മോചിപ്പിച്ചൂ
ഭവാനൊരു ജനതയെ പാരതന്ത്ര്യത്തിൽ
നിന്നും,
ഹന്ത! ഭാരതരാഷ്ട്രഭാഗ്യവിധാതാവായഹിംസയിലൂടെ
!
ദാരിദ്ര്യ,മജ്ഞതയില്ലാതെയാക്കുവാൻ, ഗ്രാമങ്ങളെയുണർത്തി;
സ്വാതന്ത്ര്യത്തിൻ
സുഗന്ധവായു നൽകിയ പുണ്യാത്മാവേ,
പ്രണാമം!
മഹാത്മാഗാന്ധിയുടെ
പേരായ 'മോഹൻദാസ്' -ലെ
ഓരോ അക്ഷരങ്ങളിൽ തുടങ്ങുന്നതാണ്
ഓരോ വരിയും- മോ
-ഹൻ(+ത)-ദാ-സ്(+വാ)
മോചിപ്പിച്ചൂ
ഭവാനൊരു ജനതയെ
പാരതന്ത്ര്യത്തിൽ നിന്നും,
ഹന്ത! ഭാരതരാഷ്ട്രഭാഗ്യവിധാതാ-
വായഹിംസയിലൂടെ !
ദാരിദ്ര്യ,മജ്ഞതയില്ലാതെയാക്കുവാൻ,
ഗ്രാമങ്ങളെയുണർത്തി;
സ്വാതന്ത്ര്യത്തിൻ
സുഗന്ധവായു നൽകിയ
പുണ്യാത്മാവേ, പ്രണാമം!
-മോഹൻ ചേറ്റൂർ
MOHAN CHETTOOR,‘VASUDHA’. RAMAKRISHNANAGAR,
PALAKKAD ENGG. COLLEGE (P.O)Palakkaad 678 008
Ph: 9995458963

No comments:
Post a Comment