠപുത്രി! അവിടുത്തെ ദിവ്യനയനങ്ങൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോളാണ് പ്രപഞ്ചം പ്രളയത്തിൽ ആണ്ടുപോവുകയും വീണ്ടും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് എന്ന് ജ്ഞാനികളായ സജ്ജനങ്ങൾ പറയുന്നു. എന്നാൽ അവിടുത്തെ തൃക്കണ്ണ് തുറന്നപ്പോൾ സംജാതമായ ഈ ജഗത്തിനെ ഒട്ടാകെ പ്രളയത്തിൽ വീണ്ടും മുങ്ങി നശിക്കുന്നതിൽനിന്നും രക്ഷിക്കാനാണോ അവിടുന്ന് കണ്ണിമ ചിമ്മാതെ ജാഗരൂകയായി നിലകൊള്ളുന്നത് എന്ന് ഞാൻ ശങ്കിക്കുന്നു.
—-------------------------------------------------------------------------------------------------
1. തവ നിമേഷോന്മേഷാഭ്യാം….ലളിതാസഹസ്രനാമം-281- ഉന്മേഷനിമിഷോത്പന്നവിപന്നഭുവനാവലി: - കണ്ണുതുറക്കലിൽ സൃഷ്ടിക്ക-പ്പെടുകയും അടയ്ക്കലിൽ സംഹരിക്കപ്പെടുകയും ചെയ്യുന്ന ജഗത്തിന്റെ സമാഹാരത്തോടുകൂടിയവൾ.
ഉന്മേഷം = കണ്ണ് തുറക്കൽ; നിമിഷം(നിമേഷം) = കണ്ണ് അടയ്ക്കൽ;
ഉത്പന്നം = സൃഷ്‌ടി; വിപന്നം = സംഹാരം;
ഭുവനാവലി = ഭുവനങ്ങളുടെ ആവലി= ലോകങ്ങളുടെ സമാഹാരം.
2. തവ നിമേഷോന്മേഷാഭ്യാം ജഗതീ പ്രളയം ഉദയം യാതി…..
“പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ
പ്രകൃതിയുമീശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ…”
[വയലാർ രാമവർമ്മയുടെ പ്രസിദ്ധ സിനിമാ ഗാനത്തിൽനിന്ന്]
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽ നിന്ന്:
ഏതൊരു ദേവിയുടെ കണ്ണുകളുടെ ഉന്മീലനിമീലനങ്ങളാൽ (തുറക്കലും അടയ്ക്കലും കൊണ്ട്) ലോകം നാശത്തെയും ഉദ്ഭവത്തെയും പ്രാപിക്കുന്നു എന്നത് മഹത്തുക്കൾ പറയുന്നുവോ അത് ഹേതുവായി നേത്രോന്മീലനത്താൽ ഉദ്ഭവിച്ചതായ ഈ പ്രപഞ്ചത്തെ മുഴുവനും പ്രളയത്തിൽ നിന്ന് രക്ഷിപ്പാനായി ഏതൊരു ദേവിയുടെ കണ്ണുകൾ നിമേഷത്തെ ഉപേക്ഷിച്ചവയായ് ഇരിയ്ക്കുന്നുവോ ആ പർവതരാജ പുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-56
തവാപർണേ കർണേജപനയനപൈശുന്യചകിതാ
നിലീയന്തേ തോയേ നിയതമനിമേഷാഃ ശഫരികാഃ .
ഇയം ച ശ്രീർബദ്ധച്ഛദപുടകവാടം കുവലയം
ജഹാതി പ്രത്യൂഷേ നിശി ച വിഘടയ്യ പ്രവിശതി .. 56..
അന്വയം
(ഹേ) അപർണേ! തവ കർണേജപനയനപൈശു ന്യചകിതാ:ശഫരികാഃ നിയതം അനിമേഷാഃ തോയേ നിലീയന്തേ. ഇയം ശ്രീ: ച ബദ്ധച്ഛദപുട-കവാടം കുവലയം ജഹാതി നിശി വിഘടയ്യ പ്രവിശതി ച.
അർത്ഥം :
(അല്ലയോ) പാർവതീദേവി! ചെവിവരെ നീണ്ടുകിടക്കുന്ന അവിടുത്തെ കണ്ണുകൾ തങ്ങളെക്കുറിച്ച് ഏഷണി പറയുമെന്ന് ഭയന്ന് ശഫരീമത്സ്യങ്ങൾ സദാസമയം കണ്ണുതുറന്നുവെച്ചു വെള്ളത്തിന്നടിയിൽത്തന്നെ ഒളിച്ചു കഴിയുന്നു; സൗന്ദര്യ ദേവതയായ ശ്രീലക്ഷ്മിയും പ്രഭാതം പൊട്ടി വിടരുമ്പോൾ അടയുന്ന വാതിലെന്നോണം കൂമ്പിപ്പോകുന്ന നീലത്താമരയെ വിട്ടുപോവുകയും രാത്രി വന്നണയുമ്പോൾ അതിനെ വിടർത്തി അകത്തു വീണ്ടും പ്രവേശിക്കുകയും ചെയ്യുന്നു. [ദേവിയുടെ കണ്ണുകൾ ശഫരീമത്സ്യത്തെ ഓർമ്മിപ്പിക്കുന്നു. സദാ ഉണർന്നിരിക്കുന്ന ഈ മത്സ്യങ്ങൾ വെള്ളത്തിന്നടിയിൽത്തന്നെ ശരണം പ്രാപിക്കുന്നതിന് കാരണമായി ആചാര്യൻ പറയുന്നത് സൗന്ദര്യത്തിൽ അവരുടെ എതിരാളികളായ ദേവിയുടെ കാതോളം ചെന്നെത്തുന്ന കണ്ണുകൾ അവരെപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കി പറയുമെന്നാണ്. അതുപോലെ, പകലിൽ വാടിപ്പോയി സൗന്ദര്യം നഷ്ടപ്പെടുന്ന നീലത്താമര രാത്രിയിൽ - അതായത് ദേവി നിദ്രയിലാണ്ടു കഴിയുമ്പോൾ - ധൈര്യപൂർവം വിരിഞ്ഞു നിൽക്കുന്നു. അവരെ അപ്പോൾ എതിരിടാൻ ദേവിയുടെ കണ്ണുകൾ വരില്ലല്ലോ?]
—-------------------------------------------------------------------------------------------------
1. അ-പർണാ - പർണം=ഇല. ഭക്ഷണമായി ഇല പോലും സ്വീകരിക്കാത്തവൾ. പാർവതീദേവിയുടെ ഉഗ്രതസ്സിന്റെ സമയത്ത് കഠിനവ്രതം അനുഷ്ഠിച്ചതിനെയാണ് ഇത് സൂചപ്പിക്കുന്നതു.
"സ്വയം വിശീർണദ്രുമപർണവൃത്തിതാ പരാ ഹി കാഷ്ഠാ തപസസ്തയാ പുനഃ .
തദപ്യപാകീർണമതഃ പ്രിയംവദാം വദന്ത്യപർണേതി ച താം പുരാവിദഃ .." (കുമാര സംഭവം 5-27)
[മരങ്ങളിൽനിന്നു താനേ കൊഴിഞ്ഞ ഇലകൾ ഭക്ഷിച്ചു കഴിയുക എന്നതാണല്ലോ തപസ്സിന്റെ പാരമ്യം; അവളാകട്ടെ(പാർവതി) അതും വെടിഞ്ഞു. അതുകൊണ്ട്, പ്രിയം പറയുന്ന പഴമക്കാർ അവളെ ‘അപർണ്ണ’ എന്ന് വിളിക്കുന്നു.]
2. കുവലയം…
ഹിമഗിരിതനയേ…കുവലയനയനേ ഇനിയുമെൻ പ്രാർത്ഥന കേൾക്കുകയില്ലേ…
[വയലാർ രാമവർമയുടെ പ്രസിദ്ധ സിനിമാ ഗാനത്തിൽനിന്ന്]
ചിത്രം-1: മത്സ്യത്തിന്റെ കണ്ണുകൾ വെള്ളത്തിന്നടിയിൽ ഏറെ നേരം തുറന്നിരിക്കാവുന്ന തരത്തിലും, മനുഷ്യരുടേത് വായുവിൽ തുറന്നി-രിക്കാവുന്ന തരത്തിലും ആണ് ഘടിപ്പിച്ചിരിക്കുന്നത്.
ചിത്രം-2 : മത്സ്യത്തിന്റേയും മനുഷ്യന്റേയും കണ്ണുകളുടെ ഘടനയിലെ വ്യത്യാസം ശ്രദ്ധിക്കുക.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽ നിന്ന്:
ഏതൊരു ദേവിയുടെ ചെവികൾവരെ നീണ്ട കണ്ണുകളുടെ ദുർബോധനയെ ഭയപ്പെട്ട് പെൺമത്സ്യങ്ങൾ ഒരിയ്ക്കലും കണ്ണടയ്ക്കാതെ വെള്ളത്തിൽ മുങ്ങി-യൊളിച്ച് കിടക്കുന്നുവോ, അതുപോലെ നേത്രലക്ഷ്മിയും അടയുന്ന കവാടം പോലെയുള്ള കൂമ്പുന്ന ഇതളുകളോടുകൂടിയ കരിങ്കൂവളപ്പൂവിനെ പ്രഭാത-കാലത്തിൽ ഉപേക്ഷിയ്ക്കുകയും രാത്രിയിൽ തുറന്ന് പ്രവേശിയ്ക്കുകയും ചെയ്യുന്നുവോ ആ ‘അപർണ്ണ’ എന്ന പേരോടുകൂടിയ മഹാദേവിയ്ക്ക് നമസ്കാരം.
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-57
ദൃശാ ദ്രാഘീയസ്യാ ദരദലിതനീലോത്പലരുചാ
ദവീയാംസം ദീനം സ്നപയ കൃപയാ മാമപി ശിവേ .
അനേനായം ധന്യോ ഭവതി ന ച തേ ഹാനിരിയതാ
വനേ വാ ഹർമ്യേ വാ സമകരനിപാതോ ഹിമകരഃ .. 57..
അന്വയം
(ഹേ) ശിവേ! ദ്രാഘീയസ്യാ ദരദലിതനീലോത്പലരുചാ ദൃശാ ദവീയാംസം ദീനം കൃപയാ മാം അപി സ്നപയ. അനേന അയം ധന്യ: ഭവതി; ഇയതാ തേ ഹാനി: ന ച. വനേ വാ ഹർമ്യേ വാ ഹിമകരഃ സമകരനിപാത: .
അർത്ഥം :
അല്ലയോ മംഗളരൂപിണി! അല്പംമാത്രം വിടർന്ന നീലത്താമരയുടെ മുഖകാന്തി-യെഴുന്ന, നീണ്ടിടംപെട്ട കടാക്ഷദൃഷ്ടിയാൽ, ഭക്തിക്കുറവ് കാരണം ദേവിയിൽ-നിന്നും അകലെയകലെ ഇരിക്കുന്ന, ദൈന്യത നിറഞ്ഞ ഈ എന്നിൽ അവിടുന്നു ദയാവായ്പോടെ കാരുണ്യവർഷം ചൊരിയേണമേ! അതുകൊണ്ട് ഞാൻ ധന്യ-നായിത്തീരും; എന്റെ ജന്മം സഫലമാകും. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവിടുത്തേക്ക് യാതൊരു ചേതവും സംഭവിക്കാനില്ലതന്നെ. ചന്ദ്രൻ തന്റെ കുളിരേകുന്ന രശ്മികളെ കാട്ടിലും കൊട്ടാരത്തിലും ഒരേപോലെയാണല്ലോ പതിപ്പിക്കുന്നത്? [ ഈ പ്രപഞ്ചം മുഴുവൻ അനുഗ്രഹാശിസ്സ് ചൊരിയുന്ന ദേവിയ്ക്ക് ഈ ഭക്തന്റെ മേൽ കാരുണ്യവർഷം നടത്താൻ ഒരു പ്രയാസവും ഉണ്ടാകില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആചാര്യൻ.]
1. ദൃശാ…. ലളിതാസഹസ്രനാമം -650- ദൃശ്യരഹിതാ- കാണേണ്ടതായി യാതൊന്നുമില്ലാത്തവൾ. തനിക്ക് അന്യമായി എന്തെങ്കിലും ഉണ്ടെങ്കിലല്ലേ കാണേണ്ടതായി വരിക?
2. ദരദലിതനീലോത്പലരുചാ…..ലളിതാസഹസ്രനാമം -601- ദരാന്ദോളിത-ദീർഘാക്ഷീ…. ചഞ്ചലങ്ങളും ദീർഘമേറിയതുമായ കണ്ണുകളോടുകൂടിയവൾ.
ലളിതാസഹസ്രനാമം -601- ദരസ്മേരമുഖാംബുജാ- പുഞ്ചിരിക്കുന്ന മുഖപദ്മത്തോടുകൂടിയവൾ.
3. കൃപയാ…
കൃപയാ പാലയ ശൗരേ..കരുണാരസാ വാസാ
കലുഷാർത്തി വിരാമ…(സ്വാതിതിരുനാൾ കൃതിയിൽനിന്ന്)
4. ചിത്രം-1- നിലാവിൽ കുളിച്ചു നിൽക്കുന്ന മാളിക
ചിത്രം-2 - നിലാവിൽ കുളിച്ചു നിൽക്കുന്ന വനാന്തരം.
[ചന്ദ്രൻ തന്റെ കുളിരേകുന്ന രശ്മികളെ കാട്ടിലും കൊട്ടാരത്തിലും സമാന-രീതിയിൽ പതിപ്പിക്കുന്നതുപോലെ ദേവി മറ്റെല്ലാവരിലും ചൊരിയുന്ന അനു-ഗ്രഹാശിസ്സുകൾ തന്റെ മേലും വർഷിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്.]
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽനിന്ന്:
കാട്ടിലാണെങ്കിലും വീട്ടിലാണെങ്കിലും തന്‍റെ രശ്മികളെ ഒരുപോലെ പതിപ്പി-യ്ക്കുന്ന ചന്ദ്രികാസമാനമായ വളരെ നീണ്ട കരിങ്കൂവളപ്പൂവിന്‍റെ കാന്തിയോടു-കൂടിയ കടാക്ഷദൃഷ്ടിയാൽ ദേവിയിൽനിന്നും ദൂരെ വർത്തിയ്ക്കുന്ന ദീനനായ ഭക്തനെ കരുണയോടുകൂടിയ കടാക്ഷവീക്ഷണത്താൽ സ്നാനം ചെയ്യിച്ച് കൃതാർത്ഥനാക്കുന്ന ആ മംഗളാത്മികയായ മഹാദേവിയ്ക്ക് നമസ്കാരം
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-58
അരാളം തേ പാളീയുഗളമഗരാജന്യതനയേ
ന കേഷാമാധത്തേ കുസുമശരകോദണ്ഡകുതുകം .
തിരശ്ചീനോ യത്ര ശ്രവണപഥമുല്ലംഘ്യ വിലസ-
ന്നപാംഗവ്യാസംഗോ ദിശതി ശരസന്ധാനധിഷണാം .. 58..
അന്വയം :
(ഹേ) അഗരാജന്യതനയേ! തേ അരാളം പാളീയുഗളം കുസുമശരകോദണ്ഡ-കുതുകം കേഷാം ന ആധത്തേ യത്ര തിരശ്ചീന: വിലസൻ അപാംഗവ്യാസംഗ: ശ്രവണപഥം ഉല്ലംഘ്യ ശരസന്ധാനധിഷണാം ദിശതി.
അർത്ഥം :
അല്ലയോ പർവതശ്രേഷ്ഠപുത്രി! ദേവിയുടെ കണ്ണുകൾക്കും ചെവികൾക്കും ഇടയിൽ, വളഞ്ഞിരിക്കുന്ന ഭാഗം കണ്ടാൽ, ആർക്കാണ് അത് കാമദേവന്റെ വില്ലാണെന്നു തോന്നാത്തത്? എന്തുകൊണ്ടെന്നാൽ, ഈ ഭാഗവും കടന്നു കാതു-വരെ നീണ്ടിരിക്കുന്ന അവിടുത്തെ കൃപാകടാക്ഷം കാമദേവൻ (മേൽപ്പറഞ്ഞ വില്ലിൽ) തൊടുത്ത ശരമാണെന്നു തോന്നിപ്പിക്കുന്നു.
----------------------------------------------------------------------------------------------------
ചിത്രം-1-കാതുവരെ നീണ്ടിരിക്കുന്ന കൃപാകടാക്ഷം (അപാംഗം)
ചിത്രം-2-കാമദേവന്റെ വില്ലിൽ) തൊടുത്ത ശരമാണെന്നു തോന്നിപ്പി-ക്കുന്നു. (ശരസന്ധാനധിഷണാം ദിശതി).
ചിത്രം-3- നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗം(ചെന്നി)
2. അവിടുത്തെ കൃപാകടാക്ഷം കാമദേവൻ (മേൽപ്പറഞ്ഞ വില്ലിൽ) തൊടുത്ത ശരമാണെന്നു തോന്നിപ്പിക്കുന്നു.
സ ദക്ഷിണാപാംഗനിവിഷ്ടമുഷ്ടിം നതാംസമാകുഞ്ചിതസവ്യപാദം .
ദദർശ ചക്രീകൃതചാരുചാപം പ്രഹർതുമഭ്യുദ്യതമാത്മയോനിം. (കുമാര സംഭവം 3.70)
[അദ്ദേഹം വലത്തേ കടക്കണ്ണോളം എത്തിച്ച വിൽഞാണ്‍ പിടുത്തത്തോടുകൂടി ചുമൽ കുനിഞ്ഞ് ഇടംകാൽ ഒട്ടു വളച്ച് ചേലുറ്റ വില്ലിനെ കുഴിയെ ക്കുലച്ച് എയ്യുവാനൊരുമ്പെട്ടുനിൽക്കുന്ന മനോഭവനെ കണ്ടെത്തി-കുട്ടികൃഷ്ണ മാരാരുടെ തർജ്ജമയിൽ നിന്ന്- മനോഭവൻ=കാമദേവൻ.]
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽനിന്ന്:
കാട്ടിലാണെങ്കിലും വീട്ടിലാണെങ്കിലും തന്‍റെ രശ്മികളെ ഒരുപോലെ പതിപ്പിയ്ക്കുന്ന ചന്ദ്രികാസമാനമായ വളരെ നീണ്ട കരിങ്കൂവളപ്പൂവിന്‍റെ കാന്തിയോടുകൂടിയ കടാക്ഷദൃഷ്ടിയാൽ ദേവിയിൽനിന്നും ദൂരെ വർത്തി-യ്ക്കുന്ന ദീനനായ ഭക്തനെ കരുണയോടുകൂടിയ കടാക്ഷവീക്ഷണത്താൽ സ്നാനം ചെയ്യിച്ച് കൃതാർത്ഥനാക്കുന്ന ആ മംഗളാത്മികയായ മഹാദേവിയ്ക്ക് നമസ്കാരം.
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-59
സ്ഫുരദ് ഗണ്ഡാഭോഗപ്രതിഫലിതതാടങ്കയുഗളം
ചതുശ്ചക്രം മന്യേ തവ മുഖമിദം മന്മഥരഥം .
യമാരുഹ്യ ദ്രുഹ്യത്യവനിരഥമർകേന്ദുചരണം
മഹാവീരോ മാരഃ പ്രമഥപതയേ സജ്ജിതവതേ .. 59..
അന്വയം :
സ്ഫുരദ് ഗണ്ഡാഭോഗപ്രതിഫലിതതാടങ്കയുഗളം തവ മുഖം ഇദം ചതുശ്ചക്രം മന്മഥരഥം (ഇതി അഹം) മന്യേ; യം ആരുഹ്യ മഹാവീരഃ മാരഃ അർകേന്ദുചരണം അവനിരഥം സജ്ജിതവതേ പ്രമഥപതയേ ദ്രുഹ്യതി.
അർത്ഥം :
അല്ലയോ മഹാദേവി! (കണ്ണാടി പോലെ) മിന്നിത്തിളങ്ങുന്ന അവിടുത്തെ കവിൾ-ത്തടങ്ങളിൽ പ്രതിഫലിക്കുന്ന കർണാഭരണങ്ങളോടുകൂടിയ ഈ മുഖം (രണ്ട് കമ്മലുകളും രണ്ട് കവിളുകളിൽ അവയുടെ പ്രതിബിംബങ്ങളും) കാമദേവന്റെ നാല് ചക്രങ്ങളോടുകൂടിയ രഥമാണെന്നു ഞാൻ ശങ്കിക്കുന്നു; എന്തുകൊണ്ടെ-ന്നാൽ ഈ തിരുമുഖമാകുന്ന രഥത്തിലേറിയാണല്ലോ മഹാവീരനായ കാമദേവൻ സൂര്യചന്ദ്രന്മാരെ ചക്രങ്ങളാക്കി യുദ്ധസന്നാഹത്തോടെയിരുന്ന പരമശിവനെ ദ്രോഹിക്കുന്നത്?
[സൂര്യനും ചന്ദ്രനും ചക്രങ്ങളായി വർത്തിക്കുന്ന, ഭൂമിയാകുന്ന തേരിലേറി യുദ്ധത്തിന് തയ്യാറായി വന്ന, ത്രിപുരാന്തകനായ സാക്ഷാൽ പരമശിവനെ തോൽപിക്കാൻ, അഥവാ ദ്രോഹിക്കാനെങ്കിലും മന്മഥന് കഴിഞ്ഞത് ദേവിയുടെ മുഖകാന്തിയുടെ പ്രഭാവത്താലാണെന്ന് ആചാര്യൻ പറയുകയാണ്.]
—-------------------------------------------------------------------------------------------------
1. സ്ഫുരദ് ഗണ്ഡാഭോഗപ്രതിഫലിത…..ലളിതാസഹസ്രനാമം -023- പദ്മരാഗശിലാദർശപരിഭാവികപോലഭൂ: - മിനുസപ്പെടുത്തിയ പദ്മരാഗ-ക്കല്ലിനെ വെല്ലുന്ന കവിളിണയോടുകൂടിയവൾ.
(ഈ ശ്ലോകവുമായി ബന്ധപ്പെട്ട ലളിതാസഹസ്രനാമം 022, 864 എന്നിവ മുൻ-ശ്ളോകങ്ങളിൽ വിവരിച്ചതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.)
2. ഗണ്ഡാഭോഗ…..
a) ഗണ്ഡാഭോഗേ പുളകപടലം …(മാലതീമാധവം) 2.5
b) തദീഷദാർദ്രാരുണഗണ്ഡലേഖം…(കുമാരസംഭവം) 7.82
3. താടങ്കയുഗളം…..
“തലോദരീ തിരോഭാവാ താടങ്കപ്രിയവാദിനീ ..”(ദേവീഭാഗവതം 12.6.71)
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ യിൽ നിന്ന്:
ഏതൊരു ദേവിയുടെ തിളങ്ങിക്കൊണ്ടിരിയ്ക്കുന്ന കവിൾത്തടങ്ങളിൽ കണ്ണാടി-യിലെന്നപോലെ പ്രതിബിംബിയ്ക്കുന്ന രണ്ടു താടങ്കങ്ങളോടുകൂടി-യതായ (കർണാഭരണങ്ങളോടുകൂടിയതായ) മുഖം നാല് ചക്രങ്ങളോടുകൂടിയ കാമദേവന്‍റെ തേര് എന്ന് കരുതപ്പെടുന്നുവോ മഹാപരാക്രമിയായ കാമദേവൻ ആരുടെ മുഖമാകുന്ന തേരിൽ കയറിയിട്ട്, സൂര്യചന്ദ്രന്മാരാകുന്ന ചക്രങ്ങളുള്ള ഭൂമിയാകുന്ന തേരിനെ യുദ്ധസാമഗ്രികൾ ഒരുക്കി നിർത്തിയ പരമശിവന് ദ്രോഹത്തെ ചെയ്യുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം.
5. ഈ ശ്ലോകത്തിൽ കാമദേവനേയും പരമശിവനേയും കുറിച്ചുള്ള വിവരങ്ങൾ- ഒരു താരതമ്യം.
6.
ചിത്രം-1-താടങ്കം-കർണാഭരണം. ചിത്രം-2 കാമദേവന്റെ രഥം.ചിത്രം-3 -പരമശിവന്റെ രഥം
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-60
സരസ്വത്യാഃ സൂക്തീരമൃതലഹരീകൗശലഹരീഃ
പിബന്ത്യാഃ ശർവാണി ശ്രവണചുളുകാഭ്യാമവിരളം .
ചമത്കാരശ്ലാഘാചലിതശിരസഃ കുണ്ഡലഗണോ
ഝണത്കാരൈസ്താരൈഃ പ്രതിവചനമാചഷ്ട ഇവ തേ .. 60..
അന്വയം :
(ഹേ) ശർവാണി! അമൃതലഹരീകൗശലഹരീഃ തേ സൂക്തീ: ശ്രവണചുളുകാഭ്യാം അവിരളം പിബന്ത്യാഃ ചമത്കാരശ്ലാഘാചലിതശിരസഃ സരസ്വത്യാഃ കുണ്ഡല-ഗണ: താരൈഃ ഝണത്കാരൈഃ പ്രതിവചനം ആചഷ്ട ഇവ.
അർത്ഥം :
അല്ലയോ ശർവപ്രിയേ! അമൃതധാരയുടെ മാധുര്യത്തെ കവർന്നെടുക്കുന്നതായ അവിടുത്തെ മധുരവചസ്സുകളെ കൈക്കുടന്നകൾപോലെ ചേർത്തുപിടിച്ച ചെവികളാൽ നിരന്തരം പാനം ചെയ്യുന്നതോടൊപ്പം ആ വാഗ്ഝരിയുടെ ശ്രവണഭംഗിയെ ശ്ലാഘിക്കാനെന്നോണം തലകുലുക്കുകയും ചെയ്യുന്ന സരസ്വതീദേവിയുടെ കുണ്ഡലങ്ങൾ അവയ്ക്കു മറുവചനം ചൊല്ലുകയാണോ എന്ന് തോന്നിപ്പിക്കുമാറ് ഉച്ചത്തിൽ കിലുകിലാരവം പുറപ്പെടുവിക്കുന്നു.
—-------------------------------------------------------------------------------------------------
1. ഈ ശ്ലോകത്തിന് രണ്ട് തരത്തിലുള്ള വ്യാഖ്യാനമുണ്ട്: ആദ്യത്തേത്, മേൽവിവരിച്ച രീതിയിൽ പരമശിവപത്നിയുടെ മധുരവചസ്സുകൾ ആസ്വദിയ്ക്കുന്ന സരസ്വതീദേവി അവയെ അനുമോദിക്കാനെന്നോണം കുണ്ഡല-ങ്ങൾ കിലുക്കിക്കൊണ്ട് പ്രതികരിയ്ക്കുന്നു. ‘സൗന്ദര്യലഹരി’യ്ക്കു അതി-പ്രശസ്തമായ വ്യാഖ്യാനം എഴുതിയ ലക്ഷ്മീധരൻ എന്ന പണ്ഡിതൻ ഈ അഭിപ്രായക്കാരനാണ്. മറ്റൊന്ന്, സരസ്വതീദേവിയുടെ മധുരവചനങ്ങളെ ആസ്വദിക്കുന്ന പരമശിവപത്നി അവയെ അനുമോദിക്കാനെന്നോണം കുണ്ഡലങ്ങൾ കിലുക്കിക്കൊണ്ട് പ്രതികരിയ്ക്കുന്നു. കാഞ്ചി കാമകോടി ചന്ദ്രശേഖരസരസ്വതി സ്വാമികൾക്ക് ഈ അഭിപ്രായമാണുള്ളത്.
2. ശർവാണി!......
ലളിതാസഹസ്രനാമം -124- ശർവാണീ. ശിവപത്നിയായ പാർവതി.
“നിപത്യ പാദയോസ്താഭ്യാം ജയയാ സഹ ബോധിതാ
ശാപാന്തം പ്രതി ശർവ്വാണീ ശനൈർവ്വചനമബ്രവീത്.“ (കഥാസരിത്സാഗരം.1.58)
ശിവന്റെ അഷ്ടമൂർത്തികളിൽ ഒരാളായ ശർവന്റെ പത്‌നി സുകേശി എന്നാണ് അറിയപ്പെടുന്നത്. (ലിംഗപുരാണം)
3. സരസ്വത്യാഃ ……ലളിതാസഹസ്രനാമം -704- സരസ്വതീ- എല്ലാവരുടെയും നാവിൽ സ്ഥിതിചെയ്ത് വാക്കുകളെ നിയന്ത്രിക്കുന്നവൾ.
യാ വസേത് പ്രാണിജിഹ്വാസു സദാ വാഗ്രൂപപ്രവർത്തനാത്
സരസ്വതീതി നാംനേയം സമാഖ്യാത മഹർഷിഭിഃ:(ഭരദ്വാജസ്മൃതി)
[സകല പ്രാണികളുടെയും നാവിൽ സ്ഥിതിചെയ്ത് സദാ വാക്കുകളെ നിയന്ത്രിക്കുകയാൽ, ഇവൾ സരസ്വതീ എന്ന് മഹർഷിമാരാൽ വിളിക്കപ്പെട്ട് പ്രസിദ്ധയായിത്തീരും.]
സരണാത് സർവദൃഷ്‌ടീനാം കഥിതൈഷാ സരസ്വതീ (വസിഷ്ഠരാമായണം)
[എല്ലാ കണ്ണുകൾക്കും മാർഗദർശി ആയതിനാൽ ഇവളെ സരസ്വതീ എന്ന് പറയുന്നു.]
4. ചിത്രം-1. സരസ്വതീദേവി ചിത്രം -2.ശർവാണീദേവി
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ അമൃതപ്രവാഹത്തിന്‍റെ സാമർത്ഥ്യത്തെ അപഹരിയ്ക്കുന്ന മധുരാലാപങ്ങളെ ചെവികളാകുന്ന കൈകുമ്പിളുകളാൽ ഇടവിടാതെ പാനം ചെയ്യുന്നവളും ശ്രവണാനന്തരം വചനചമത്കാരത്തെ ശ്ലാഘിയ്ക്കുവാനായ് തല കുലുക്കുന്നവളുമായ സരസ്വതീദേവിയുടെ കുണ്ഡല-ഗണം അത്യുച്ചത്തിൽ പുറപ്പെടുവിയ്ക്കുന്ന അനുമോദനവാക്യത്തെ പറയുന്ന വിധത്തിൽ കേൾക്കപ്പെടുന്ന ആ ശർവാണിയായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-61
അസൗ നാസാവംശസ്തുഹിനഗിരിവംശധ്വജപടി
ത്വദീയോ നേദീയഃ ഫലതു ഫലമസ്മാകമുചിതം .
വഹന്നന്തർമുക്താഃ ശിശിരകരനിശ്വാസഗളിതം
സമൃദ്ധ്യാ യത്താസാം ബഹിരപി ച മുക്താമണിധരഃ .. 61..
അന്വയം :
(ഹേ) തുഹിനഗിരിവംശധ്വജപടി! ത്വദീയ: അസൗ നാസാവംശ: അസ്മാകം ഉചിതം നേദീയഃ ഫലം ഫലതു. (സ:) അന്ത: മുക്താഃ വഹൻ യത് താസാം സമൃദ്ധ്യാ ശിശിരകരനിശ്വാസഗളിതം ബഹി: അപി ച മുക്താമണിധരഃ.
അർത്ഥം :
അല്ലയോ ഹിമാലയമഹാവംശത്തിന്റെ പതാകവാഹകയായ ദേവി! അവിടുത്തെ നാസികയാകുന്ന ഈ മുളംകുഴൽ ഞങ്ങൾക്ക് ക്ഷിപ്രപ്രസാദം നൽകുമാറാകട്ടെ. ഈ മുളംകുഴലിനകത്തുള്ള അസംഖ്യം മുത്തുമണികളിലൊന്ന് ചന്ദ്രമയമായ ഇഡാനാഡിയിലൂടെയുള്ള ശീതളശ്വാസോഛാസം മൂലം ബഹിർഗമിച്ച് അവിടുത്തെ ഇടതുമൂക്കിന്റെ നാസികാഭരണമായി പരിലസിക്കുന്നു.
—-------------------------------------------------------------------------------------------------
1. നാസാവംശ: …. മുക്താമണിധരഃ
a )‘വംശ’ എന്ന പദത്തിന് ‘വംശം’ എന്നും ‘മുളംതണ്ട്’ എന്നും അർത്ഥങ്ങളുണ്ട്. അതിനാൽ തുഹിനഗിരിവംശം എന്നാൽ ഹിമവാന്റെ വംശം എന്നർത്ഥം. തുഹിനഗിരിവംശധ്വജപടി എന്നാൽ ഹിമവാന്റെ വംശാവലിയിലെ കൊടിക്കൂറയിൽ പാറിക്കളിക്കുന്ന യശസ്സാകുന്ന പതാകയെന്നർത്ഥം. നാസാ വംശം എന്നാൽ ദേവിയുടെ മൂക്കാകുന്ന മുളംതണ്ട് (ഓടക്കുഴൽ) എന്നർത്ഥം.
പൗരാണികരുടെ വിശ്വാസമനുസരിച്ച്, മുളംതണ്ടിനകത്ത് മുത്തുമണികൾ ഉണ്ടാവുമത്രേ. മുളംതണ്ട് പുറത്തുവിടുന്നത് മുത്തുമണി-കളാണെങ്കിൽ ദേവിയുടെ നാസിക ശ്വാസോച്ഛാസസമയത്ത് പുറത്തുവിടുന്നത് അനുഗ്രഹാശിസ്സുകളാണ്. ഇത്തരത്തിൽ പുറത്തുവന്ന ഒരു മുത്താണ് ദേവിയുടെ നാസികാഭരണം (മൂക്കുത്തി)ആയതെന്നാണ് കവി പറയുന്നത്.
‘മുത്ത്’ എന്നർത്ഥം വരുന്ന ‘മുക്താ’ എന്ന വാക്കിനോട് ചേർന്നുനിൽക്കുന്നതാണ് ‘മുക്തി’- മുളംതണ്ടിലൂടെ പുറത്തുവരുന്നത് ശുദ്ധ സംഗീതമാണെങ്കിൽ ദേവിയുടെ നാസിക ശ്വാസോച്ഛാസസമയത്ത് പുറത്തു വിടുന്നത് അനുഗ്രഹാശിസ്സുകൾ മാത്രമല്ല, മുക്തിയും കൂടിയാണ് എന്ന് കാഞ്ചി ചന്ദ്രശേഖരസരസ്വതി സ്വാമികൾ വ്യക്തമാക്കുന്നു.
ഇടതുമൂക്കിലൂടെ കടന്നുവരുന്ന ശ്വാസോച്ഛാസം ‘ഇഡ’ എന്ന ചന്ദ്ര-നാഡിയുടെ നിയന്ത്രണത്തിൽ ആയതിനാൽ ശീതളമായിരിക്കും. അതുകൊണ്ടാണ് ‘ശിശിരകരനിശ്വാസ ഗളിതം’ എന്ന് പറഞ്ഞത്. ഇടതുമൂക്കിൽ ദ്വാരം ഉണ്ടാക്കി മൂക്കുത്തി അണിയുന്ന രീതി നമ്മുടെ സ്ത്രീകൾക്കിടയിൽ നില-നിൽക്കുന്നുണ്ടല്ലോ.
b)
ചിത്രം-1.& 2 നാസികാഭരണം ചൂടി നിൽക്കുന്ന ദേവി
c) കസ്തൂരീതിലകം ലലാടഫലകേ വക്ഷഃസ്ഥലേ കൗസ്തുഭം
നാസാഗ്രേ നവമൗക്തികം കരതലേ വേണും കരേ കങ്കണം.
സർവാംഗഹരിചന്ദനം ച കലയൻ കണ്ഠേ ച മുക്താവലിം
ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ ഗോപാലചൂഡാമണിഃ..
(ശ്രീകൃഷ്ണകർണാമൃതം) 2-109 ..
2.a) ലളിതാസഹസ്രനാമം -19- നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതാ-പുതുതായി വിടർന്ന ചെമ്പകപ്പൂവിന്റെ ശോഭയുള്ള നാസികയാൽ പ്രശോഭിക്കുന്നവൾ.
b) ലളിതാസഹസ്രനാമം -20- താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ- നക്ഷത്രശോഭയെ വെല്ലുന്ന നാസികാഭരണം കൊണ്ട് പ്രശോഭിക്കുന്നവൾ.
3) 9 തരം മുത്തുകളുണ്ടെന്നു പറയുന്നു:
മുക്താമാണിക്യവൈഢൂര്യഗോമേദാ വജ്ര- വിദ്രുമൗ .
പദ്മരാഗോ മരകതം നീലശ്ചേതി യഥാക്രമം.
മുത്തുകൾ ഇംഗ്ലീഷ് നാമം ഗ്രഹം / നക്ഷത്രം
മുക്താ(മണി)/ (ഫലം) Pearl ചന്ദ്രൻ Moon
മാണിക്യം Ruby സൂര്യൻ Sun
വൈഢൂര്യം Cats eye കേതു The descending lunar node
ഗോമേദാ (ഗോമേദകം) Hessonite രാഹു The ascending lunar node
വജ്രം Diamond ശുക്രൻ Venus
വിദ്രുമം Red coral മംഗള Mars
പദ്‌മരാഗം Yellow Sapphire ബൃഹസ്പതി Jupiter
മരകതം (മരതകം) Emarald ബുധൻ Mercury
നീലം Blue Sapphire ശനി Saturn
N.B. നമ്മുടെ ‘മുത്തുമണി’ ആയിരിക്കുമോ ഈ ‘മുക്താമണി’?
4. തുഹിനഗിരിവംശധ്വജപടി…..ഓം ഹിമാചല മഹാവംശ പാവനായൈ നമ: (ശ്രീ ലളിതഅഷ്ടോത്തര ശതനാമാവലി:)
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ നാസാവംശം (മൂക്കിന്‍റെ പാലം) ജനങ്ങൾക്ക് യോജിച്ചതായ ഏറ്റവും അടുത്തുള്ള കാമിതഫലത്തെ പ്രദാനം ചെയ്യുന്നുവോ, അന്തർഭാഗത്തിൽ മുത്തുകളെ ധരിച്ചിരിയ്ക്കുന്നുവോ തത്ഹേതു-വായി അവയുടെ സമൃദ്ധിയാൽ ചന്ദ്രമയമായ ഇടത്തേ നാസാദ്വാരത്തിൽനിന്ന് പുറപ്പെടുന്ന നിശ്വാസ-വായുവിനാൽ വീണതായ മുത്തുമണിയെ പുറത്തും ധരിച്ചിരിയ്ക്കുന്നുവോ ആ ഹിമാചലവംശപതാകയായ മഹാദേവിയ്ക്ക് നമസ്കാരം.
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-62
പ്രകൃത്യാരക്തായാസ്തവ സുദതി ദന്തച്ഛദരുചേഃ
പ്രവക്ഷ്യേ സാദൃശ്യം ജനയതു ഫലം വിദ്രുമലതാ .
ന ബിംബം തദ്ബിംബപ്രതിഫലനരാഗാദരുണിതം
തുലാമധ്യാരോഢും കഥമിവ വിലജ്ജേത കലയാ .. 62..
അന്വയം :
(ഹേ) സുദതി! പ്രകൃത്യാ ആരക്തായാ: തവ ദന്തച്ഛദരുചേഃ സാദൃശ്യം (അഹം) പ്രവക്ഷ്യേ. വിദ്രുമലതാ ഫലം ജനയതു. തത് ബിംബപ്രതിഫലനരാഗാത് അരുണിതം ബിംബം കലയാ (അപി) തുലാം അധ്യാരോഢും കഥമിവ ന വിലജ്ജേത?
അർത്ഥം :
അല്ലയോ സുന്ദരമായ ദന്തനിരയോടുകൂടിയവളേ! സ്വാഭാവികമായും രക്തവർണ്ണമായ അവിടുത്തെ അധരങ്ങളുമായി സാദൃശ്യം ഏതിനാണെന്നു ഞാൻ പറയുന്നു: പവിഴക്കൊടി അതിന്റെ ഫലം ജനിപ്പിക്കട്ടെ; (അപ്പോൾ ഞാൻ അതുമായി സാദൃശ്യപ്പെടുത്താം- തത്കാലം മറ്റൊന്നും കാണുന്നില്ല.) പിന്നെ, തൊണ്ടിപ്പഴത്തിനെ അവിടത്തെ അധരങ്ങളോട് സാദൃശ്യപ്പെടുത്താനാവില്ല. തൊണ്ടിപ്പഴത്തിനാവട്ടെ, അല്പമെങ്കിലും അരുണിമ കിട്ടിയിട്ടുണ്ടെങ്കിൽ അത് അവിടത്തെ അധരങ്ങളുടെ പ്രതിഫലനത്തിൽനിന്നു മാത്ര-മായിരിക്കേ, അവയുമായി കിടമത്സരത്തിന് തുനിയുവാൻ ലജ്ജ-യുണ്ടാവാതിരിക്കുമോ?
—-------------------------------------------------------------------------------------------------
1.ദന്തച്ഛദരുചേഃ…. ലളിതാസഹസ്രനാമം -24 - നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ-നവരത്നം പോലെ ചുവന്നു തിളങ്ങുന്ന ചുണ്ടുകളോടുകൂടിയവൾ.
2. സുദതി….സുന്ദരമായ ദന്തനിരയോടുകൂടിയവൾ.
“സുദതീജനമജ്ജനാർപിതൈഃ” (നൈഷധം ചമ്പു)
3. ബിംബം…‘ബിംബം’എന്ന പദത്തിന് ‘തൊണ്ടിപ്പഴം’ എന്നർത്ഥം. ‘ബിംബാധരം’, ‘ബിംബോഷ്ഠം’ എന്നിവയ്ക്ക് ചുവന്ന ചുണ്ടുകൾ എന്നും അർത്ഥമുണ്ട്.
“ഉമാമുഖേ ബിംബഫലാധരോഷ്ഠേ…” കുമാരസംഭവം (3. 67)”
ഈ ശ്ലോകത്തിന്റെ തർജ്ജമയിൽ ''ബിംബഫലത്തിനു തൊണ്ടിപ്പഴമെന്നും കോവ-പ്പഴമെന്നും അർത്ഥമുണ്ട്" എന്ന് കുട്ടിക്കൃഷ്ണമാരാർ. അങ്ങനെയാണെങ്കിൽ ഇത് നമ്മുടെ പഴുത്ത കോവയ്ക്ക തന്നെ! :
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സ്വാഭാവികമായിത്തന്നെ രക്തവർണ്ണത്തോടുകൂടിയ അധരകാന്തിയ്ക്ക് പവിഴക്കൊടിയുടെ സാദൃശ്യമോ ആ അധരബിംബത്തിന്‍റെ പ്രതിബിംബത്താൽ സിദ്ധിച്ച അരുണവർണ്ണം നിമിത്തം ചുവപ്പുനിറമായി-ത്തീർന്ന തൊണ്ടിപ്പഴം ആ അധരത്തിന്‍റെ ഒരംശം പോലും സാദൃശ്യം പ്രാപി-യ്ക്കുവാൻ ശക്തിഹീനമായിട്ട് ലജ്ജിയ്ക്കുന്നുവോ ആ ശോഭനദന്തങ്ങളോടു-കൂടിയ മഹാദേവിയ്ക്ക് നമസ്കാരം
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-63
സ്മിതജ്യോത്സ്നാജാലം തവ വദനചന്ദ്രസ്യ പിബതാം
ചകോരാണാമാസീദതിരസതയാ ചഞ്ചുജഡിമാ .
അതസ്തേ ശീതാംശോരമൃതലഹരീമാമ്ലരുചയഃ
പിബന്തി സ്വച്ഛന്ദം നിശി നിശി ഭൃശം കാഞ്ചികധിയാ .. 63..
അന്വയം :
തവ വദനചന്ദ്രസ്യ സ്മിതജ്യോത്സ്നാജാലം പിബതാം ചകോരാണാം അതിരസതയാ ചഞ്ചുജഡിമാ ആസീത്. അത: തേ ആമ്ലരുചയഃ നിശി നിശി ശീതാംശോ: അമൃതലഹരീം കാഞ്ചികധിയാ സ്വച്ഛന്ദം പിബന്തി.
അർത്ഥം :
മഹാദേവി! അവിടുത്തെ മുഖചന്ദ്രബിംബത്തിന്റെ തൂമന്ദഹാസമാകുന്ന നറുനിലാവിന്റെ അതിമധുരം നിത്യം പാനം ചെയ്യുക മൂലം ചകോര-പ്പക്ഷികളുടെ ചുണ്ടുകൾക്ക് രസമാന്ദ്യം (സ്വാദ് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ) സംഭവിച്ചിരിക്കുന്നു. അതിനാലാവാം അവ അല്പം പുളിരസം ആസ്വദിക്കാനായി രാത്രിതോറും ചന്ദ്രന്റെ അമൃതലഹരിയെ പഴകിയ കഞ്ഞിവെള്ളമെന്നോണം ഇഷ്ടം പോലെ പാനം ചെയ്യുന്നത്!
—-------------------------------------------------------------------------------------------------
1. ചന്ദ്രകിരണങ്ങൾ അമൃതതുല്യമാണെന്നു പറയുമ്പോഴും അതിനേക്കാൾ ശ്രേഷ്ഠതരമാണ് ഭഗവതിയുടെ മുഖചന്ദ്രകിരണങ്ങൾ എന്ന അതിശയോക്തി പ്രയോഗിച്ചിരിക്കുകയാണ് ആചാര്യൻ. നിലാവ് ഭക്ഷിച്ചുകഴിയുന്ന ഒരു വിചിത്രജീവിയത്രേ ചകോരം. സാധാരണ കവികൾ ചകോരപക്ഷികളെ നിലാവ് ഭക്ഷിച്ചു കഴിയുന്നവരായി കാണുമ്പോൾ ഇവിടെ ഒരു പടി കടന്ന് നിലാവിനെ രണ്ടാം തരം പാനീയമാക്കി ദേവിയുടെ മുഖകാന്തിയ്ക്കു ഒന്നാം സ്ഥാനം നൽകിയിരിക്കുകയാണ്. 42 -ആം ശ്ലോകത്തിൽ ചന്ദ്രക്കലയെ ഇന്ദ്രചാപമായ മഴവില്ലായി സങ്കല്പിക്കുന്ന കവിഭാവന ഇപ്പോൾ ദേവിയുടെ മുഖം തന്നെ ചന്ദ്രനാണെന്നു കാണുന്നു(വദനചന്ദ്രൻ). മാത്രമല്ല, പ്രളയകാലത്ത് മറ്റെല്ലാ ദേവതകളും നാശം നേരിടുമ്പോൾ തന്റെ പ്രിയതമനായ പരമശിവനെ മാത്രം സംരക്ഷിച്ചുനിർത്തിയത് ദേവിയുടെ ചൈതന്യലഹരി ആയിരുന്നെങ്കിൽ ഇപ്പോളിതാ അതിനേക്കാൾ ശ്രേഷ്ഠമായി കവി കാണുന്നത് ദേവിയുടെ സൗന്ദര്യ ലഹരി തന്നെയാണ്.
2. ചന്ദ്രമാ മനസോജാതശ്ചക്ഷോ: സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ്വായുരജായത. (പുരുഷസൂക്തം-13)
[അദ്ദേഹത്തി(പുരുഷ)ന്റെ മനസ്സിൽനിന്നും ചന്ദ്രൻ ജനിച്ചു; നേത്രങ്ങളിൽനിന്നും സൂര്യൻ ജനിച്ചു; ഇന്ദ്രനും അഗ്നിയും അദ്ദേഹത്തിന്റെ വായിൽനിന്നും വായു ശ്വാസത്തിൽനിന്നും സംജാതമായി.]
3. ചന്ദ്രനിൽനിന്നും ജനിച്ച മനസ്സ് സ്വാഭാവികമായും ശീതളവും സുഖദായകവും ആയിരിക്കണമല്ലോ. അതുകൊണ്ടാണ് ദേവി എപ്പോഴും ചന്ദ്രനുമായി അടുത്തിരിക്കുന്നത്. വാസ്തവത്തിൽ ദേവി ചന്ദ്രമണ്ഡലത്തിൽ വസിക്കുന്നു. (ലളിതാ സഹസ്രനാമം-240- ചന്ദ്രമണ്ഡലമധ്യഗാ-) അതുകൊണ്ട് തന്നെയാണ് പൗർണ്ണമി ദേവിയ്ക്ക് പ്രധാനമായതും.
മഞ്ഞലയിൽ മുങ്ങിത്തോർത്തി; ധനുമാസ ചന്ദ്രിക വന്നു;
നിന്നെ മാത്രം കണ്ടില്ലല്ലോ; നീ മാത്രം വന്നില്ലല്ലോ..പ്രേമചകോരീ
[ പി. ഭാസ്ക്കരൻ രചിച്ച പ്രസിദ്ധമായ സിനിമാഗാനത്തിൽ, ധനുമാസ നിലാവു-ദിച്ചിട്ടും തന്റെ ഇണയായ ചകോരി വന്നെത്തിയില്ലല്ലോ എന്ന് കാമുകൻ വിഷമിക്കുന്നു.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ മുഖചന്ദ്രന്‍റെ മന്ദഹാസമാകുന്ന ചന്ദ്രികയെ പാനം ചെയ്യുന്ന ചകോരപ്പക്ഷികൾക്ക് അതിമാധുര്യം ഹേതുവായി കൊക്കു-കൾക്ക് മാന്ദ്യം ഭവിച്ചതിനാൽ ആ ചകോരപ്പക്ഷികൾ പുളിരസത്തിൽ താത്പര്യം ഉള്ളവയായി രാത്രിതോറും ചന്ദ്രന്‍റെ അമൃതമയമായ ചന്ദ്രികാ-പ്രവാഹത്തെ കാടിയാണെന്ന് കരുതി യഥേഷ്ടം ധാരാളമായിപാനം ചെയ്യുന്നുവോ, ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-64
അവിശ്രാന്തം പത്യുർഗുണഗണകഥാമ്രേഡനജപാ
ജപാപുഷ്പച്ഛായാ തവ ജനനി ജിഹ്വാ ജയതി സാ .
യദഗ്രാസീനായാഃ സ്ഫടികദൃഷദച്ഛച്ഛവിമയീ
സരസ്വത്യാ മൂർതിഃ പരിണമതി മാണിക്യവപുഷാ .. 64..
അന്വയം :
(ഹേ) ജനനി! അവിശ്രാന്തം പത്യു: ഗുണഗണകഥാമ്രേഡനജപാ ജപാ-പുഷ്പച്ഛായാ തവ സാ ജിഹ്വാ ജയതി. യദഗ്രാസീനായാഃ സരസ്വത്യാ: സ്ഫടികദൃഷദച്ഛച്ഛവിമയീ മൂർതിഃ മാണിക്യവപുഷാ പരിണമതി.
അർത്ഥം :
അല്ലയോ ലോകമാതാവേ! സ്വന്തം പതിയുടെ ഗുണമാഹാത്മ്യത്തെ എല്ലായ്‌പ്പോഴും പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നതും ചെമ്പരത്തിപ്പൂപോലെ ചുവന്നിരിക്കുന്നതുമായ അവിടുത്തെ തിരുനാവ് ജയിക്കട്ടെ! ആ നാവിന്റെ അറ്റത്ത് സദാ വിളങ്ങുന്ന, സ്ഫടികം പോലെ ശുദ്ധവും ശുഭ്രവു-മായ സരസ്വതീദേവിയുടെ ദിവ്യശരീരം മാണിക്യമയമായിത്തീരുന്നു. (നാവിന്റെ ചുവപ്പ്‌നിറം സരസ്വതീദേവിയുടെ ശരീരത്തിലേക്കും പകർന്നു എന്ന് ആചാര്യൻ സങ്കൽപ്പിക്കുന്നു.)
—-------------------------------------------------------------------------------------------------
1. യദഗ്രാസീനായാഃ സരസ്വത്യാ: …..
a) നന്നായി സംസാരിയ്ക്കുന്ന വ്യക്തിയെപ്പറ്റി “അവരുടെ നാവിൽ സരസ്വതി ഇരിക്കുന്നു” പറയാറുണ്ടല്ലോ.
b) വാണീ ഗുണാലയേ ദേവീ വാണീമാതേ സരസ്വതീ !
വാണീടുകെന്റെ നാവിന്മേൽ ജ്ഞാനമെന്നിലുദിയ്ക്കുവാൻ.
[സരസ്വതീസ്തവം]
c) അംബാ സരസ്വതീ അടി മലർ പണിന്തേൻ …
നാവിൽവന്തിരുന്നു നീ തേന്മൊഴിയരുൾവായേ …
ലളിതാദേവിമേൽ നാൻ കവി പാട….
(ലളിതാദാസരുടെ ‘സരസ്വതി’രാഗത്തിലുള്ള കൃതിയിൽ നിന്ന്)
2) സ്ഫടിക….. മാണിക്യവപുഷാ ..
a) ചുവന്ന വസ്തുവിന്റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന സ്ഫടികത്തിനു ചുവപ്പ്‌നിറം സിദ്ധിക്കുമെന്നു ശാസ്ത്രം.
b) ലളിതാസഹസ്രനാമം -766 - മാണിക്യമകുടാകാരജാനുദ്വയവിരാജിതാ-മാണിക്യത്തിൽ തീർത്ത കിരീടത്തിന്റെ രൂപത്തിലുള്ള കാൽ മുട്ടുകളാൽ ശോഭിക്കുന്നവൾ.
3) ജപാപുഷ്പച്ഛായാ …..
a) ലളിതാസഹസ്രനാമം -766 - ജപാപുഷ്പനിഭാകൃതി: - ചെമ്പരത്തിപ്പൂവിന്റെ ചുവപ്പുനിറത്തോടുകൂടിയവൾ.
a) ലളിതാസഹസ്രനാമത്തിന്റെ ധ്യാനശ്ലോകങ്ങളിൽ ദേവിയെ ചുവപ്പ് (അരുണ)വർണ്ണത്തിലുള്ളവളായി വർണ്ണിയ്ക്കുന്നു:
1) സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം .
പാണിഭ്യാമളിപൂർണരത്നചഷകം രക്തോത്പലം വിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം ..
2) അരുണാം കരുണാതരംഗിതാക്ഷീം ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയുഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീം.
3) സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം ..
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ രസനാ (നാവ്) എല്ലായ്പ്പോഴും പതിയായ സദാ-ശിവന്‍റെ ത്രിപുരവിജയാദിഗുണഗണങ്ങളുടെ ആവർത്തനജപത്തോടു-കൂടിയതും ജപാപുഷ്പത്തിന്‍റെ ശോഭയോടുകൂടിയതും അതിനാൽ യാതൊരു ജിഹ്വയുടെ അഗ്രത്തിലിരിയ്ക്കുന്ന സ്ഫടിക-ക്കല്ലിന്‍റെ നിർമ്മലമായ കാന്തി-യോടുകൂടിയ സരസ്വതീദേവിയുടെ സ്വരൂപം പദ്മരാഗസ്വരൂപമായിട്ട് (ചുവപ്പുനിറമായിട്ട്) രൂപാന്തരം പ്രാപിയ്ക്കുകയും ചെയ്യുന്നുവോ ആ വിശ്വജനനിയായ മഹാദേവിയ്ക്ക് നമസ്കാരം!
ശ്ലോകം-65
രണേ ജിത്വാ ദൈത്യാനപഹൃതശിരസ്ത്രൈഃ കവചിഭിർ-
നിവൃത്തൈശ്ചണ്ഡാംശത്രിപുരഹരനിർമാല്യവിമുഖൈഃ .
വിശാഖേന്ദ്രോപേന്ദ്രൈഃ ശശിവിശദകർപൂരശകലാ
വിലീയന്തേ മാതസ്തവ വദനതാംബൂലകബലാഃ .. 65..
അന്വയം :
(ഹേ) മാത! രണേ ദൈത്യാൻ ജിത്വാ നിവൃത്തൈ: അപഹൃതശിരസ്ത്രൈഃ കവചിഭി: ചണ്ഡാംശത്രിപുരഹരനിർമാല്യ- വിമുഖൈഃ വിശാഖേന്ദ്രോപേന്ദ്രൈഃ ശശിവിശദകർപൂരശകലാ: തവ വദനതാംബൂലകബളാ: വിലീയന്തേ.
അർത്ഥം :
അല്ലയോ ജഗന്മാതാവേ! യുദ്ധത്തിൽ ദൈത്യ(അസുരൻ)ന്മാരെ ജയിച്ച് തിരിച്ചുവന്നവരും, തലപ്പാവുകൾ അഴിച്ചുവെച്ച് പടച്ചട്ട മാത്രം അണിഞ്ഞി-രിക്കുന്നവരും, പരമശിവന്റെ അനുചരനും ഭക്തനുമായ ചണ്ഡന് അവകാശ-പ്പെട്ടതായ ശിവന്റെ നിർമാല്യത്തിൽ താല്പര്യം പ്രകടിപ്പിക്കാത്തവരുമായ സ്കന്ദൻ, ഇന്ദ്രൻ, വിഷ്ണു എന്നിവർ, ചന്ദ്രനെപ്പോലെ ശുഭ്രതയും നൈർമ്മല്യ-വുമുള്ള കർപ്പൂരത്തരികളോടുകൂടിയതും അവിടുത്തെ തിരുവദനത്തിൽനിന്നും പ്രസാദമായി സ്വീകരിച്ചതുമായ താംബൂലത്തെ ചവച്ചരച്ച് അലിയിച്ചു ഭക്ഷിക്കുന്നു.
—-------------------------------------------------------------------------------------------------
1. ചണ്ഡൻ- “ചണ്ഡേശ്വരം രക്തതനും ത്രിനേത്രം” (തന്ത്രസാരഃ ).
ശിവന്റെ അനുചരന്മാരിൽ ഒരുവനും, പഞ്ചമൂർത്തികളിൽ ഒരാളായി ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുകയും ചെയ്യുന്ന ചണ്ഡികേശ്വരൻ. സുബ്രഹ്മണ്യൻ, ഇന്ദ്രൻ, വിഷ്ണു എന്നിവർ ശിവന്റെ നിർമാല്യത്തെ വേണ്ടെന്നു വെയ്ക്കാൻ കാരണം അത് ചണ്ഡനു മാത്രം ആകാശപ്പെട്ടതായതുകൊണ്ടാണ്- അതാണ് നിയമവും. അതു മാത്രമല്ല, ശിവന്റെ നിർമാല്യത്തേക്കാൾ അവർക്കു പ്രധാനം ദേവിയുടെ താംബൂല പ്രസാദം തന്നെയാണ്. ഒരു സാധാരണക്കാരനായി ജനിച്ച്, പിൽക്കാലത്ത് ശിവൻ, പാർവതി, വിഗ്നേശ്വരൻ, സുബ്രഹ്മണ്യൻ എന്നിവർക്കു-ശേഷം അഞ്ചാമത്തെ ദേവതയായി ചണ്ഡികേശ്വരൻ പരിഗണിക്കപ്പെടുന്നു.
പോരാത്തതിന്, ഇവരും ദേവിയുമായുള്ള ബന്ധം നോക്കുക:
a) സ്കന്ദൻ ദേവിയുടെ പുത്രൻ തന്നെയാണ്. “സേനാനീനാം അഹം സ്കന്ദ;” എന്ന് ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്നു. സ്കന്ദന്റെ ആയുധമായ ‘വേൽ’ ‘ശക്തി’ എന്നറിയപ്പെടുന്നു. ശക്തി എന്നാൽ സാക്ഷാൽ പരാശക്തി തന്നെ.
b) ഇന്ദ്രനാവട്ടെ, ദേവിയിൽനിന്നാണ് ബ്രഹ്മവിദ്യ സ്വായത്തമാക്കിയത്.
സാ ബ്രഹ്മേതി ഹോവാച ബ്രഹ്മണോവാ ഏതദ്വിജയേ
മഹീയധ്വമിതി തതോ ഹൈവ വിദാഞ്ചകാര ബ്രഹ്മേതി ..(കേനോപനിഷത് 4 -1)
[ഹൈമതി ഇന്ദ്രനോട് പറഞ്ഞു: “ആ യക്ഷം ബ്രഹ്മമാണ്. ഈ ബ്രഹ്മത്തിന്റെ വിജയം കാരണമാണ് നിങ്ങൾക്കെല്ലാം അത്യന്തം മഹിമയെ ലഭിച്ചത്.” ആ യക്ഷം ബ്രഹ്മമായിരുന്നു എന്ന് അപ്പോൾ ഇന്ദ്രന് മനസ്സിലായി.]
c) വിഷ്ണുവാകട്ടെ, ദേവിയുടെ പുരുഷരൂപം തന്നെയാണ്.
2. ഉപേന്ദ്ര: -വിഷ്ണു ഉപേന്ദ്രൻ- ഉപ ഇന്ദ്രൻ- എന്നറിയപ്പെടാൻ കാരണം ഇന്ദ്രന്റെ മാതാപിതാക്കൾ തന്നെയാണ് വിഷ്ണുവിന്റെ അവതാരമായ വാമനന്റേയും എന്നതാണ്.
3. വിശാഖ: -ശിവനെ കാണാൻ ചെന്ന സ്കന്ദനെക്കാത്ത് പാർവതിയും അഗ്നിയും ഗംഗയും കൂടി നിൽപ്പുണ്ടായിരുന്നു. നാലുപേരെയും തൃപ്തിപ്പെടുത്താനായി സ്കന്ദൻ യോഗശക്തിയാൽ നാലു രൂപങ്ങളായി പിരിഞ്ഞു; സ്കന്ദൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ. [മഹാഭാരതം-ശാന്തിപർവം]
4. വദനതാംബൂലകബലാഃ……. ലളിതാസഹസ്രനാമം - 559 - താംബൂലപൂരിതമുഖീ-താബൂലം നിറഞ്ഞ വദനത്തോടുകൂടിയവൾ.
5. ശശിവിശദകർപൂരശകലാ: ലളിതാസഹസ്രനാമം -026- കർപ്പൂരവീടികാമോദസമാകർഷദിഗന്തരാ- കർപ്പൂരം കൂട്ടി സുഗന്ധ-പൂരിതമായ താംബൂലം മുറുക്കി സർവദിക്കുകളിലും സുഗന്ധം പരത്തി ഉല്ലസിക്കുന്നവൾ.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
യുദ്ധത്തിൽ അസുരന്മാരെ ജയിച്ചിട്ട് തിരിച്ചുവന്നിരിയ്ക്കുന്നവരും അഴിച്ചെടുത്ത തലപ്പാവോടുകൂടിയവരും ചട്ട ധരിച്ചിരിയ്ക്കുന്നവരും ചണ്ഡേ-ശ്വരൻ എന്ന പാർഷദന്‍റെ അവകാശമായ ശിവനിർമ്മാല്യത്തിൽ താത്പര്യ-മില്ലാത്തവരുമായ സുബ്രഹ്മണ്യസ്വാമി, ദേവേന്ദ്രൻ, മഹാവിഷ്ണു എന്നീ ദേവന്മാരാൽ ഏതൊരു ദേവിയുടെ ചന്ദ്രനെപ്പോലെ ശുഭ്രവർണ്ണങ്ങളായ കർപ്പൂരത്തരികളോടുകൂടിയ വദനതാംബൂല-കബളങ്ങൾ (വെറ്റിലച്ചുരുളുകൾ) നല്ലവണ്ണം ചവച്ചു ഭക്ഷിയ്ക്ക-പ്പെടുന്നുവോ ആ ലോകമാതാവായ മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-66
വിപഞ്ച്യാ ഗായന്തീ വിവിധമപദാനം പശുപതേഃ
ത്വയാരബ് ധേ വക്തും ചലിതശിരസാ സാധുവചനേ .
തദീയൈർമാധുര്യൈരപലപിതതന്ത്രീകലരവാം
നിജാം വീണാം വാണീ നിചുലളയതി ചോളേന നിഭൃതം .. 66..
അന്വയം :
പശുപതേഃ വിവിധം അപദാനം വിപഞ്ച്യാ ഗായന്തീ വാണീ ത്വയാ ചലിതശിരസാ സാധുവചനേ വക്തും ആരബ്ധേ (സതി) തദീയൈ: മാധുര്യൈ: അപലപിതതന്ത്രീകളരവാം നിജാം വീണാം ചോളേന നിഭൃതം നിചുളയതി.
അർത്ഥം :
പരമശിവന്റെ വീരചരിതവും മാഹാത്മ്യവും വീണയിൽ ആലപിച്ചു-കൊണ്ടിരിക്കുന്ന സരസ്വതീദേവിയാവട്ടെ, അവിടുന്നു തലകുലുക്കിക്കൊണ്ട് പ്രശംസാവാചകങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ (ദേവിയുടെ വാക്കുകളുടെ) മാധുര്യത്താൽ അപഹസിക്കപ്പെട്ട തന്ത്രികളുടെ മധുരനാദ-ത്തോടുകൂടിയ വീണയെ പട്ടുതുണിയാൽ നല്ലതുപോലെ മറച്ചുവെയ്ക്കുന്നു.
—-------------------------------------------------------------------------------------------------
1. ഇവിടെ ദേവിയുടെ പ്രിയതമന്റെ അപദാനങ്ങൾ- കാമദഹനം, ത്രിപുരവിജയം തുടങ്ങിയവ- സരസ്വതീ ദേവി വീണയിൽ ആലപിക്കുമ്പോൾ അതിനെ പ്രശംസിക്കുന്ന തരത്തിൽ തല കുലുക്കിക്കൊണ്ട് ദേവി പറയുന്ന വാക്കുകൾ ആ വീണാനാദത്തേക്കാൾ മാധുര്യമേറിയതാണ്. അത് തിരിച്ചറിഞ്ഞ സരസ്വതീ ദേവി ആ മധുരവചനങ്ങൾ കേൾക്കുന്നതിനായി തന്റെ വീണാലാപനം നിർത്തി വീണയെ അതിന്റെ ഉറയിൽ ഭദ്രമായി മറച്ചുവയ്ക്കുന്നു. അറിയാതെ-യെങ്ങാനും ആ കമ്പികളിൽ വിരൽ തൊട്ടുപോയാൽ മധുരനാദം പുറപ്പെടുവിക്കും; എന്നിരുന്നാലും അവയ്ക്ക്, പരാശക്തിയുടെ മധുരവചന-ങ്ങളോട് കിടപിടിയ്ക്കാനാവില്ല. എന്നിട്ടു അതിനേക്കാൾ മാധുര്യമേറിയ ദേവിയുടെ വാഗ്ധോരണി കേട്ടുകൊണ്ടിരിയ്ക്കാൻ തീരുമാനിക്കുന്നു.
“സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം
ഏകമാപാദമധുരം അന്യദാലോചനാമൃതം”
[സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ രണ്ട് സ്തനങ്ങളത്രേ- ഒന്ന് സമ്പൂർണ്ണ മധുരം; മറ്റേതു ആലോചനാമൃതവും-ഏതാണ് കൂടുതൽ മെച്ചമെന്നു പറയാനാവില്ല.] സംഗീതത്തിന്റെ അവസാനവാക്കായ സരസ്വതീദേവി തന്റെ പേരിനോടൊപ്പം എന്നെന്നും ചേർത്ത് വെയ്ക്കാറുള്ളതായ മണി-വീണയെ അങ്ങനെ മാറ്റിവെക്കുന്നു.
2. പശുപതേഃ…. പശുപതിയുടെ രൂപം ഒരു പഴയ കാല ചിത്രകാരന്റെ ഭാവനയിൽ.(ചിത്രം-1)
3. വിപഞ്ച്യാ ഗായന്തീ…. ലളിതാസഹസ്രനാമം -027- നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപീ- സാക്ഷാൽ സരസ്വതീദേവിയുടെ വീണാലാപത്തെ-പ്പോലും വെല്ലുന്ന മധുരഭാഷണം പൊഴിയ്ക്കുന്ന ദേവിയുടെ വാഗ്ധോരണി.
ഹേമദണ്ഡധരോ രാജൻ കമണ്ഡലുധരസ്തഥാ
കച്ഛപീം സുഖശബ്ധാന്താം ഗൃഹ്യ വീണാം മനോരമാം ( മഹാഭാരതം)
Note : 64 -ആം ശ്ലോകത്തിൽ ദേവിയുടെ നാവിനെക്കുറിച്ചും 65-ആം ശ്ലോകത്തിൽ വായ്ക്കുള്ളിൽ താംബൂലത്തെക്കുറിച്ചും പറഞ്ഞശേഷം ദേവിയുടെ വദനത്തിലൂടെ-തദ്വാരാ നാവിലൂടെ പുറത്തുവരുന്ന മധുരമധുരമാം വാഗ്ധോരണിയെക്കുറിച്ചു അല്പം അതിശയോക്തിയോടെ വർണ്ണിക്കുകയാണ്.
ദേവത/മഹർഷി വീണയുടെ പേര്
സരസ്വതീ കച്ഛപീ
നാരദൻ മഹതീ
തുംബുരുമുനി കലാവതീ
വിശ്വാവസു ബൃഹതീ
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
യുദ്ധത്തിൽ അസുരന്മാരെ ജയിച്ചിട്ട് തിരിച്ചുവന്നിരിയ്ക്കുന്നവരും അഴിച്ചെടുത്ത തലപ്പാവോടുകൂടിയവരും ചട്ട ധരിച്ചിരിയ്ക്കുന്നവരും ചണ്ഡേശ്വരൻ എന്ന പാർഷദന്‍റെ അവകാശമായ ശിവനിർമ്മാല്യത്തിൽ താത്പര്യമില്ലാത്തവരുമായ സുബ്രഹ്മണ്യസ്വാമി, ദേവേന്ദ്രൻ, മഹാവിഷ്ണു എന്നീ ദേവന്മാരാൽ ഏതൊരു ദേവിയുടെ ചന്ദ്രനെപ്പോലെ ശുഭ്രവർണ്ണങ്ങളായ കർപ്പൂരത്തരികളോടുകൂടിയ വദനതാംബൂലകബളങ്ങൾ (വെറ്റിലച്ചുരുളുകൾ) നല്ലവണ്ണം ചവച്ചു ഭക്ഷിയ്ക്കപ്പെടുന്നുവോ ആ ലോകമാതാവായ മഹാദേവിയ്ക്ക് നമസ്കാരം !
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-67
കരാഗ്രേണ സ്പൃഷ്ടം തുഹിനഗിരിണാ വത്സലതയാ
ഗിരീശേനോദസ്തം മുഹുരധരപാനാകുലതയാ .
കരഗ്രാഹ്യം ശംഭോർമുഖമുകുരവൃന്തം ഗിരിസുതേ
കഥങ്കാരം ബ്രൂമസ്തവ ചിബുകമൗപമ്യരഹിതം .. 67..
അന്വയം :
(ഹേ) ഗിരിസുതേ! തുഹിനഗിരിണാ വത്സലതയാ കരാഗ്രേണ സ്പൃഷ്ടം, ഗിരീശേന അധരപാനാകുലതയാ മുഹു: ഉദസ്തം, ശംഭോ: കരഗ്രാഹ്യം മുഖമുകുരവൃന്തം ഔപമ്യരഹിതം തവ ചിബുകം കഥംകാരം ബ്രൂമ:?
അർത്ഥം :
അല്ലയോ പാർവതീദേവി! ഹിമവാൻ വാത്സല്യത്തോടെ കൈത്തലങ്ങളാൽ തലോടിയവയും, അധരം നുകരുവാനുള്ള ആസക്തിയോടെ പരമശിവൻ വീണ്ടും വീണ്ടും പിടിച്ചുയർത്തിയവയും, ശിവന്റെ കൈക്കുടന്നയിൽ ഒതുങ്ങുന്നതും മുഖമാകുന്ന കണ്ണാടിയുടെ പിടി പോലെയുള്ളതും അതുല്യകാന്തിയെഴുന്ന-തുമായ അവിടുത്തെ താടിഭാഗത്തെ ഞങ്ങൾ ഏതു പ്രകാരമാണ് വർണ്ണിക്കേണ്ടത്?
—-------------------------------------------------------------------------------------------------
1. ഈ ശ്ലോകത്തിൽ പർവതം എന്ന അർത്ഥം വരുന്ന ഗിരി എന്ന വാക്ക് മൂന്നിടത്ത് പ്രയോഗിച്ചിട്ടുണ്ട്; a) തുഹിനഗിരിണാ, b) ഗിരീശേന, c) ഗിരിസുതേ.
a) തുഹിനഗിരി- മഞ്ഞുപർവതം
b) ഗിരീശ: - ഈ വാക്കിനു മൂന്നു അർത്ഥങ്ങളുണ്ട്: പർവതങ്ങളുടെ ഈശൻ/ ശ്രേഷ്ഠൻ (ഹിമാലയം), പർവത(കൈലാസ)ത്തിന്റെ അധീശൻ (ശിവൻ), ‘ഗിർ’ (വാക്കുകളുടെ/ ശാസ്ത്രങ്ങളുടെ) ഈശൻ(ബൃഹസ്പതി). നമുക്ക് ആദ്യത്തെ രണ്ട് അർത്ഥങ്ങൾ എടുത്താൽ മതി.
c) ഗിരിസുതാ - പർവത- ഹിമാലയത്തിന്റെ-പുത്രി.
2. പാർവതിയുടെ പിതാവും ഭർത്താവും ഗിരീശനെന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന ഒരു പ്രത്യേകത ശ്രദ്ധിയ്ക്കുക.
3. ഈ ശ്ലോകത്തിൽ ശിവൻ എന്ന അർത്ഥം വരുന്ന രണ്ട് വാക്കുകൾ പ്രയോഗിച്ചിട്ടുണ്ട്: a) ഗിരീശ: - ഇത് മേലെ വിവരിച്ചിട്ടുണ്ട്. b) ശംഭു; സന്തോഷത്തെ അഥവാ സമ്പത്സമൃദ്ധിയെ പ്രദാനം ചെയ്യുന്നവൻ എന്നർത്ഥം. ഒട്ടേറെ ദേവന്മാർക്ക് ഈ പേരുണ്ടെങ്കിലും ഇവിടെ ശിവനെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.
4. ദേവിയുടെ നാവിനെക്കുറിച്ചും താംബൂലത്തെക്കുറിച്ചും വാഗ്ധോരണി-യെക്കുറിച്ചും വർണ്ണിച്ചശേഷം ദേവിയുടെ താടിഭാഗത്തെ വർണ്ണിയ്ക്കാ-നൊരുങ്ങവേ, അത് എപ്രകാരമാണ് ചെയ്യേണ്ടത് എന്ന് അറിയാതെ ആചാര്യനെപ്പോലെ മറ്റു ഭക്തകവികളും വിഷമിയ്ക്കുകയാണ് എന്നാണ് ഈ ശ്ലോകത്തിൽ സൂചിപ്പിക്കുന്നത്. ഇവിടെ അച്ഛനായ ഹിമവാനും ഭർത്താവായ ശിവനും ദേവിയുടെ ഒരേ ശരീരഭാഗത്തെ -താടിയെ- എങ്ങിനെ വ്യത്യസ്ത-കോണിലൂടെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
5. കരാഗ്രേണ…. കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ .
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദർശനം ..
6. ചിബുകമൗപമ്യരഹിതം….. ലളിതാസഹസ്രനാമം - 029 - അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ- മറ്റൊന്നിനോടും ഉപമിക്കാ-നാവാത്തവിധം രൂപസൗന്ദര്യമുള്ള താടിയോടുകൂടിയവൾ.
7. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
പിതാവായ ഹിമാവാനാൽ വാത്സല്യം ഹേതുവായി കരാഗ്രത്താൽ സ്പർശി-യ്ക്കപ്പെട്ടതും പരമശിവനാൽ അധരപാനത്തിലുള്ള ഔത്സുക്യം നിമിത്തം പിന്നെയും പിന്നെയും ഉയർത്തപ്പെട്ടതും പരമശിവന്‍റെ കരത്താൽ പിടിയ്ക്ക-ത്തക്കതും മുഖമാകുന്ന കണ്ണാടിയുടെ പിടിപോലെ ഇരിയ്ക്കു-ന്നതുമായ ഏതൊരു ദേവിയുടെ അനുപമമായ താടി വർണ്ണിയ്ക്കാ-നാകാത്തതോ ആ പർവതപുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം
8. ശ്ലോകത്തിന്റെ ഉള്ളടക്കം- ഒരു താരതമ്യപഠനം:
വ്യക്തികൾ ഹിമവാൻ പരമശിവൻ കവി
വികാരം വാത്സല്യം ആസക്തി ഭക്തി
ഉപയോഗിക്കുന്ന അവയവം കൈത്തലങ്ങൾ കൈത്തലങ്ങൾ തൂലിക
പ്രതികരണം തലോടുന്നു മുഖം പിടിച്ചുയർത്തുന്നു. സ്തബ്ധരായി നിൽക്കുന്നു
9. ചിത്രം -1 -മുഖമാകുന്ന കണ്ണാടി. ചിത്രം-2-മുഖമാകുന്ന കണ്ണാടിയുടെ പിടി
10. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-68
ഭുജാശ്ലേഷാന്നിത്യം പുരദമയിതുഃ കണ്ടകവതീ
തവ ഗ്രീവാ ധത്തേ മുഖകമലനാളശ്രിയമിയം .
സ്വതഃ ശ്വേതാ കാലാഗുരുബഹുലജംബാലമലിനാ
മൃണാളീലാളിത്യം വഹതി യദധോ ഹാരലതികാ .. 68..
അന്വയം :
നിത്യം പുരദമയിതുഃ ഭുജാശ്ലേഷാത് കണ്ടകവതീ തവ ഇയം ഗ്രീവാ മുഖകമല-നാളശ്രിയം ധത്തേ. യത് അധ: സ്വതഃ ശ്വേതാ കാലാഗുരുബഹുലജംബാലമലിനാ ഹാരലതികാ മൃണാളീലാളിത്യം വഹതി.
അർത്ഥം :
അല്ലയോ മഹാദേവി! പതിവായി പരമശിവന്റെ കരാലിംഗനത്തിന്റെ ഫലമായി രോമാഞ്ചത്താൽ മുള്ളുകൾപോലെ എഴുന്നുനിൽക്കുന്ന രോമ-ങ്ങളോടുകൂടിയ അവിടുത്തെ കഴുത്ത് മുഖമാകുന്ന താമരപ്പൂവിന്റെ തണ്ട് പോലെ മനോഹരമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ (കഴുത്തു താമര-ത്തണ്ടെന്നു തോന്നിക്കാൻ കാരണം) അതിനു താഴെ സ്വതവേ നല്ല വെളുത്ത നിറമാർന്ന, എന്നാൽ ദേവി മാറിലണിഞ്ഞ കറുത്ത ചന്ദനക്കൂട്ട് പറ്റി-പ്പിടിച്ചിരിക്കായാൽ ഇരുണ്ട നിറമാർന്ന മുത്തുമണിമാല താമരത്തണ്ടിനെ-പ്പോലെ കാണപ്പെടുന്നു.
—-------------------------------------------------------------------------------------------------
1. തവ ഇയം ഗ്രീവാ …..
a) ലളിതാസഹസ്രനാമം -030 - കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരാ- കാമേശൻ-പരമശിവൻ കെട്ടിയ മാംഗല്യസൂത്രത്താൽ ശോഭിയ്ക്കുന്ന കഴുത്തോടുകൂടിയവൾ.
ഭജസ്വ പുരുഷം കഞ്ചില്ലോകാനുഗ്രഹകാമ്യയാ .. 10..
ഇതി വിജ്ഞാപിതാ ദേവീ ബ്രഹ്മണാ സകലൈഃ സുരൈഃ .
സ്രജമുദ്യമ്യ ഹസ്തേന ചിക്ഷേപ ഗഗനാന്തരേ .. 11..
തയോത്സൃഷ്ടാ ഹി സാ മാലാ ശോഭയന്തീ നഭസ്ഥലം .നഭസ്ഥലം
പപാത കണ്ഠദേശേ ഹി തദാ കാമേശ്വരസ്യ തു .. 12
(ലളിതോപാഖ്യാനം-വൈവാഹികോത്സവോ നാമ പഞ്ചദശോഽധ്യായഃ .. 15)
[ദേവിയ്ക്ക് അനുരൂപമായ വരനെക്കുറിച്ച ആലോചിക്കുന്നതിനായി ത്രിമൂർത്തികൾ ദേവിയുടെ മുൻപിലെത്തി ഇങ്ങനെ ഉണർത്തിച്ചു: ”അല്ലയോ ദേവി, ലോകാനുഗ്രഹത്തിനായി ഭവതി ഇഷ്ടമുള്ള ഒരാളെ വരിയ്ക്കുക.” അപ്പോൾ ദേവി വരണമാല്യം ആകാശത്തേക്കെറിഞ്ഞു. ആ മാല ചെന്ന് പതിച്ചതോ, കാമേശ്വരന്റെ കഴുത്തിലും. അങ്ങിനെ കാമേശ്വരൻ- അഥവാ പരമേശ്വരൻ- ദേവിയുടെ കഴുത്തിൽ മാംഗല്യസൂത്രം ചാർത്തി എന്നാണു കഥ. ]
b) തവ ഇയം ഗ്രീവാ…..ഹാരലതികാ മൃണാളീലാളിത്യം വഹതി… ലളിതാസഹസ്രനാമം -032-രത്‌നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ-
പതക്കത്തിൽ ഇളകിക്കളിക്കുന്ന മുത്തുമണികളുടെ തിളക്കമുള്ള രത്നഖചിത-മായ ‘’ഗ്രൈവേയം’ എന്ന ആഭരണം ചാർത്തിയ കണ്ഠത്തോടുകൂടിയവൾ.
2. ഈ നാമം പദങ്ങളായി മുറിച്ച് അർത്ഥം താഴെ പട്ടികയിൽ കൊടുക്കുന്നു:
3.ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ത്രിപുരാന്തകനായ പരമശിവന്‍റെ കൈകളാലുള്ള ആലിംഗനത്താൽ രോമാഞ്ച-മാകുന്ന മുള്ളുകളോടുകൂടിയ മുഖമാകുന്ന താമരപ്പൂവിന്‍റെ തണ്ടിൻഭംഗിയെ വഹിയ്ക്കുന്നുവോ യാതൊന്ന് ഹേതുവായ് കഴുത്തിന്‍റെ താഴെ സ്വഭാവേന വെളുത്ത നിറത്തോടുകൂടിയ, കറുത്ത അകിൽ ചേർത്തതായ കുറിക്കൂട്ടാകുന്ന ചെളി ധാരാളം പറ്റി മലിനമായിരിയ്ക്കുന്ന മുത്തുമാല ചെളി പുരണ്ട താമര-വളയത്തിന്‍റെ ലാളിത്യത്തെ വഹിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
4..
ചിത്രം-1- വരണമാല്യം ആകാശത്തേക്കെറിയുന്ന സ്ത്രീ. ഹസ്തേന ചിക്ഷേപ ഗഗനാന്തരേ. ചിത്രം-2- മുത്തുമണിമാല. സ്വതഃ ശ്വേതാ ഹാരലതികാ…ചിത്രം-3 -ധ്യാനത്തിലാണ്ട പരമശിവൻ ചിത്രം-4 - താമരയും തണ്ടും-മൃണാളീലാളിത്യം വഹതി
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-69
ഗളേ രേഖാസ്തിസ്രോ ഗതിഗമകഗീതൈകനിപുണേ
വിവാഹവ്യാനദ്ധപ്രഗുണഗുണസംഖ്യാപ്രതിഭുവഃ .
വിരാജന്തേ നാനാവിധമധുരരാഗാകരഭുവാം
ത്രയാണാം ഗ്രാമാണാം സ്ഥിതിനിയമസീമാന ഇവ തേ .. 69..
അന്വയം :
(ഹേ) ഗതിഗമകഗീതൈകനിപുണേ! തേ വിവാഹവ്യാനദ്ധപ്രഗുണഗുണ-സംഖ്യാപ്രതിഭുവഃ ഗളേ തിസ്ര: രേഖാ: നാനാവിധമധുരരാഗാ-കരഭുവാം ത്രയാണാം ഗ്രാമാണാം സ്ഥിതിനിയമസീമാന ഇവ വിരാജന്തേ.
അർത്ഥം :
സംഗീതശാസ്ത്രത്തിലെ ഗതി, ഗമകം, ഗീതം എന്നീ മൂന്നു ഉൾപ്പിരിവുകളിൽ അതിനിപുണതയുള്ള ഒരേ ഒരാളായ അല്ലയോ ദേവി! അവിടുത്തെ വിവാഹസമയത്ത് ബന്ധിക്കപ്പെട്ട, അനേകം പിരികളുള്ള മാംഗല്യസൂത്രത്തിലെ ചരടുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന (മൂന്ന് എന്ന) സംഖ്യയിലുള്ള, കഴുത്തിലെ മൂന്നു വരകൾ, നാനാവിധത്തിലുള്ള ശ്രവണസുഭഗങ്ങളായ രാഗങ്ങളുടെ അനന്തസാഗരമായ മൂന്നു സ്വരഗ്രാമങ്ങളുടെ സ്ഥിതി നിശ്ചയിക്കുന്ന അതിർവരമ്പുകളോ എന്ന് തോന്നുമാറ് വിരാജിക്കുന്നു.
—-------------------------------------------------------------------------------------------------
1. ഗതിഗമകഗീതൈകനിപുണേ…
ഗതി (Procedure) :- സംഗീതശാസ്ത്രത്തിൽ ഗതിയെ രണ്ടായി തിരിച്ചിരിക്കുന്നു- ’മാർഗ’(മാർഗി)വും ‘ദേശി’യും. ആദ്യത്തേത് സംഗീതം ഉടലെടുത്ത കാലത്തുള്ള, ‘ബ്രഹ്‌മഗീതം’ എന്നറിയപ്പെടുന്ന ആദിമ സമ്പ്രദായമാണ്. ദേശിയാവട്ടെ, വിവിധ ദേശങ്ങളിൽ, വിവിധകാലങ്ങളിൽ ഉരുത്തിരിഞ്ഞു വന്ന സമ്പ്രദായങ്ങളാണ്.
ഗമകം(Undulations) :- രാഗങ്ങളിൽ അനുവദനീയമായ സ്വരങ്ങളിൽ വിവിധ വ്യതിയാനങ്ങളും വൈവിധ്യങ്ങളും വരുത്തി രാഗാലാപനത്തെ മധുരതര-മാക്കുന്ന അതിസങ്കീർണ്ണമായ സാധനാപ്രക്രിയയാണ് ഗമകം. [സംഗീതശാസ്ത്ര-സംബന്ധിയായ വിഷയങ്ങളിൽ ആധികാരികമായ അറിവ് പകർന്ന രാഗരത്നം ശ്രീ. മണ്ണൂർ രാജകുമാരനുണ്ണി അവർകൾക്ക് നന്ദി.]
“സ്വരസ്യ ഗമക: കമ്പ: സ ച പഞ്ചവിധ: സ്മൃത:”. ഗമകം അഞ്ചു വിധമുണ്ട് എന്ന് ഭരതമുനി പറയുന്നു. :
ഗീതം(song) : - സംഗീതകൃതികളെയാണ് ഗീതം എന്ന് പറയുന്നത്.
ഈ മൂന്നു മേഖലകളിലും നിപുണയാണ് ദേവി.
2. വിവാഹവ്യാനദ്ധ…വിവാഹസമയത്ത് കാമേശ്വരൻ കെട്ടിയ…
3. പ്രഗുണഗുണസംഖ്യാപ്രതിഭുവഃ…. അനേകം ഇഴകൾ അഥവാ തിരികൾ പിരിച്ച് ഒരു ചരടാക്കുന്നു. കഴുത്തുമുഴുവൻ മൂടുന്ന തരത്തിൽ കെട്ടുന്ന മൂന്നു ചരടുകൾ നേരത്തെ വിവരിച്ച സംഗീതശാസ്ത്രത്തിലെ ഗതി, ഗമകം, ഗീതം എന്നീ ഉൾപ്പിരിവുകൾ പോലെ മൂന്നെണ്ണം. രണ്ടും ഒരേ സംഖ്യയാണല്ലോ.
മംഗല്യ തന്തുനാനേന ബദ്ധ്വാ മംഗളസൂത്രകം
വാമഹസ്തേ സരം ബദ്ധ്വാ നീലകണ്ഠേ ച ത്രിസരം.
(മംഗല്യച്ചരടുകൊണ്ട് കഴുത്തിൽ മംഗല്യസൂത്രത്തെ ബന്ധിച്ചിട്ട് ഇടത്തെ കൈയിൽ ചരട് കെട്ടണം. അതുപോലെതന്നെ കഴുത്തിൽ മൂന്നുചരടുകൾ (ത്രിസരം) കെട്ടണം.)[ഉത്തരേന്ത്യയിൽ ചില വിവാഹച്ചടങ്ങുകളിൽ വരൻ വധുവിന്റെ കഴുത്തിൽ മൂന്നു ചരടുകൾ കെട്ടുന്ന പതിവുണ്ട്.]
4. ഗളേ തിസ്ര: രേഖാ: - കഴുത്തിലെ മൂന്നു വരകൾ. ഭാഗ്യരേഖകളാണവ എന്ന് പറയപ്പെടുന്നു.
ലലാടേ ച ഗളേ ചൈവ മദ്ധ്യേ ചാപി വലിത്രയം
സ്ത്രീപുംസോരുഭയോർജ്ഞേയം മഹാസൗഭാഗ്യസൂചകം.(സാമുദ്രികശാസ്ത്രം)
[സ്ത്രീകൾക്കും പുരുഷന്മാർക്കും നെറ്റിയിലും കഴുത്തിലും മൂന്നു രേഖകൾ ഉണ്ടെന്നാൽ അത് സൗഭാഗ്യദായകമാണെന്നു പറയപ്പെടുന്നു.]
5. നാനാവിധമധുരരാഗാകരഭുവാം….
ഗീതികൾ, ഗ്രാമരാഗങ്ങൾ, ഉപരാഗങ്ങൾ, രാഗങ്ങൾ, ജനകരാഗങ്ങൾ, ഭാഷാ-രാഗങ്ങൾ, വിഭാഷാരാഗങ്ങൾ, ആന്തരഭാഷകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രസിദ്ധരാഗങ്ങളെയാണ് മധുരരാഗാകരഭുവാം എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
6. ത്രയാണാം ഗ്രാമാണാം …എല്ലാ സ്വരങ്ങളും മൂന്നുതരത്തിൽ കൂട്ടിച്ചേർന്നവയാണ്- ഷഡ്ജഗ്രാമം, മദ്ധ്യ(മ)ഗ്രാമം, ഗാന്ധാരഗ്രാമം. ഇതിൽ ഗാന്ധാരഗ്രാമം ദേവലോകങ്ങളിൽ മാത്രമേ നിലവിലുള്ളു എന്ന് പറയപ്പെടുന്നു. ഗ്രാമം എന്നാൽ ‘മൂർച്ഛനാ’ തുടങ്ങിയവയുടെ ആശ്രയമായ സ്വരങ്ങളുടെ കൂട്ടമാണ്. സപ്തസ്വരങ്ങളുടെ ക്രമത്തിലുള്ള ആരോഹണവും അവ-രോഹണവും ആണ് മൂർച്ഛനാ. ഷഡ്ജഗ്രാമം, മദ്ധ്യ(മ)ഗ്രാമം എന്നിവയിൽ ഇവ ഏഴുവീതം ഉണ്ടാവും. ഇപ്രകാരമുള്ള സ്വര ഗ്രാമങ്ങൾ പരസ്പരം ഇട-കലരാതിരിക്കാൻ ഉള്ള അതിർവരമ്പുകളാണ് - സ്ഥിതിനിയമസീമാന- ദേവിയുടെ കഴുത്തിലെ വരകൾ എന്ന് ആചാര്യൻ നിരൂപിക്കുന്നു.
[സംഗീതരത്‌നാകരം]
7. ഈ ശ്ലോകത്തിൽ ആചാര്യൻ മൂന്ന് എന്ന സംഖ്യയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നത് കാണാം;
1. സംഗീതശാസ്ത്രത്തിലെ ഗതി, ഗമകം, ഗീതം എന്നീ മൂന്ന് ഉൾ-പ്പിരിവുകൾ.
2 . മാംഗല്യസൂത്രത്തിലെ മൂന്ന് ചരടുകൾ.
3. ദേവിയുടെ കഴുത്തിലെ മൂന്ന് വരകൾ.
4. ഷഡ്‌ജം, മദ്ധ്യം(മം), ഗാന്ധാരം എന്നീ മൂന്ന് ഗ്രാമങ്ങൾ.
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ വിവാഹകാലത്തിൽ ഭർത്താവായ പരമശിവനാൽ കെട്ടപ്പെട്ട അനവധി നൂലുകൾ കൂട്ടിപിരിച്ചുണ്ടാക്കിയ മൂന്നിഴച്ചരടുകളുടെ സംഖ്യാപ്രതിനിധികളായ കഴുത്തിലെ മൂന്നു രേഖകൾ പലതരത്തിലുള്ള മനോഹരരാഗങ്ങളുടെ വിളഭൂമികളായ മൂന്നു സ്വരഗ്രാമങ്ങളുടെ സ്ഥാനനിശ്ചയ-ത്തിനുള്ള അതിർത്തിസ്ഥാനങ്ങൾ എന്ന പോലെ ശോഭിയ്ക്കുന്നുവോ, ഗതി, ഗമകം, ഗീതം എന്നിങ്ങനെ മൂന്നു പിരിവു-കളുള്ള സംഗീതവിദ്യയിൽ നിപുണയായ ആ മഹാദേവിയ്ക്ക് നമസ്കാരം !
9. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-70
മൃണാളീമൃദ്വീനാം തവ ഭുജലതാനാം ചതസൃണാം
ചതുർഭിഃ സൗന്ദര്യം സരസിജഭവഃ സ്തൗതി വദനൈഃ .
നഖേഭ്യഃ സന്ത്രസ്യൻ പ്രഥമമഥനാദന്ധകരിപോ-
ശ്ചതുർണാം ശീർഷാണാം സമമഭയഹസ്താർപണധിയാ .. 70..
അന്വയം :
സരസിജഭവഃ പ്രഥമമഥനാത് അന്ധകരിപോ: നഖേഭ്യഃ സന്ത്രസ്യൻ ചതുർണാം ശീർഷാണാം സമം അഭയഹസ്താർപണധിയാ ചതുർഭിഃ വദനൈഃ തവ മൃണാളീമൃദ്വീനാം ചതസൃണാം ഭുജലതാനാം സൗന്ദര്യം സ്തൗതി.
അർത്ഥം:
അല്ലയോ ദേവി! പണ്ടൊരിക്കൽ, തന്റെ അഞ്ചാമത്തെ ശിരസ്സ് നുള്ളിയെടുത്ത പരമശിവന്റെ നഖങ്ങളോടുള്ള ഭയം നിമിത്തം (ബാക്കിയുള്ള) നാലു ശിരസ്സുകളേയും ഒരേസമയം അഭയഹസ്തങ്ങളാൽ ആനുഗ്രഹിച്ച് സംരക്ഷിക്കണമെന്ന പ്രാർത്ഥനയോടെ താമരവളയം പോലുള്ള അവിടുത്തെ നാല് തൃക്കൈകളുടെ സൗന്ദര്യത്തെ ബ്രഹ്മാവ് തന്റെ നാല് മുഖങ്ങളോടും ചേർന്ന് (മുഖങ്ങളിലുള്ള വായകൾ കൊണ്ട്) വാഴ്ത്തുന്നു.
—-------------------------------------------------------------------------------------------------
1. മൃണാളീമൃദ്വീനാം ചതസൃണാം ഭുജലതാനാം….
a) ലളിതാസഹസ്രനാമം -579- മൃണാളമൃദുദോർല്ലതാ-താമരവളയം പോലെ മൃദുലമായ തൃക്കൈകളോടുകൂടിയവൾ-
b )ലളിതാസഹസ്രനാമം -031- കനകാംഗദകേയൂരകമനീയഭുജാന്വിതാ - സ്വർണ്ണമയമായ അംഗദങ്ങളാലും കേയൂരങ്ങളാലും അലങ്കരിക്കപ്പെട്ട തൃക്കൈകളോടുകൂടിയവൾ-
അംഗദം = കൈമുട്ടിനു തൊട്ടു മേലെ അണിയുന്ന ആഭരണം.
കേയൂരം =തോളിനു തൊട്ടു താഴെ അണിയുന്ന ആഭരണം.
“തപ്തചാമീകരാംഗദഃ” - (വിക്രമോർവശീയം . 1. 14)
“ദധാനം നാഗവലയ കേയൂരാംഗദമുദ്രികാ ..” (ശിവധ്യാനം)
2) പ്രഥമമഥനാത് അന്ധകരിപോ: നഖേഭ്യഃ സന്ത്രസ്യൻ…
a) ബ്രഹ്മദേവന്റെ അഞ്ചാമത്തെ ശിരസ്സിനു എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിനൊടുവിൽ ശിവപുരാണത്തിൽ ഈ കഥ കണ്ടെത്തി:
സസർജാഥ മഹാദേവഃ പുരുഷം കഞ്ചിദദ്ഭുതം .
ഭൈരവാഖ്യം ഭ്രുവോർമധ്യാദ്ബ്രഹ്മദർപജിഘാംസയാ .. 1 ..
സ വൈ തദാ തത്ര പതിം പ്രണമ്യ ശിവമംഗണേ .
കിം കാര്യം കരവാണ്യത്ര ശീഘ്രമാജ്ഞാപയ പ്രഭോ .. 2 ..
വത്സയോഽയം വിധിഃ സാക്ഷാജ്ജഗതാമാദ്യദൈവതം .
നൂനമർചയ ഖഡ്ഗേന തിഗ്മേന ജവസാ പരം .. 3 ..
സ വൈ ഗൃഹീത്വൈകകരേണ കേശം തത്പഞ്ചമം ദൃപ്തമസത്യഭാഷണം ഛിത്ത്വാശിരാംസ്യസ്യ നിഹന്തുമുദ്യതഃ പ്രകമ്പയൻഖഡ്ഗമതിസ്ഫുടം കരൈഃ.4
[ബ്രഹ്മാവും വിഷ്ണുവും തമ്മിലെ ഒരു വഴക്കുണ്ടായി. ഒടുവിൽ മഹാദേവൻ പ്രശ്നത്തിൽ ഇടപെട്ടു. ബ്രഹ്മാവിന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനായി അദ്ദേഹം ഭൈരവനെന്ന ഒരു അദ്‌ഭുത വ്യക്തിയെ സൃഷ്ടിച്ചു. ശിവന്റെ ആജ്ഞയനുസരിച്ച് ഭൈരവൻ ബ്രഹ്മദേവന്റെ അഞ്ചാമത്തെ ശിരസ്സ് മുറിച്ചുമാറ്റി.](ശിവപുരാണം-വിധ്യേശ്വര സംഹിത-8 -1)
3. ചിത്രം-1- ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് ഛേദിക്കുന്നു. ചിത്രം-2- നാല് ദിശകളിലേക്ക് തിരിച്ചുവെച്ച നാല് തലകളും നാല് കൈകളുമായി ബ്രഹ്മാവ്.
4. അന്ധകരിപോ: …….
അന്ധകൻ എന്ന അസുരൻ ശിവന്റെ അംശമാണെന്നും ഹിരണ്യാക്ഷന്റെ പുത്രനാണെന്നും രാജാവായതിനുശേഷം സ്വന്തം മാതൃസ്ഥാനത്തുള്ള പാർവതി-യെത്തന്നെ കൈവശപ്പെടുത്താൻ ശ്രമിച്ചെന്നും ശിവൻ വധിച്ചെന്നും ഒടുവിൽ ശിവന്റെ ഗണങ്ങളുടെ ഒരു തലവനായി അവരോധിക്കപ്പെട്ടുവെന്നും കഥയുടെ രത്നച്ചുരുക്കം. ഇതേ കഥ വിവിധ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ കാണുന്നു.
5. ശ്ലോകം 69-ൽ മൂന്ന് എന്ന സംഖ്യയ്ക്ക് പ്രാധാന്യം നൽകിയെങ്കിൽ ആചാര്യൻ ഈ ശ്ലോകത്തിൽ 4-നാണ് പ്രാധാന്യം നൽകിയത്:
1. ചതുർണാം ശീർഷാണാം- ബ്രഹ്മദേവന്റെ നാല് ശിരസ്സുകൾ;
2. ചതുർഭിഃ വദനൈഃ-ബ്രഹ്മദേവന്റെ നാല് വദനങ്ങൾ;
3. ചതസൃണാം ഭുജലതാനാം- ദേവിയുടെ നാല് തൃക്കൈകൾ.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ബ്രഹ്മദേവൻ പൂർവകാലത്തിൽ തന്‍റെ അഞ്ചാമത്തെ ശിരസ്സ് നുള്ളിക്കളഞ്ഞ പരമശിവന്‍റെ കൈനഖങ്ങളെ ഭയപ്പെടുന്നവനായ് മറ്റു നാല് ശിരസ്സുകൾക്കും ഒരേ സമയത്ത് അഭയഹസ്തത്തെ ദാനം ചെയ്യണമെന്നുള്ള സങ്കല്പത്തോടുകൂടി നാല് മുഖങ്ങളാലും ഏതൊരു ദേവിയുടെ താമരവളയം പോലെ മാർദ്ദവമേറിയ നാല് തൃക്കൈവള്ളി-കളുടെ സൗന്ദര്യത്തെ സ്തുതിയ്ക്കുന്നുവോ ആ മഹാദേവിക്ക് നമസ്കാരം
7.
ചിത്രം-3 & 4 - ശിവൻ അന്ധകനെ വധിക്കുന്നു
8. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-71
നഖാനാമുദ്ദ്യോതൈർനവനളിനരാഗം വിഹസതാം
കരാണാം തേ കാന്തിം കഥയ കഥയാമഃ കഥമുമേ .
കയാചിദ്വാ സാമ്യം ഭജതു കലയാ ഹന്ത കമലം
യദി ക്രീഡല്ലക്ഷ്മീചരണതലലാക്ഷാരസചണം .. 71..
അന്വയം :
(ഹേ) ഉമേ! നഖാനാം ഉദ്ധ്യോതൈ: നവനളിനരാഗം വിഹസതാം തേ കരാണാം കാന്തിം കഥം കഥയാമഃ കഥയ. കമലം ക്രീഡല്ലക്ഷ്മീ ചരണതലലാക്ഷാ-രസചണം യദി (ഭവേത്) (തദാ) ഹന്ത (!) കയാചിത് വാ കലയാ സാമ്യം ഭജതു.
അർത്ഥം:
അല്ലയോ ഉമാദേവി! നഖങ്ങളുടെ കാന്തിയാൽ പുതുതായി വിരിഞ്ഞ താമരയുടെ ചുവപ്പിനെ വെല്ലുന്ന അവിടുത്തെ കരങ്ങളുടെ സൗന്ദര്യത്തെ എങ്ങനെ-യാണ് വർണ്ണിക്കേണ്ടതെന്നു പറയൂ. താമരയിൽ വിഹരിയ്ക്കുന്ന ലക്ഷ്മീദേവി-യുടെ കാലിനടിയിൽ പുരട്ടിയിരിക്കുന്ന ചുവന്ന അരക്കുചാർ ആ പൂവിൽ പറ്റുകയാണെങ്കിൽ ഒരു പക്ഷേ, അന്നേരം അവയ്ക്കു ഒരു സാമ്യം സംഭവിച്ചേക്കാം. (സാധാരണനിലയ്ക്കു ദേവിയുടെ കൈകളെ താമരപ്പൂവിനോട് ഉപമിക്കുവാൻ കഴിയില്ല; അവയ്ക്കു ദേവിയുടെ കൈകൾക്കുള്ള ചാരുതയും ചുവപ്പുനിറത്തിന്റെ ഭംഗിയും അവകാശപ്പെടാനാവില്ല. ചുവന്ന ചാർ കൊണ്ട-ലങ്കരിച്ച ദേവിയുടെ കാലുകൾ താമരപ്പൂവിൽ വയ്ക്കുകയാണെങ്കിൽ അവയിൽനിന്നും പറ്റുന്ന നിറം കൂടിയുണ്ടെങ്കിൽ ആ പൂവിനു അധികമായി ചുവപ്പ് നിറം കിട്ടുമല്ലോ. അപ്പോൾ വേണമെങ്കിൽ ഒരു താരതമ്യത്തിന് ശ്രമിയ്ക്കാം എന്ന് ആചാര്യൻ അതിശയോക്തി പ്രകടിപ്പിക്കുന്നു.)
1.
a) ചിത്രങ്ങൾ -1&2- നവനളിനരാഗം വിഹസതാം തേ കരാണാം കാന്തി: ...... പുതുതായി വിരിഞ്ഞ താമരയുടെ ചുവപ്പിനെ വെല്ലുന്ന അവിടുത്തെ കരങ്ങളുടെ സൗന്ദര്യം …
b) ലളിതാസഹസ്രനാമം -080- കരാംഗുലിനഖോൽപ്പന്നനാരായണദശാകൃതി: - കൈകളിലെ നഖങ്ങളിൽനിന്നും ഉടലെടുത്ത നാരായണന്റെ - വിഷ്ണുവിന്റെ- ദശാകൃതി - പത്തു അവതാരങ്ങളോടുകൂടിയവൾ.
“മത്സ്യകൂർമ്മവരാഹശ്ച നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച കൃഷ്ണ: കൽക്കി ജനാർദ്ദന: “
ജനാർദ്ദനന്റെ- വിഷ്ണുവിന്റെ- പത്തു അവതാരങ്ങളാണ് ഈ ശ്ലോകത്തിൽ വർണ്ണിച്ചിരിക്കുന്നത്. ഈ അവതാരങ്ങൾ അതതവസരങ്ങളിൽ ദേവിയുടെ നഖങ്ങളിൽനിന്നും ജന്മമെടുത്തതാണെന്നു പറയപ്പെടുന്നു.
ദശാകൃതി- ജീവന്റെ അഞ്ചു ദശകളും അഞ്ചു കൃതികളും- ജീവന്റെ അഞ്ചു ദശകൾ- ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, ബ്രഹ്മനിഷ്ഠ. ജീവന്റെ അഞ്ചു കൃതികൾ- സൃഷ്ടി, സ്ഥിതി, പ്രളയം, മഹാപ്രളയം, ലോകോദ്ധാരണം.
2. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ നഖങ്ങളുടെ ഉജ്ജ്വലകാന്തിയാൽ പുതിയ ചെന്താമര-പ്പൂവിന്‍റെ ചുവപ്പിനെ പരിഹസിയ്ക്കുന്നവയായ കൈകളുടെ ശോഭ അവർണ്ണനീയമാണോ, ചെന്താമരപ്പൂവിൽ ക്രീഡിയ്ക്കുന്ന ലക്ഷ്മീദേവിയുടെ ഉള്ളംകാലിൽ ചാർത്തിയ അരക്കുകൊഴമ്പ് പറ്റിയതായ് ഭവിയ്ക്കുമെങ്കിൽ ഒരംശം സാദൃശ്യം പ്രകാശിയ്ക്കുമോ, ആ ഉമാദേവിയ്ക്ക് നമസ്കാരം
3. ചിത്രങ്ങൾ - 3 & 4 - ചരണതലലാക്ഷാരസചണം…. ദേവിയുടെ കാലുകൾ താമര-പ്പൂവിൽ വയ്ക്കുമ്പോൾ കാലിനടിയിൽ പുരട്ടിയിരിക്കുന്ന ചുവന്ന അരക്കു-ചാർ പറ്റുകയാണെങ്കിൽ ആ പൂവിനു അധികമായി ചുവപ്പ് നിറം കിട്ടുന്നു.
a) ചിത്രങ്ങൾ -1&2- നവനളിനരാഗം വിഹസതാം തേ കരാണാം കാന്തി: ...... പുതുതായി വിരിഞ്ഞ താമരയുടെ ചുവപ്പിനെ വെല്ലുന്ന അവിടുത്തെ കരങ്ങളുടെ സൗന്ദര്യം
4. മഹാകവി കുമാരനാശാന്റെ സൗന്ദര്യലഹരി തർജ്ജമയിൽനിന്ന്….
ശ്ലോകം-72
സമം ദേവി സ്കന്ദദ്വിപവദനപീതം സ്തനയുഗം
തവേദം നഃ ഖേദം ഹരതു സതതം പ്രസ്നുതമുഖം .
യദാലോക്യാശങ്കാകുലിതഹൃദയോ ഹാസജനകഃ
സ്വകുംഭൗ ഹേരംബഃ പരിമൃശതി ഹസ്തേന ഝടിതി .. 72..
അന്വയം :
(ഹേ) ദേവി! തവ സമം സ്കന്ദദ്വിപവദനപീതം, സതതം പ്രസ്നുതമുഖം സ്തനയുഗം നഃ ഖേദം ഹരതു യത് ആലോക്യ ആശങ്കാകുലിത-ഹൃദയ: ഹേരംബഃ ഹാസജനക: ഹസ്തേന ഝടിതി സ്വകുംഭൗ പരിമൃശതി,
അർത്ഥം:
അല്ലയോ ദേവി! ഷഡാനനനും ഗജാനനനും (സുബ്രഹ്മണ്യനും ഗണപതിയും) ഒരേസമയം പാനം ചെയ്യുന്നതും, എല്ലായ്പ്പോഴും അമൃതം ചൊരിഞ്ഞു-കൊണ്ടിരിക്കുന്നതുമായ ദേവിയുടെ ആ സ്‌തനങ്ങൾ ഞങ്ങളുടെ ഖേദങ്ങളെല്ലാം അകറ്റട്ടെ. അവയെ കണ്ടിട്ട് തന്റെ മസ്‌തകഗോളങ്ങളെ അമ്മ അപഹരിച്ച-താണോ എന്ന സംശയത്താൽ ആശങ്കാകുലനായി ഗണപതി തന്റെ തലയിൽ പെട്ടെന്ന് (അവ അവിടെത്തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനായി) തടവി-നോക്കുന്ന കാഴ്ച കണ്ടുനിന്നവരിൽ വാത്സല്യം കലർന്ന ചിരിയുയർത്തുന്നു.
—-------------------------------------------------------------------------------------------------
1. തവ ……………………………..സ്തനയുഗം….
ലളിതാസഹസ്രനാമം -033- കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ- പരമേശ്വരന്റെ പ്രേമമാകുന്ന രത്നങ്ങൾക്കു പ്രതിഫലമായി സ്തനരത്നങ്ങളെ സമർപ്പിച്ചവൾ.
2. ലളിതാസഹസ്രനാമം -034- നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ - നാഭീതടത്തിൽനിന്നും വളർന്നുയർന്ന രോമരാജിയാകുന്ന വള്ളിയിൽ കായ്ച്ചുനിൽക്കുന്ന കനികളാകുന്ന സ്തനങ്ങളോടുകൂടിയവൾ.
3. ദ്വിപൻ = ദ്വി= രണ്ട്. രണ്ട് മാർഗത്തിലൂടെ - തുമ്പിക്കൈയ്യും വായയും - വെള്ളം കുടിക്കുന്നവൻ. ആന. ദ്വിപവദനൻ= ഗണപതി.
4. ഹേരംബഃ = ഗണപതി.
5. ഒരു സരസ ശ്ലോകം നോക്കാം:
ഹേ ഹേരംബ! കിമംബ? രോദിഷി കുതഃ? കർണൗ ലുഠത്യഗ്നിഭൂഃ
കിം തേ സ്കന്ദ വിചേഷ്ടിതം മമ പുരാ സംഖ്യാ കൃതാ ചക്ഷുഷാം.
നൈതത്തേപ്യുചിതം ഗജാസ്യ ചരിതം നാസാം മിമീതേഽമ്ബ മേ
താവേവം സഹസാ വിലോക്യ ഹസിതവ്യഗ്രാ ശിവാ പാതു വഃ..
[കുട്ടികളായ ഗണപതിയും സുബ്രഹ്മണ്യനും തമ്മിൽ വഴക്കടിക്കുകയാണ്. അപ്പോൾ അമ്മയായ പാർവതി വരുന്നു.
പാർവതി - ഏയ് ഗണപതി,
ഗണപതി - എന്താ അമ്മേ ?
പാർവതി - നീ എന്തിനാണ് കരയുന്നത് ?
ഗണപതി - സുബ്രഹ്മണ്യൻ എന്റെ ചെവിയിൽ(ആനച്ചെവി) പിടിക്കുന്നു.
പാർവതി - ഏയ്, സുബ്രഹ്മണ്യ! നീ എന്തിനാ അങ്ങനെ ചെയ്തത്?
സുബ്രഹ്മണ്യൻ- ഇവൻ ആദ്യം എന്റെ കണ്ണുകൾ(ആറ് മുഖങ്ങൾ ഉണ്ടല്ലോ) എണ്ണി .
പാർവതി - ഗണപതി, അങ്ങനെ ചെയ്തത് ശരിയാണോ?
ഗണപതി - അമ്മേ, സുബ്രഹ്മണ്യൻ എന്റെ മൂക്ക്(തുമ്പിക്കൈ) അളന്നു.
ഇത്തരത്തിൽ കുട്ടികളുടെ കുസൃതി കണ്ട് സന്തോഷിക്കുന്ന പാർവതീ ദേവി നിങ്ങളെ രക്ഷിക്കട്ടെ!
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സുബ്രഹ്മണ്യസ്വാമിയാലും ഗണപതിഭഗവാനാലും ഒരേ സമയം പാനം ചെയ്യപ്പെട്ടതും എല്ലായ്‌പോഴും പാൽ ചുരക്കുന്ന അഗ്രത്തോടു-കൂടിയതുമായ സ്തനയുഗത്തെ കണ്ടിട്ട് ഗണപതിഭഗവാൻ (തന്‍റെ മസ്തക-ങ്ങളാണോ എന്ന ശങ്കയാൽ) പരവശഹൃദയനായിട്ട് (കണ്ടാൽ) ചിരി വരുത്തുന്ന-വിധം കൈകൊണ്ട് തന്‍റെ മസ്തകകുംഭങ്ങളെ വേഗത്തിൽ യഥാസ്ഥാനം ഉണ്ടോ എന്ന് തൊട്ടുനോക്കുന്നുവോ ആ ഭക്‌തദുഃഖഹാരിണിയായ മഹാദേവിയ്ക്ക് നമസ്കാരം
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-73
അമൂ തേ വക്ഷോജാവമൃതരസമാണിക്യകുതുപൗ
ന സന്ദേഹസ്പന്ദോ നഗപതിപതാകേ മനസി നഃ .
പിബന്തൗ തൗ യസ്മാദവിദിതവധൂസംഗരസികൗ
കുമാരാവദ്യാപി ദ്വിരദവദനക്രൗഞ്ചദലനൗ .. 73..
അന്വയം :
(ഹേ) നഗപതിപതാകേ! തേ അമൂ വക്ഷോജൗ അമൃതരസമാണിക്യ കുതുപൗ (ഇതി) നഃ മനസി സന്ദേഹസ്പന്ദ: ന. യസ്മാത് തൗ പിബന്തൗ ദ്വിരദവദനക്രൗഞ്ചദലനൗ അവിദിതവധൂസംഗരസികൗ കുമാരൗ അദ്യാപി (ഭവത:).
അർത്ഥം:
അല്ലയോ പർവതരാജവംശത്തിന്റെ കീർത്തിപതാകവാഹകയായ ദേവി! അവിടുത്തെ ഈ രണ്ട് സ്തനങ്ങൾ അമൃതരസം വഹിക്കുന്ന മാണിക്യ ക്കുടങ്ങളാണെന്ന കാര്യത്തിൽ ഞങ്ങളുടെ മനസ്സിൽ അല്പം പോലും സംശയമില്ല; അതുകൊണ്ടുതന്നെയാണല്ലോ, ഈ സ്തനങ്ങൾ പാനം ചെയ്യുന്നവരായ (ഗജമുഖനായ) ഗണപതിയും (ക്രൗഞ്ച പർവതത്തെ ഭേദിച്ച) സുബ്രഹ്മണ്യനും സ്ത്രീസംഗസുഖം അറിയാത്ത ബാലകന്മാരായി ഇപ്പോഴും വർത്തിക്കുന്നത്.
—-------------------------------------------------------------------------------------------------
1. അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ
പൂർവാപരൗ തോയനിധീ വിഗാഹ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ . [വടക്കേദിശയിൽ ദേവതാത്മാവായി ഹിമവാൻ എന്ന് പേരായ പർവത-ശ്രേഷ്ഠൻ കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളിലേക്കിറങ്ങി ഭൂമിയുടെ അതിരെന്നവണ്ണം നിലകൊള്ളുന്നു].. (കുമാരസംഭവം 1.1)..
2. “നവേ ദുകൂലേ ച നഗോപനീതം പ്രത്യഗ്രഹീത് സർവ്വമമന്ത്രവർജ്ജം” [ഹിമവാൻ നൽകിയ രത്നങ്ങളോടുകൂടിയ അർഘ്യവും തേൻചേർത്ത തൈരും രണ്ട് പുത്തൻപട്ടും എല്ലാംതന്നെ മന്ത്രോച്ചാരണത്തോടെ വിധിയാംവണ്ണം സ്വീകരിച്ചു.] (. കുമാരസംഭവം 7 . 69)
3. പ്രസിദ്ധമായ ത്യാഗരാജകൃതിയിൽനിന്ന്:
നഗു മൊമു കന ലെനി നാ ജാലി തേലിസി നന്നു ബ്രൊവ രാദാ Sരീ രഘുവര നീ
നഗരാജ ധര നീദു പരിവാരുൽ(ഏ)ല്ല ഓഗി ബൊധന ജെസെ വാരലു കാരെ(യ്)
4. അമൃതരസമാണിക്യകുതുപൗ. കുതുപം എന്നാൽ തോൽകൊണ്ടുള്ള ഒരു എണ്ണപ്പാത്രം/കുടം. ഈ ശ്ലോകത്തിൽ സന്ദർഭത്തിന് യോജിച്ചതാവാൻ വേണ്ടി ഈ പാത്രത്തെ മാണിക്യത്തിൽ തീർത്തത് എന്ന് പറഞ്ഞിരിക്കുന്നു.
5. ദ്വിരദവദന…ഗജമുഖൻ. ദ്വിരദൻ -രണ്ട് തരത്തിൽ ദന്തങ്ങൾ ഉള്ളവൻ-കൊമ്പും പല്ലുകളും-ആന.
6.ക്രൗഞ്ചദലന: - ഹിമവാന്റെ പുത്രനായ ക്രൗഞ്ചപർവ്വതത്തെ സുബ്രഹ്മണ്യൻ യുദ്ധത്തിൽ തോൽപ്പിച്ച കഥ അറിയാൻ - ക്രൗഞ്ചദാരണകഥ- മഹാഭാരതം മാർക്കണ്ഡേയ - സമസ്യാപർവം- 224 . 31-36)
7. അവിദിതവധൂസംഗരസികൗ കുമാരൗ…
ഗണപതിയും സുബ്രഹ്മണ്യനും സ്ത്രീസംഗസുഖം അറിയാത്ത ബാലകന്മാരായിരുന്നു എന്ന് ഈ ശ്ലോകത്തിൽ ആചാര്യൻ പറയുന്നു.
a). സുബ്രഹ്മണ്യന്റെ ബ്രഹ്മചര്യം:
“താരകാസുരവധത്തിനു ശേഷം പാർവതി സുബ്രഹ്മണ്യനെ ഏറെ ലാളിച്ചിരുന്നു. തത്‌ഫലമായി അദ്ദേഹം കുത്തഴിഞ്ഞ ജീവിതം നയിക്കാൻ തുടങ്ങി. ദേവന്മാർ നിരന്തരം പരാതിപ്പെട്ടതിനെത്തുടർന്നു പാർവതി മകനെ വിളിച്ച് എല്ലാ സ്ത്രീകളിലും സ്വന്തം മാതാവിനെ ദർശിക്കാൻ ഉപദേശിച്ചു. പശ്ചാത്താപവിവശനായ സുബ്രഹ്മണ്യൻ അന്നുമുതൽ അങ്ങനെ ആയിരിക്കുമെന്ന് പാർവതിയോട് പ്രതിജ്ഞ ചെയ്തു.”
b) സുബ്രഹ്മണ്യന്റെ പത്നി(മാർ?)
ദേവസേന എന്ന ഒരു പത്നിയുണ്ടെന്ന് ചില ഗ്രന്ഥങ്ങൾ; ദേവസേന (ദേവയാനി?), വള്ളി എന്നീ രണ്ട് പത്നിമാരുണ്ടെന്നു മറ്റു ചില ഗ്രന്ഥങ്ങൾ.
c) ഗണപതിയുടെ പത്നിമാർ-
“നമഹ നമഹ ശ്രീമഹാഗണപതേ നമഹ …………………………….
ഇടവും വലവും ബുദ്ധിയും സിദ്ധിയും ഇരുന്നരുളും നിൻ സന്നിധിയിൽ……….”
(ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ പ്രസിദ്ധ ഭക്തിഗാനത്തിൽനിന്ന്)
8.a) ലളിതാസഹസ്രനാമം-442-കുമാരഗണനാഥാംബാ- സുബ്രഹ്മണ്യന്റേയും ഗണപതിയുടേയും മാതാവായവൾ.
b) ലളിതാസഹസ്രനാമം-077-കാമേശ്വര മുഖാലോക കൽപ്പിത ശ്രീഗണേശ്വര- പരമശിവന്റെ മുഖത്തെ വീക്ഷിച്ചുകൊണ്ട് സൃഷ്ടിക്കപ്പെട്ട ഗണപതി-ദേവനോടുകൂടിയവൾ-(ദേവി കാമേശ്വരനെ നോക്കി മന്ദഹസിച്ചപ്പോൾ ആ പ്രഭയിൽനിന്നും ആനയയുടെ മുഖവും മദജലപ്രവാഹവുമായി ഒരു ദേവൻ- വിഘ്നേശ്വരൻ- പ്രത്യക്ഷപ്പെട്ടു. ഭണ്ഡാസുരൻ ദേവിയുടെ സൈന്യത്തിനുനേരെ വിഘ്നയന്ത്രം പ്രയോഗിച്ചപ്പോൾ വിഘ്നേശ്വരൻ ആ യന്ത്രത്തെ തകർത്തു.)
c)ലളിതാസഹസ്രനാമം-078-മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ ഗണപതിദേവനാൽ തകർക്കപ്പെട്ട വിഘ്നയന്ത്രത്തെക്കണ്ട് സന്തോഷിച്ചവൾ. (ഭണ്ഡാസുരൻ ദേവിയുടെ സൈന്യത്തിനുനേരെ വിഘ്നയന്ത്രം പ്രയോഗിച്ച-പ്പോൾ വിഘ്നേശ്വരനെ-ഗണപതിയെ ജനിപ്പിച്ച് ആ യന്ത്രത്തെ തകർത്തു.
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ അമൃതരസം നിറച്ചിട്ടുള്ളവയും മാണിക്യ-മയങ്ങളായ തോൽക്കുടം പോലുള്ളവയുമായ സ്തനങ്ങളെ പാനം ചെയുന്ന ഗണപതി ഭഗവാനും സുബ്രഹ്മണ്യസ്വാമിയും ഇപ്പോഴും സ്ത്രീസംഗസുഖത്തെ അറിയാത്തവരായ ബാലന്മാരായിട്ട് ഭവിയ്ക്കുന്നുവോ പർവതരാജവംശത്തിന് കീർത്തിപതാകയായ ആ മഹാദേവിയ്ക്ക് നമസ്കാരം!
10. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-74
വഹത്യംബ സ്തംബേരമദനുജകുംഭപ്രകൃതിഭിഃ
സമാരബ്ധാം മുക്താമണിഭിരമലാം ഹാരലതികാം .
കുചാഭോഗോ ബിംബാധരരുചിഭിരന്തഃ ശബളിതാം
പ്രതാപവ്യാമിശ്രാം പുരദമയിതുഃ കീർതിമിവ തേ .. 74..
അന്വയം :
(ഹേ)അംബ! തേ കുചാഭോഗ: സ്തംബേരമദനുജകുംഭപ്രകൃതിഭിഃ മുക്താ-മണിഭി: സമാരബ്ധാം ബിംബാധരരുചിഭി: അന്തഃ ശബളിതാം അമലാം ഹാരലതികാം പുരദമയിതുഃ പ്രതാപവ്യാമിശ്രാം കീർതിം ഇവ വഹതി.
അർത്ഥം:
അല്ലയോ ജഗന്മാതാവേ! അവിടത്തെ തിരുമാറിൽ അണിഞ്ഞിരി-ക്കുന്നതും, പരമശിവനാൽ വധിക്കപ്പെട്ട ഗജാസുരന്റെ ശിരസ്സിൽനിന്നും ലഭിച്ചതായ മുത്തുമണികളാൽ കോർത്തിണക്കപ്പെട്ടതും, അവിടുത്തെ പവിഴാധരബിംബത്തിന്റെ അരുണപ്രഭയാൽ ഉളവായ വർണ്ണവൈചിത്ര്യ-ത്തോടുകൂടിയതും നിർമ്മലവുമായ മുത്തുമാല, പരമശിവന്റെ ശൗര്യ-പ്രതാപത്തോട് സൽക്കീർത്തി ചേർന്നുനിൽക്കുന്നതുപോലെ ശോഭിക്കുന്നു.
—-------------------------------------------------------------------------------------------------
1. ഗജാസുരന്റെ ശിരസ്സിൽനിന്നും……………
ശ്രേഷ്ടഗജങ്ങളുടെ മസ്തകത്തിൽ മുത്തുമണികൾ ഉണ്ടാവുമത്രേ. താഴെപ്പറയുന്ന സ്ഥാനങ്ങളിലും ഇവ കാണും - ശ്ലോകം കാണുക-
ഗജകുംഭേഷു1 വംശേഷു2 ഫണാസു3 ജലദേഷു4 ച
ശുക്തികായാ5 മിക്ഷുദണ്ഡേ6 ഷോഡാ മൗക്തികസംഭവ:
ഗജകുഭേ കർബ്ബ്യരാഭാ7 വംശേ രക്താ:8 സിതാസ്മൃതാഃ
ഫണാസു9 വാസുകേരേവ നീലവർണ്ണാ: പ്രകീർത്തിതാ:
ജ്യോതിർവർണ്ണാ10 സ്തു ജലദേ ശുക്തികായാം11 സിതാസ്സ്മൃതാഃ
ഇക്ഷുദണ്ഡേ പീതവർണ്ണാ12 മണയോ മൗക്തികാസ്സ്മൃതാഃ:
[ആനയുടെ മസ്തകം; 2. മുള 3. സർപ്പത്തിന്റെ ഫണം 4. മേഘം 5. മുത്തുച്ചിപ്പി 6. കരിമ്പിൻ തടി 7. നാനാവർണ്ണം 8. ചുവപ്പ് 9. (വാസുകിയുടെ മാത്രം)-നീലമറ്റുള്ളവ വെളുപ്പ്. 10. അഗ്നിവർണ്ണം 11. വെളുപ്പ് 12. മഞ്ഞ]
2. ശൗര്യത്തിന്റെ നിറം – ചുവപ്പ് ; കീർത്തിയുടെ നിറം - വെളുപ്പ്.
ദേവിയുടെ അധരം - ചുവപ്പ് ; ദേവിയുടെ മുത്തുമാല – വെളുപ്പ്
3. ചിത്രങ്ങൾ: പരമശിവന്റെ ശൗര്യപ്രതാപത്തോട് സൽക്കീർത്തി ചേർന്നു നിൽക്കുന്നതുപോലെ, സ്വതവേ വെളുപ്പ് നിറമുള്ള മുത്തുമാല ദേവിയുടെ അധരങ്ങളുടെ കാന്തിയാൽ അരുണനിറം പ്രാപിക്കുന്നു.
4. സ്തംബേരമ- ആന.
ശയ്യാം ജഹത്യുഭയപക്ഷവിനീതനിദ്രാഃ
സ്തംബേരമാ മുഖരശൃംഖലകർഷിണസ്തേ|
യേഷാം വിഭാതി തരുണാരുണരാഗയോഗാ-
ദ്ഭിന്നാദ്രിഗൈരികതടാ ഇവ ദന്തകോശാഃ.. (രഘുവംശം-5-72)
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ സ്തനമദ്ധ്യപ്രദേശം ഗജാസുരന്‍റെ മസ്തകത്തിൽ ഉണ്ടായവയായ മുത്തുമണികളാൽ കോർക്കപ്പെട്ടതും അധരബിംബത്തിന്‍റെ അരുണകാന്തിയാൽ അന്തർഭാഗത്തിൽ വിചിത്രവർണ്ണങ്ങളോടുകൂടിയതും നിർദുഷ്ടവുമായ മുത്തുമാലയെ ത്രിപുരാന്തകന്‍റെ പ്രതാപത്തോടുകൂടി-ക്കലർന്നതായ കീർത്തിയെപ്പോലെ വഹിയ്ക്കുകയും ചെയ്യുന്നുവോ ആ മാതൃസ്വരൂപിണിയായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-75
തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ .
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ .. 75..
അന്വയം :
(ഹേ)ധരണിധരകന്യേ! തവ സ്തന്യം ഹൃദയതഃ പയഃ പാരാവാരഃ സാരസ്വതം ഇവ പരിവഹതി (ഇതി അഹം) മന്യേ. യത് ദയാവത്യാ (ത്വയാ) ദത്തം (യത് സ്തന്യം) ദ്രവിഡശിശു: ആസ്വാദ്യ പ്രൗഢാനാം കവീനാം കമനീയഃ കവയിതാ അജനി.
അർത്ഥം:
അല്ലയോ പർവതതനയേ! അവിടുത്തെ ഹൃദയസാഗരത്തിൽനിന്നും തിരയടിച്ചുയരുന്ന സരസ്വതീ വാങ്‌മയം തന്നെയാണ് അവിടുന്നു മുലപ്പാലായി ചുരത്തുന്നത് എന്ന് ഞാൻ അറിയുന്നു. എന്തെന്നാൽ അവിടുന്നു നൽകിയ ആ ദിവ്യസ്തന്യം ആസ്വദിച്ചിട്ടാണല്ലോ ദ്രവിഡബാലൻ കവികളിൽവെച്ചു ശ്രേഷ്ഠകവിയായി ഭവിച്ചത്.
----------------------------------------------------------------------------------------
1. ധരണിധരകന്യേ….ലളിതാസഹസ്രനാമം-956- ധരസുതാ- ധരൻ = ഹിമവാൻ. ധരസുതാ= ഹിമവാന്റെ പുത്രി - പാർവതി.
2. ദ്രവിഡശിശു: ഈ ശ്ലോകത്തിൽ ആചാര്യൻ പരാമർശിക്കുന്ന ശിശു ആരെന്ന കാര്യത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ ചുരുക്കി പറയാം:
ഇത് ശങ്കരാചാര്യർ തന്നെയാണ് എന്ന് ലക്ഷ്മീധരൻ ഉറപ്പിച്ചു പറയുന്നു. കൈവല്യാശ്രമന് ഇതേ അഭിപ്രായം; അദ്ദേഹം ഒരു കഥ വിവരിക്കുന്നു: ശങ്കരാചാര്യരുടെ അച്ഛൻ വലിയ ദേവീഭക്തനായിരുന്നു. ദിവസവും ദേവിക്ക് പാലഭിഷേകം നടത്തിയശേഷം നിർമ്മാല്യം (ശേഷിച്ച പാൽ) വീട്ടിൽ കൊണ്ടു-വന്നു ശിശുവായ ശങ്കരന് കൊടുക്കുമായിരുന്നു. അച്ഛന് എവിടെയെങ്കിലും യാത്ര പോകേണ്ടിവരുമ്പോൾ പൂജ ചെയ്യാൻ അമ്മയെ ഏൽപ്പിക്കുമായിരുന്നു. ഒരിക്കൽ അമ്മക്ക് പൂജ ചെയ്യാൻ പറ്റാതിരുന്ന സമയത്ത് ബാലനായ ശങ്കരനെ അക്കാര്യം ഏൽപ്പിച്ചു. നേദിച്ച പാൽ ദേവി കുടിക്കാത്തതു കണ്ട ബാലൻ ദേവിയെ നിർബന്ധിക്കുകയും ദേവി അത് കുടിക്കുകയും ചെയ്തത്രേ. പതിവു-പോലെ ബാക്കിയുള്ള പാൽ കിട്ടാതെ വന്നപ്പോൾ നിഷ്‌ക്കളങ്കനായ ആ ബാലൻ കരഞ്ഞുതുടങ്ങി. ദേവിയാകട്ടെ ആ കുഞ്ഞിന് മുലപ്പാൽ കൊടുത്തയുടൻ അവൻ ദേവിയെ പ്രകീർത്തിച്ചു കീർത്തനങ്ങൾ ചൊല്ലാൻ തുടങ്ങി. യാത്ര കഴിഞ്ഞു തിരിച്ചുവന്ന അച്ഛന് സ്വപ്നത്തിൽ ദേവി പ്രത്യക്ഷമാവുകയും ആ ബാലന് ശോഭനമായ ഭാവിയുണ്ടാവുമെന്നു അരുളിച്ചെയ്യുകയും ചെയ്തു.
കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ മറ്റൊരു കഥ പറയുന്നു: സൗന്ദര്യ-ലഹരിയിലെ ശ്ലോകങ്ങൾ അതിന്റെ കർത്താവായ ‘ദ്രവിഡ ശിശു’ എന്ന ഒരു സിദ്ധൻ കൈലാസത്തിലെ ഒരു പാറയിൽ കൊത്തിവെച്ചിരുന്നു-വത്രെ. ശങ്കരാ-ചാര്യർ അത് വായിക്കുന്ന വിവരം അറിഞ്ഞ ദേവി സിദ്ധനെ വിളിച്ച് ആ ലിഖിതങ്ങൾ മായ്ക്കാൻ ആവശ്യപ്പെട്ടു. അതു മുഴുവൻ മായ്ക്കുന്നതിനു-മുമ്പുതന്നെ ആചാര്യർ ആദ്യഭാഗമായ ആനന്ദലഹരിയിലെ നാല്പത്തൊന്നു ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കിയിരുന്നു. നൂറു തികയ്ക്കു-ന്നതിനായി ബാക്കിയുള്ള ശ്ലോകങ്ങൾ എഴുതിച്ചേർക്കുകയും ചെയ്തു. ദേവിയുടെ ചൈതന്യധാരയായ മുലപ്പാലാണത്രേ സിദ്ധന് ഈ കൃതി രചിക്കാനുള്ള പാടവം നൽകിയത്.
തമിഴ്നാട്ടിൽ ഏറെ പ്രചാരമുള്ള ഒരു കഥ ഈ ശിശു തിരുജ്ഞാന സംബന്ധർ ആണെന്നുള്ളതാണ്. അദ്ദേഹം ആചാര്യരുടെ സമകാലീനൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ, സംബന്ധർ ജീവിച്ചിരുന്നത് AD ഏഴാം നൂറ്റാണ്ടിലും ആചാര്യൻ BC -ആറാം നൂറ്റാണ്ടിലും. ഈ വൈരുധ്യം ചൂണ്ടി-ക്കാണിച്ചത് സാക്ഷാൽ കാഞ്ചി ചന്ദ്രശേഖര സരസ്വതി സ്വാമികളാണ്. മാത്രമല്ല, ശങ്കരാചാര്യരുടെ ജീവചരിത്രം വർണ്ണിക്കുന്ന ‘ശങ്കരദിഗ്വിജയം’ എന്ന കൃതിയിൽ മേൽ വിവരിച്ച സംഗതികളെക്കുറിച്ചു ഒന്നുംതന്നെ പരാമർശി-ക്കുന്നുമില്ല. അതെന്തായാലും ശങ്കരാചാര്യരെപ്പോലെ ഋഷിതുല്യനായ ഒരു ദാർശനികകവി ഈ ശ്ലോകത്തിൽ പറയുന്ന രീതിയിൽ സ്വയം പുകഴ്‌ത്താൻ സാധ്യതയുണ്ടോ എന്ന സംശയം ന്യായമാണ്.
3. തവ സ്തന്യം ഹൃദയതഃ പയഃ പാരാവാരഃ സാരസ്വതം ഇവ…….
ദേവിയുടെ സ്തന്യം നൽകുന്നത് ഏറ്റവും ശ്രേഷ്ഠമായതാണ്- ജ്ഞാനം, അനുകമ്പ, സൗന്ദര്യം, കലകൾ, സംഗീതം തുടങ്ങിയവ. ഇവയെയാണ് ‘സാരസ്വതം’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കൃതിയിൽ ആചാര്യൻ പലതരം ലഹരികളെക്കുറിച്ചു പറഞ്ഞുകഴിഞ്ഞു: ചിദാനന്ദ ലഹരി, ശൃംഗാര ലഹരി തുടങ്ങിയവ. ഇവിടെ പയഃ പാരാവാരഃ (പാൽക്കടൽ) എന്ന പ്രയോഗത്തിലൂടെ ‘ക്ഷീര ലഹരി’ കൂട്ടിച്ചേർക്കുന്നു.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ മുലപ്പാല് ഹൃദയത്തിന്‍റെ അന്തർഭാഗത്തിൽനിന്ന് അമൃതപ്രവാഹമായ് സരസവാക്സ്വരൂപസരസ്വതീമയമായി പ്രവഹിക്കു-ന്നുവോ ഏതൊരു കാരുണ്യവതിയായ ദേവിയാൽ നൽകപ്പെട്ട സ്തന്യത്തെ ആസ്വദിച്ച് ദ്രാവിഡശിശു പ്രൗഢന്മാരായ കവികളിൽ വെച്ച് മനോഹാരകനായ കാവ്യകർത്താവാകുകയും ചെയ്തുവോ ആ പർവതകന്യകയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-76
ഹരക്രോധജ്വാലാവലിഭിരവലീഢേന വപുഷാ
ഗഭീരേ തേ നാഭീസരസി കൃതസംഗോ മനസിജഃ .
സമുത്തസ്ഥൗ തസ്മാദചലതനയേ ധൂമലതികാ
ജനസ്താം ജാനീതേ തവ ജനനി രോമാവലിരിതി .. 76..
അന്വയം :
(ഹേ) അചലതനയേ! മനസിജഃ ഹരക്രോധജ്വാലാവലിഭി: അവലീഢേന വപുഷാ തേ ഗഭീരേ നാഭീസരസി കൃതസംഗ: തസ്മാത് ധൂമലതികാ സമുത്തസ്ഥൗ. (ഹേ) ജനനി! താം ജന: തവ ജനനി രോമാവലി: ഇതി ജാനീതേ.
അർത്ഥം :
അല്ലയോ പർവതപുത്രീ ! പരമശിവന്റെ ക്രോധാഗ്നിയാൽ വലയം ചെയ്യപ്പെട്ട കാമദേവന്റെ ശരീരം അവിടുത്തെ ആഴമേറിയ നാഭീസരസ്സിൽ വന്നു പതിച്ചപ്പോൾ അവിടെനിന്ന് വള്ളിപോലെയുള്ള പുകച്ചുരുളുകൾ ഉയർന്നു-പൊങ്ങി. അല്ലയോ വിശ്വജനനീ! ലോകരാവട്ടെ ആ പുകച്ചുരുളുകൾ അവിടുത്തെ രോമാവലിയെന്നു മനസ്സിലാക്കുന്നു.
—-------------------------------------------------------------------------------------------------
കുറിപ്പ്: കാമദേവൻ ശിവന്റെ അഗ്നിയിൽ ദഹിച്ചപ്പോൾ ചെന്നുപതിച്ചത് ദേവിയുടെ നാഭിയാകുന്ന തടാകത്തിലാണെന്നും ചുട്ടു പൊള്ളുന്ന മറ്റേതു വസ്തുവിനെയും പോലെ ഇതും വെള്ളത്തിൽ വീണപ്പോൾ ആവി പൊങ്ങി എന്നും കാവ്യഭാവന.
1. തസ്യാഃ പ്രവിഷ്ടാ നതനാഭിരന്ധ്രം രരാജ തന്വീ നവലോമരാജിഃ.
നീവീമതിക്രമ്യ സിതേതരസ്യ തന്മേഖലാമധ്യമണേരിവാർചിഃ.
.(കുമാരസംഭവം 1-38)
[കുഴിഞ്ഞ നാഭീരന്ധ്രത്തിൽ പ്രവേശിച്ചതും നേർത്തതുമായ അവളുടെ (പാർവതിയുടെ)നേർത്ത രോമാവലി, അവളുടെ അരഞ്ഞാണത്തിന്റെ നടുക്ക് കോർത്ത നീലരത്നത്തിന്റെ ഒരു കിരണം പുടവഞൊറിയെ അതിക്രമിച്ചു വന്നതുപോലെ ശോഭിച്ചു-]
2. സ്ഥിതാഃ ക്ഷണം പക്ഷ്മസു താഡിതാധരാഃ പയോധരോത്സേധനിപാതചൂർണിതാഃ .
വലീഷു തസ്യാഃ സ്ഖലിതാഃ പ്രപേദിരേ
ചിരേണ നാഭിം പ്രഥമോദബിന്ദവഃ ..(കുമാരസംഭവം 5-23)
[ആദ്യത്തെ നീർത്തുള്ളികൾ അവളുടെ (പാർവതിയുടെ) ഇടതൂർന്ന ഇമരോമങ്ങളിൽ തെല്ലിട നിന്ന് കീഴ്‌ചുണ്ടത്തു ചെന്നു തട്ടി സ്തനങ്ങളിൽ വീണുതകർന്ന് തട്ടിത്തടഞ്ഞ് വളരെതാമസിച്ച് ആഴമേറിയ നാഭിയിൽ ചെന്ന് പതിച്ചു. [തർജ്ജമകൾക്ക് കുട്ടിക്കൃഷ്ണമാരാരോട് കടപ്പാട്]
3. ചിത്രങ്ങൾ: കാമദഹനം, കാമദേവൻ അഗ്നിയിൽ ദഹിക്കുന്നത്, പുകച്ചുരുളുകളാകുന്നത്.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്: കാമദേവൻ, പരമശിവന്‍റെ ക്രോധാഗ്നിയുടെ ജ്വാലാസമൂഹങ്ങളാൽ വ്യാപിയ്ക്കപ്പെട്ട ശരീരത്തോടുകൂടി, ഏതൊരു ദേവിയുടെ അഗാധമായ നാഭീസരസ്സിൽ മുങ്ങിയപ്പോൾ അതിൽനിന്ന് പൊങ്ങിവന്ന വള്ളിപോലെ ഇരിയ്ക്കുന്ന പുകയെ ജനങ്ങൾ ഏതൊരു ദേവിയുടെ രോമാവലി എന്ന് വർണ്ണിയ്ക്കുന്നുവോ5. ആ പർവതനന്ദിനിയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്…
ശ്ലോകം-77
യദേതത് കാളിന്ദീതനുതരതരംഗാകൃതി ശിവേ
കൃശേ മധ്യേ കിഞ്ചിജ്ജനനി തവ യദ്ഭാതി സുധിയാം .
വിമർദാദന്യോഽന്യം കുചകലശയോരന്തരഗതം
തനൂഭൂതം വ്യോമ പ്രവിശദിവ നാഭിം കുഹരിണീം .. 77..
അന്വയം :
(ഹേ) ശിവേ! ജനനി! തവ കൃശേ മധ്യേ യദേതത് കാളിന്ദീതനുതര-തരംഗാകൃതി കിഞ്ചിത് (വസ്തു) സുധിയാം യത് ഭാതി (തത്) കുചകലശയോ: അന്യോഽന്യം വിമർദാത് അന്തരഗതം തനൂഭൂതം കുഹരിണീം നാഭിം പ്രവിശത് വ്യോമ ഇവ (ഭാതി).
അർത്ഥം :
അല്ലയോ മംഗളദർശിനിയായ ജഗജ്ജനനി! എന്റെ മുൻപിൽ വിളങ്ങിനിൽക്കുന്നതും അവിടുത്തെ കൃശമായ മധ്യഭാഗത്ത് കാളിന്ദീനദിയുടെ ചെറു തരംഗങ്ങളെന്നപോലെ ജ്ഞാനികൾക്ക് കാണപ്പെടുന്നതുമായ ഈ രോമാവലി, അവിടുത്തെ സ്തനകുംഭങ്ങളുടെ ഞെരുക്കത്തിൽ പെട്ട് നേർത്തതായിത്തീർന്ന് അവിടുത്തെ നാഭീസുഷിരത്തിൽ പ്രവേശിക്കുന്ന ആകാശമെന്നപോലെ ശോഭിക്കുന്നു. [ഈ ശ്ലോകത്തിൽ ദേവിയുടെ വയറിൽ കാണുന്ന നനുത്തതും നീലക്കറുപ്പു നിറമുള്ളതുമായ രോമാവലിയെ ആദ്യ-പാദത്തിൽ കാളിന്ദീനദിയിലെ കൊച്ചുകല്ലോലങ്ങളോടും രണ്ടാ-മത്തെ പാദത്തിൽ ആകാശത്തോടും ഉപമിച്ചിരിക്കയാണ്. കാളിന്ദീ നദിയും ആകാശവും നീല നിറമുള്ളതാണെന്നത് പ്രസിദ്ധമാണ്.]
—-------------------------------------------------------------------------------------------------
1. കുചകലശ: …ദേവിയുടെ സ്തനങ്ങളെ ശ്ലോകം- 73-ൽ “വക്ഷോജൗ അമൃതരസമാണിക്യകുതുപൗ” (അവിടുത്തെ ഈ രണ്ട് സ്തനങ്ങൾ അമൃതരസം വഹിക്കുന്ന മാണിക്യക്കുടങ്ങളാണ്…) എന്ന് വിവരിച്ചത് ഓർക്കുക.
സ്തനൗ സ്വാഹാസ്വധാകരൗ ലോകോജ്ജീവനകാരകൗ
പ്രാണായാമസ്തു തേ നാസാ രസനാ തേ സരസ്വതീ ..(ലളിതോപാഖ്യാനം)
[ദേവിയുടെ-
• സ്തനങ്ങൾ അഗ്നിക്കും പിതൃക്കൾക്കുമുള്ളതും സർവ-ലോകത്തിനേയും ഉത്തേജിപ്പിക്കാൻ പോന്നതുമായ അർഘ്യ-തർപ്പണവും (സ്വാഹാകരം, സ്വധാകരം);
• മൂക്ക് പ്രാണായാമവും;
• നാവ് സരസ്വതിയുമാകുന്നു.]
2. ചിത്രം:1. കാളിന്ദീനദിയുടെ ചെറു തരംഗങ്ങളെന്നപോലെ കാണപ്പെടുന്ന….
ചിത്രം-2- നീലാകാശം…..
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കൃശമായ മധ്യപ്രദേശത്തിൽ ശോഭിയ്ക്കുന്നതായ യമുനാനദിയിലെ ചെറുതിരകൾക്ക് സദൃശമായ (രോമാവലീരൂപമായ) ഏതൊരു വസ്തു കുടങ്ങൾപോലെയുള്ള സ്തനങ്ങളുടെ തമ്മിലുള്ള കൂട്ടി-യുരുമ്മൽ നിമിത്തം ഇടയിൽപ്പെട്ടതായ് ശോഷിച്ചവണ്ണം കുറഞ്ഞതായ് രന്ധ്ര-ത്തോടുകൂടിയ പൊക്കിളിനെ പ്രവേശിയ്ക്കുന്ന ആകാശം എന്ന പോലെ വിദ്വാൻമാർക്ക് ശോഭിയ്ക്കുന്നുവോ ആ വിശ്വമാതാവായ ശിവാ മഹാദേവിയ്ക്ക് നമസ്കാരം !
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-78
സ്ഥിരോ ഗംഗാവർതഃ സ്തനമുകുളരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജഃ .
രതേർലീലാഗാരം കിമപി തവ നാഭിർഗിരിസുതേ
ബിലദ്വാരം സിദ്ധേർഗിരിശനയനാനാം വിജയതേ .. 78..
അന്വയം :
(ഹേ)ഗിരിസുതേ! തവ നാഭി: -a ) സ്ഥിര: ഗംഗാവർതഃ ; b ) സ്തനമുകുള-രോമാവലിലതാകലാവാലം; c ) കുസുമശരതേജോഹുതഭുജഃ കുണ്ഡം; d) രതേ: ലീലാഗാരം; e) ഗിരിശനയനാനാം സിദ്ധേ: ബിലദ്വാരം കിമപി വിജയതേ.
അർത്ഥം :
അല്ലയോ പർവതനന്ദിനി! അവിടുത്തെ നാഭീദേശം -
a) ഗംഗാനദിയിൽ ഇളക്കമില്ലാതെ നിൽക്കുന്ന ചുഴിയായും;
b) സ്തനങ്ങളാകുന്ന പൂമൊട്ടുകളെ വഹിച്ചുനിൽക്കുന്ന നനുത്ത രോമാവലി-യാകുന്ന ചെറുവള്ളിയ്ക്ക് ഒരുക്കിയ തടമായും;
c) കാമദേവന് ശക്തിയാർജ്ജിക്കാനുള്ള ഹോമാഗ്നികുണ്ഡമായും;
d) രതീദേവിയുടെ ലീലാവിഹാരഹർമ്മ്യമായും;
e) പരമശിവന്റെ നയനങ്ങൾക്കു യോഗസിദ്ധിയ്ക്കുള്ള ഗുഹാകവാടമായും സർവ്വഥാ വിജയിക്കുന്നു.
----------------------------------------------------------------------------------------------------
1. a) ചുഴി ഒരിക്കലും നിശ്ചലമാവില്ലെന്നറിയാമല്ലോ. എന്നിട്ടും ആചാര്യൻ ഈ വിശേഷണം പ്രയോഗിച്ചതിന്റെ സാംഗത്യം എന്തായിരിക്കാം? സദാ ചലനാ-ത്മകമായ ചുഴി ഒരു നിമിഷം നിശ്ചലമായ അവസ്ഥ ഒന്ന് സങ്കൽപ്പിക്കുക: ആ അവസ്ഥയാണ് ഇവിടെ പ്രതിപാദിക്കുന്നത്. (ചിത്രം-1 നോക്കുക)
b) പുഴയിലെ ചുഴിയിൽനിന്നും പൂവള്ളിക്കൊരുക്കിയ തടത്തിലേക്ക് പോകുന്നു. (ചിത്രം-2 നോക്കുക)
c) ചെടിയ്ക്കു വളരാനുള്ള തടം രൂപം മാറി അഗ്നികുണ്ഡമാവുന്നു(ചിത്രം-3); കാമദേവന് ശക്തിലഭിയ്ക്കാൻ ഹോമം നടത്താനുള്ള കുണ്ഡത്തിൽ നിന്നുയരുന്ന അഗ്നിയിൽ അതേ കാമദേവൻ ദഹിച്ചു വെണ്ണീറായതും ചരിത്രം.
d) സ്വന്തം ഭർത്താവിനു ജീവൻ നഷ്ടപ്പെട്ട, അഗ്നി ജ്വലിക്കുന്ന ഹോമകുണ്ഡം രതീദേവിയുടെ കേളീഗൃഹമാവുന്നു (ചിത്രം-4 );
e) ഏറ്റവുമൊടുവിൽ, അത് യോഗവിദ്യയുടെ അവസാനവാക്കായ പരമശിവന്റെ നയനങ്ങൾക്കു സിദ്ധി ലഭിക്കാനുള്ള ഗുഹാകവാടമായും മാറുന്നു. (ചിത്രം-5)
ദേവിയുടെ നാഭീദേശത്തെ ശ്ലോകം-76-ൽ “...ഗഭീരേ തേ നാഭീസരസി…” (..അവിടുത്തെ ആഴമേറിയ നാഭീസരസ്സിൽ ..) എന്നും ശ്ലോകം-77-ൽ “....തനൂഭൂതം വ്യോമ പ്രവിശദിവ നാഭിം കുഹരിണീ…” (...അവിടുത്തെ നാഭീസുഷിരത്തിൽ പ്രവേശിക്കുന്ന ആകാശമെന്ന പോലെ…) എന്നും വിശേഷിപ്പിച്ചത് ഓർക്കുമല്ലോ.
2. സ്തനമുകുളരോമാവലിലതാകലാവാലം…..
ലളിതാസഹസ്രനാമം -034- നാഭ്യാലവാലരോമാളീലതാഫലകുചദ്വയാ- നാഭീതടത്തിൽനിന്നും വളർന്നുയർന്നുവരുന്ന രോമാവലിയാകുന്ന വള്ളിയിൽ കായ്ച്ച കനികളാകുന്ന സ്തനങ്ങളോടുകൂടിയവൾ.
3. ശാകംഭരീ നീലവർണ്ണാ നീലോല്പലവിലോചനാ
ഗംഭീരനാഭി: ത്രിവലീ വിഭൂഷിത തനൂദരീ.
സുകർക്കശസമോത്തുംഗ വൃത്തപീനഘനസ്തനീ
മുഷ്‌ടിം ശിലീമുഖാപൂർണം കമലം കമലാലയാ.
(മൂർത്തിരഹസ്യം-ദേവീമാഹാത്മ്യം)
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ നാഭിപ്രദേശം ഇളകാത്തതായ ഗംഗാജലത്തിലെ ചുഴിയോ സ്തനങ്ങളാകുന്ന പൂമൊട്ടുകളോടുകൂടിയ രോമാവലീരൂപ-ലതയുടെ തടമോ കാമദേവന്‍റെ പ്രതാപാഗ്നിയ്ക്ക് ജ്വലിയ്ക്കുവാനുള്ള ഹോമകുണ്ഡമോ രതീദേവിയുടെ കേളീഗൃഹമോ പരമ-ശിവന്‍റെ തപഃഫലത്തിന്‍റെ ആഗമന-ത്തിനുള്ള ഗുഹാമാർഗ്ഗമോ ഇപ്രകാരം ഏതുവിധത്തിലെന്ന് അനിർവചനീയ-മായി വിളങ്ങുന്നുവോ ആ ശൈലപുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-79
നിസർഗക്ഷീണസ്യ സ്തനതടഭരേണ ക്ലമജുഷോ
നമന്മൂർതേർനാരീതിലക ശനകൈസ്ത്രുട്യത ഇവ .
ചിരം തേ മധ്യസ്യ ത്രുടിതതടിനീതീരതരുണാ
സമാവസ്ഥാസ്ഥേമ്നോ ഭവതു കുശലം ശൈലതനയേ .. 79..
അന്വയം :
(ഹേ) നാരീതിലക ശൈലതനയേ! നിസർഗക്ഷീണസ്യ;സ്തനതടഭരേണ ക്ലമജുഷ: ;നമന്മൂർതേ: ; ശനകൈ: ത്രുട്യത: ഇവ ; ത്രുടിതതടിനീ-തീരതരുണാ സമാവസ്ഥാ-സ്ഥേമ്ന: തേ മധ്യസ്യ ചിരം കുശലം ഭവതു!
അർത്ഥം :
അല്ലയോ സ്ത്രീരത്നമായ പർവതപുത്രീ! സ്വതവേ മെലിഞ്ഞിരിക്കുന്നതും ;
സ്തനങ്ങളുടെ ഭാരത്താൽ ക്ലേശിക്കുന്നതും; അല്പം കുനിഞ്ഞ ശരീരവടിവോടു-കൂടിയതും; മെല്ലെമെല്ലെ ഒടിഞ്ഞുപോകുന്നതുപോലെ തോന്നിപ്പിക്കുന്നതും; തീരം ഇടിഞ്ഞ പുഴക്കരയിൽ നിൽക്കുന്ന വൃക്ഷത്തിനുള്ളതുപോലെ (മാത്രം) ഉറപ്പുള്ളതുമായ അവിടത്തെ മധ്യഭാഗത്തിന് എന്നെന്നും സർവമംഗളങ്ങളും ഭവിക്കട്ടെ!
—-------------------------------------------------------------------------------------------------
1. സൗന്ദര്യലഹരിയുടെ ആരംഭത്തിൽത്തന്നെ സ്തനങ്ങളുടെ ഭാരത്താൽ കുനിഞ്ഞ ശരീരവടിവോടുകൂടിയതും മെലിഞ്ഞിരിക്കുന്നതുമായ ദേവിയുടെ മധ്യഭാഗത്തെക്കുറിച്ച് ആചാര്യർ വ്യാകുലപ്പെടുന്നതുകാണാം. ശ്ലോകം 7 -ൽ …”കരികളഭ-കുംഭസ്തനനതാ പരിക്ഷീണാ മധ്യേ…” ശ്ലോകം 72 -ലും 73 -ലും സ്തനങ്ങളുടെ വലുപ്പത്തെയും മാഹാത്മ്യത്തെയും വാഴ്ത്തിയ ആചാര്യർ ഈ ശ്ലോകത്തിൽ അവ കാരണം ദേവിയുടെ ശരീരത്തിന്റെ ആരോഗ്യത്തെപ്പറ്റി കവിസഹജമായ അതിശയോക്തിയിലൂടെ ആശങ്കപ്പെടുന്നതു കാണാം. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആശിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
2. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
എതൊരു ദേവിയുടെ മധ്യപ്രദേശം സ്വാഭാവികമായിത്തന്നെ ക്ഷീണിച്ചതും കുചങ്ങളുടെ ഭാരത്താൽ തളർച്ചയോടുകൂടിയതും മുമ്പോട്ടു കുനിഞ്ഞതും പതുക്കെ പൊട്ടുവാൻ പോകുന്നതോ എന്ന് തോന്നുന്നതും ഇടിഞ്ഞ പുഴക്കരയിൽ നിൽക്കുന്ന വൃക്ഷത്തോളം സ്ഥിരതയുള്ളതുമായ മധ്യ-പ്രദേശത്തിന് മേന്മേൽ ക്ഷേമം ഭവിയ്ക്കട്ടെ എന്ന് കവിയാൽ പ്രാർത്ഥിയ്ക്കപ്പെട്ട ആ നാരീതിലകമായ ശൈലപുത്രിയായ മഹാദേവിയ്ക്ക് നമസ്കാരം
3. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-80
കുചൗ സദ്യഃസ്വിദ്യത്തടഘടിതകൂർപാസഭിദുരൗ
കഷന്തൗ ദോർമൂലേ കനകകലശാഭൗ കലയതാ .
തവ ത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ
ത്രിധാ നദ്ധം ദേവി ത്രിവലി ലവലീവല്ലിഭിരിവ .. 80..
അന്വയം :
(ഹേ) ദേവി! തവ സദ്യഃ സ്വിദ്യത്തടഘടിതകൂർപാസഭിദുരൗ ദോർമൂലേ കഷന്തൗ കനകകലശാഭൗ കുചൗ കലയതാ തനുഭുവാ ഭംഗാത് ത്രാതും അലം ഇതി വലഗ്നം ത്രിവലി ലവലീവല്ലിഭി: ത്രിധാ നദ്ധം ഇവ.
അർത്ഥം :
അല്ലയോ മഹാദേവീ! പെട്ടെന്നു വിയർക്കുന്ന മാർത്തടത്തിൽ ധരിച്ചിരിക്കുന്ന കഞ്ചുകത്തെ ഭേദിക്കുന്നതും കക്ഷങ്ങൾ വരെ എത്തുന്നതും സുവർണ്ണ-കലശങ്ങളുടെ കാന്തിയെഴുന്നതുമായ അവിടുത്തെ സ്തനങ്ങളെ കല്പന ചെയ്ത കാമദേവൻ, അവയുടെ ഭാരം താങ്ങാനാവാതെ അവിടുത്തെ കൃശമായ മധ്യ-ഭാഗം ഒടിഞ്ഞുപോകാതെ സൂക്ഷിക്കാൻ ഇത് മതിയാകും എന്ന ധാരണയിൽ അടിവയറിലെ മൂന്നു ഞൊറികളാകുന്ന ലവലീവള്ളികൾകൊണ്ട് മൂന്ന് ചുറ്റ് കെട്ടിനിർത്തിയിരിക്കുകയാണെന്നു തോന്നും.
—-------------------------------------------------------------------------------------------------
1. ത്രിവലി - വയറിലെ വിലങ്ങനെയുള്ള മൂന്നു രേഖകളാണ് ത്രിവലി. ഈ രേഖകൾ മൂലമുണ്ടാവുന്ന ചെറിയ മടക്കുകൾ ലവലീവള്ളികൾ കൊണ്ട് മൂന്ന് ചുറ്റ് കെട്ടിനിർത്തിയിരിക്കുകയാണെന്നു കാവ്യഭാവന.
മധ്യേന സാ വേദിവിലഗ്നമധ്യാ വലിത്രയം ചാരു ബഭാര ബാലാ.
ആരോഹണാർഥം നവയൗവനേന കാമസ്യ സോപാനമിവ പ്രയുക്തം.. (കുമാരസംഭവം 1-36)
[ഹോമകുണ്ഡത്തിന്റെ ചെറുപടവുകൾ പോലെ പതിഞ്ഞ വയറോടുകൂടിയ പെൺകിടാവ്(പാർവതി) കാമന് എഴുന്നെള്ളാൻ വേണ്ടി നവയൗവനം ഒരുക്കിയ പടവുകളോ എന്നുതോന്നുമാറുള്ള അഴകാർന്ന വലിത്രയത്തെ മധ്യത്തിൽ ധരിച്ചു.]
2. ലവലീ എന്ന് വിളിക്കപ്പെടുന്ന ചെടി ഏതെന്നു വ്യക്തമായിട്ടില്ല. സംസ്കൃതത്തിൽ ഇത് ‘തീരലതാശ്വേതാവല്ലീ ലവലി എന്നും ‘വനകുളത്ഥലതാ’’ എന്നും വിളിക്കപ്പെടുന്നു. ഇതിന്റെ പൂവ് വെളുത്തതാണെന്നും പറയുന്നു. ‘Averrhoa Acida’ എന്ന തത്തുല്യമായ സാങ്കേതികപദം നിഘണ്ടുക്കളിൽ കാണുന്നു. മലയാളത്തിൽ ഇതിനെ എന്ത് വിളിക്കുമെന്ന് വ്യക്തമാവുന്നില്ല. അരിനെല്ലിക്ക, ഇരുമ്പാമ്പുളി എന്നിവയൊക്കെ സാധ്യതാപട്ടികയിൽ വന്നു. പക്ഷെ ഇവയൊന്നും വള്ളികൾ അല്ലല്ലോ.
മറ്റൊരു വിവരം ഇത് ‘Dolichos biflorus’ എന്ന ചെടിയാണ് എന്നതാണ്. ഇത് നമ്മുടെ മുതിര ആണ്. അതിന്റെ പൂവ് എന്ന് പറഞ്ഞു വിക്കിപീഡിയ കാണിയ്ക്കുന്നത് ചിത്രത്തിൽ കാണുന്ന ചെടിയാണ്. ലവലീ ബലമേറിയ ഒരു വള്ളിച്ചെടിയാണെന്നു മാത്രം പറയാം.
3. സ്തനങ്ങളെ കല്പന ചെയ്ത കാമദേവൻ…..
കാമദേവന് സൃഷ്ടി നടത്താനാവുമോ? ഇല്ല തന്നെ. അപ്പോൾ ആചാര്യൻ ഇങ്ങനെ ഈ ശ്ലോകത്തിൽ പറയുന്നതിന്റെ സാംഗത്യം എന്താണ്? ഇവിടെ “ലോകോത്തര-ലാവണ്യാതിശയത്തോടുകൂടിയ ദേവീകുചങ്ങളുടെ നിർമാണകർത്തൃത്വം മൂത്തുനരച്ചു വൃദ്ധനായ ബ്രഹ്മദേവന് കൊടുക്കുന്നത് യുക്തമല്ലെന്നു കരുതി മന്മഥനെ സ്രഷ്ടാവായി കല്പിച്ചിരിക്കുന്നു” എന്ന് കവി അതിശയോക്തി എന്ന അലങ്കാര പ്രയോഗം നടത്തിയിരിക്കുന്നു എന്നാണ് പ്രസിദ്ധ വ്യാഖ്യാതാവായ ലക്ഷ്മീധരന്റെ അഭിപ്രായം.
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ വേഗത്തിൽ വിയർക്കുന്ന പാർശ്വഭാഗത്തോടു-കൂടിയ മുലത്തടത്തിൽ ചാർത്തിയിരിയ്ക്കുന്ന മുലപ്പടത്തെ ഭേദിയ്ക്കുന്നവയും കക്ഷ-പ്രദേശങ്ങളിൽ ഉരസുന്നവയും സുവർണ്ണ-കുംഭങ്ങൾ പോലെയിരിയ്ക്കുന്ന-വയുമായ സ്തനങ്ങളെ സൃഷ്ടിച്ചവനായ കാമദേവൻ (മധ്യപ്രദേശത്തെ) ഭംഗത്തിൽനിന്ന് രക്ഷിപ്പാനായ്ക്കൊണ്ട് മതിയാകുമെന്നുവെച്ച് മദ്ധ്യപ്രദേശം മൂന്ന് വലികളോടുകൂടി ലവലീലതയുടെ വള്ളികളാൽ മൂന്നു ചുറ്റോടു-കൂടി (കാമദേവനാൽ സൃഷ്ടിയ്ക്കപ്പെട്ട) കെട്ടപ്പെട്ടതായി തോന്നുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം !
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-81
ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാർവതി നിജാ-
ന്നിതംബാദാച്ഛിദ്യ ത്വയി ഹരണരൂപേണ നിദധേ .
അതസ്തേ വിസ്തീർണോ ഗുരുരയമശേഷാം വസുമതീം
നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച .. 81..
അന്വയം :
(ഹേ) പാർവതി! ക്ഷിതിധരപതിഃ നിജാത് നിതംബാത് ഗുരുത്വം വിസ്താരം ആച്ഛിദ്യ ത്വയി ഹരണരൂപേണ നിദധേ. അത: തേ അയം നിതംബപ്രാഗ്ഭാരഃ ഗുരു: വിസ്തീർണ: (സൻ) അശേഷാം വസുമതീം സ്ഥഗയതി ലഘുത്വം നയതി ച.
അർത്ഥം :
അല്ലയോ ദേവി! ഭവതിയുടെ വിവാഹവേളയിൽ പ്രിയപുത്രിക്ക് സ്ത്രീധനമായി പിതാവായ ഹിമവാൻ തന്റെ സ്വന്തം താഴ്വരകളും മലഞ്ചെരിവുകളുമൊക്കെ ചേർന്ന ഘനവും വിസ്തൃതിയും ഉള്ള ഭൂപ്രദേശങ്ങൾ നല്കുകയുണ്ടായല്ലോ. അതിനാൽത്തന്നെ അവിടുത്തെ നിതംബത്തിനു വന്നുചേർന്ന ഘനവും വലിപ്പവും ഭൂമണ്ഡലത്തെത്തന്നെ ലഘുവാക്കുകയും മറയ്‌ക്കുകയും ചെയ്യുന്നു.
—-------------------------------------------------------------------------------------------------
1. നിതംബാത്…
a) നിതംബം എന്ന പദത്തിന് രണ്ട് അർത്ഥങ്ങൾ ഉണ്ട്: ഒന്ന്- മലഞ്ചെരുവുകൾ, പർവതത്തിന്റെ പ്രാന്തപ്രദേശങ്ങൾ. രണ്ട്- മനുഷ്യശരീരത്തിന്റെ പിറകു വശം. ഈ രണ്ട് അർത്ഥങ്ങളേയും സമർത്ഥമായി സമന്വയിപ്പിച്ചുകൊണ്ട് ആചാര്യൻ അതിശയോക്തിയാൽ ചമൽക്കാരം സൃഷ്ടിച്ചിരിക്കുന്നു.
ഹിമവാൻ തന്റെ പാർശ്വഭാഗങ്ങൾ ത്യജിക്കുന്നത് ഇതാദ്യമായിട്ടല്ല. പണ്ട് ഹിമവാന്റെ വടക്കുവശത്തു തടയപ്പെട്ടു കിടന്നിരുന്ന ‘ബ്രഹ്മപുത്രി’ എന്ന നദിയ്ക്ക് ഭാരതവർഷത്തിലേക്കു കടക്കാനായി വഴി ആവശ്യപ്പെട്ടുവത്രേ. ഹിമവാൻ തന്റെ സ്ഥൂലശരീരം അല്പം ഒന്ന് ഒതുക്കി നദിയ്ക്കു വഴി-യൊരുക്കി എന്ന് പറയപ്പെടുന്നു.
b) ഏതാവതാ നന്വനുമേയശോഭം കാഞ്ചീഗുണസ്ഥാനമനിന്ദിതായാഃ.
ആരോപിതം യദ്ഗിരിശേന പശ്ചാദനന്യനാരീകമനീയമങ്കം.(കുമാരസംഭവം 1-34)
[ന്യൂനതകൾ ഒന്നുമില്ലാത്ത അവളുടെ (പാർവതീദേവിയുടെ) അരഞ്ഞാണ-ത്തിന്റെ സ്ഥാനം (നിതംബം) എത്ര അഴകുറ്റതാണെന്ന് അനുമാനിക്കാം; എന്തെന്നാൽ, അത് പിൽക്കാലത്ത് പരമശിവനാൽ മറ്റൊരു സ്ത്രീയ്ക്കും കൊതിക്കാൻപോലും വയ്യാത്ത തന്റെ മടിയിൽ എടുത്തുവെയ്ക്കപ്പെട്ടുവല്ലോ.]
2. ഹരണരൂപേണ…
ഹരണം എന്നാൽ സ്ത്രീധനം. ഇത് രണ്ടുവിധം ഉണ്ട്; ആദ്യത്തേത് അധ്യഗ്നി, എന്നുവെച്ചാൽ അഗ്നിയെ അധികരിച്ചുള്ളത്- വിവാഹസമയത്ത് വധൂപിതാവ് ഹോമകുണ്ഠത്തിനു മുൻപിൽ വെച്ച്-അഗ്നിസാക്ഷിയായി- വധുവിന് നൽകുന്നത്. രണ്ടാമത്തേതായ അദ്ധ്യാവാഹനികം വിവാഹാനന്തരം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ വധുവിന് നൽകുന്നത്.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
പിതാവായ പർവതരാജൻ (ഹിമവാൻ) തന്‍റെ നിതംബപ്രദേശത്തിൽ നിന്ന് (മലഞ്ചെരുവിൽനിന്ന്) ഘനത്തേയും വിസ്താരത്തേയും സ്ത്രീധനരൂപമായിട്ട് നിക്ഷേപിച്ചിരിയ്ക്കുന്നതിനാൽ ഏതൊരു ദേവിയുടെ നിതംബത്തിന്‍റെ അതിശയാവസ്ഥ കട്ടിയും വിസ്താരവും ഉള്ളതായിട്ട് ഭൂപ്രദേശത്തെ മുഴുവനും മറയ്ക്കുകയും ഭാരക്കുറവിനെ പ്രാപിപ്പിയ്ക്കുയും ചെയ്യുന്നുവോ ആ പാർവതീദേവിയായ മഹാദേവിയ്ക്ക് നമസ്കാരം.
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-82
കരീന്ദ്രാണാം ശുണ്ഡാൻ കനകകദളീകാണ്ഡപടലീ-
മുഭാഭ്യാമൂരുഭ്യാമുഭയമപി നിർജിത്യ ഭവതി .
സുവൃത്താഭ്യാം പത്യുഃ പ്രണതികഠിനാഭ്യാം ഗിരിസുതേ
വിധിജ്ഞേ ജാനുഭ്യാം വിബുധകരികുംഭദ്വയമസി .. 82..
അന്വയം :
(ഹേ) വിധിജ്ഞേ ഗിരിസുതേ! ഭവതി ഉഭാഭ്യാം ഊരുഭ്യാം കരീന്ദ്രാണാം ശുണ്ഡാൻ കനകകദളീകാണ്ഡപടലീം (ഇതി) ഉഭയം പത്യുഃ പ്രണതി-കഠിനാഭ്യാം സുവൃത്താഭ്യാം ജാനുഭ്യാം വിബുധകരികുംഭദ്വയം അപി നിർജിത്യ അസി.
അർത്ഥം :
അല്ലയോ വേദാർത്ഥത്തെ അറിയുന്ന, സർവജ്ഞയായ പർവതനന്ദിനീ! രണ്ട് തുടകളെക്കൊണ്ട് ഗജശ്രേഷ്ഠന്മാരുടെ തുമ്പിക്കൈകളെയും സ്വർണമയമായ കദളീവാഴത്തണ്ടുകളേയും മറി കടന്നശേഷം, അവിടുന്ന് ഭർത്താവിനെ നിത്യേന നമസ്കരിക്കുന്നതുമൂലം കാഠിന്യമാർന്നതും വൃത്താകൃതിയിലുള്ളതുമായ കാൽമുട്ടുകളാൽ ദേവഗജമായ ഐരാവതത്തിന്റെ മസ്തകകുംഭങ്ങളെയും ജയിച്ച് വിജയശ്രീലാളിതയായി വിളങ്ങുന്നു.
—---------------------------------------------------------------------------------------------
1. ഊരുഭ്യാം……ജാനുഭ്യാം…“...
ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും ….”(ശങ്കരധ്യാനം)
ബ്രാ॒ഹ്മ॒ണോ॑ഽസ്യ॒ മുഖ॑മാസീദ്ബാ॒ഹൂ രാ॑ജ॒ന്യ॑: കൃ॒തഃ . ഊ॒രൂ തദ॑സ്യ॒ യദ്വൈശ്യ॑: പ॒ദ്ഭ്യാം ശൂ॒ദ്രോ അ॑ജായത ..
ബ്രാഹ്മണോഽസ്യ മുഖമാസീദ്ബാഹൂ രാജന്യഃ കൃതഃ . ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത ..(ഋഗ്വേദം 10.90.12)
[ബ്രാഹ്മണർ അവ(പുരുഷ)ന്റെ മുഖമായിത്തീർന്നു; രാജാക്കന്മാർ അവന്റെ കൈകളായിത്തീർന്നു; വൈശ്യർ അവന്റെ തുടകളായിത്തീർന്നു; ശൂദ്രർ അവന്റെ പാദങ്ങളിൽനിന്നും ഉടലെടുത്തു.]
2. ലളിതാസഹസ്രനാമം -039- കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ- പരമശിവനുമാത്രം ജ്ഞാതമായ, മനോമോഹനമായ ഊരുദ്വയത്തോടു-കൂടിയവൾ.
3. ലളിതാസഹസ്രനാമം -040-
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ-മാണിക്യത്തിൽത്തീർത്ത, കിരീടാ-കൃതിയിലുള്ള, കാൽമുട്ടുകളാൽ ശോഭിക്കുന്നവൾ.
4. ചിത്രങ്ങൾ :1. ഗജശ്രേഷ്ഠന്റെ തുമ്പിക്കൈ 2. നമസ്കരിക്കുന്ന സ്ത്രീ
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരുദേവിയുടെ രണ്ടുതുടകൾ ഗജശ്രേഷ്ഠന്മാരുടെ തുമ്പിക്കൈകൾ, പൊൻകദളിവാഴത്തണ്ടുകളുടെ കൂട്ടം എന്നിങ്ങനെ രണ്ടിനെയും, ഭർത്താവായ പരമശിവനെ പ്രതിദിനം നമസ്ക്കരിയ്ക്കുന്നതിനാൽ കഠിനങ്ങളായും നല്ല വൃത്താകാരത്തിലുള്ളവയുമായ രണ്ടു കാൽമുട്ടുകൾ ഐരാവതഗജത്തിന്‍റെ രണ്ടു മസ്തകകുംഭങ്ങളേയും ജയിച്ചിട്ടു വിളങ്ങുന്നുവോ ആ വേദവിധികളുടെ ജ്ഞാനത്തോടുകൂടിയ മഹാദേവിയ്ക്ക് നമസ്കാരം.
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-83
പരാജേതും രുദ്രം ദ്വിഗുണശരഗർഭൗ ഗിരിസുതേ
നിഷംഗൗ ജംഘേ തേ വിഷമവിശിഖോ ബാഢമകൃത .
യദഗ്രേ ദൃശ്യന്തേ ദശശരഫലാഃ പാദയുഗളീ-
നഖാഗ്രച്ഛദ്മാനഃ സുരമകുടശാണൈകനിശിതാഃ .. 83..
അന്വയം :
(ഹേ) ഗിരിസുതേ! വിഷമവിശിഖ: രുദ്രം പരാജേതും തേ ജംഘേ ദ്വിഗുണശരഗർഭൗ നിഷംഗൗ അകൃത ബാഢം. യത് അഗ്രേ സുരമകുടശാണൈക-നിശിതാഃ പാദയുഗളീനഖാഗ്രച്ഛദ്മാനഃ ദശശരഫലാഃ ദൃശ്യന്തേ.
അർത്ഥം :
അല്ലയോ പാർവതീദേവി ! കാമദേവൻ, പരമശിവനെ തോൽപ്പിക്കുന്നതിനായി അവിടുത്തെ കണങ്കാലുകളെ ബാണങ്ങളുടെ എണ്ണം ഇരട്ടിയാക്കി നിറച്ചുവെച്ച രണ്ട് ആവനാഴികളാക്കി സൃഷ്ടിച്ചു എന്ന കാര്യം നിശ്ചയ-മാണ്. എന്തുകൊണ്ടെന്നാൽ, ആ കണങ്കാലുകളുടെ അറ്റത്ത് കാൽ നഖങ്ങളുടെ അഗ്രഭാഗമായി കാണപ്പെടുന്നത് അവിടുത്തെ നമസ്കരിക്കുന്ന ദേവന്മാരുടെ കിരീടങ്ങളാകുന്ന ചാണക്കല്ലുകളിൽ ഉരച്ചുമൂർച്ച വരുത്തിയ പത്തു ശരങ്ങളുടെ അർദ്ധചന്ദ്രാകൃതിയിലുള്ള അഗ്രഭാഗങ്ങൾതന്നെയാണ്.
—-------------------------------------------------------------------------------------------------
1. വിഷമവിശിഖ: ....കാമദേവൻ. വിഷമം എന്നാൽ ‘അഞ്ച്’ പോലെയുള്ള ഒറ്റ സംഖ്യ. വിശിഖം =ശരം . അപ്പോൾ വിഷമ വിശിഖൻ കാമദേവൻ.
സാ വിരഹേ തവ ദീനാ മാധവ, മനസിജവിശിഖഭയാദിവ ഭാവനയാ ത്വയി ലീനാ (ഗീതഗോവിന്ദം. സർഗ്ഗം-4; അഷ്ടപദി - എട്ട്)
[അല്ലയോ മാധവ! അവളെ(രാധയെ) ഉപേക്ഷിച്ചതിൽ അവൾ അത്യധികം ഖിന്നയും ആശ നശിച്ചവളുമാണ്; അവൾ സദാ നിന്നെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയും കാമദേവന്റെ നിശിതങ്ങളായ ശരങ്ങളിൽനിന്നും രക്ഷനേടാൻ ശ്രമിച്ചും നിന്റെ മായാവലയത്തിൽ അകപ്പെട്ടിരിക്കുകയാണ്.]
ഇതി വ്യവസിതോ ബുദ്ധ്യാ പ്രഗൃഹീതശരാസന: . സന്ദധേ വിശിഖം ഭൂമേ: ക്രുദ്ധസ്ത്രിപുരഹാ യഥാ..(ശ്രീമദ് ഭാഗവതം 4.17.13)
[കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ പൃഥുരാജൻ, കോപം പൂണ്ട് സർവലോകങ്ങളെയും ചുട്ടെരിച്ച പരമശിവനെപ്പോലെ തന്റെ അമ്പും വില്ലുമെടുത്ത് ഭൂമിയെ ലക്ഷ്യം വെച്ചു.]
2. ജംഘേ…. ജംഘ = കണങ്കാൽ.
“...ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും ചേരും കണങ്കാലടിത്താർവിലാസവും
ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും …………(ശങ്കരധ്യാനം)
വൃത്താനുപൂർവേ ച ന ചാതിദീർഘേ ജംഘേ ശുഭേ സൃഷ്ടവതസ്തദീയേ.
ശേഷാംഗനിർമാണവിധൗ വിധാതുർലാവണ്യ ഉത്പാദ്യ ഇവാസ യത്നഃ.. (കുമാരസംഭവം 1-35) [ഉരുണ്ടിരിക്കുന്നതും ഏറെ നീളമില്ലാത്തതും ശുഭകരങ്ങളുമായ അവളുടെ (പാർവതിയുടെ)കണങ്കാലുകളെ സൃഷ്ടിച്ചതിനുശേഷം ബ്രഹ്മദേവന് ബാക്കി അംഗങ്ങളുടെ സൃഷ്ടിയിൽ ഇത്രയും ലാവണ്യം ഉളവാക്കുവാൻ ഏറെ പണിപ്പെടേണ്ടിവന്നിരിക്കണം.]
3.ലളിതാസഹസ്രനാമം-041-ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജംഘികാ-
മിന്നാമിനുങ്ങിന്റേതുപോലെയുള്ള ചുവപ്പുനിറത്തിലുള്ള പട്ടിൽ പൊതിഞ്ഞ കാമദേവന്റെ ആവനാഴിയുടെ കാന്തി കലർന്ന കണങ്കാലുകളോടുകൂടിയവൾ.
ഇങ്ങനെയുള്ള രണ്ട് കണങ്കാലുകളാകുന്ന ആവനാഴികളിലാണ് കാമദേവൻ പത്തു ബാണങ്ങൾ നിറച്ചു വെച്ചുവെന്നും അവയുടെ അറ്റത്ത് കാൽനഖങ്ങളുടെ അഗ്രഭാഗമായി കാണപ്പെടുന്നത് ദേവിയെ നമസ്കരിക്കുന്ന ദേവന്മാരുടെ കിരീട-ങ്ങളാകുന്ന ചാണക്കല്ലുകളിൽ ഉരച്ചുമൂർച്ച വരുത്തിയ പത്തു ശരങ്ങളുടെ അർദ്ധചന്ദ്രാകൃതിയിലുള്ള അഗ്രഭാഗങ്ങളാണെന്നും ശങ്കരാചാര്യർ ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.
4. ലളിതാസഹസ്രനാമം -044- നഖ-ദീധിതി-സഞ്ഛന്ന-നമജ്ജന-തമോഗുണാ.
നമസ്കരിക്കുന്ന ജനങ്ങളുടെ തമോഗുണങ്ങളെ മറയ്‌ക്കുന്ന കിരണങ്ങൾ ഉതിരുന്ന നഖങ്ങളോടുകൂടിയവൾ. ദേവിയുടെ നഖങ്ങളിൽനിന്നും ഉയരുന്ന പ്രഭയാൽ ഭക്തജനങ്ങളുടെ സർവവിധ തമോഗുണങ്ങളും നിഷ്പ്രഭമാവുന്നു. സാധാരണ ജനങ്ങൾ മാത്രമല്ല, ദേവന്മാരും ദേവിയുടെ പാദങ്ങളിൽ കുമ്പിടുമ്പോൾ ഉയരുന്ന ‘കാൽനഖേന്ദു മരീചികൾ’ അവരുടെ രത്നകിരീടങ്ങളെ നിഷ്പ്രഭമാക്കുന്നു എന്നാണ് പണ്ഡിതമതം.
ശ്ലോകം 42-ൽ നിന്നാരംഭിച്ച ദേവിയുടെ ഈ അംഗ-പ്രത്യംഗവർണ്ണന ഈ ശ്ലോകത്തോടെ അവസാനിക്കുന്നു എന്ന് പറയാം. തുടർന്നുള്ള കുറച്ചു ശ്ലോകങ്ങളിലും ദേവിയുടെ അംഗവർണ്ണന കാണാമെങ്കിലും അവ മിക്കവാറും നേരത്തേ പരാമർശിച്ചിട്ടുള്ളവയെ സംബന്ധിക്കുന്ന, വിപുലീകരിച്ച വസ്തുതകളും സ്തുതികളുമൊക്കെയാണ്.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
പഞ്ചബാണനായ കാമദേവൻ പരമശിവനെ തോല്പിയ്ക്കാനായ് ഏതൊരു ദേവിയുടെ കണങ്കാലുകളെ ഇരട്ടിച്ച അഞ്ചു ബാണങ്ങൾ നിറച്ചുവെച്ച ആവനാഴികളായിട്ട് നിർമ്മിച്ചുവോ അതിന്‍റെ അഗ്രത്തിൽ ദേവന്മാരുടെ കിരീടങ്ങളാകുന്ന ചാണക്കല്ലുകളിൽ തന്നെ തേച്ച് മൂർച്ച-കൂട്ടിയവയായ് രണ്ടു പാദങ്ങളിലും നഖങ്ങൾ എന്ന വ്യാജേന വർത്തിയ്ക്കുന്ന പത്ത് ശരങ്ങളുടെ അർദ്ധചന്ദ്രാകൃതിയിലുള്ള അഗ്രങ്ങൾ കാണപ്പെടുന്നുവോ ആ ഗിരിസുതയായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-84
ശ്രുതീനാം മൂർധാനോ ദധതി തവ യൗ ശേഖരതയാ
മമാപ്യേതൗ മാതഃ ശിരസി ദയയാ ധേഹി ചരണൗ .
യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ
യയോർലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ .. 84..
അന്വയം :
(ഹേ)മാതഃ! തവ യൗ ചരണൗ-
1. ശ്രുതീനാം മൂർധാന: ശേഖരതയാ ദധതി,
2. യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ,
3. യയോഃ ലാക്ഷാലക്ഷ്മീ: അരുണഹരിചൂഡാമണിരുചിഃ (ഭവതി)
(തൗ) ഏതൗ (ചരണൗ) മമ ശിരസി അപി ദയയാ ധേഹി.
അർത്ഥം :
അല്ലയോ ജഗജ്ജനനി!
1. ഏതൊന്നിനെ വേദശിരസ്സുകളായ ഉപനിഷത്തുകൾ തങ്ങളുടെ ശിരോലങ്കാരമായി ധരിക്കുന്നുവോ,
2. ഏതൊന്നിന്റെ പാദപൂജയ്ക്കായുള്ള ജലം പരമശിവൻ തന്റെ ജടയിൽ കൊണ്ടുനടക്കുന്ന ഗംഗാനദി ആകുന്നുവോ,
3. ഏതൊന്നിന്റെ ചെമ്പഞ്ഞിച്ചാർ അണിഞ്ഞുള്ള കാന്തി മഹാവിഷ്ണുവിന്റെ കീരീടത്തിലെ അരുണാഭമായ രത്നങ്ങളുടേതാ-കുന്നുവോ,
ആ ശ്രേഷ്ഠപാദങ്ങളെ കരുണാപുരസ്സരം എന്റെ ശിരസ്സിലും വെച്ചനുഗ്രഹിക്കുമാറാകണേ!
—-------------------------------------------------------------------------------------------------
1. ശ്രുതീനാം മൂർധാന: - ഉപനിഷത്തുകൾ അദ്ധ്യാത്മതത്വങ്ങളുടെ സാരസംഗ്രഹങ്ങളാകയാൽ അവയെ വേദങ്ങളുടെ ശിരസ്സുകൾ എന്ന് പറയുന്നു. ആ ഉപനിഷത്തുകൾ ശിരോലങ്കാരമായി ദേവിയുടെ പാദങ്ങൾ ധരിക്കുന്നു. വസിഷ്ഠമഹർഷി തന്റെ പുത്രനായ ശക്തിയോട് പറയുന്നു:
നമോ ദേവ്യൈ മഹാലക്ഷ്മ്യൈ ശ്രിയൈ സിദ്ധ്യ്യൈ നമോ നമ:
ബ്രഹ്മവിഷ്ണുമഹേശാനവേദകൈ: പൂജിതാംഘ്രയേ.
[മഹാദേവിയ്ക്കു നമസ്കാരം; ബ്രഹ്മവിഷ്ണുമഹേശാനന്മാരാലും വേദകങ്ങളാലും പൂജിക്കപ്പെടുന്ന പാദപങ്കജങ്ങളോടുകൂടിയ, മഹാലക്ഷ്മീ-സ്വരൂപിണിയായ, സിദ്ധിരൂപിണിയായ മഹാദേവിയ്ക്കു നമസ്കാരം! (വേദകങ്ങൾ = വേദങ്ങളുടെ ശിരസ്സുകൾ)]
ഏവം സ്തുതാ ഭഗവതീ ശ്രുതിഭിഃ പ്രീതമാനസാ
പ്രാഹ താം പ്രതി താദൃഗ്ഭിർവചോഭിരമരേശ്വരീ. (വസിഷ്ഠസംഹിത)
[ശ്രുതികളാൽ ഇപ്രകാരം സ്തുതിക്കപ്പെട്ട ദേവാധീശരിയായ ദേവി സന്തുഷ്ടമാനസയായിട്ട് അപ്രകാരമുള്ള വാക്കുകൾ പറഞ്ഞു.]
“സ തസ്മിന്നേവാകാശേ സ്ത്രിയമാജഗാമ ബഹുശോഭനാം ഉമാം ഹൈമവതീം താം ഹോവാച, കിം ഏതദ് യക്ഷം ഇതി.
സാ ബ്രഹ്മേതി ഹോവാച, ബ്രാഹ്മണോ വാ ഏതദ് വിജയേ മഹീയധ്വമിതി, തതോ ഹൈവ വിദാംചകാര ബ്രഹ്മേതി.(കേനോപനിഷത്)
[ഇന്ദ്രൻ അവിടെത്തന്നെ ഹിമവത്പുത്രിയും അതിസുന്ദരിയും ഉമാസ്വരൂപിണിയുമായ ദേവതയെ കണ്ട് അടുത്തുചെന്നുചോദിച്ചു: ഈ യക്ഷം എന്തായിരുന്നു എന്ന്. ആ യക്ഷം ബ്രഹ്മമായിരുന്നു എന്നും, മാത്രമല്ല ആ ബ്രഹ്മത്തിന്റെതന്നെ വിജയത്തിലാണ് നിങ്ങൾക്ക് ഈ മഹിമയെല്ലാം ഉണ്ടായിട്ടുള്ളത് എന്നും ദേവി ഇന്ദ്രനോട് പറഞ്ഞു. അതുകൊണ്ടാണ് അത് ബ്രഹ്മമായിരുന്നു എന്ന് ദേവന്മാർ അറിഞ്ഞത്.
2. യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ…
ശിവന്റെ ജടയ്ക്കു കപർദ്ദം(=ഗംഗയുടെ അധിവാസകേന്ദ്രം) എന്ന് പറയും. പ്രണയകോപശാന്തിക്കായി ശിവൻ നമസ്കരിക്കുന്ന വേളയിൽ ജടയിൽ നിന്ന് ഗംഗാജലം ദേവിയുടെ പാദങ്ങളിൽ പതിക്കുന്നതിനാൽ അത് പാദപൂജയ്ക്കുള്ള ജലമാവുന്നു.
3. അരുണഹരിചൂഡാമണിരുചിഃ…
ദിവസവും പ്രഭാതത്തിലും സായംകാലത്തും ദേവിയെ നമസ്കരിക്കുന്ന മഹാവിഷ്ണുവിന്റെ കിരീടത്തിലുള്ള രത്‌നം, ദേവിയുടെ കാലിണകളിൽ പുരട്ടിയിരിക്കുന്ന ചെമ്പഞ്ഞിച്ചാറിനാൽ അരുണവർണം പ്രാപിക്കുന്നു.
4. ലളിതാസഹസ്രനാമം -042- ഗൂഢഗുൽഫാ- വസ്ത്രാഞ്ചലത്താൽ മറയ്ക്കപ്പെട്ട ഞെ(നെ)രിയാണി -കാലിന്റെ ഉപ്പൂറ്റിയോടുകൂടിയവൾ-
5. ലളിതാസഹസ്രനാമം-043- കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ-ആമയുടെ പുറംതോടുപോലെ മിനുസമേറിയ പാദങ്ങളുടെ പുറംവടിവോടുകൂടിയവൾ.
6. ലളിതാസഹസ്രനാമം -045- പദദ്വയപ്രഭാജാലപരാകൃതസരോരുഹാ- പദ്മപുഷ്പങ്ങളെ പരാജിതരാക്കുന്ന പദദ്വയത്തിന്റെ പ്രഭാപൂര-ത്തോടുകൂടിയവൾ.
7. ലളിതാസഹസ്രനാമം -046- ശിഞ്ജാനമണിമഞ്ജീരമണ്ഡിത-ശ്രീപദാമ്ബുജാ- മധുരശബ്ദം പൊഴിക്കുന്ന, രത്നഖചിതമായ കനകച്ചിലങ്കയണിഞ്ഞ, ഐശ്വര്യ-പൂർണ്ണമായ പാദകമലങ്ങളോടുകൂടിയവൾ.
8. ലളിതാസഹസ്രനാമം –289- ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ- വേദങ്ങളുടെ സീമന്തത്തിൽ സിന്ദൂരക്കുറിയായിത്തീർന്ന പാദപദ്മങ്ങളിലെ പൂമ്പൊടിയോടുകൂടിയവൾ. വേദങ്ങൾ അഥവാ വേദാംഗനകൾ തങ്ങളുടെ ജനയിത്രിയായ ദേവിയെ നമിക്കുമ്പോൾ അവരുടെ സീമന്തരേഖകളിൽ ദേവിയുടെ പാദപദ്മങ്ങളിലെ പൂമ്പൊടി പതിയുന്നു. അങ്ങനെ അവർ കൂടുതൽ പവിത്രീകൃതരാവുന്നു.
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ചരണയുഗളത്തെ വേദശിരസ്സുകളായ ഉപനിഷത്തുകൾ ശിരോലങ്കാരമായ് ധരിയ്ക്കുന്നുവോ യാതൊരു പാദങ്ങൾക്ക് പാദ്യ-ജലമായിട്ടുള്ളത് പരമശിവന്‍റെ ജടാഭാരത്തി-ലിരിയ്ക്കുന്ന ഗംഗാനദി-യാകുന്നുവോ യാതൊരു പാദങ്ങളുടെ ചെമ്പഞ്ഞി ചാർത്തിയ ശോഭ മഹാവിഷ്ണുവിന്‍റെ അരുണവർണ്ണമുള്ള മകുടരത്നങ്ങളുടെ ശോഭയായ് ഭവിക്കുന്നുവോ ആ ജഗന്മാതാവായ മഹാദേവിയ്ക്ക് നമസ്കാരം
10. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-85
നമോവാകം ബ്രൂമോ നയനരമണീയായ പദയോ-
സ്തവാസ്മൈ ദ്വന്ദ്വായ സ്ഫുടരുചിരസാലക്തകവതേ .
അസൂയത്യത്യന്തം യദഭിഹനനായ സ്പൃഹയതേ
പശൂനാമീശാനഃ പ്രമദവനകങ്കേളിതരവേ .. 85..
അന്വയം :
നയനരമണീയായ സ്ഫുടരുചിരസാലക്തകവതേ തവ അസ്മൈ പദയോ: ദ്വന്ദ്വായ നമോവാകം ബ്രൂമ:. പശൂനാം ഈശാനഃ യദഭിഹനനായ സ്പൃഹയതേ പ്രമദവനകങ്കേളി-തരവേ അത്യന്തം അസൂയതി.
അർത്ഥം :
അല്ലയോ മഹാദേവീ ! നയനാന്ദകരമായതും ചെമ്പഞ്ഞിച്ചാറിന്റെ കാന്തി ചിന്നുന്നതും എന്റെ ഹൃദയാന്തരത്തിൽ വിളങ്ങുന്നതുമായ അവിടുത്തെ പാദാരവിന്ദങ്ങൾക്ക് ഞങ്ങൾ (ഇവിടെ ആചാര്യൻ) നന്ദി പറഞ്ഞു-കൊള്ളട്ടെ. അവിടുത്തെ ഈ തൃപ്പാദങ്ങൾ കൊണ്ടുള്ള താഡനം ആഗ്രഹിക്കുന്ന ക്രീഡോദ്യാനത്തിലെ അശോകവൃക്ഷത്തെക്കുറിച്ച് പശുപതിയായ പരമശിവൻ അത്യന്തം അസൂയപ്പെടുന്നു.
—-------------------------------------------------------------------------------------------------
1. കങ്കേളിതരവേ… ‘കങ്കേളി’ എന്നാൽ അശോകവൃക്ഷം. ഇത് ശരത്തിൽ മാത്രമേ പുഷ്പിക്കുകയുള്ളുവത്രേ. മാത്രമല്ല, ശ്രേഷ്ഠവനിതകളുടെ കാൽച്ചവിട്ടേറ്റാൽ മാത്രമേ ഇത് പൂക്കുകയുള്ളു എന്ന് ഒരു വിശ്വാസമുണ്ട്. (ഇവർ ‘പദ്മിനി’കൾ എന്ന് വിളിക്കപ്പെടുന്നു) ചിലർ ഈ അവകാശം സുന്ദരികളായ സ്ത്രീകൾക്ക് മാത്രമായി ചാർത്തിക്കൊടുക്കുന്നുണ്ട്. എന്നാൽ വാസ്തവം എന്താണെന്ന് നോക്കാം; “അശോകശ്ചരണാഹതിവ്യക്തപുഷ്പ:” (ദോഹളകൗതുകം)
[ അശോകം പാദതാഡനത്താൽ പുഷ്പിക്കുന്നു.] ഇവിടെ സ്ത്രീകൾക്ക് മാത്രം എന്ന് പറഞ്ഞിട്ടില്ല. എന്തായാലും അശോകവൃക്ഷത്തിനു ലഭിച്ച ഈ സുവർണ്ണഭാഗ്യത്തിൽ പരമശിവൻ അസൂയാലുവാണ് എന്ന് അതിശയോക്തി-യിലൂടെ ആചാര്യർ ഈ ശ്ലോകത്തിൽ നിരൂപിക്കുന്നു.
കാളിദാസൻ ഈ വൃക്ഷത്തെക്കുറിച്ച് ഒരു തവണ മാത്രമേ പരാമർശിച്ചിട്ടുള്ളു. അത് ഋതുസംഹാരത്തിലാണ്:
“ശ്യാമാ ലതാ: കുസുമഭരനതപ്രവാളാ: സ്ത്രീണാം ഹരന്തി ഭൂഷണ ബാഹുകാന്തിം
ദന്താവഭാസവിശദസ്മിതചന്ദ്രകാന്തിം കങ്കേളിപുഷ്പരുചിരാ നവമാലതീ ച .”
2. പ്രമദവന…
പുമാനാക്രീഡ ഉദ്യാനം രാജ്ഞഃ സാധാരണം വനം . സ്യാദേതദേവ പ്രമദവനമന്തഃപുരോചിതം .. (അമരകോശം 2.4.3)
[ആക്രീഡ: ഉദ്യാനം ഇവ രണ്ടും രാജാവിന്റെ സാധാരണ വനം; പ്രമദവനം രാജസ്ത്രീകൾക്കു മാത്രമായ പൂങ്കാവിന്റെ പേര്.]
3. നമോവാകം…
ന॒മോ॒വാ॒കേ പ്രസ്ഥി॑തേ അധ്വ॒രേ ന॑രാ വി॒വക്ഷ॑ണസ്യ പീ॒തയേ॑ . ആ യാ॑തമശ്വി॒നാ ഗ॑തമവ॒സ്യുർവാ॑മ॒ഹം ഹു॑വേ ധ॒ത്തം രത്നാ॑നി ദാ॒ശുഷേ’ (ഋഗ്വേദം 8.35.23)
[നിങ്ങളുടെ അപദാനങ്ങൾ വാഴ്ത്താനായി യാഗം ആരംഭിക്കുമ്പോൾ ഞാൻ അർപ്പിക്കുന്ന സോമരസം പാനം ചെയ്യാനായി യാഗത്തിന്റെ അധിപരേ, വരൂ; അശ്വിനിമാരേ വരൂ; രക്ഷയ്ക്കായി ഞാൻ നിങ്ങളെ സ്തുതിക്കുന്നു. ഈ അർഘ്യം അർപ്പിക്കുന്നവർക്കു സമ്പത്ത് പ്രദാനം ചെയ്യൂ.]
“നമസ്കാരായ പ്രോച്യതേ സ നമോവാകഃ തസ്മിന്നധ്വരേ” (ഭാഗവതം)
ഇദം കവിഭ്യഃ പൂർവേഭ്യോ നമോവാകം പ്രശാസ്മഹേ .
വിന്ദേമ ദേവതാം വാചമമൃതാമാത്മനഃ കലാം .1..(ഉത്തരരാമചരിതം)
[അമൃതാതാത്മകമായ കലാദേവതകൾക്കും എനിയ്ക്കു മുൻപുണ്ടായ ശ്രേഷ്ഠകവികൾക്കും നമസ്കാരം പറയുന്നു.]
കാത്യായനി മഹാമായേ ഭവാനി ഭുവനേശ്വരി
സംസാരസാഗരേ മഗ്നം മാമുദ്ധര കൃപാമയേ.
ബ്രഹ്മവിഷ്ണുശിവാരാധ്യേ പ്രസീദ ജഗദംബികേ
മനോഭിലഷിതം ദേവി വരം ദേഹി നമോऽസ്തുതേ.
[കാത്യായനി മഹാമായേ ഭവാനി ഭുവനേശ്വരി, സംസാര സാഗരത്തിൽ നിമഗ്നനാ(യാ)യിരിക്കുന്നു എന്നെ, അല്ലയോ കൃപാമയി, കര കയറ്റേണമേ! ബ്രഹ്മ്മാവ്, വിഷ്ണു, ശിവൻ എന്നിവർക്കും ആരാധ്യയായ ജഗദംബികേ, പ്രസാദിക്കേണമേ. അല്ലയോ ദേവി! മനസ്സിൽ ആഗ്രഹിക്കുന്ന വരം അരുളിയാലും. അവിടുത്തേക്ക് നമസ്കാരം!]
4. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’-യിൽ നിന്ന്: ഏതൊരു ദേവിയുടെ തെളിഞ്ഞ കാന്തിയോടുകൂടിയ ചെമ്പഞ്ഞിച്ചാറ് ചാർത്തിയ കാലടിയിണകൾ നേത്രാനന്ദകരമാണോ പശുക്കളുടെ പതിയായ പരമശിവൻ യാതൊരു പാദാരവിന്ദങ്ങൾകൊണ്ടുള്ള താഡനത്തിനായ് ആഗ്രഹിച്ച് പൂന്തോട്ടത്തിലുള്ള അശോകവൃക്ഷത്തെക്കുറിച്ച് അത്യന്തം അസൂയപ്പെടുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-86
മൃഷാ കൃത്വാ ഗോത്രസ്ഖലനമഥ വൈലക്ഷ്യനമിതം
ലലാടേ ഭർതാരം ചരണകമലേ താഡയതി തേ .
ചിരാദന്തഃശല്യം ദഹനകൃതമുന്മൂലിതവതാ
തുലാകോടിക്വാണൈഃ കിലികിലിതമീശാനരിപുണാ .. 86..
അന്വയം :
മൃഷാ ഗോത്രസ്ഖലനം കൃത്വാ അഥ വൈലക്ഷ്യനമിതം ഭർതാരം തേ
ചരണകമലേ ലലാടേ താഡയതി (സതി), ചിരാത് ദഹനകൃതം അന്തഃശല്യം ഉന്മൂലിതവതാ ഈശാനരിപുണാ തുലാകോടിക്വാണൈഃ കിലികിലിതം.
അർത്ഥം :
പെട്ടെന്നുണ്ടായ ഒരു ഓർമ്മപ്പിശകിനാൽ അവിടുത്തെ പേരിനു പകരം മറ്റൊരു പേര് വിളിച്ചപ്പോൾ ഉണ്ടായ ജാള്യതയിൽ ഇതികർത്തവ്യതാമൂഢനായി തലകുനിച്ച് നിന്ന ഭർത്താവിന്റെ നെറ്റിയിൽ അവിടുത്തെ പാദാരവിന്ദം കൊണ്ട് ചവിട്ടിയപ്പോൾ കിലുങ്ങിയ കാൽചിലമ്പിന്റെ കിലികിലി ശബ്ദം കൊണ്ട്, കാമദേവൻ തന്റെ ഏറെക്കാലം മനസ്സിനികത്തു നീറിക്കൊണ്ടിരുന്നതും പണ്ട് പരമശിവന്റെ കോപാഗ്നിയിൽ നീറിയമർന്നതുമൂലം ഉണ്ടായതുമായ മനശ്ശല്യം തീർക്കുന്ന രീതിയിൽ വിജയാരവം മുഴക്കുന്നു.
—-------------------------------------------------------------------------------------------------
എന്തൊക്കെ നാടകീയ രംഗങ്ങളാണ് ഈ ഒരൊറ്റ ശ്ലോകത്തിലൂടെ ആചാര്യർ നമ്മെ ഓർമ്മിപ്പിക്കുന്നത്!
1. പതിവ്രതയായ സ്ത്രീരത്നമാണ് പാർവതീദേവി. അതുകൊണ്ടു തന്നെ തന്റെ ഭർത്താവും നിത്യകാമുകനുമായ പരമശിവൻ മറ്റൊരു സ്ത്രീയുടെ പേർ ഉച്ചരിക്കുന്നതുപോലും ദേവിക്ക് സഹിക്കാനാവുന്നില്ല. അവരുടെ ഉറക്കം നഷ്ടപ്പെടുത്തി ക്കൊണ്ട് ഗംഗാദേവി ശിവന്റെ തലയിൽ സ്ഥിരതാമസം തുടങ്ങിയത് അവർക്കുണ്ടാക്കിയത് ചില്ലറ മനഃക്ലേശമല്ല. ശ്ലോകം 51-ൽ ആചാര്യൻതന്നെ ഇത് സൂചിപ്പിക്കുന്നുണ്ടല്ലോ.(സരോഷാ ഗംഗായാം= ഗംഗാദേവിയിൽ രോഷഭാവത്തോടെയും).
2. അതേസമയം ശിവനോ? ഭാര്യയിൽ അങ്ങേയറ്റം പ്രീതിയും അതിലേറെ ഭയഭക്തിബഹുമാനവും ഉണ്ട്. ഇത്തവണ ഒരു നാക്കുപിഴ സംഭവിച്ചതിനു ദേവിയുടെ പ്രതികരണം അല്പം കടന്നുപോയില്ലേ എന്ന് സംശയിക്കുന്നവർ ഉണ്ടാവാം. എന്നാൽ നെറ്റിയിൽ ഏറ്റ താഡനം ദേവീചരണങ്ങളാലുള്ള അനുഗ്രഹമായിട്ടാണ് ശിവൻ അതിനെ കാണുന്നത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രണയകലഹത്തിൽ ഇതൊക്കെ ക്ഷന്തവ്യവുമാണ്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ, ശിവൻ ഇത്തരം ഒരു പ്രവൃത്തി മനഃപൂർവം ചെയ്തതാണെന്ന് ഒരു പക്ഷമുണ്ട്- ദേവിയുടെ പാദസ്പർശം ഏൽക്കാൻ വേണ്ടി.
3. കാമദേവന് ശിവനോട് അടങ്ങാത്ത പകയുണ്ട് എന്ന കാര്യം സുവിദിതമാണല്ലോ. ശിവന് കിട്ടുന്ന ചെറിയ ശിക്ഷ പോലും അദ്ദേഹത്തിന് ആഘോഷമാണ്. ശിവനും ദേവിയും തമ്മിലുള്ള പവിത്രവും ശ്രേഷ്ഠവുമായ ദാമ്പത്യബന്ധത്തെക്കുറിച്ചു കാമദേവന് മനസ്സിലാക്കിക്കാൻ കഴിയുന്നില്ല. മഹാകവി കാളിദാസൻ രഘുവംശത്തിൽ പറഞ്ഞതുപോലെ ജഗത്തിന്റെ പിതാക്കളായ ഗൗരീശങ്കരന്മാർ എവിടെ? പൂവമ്പുമായി നടക്കുന്ന കാമനെവിടെ? ദേവി ശിവന്റെ നെറ്റിയിൽ ചവിട്ടി എന്നറിഞ്ഞപ്പോൾ ആഹ്ലാദാരവം മുഴക്കുന്ന കാമദേവന് ഇതെല്ലാം അവരുടെ ലീലാവിലാസങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.
“ആരറിവൂ നിന്‍മായാലീലകള്‍ അഖിലജഗന്മയനേ ശിവനേ
അറിവുകളേതും നിന്‍ പൊരുളറിയാന്‍ തുണയരുളുന്നില്ലാ ദേവാ..
കാണ്മതും കേള്‍പ്പതും എല്ലാം അതിശയ കഥകള്‍ താനല്ലോ
നിന്‍ കനിവാര്‍ന്നാലല്ലേ ഇതിനുടെ നേരറിവാനാവൂ ശിവനേ…”
(അഭയദേവ് രചിച്ച പഴയ ഒരു സിനിമാ ഭക്തിഗാനത്തിൽനിന്ന്)
4. ഇതു പോലെ മഹാവിഷ്ണുവിനെ ഭൃഗുമഹർഷി കാൽകൊണ്ട് ചവിട്ടിയതും ശ്രീരാമൻ അഹല്യക്ക് പാദസ്പർശനത്താൽ മോക്ഷം നല്കിയതു-മൊക്കെ സുവിദിതമാണല്ലോ. ഒരു വ്യത്യാസം- ആ രണ്ട് സംഭവങ്ങളും പുരാണേതിഹാസങ്ങളുടെ ഭാഗമാണ്- ഈ ശ്ലോകത്തിൽ പറയുന്നതോ വെറും കാവ്യഭാവന മാത്രം.
5. ഗോത്രസ്ഖലനം…
ഒന്നിലധികം ഭാര്യമാരുള്ള ഭർത്താവ് ഒരു ഭാര്യയെ മറ്റൊരു ഭാര്യയുടെ പേർ ചൊല്ലി വിളിക്കുന്നതിനെ ഗോത്രസ്ഖലനം എന്ന് പറയുന്നു. കാമദേവന് രണ്ട് ഭാര്യമാർ- രതി, പ്രീതി. കാമദഹനത്തിൽ വിലപിക്കുന്ന രതി പഴയ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. തന്റെ പേരിനു പകരം പ്രീതി എന്ന് തെറ്റിവിളിച്ചതാണ് രതിയുടെ ‘അപ്രീതി’ക്കു കാരണമായത്. ആ സന്ദർഭത്തിൽ ഏൽപ്പിച്ച പ്രഹരം ഓർത്തിട്ടാണോ തന്നെ വിട്ടുപോയത് എന്ന് അവൾ ന്യായമായും സംശയിക്കുന്നു.
സ്മരസി സ്മര ! മേഖലാഗുണൈരുത ഗോത്രസ്ഖലിതേഷു ബന്ധനം .
ച്യുതകേശരദൂഷിതേക്ഷണാന്യവതംസോത്പലതാഡനാനി വാ.
(കുമാരസംഭവം. 4.8 )
[രതീദേവി കാമദേവനോട് ചോദിക്കുന്നു: ഹേ സ്മരദേവ! പേർ മാറി വിളിച്ച സന്ദർഭങ്ങളിൽ അരഞ്ഞാൺ കൊണ്ട് കെട്ടിയിട്ടതിനേയോ ഇതൾ കൊഴിഞ്ഞു കണ്ണിൽ കരട് വീഴും വിധം കാതിൽ അണിഞ്ഞ ആമ്പൽപ്പൂ കൊണ്ട് അടിച്ചതിനേയോ അങ്ങ് ഓർക്കുകയാണോ?]
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
അറിയാതെ പെട്ടെന്ന് പേരുതെറ്റി വിളിച്ചിട്ട് പിന്നീട് ലജ്ജിച്ച് തല താഴ്ത്തിയ ഭർത്താവിനെ ഏതൊരു ദേവിയുടെ പാദാരവിന്ദം നെറ്റിത്തടത്തിൽ താഡനം ചെയ്യും സമയത്തിങ്കൽ വളരെക്കാലമായിട്ട് പരമശിവനേത്രാഗ്നിയാൽ ദഹിപ്പിയ്ക്കപ്പെട്ടതിനാൽ ഉണ്ടായ ഉൾപ്പക വീട്ടുവാനുള്ള ആഗ്രഹത്തെ വേരോടെ നശിപ്പിയ്ക്കാൻ കഴിഞ്ഞ കാമദേവനാൽ കാൽചിലമ്പിന്‍റെ കിലുക്കങ്ങളാൽ ജയസൂചകമായ കിലികിലശബ്ദം പുറപ്പെടുവിയ്ക്കപ്പെട്ടോ ആ മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
\
ശ്ലോകം-87
ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ
നിശായാം നിദ്രാണം നിശി ചരമഭാഗേ ച വിശദൗ .
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൗ സമയിനാം
സരോജം ത്വത്പാദൗ ജനനി ജയതശ്ചിത്രമിഹ കിം .. 87..
അന്വയം :
(ഹേ) ജനനി! ഹിമഗിരിനിവാസൈകചതുരൗ നിശി ചരമഭാഗേ ച വിശദൗ സമയിനാം ശ്രിയം അതിസൃജന്തൗ ത്വത് പാദൗ ഹിമാനീഹന്തവ്യം നിശായാം നിദ്രാണം വരം ലക്ഷ്മീപാത്രം സരോജം ജയത: ഇഹ ചിത്രം കിം.
അർത്ഥം :
അല്ലയോ ജഗജ്ജനനി! മഞ്ഞുമാമലയിൽ സദാ വസിക്കുവാൻ പ്രാപ്തമായതും, രാതിയിലും അതിന്റെ വിപരീതമായ പകലിലും ഒരുപോലെ വിടർന്നു പ്രസന്ന-മായിരിക്കുന്നതും, ഭക്തജനങ്ങൾക്ക് സർവൈശ്വര്യങ്ങളും അളവറ്റ തോതിൽ പ്രദാനം ചെയ്യുന്നതുമായ അവിടുത്തെ തൃപ്പാദങ്ങൾ മഞ്ഞിൽ വാടുന്നതും, രാത്രികാലങ്ങളിൽ കൂമ്പിപ്പോകുന്നതും ലക്ഷ്മീദേവിയുടെ ഇഷ്ടവാസസ്ഥല-വുമായ താമരപ്പൂവിനെ വെല്ലുന്നു എന്നതിൽ അതിശയിക്കാൻ എന്താണുള്ളത്?
1. ത്വത് പാദൗ ജയത: …..
ഈ ശ്ലോകത്തിൽ ലോകമാതാവായ ദേവിയുടെ തിരുചരണങ്ങ-ളാകുന്ന താമരപ്പൂക്കളുടെ അതിശയിപ്പിക്കുന്ന ശ്രേഷ്ഠത സാധാരണ താമരപ്പൂവുമായുള്ള താരതമ്യത്തിലൂടെ വെളിവാക്കുകയാണ്.
2. ദേവിയുടെ പാദങ്ങൾ :
(a)- ഹിമവാന്റെ പുത്രിയായ ദേവിയ്ക്ക് മഞ്ഞു പുതച്ച മാമലയിൽ സഞ്ചരിക്കാൻ ഒരു പ്രയാസവും ഉണ്ടാവാൻ ഇടയില്ല. മാത്രവുമല്ല, ശിവനുവേണ്ടി കൊടുംതണുപ്പ് വകവെക്കാതെ തപസ്സനുഷ്ഠിച്ച് പരിചയവും നേടിയിട്ടുണ്ടെന്നു കാളിദാസൻ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്:
നിനായ സാത്യന്തഹിമോത്കിരാനിലാഃ
സഹസ്യരാത്രീരുദവാസതത്പരാ .
പരസ്പരാക്രന്ദിനി ചക്രവാകയോഃ
പുരോ വിയുക്തേ മിഥുനേ കൃപാവതീ ..(കുമാരസംഭവം-5 -25 )
[അവൾ അതികഠിനമായി മഞ്ഞുപെയ്യുന്ന ശിശിരകാല രാത്രികളെ കഴുത്തുവരെ എത്തുന്ന വെള്ളത്തിൽ ഇറങ്ങിനിന്നുകൊണ്ടും, പിരിഞ്ഞിരുന്ന് തന്റെ മുമ്പിൽ അന്യോന്യം നോക്കി കരയുന്ന ചക്രവാകമിഥുനത്തിൽ അലിവ് ഉൾക്കൊണ്ടും കഴിച്ചുകൂട്ടി.]
സാധാരണ താമര-1 - അത് മഞ്ഞിൽ ശരീരം വാടി നിൽക്കുകയേ ഉള്ളു.
ദേവിയുടെ പാദങ്ങൾ-(b). രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിടർന്നു പ്രസന്നവതിയായിരിക്കും.
സാധാരണ താമര-2 -രാത്രികാലങ്ങളിൽ കൂമ്പിപ്പോകും.
ദേവിയുടെ പാദങ്ങൾ-(c) _ സർവ ഭക്തജനങ്ങൾക്കും സർവൈശ്വര്യങ്ങളും എല്ലായ്പ്പോഴും പ്രദാനം ചെയ്യുന്നു.
സാധാരണ താമര-3- ലക്ഷ്മീദേവിയെ രാത്രിയിൽ ഉള്ളിലടക്കി മറ്റുള്ളവർക്ക് അപ്രാപ്യമാക്കുന്നു. മാത്രമല്ല. ലക്ഷ്മിയുടെ ചാരുതയും അരുണിമയും അതിന്റെ നല്ല സമയത്തുമാത്രമേ കാണുന്നുള്ളൂ. താമര വാടിയാൽ അതിന്റെ ശോഭ നഷ്ടപ്പെടുമല്ലോ.
മറ്റു ദേവതകൾ കൈകൾകൊണ്ട് വരദാനവും അഭയദാനവും ചെയ്യുമ്പോൾ ദേവിയുടെ തൃപ്പാദങ്ങൾതന്നെ അതിനു സമർത്ഥമാണ് എന്ന് ആചാര്യൻ ശ്ലോകം 4-ൽ പറഞ്ഞത് ഓർക്കുമല്ലോ.
3. സമയാചാരപ്രകാരം പൂജ സഹസ്രദളപദ്മത്തിൽ മാത്രമേ ഉള്ളു. പുറത്ത് പീഠം തുടങ്ങിയവയിൽ പൂജയില്ല. ഇവരുടെ യോഗീശ്വരന്മാർ വിജന-പ്രദേശത്തോ ഗുഹകൾക്കുള്ളിലോ പദ്മാസനത്തിലിരുന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു ധ്യാനനിഷ്ഠരാവുന്നു.
4. ലളിതാസഹസ്രനാമം -098- സമയാചാരതത്പരാ- സമയാചാരം എന്ന സാധനാസമ്പ്രദായത്തിൽ തത്പരയായവൾ.
5. ലളിതാസഹസ്രനാമം -097- സമയാന്തസ്ഥാ- സമയാന്തർഭാഗത്ത് സ്ഥിതി ചെയ്യുന്നവൾ. സമയം= ഹൃത് ചക്രത്തിൽ സങ്കൽപ്പിക്കുന്ന മാനസപൂജ.
6. സമയിനാം…
’സമയിനാം’ എന്ന പദത്തിന് ഈ ശ്ലോകത്തിൽ പൊതുവെ ‘ഭക്തന്മാർക്ക്’ എന്ന് അർത്ഥം പറയാമെങ്കിലും വാസ്തവത്തിൽ അത് ‘സമയമതത്തിൽ വിശ്വസിക്കുന്നവർക്ക്’ എന്നാണ് അർത്ഥമാക്കുന്നത്. ശക്ത്യാരാധനയിൽ സമയം, കൗളം എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്. അവ തമ്മിലുള്ള പ്രധാനവ്യത്യാസങ്ങൾ ഇങ്ങനെ:
7. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഹിമവത്പർവതത്തിൽ നിത്യവാസസമർത്ഥങ്ങളും രാത്രിയിലും സായംകാലത്തിലും പ്രസന്നങ്ങളായവയും, സമയമതാവലംബികൾക്ക് (ആന്തരപൂജയെ ചെയ്യുന്ന മഹായോഗികൾക്ക്) ലക്ഷ്മിയെ കൊടുക്കുന്നവയുമായ ഏതൊരു ദേവിയുടെ പാദയുഗളം മഞ്ഞുകൊണ്ട് നശിക്കാത്തതും രാത്രിയിൽ കൂമ്പിപ്പോകുന്നതും ലക്ഷ്മീദേവിയ്ക്ക ഇഷ്ടവാസസ്ഥാനവും ആയ താമരപ്പൂവിനെ ജയിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
8. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
9.
ചിത്രങ്ങൾ: 1. ദേവിയുടെ തൃപ്പാദങ്ങൾ, 2. താമര (പകൽ സമയം), 3. താമര (രാത്രി സമയം), 4. ഹിമാലയം.
ശ്ലോകം-88
പദം തേ കീർതീനാം പ്രപദമപദം ദേവി വിപദാം
കഥം നീതം സദ്ഭിഃ കഠിനകമഠീകർപരതുലാം .
കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ
യദാദായ ന്യസ്തം ദൃഷദി ദയമാനേന മനസാ .. 88..
അന്വയം :
(ഹേ) ദേവി! 1) കീർതീനാം പദം വിപദാം അപദാം തേ പ്രപദം സദ്ഭിഃ കഠിനകമഠീകർപരതുലാം കഥം നീതം? 2) പുരഭിദാ ഉപയമനകാലേ യത് ദയമാനേന മനസാ ബാഹുഭ്യാം ആദായ ദൃഷദി കഥം വാ ന്യസ്തം?
അർത്ഥം :
അല്ലയോ ശ്രീമഹാദേവി!
1. സർവസൽക്കീർത്തികളുടേയും ഇരിപ്പിടമായതും എന്നാൽ സർവവിപത്തുകളും ഒഴിഞ്ഞതുമായ അവിടുത്തെ പാദങ്ങളുടെ പുറംവടിവിനെ എങ്ങനെയാണ് സത്കവികൾ കഠിനമായ ആമയുടെ പുറംതോടിനോട് സാമ്യപ്പെടുത്തുന്നത്?
2. വിവാഹവേളയിൽ ത്രിപുരാന്തകനായ, എന്നാൽ ആർദ്രഹൃദയനായ പരമശിവൻ എങ്ങിനെയാണ് ഇതേ പാദങ്ങളെ കൈകൾകൊണ്ട് എടുത്ത് അരകല്ലിൽ വെച്ചത്?
—-------------------------------------------------------------------------------------------------
1) ദേവിയുടെ ഇത്ര മൃദുവായ ശരീരഭാഗത്തെ കഠിനമായ ആമത്തോടിനോട് താരതമ്യം ചെയ്യാൻ, സ്വതവേ ശാന്തശീലരും സഹൃദയരുമായ സൽകവികൾക്ക് എങ്ങിനെ കഴിയുന്നു എന്ന് ആചാര്യർ അദ്‌ഭുതപ്പെടുകയും പരിഭവപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, യശസ്സിന്റേയും സുരക്ഷയുടെയും ഇരിപ്പിടം കൂടിയാണീ പാദങ്ങൾ എന്ന് ആചാര്യർ പല ശ്ലോകങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ലളിതാസഹസ്രനാമം -043- ൽ ഈ വർണ്ണന കാണാം.
ലളിതാസഹസ്രനാമം -043- കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ-
ആമയുടെ പുറംതോടുപോലെ മിനുസമേറിയ പാദങ്ങളുടെ പുറംവടിവോടു-കൂടിയവൾ.
2) ദൃഷദി…. ദൃഷത് എന്നാൽ അര(ഉര)കല്ല്.- മഞ്ഞൾ തുടങ്ങിയ വ്യഞ്ജനസാമഗ്രികൾ പൊടിക്കാൻ ഉപയോഗിക്കുന്നു. (വിവാഹത്തിൽ ‘സപ്ത-പദി’യുടെ സമയത്ത് ആ കല്ല് ‘അശ്മസ്ഥാപനാനുഷ്ഠാന’ത്തിനു പ്രയോഗിക്കുന്നു. വരൻ വധുവിന്റെ പാദങ്ങളെ അരകല്ലിൽ എടുത്തുവയ്ക്കുന്ന ഒരു ചടങ്ങുണ്ട്.) എന്നാൽ, ഇത്ര മൃദുവായ പാദങ്ങളെ ഇത്ര പരുക്കനായ കല്ലിൽ എങ്ങിനെ വെയ്ക്കാൻ, സ്വതവേ ദയാലുവായ ശിവന് എങ്ങനെ കഴിഞ്ഞുവെന്നാണ് കവി ചോദിക്കുന്നത്.
“തത്ര വ്യക്തം ദൃഷദി ചരണന്യാസമർദ്ധേന്ദുമൗലേഃ ശശ്വത്സിദ്ധൈരുപ-ചിതബലിം ഭക്തിനമ്രഃ പരീയാഃ ……(മേഘദൂത് 51)
[ അവിടെ ഒരു പാറമേൽ തെളിഞ്ഞു കിടക്കുന്നതും ഇപ്പോഴും സിദ്ധന്മാർ പൂജിക്കുന്നതുമായ ശിവന്റെ തൃക്കാലടിപ്പാടുകളെ താങ്കൾ കുനിഞ്ഞു നമസ്കരിക്കണം….]
3. ചിത്രം 1: അര(ഉര)കല്ല്. ചിത്രം 2. ഒരു തമിഴ് ബ്രാഹ്മണ വിവാഹത്തിൽ ‘അശ്മാരോഹണം’( ‘അമ്മി മിടിത്തൽ’) എന്ന ചടങ്ങിൽ വധുവിന്റെ കാൽ അമ്മിക്കല്ലിൽ വെയ്ക്കുന്നു. വിവാഹാനന്തരജീവിതത്തിൽ ദാമ്പത്യം പാറക്കല്ല് പോലെ ഉറച്ചതാകണമെന്നും ഏതു പ്രതികൂലസാഹചര്യത്തെയും കഠിന-ങ്ങളായ അനുഭവങ്ങളെയും നേരിടാൻ തയ്യാറാവണമെന്നും ദമ്പതികളെ ഓർമ്മിപ്പിക്കാനും കൂടിയാണ് ഈ ചടങ്ങ്. അതിനു ശേഷം കാൽ വിരലുകളിൽ ‘മെട്ടി’(വെള്ളിമോതിരം) അണിഞ്ഞിരിക്കുന്നതും കാണാം.
4. ദേവി! കീർതീനാം പദം…..
മൃത്യു: സർവഹരശ്ചാഹമുദ്ഭവശ്ച ഭവിഷ്യതാം |
കീർത്തി: ശ്രീർവാക്ച നാരീണാം സ്മൃതിർമേധാ ധൃതി: ക്ഷമാ ||
(ഭഗവദ്ഗീത: അധ്യായം 10, ശ്ലോകം 34)
[ഞാൻ സർവ്വസംഹാരകനായ മൃത്യുവും, ഇനി ഉണ്ടാവാനിരിക്കുന്ന-വയുടെ ഉത്ഭവവും, സ്ത്രീകളുടെ ഗുണങ്ങളായ കീർത്തി, ഐശ്വര്യം, നല്ല സംസാരം, ഓർമശക്തി, ബുദ്ധിശക്തി, ധൈര്യം, ക്ഷമ എന്നിവയും ആണ്.]
5. പ്രസിദ്ധ വ്യാഖ്യാതാവായ കൈവല്യാശ്രമൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു:
“ഈ ശ്ലോകം ശങ്കരാചാര്യരുടെ സമ്പ്രദായം അനുസരിച്ചുള്ളതല്ല; എന്തെന്നാൽ ഇത് മലയാളത്തിലോ മറ്റേതെങ്കിലും ദക്ഷിണേന്ത്യൻ ഭാഷകളിലോ ഉള്ള താളിയോലഗ്രന്ഥങ്ങളിൽ കണ്ടിട്ടില്ല.”
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ യശസ്സുകൾക്കിരിപ്പിടമായതും ആപത്തുക്കൾക്ക് സ്ഥാനമല്ലാതെയിരിക്കുന്നതും സത്കവികളാൽ കടുപ്പമുള്ള ആമയോടിനോട് സാദൃശ്യം കല്പിയ്ക്കപ്പെട്ടതുമായ പാദാഗ്രം പരമശിവനാൽ ദയയോടുകൂടിയ മനസ്സോടുകൂടി കൈകളാൽ എടുത്ത് കല്ലിന്മേൽ വയ്ക്കപ്പെട്ടുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-89
നഖൈർനാകസ്ത്രീണാം കരകമലസങ്കോചശശിഭി-
സ്തരൂണാം ദിവ്യാനാം ഹസത ഇവ തേ ചണ്ഡി ചരണൗ .
ഫലാനി സ്വഃസ്ഥേഭ്യഃ കിസലയകരാഗ്രേണ ദദതാം
ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശമഹ്നായ ദദതൗ .. 89..
അന്വയം :
(ഹേ) ചണ്ഡി! ദരിദ്രേഭ്യ: ഭദ്രാം ശ്രിയം അനിശം അഹ്നായ ദദതൗ തേ ചണ്ഡി ചരണൗ നാകസ്ത്രീണാം കരകമലസങ്കോചശശിഭി: നഖൈ: കിസലയകരാഗ്രേണ സ്വഃസ്ഥേഭ്യഃ ഫലാനി ദദതാം ദിവ്യാനാം തരൂണാം ഹസത ഇവ.
അർത്ഥം :
അല്ലയോ ചണ്ഡികാ ദേവീ! ദരിദ്രർക്കും അശരണർക്കും എല്ലായ്പ്പോഴും സർവവിധ ശ്രേയസ്സുകളും ഒട്ടും കാലതാമസമില്ലാതെത്തന്നെ പ്രദാനം ചെയ്യുന്ന അവിടുത്തെ പാദപങ്കജങ്ങൾ, കാൽനഖങ്ങളാകുന്ന ചന്ദ്രികയാൽ ദേവാംഗന-കളുടെ കൈകളാകുന്ന താമരപ്പൂക്കളെ കൂമ്പിക്കുന്നതിലൂടെ ഇളംതളിരുകളാ-കുന്ന കൈത്തലപ്പുകൾ കൊണ്ട് സ്വർഗ്ഗവാസികൾക്കു മാത്രം ആഗ്രഹിച്ചത് നൽകുന്ന കല്പവൃക്ഷങ്ങളെ പരിഹസിക്കുകയാണോ എന്ന് തോന്നും.
—-------------------------------------------------------------------------------------------------
1.ദേവസ്ത്രീകളുടെ താമരപ്പൂക്കളാകുന്ന കൈകൾകൊണ്ട് വണങ്ങുമ്പോൾ ദേവിയുടെ നഖകാന്തിയാകുന്ന നിലാവിൽ അവ വാടിപ്പോകുന്നുവത്രേ.
2. ദേവിയും കല്പവൃക്ഷങ്ങളും- ഒരു താരതമ്യം
3. (ഹേ) ചണ്ഡി !
4. ദേവീമാഹാത്മ്യം ദശമോദ്ധ്യായ: ശുംഭവധ: ധ്യാനം
ഓം ഉത്തപ്തഹേമരുചിരാം രവിചന്ദ്രവഹ്നി-
നേത്രാം ധനുശ്ശരയുതാങ്കുശപാശശൂലം .
രമ്യൈർഭുജൈശ്ച ദധതീം ശിവശക്തിരൂപാം
കാമേശ്വരീം ഹൃദി ഭജാമി ധൃതേന്ദുലേഖാം ..
[ഊതിക്കാച്ചിയ പൊന്നു പോലെ തിളങ്ങുന്ന, സൂര്യൻ, ചന്ദ്രൻ, അഗ്നി ഇവയാകുന്ന ത്രിനേത്രങ്ങൾ വിളങ്ങുന്ന, വില്ല്, അമ്പ്, തോട്ടി, കയർ, ശൂലം എന്നിവയേന്തുന്ന സുന്ദരങ്ങളായ കൈകളുള്ള, ചന്ദ്രക്കല ചൂടിയ, ശിവശക്തി-സംയുക്തരൂപമായ കാമേശ്വരിയെ ഹൃദയത്തിൽ ധ്യാനിക്കുന്നു. തർജ്ജമ-ചേറ്റൂർ മോഹൻ]
5. നവമോദ്ധ്യായ: നിശുംഭവധ: ധ്യാനം
ഓം ബന്ധൂകകാഞ്ചനനിഭം രുചിരാക്ഷമാലാം
പാശാങ്കുശൗ ച വരദാം നിജബാഹുദണ്ഡൈഃ .
ബിഭ്രാണമിന്ദുശകലാഭരണം ത്രിനേത്രം
അർധാംബികേശമനിശം വപുരാശ്രയാമി ..
[ബന്ധൂകപുഷ്പത്തിന്റെ (ചെമ്പരത്തിയോ തെച്ചിയോ ആവാം) നിറവും സ്വർണ്ണപ്രഭയും ഉള്ള, തിളങ്ങുന്ന ജപമാലയണിഞ്ഞ, കൈകളിൽ കയർ, തോട്ടി, വരദമുദ്ര, ദണ്ഡ് എന്നിവ ധരിച്ച, ചന്ദ്രക്കല ചേർത്തുള്ള രത്ന കിരീടം അണിഞ്ഞ, ത്രിനേത്രങ്ങൾ വിളങ്ങുന്ന അർധാംബികേശ (അർധനാരീശ്വര) ദിവ്യരൂപത്തെ എന്നെന്നും ശരണം പ്രാപിയ്ക്കുന്നു. തർജ്ജമ-ചേറ്റൂർ മോഹൻ]
6. ലളിതാസഹസ്രനാമം -044- നഖ-ദീധിതി-സഞ്ഛന്ന-നമജ്ജന-തമോഗുണാ.
നമസ്കരിക്കുന്ന ജനങ്ങളുടെ തമോഗുണങ്ങളെ മറയ്‌ക്കുന്ന കിരണങ്ങൾ ഉതിരുന്ന നഖങ്ങളോടുകൂടിയവൾ.
7. ലളിതാ പഞ്ചരത്നം -3
പ്രാതർനമാമി ലളിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം ഭവസിന്ധുപോതം .
പദ്മാസനാദിസുരനായകപൂജനീയം
പദ്മാങ്കുശധ്വജസുദർശനലാഞ്ഛനാഢ്യം ..3..
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ കാലടിയിണ ദരിദ്രന്മാർക്ക് പരിപൂർണ്ണൈശ്വര്യത്തെ എപ്പോഴും വേഗത്തിൽ നല്കുന്നതിനാൽ ദേവസ്ത്രീകളുടെ കരങ്ങളായ താമരപ്പൂക്കളെ കൂമ്പിയ്ക്കുന്ന ചന്ദ്രതുല്യങ്ങളായ നഖങ്ങളെ-ക്കൊണ്ട് (ഭക്ത്യതിശയത്താൽ ദേവീപാദദർശനത്തിൽ ദേവ സ്ത്രീകളുടെ കൈകൾ കൂമ്പുമ്പോൾ) സ്വർഗ്ഗവാസികൾക്ക് മാത്രം തളിരുകളാകുന്ന കരാഗ്രം-കൊണ്ട് ഫലങ്ങളെ നൽകുന്ന ദേവലോകത്തിലെ വൃക്ഷങ്ങളെ പരിഹസി-യ്ക്കുന്നതുപോലെ കാണപ്പെടുന്നുവോ ആ ചണ്ഡീദേവിയായ മഹാദേവിയ്ക്ക് നമസ്കാരം.
9. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-90
ദദാനേ ദീനേഭ്യഃ ശ്രിയമനിശമാശാനുസദൃശീ-
മമന്ദം സൗന്ദര്യപ്രകരമകരന്ദം വികിരതി .
തവാസ്മിൻ മന്ദാരസ്തബകസുഭഗേ യാതു ചരണേ
നിമജ്ജന്മജ്ജീവഃ കരണചരണഃ ഷട്ചരണതാം .. 90..
അന്വയം :
ദീനേഭ്യഃ ആശാനുസദൃശീം ശ്രിയം അനിശം ദദാനേ സൗന്ദര്യപ്രകര-മകരന്ദം അമന്ദം വികിരതി, മന്ദാരസ്തബകസുഭഗേ തവ അസ്മിൻ ചരണേ കരണചരണഃ മത് ജീവഃ നിമജ്ജൻ ഷട് ചരണതാം യാതു.
അർത്ഥം :
ദരിദ്രർക്കും അശരണർക്കും അവരുടെ ആഗ്രഹത്തിനനുസൃത-മായി ശ്രേയസ്സുകൾ എല്ലായ്‌പ്പോഴും പ്രദാനം ചെയ്യുന്നതും സൗന്ദര്യപ്രകർഷമാകുന്ന പൂന്തേൻ അനുസ്യൂതം പ്രവഹി-ക്കുന്നതും അതുകൊണ്ടുതന്നെ കല്പകവൃക്ഷത്തിന്റെ സൗഭാഗ്യം പേറുന്നതു-മായ അവിടുത്തെ പാദപങ്കജങ്ങളിൽ മനസ്സും പഞ്ചേന്ദ്രിയങ്ങളും ചേർന്നുള്ള ആറുകരണങ്ങളാകുന്ന ചരണങ്ങളോടുകൂടിയ എന്റെ ജീവാത്മാവ് മുങ്ങിത്താഴ്ന്നിട്ട് ആറു കാലുകളുള്ള വണ്ടായി സായുജ്യമടയട്ടെ!
—-------------------------------------------------------------------------------------------------
1. ദേവിയുടെ പാദങ്ങൾ താമരപ്പൂപോലെയാണ്. അശരണർക്കും അർത്ഥികൾക്കും ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നു. സൗന്ദര്യം പൂന്തേനിന്റെ രൂപത്തിൽ വഴിഞ്ഞൊഴുകുന്നു. അതുകൊണ്ടുതന്നെ അത് കല്പകവൃക്ഷത്തിന്റെ സൗഭാഗ്യം പേറുന്നു. ആ പൂന്തേനിലാണ് കവിയുടെ-തദ്ദ്വാരാ നമ്മുടെയൊക്കേത്തന്നെ- ആത്മാവാകുന്ന - മനസ്സും അഞ്ച് ഇന്ദ്രിയങ്ങളും ചേർന്നുള്ള ആറു കാലുകളുള്ള വണ്ട് - മുങ്ങിത്താണുകൊണ്ട്, ആ സൗന്ദര്യലഹരി ആവോളം നുകർന്നുകൊണ്ട് സായുജ്യമടയട്ടെ എന്ന് ആഗ്രഹിക്കുന്നത്; ആശംസിക്കുന്നത്.
2. സൗന്ദര്യപ്രകരമകരന്ദം അമന്ദം വികിരതി, മന്ദാരസ്തബകസുഭഗേ ..
മന്ദാരവൃക്ഷം- കൗളമതശാസ്ത്രമായ ശതസഹസ്രസംഹിതയിൽ വിവരിക്കുന്ന 36 പുണ്യവൃക്ഷങ്ങളിലൊന്ന്. ഇന്ദ്രന്റെ നന്ദനവനത്തിലെ അഞ്ചു വൃക്ഷങ്ങളി-ലൊന്ന്; മന്ദാരം, പാരിജാതം,സന്താനം, കല്പവൃക്ഷം, ഹരിചന്ദനം ഇവയാണ് ആ അഞ്ചു വൃക്ഷങ്ങൾ.
യസ്യോപാന്തേ കൃതകതനയഃ കാന്തയ വർധിതോ മേ ഹസ്തപ്രാപ്യസ്തബകനമിതോ ബാലമന്ദാരവൃക്ഷഃ .. (മേഘദൂത്-66 )
[ഞങ്ങളുടെ വളർത്തുപുത്രനായി എന്റെ പ്രിയതമ വളർത്തിക്കൊണ്ടുവന്ന, കൈയെത്തുന്ന ഉയരത്തിൽ പൂങ്കുലകളുമായി കുനിഞ്ഞുനിൽക്കുന്ന ഒരു മന്ദാരവൃക്ഷത്തയ്യ് ആ ഉദ്യാനത്തിലുണ്ട്.]
3. കുന്ദഗൗരി വര മന്ദിരായ മാനമകുട
മന്ദാര കുസുമാകര മകരന്ദം വാസിതുവാ..
(ശ്രീ ഗണനാഥ സിന്ധോ എന്ന പ്രസിദ്ധ പുരന്ദരദാസ കൃതിയിൽ നിന്ന്)
4. വപുഷാ കരണോജ്ഝിതേന സാ നിപതന്തീ പതിമപ്യപാതയത്|
നനു തൈലനിഷേകബിന്ദുനാ സഹ ദീപാർചിരുപൈതി മേദിനീം. (രഘുവംശം 8-38)
പതിരങ്കനിഷണ്ണയാ തയാ കരണാപായവിഭിന്നവർണയാ|
സമലക്ഷ്യത ബിഭ്രദാവിലാം മൃഗലേഖാമുഷസീവ ചന്ദ്രമാഃ.
(രഘുവംശം 8-42)
5.
ചിത്രം-1. ദേവിയുടെ പാദപങ്കജം ചിത്രം-2 . തേൻ നുകരുന്ന വണ്ട് ചിത്രം-3 മന്ദാരപുഷ്പം ചിത്രം- 4. മന്ദാരവൃക്ഷം
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ദരിദ്രന്മാർക്ക് ആഗ്രഹത്തിനനുസരിച്ചതായ സമ്പത്തിനെ എല്ലായ്പോഴും കൊടുക്കുന്നതായും സൗന്ദര്യസമൂഹമാകുന്ന പൂന്തേനിനെ ധാരാളമായി ചിതറുന്നതായും തന്നിമിത്തം കല്പകവൃക്ഷത്തിന്‍റെ പൂങ്കുല പോലെ സൗഭാഗ്യത്തോടുകൂടിയതുമായ ഏതൊരു ദേവിയുടെ പാദാര-വിന്ദത്തിൽ മനസ്സും അഞ്ചിന്ദ്രിയങ്ങളുമാകുന്ന ആറ് കരണങ്ങളോടു-കൂടിയ ജീവൻ (ചരണാരവിന്ദമധുവിൽ) മുങ്ങിയിട്ട് ആറ് പാദങ്ങളുള്ള വണ്ടിന്‍റെ അവസ്ഥയെ പ്രാപിയ്ക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം!
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-91
പദന്യാസക്രീഡാപരിചയമിവാരബ്ധുമനസഃ
സ്ഖലന്തസ്തേ ഖേലം ഭവനകളഹംസാ ന ജഹതി .
അതസ്തേഷാം ശിക്ഷാം സുഭഗമണിമഞ്ജീരരണിത-
ച്ഛലാദാചക്ഷാണം ചരണകമലം ചാരുചരിതേ .. 91..
അന്വയം :
(ഹേ) ചാരുചരിതേ! പദന്യാസക്രീഡാപരിചയം ആരബ്ധുമനസഃ ഇവ സ്ഖലന്ത: ഭവനകളഹംസാ: തേ ഖേലം ന ജഹതി. അത: ചരണകമലം സുഭഗമണിമഞ്ജീരരണിതച്ഛലാത് തേഷാം ശിക്ഷാം ആചക്ഷാണം (ഇവ വിലസതി).
അർത്ഥം :
അല്ലയോ സുന്ദരമായ പാദവിന്യാസത്തോടുകൂടിയ ദേവി! അവിടത്തേതു പോലെ സുന്ദരമായ നടത്തത്തിനുള്ള പരിശീലനം ആരംഭിക്കാൻ താല്പര്യ-മുള്ളവരാണോ എന്ന് തോന്നിക്കുമാറ് നടത്തത്തിൽ ചില താളപ്പിഴകൾ വരുത്തുന്നവരും സ്വഗൃഹത്തിൽ വളർത്തുന്നവയുമായ ഈ രാജ-ഹംസങ്ങൾ അവിടുത്തെ വിലാസഗമനത്തെ ഉപേക്ഷിക്കുന്നില്ല. അതിനാൽ-ത്തന്നെ അവിടുത്തെ പാദപങ്കജങ്ങൾ അവയിലണിഞ്ഞ മനോഹരങ്ങളായ രത്നങ്ങൾ പതിച്ച പാദസരങ്ങളുടെ കിലുക്കമെന്ന നാട്യത്തിൽ ഈ ഹംസങ്ങളെ പാദവിന്യാസവിലാസം അഭ്യസിപ്പിക്കുകയാണെന്നേ തോന്നുകയുള്ളൂ.
—------------------------------------------------------------------------------------------------
1. ഭവനകളഹംസാ:
‘........ആ കൈലാസാദ്ബിസകിസലയച്ഛേദപാഥേയവന്തഃ
സമ്പത്സ്യന്തേ നഭസി ഭവതോ രാജഹംസാഃ സഹായാഃ .. “(മേഘദൂത് 10)
[തന്റെ പ്രിയതമക്കുള്ള സന്ദേശവുമായി പോകുന്ന മേഘത്തിനോട് യക്ഷൻ പറയുന്നു:” മാനസസരസ്സിലേക്കുള്ള യാത്രക്കായി ഇളംതാമരത്തണ്ടുകളെ ഭക്ഷണമായി കൂടെ കരുതി യാത്രക്കൊരുങ്ങുന്ന കളഹംസങ്ങൾ ആകാശത്തിൽ കൈലാസത്തോളം താങ്കൾക്ക് കൂട്ടിനുണ്ടായിരിക്കും.”]
ബ്രഹ്മനന്ദിനീ സരസ്വതീ നാദബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ
മാഹേന്ദ്രനീലമണിപീഠനിവാസിനി മായാമകരന്ദ വാഗ്വിലാസിനി
കരധൃതകച്ഛപി ലളിതഗാനാമൃത സുരകല്ലോലിനി കളഹംസ ലാളിനി
(വയലാർ രാമവർമ്മയുടെ പഴയ ഒരു സിനിമാ ഗാനത്തിൽനിന്ന്…)
2. ചാരുചരിതേ! തേ ഖേലം….ലളിതാസഹസ്രനാമം-047-മരാളീമന്ദഗമനാ-അരയന്നപ്പിടയെപ്പോലെ മന്ദം മന്ദം ഗമിക്കുന്നവൾ.
3. കമലാസുലോചന വിമലതടാകിനി മരാളഗാമിനി കരിഹരമദ്ധ്യേ ….
(പുരന്ദരദാസരുടെ ഒരു പ്രസിദ്ധ രചനയിൽനിന്ന് …..)
4. ലളിതാസഹസ്രനാമം-046- ശിന്ജാനമണിമഞ്ജീരശ്രീപദാമ്ബുജാ- മധുരസ്വരമുയർത്തുന്ന, രത്നഖചിതമായ സ്വർണച്ചിലമ്പുകൾ അണിഞ്ഞ-തിനാൽ കമനീയവും ഐശ്വര്യപൂർണവുമായ പാദപങ്കജങ്ങളോടു-കൂടിയവൾ.
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
(പദവിന്യാസത്തിൽ) വഴിതെറ്റിയവയായ ഭവനത്തിൽ വളർത്തുന്ന ഇണങ്ങിയ അരയന്നങ്ങൾ പദവിന്യാസലീലയിൽ പരിചയത്തെ ആരംഭിയ്ക്കുവാൻ ഉത്സാഹത്തോടുകൂടിയവയോ എന്ന് തോന്നുമാറ് ഏതൊരു ദേവിയുടെ വിലാസഗമനത്തെ ഉപേക്ഷിയ്ക്കുന്നില്ലയോ ഇതിനാൽ ഏതൊരു ദേവിയുടെ ചരണകമലം സുന്ദരവും രത്നമയവുമായ പാദസരത്തിന്‍റെ കിലുക്കം എന്ന വ്യാജത്താൽ അവയ്‌ക്ക് പദ-വിന്യാസത്തിന്‍റെ അഭ്യാസക്രമത്തെ ഉപദേശി-യ്ക്കുന്നതായി തോന്നുമാറ് വിളങ്ങുന്നുവോ ആ ചാരുചരിതയായ മഹാ-ദേവിയ്ക്ക് നമസ്കാരം
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-92
ഗതാസ്തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ
ശിവഃ സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപടഃ .
ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ
ശരീരീ ശൃംഗാരോ രസ ഇവ ദൃശാം ദോഗ്ധി കുതുകം .. 92..
അന്വയം :
ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ തേ മഞ്ചത്വം ഗതാ: . ശിവഃ സ്വച്ഛച്ഛായാ ഘടിതകപടപ്രച്ഛദപടഃ ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ ശരീരീ ശൃംഗാര: രസ ഇവ ദൃശാം കുതുകം ദോഗ്ധി.
അർത്ഥം :
അല്ലയോ ദേവി! ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നീ നാലു സേവകന്മാർ അവിടുത്തെ ശയനമഞ്ചത്തിന്റെ നാല് കാലുകളായി വർത്തിക്കുന്നു. സ്വതവേ തൂവെള്ളനിറമുള്ള സദാശിവമൂർത്തിയാവട്ടെ, സാങ്കല്പിക മേൽവിരിപ്പായി പ്രാപിച്ചപ്പോൾ അവിടുത്തെ അരുണകാന്തി പ്രതിഫലിച്ചതിനാൽ രക്തവർണം പൂണ്ട് ശ്രുംഗാരരസം രൂപമെടുത്തതോ എന്ന് തോന്നിക്കുംവിധം അവിടുത്തെ കണ്ണുകൾക്ക് പരമാനന്ദത്തെ പ്രദാനം ചെയ്യുന്നു. (ശിവന്റെ വെള്ളനിറം സാങ്കല്പികമായ ഒരു പുതപ്പായി ദേവിയുടെ ശരീരത്തെ പുതച്ചപ്പോൾ അവിടുത്തെ അരുണകാന്തി ഈ ശ്വേതപടത്തെ (വെള്ളപ്പുതപ്പ്) ചുവപ്പുനിറമുള്ളതാക്കിത്തീർത്തു. ശൃംഗാരരസത്തിന്റെ നിറം ചുവപ്പാ-യതിനാൽ ഈ സാങ്കല്പികപ്പുതപ്പ് ശൃംഗാരരസം ഉടലെടുത്തതാണോ എന്ന് കവി സംശയിക്കുന്നു.
—-------------------------------------------------------------------------------------------------
1. ദ്രുഹിണ-ഹരി-രുദ്ര-ഈശ്വര-ഭൃതഃ തേ മഞ്ചത്വം ഗതാ:
ദ്രുഹിണ:=കാമക്രോധാദികളെയും ദുഷ്ടന്മാരെയും നശിപ്പിക്കുന്നവൻ - ബ്രഹ്മാവ്.
2. എന്താണ് നാലു കാലുകൾ?
ബ്രഹ്മാവ് - വിഷ്ണു - രുദ്രൻ - ഈശ്വരൻ. ഇവർ ഇഷ്ടംപോലെ രൂപം ധരിക്കുവാൻ കഴിവുള്ള ദേവശ്രേഷ്ഠന്മാരായതിനാൽ ഭഗവതിയെ ഏറ്റവും അടുത്തുനിന്ന് സേവിക്കാനായി മഞ്ചത്തിന്റെ നാല് കാലുകളായി വർത്തിക്കുന്നു. ഭൃതഃ എന്നാൽ ഭൃത്യന്മാർ എന്നർത്ഥം.
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ യഥാക്രമം പഞ്ചഭൂതങ്ങളെയും മനസ്സിനെയും പ്രതിനിധീകരിക്കുന്നു. (മൊത്തം 6); കൂടാതെ 5 കർമ്മേന്ദ്രിയങ്ങൾ, 5 ജ്ഞാനേന്ദ്രിയങ്ങൾ, 5 തന്മാത്രകൾ. ഇവയെല്ലാം ചേർന്ന് 21 തത്വങ്ങൾ ഉണ്ട്. ഏറ്റവും മുകളിലത്തെ ആജ്ഞാചക്രത്തിനും മുകളിലായി മായാ, ശുദ്ധവിദ്യാ, മഹേശ്വരൻ, സദാശിവൻ എന്നീ നാല് തത്വങ്ങളുണ്ട്. ഈ നാല് തത്വങ്ങളെയാണ് മേൽപ്പറഞ്ഞ നാല് ദേവതകൾ പ്രതിനിധാനം ചെയ്യുന്നത്.
3. ലളിതാസഹസ്രനാമം-058- പഞ്ചബ്രഹ്മാസനസ്ഥിതാ- പഞ്ചബ്രഹ്മത്തെ ഇരിപ്പിടമാക്കി സ്ഥിതി ചെയ്യുന്നവൾ. ചിന്താമണി എന്ന രത്നങ്ങൾ കൊണ്ട് തീർത്ത മന്ദിരത്തിലാണ് ദേവി വസിക്കുന്നത്. അതിൽ മഞ്ചം ശിവനും ബ്രഹ്മാവ് - വിഷ്ണു - രുദ്രൻ - ഈശ്വരൻ. ഇവർ നാല് കാലുകളും സദാശിവൻ (സാങ്കൽപ്പിക) മേൽവിരിപ്പുമാണ്.
4. ലളിതാസഹസ്രനാമം-947 -പഞ്ചപ്രേതമഞ്ചാധിശായിനീ- ബ്രഹ്മ്മാവ് - വിഷ്ണു - രുദ്രൻ - ഈശ്വരൻ. ഇവർ നാല് കാലുകളും സദാശിവൻ (സാങ്കൽപ്പിക) മേൽവിരിപ്പുമായി ദേവീധ്യാനത്തിൽ നിശ്ചേഷ്ടരായിരിക്കുമ്പോൾ പ്രേതതുല്യരായി കണക്കാക്കപ്പെടുന്നു.
5. ലളിതാസഹസ്രനാമം-250-പഞ്ചമീ- അഞ്ചാമത്തവൾ. ബ്രഹ്മ്മാവ് - വിഷ്ണു - രുദ്രൻ - ഈശ്വരൻ. ഇവർക്കുശേഷം സദാശിവൻ അഞ്ചാമത്തെ ആളാണെങ്കിലും സദാശിവപത്‌നി എന്ന നിലയ്ക്ക് ദേവിയെ പഞ്ചമീ എന്ന് വിളിക്കുന്നു.
6. ലളിതാസഹസ്രനാമം-250 -പഞ്ചബ്രഹ്മസ്വരൂപിണീ- പഞ്ചബ്രഹ്മങ്ങൾ സ്വരൂപമായുള്ളവൾ. പഞ്ചബ്രഹ്മങ്ങൾ: ഈശാന:, തത്പുരുഷ:, അഘോര:, വാമദേവ:, സദ്യോജാത: എന്നിവർ ശിവന്റെ പ്രകാരഭേദങ്ങളാണ്. ജീവൻ, അന്ത:കരണം, പഞ്ചജ്ഞാനേന്ദ്രിയങ്ങൾ, പഞ്ചകർമ്മേന്ദ്രിയങ്ങൾ, ശബ്ദാദി വിഷയങ്ങൾ ഇവയും പഞ്ചബ്രഹ്മങ്ങളാണെന്നു ലിംഗപുരാണം പറയുന്നു.
7. ശൃംഗാര: രസ ഇവ ദൃശാം കുതുകം ദോഗ്ധി…. ലളിതാസഹസ്രനാമം -376 -ശൃംഗാരരസസമ്പൂർണ്ണാ- ശൃംഗാരരസത്തിന്റെ മൂർത്തിമത്ഭാവമായവൾ.
8. ചിത്രങ്ങൾ: ശ്ലോകത്തിലെ ഒരേ ആശയം; രണ്ട് ചിത്രങ്ങൾ:
. :
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ബ്രഹ്മദേവൻ, വിഷ്ണുഭഗവാൻ, ശ്രീരുദ്രൻ, ഈശ്വരൻ എന്നീ സേവകന്മാർ ഏതൊരു ദേവിയുടെ കട്ടിലിന്‍റെ അവസ്ഥയെ പ്രാപിച്ചുവോ സദാശിവൻ തന്‍റെ ധവളകാന്തിയാൽ ഘടിപ്പിയ്ക്കപ്പെട്ട മേൽവിരിപ്പ് എന്ന കപടരൂപത്തോടു-കൂടിയവനായി ഏതൊരു ദേവിയുടെ അരുണ കാന്തികളുടെ പ്രതിഫലനം-കൊണ്ട് സിദ്ധിച്ച ശരീരത്തോടുകൂടി (മൂർത്തിമത്തായ) ശൃംഗാരരസമോ എന്ന് തോന്നുമാറ് കണ്ണുകൾക്ക് കാണുവാനുള്ള ഉത്സാഹത്തെ ഉണ്ടാക്കുന്നുവോ ആ മഹാദേവിയ്ക്ക് നമസ്കാരം
9. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-93
അരാളാ കേശേഷു പ്രകൃതിസരളാ മന്ദഹസിതേ
ശിരീഷാഭാ ചിത്തേ ദൃഷദുപലശോഭാ കുചതടേ .
ഭൃശം തന്വീ മധ്യേ പൃഥുരുരസിജാരോഹവിഷയേ
ജഗത്ത്രാതും ശംഭോർജയതി കരുണാ കാചിദരുണാ .. 93..
അന്വയം :
കേശേഷു അരാളാ;മന്ദഹസിതേ പ്രകൃതിസരളാ;ചിത്തേ ശിരീഷാഭാ; കുചതടേ ദൃഷദുപലശോഭാ;മധ്യേ ഭൃശം തന്വീ; ഉരസിജാരോഹവിഷയേ പൃഥു: ശംഭോ: കാചിത് അരുണാ കരുണാ ജഗത് ത്രാതും ജയതി.
അർത്ഥം :
ചുരുണ്ട മുടിയഴകോടുകൂടിയവളും; സ്വാഭാവികസരളമായ മന്ദഹാസ-ത്തോടുകൂടിയവളും; നെന്മേനിവാകപ്പൂ പോലെ മൃദുവും ആർദ്രവുമായ മനസ്സോടുകൂടിയവളും; അരകല്ലിന്റെ കാഠിന്യമുള്ള സ്തനതടത്തോടു-കൂടിയവളും; ഏറ്റവും മെലിഞ്ഞ അരക്കെട്ടോടുകൂടിയവളും; വലുപ്പമുള്ള സ്തന-നിതംബങ്ങളോടുകൂടിയവളും; പരമശിവന്റെ അനിർവചനീയമായ ശക്തിസ്വരൂപമായവളും കാരുണ്യമൂർത്തിയുമായ അരുണാദേവി-(കാമേശ്വരി) ലോകരക്ഷയ്ക്കായി വിജയിച്ചരുളുന്നു.
—-------------------------------------------------------------------------------------------------
1. കഴിഞ്ഞ ശ്ലോകത്തിൽ സ്വതവേ ശ്വേതവർണനായ പരമശിവൻ ദേവിയുടെ സാമീപ്യത്തിലും സാന്നിധ്യത്തിലും ശൃംഗാരരസസൂചകമായി അരുണവർണ-നായി മാറിയത് ശ്രദ്ധിച്ചുവല്ലോ. ഇത് പ്രപഞ്ചസൃഷ്ടിക്കും നിലനിൽപ്പിനും അവശ്യം വേണ്ടതായ ഒരു ധർമം മാത്രമായിരുന്നുവെങ്കിൽ ഈ ശ്ലോകത്തിൽ ദേവിയുടെ തികച്ചും വ്യത്യസ്തമായ, ഉദാത്തമായ ഒരു ഭാവത്തെ- മാതൃഭാവ-ത്തെയാണ് വർണ്ണിച്ചിരിക്കുന്നത്. സൃഷ്ടികർമ്മം കഴിഞ്ഞാൽ പിന്നെ പ്രാധാന്യം മാതൃത്വത്തിനാണല്ലോ. അതിനാലാണ് ദേവിയെ മാതൃത്വത്തിന്റെ പ്രതിരൂപ-മായ കരുണാമയിയായി ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ ശ്ലോകം 92-ലെ ശൃംഗാരരസം 93-ലെത്തുമ്പോൾ കാരുണ്യത്തിനു വഴി മാറുന്നു. അങ്ങനെ ശിവ-ശക്തി അദ്വൈതത്തെ അരക്കിട്ടുറപ്പിക്കുന്നു.
ശങ്കരാചാര്യർ തന്റെ സഹജീവികളോട് അങ്ങേയറ്റം വാത്സല്യവും കാരുണ്യവും പുലർത്തിയിരുന്ന വ്യക്തിയായതിനാൽത്തന്നെ അവർ ഒരിക്കലും അധമചിന്തകൾക്കു അടിമപ്പെട്ടു പോകരുതെന്നു അദ്ദേഹത്തിന് നിർബന്ധ-മുണ്ടായിരുന്നു. ദേവതാദമ്പതികളായ ശിവപാർവതിമാരുടെ ശൃംഗാര(കാമ)-ത്തെക്കുറിച്ചുള്ള പ്രസ്താവങ്ങളുടെ മറവിൽ ആനന്ദലഹരിയിൽ വർണ്ണിക്ക-പ്പെട്ടിട്ടുള്ള യന്ത്ര-മന്ത്രങ്ങൾ ഉപയോഗിച്ചുള്ള പൂജാവിധികളുടെ ദുർ-വിനിയോഗം തടയുകയാണ് അവയിൽ പ്രധാനം. മാതൃ-പിതൃ ബന്ധങ്ങളെക്കുറിച്ചും ദാമ്പത്യങ്ങളെക്കുറിച്ചും തികച്ചും വികലവും വികൃതവുമായ ധാരണകളും വിശദീകരണങ്ങളും നിരുത്സാഹ-പ്പെടുത്തേണ്ടതുമാണ്.
2. ശംഭോ: കാചിത് അരുണാ കരുണാ … ജയതി… ലളിതാസഹസ്രനാമം-999-ശിവശക്ത്യൈക്യരൂപിണീ- പ്രപഞ്ചത്തിന്റെ ആദ്യസർഗ്ഗചലനം കാമമാണ്. തന്ത്രശാസ്ത്രത്തിൽ ഇതിനെ ‘കാമകല’ എന്ന് പറയും. ആദ്യസർഗ്ഗചലനത്തിന്റെ പ്രകാശത്തെ ‘പരമശിവൻ’ എന്നും ‘കാമകല’യെ ‘പരാശക്തി’ എന്നും പറയുന്നു. പരമശിവന്റെ നിറം വെണ്മ. പ്രകാശത്തിന്റെ നിഴലായി കറുപ്പുനിറം ഉണ്ടായി. കാമകലയുടെ നിറം ചുവപ്പ്. വെണ്മയിൽനിന്ന് സത്വവും, ചുവപ്പിൽനിന്നു രജസ്സും, കറുപ്പിൽനിന്ന് തമസ്സും ഉണ്ടായി. ശിവ-ശക്തികളുടെ ഐക്യരൂപമാണ് പരാശക്തി.
3. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവി തലമുടികളിൽ ചുരുളിച്ചയുള്ളതും മന്ദഹാസത്തിൽ സ്വഭാവേന ആർജ്ജവത്തോടുകൂടിയതും മനസ്സിൽ നെന്മേനിവാകപ്പൂപോലെ മാർദ്ദവ-മുള്ളതും മുലത്തടത്തിൽ ശിലാസദൃശമായ കാഠിന്യമുള്ളതും അരക്കെട്ടിൽ ഏറ്റവും ചടച്ചതും സ്തനപ്രദേശത്തിലും നിതംബപ്രദേശത്തിങ്കലും തടിച്ചതും പരമശിവന്‍റെ അനിർവചനീയമായ കരുണാസ്വരൂപവുമായി ലോകരക്ഷ-യ്ക്കായി സർവോത്കർഷേണ വർത്തിയ്ക്കുന്നുവോ ആ അരുണവർണ്ണയായ മഹാദേവിയ്ക്ക് നമസ്കാരം!
4. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-94
കളങ്കഃ കസ്തൂരീ രജനികരബിംബം ജലമയം
കലാഭിഃ കർപൂരൈർമരകതകരണ്ഡം നിബിഡിതം .
അതസ്ത്വദ്ഭോഗേന പ്രതിദിനമിദം രിക്തകുഹരം
വിധിർഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ .. 94..
അന്വയം :
കളങ്കഃ കസ്തൂരീ; രജനികരബിംബം ജലമയം, കലാഭിഃ കർപൂരൈ: നിബിഡിതം മരകതകരണ്ഡം. അത: ത്വദ്ഭോഗേന പ്രതിദിനം രിക്തകുഹരം ഇദം വിധി: ഭൂയ: ഭൂയ: തവ കൃതേ നിബിഡയതി നൂനം.
അർത്ഥം :
അല്ലയോ പരാശക്തി! ചന്ദ്രബിംബത്തിലെ കറുത്ത പാടിന്റെ രൂപത്തിലുള്ള കളങ്കം കസ്തൂരിയാകുന്നു.; ചന്ദ്രന്റെ ജലമയമായ ബിംബമാവട്ടെ, കലകളാകുന്ന കർപ്പൂരശകലങ്ങൾ നിറച്ച മരതകപേടകമാകുന്നു; അതിനാൽ, അവിടന്ന് ഉപയോഗിച്ചുതീരുന്ന മുറയ്ക്ക് ദിവസേനയെന്നോണം ഒഴിഞ്ഞ പാത്രത്തെ അവിടുത്തെ ആവശ്യത്തിനായി ബ്രഹ്മദേവൻ വീണ്ടും വീണ്ടും നിറച്ചു-വെയ്ക്കുന്നുണ്ടെന്നത് നിശ്ചയം തന്നെ.
—-------------------------------------------------------------------------------------------------
1. കലാഭിഃ കർപൂരൈ: നിബിഡിതം…. ദേവി അലങ്കാരപ്രിയയാണ്. കർപ്പൂരം ചേർത്ത് മുറുക്കുന്നതിൽ തൽപ്പരയാണ്. (കർപ്പൂരവീടികാമോദ-സമാകർഷദ്ദിഗന്തരാ-ലളിതാസഹസ്രനാമം-026). സർവാഭരണഭൂഷിത
(ലളിതാസഹസ്രനാമം-51)യാണ്, വന്ദനീയവും മഹനീയവുമായ അംഗ-ങ്ങളോടുകൂടിയവളാണ്(അനവാദ്യാംഗീ- ലളിതാസഹസ്രനാമം-50). ശശി-വിശദകർപൂരശകലാ: (ചന്ദ്രനെപ്പോലെ ശുഭ്രതയും നൈർമ്മല്യ-വുമുള്ള കർപ്പൂരത്തരികളോടുകൂടിയതും) എന്ന പ്രയോഗം ശ്ലോകം 65-ൽ നാം കണ്ടതാണ്.
‘മത്സ്യേന്ദ്രസംഹിത’ എന്ന താന്ത്രിക ഗ്രന്ഥത്തിൽ കർപ്പൂരത്തിന്റെ ഉപയോഗത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
“...ഇങ്ങനെയാണ് ഒരു യോഗി തന്റെ ശരീരത്തെ ശിവനുമായി താദാത്മ്യം ചെയ്യേണ്ടത്. ശരീരം മുഴുവൻ ചന്ദനം, കർപ്പൂരം, കസ്തൂരി, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളെക്കൊണ്ട് ആലേപനം ചെയ്യണം…..”
2. കളങ്കഃ കസ്തൂരീ… ചിത്രം 1 3. ഒരു ചാന്ദ്രമാസചക്രം- ചിത്രം 2
ആൺകസ്തൂരിമാനിന്റെ നാഭിക്കടിയിൽ നിന്നും ശേഖരിക്കുന്ന ഒരു സുഗന്ധദ്രവ്യം. സ്വർണ്ണത്തോളം തന്നെ വിലപ്പിടിപ്പുള്ള ഇത് വളരെപ്പെട്ടെന്നു ബാഷ്പീകരിക്കുന്ന സ്വഭാവമുള്ളതാണ്.
‘മത്സ്യേന്ദ്രസംഹിത’യിൽ ശക്തിയെ ഇങ്ങനെ വർണ്ണിക്കുന്നു.
“...അവളുടെ നെറ്റിയിൽ അണിഞ്ഞിരിക്കുന്ന തിലകം കർപ്പൂരം ചേർത്ത് കട്ടിയാക്കിയ കസ്തൂരി കൊണ്ടുള്ളതാണ്. അവൾ പദ്മലോചനയാണ്. അവൾ വളകൾ, കൈത്തളകൾ, പാദസരങ്ങൾ, കണ്ഠാഭരണങ്ങൾ എന്നിവ അണിഞ്ഞിരിക്കുന്നു. വായിൽ മുഴുവൻ വെറ്റിലമുറുക്കാണുതാനും…”
3. കസ്തൂരീ തിലകം.
കസ്തൂരീതിലകം ലലാടഫലകേ വക്ഷഃസ്ഥലേ കൗസ്തുഭം നാസാഗ്രേ നവമൗക്തികം കരതലേ വേണും കരേ കങ്കണം . സർവാംഗേ ഹരിചന്ദനം ചാ കലയൻ കണ്ഠേ ച മുക്താവലിം ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ ഗോപാലചൂഡാമണിഃ ..(ശ്രീകൃഷ്ണകർണാമൃതം സർഗം 2; ശ്ലോകം 108)
4. ശ്രീലളിതാസഹസ്രനാമസ്തോത്രം-ധ്യാനശ്ലോകം
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം .
അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം
5. ലളിതാസഹസ്രനാമം-016- മുഖചന്ദ്രക്കലങ്കാഭമൃഗനാഭിവിശേഷകാ- മുഖമാകുന്ന ചന്ദ്രനിലെ കളങ്കം പോലെ ശോഭിക്കുന്ന കസ്തൂരിക്കുറി-യോടുകൂടിയവൾ. മൃഗനാഭി = കസ്തൂരി
6. മരതകകരണ്ഡം. മരതകച്ചെപ്പ്. മരതകം, മരകതം… രണ്ടു വാക്കുകളും ഉപയോഗിക്കുന്നു. ‘മകരതം’ എന്ന പദം രൂപാന്തരം പ്രാപിച്ചുണ്ടായതാണ് ആദ്യത്തെ രണ്ട് വാക്കുകളും. (മകരത: = മകരത്തിൽനിന്ന് = മീനിൽ നിന്ന്. മീനിന്റെ വായിൽനിന്നും ഉണ്ടായതിനാലാണത്രെ ഈ പേര് വന്നത്.
7. ത്വദ്ഭോഗേന പ്രതിദിനം ….
ദേവിയുടെ ചമയങ്ങൾ- കസ്തൂരി, കർപ്പൂരം തുടങ്ങിയവ- നിത്യോപയോഗ-ത്താൽ അതിവേഗം തീർന്നുപോകുന്നു. ഇവയെ വീണ്ടും നിറച്ചുവെക്കേണ്ടത് ബ്രഹ്മദേവന്റെ ജോലിയാണ്. സൃഷ്ടിക്കു വേണ്ടതായ സർവസാമഗ്രികളും ഒരുക്കൂട്ടിവെക്കുകയും അവ ഉപയോഗിച്ച് തീരുന്ന മുറയ്ക്ക് വീണ്ടും തയ്യാറാക്കിവെക്കുകയും ചെയ്യേണ്ടത് സൃഷ്ടികർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ചുമതലയാണല്ലോ.
ദേവിയുടെ ചമയപേടകത്തെ ചന്ദ്രബിംബത്തിനോട് ഉപമിച്ചു കൊണ്ട് കവി പറയുന്നത്, ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾക്കു കാരണം ദേവി തന്റെ ആഭരണപ്പെട്ടിയിൽനിന്നു കർപ്പൂരവും കസ്തൂരിയും ദിവസവും ഉപയോഗിക്കുന്നതുകൊണ്ടാണെന്നാണ്.
ഇത്തരത്തിൽ ദേവിയുടെ ചമയപേടകത്തെ ചന്ദ്രബിംബത്തിനോട് ഉപമിക്കുമ്പോൾ ഒരു സംശയം ന്യായമായും ഉയരാവുന്നതാണ്. ചന്ദ്രന് ദിവസേന ക്ഷയവും വൃദ്ധിയും ഉണ്ടാവുമല്ലോ. ബ്രഹ്മ്മാവ് ആഭരണപ്പെട്ടി നിത്യേന നിറച്ചുവെക്കുമ്പോൾ എങ്ങിനെയാണ് ഈ ചന്ദ്രബിംബം ചെറുതായി വരിക? അതിനുള്ള ഉത്തരം- ദേവിയുടെ ഒരു ദിവസം എന്ന് പറയുന്നത് നമ്മുടെ ഒരു ചാന്ദ്രമാസമാണ്.
8. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
(ചന്ദ്രബിംബത്തിൽ കാണുന്ന) കളങ്കം കസ്തുരിയും ചന്ദ്രബിംബം ജലമയവും (പനിനീർകുപ്പി) ചന്ദ്രക്കലകളാകുന്ന കർപ്പൂരങ്ങളാൽ നിറയ്ക്കപ്പെട്ട മരതക-ചെപ്പും ആകുന്നുത് ഹേതുവായിട്ട് ഏതൊരു ദേവിയുടെ ഉപഭോഗത്താൽ ദിവസം തോറും ഒഴിഞ്ഞ ചെപ്പിന്‍റെ ഉൾഭാഗം ബ്രഹ്മദേവൻ പിന്നെയും പിന്നെയും ഏതൊരു ദേവിയ്ക്കായ്കൊണ്ട് നിറയ്ക്കുന്നുവോ ആ മഹാ-ദേവിയ്ക്ക് നമസ്കാരം!
9. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-95
പുരാരാതേരന്തഃപുരമസി തതസ്ത്വച്ചരണയോഃ
സപര്യാമര്യാദാ തരലകരണാനാമസുലഭാ .
തഥാ ഹ്യേതേ നീതാഃ ശതമഖമുഖാഃ സിദ്ധിമതുലാം
തവ ദ്വാരോപാന്തസ്ഥിതിഭിരണിമാദ്യാഭിരമരാഃ .. 95..
അന്വയം :
(ഹേ ദേവി! ത്വം) പുരാരാതേ: അന്തഃപുരാം അസി. തത: ത്വത് ചരണയോഃ സപര്യാമര്യാദാ തരളകരണാനാം അസുലഭാ. തഥാ ഹി ശതമഖമുഖാഃ ഏതേ അമരാ: തവ ദ്വാരോപാന്തസ്ഥിതിഭി: അണിമാദ്യാഭി: അതുലാം സിദ്ധിം നീതാഃ.
അർത്ഥം :
അല്ലയോ മഹാദേവി! അവിടുന്ന് ത്രിപുരാന്തകനായ പരമശിവന്റെ അന്തഃപുരനായികയാണ്. അതിനാൽ ചപലമനസ്കരായവർക്ക്അവിടുത്തെ തൃപ്പാദങ്ങളുടെ പൂജാവിധാനം തികച്ചും അപ്രാപ്യമത്രേ. അതുകൊണ്ട് ഇന്ദ്രൻ തുടങ്ങിയ ദേവന്മാർക്ക് പോലും അവിടുത്തെ ദ്വാരപാലകന്മാരായ അണിമാ തുടങ്ങിയ സിദ്ധികൾക്കുള്ള സ്ഥാനമേ കല്പിച്ചിട്ടുള്ളു.
—-------------------------------------------------------------------------------------------------
1. മുഖ്യരായ ദേവതകൾക്കുപോലും ദേവിയുടെ അന്തഃപുരത്തിൽ പ്രവേശിക്കാനോ അവിടെവെച്ചു പരമശിവനെ കാണാനോ സാദ്ധ്യമല്ല. പിന്നെ-യാണോ സാധാരണക്കാരിൽ സാധാരണക്കാരുടെ കാര്യം? എന്നാൽ ദേവേന്ദ്രൻ തുടങ്ങിയ ദേവന്മാർക്കും ചില പ്രത്യേക സിദ്ധികൾ ലഭിക്കുന്നതുമൂലം ദേവി-യുടെ ഗോപുരവാതിൽക്കൽ വരെ പ്രവേശം ലഭിച്ചെന്നിരിക്കാം. അവിടെ സ്ഥിരം സംരക്ഷകരായി അണിമാ തുടങ്ങിയ സിദ്ധികൾ ഉണ്ട്. ഇവരുടേതിന് തുല്യമായ സിദ്ധികൾ ലഭിച്ചാലും അവർ നിൽക്കുന്ന സ്ഥലം വരെ മാത്രമേ ഈ ദേവന്മാർക്കും പ്രവേശനമുള്ളൂ.
അതിനു കാരണം അണിമാ തുടങ്ങിയ സിദ്ധികൾ അവിടെ സ്ഥിരമായി ഉള്ളവരാണ്. എന്നാൽ ഇന്ദ്രൻ തുടങ്ങിയവരുടേത് ദേവി കല്പിച്ചു നൽകുന്നതും ദേവിയുടെ മായയാൽ സൃഷ്ടിക്കപ്പടുന്ന താൽക്കാലിക പദവികൾ മാത്രമാണ്. അതതു പദവികളുടെ കാലാവധി തീർന്നാൽ അവർ സ്ഥാനം ഒഴിയുകയോ സ്വയം ഇല്ലാതാവുകയോ ചെയ്യും.
മറിച്ച്, ഉത്തമസാധകർ - അഥവാ ജിതേന്ദ്രീയർക്ക്- അതായത് സമയമതാ-ചാരങ്ങൾ യഥാവിധി അനുഷ്ഠിക്കുന്നവർക്കു മാത്രമേ ദേവിയുടെ സന്നിധിയെ പ്രാപിക്കാനാവുകയുള്ളു എന്ന് മനസ്സിലാക്കണം. സുധാസിന്ധുമദ്ധ്യസ്ഥിതയായ പരമേശ്വരിയുടെ പാദാരവിന്ദസേവ പരമശ്രേഷ്ഠരായ സമയി(സമയമതാ-നുയായികൾ)കൾക്ക് മാത്രമേ സാദ്ധ്യമാവുകയുള്ളു എന്ന് സാരം.
2. ശതമഖ:
ശത+മഖ: = നൂറു യാഗങ്ങൾ ചെയ്തവൻ-ഇന്ദ്രൻ. നൂറ് അശ്വമേധയാഗങ്ങൾ നടത്തിയവർക്കേ ആ പദവിക്ക് അർഹതയുള്ളൂ.
3. അണിമാദി… അഷ്ട സിദ്ധികൾ:
വിഭൂതിർഭൂതിരൈശ്വര്യമണിമാദികമഷ്ടധാ.
അണിമാ മഹിമാ ചൈവ ഗരിമാ ലഘിമാ തഥാ.
പ്രാപ്തിഃ പ്രാകാമ്യമീശിത്വം വശിത്വം ചാഷ്ട സിദ്ധയഃ.
ഉമാ കാത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ..
4. ശ്രീലളിതാസഹസ്രനാമസ്തോത്രം-ധ്യാനശ്ലോകം
അരുണാം കരുണാതരംഗിതാക്ഷീം ധൃതപാശാങ്കുശപുഷ്പബാണചാപാം .
അണിമാദിഭിരാവൃതാം മയുഖൈഃ അഹമിത്യേവ വിഭാവയേ ഭവാനീം ..
5. സിദ്ധിമതുലാം
സിദ്ധി എന്നത് മഹാരുദ്രൻ സൃഷ്ടിച്ച നിരവധി ‘മാതൃകാശക്തി’കളിൽ ഒന്നാണ്. അന്ധകാസുരനെ വധിക്കാനായി രുദ്രൻ മഹാപിനാകാസ്ത്രം പ്രയോഗിച്ച-പ്പോൾ നിലത്തുവീണ അവന്റെ രക്തത്തുള്ളികളിൽ നിന്നും നിരവധി അസുരന്മാർ വീണ്ടും ജന്മമെടുത്തു. ഇവരെ ഇല്ലാതാക്കാനാണ് ‘മാതൃകാശക്തി’കളെ സൃഷ്ടിച്ചത്.
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവി പരമശിവന്‍റെ അന്തപുരനായികയാകുന്നുവോ അതു ഹേതുവായിട്ട് ഏതൊരു ദേവിയുടെ പാദങ്ങളുടെ പൂജാസമ്പ്രദായം ചഞ്ചല-ചിത്തന്മാർക്ക് ദുർല്ലഭമാകുന്നുവോ അപ്രകാരം ദേവേന്ദ്രൻ മുതലായ ദേവന്മാർ ഏതൊരു ദേവിയുടെ പടി കാത്തുനിൽക്കുന്നവരായ അണിമാദികളായ അഷ്ടസിദ്ധികളോടുകൂടി സാമ്യമില്ലാത്ത തപഫലസിദ്ധിയെ പ്രാപിയ്ക്കപ്പെട്ട-വരായോ ആ മഹാദേവിയ്ക്ക് നമസ്കാരം
7. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-96
കളത്രം വൈധാത്രം കതികതി ഭജന്തേ ന കവയഃ
ശ്രിയോ ദേവ്യാഃ കോ വാ ന ഭവതി പതിഃ കൈരപി ധനൈഃ .
മഹാദേവം ഹിത്വാ തവ സതി സതീനാമചരമേ
കുചാഭ്യാമാസംഗഃ കുരവകതരോരപ്യസുലഭഃ .. 96..
അന്വയം :
കതികതി കവയഃ വൈധാത്രം കളത്രം ന ഭജന്തേ? കൈ: ധനൈഃ അപി ക: വാ ശ്രിയ: ദേവ്യാഃ പതിഃ ന ഭവതി? (ഹേ) സതീനാം അചരമേ സതി! തവ കുചാഭ്യാം ആസംഗഃ മഹാദേവം ഹിത്വാ കുരവകതരോ: അപി അസുലഭഃ .
അർത്ഥം :
ബ്രഹ്മദേവന്റെ പത്നിയും വിദ്യയുടെയും സുകുമാരകലകളുടെയും
അധിദേവതയുമായ സരസ്വതീദേവിയെ വശത്താക്കാനും ദേവിയുടെ കടാക്ഷാനുഗ്രഹങ്ങൾ നേടാനുമായി എത്രയെത്ര കവീശ്വരന്മാരാണ് പരിശ്രമിക്കുന്നത്? അല്പം സമ്പത്ത് നേടുമ്പോൾത്തന്നെ ലക്ഷ്മീപതികളായി നടിക്കുന്നവരും എത്രയെത്ര! എന്നാൽ, അല്ലയോ പതിവ്രതകളിൽ ഏറ്റവും ശ്രേഷ്ഠയായ സതീരത്നമേ! അവിടുത്തെ മാറോടണച്ച് ആലിംഗനം ചെയ്യാനുള്ള സൗഭാഗ്യം മഹാദേവനല്ലാതെ ചെങ്കുറുഞ്ഞി മരത്തിനുപോലും ലഭിച്ചിട്ടില്ലല്ലോ?
—-------------------------------------------------------------------------------------------------
1. കുരവകം
സുന്ദരികളായ യുവതികൾ ആലിംഗനം ചെയ്താലേ ഈ വൃക്ഷം പൂവണിയുകയുള്ളു എന്ന് ഒരു വിശ്വാസമുണ്ട്. എന്നാൽ അതൊരു വെറും വൃക്ഷമായിട്ടുപോലും ദേവി അതിനെ ആലിംഗനം ചെയ്യാൻ കൂട്ടാക്കിയില്ല. അത്രയ്ക്കും പവിത്രമാണ് ദേവിയുടെ പാതിവ്രത്യമെന്നു കവി എടുത്തു-കാട്ടുന്നു.
അതേസമയം, സരസ്വതിയുമായും ലക്ഷ്മിയുമായും താരതമ്യം ചെയ്യുന്നുമുണ്ട്; അല്പമെങ്കിലും വിദ്യ സ്വായത്തമാക്കിയ ഒരാൾ ‘സരസ്വതീ-’വല്ലഭൻ’’ എന്ന് മേനി നടിക്കും. ധനാഢ്യനോ, ലക്ഷ്മീ ‘പതി’ എന്നും അഭിമാനിച്ചു നടക്കും. ഇതൊന്നും ദേവിയെ സംബന്ധിച്ചു പറയുവാൻ ആരുംതന്നെ ധൈര്യ-പ്പെടുകയില്ല. ശിവനൊഴിച്ച് മറ്റൊരാൾക്കും ദേവിയുടെ സാമീപ്യം ആശിക്കാൻ പോലും സാധ്യമല്ല.
ഹസ്തേ ലീലാകമലമലകേ ബാലകുന്ദാനുവിദ്ധം
നീതാ ലോധ്രപ്രസവരജസാ പാണ്ഡുതാമാനനേ ശ്രീ:.
ചൂഡാപാശേ നവകുരവകം ചാരു കർണേ ശിരീഷ:
സീമന്തേ ച ത്വദുപഗമജം യത്ര നീപം വധൂനാം.(മേഘസന്ദേശം-61)
[അവിടെ സ്ത്രീകൾക്ക് കൈയ്യിൽ കളിത്താമരപ്പൂവുണ്ട്; കുറുനിരകൾ ഇളം മുല്ലപ്പൂ കൊരുത്തവയാണ്; മുഖകാന്തി പാച്ചോറ്റിപ്പൂമ്പൊടികൊണ്ട് വെണ്മ ചേർത്തതാണ്; വാർകുഴലിൽ പുതിയ ചെങ്കുറുഞ്ഞിപ്പൂവുണ്ട്; ചെവിയിൽ നല്ല നെന്മേനിവാകപ്പൂവുണ്ട്; സീമന്തത്തിൽ താങ്കളുടെ സമാഗമത്തിലുണ്ടാവുന്ന കടമ്പിൻ പൂവുമുണ്ട്- കുട്ടിക്കൃഷ്ണ മാരാരുടെ തർജമ]
കാന്താമുഖദ്യുതിജുഷാമചിരോദ്ഗതാനാം
ശോഭാം പരാം കുരബകദ്രുമമഞ്ജരീണാം .
ഹൃഷ്ടാ പ്രിയേ സഹൃദയസ്യ ഭവേന്ന കസ്യ
കന്ദർപബാണനികരൈർവ്യഥിതം ഹി ചേതഃ (ഋതുസംഹാരം 6-18)
[നവയൗവനം പ്രാപിച്ച പ്രിയയുടെ മുഖകാന്തി അപഹരിച്ചതുപോലെ കാന്തിയെഴുന്ന ചെങ്കുറുഞ്ഞിയുടെ പൂക്കുലകളുടെ സൗന്ദര്യം ആരുടെ മനസ്സിനെയാണ് കാമബാണങ്ങളാൽ മഥിക്കാത്തത്?]
“കാമദേവൻ ബ്രഹ്‌മാവിനോട് ഇങ്ങനെ പറഞ്ഞു: വസന്തവും അദ്ദേഹത്തെ (ശിവനെ) ഉത്തേജിപ്പിക്കാൻ വേണ്ടത് ചെയ്തു; …. അതെ, അത് വാസ്തവമാണ്… ഈ വസന്തം അദ്ദേഹം ഇരിക്കുന്ന ഇടങ്ങളിലെല്ലാംതന്നെ ചെമ്പകം, കേസരം, പുന്നാഗം, കേതാകാം, മല്ലിക, കുറവകം തുടങ്ങിയ വിവിധ പുഷ്പങ്ങൾ വിരിയിച്ചു. “(ശിവപുരാണം)
2. കളത്രം
കശ്‌മലാത് ..നരകാത് ത്രായത ഇതി… കളത്രം (നരകത്തിൽനിന്നും രക്ഷപ്പെടുത്തുന്നവൾ = ഭാര്യ)
തദലം തദപായചിന്തയാ വിപദുത്പ്പത്തിമതാമുപസ്ഥിതാ
വസുധേയമവേക്ഷ്യതാം ത്വയാ വസുമത്യാ ഹി നൃപാ: കളത്രിന:
(രഘുവംശം 8.83) .
[അവളുടെ വിയോഗത്തെക്കുറിച്ച ചിന്തിക്കുന്നത് മതിയാക്കൂ. ജനിച്ചവർ-ക്കെല്ലാം മരണം സുനിശ്ചിതമാണ്. ഈ ഭൂമിയെ താങ്കളാണ് രക്ഷിക്കേണ്ടത്; എന്തെന്നാൽ രാജാക്കന്മാരുടെ യഥാർത്ഥ ഭാര്യ ഭൂമി തന്നെയാണ്-സ്വന്തം തർജ്ജമ]
3. ലളിതാസഹസ്രനാമം-709-സദാശിവപതിവ്രതാ-സദാശിവന്റെ പതിവ്രതയായ പത്‌നി.
4. ശ്രീ.മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
എത്ര എത്ര കവികൾ ബ്രഹ്മപത്നിയായ സരസ്വതീദേവിയെ പ്രാപിയ്ക്കുന്നില്ല (സരസ്വതീവല്ലഭന്മാരെന്നു പുകഴ്ത്തപ്പെടുന്നു), കുറഞ്ഞൊരു സമ്പത്തുകൊണ്ടു-പോലും ഏതൊരുത്തനാണ് ശ്രീദേവിയുടെ ഉടമസ്ഥനായി ഭവിയ്ക്കാത്തത്? (എന്നാൽ) ഏതൊരു ദേവിയുടെ സ്തനങ്ങളാലുള്ള ആലിംഗനം പരമശിവനെ ഒഴിച്ച് കുരവകവൃക്ഷത്തിനുകൂടി അസുലഭമോ ആ പതിവ്രതകളിൽ മുഖ്യയായ മഹാപതിവ്രതയായ മഹാദേവിയ്ക്ക് നമസ്കാരം
5. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-97
ഗിരാമാഹുർദേവീം ദ്രുഹിണഗൃഹിണീമാഗമവിദോ
ഹരേഃ പത്നീം പദ്മാം ഹരസഹചരീമദ്രിതനയാം .
തുരീയാ കാപി ത്വം ദുരധിഗമനിഃസീമമഹിമാ
മഹാമായാ വിശ്വം ഭ്രമയസി പരബ്രഹ്മമഹിഷി .. 97..
അന്വയം :
(ഹേ) പരബ്രഹ്മമഹിഷി! ആഗമവിദ: ദ്രുഹിണഗൃഹിണീം ഗിരാം ദേവീം ഹരേഃ പത്നീം പദ്മാം ഹരസഹചരീം അദ്രിതനയാം ആഹു:. തുരീയാ: ദുരധിഗമ -നിഃസീമമഹിമാ കാപി മഹാമായാ ത്വം വിശ്വം ഭ്രമയസി.
അർത്ഥം :
അല്ലയോ പരബ്രഹ്മം തന്നെയായ പരമശിവന്റെ പട്ടമഹിഷി-യായുള്ളോളേ! വേദജ്ഞർ അവിടുത്തെ ബ്രഹ്‌മദേവന്റെ പത്നിയായ സരസ്വതീദേവിയായും വിഷ്ണുഭഗവാന്റെ പത്നിയായ ലക്ഷ്മീദേവിയായും, ശിവപത്നിയായ പാർവതീദേവിയായും വർണ്ണിക്കുന്നു. എന്നാൽ ആർക്കും-തന്നെ പ്രാപിക്കാനാവാത്ത, അളവറ്റ മാഹാത്മ്യത്തോടു-കൂടിയ, അനിർവചനീയമായ മഹാമായാസ്വരൂപിണിയായ, ഈ ത്രിമൂർത്തി-കളായ ദേവിമാരുടേയും സമസ്തബ്രഹ്‌മാണ്ഡരൂപിണിയായ, തുരീയ-ശക്തിയായ അവിടുന്നാവട്ടെ, ഈ വിശ്വത്തെ മുഴുവസനുംതന്നെ തന്റെ വിലാസലീലയാൽ ഭ്രമിപ്പിക്കുന്നു.
—---------------------------------------------------------------------------------------------
1. ആഗമ…. വേദബാഹ്യങ്ങളായ, ആരാധനാക്രമങ്ങളും പൂജാവിധികളും പ്രതിഷ്ഠകളും മറ്റും ഇവയിൽപ്പെടുന്നു. താന്ത്രികശാസ്ത്രം അവയിൽ- പ്പെട്ട ഒരു പ്രധാനശാഖയാണ്. മറിച്ച്, നിഗമം എന്നാൽ വേദാധിഷ്ഠിതമായ വിജ്ഞാനശാഖയാണെന്നു പറയാം.
ശക്തിമയം ശിവശക്തിമയം..ഭക്തിമയം ഭുവനം ബ്രഹ്മമയം..
കോടിസൂര്യപ്രഭ വിടർത്തീ കാരണജലധി തിരയുണർത്തീ..
ആഗമ നിഗമ പ്രണവബീജങ്ങളിൽ ആദിപരാശക്തി അവതരിച്ചൂ…
ചിൻമയീ സച്ചിന്മയീ സൃഷ്ടിസ്ഥിതിലയരൂപമയീ
നിത്യവരാമയഭാവമയീ പാലയ മാം പാർവണേന്ദു ഭാസുരേന്ദുവദനേ..
(വയലാർ രാമവർമയുടെ പ്രസിദ്ധ സിനിമാ ഗാനത്തിൽനിന്ന്)
2. തുരീയാ… ശിവസൂത്രം അനുസരിച്ച് അഞ്ചു അവസ്ഥകളാണ് ഉള്ളത്- ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം, തുരീയാതീതം. തുരീയാവസ്ഥയിൽ എത്തിയ ജീവനെ ജാഗ്രത്, സ്വപ്നം, സുഷുപ്തി തുടങ്ങിയ അവസ്ഥകൾ ബാധിക്കുന്നില്ല. ഈ അവസ്ഥയിൽ കേവലം സാക്ഷി മാത്രമായി വർത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശിവനുമായുള്ള പരമസാമ്യം അഥവാ-കൈവല്യം- അഞ്ചാമത്തെ അവസ്ഥയായ തുരീയാതീതത്തിൽ മാത്രമേ സംഭവിക്കുന്നുള്ളു. ലളിതാസഹസ്രനാമം-262-തുര്യാ-തുരീയാവസ്ഥയോടുകൂടിയവൾ.
3. ലളിതാസഹസ്രനാമം-257-ജാഗരിണീ= ‘ജാഗ്രത്’ അവസ്ഥയിൽ ഇരിക്കുന്നവൾ.
സർവാക്ഷഗോചരത്വേന യാ തു ബാഹ്യതയാ സ്ഥിതാ
സൃഷ്ടി: സാധാരണീ സർവാ പ്രീതാത്മാऽയം സ ജാഗര:
[എല്ലാ ഇന്ദ്രിയങ്ങൾക്കും പ്രത്യക്ഷമായി ബാഹ്യമായി സ്ഥിതി ചെയ്യുന്ന, എല്ലാ സൃഷ്ടിജാലങ്ങളിലും പ്രിയരൂപത്തിൽ കടന്നിരിക്കുന്ന ആ ചൈതന്യമാണ് ഈ ‘ജാഗരൻ’- ഉണർന്നിരിക്കുന്ന ജീവൻ. ആ ജീവസ്വരൂപിണിയാണ് ജാഗരിണീ.]
4. ലളിതാസഹസ്രനാമം – 258 - സ്വപന്തീ- സ്വപ്നാവസ്ഥയിൽ ഇരിക്കുന്ന-വൾ. ‘ജാഗ്രത്’ കഴിഞ്ഞുള്ള അവസ്ഥ. മനസ്സിൽ അന്തർലീനമായിരിക്കുന്ന പദാർത്ഥജ്ഞാനങ്ങളും ആശയങ്ങളും അഭിവ്യക്തമാകുന്ന അവസ്ഥ.
5. ലളിതാസഹസ്രനാമം-260-സുപ്താ- ‘സുഷുപ്തി’ എന്ന അവസ്ഥയിൽ ഇരിക്കുന്നവൾ.
6. ലളിതാസഹസ്രനാമം-261-പ്രാജ്ഞാത്മികാ- സുപ്താവസ്ഥയിലുള്ള ജീവനെ പ്രാജ്ഞൻ എന്ന് വിളിക്കുന്നു.
7. ലളിതാസഹസ്രനാമം-263- സർവാവസ്ഥാവിവർജ്ജിതാ- എല്ലാ അവസ്ഥകളും പിന്നിട്ടവൾ. തുരീയവും കടന്നുള്ള അവസ്ഥ. ഇതിനു പേരില്ല. ‘ന സ പുനരാവർത്തതേ’. (അവൻ പുനർജ്ജനിക്കുന്നില്ല.) ഈ അവസ്ഥയിൽ എത്തിയ ആൾ മഹായോഗി എന്ന് അറിയപ്പെടും. ചിലർ ഇവരെ ‘തുര്യാതീതൻ’ എന്ന് വിളിക്കുന്നു.
8. പരബ്രഹ്മമഹിഷി...ലളിതാസഹസ്രനാമം-233- മഹാകാമേശമഹിഷീ - പരമശിവന്റെ പട്ടമഹിഷിയായവൾ.
9. ദ്രുഹിണഗൃഹിണീം, ഹരേഃ പത്നീം പദ്മാം…. ലളിതാസഹസ്രനാമം-313-രമാ-ലക്ഷ്മീദേവിയും സരസ്വതീദേവിയുമായിരിക്കുന്നവൾ.
10. ഹരസഹചരീമദ്രിതനയാം…..ലളിതാസഹസ്രനാമം-246- പാർവതീ.. പർവതരാജപുത്രി.
11. നിഃസീമമഹിമാ…ലളിതാസഹസ്രനാമം-429-നിഃസീമമഹിമാ- അപരിമിതമായ മഹിമയോടുകൂടിയവൾ.
12. ഈ ശ്ലോകത്തിന്റെ രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങൾ:
13. ചിത്രം 1- ശ്രീചക്ര പൂജ ചിത്രം 2 -ലക്ഷ്മീ-സരസ്വതീസമേതയായ ദേവി
14. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയെ ആഗമതത്വജ്ഞന്മാർ ബ്രഹ്മദേവപത്നിയായ സരസ്വതീ-ദേവിയായിട്ടും മഹാവിഷ്ണുവിന്‍റെ പത്നിയായ ലക്ഷ്മീ ദേവിയായിട്ടും ശ്രീപരമേശ്വരന്‍റെ സഹധർമ്മിണിയായ പാർവതീദേവിയായിട്ടും പറയുന്നുവോ ഏതൊരു ദേവി സരസ്വതീദേവി, ലക്ഷ്മീദേവി, പാർവതീദേവി എന്നീ ത്രിമൂർത്തിശക്തികളുടെ സമഷ്ടി രൂപിണിയായ തുരീയശക്തിയാണോ, അറിയുവാൻ കഴിയാത്ത അതിരറ്റ മാഹാത്മ്യത്തോടുകൂടിയ അനിർവചനീയ-യായ മഹാമായയായി പ്രപഞ്ചത്തെ ഭ്രമിപ്പിയ്ക്കുന്നുവോ ആ പരബ്രഹ്മ-സ്വരൂപിയായ പരമശിവന്‍റെ പട്ടമഹിഷിയായ മഹാദേവിയ്ക്ക് നമസ്കാരം !
15. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-98
കദാ കാലേ മാതഃ കഥയ കലിതാലക്തകരസം
പിബേയം വിദ്യാർത്ഥീ തവ ചരണനിർണേജനജലം .
പ്രകൃത്യാ മൂകാനാമപി ച കവിതാകാരണതയാ
കദാ ധത്തേ വാണീമുഖകമലതാംബൂലരസതാം .. 98..
അന്വയം :
(ഹേ) മാതഃ! തവ കലിതാലക്തകരസം ചരണനിർണേജനജലം വിദ്യാർത്ഥീ (അഹം) കദാ കാലേ പിബേയം, കഥയ. (തത് ച) പ്രകൃത്യാ മൂകാനാമപി കവിതാകാരണതയാ വാണീമുഖകമലതാംബൂലരസതാം കദാ ധത്തേ?
അർത്ഥം :
അല്ലയോ വന്ദ്യമാതാവേ! അവിടുത്തെ പാദങ്ങളിൽ അണിഞ്ഞ ചെമ്പഞ്ഞിച്ചാർ കലർന്ന തീർത്ഥജലം വിദ്യാലാഭം ആഗ്രഹിക്കുന്ന ഈയുള്ളവൻ എപ്പോഴാണ് കുടിക്കേണ്ടതെന്നു ദയവായി അരുളിച്ചെയ്താലും! അതുപോലെ-ത്തന്നെ പ്രകൃത്യാ മൂകരായവരെപ്പോലും കവികളാക്കിത്തീർക്കുന്ന ആ പുണ്യതീർത്ഥം എപ്പോഴാണ് എനിക്ക് വാഗ്‌ദേവതയുടെ വദന-താംബൂലമായി ഭവിക്കുന്നത്?
—-------------------------------------------------------------------------------------------------
1. ആദ്യമേതന്നെ കവിയ്ക്ക് നല്ല നിശ്ചയമുള്ള കാര്യങ്ങൾ പറയുന്നു:
1) വിദ്യ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഫലപ്രാപ്തി നൽകുന്നതാണ് ദേവിയുടെ ചെമ്പഞ്ഞിച്ചാറണിഞ്ഞ പാദങ്ങൾ കഴുകിയുള്ള തീർത്ഥം.
2) ആ തീർത്ഥം മൂകരായവരെപ്പോലും കവികളാക്കിത്തീർക്കാൻ കെൽപ്പുള്ളതാണ്.
ഇനി രണ്ടു ചോദ്യങ്ങളാണ് കവിയ്ക്ക് ദേവിയോട് ചോദിക്കാനുള്ളത്:
ഒന്നാമത്തെ പ്രസ്താവനയിൽ പറഞ്ഞ തീർത്ഥം ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് സേവിക്കേണ്ടത്? ഒന്നാമത്തെ പ്രസ്താവനയിൽ പറഞ്ഞ ഈ തീർത്ഥം പാനം ചെയ്യുന്ന ഭക്തന് എപ്പോഴാണ് സരസ്വതീദേവിയുടെ വദനതാംബൂലരസമായി അനുഭവപ്പെടുന്നത്?
ദേവിയുടെ ചെമ്പഞ്ഞിച്ചാറണിഞ്ഞ പാദങ്ങൾ കഴുകിയുള്ള തീർത്ഥം കവിത്വം പ്രദാനം ചെയ്യാൻ പര്യാപ്തമാണ് എന്നാണ് വിശ്വാസം. ആ തീർത്ഥം കവി പാനംചെയ്യുമ്പോൾ വായിൽവെച്ച് അത് സരസ്വതീ-വദനതാംബൂല-രസമായി മാറുന്ന അനുഭവമുണ്ടാകുന്നു. ആ അനുഭൂതി സിദ്ധിച്ച കവിയാവട്ടെ, പുരുഷഭാവം സ്വീകരിച്ച സരസ്വതീദേവിയായി ശോഭിക്കുന്നു എന്ന് താൽപ്പര്യം.
2. പ്രകൃത്യാ മൂകാനാമപി….
സ്വതവേ മൂകരും ബധിരരും, പോരാത്തതിന് ബുദ്ധിശക്തി കുറഞ്ഞവരു-മായിരുന്നവർപോലും ദേവിയുടെ പാദതീർത്ഥം പാനം ചെയ്ത് പണ്ഡിതരായ കഥ ലക്ഷ്മീധരവ്യാഖ്യാനത്തിൽ പറയുന്നുണ്ട്. മൂകാംബികാ ക്ഷേത്രത്തിലും ഇത്തരമൊരു അദ്‌ഭുതം സംഭവിച്ചതായി സ്വാമി തപസ്യാനന്ദ തന്റെ വ്യാഖ്യാനത്തിൽ വിവരിക്കുന്നു. കാഞ്ചി കാമാക്ഷീക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ ജന്മനാ മൂകനായ ഒരു വ്യക്തി മഹാസിദ്ധികളുള്ള കവിയായി മാറിയെന്നും കാമാക്ഷീദേവിയെപ്പറ്റി 500 ശ്ലോകങ്ങളുള്ള ‘മൂക പഞ്ചശതി’ എന്ന ഗ്രന്ഥം എഴുതിയെന്നും അദ്ദേഹം പറയുന്നു.
മഹാകവി കാളിദാസൻ, തമിഴ്‌നാട്ടിലെ കാലമേഘൻ എന്നിവർക്കും ഇത്തരത്തിൽ സിദ്ധി ലഭിച്ചുവെന്ന് ജ്ഞാനികൾ പറയുന്നു. കാളിദാസന് ഉജ്ജയിനിയിലെ മഹാകാളിയിൽനിന്നും, കാലമേഘന് ജംബുകേശ്വരത്തിലെ അഖിലാണ്ഡേശ്വരിയിൽനിന്നും, മൂകകവിക്ക് കാഞ്ചി കാമാക്ഷിയിൽനിന്നും അനുഗ്രഹം ലഭിച്ചുവെന്ന് കാഞ്ചി പരമാചാര്യൻ ചന്ദ്രശേഖരസരസ്വതി സ്വാമികൾ പറയുന്നു.
3. മൂകം കരോതി വാചാലം പങ്ഗും ലംഘ്യതേ ഗിരിം
യത് കൃപാ തമഹം വന്ദേ പരമാനന്ദമാധവം.
4. വിദ്യാർത്ഥീ (അഹം) കദാ കാലേ പിബേയം
“.....വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം ധനാര്‍ത്ഥീ ലഭതേ ധനം ।
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്മോക്ഷാര്‍ത്ഥീ ലഭതേ ഗതിം 6 …..
(സങ്കടനാശ ഗണേശാഷ്ടകം-നാരദപുരാണാന്തർഗതം)
5. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ പാദാരവിന്ദങ്ങളിൽ ചാർത്തിയ അരക്കു-കുഴമ്പുകലർന്നതായ പാദപ്രക്ഷാളനജലം സ്വഭാവേന തന്നെ സംസാരിയ്ക്കാൻ കഴിയാത്തവർക്കുകൂടി കവിതയ്ക്ക് കാരണമായി ഭവിയ്ക്കുന്നതിനാൽ സരസ്വതീദേവിയുടെ വദനാരവിന്ദത്തിലെ വെറ്റിലച്ചാറിന്‍റെ അവസ്ഥയെ ധരിയ്ക്കുന്നുവോ ആ ഭക്തവത്സലയും പ്രപഞ്ചമാതാവും വിദ്യാദായിനി-യുമായ മഹാദേവിയ്ക്ക് നമസ്കാരം!
6. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-99
സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്നോ വിഹരതേ
രതേഃ പാതിവ്രത്യം ശിഥിലയതി രമ്യേണ വപുഷാ .
ചിരം ജീവന്നേവ ക്ഷപിതപശുപാശവ്യതികരഃ
പരാനന്ദാഭിഖ്യം രസയതി രസം ത്വദ്ഭജനവാൻ .. 99..
അന്വയം :
ത്വത് ഭജനവാൻ സരസ്വത്യാ ലക്ഷ്മ്യാ വിധിഹരിസപത്നോ വിഹരതേ. രമ്യേണ വപുഷാ രതേഃ പാതിവ്രത്യം ശിഥിലയതി. ക്ഷപിതപശു-പാശവ്യതികരഃ ചിരം ജീവൻ ഏവ പരാനന്ദാഭിഖ്യം രസം രസയതി.
അർത്ഥം :
അല്ലയോ ജഗജ്ജനനി! അവിടുത്തെ ഉപാസകനായ ഒരുവൻ -
‘വിദ്യാ’സരസ്വതിയോടും ‘ഐശ്വര്യ’ലക്ഷ്മിയോടും കൂടുതൽ സൗഹൃദം സ്ഥാപിച്ച് അവരുടെ ഭർത്താക്കന്മാരായ ബ്രഹ്‌മാവിലും വിഷ്ണുവിലും അസൂയ ഉളവാക്കുന്നു; തനിക്കു സിദ്ധിക്കുന്ന ശരീരസൗകുമാര്യത്താൽ കാമദേവപത്നിയായ രതിയുടെ പാതിവ്രത്യത്തെ ദുർബ്ബലപ്പെടുത്തുന്നു; ജീവാത്മാവിനു അനാദികാലമായുള്ള അവിദ്യാസംബന്ധത്തെ ഉന്മൂലനം ചെയ്ത് ദീർഘകാലം ജീവിച്ച് പരംജ്യോതി:സ്വരൂപാവസ്ഥയെ ആസ്വദിച്ചാനന്ദിക്കുന്നു.
----------------------------------------------------------------------------------------------------
1. (ദേവി, തന്റെ ഭക്തന് കലാ-സാഹിത്യ-സർഗ്ഗവാസനയും സമ്പദാദി ഐശ്വര്യങ്ങളും അരോഗദൃഢമായ ശരീര സുഖവും നല്കുന്നതിനോടൊപ്പം തന്നെ പ്രാപഞ്ചിക ദുഖങ്ങളിൽ നിന്നുമുള്ള നിത്യമോചനവും സാധ്യമാക്കുമെന്ന് ആചാര്യൻ നമ്മെ പഠിപ്പിക്കുന്നു.)
2. ഈ ശ്ലോകത്തിന്റെ രണ്ടാമത്തെ പകുതിയിൽ സമയമതോപാസകൻ ആറ് ആധാരചക്രങ്ങളെ ഭേദിച്ച് സഹസ്രാരത്തിൽ എത്തുന്ന പ്രക്രിയ സൂചിപ്പിക്കുന്നു.
“അദിതി പാശം പ്രമുമോക്ത്വേവം നമ:
പശുഭ്യ: പശുപതയേ കരോമി.
[ആദിത്യമണ്ഡലാന്തർഗതമായ ബൈന്ദവീശക്തി അവിദ്യാ സംബന്ധത്തെ നല്ലതു-പോലെ മോചിപ്പിക്കട്ടെ; ജീവന്മാർക്കും പരമശിവനും എന്റെ നമസ്കാരം.]
ഇത്തരത്തിൽ ജീവന്മുക്തി നേടിയവർക്കും ശരീരബന്ധത്തിന്റെ ഭ്രമം പിന്നേയും നിലനിൽക്കും. അതിനുദാഹരണമായി ‘കുലാല-ചക്രഭ്രമണന്യായം’ വിവരിക്കാം. കുശവന്റെ ചക്രം വടി കൊണ്ട് ചുറ്റിച്ചശേഷം വടി മാറ്റിയാലും അല്പസമയംകൂടി കറങ്ങിക്കൊണ്ടിരിക്കുമല്ലോ. ഇവിടെ രണ്ട് തരത്തിലുള്ള ആരാധനയെ വിവരിക്കുന്നു. ആറ് ആധാരചക്രങ്ങളുടേതും ‘ധാരണ’ യുടേതും. ഈ ആറെണ്ണത്തിൽ ആദ്യത്തെ രണ്ടെണ്ണം (തമസ്സിൽ-അന്ധകാരത്തിൽ-സ്ഥിതി ചെയ്യുന്നതിനാൽ) ഒഴിവാക്കുകയും, ‘സഹസ്രാരം’ ചേർക്കുകയും ചെയ്യുമ്പോൾ ആകെ അഞ്ചെണ്ണമാവും.
ഈ അഞ്ചിൽ ആദ്യത്തേതായ മണിപൂര(ക)ത്തിൽ ഭജന ചെയ്യുന്നവന് ‘സാർഷ്ടി’ സ്വരൂപമുക്തി ലഭിക്കുന്നു -അഥവാ-ദേവിയുടെ ആസ്ഥാനമായ ശ്രീപുരത്തിനടുത്തു മറ്റൊരു ഗൃഹത്തിൽ താമസിച്ചുകൊണ്ട് ദേവിയുടെ സേവ ചെയ്യാനാവും.
• ‘അനാഹത’ത്തെ ഭജിക്കുന്നവർക്ക് ‘സാലോക്യ’ മുക്തിയിലൂടെ ദേവിയുടെ നഗരത്തിൽ വസിക്കാവുന്നതാണ്.
• ‘വിശുദ്ധിചക്ര’ത്തെ ഭജിക്കുന്നവർക്ക് ‘സാമീപ്യ’ മുക്തിയിലൂടെ ദേവിയുടെ സേവനപരിചരണത്തിൽ സ്ഥാനം ലഭിക്കുന്നു.
• ‘ആജ്ഞാചക്ര’ത്തെ ഭജിക്കുന്നവർക്ക് ‘സാരൂപ്യ’ മുക്തിയിലൂടെ ദേവിയുടെ സമാനരൂപസിദ്ധി ലഭിക്കുന്നതാണ്.
• ‘സഹസ്രദള കമല’ത്തെ ഭജിക്കുന്നവർക്ക് മാത്രമേ ‘സായുജ്യ’ മുക്തി’ ലഭിക്കുകയുള്ളു.
ഈ അഞ്ചാമത്തെ അവസ്ഥയെയാണ് ശ്ലോകത്തിൽ “ത്വത് ഭജനവാൻ…. പരാനന്ദാഭിഖ്യം രസം രസയതി” എന്നതുകൊണ്ട് വിവരിക്കുന്നത്. ഇതിനെയാണ് ‘കൈവല്യം’ എന്ന് പറയുന്നത്.
3. മൂലാധാരം തുടങ്ങിയ ആറു ശരീരചക്രങ്ങളെയും ത്രികോണം തുടങ്ങിയ ആറു ശ്രീചക്ര - ചക്രങ്ങളെയും കുറിച്ച് ഒരു താരതമ്യ പഠനം:
4. പരാനന്ദാഭിഖ്യം …
ലളിതാസഹസ്രനാമം-252- പരമാനന്ദാ- നിറഞ്ഞ ആനന്ദത്തോടുകൂടിയവൾ. മോക്ഷസ്വരൂപിണി.
5. ക്ഷപിതപശുപാശവ്യതികരഃ ………… ലളിതാസഹസ്രനാമം-354-പശുപാശവിമോചിനീ- പശുക്കളെ പാശബന്ധ-ത്തിൽനിന്നു മോചിപ്പിക്കുന്നവൾ. കർമ്മബന്ധത്തിൽനിന്നും മുക്തി തരാൻ കെൽപ്പുള്ളവൾ. പശ്യതി ഇതി പശു: കാണുന്നതുകൊണ്ട് പശു-സംസാര ജീവിയായ മൃഗം-അഥവാ മനുഷ്യൻ.
6.രസം രസയതി…..
ലളിതാസഹസ്രനാമം-311 -രസ്യാ- രസിപ്പിക്കുന്നവൾ. “രസോ വൈ സ: രസം ഹ്യേവായം ലബ്ധ്വാ ആനന്ദീ ഭവതി.” (തൈത്തിരീയോപനിഷത്- 2-
7. [ബ്രഹ്മാനന്ദമാണ് രസം.] ബ്രഹ്മാനന്ദത്തിൽ സ്വയം ആനന്ദിക്കുകയും ഭക്തരെ ആനന്ദസാഗരത്തിൽ ആരാധിക്കുകയും ചെയ്യുന്നവളാണ് ദേവി.
ലളിതാസഹസ്രനാമം-800-രസശേവധി: - എല്ലാ രസങ്ങൾക്കും ആധാരഭൂത-യായവൾ. ശേവധി= നിധി.
8. ആനന്ദത്തെ തൈത്തിരീയോപനിഷത്തിൽ ഇങ്ങനെ അപഗ്രഥി-ച്ചിരിക്കുന്നു:
ഒരു മനുഷ്യാനന്ദത്തിന്റെ എത്ര മടങ്ങാണ് ബ്രഹ്മാനന്ദം എന്ന് മനസ്സിലാവുന്നുണ്ടല്ലോ? ആ ബ്രഹ്മാനന്ദത്തിന്റെ മൂർത്തീഭാവമാണ് ദേവി.
9. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
ഏതൊരു ദേവിയുടെ ഉപാസകൻ സരസ്വതീദേവിയോടും ലക്ഷ്മീദേവിയോടും കൂടി ബ്രഹ്മദേവനോടും മഹാവിഷ്ണുവിനോടും മത്സരിയ്ക്കുന്നവനായിട്ട് ക്രീഡിയ്ക്കുന്നുവോ (വിദ്യകൊണ്ട് സരസ്വതീപതിയായിട്ടും സമ്പത്തുകൊണ്ട് ലക്ഷ്മീപതിയായിട്ടും ആനന്ദിയ്ക്കുന്നുവോ) സൗന്ദര്യമേറിയ ശരീരംകൊണ്ട് രതീദേവിയുടെ പാതിവ്രത്യത്തെ ദുർബ്ബലമാക്കിചെയ്യുന്നുവോ അനാദിയായ അവിദ്യാബന്ധത്തെ നശിപ്പിച്ച് വളരെക്കാലം ജീവിച്ചിരിയ്ക്കുന്നവനായി പരമാനന്ദരസം അനുഭവിയ്ക്കുന്നവോ ആ മഹാദേവിയ്ക്ക് നമസ്കാരം !
10. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
ശ്ലോകം-100
പ്രദീപജ്വാലാഭിർദിവസകരനീരാജനവിധിഃ
സുധാസൂതേശ്ചന്ദ്രോപലജലലവൈരർഘ്യരചനാ .
സ്വകീയൈരംഭോഭിഃ സലിലനിധിസൗഹിത്യകരണം
ത്വദീയാഭിർവാഗ്ഭിസ്തവ ജനനി വാചാം സ്തുതിരിയം .. 100..
അന്വയം :
(ഹേ) വാചാം ജനനി! (യഥാ സ്വകീയാഭി:) പ്രദീപജ്വാലാഭി: ദിവസകരനീരാജന-വിധിഃ; (യഥാ സ്വകീയൈ:) ചന്ദ്രോപലജലലവൈ: സുധാസൂതേ: അർഘ്യരചനാ; (യഥാ സ്വകീയാഭി:) അംഭോഭിഃ സലിലനിധിസൗഹിത്യകരണം; (തഥാ) ത്വദീയാഭി: വാഗ്ഭി: തവ ഇയം സ്തുതി: (ഭവതി).
അർത്ഥം :
അല്ലയോ വാക്കുകളുടെ ഉത്പത്തിസ്ഥാനമായ ജഗജ്ജനനി! സൂര്യനിൽ നിന്നുള്ള ഊർജ്ജം സ്വീകരിച്ച് കൈവിളക്കിന്റെ നാളം കൊണ്ട് സൂര്യഭഗവാന് തന്നെ നീരാജനം അനുഷ്ഠിക്കുന്നതു പോലെയും, ചന്ദ്രകിരണങ്ങളിൽനിന്നും ചന്ദ്ര-കാന്തക്കല്ലുകൾ സ്വീകരിക്കുന്ന ജലാംശം കൊണ്ട് ചന്ദ്രഭഗവാനുതന്നെ അർഘ്യം അർപ്പിക്കുന്നതു പോലെയും, സമുദ്രത്തിൽനിന്നു കോരിയെടുക്കുന്ന ജലം കൊണ്ടുതന്നെ സമുദ്രതൃപ്തിക്കായി തർപ്പണക്രിയ ചെയ്യുന്നതുപോലെയും, അവിടത്തെ സവിധത്തിൽ നിന്നാവിർഭവിച്ച വാക്കുകളെക്കൊണ്ടുതന്നെ അവിടത്തേക്കുള്ള സ്തുതിയായി ഇത് ഭവിക്കട്ടെ.
—-----------------------------------------------------------------------------------------------
1. പ്രദീപജ്വാലാഭി: ………കൈവിളക്ക്, തിരിനാളം
ജാതഃ കുലേ തസ്യ കിലോരുകീർതിഃ
കുലപ്രദീപോ നൃപതിർദിലീപഃ" (രഘുവംശം 06-74)
2. നീരാജനവിധിഃ…ദീപാരാധന, ജലം കൊണ്ടുള്ള ആരാധനയും ഇതിൽ പെടുന്നു.
തസ്മൈ സമ്യഗ് ഹുതോ വഹ്നിർവാജിനീരാജനാവിധൗ..(രഘുവംശം 4.25)
ആലോലലോചനവിലോകനകേളിധാരാ-
നീരാജിതാഗ്രസരണേഃ കരുണാംബുരാശേഃ
ആർദ്രാണി വേണുനിനദൈഃ പ്രതിനാദപൂരൈഃ
ആകർണ്ണയാമി മണിനൂപുരശിഞ്ജിതാനി .
(‘ശ്രീകൃഷ്ണ കർണ്ണാമൃതം’ 1-39)
[ഇളകിയാടുന്ന നോട്ടങ്ങളെക്കൊണ്ട് മുന്നിലെ വഴി ഉഴിഞ്ഞു കൊണ്ടിരിക്കുന്ന, കരുണാസമുദ്രമായ ശ്രീകൃഷ്ണന്റെ മാറ്റൊലിക്കൊള്ളുന്ന ഓടക്കുഴൽ വിളികൾ കൊണ്ട് കുളിരണിയിക്കുന്ന മണിത്തളക്കിലുക്കങ്ങൾ ഞാൻ കേട്ടു-കൊണ്ടിരിക്കുന്നു.]
3. അർഘ്യരചനാ
അനർഘ്യമർഘ്യേണ തമദ്രിനാഥഃ
സ്വർഗൗകസാമർചിതമർചയിത്വാ.
ആരാധനായാസ്യ സഖീസമേതാം
സമാദിദേശ പ്രയതാം തനൂജാം..(കുമാര സംഭവം 1-58)
[ഹിമവാൻ, പൂജാതീതനും ദേവന്മാരാൽ അർച്ചിക്കപ്പെട്ടവനുമായ ഇദ്ദേഹത്തെ(ശിവനെ) ജലഗന്ധപുഷ്പാദി കൊണ്ട് അർച്ചന ചെയ്തിട്ട് ആരാധനക്കായി പവിത്രയായ സ്വപുത്രിയെ സഖികളോടുകൂടി ഏർപ്പെടുത്തി.]
ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന പ്രചോദയ:
പദ്മതീർത്ഥമേ ഉണരൂ - മാനസ പദ്മതീർത്ഥമേ ഉണരൂ
അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സിന്നര്‍ഘ്യം നല്‍കൂ
ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ ഗായത്രികള്‍ പാടൂ….
(വയലാർ രാമവർമ്മയുടെ പ്രസിദ്ധ സിനിമാ ഗാനം.)
4. സൗഹിത്യകരണം… തർപ്പണക്രിയ.
5. ത്വദീയാഭി: വാഗ്ഭി: തവ ഇയം സ്തുതി: (ഭവതി)....
അവിടുന്നു അനുഗ്രഹിച്ചരുളിയ വാക്കുകളെക്കൊണ്ടു മാത്രമാണ് ഈ അർച്ചന നടത്തുന്നത് എന്ന് കവി പറയുന്നു. ഇതൊന്നും എന്റേതല്ല- എല്ലാം നിന്റേതാണ്; നിന്റേതുമാത്രം.
സാവിത്രീകമലാദുർഗാദിഭ്യോ ന മമ ഭോജനം .
കംഭരായൈ മഹാലക്ഷ്മ്യൈ ഇദം ന മമ ഭോജനം ..
(ലക്ഷ്മീനാരായണ സംഹിത ..2.225.44)
6. ചന്ദ്രോപലജലലവൈ: ……ചന്ദ്രകിരണങ്ങൾ ഏൽക്കുമ്പോൾ, ചന്ദ്രകാന്ത-ക്കല്ലുകളിൽനിന്നും നീർത്തുള്ളികൾ പൊഴിയുമെന്നാണ് വിശ്വാസം.
“.....................തന്തുജാലാവലംബാഃ .
………………..ചന്ദ്രപാദൈർനിശീഥേ
വ്യാലുമ്പന്തി സ്ഫുടജലലവസ്യന്ദിനശ്ചന്ദ്രകാന്താഃ” (മേഘസന്ദേശം-64)
[.......................നൂലിഴകളിൽ തൂക്കിയിട്ട ചന്ദ്രകാന്തക്കല്ലുകൾ, ചന്ദ്രകിരണങ്ങൾ ഏൽക്കയാൽ മുഴുത്ത നീർത്തുള്ളികൾ ഇറ്ററ്റിച്ച് തീർത്തുകൊടുക്കുന്നു.]
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം….” എന്ന പ്രസിദ്ധ സിനിമാ ഗാനം ഓർക്കുക.
7. ലളിതാസഹസ്രനാമം-002 -ശ്രീ മഹാരാജ്ഞീ - സങ്കല്പങ്ങൾക്കും അതീതമായ സൃഷ്ടിവൈഭവം നിറഞ്ഞ ഈ പ്രപഞ്ചത്തിന്റെ അധിനായികയാണ് ദേവി. ഈ മന്ത്രത്തിൽ ‘മഹാ’ എന്നപദം ഇങ്ങനെ ഛേദം ചെയ്യാം: മ് + അ + ഹ + അ. അതിൽ ‘അ’ എന്ന വർണ്ണം അക്ഷരമാലയിലെ ആദിയും ‘ഹ’ അന്ത്യവുമാണല്ലോ. ‘അ’യിൽ തുടങ്ങി ‘ഹ’യിൽ അവസാനിക്കുന്നു. ഇവ രണ്ടും യഥാക്രമം ശിവനും ശക്തിയുമാണ്.
“വാഗർഥാവിവ സമ്പൃക്തൗ വാഗർഥപ്രതിപത്തയേ.
ജഗതഃ പിതരൗ വന്ദേ പാർവതീപരമേശ്വരൗ.”.(രഘുവംശം 1-1)
[അർത്ഥപൂർത്തിക്കായി വാക്കും അർത്ഥവും വേർതിരിക്കാനാവാത്ത വിധം ഒന്നായി ചേർന്നിരിക്കുന്നതു പോലെ ജഗത് പിതാക്കളായ ആ പാർവതീപരമേശ്വരന്മാരെ വന്ദിക്കുന്നു.]
8. ലളിതാസഹസ്രനാമം-350-വാഗ് വാദിനീ-
എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ദേവിയിൽനിന്നാണ് ഉദ്ഭവിക്കുന്ന എന്ന് മുകളിൽ പറഞ്ഞല്ലോ. അവ കോർത്തിണക്കി അർത്ഥസമ്പുഷ്ടമായ വാക്കുകൾ നാവിൽ ഉദിപ്പിക്കുന്നത് ദേവിയാണ്.
‘ശബ്ദാനാം ജനനീ ത്വമേവ ഭുവനേ
വാഗ്‌വാദിനീത്യുച്യതേ.( ലഘുസ്തവം)
[ശബ്ദങ്ങളുടെ മാതാവേ, അവിടുത്തെത്തന്നെയാണ് ‘വാഗ്‌വാദിനീ’ എന്ന് വിളിക്കുന്നത്.]
സ്വര്‍ഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ ഇഷ്ടദേവതേ സരസ്വതീ…
സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍
പദമായ് തൂവലില്‍ വാണരുളുക നീ വാണീമണീ വരദായിനീ……….
രാഗവും നീയേ താളവും നീയേ ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീ കലയില്‍
കണികയായ് ഞാനാം സ്വരമലിയേണം……………………….
(ശ്രീകുമാരൻ തമ്പിയുടെ പ്രസിദ്ധ സിനിമാ ഗാനം ഓർക്കുക. )
9. ചിത്രം: ധ്യാനനിരതനായ ഒരു ഭക്തൻ
.
10 . ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’യിൽ നിന്ന്:
യാതൊരു പ്രകാരം ആദിത്യനെത്തന്നെ സംബന്ധിച്ചവയായ കരദീപങ്ങളുടെ ജ്വാലകളാൽ ആദിത്യദേവന് നീരാജനാനുഷ്ഠാനമോ യാതൊരു പ്രകാരം ചന്ദ്രനെ സംബന്ധിച്ചവയായ ചന്ദ്രരശ്മി തട്ടിയ ചന്ദ്രകാന്തകല്ലിൽനിന്ന് പുറപ്പെടുന്ന ജലകണങ്ങളാൽ ചന്ദ്രന് അർഘ്യപ്രദാനമോ യാതൊരു പ്രകാരം സമുദ്രത്തെ സംബന്ധിച്ചവയായ ജലങ്ങളാൽ സമുദ്രസംതൃപ്തിഹേതുകമായ തർപ്പണമോ അപ്രകാരം ദേവീപ്രസാദത്താൽ ലഭിച്ച വാക്കുകളാൽ ശങ്കരഭഗവത്‍പാദാ-ചാര്യരാൽ മഹാസ്തോത്രം രചിച്ച് സ്തുതിയ്ക്കപ്പെട്ട മഹാദേവിയ്ക്ക് നമസ്കാരം!
11. മഹാകവി കുമാരനാശാന്റെ തർജ്ജമയിൽനിന്ന്….
സൗന്ദര്യലഹരി സ്വതന്ത്ര വ്യാഖ്യാനം ഇവിടെ അവസാനിക്കുന്നു.
ശുഭമസ്തു.
ഗ്രന്ഥസൂചിക
ഈ വ്യാഖ്യാനത്തിൽ പരാമർശിക്കപ്പെട്ട ഗ്രന്ഥങ്ങൾ
1. ഋഗ്വേദം
2. ശ്രീമദ് ഭാഗവതം
3. മഹാഭാരതം
4. പരാശരസ്മൃതി
5. അമരകോശം
6. ശിവപുരാണം
7. ദേവീഭാഗവതം
8. വാല്മീകിരാമായണം
9. കമ്പ രാമായണം
10. സ്കന്ദപുരാണം
11. സിദ്ധഘുടികാ
12. ബൃഹദാരണ്യക ഉപനിഷദ്
13. തൈത്തിരീയ ഉപനിഷദ്
14. തൈത്തിരീയ ബ്രാഹ്മണം
15. തൈത്തിരീയ ആരണ്യകം
16. സാമുദ്രികശാസ്ത്രം
17. കുമാരസംഭവം
18. കുമാരീപൂജാ സമ്പ്രദായം
19. കൃഷ്ണയജുർവ്വേദം.
20. ബ്രഹ്‌മാണ്ഡപുരാണം
21. വരാഹപുരാണം
22. വിഷ്ണുപുരാണം
23. ലിംഗപുരാണം
24. വായുപുരാണം
25. മാലതീമാധവം
26. കഥാസരിത്സാഗരം
27. ഭരദ്വാജസ്മൃതി
28. വസിഷ്ഠരാമായണം
29. ഭാമിനീവിലാസം
30. ശ്രീകൃഷ്ണകർണാമൃതം
31. ലളിതഅഷ്ടോത്തര ശതനാമാവലി:
32. നൈഷധം ചമ്പു
33. പുരുഷസൂക്തം
34. സരസ്വതീസ്തവം
35. തന്ത്രസാരഃ
36. ഭഗവദ് ഗീത
37. കേനോപനിഷത്
38. ലളിതോപാഖ്യാനം
39. സംഗീതരത്‌നാകരം
40. സൗഭാഗ്യഭാസ്കരം
41. ശിവധ്യാനം
42. ശങ്കരധ്യാനം
43. പുരാണിക് എൻസൈക്ലോപീഡിയ
44. രഘുവംശം
45. ശങ്കരദിഗ്വിജയം
46. ദേവീമാഹാത്മ്യം
47. ഗീതഗോവിന്ദം
48. വസിഷ്ഠസംഹിത
49. ദോഹളകൗതുകം
50. ഉത്തരരാമചരിതം
51. മേഘദൂത്
52. ലളിതാ പഞ്ചരത്നം
53. മത്സ്യേന്ദ്രസംഹിത
54. ഋതുസംഹാരം
55. നാരദപുരാണം
56. ലക്ഷ്മീനാരായണ സംഹിത
57. ലഘുസ്തവം
58. പഞ്ചദശീസ്തവം
വ്യാഖ്യാനത്തിൽ പരാമർശിക്കപ്പെട്ട പ്രമുഖർ
1. ശങ്കരാചാര്യർ
2. ഭരതമുനി
3. ശ്രീധരസ്വാമി
4. ലക്ഷ്മീധരൻ
5. മല്ലിനാഥൻ
6. കൈവല്യാശ്രമൻ
7. കാഞ്ചി ചന്ദ്രശേഖര സരസ്വതി സ്വാമികൾ
8. അരുണഗിരിനാഥർ
9. ത്യാഗരാജസ്വാമികൾ
10. മുത്തുസ്വാമി ദീക്ഷിതർ
11. പുരന്ദരദാസർ
12. മുത്തയ്യ ഭാഗവതർ
13. ശ്യാമശാസ്ത്രികൾ
14. സ്വാതി തിരുനാൾ
15. സദാശിവ ബ്രഹ്മേന്ദ്രർ
16. കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ
17. ലളിതാദാസർ
18. ബിച്ചു തിരുമല
19. വയലാർ രാമവർമ്മ
20. പി ഭാസ്ക്കരൻ
21. അഭയദേവ്
22. ശ്രീകുമാരൻ തമ്പി
23. രാഗരത്നം ശ്രീ. മണ്ണൂർ രാജകുമാരനുണ്ണി
24. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
കൃതജ്ഞത
ഈ വ്യാഖ്യാനരചനയിൽ ഞാൻ ഏറെ ആശ്രയിച്ചിട്ടുള്ളത് താഴെപ്പറയുന്ന ഗ്രന്ഥങ്ങളെയാണ്:
1. ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ശ്രീമതി അമ്പാടി മീനാക്ഷി അമ്മ രചിച്ച സൗന്ദര്യലഹരി വ്യാഖ്യാനം (മലയാളം).
2.ശ്രീ. ഉദയനാഥ് ഝാ 'അശോക് ' സംസ്കൃതത്തിൽ രചിച്ച സൗന്ദര്യലഹരി വ്യാഖ്യാനം.
3. ശ്രീമതി ലളിത. വി ഇംഗ്ലീഷിൽരചിച്ച സൗന്ദര്യലഹരി വ്യാഖ്യാനം.
4. കുമാരൻ ആശാന്റെ സൗന്ദര്യലഹരി പദ്യ തർജ്ജമ (മലയാളം).
5. അമൃതാനന്ദമയി ട്രസ്റ്റ് പ്രസിദ്ധീകരിച്ച തിരുവള്ളിക്കാട് നാരായണ മേനോൻ രചിച്ച ‘ശ്രീലളിതാസഹസ്രനാമം വ്യാഖ്യാനം’(മലയാളം).
6. ശ്രീ. മഠത്തിൽ നരേന്ദ്രൻ രചിച്ച ‘സൗന്ദര്യലഹരി നാമാവലി’ (മലയാളം)
ഈ ഗ്രന്ഥം ഈ രീതിയിൽ പുറത്തിറക്കാൻ മുൻകൈ എടുത്ത് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ മകൾ Dr. വിനതയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
അവരോടുള്ള എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ.
All images in this book are taken from various websites in the internet for educational purpose.
Editing done by:
Dr.Vinatha Bijesh,
Chennai – 600130
Ph:9003278829
April, 2025
Chennai
Printed by:
Adayar Students Xerox
Sholinganallur, Chennai 600119
Subscribe to:
Comments (Atom)