Monday, 7 December 2020

ഭഗവാന്റെ അവതാരങ്ങൾ-ഒരു പഠനം

 [16:45, 08/10/2020] Mohan Chettoor: 

ഭഗവാന്റെ അവതാരങ്ങൾ-ഒരു പഠനം

-ചേറ്റൂർ മോഹൻ

1. ആദിയിൽ ഭഗവാൻ പതിനാറ് അംശങ്ങൾ ചേർന്ന ( പഞ്ചഭൂതങ്ങൾ; പഞ്ചകർമ്മേന്ദ്രിയങ്ങൾ; പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ+ മനസ്സ്) വിരാട് പുരുഷന്റെ സ്വരുപം സ്വീകരിച്ചു.

2. വിരാട് പുരുഷന്റെ നാഭിയിൽ നിന്നും ബ്രഹ്മാവ് ഉത്ഭവിച്ചു.

3. വിരാട് പുരുഷന്റെ സ്വരുപത്തിൽനിന്ന് ദേവകളും പക്ഷിമൃഗാദികളും മനുഷ്യവർഗവും സൃഷ്ടിക്കപ്പെട്ടു.

4. വിരാട് പുരുഷന്റെ സ്വരുപത്തിൽനിന്ന് ഒന്നാമതായി സനകാദി ഋഷിമാർ(സനകൻ, സനന്ദനൻ, സനാതനൻ, സനൽകുമാരൻ) അവതരിച്ചു. 

5.  2-ാമത് വരാഹാവതാരം.

6.  3-ാമത് ശ്രീ നാരദൻ.

7.  4-ാമത് നരനും നാരായണനും.

8.  5-ാമത് കപിലൻ

9.  6-ാമത് ദത്താത്രേയൻ

10. 7-ാമത് യജ്ഞൻ

11. 8-ാമത് ഋഷഭം

12. 9-ാമത് പൃഥു

13. 10-ാമത് മത്സ്യം

14. 11-ാമത് കൂർമ്മം

15.  12-ാമത് ധന്വന്തരി

16. 13-ാമത് മോഹിനി

17. 14-ാമത് നരസിംഹം

18. 15-ാമത് വാമനൻ

19. 16-ാമത് പരശുരാമൻ

20. 17-ാമത് വ്യാസൻ

21. 18-ാമത് ശ്രീരാമൻ

22. 19-ാമത് ബലരാമൻ

23. 20-ാമത് ശ്രീകൃഷ്ണൻ

24. 21-ാമത് ബുദ്ധൻ(പ്രവചനം)*

25. 22-ാമത് കല്കി(പ്രവചനം)**(തുടരും)

1. Matsya, 2.Kūrma, 3.Varāha, 4. Nṛsiṃha, 5.Vāmana (Trivikrama),

6. Paraśurāma, 7. Rāma, 8.Kṛṣṇa, 9.Buddha, 10. and Kalki.

[ Invertebrate - Matsya

Testaceous,(having shell)- Kurma

Vertebrate - Varaha

Erectly vertebrate, half man, half beast - Narasimha

Manikin - Vamana

Barbaric - Parasurama

Civilized - Ramacandra

Wise - Krsna

Ultra-wise - Buddha

Destructive - Kalki

Friday, 2 October 2020

മഹാത്മാഗാന്ധി

 


മോചിപ്പിച്ചൂ ഭവാനൊരു ജനതയെ പാരതന്ത്ര്യത്തിൽ നിന്നും,

ഹന്ത!  ഭാരതരാഷ്ട്രഭാഗ്യവിധാതാവായഹിംസയിലൂടെ !

ദാരിദ്ര്യ,മജ്ഞതയില്ലാതെയാക്കുവാൻ, ഗ്രാമങ്ങളെയുണർത്തി;

സ്വാതന്ത്ര്യത്തിൻ സുഗന്ധവായു നൽകിയ പുണ്യാത്മാവേ, പ്രണാമം!

              

മഹാത്മാഗാന്ധിയുടെ പേരായ 'മോഹൻദാസ്' -ലെ ഓരോ അക്ഷരങ്ങളിൽ തുടങ്ങുന്നതാണ് ഓരോ വരിയും- മോ -ഹൻ(+)-ദാ-സ്(+വാ)

 

 

മോചിപ്പിച്ചൂ ഭവാനൊരു ജനതയെ

                         പാരതന്ത്ര്യത്തിൽ നിന്നും,

ഹന്ത!  ഭാരതരാഷ്ട്രഭാഗ്യവിധാതാ-

                         വായഹിംസയിലൂടെ !

ദാരിദ്ര്യ,മജ്ഞതയില്ലാതെയാക്കുവാൻ,

                      ഗ്രാമങ്ങളെയുണർത്തി;

സ്വാതന്ത്ര്യത്തിൻ സുഗന്ധവായു നൽകിയ

                       പുണ്യാത്മാവേ, പ്രണാമം!

-മോഹൻ ചേറ്റൂർ

 

MOHAN CHETTOOR,‘VASUDHA’. RAMAKRISHNANAGAR,

PALAKKAD ENGG. COLLEGE (P.O)Palakkaad 678 008

Ph: 9995458963                     

Sunday, 13 September 2020

രാധികാ കൃഷ്‌ണാ രാധികാ

 

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ശ്രീ ജയദേവർ രചിച്ച ഒരു അനശ്വരപ്രേമഗീതമാണ് ഗീതഗോവിന്ദം. ശ്രീകൃഷ്ണനോടുള്ള രാധയുടെ അദമ്യമായ പ്രേമമാണ് ഇതിലെ മൂലതന്തു. ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധത്തിലെ 28 മുതൽ 33 വരെയുള്ള അദ്ധ്യായത്തിലെ രാസക്രീഡാ വർണ്ണനത്തെ ആസ്പദമാക്കിയാണ് ഇതിന്റെ രചന. ഗ്രന്ഥത്തിലെ നാലാം അദ്ധ്യായത്തിലെ രണ്ടാമത്തേതാണ് 'രാധികാ...കൃഷ്ണാ...' എന്ന് തുടങ്ങുന്ന ഗീതം. 'മോഹിനിയാട്ടം' എന്ന മലയാള സിനിമയിൽ ശ്രീ ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തി, പ്രശസ്ത സംഗീതജ്ഞനായ  ശ്രീ മണ്ണൂർ രാജകുമാരനുണ്ണി അവർകൾ ഹൃദ്യമായി ആലപിച്ച ഗാനം മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. സംസ്കൃതഭാഷയിലുള്ള ഗീതത്തെ മലയാളത്തിലേക്ക് തർജമ ചെയ്തു നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണജയന്തികൂടിയായ സുദിനത്തിൽ(10-9-2020) ഇത് എന്റെ കുടുംബസുഹൃത്തും പരിണതപ്രജ്ഞനും ആദരണീയനായ ഗുരുവുമായ ശ്രീ മണ്ണൂർ രാജകുമാരനുണ്ണി അവർകൾക്ക് ഞാൻ സമർപ്പിക്കുന്നു.

 

[മലയാളം തർജ്ജമയും അടിക്കുറുപ്പുകളും തയ്യാറാക്കിയത് :

ചേറ്റൂർ മോഹൻ]

 

 

 

സ്തനവിനിഹിതമപി ഹാരമുദാരം .


സാ മനുതേ കൃശതനുരതിഭാരം ..

രാധികാ വിരഹേ തവ കേശവ .. 1..

അല്ലയോ കൃഷ്‌ണാ, നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ കൃശഗാത്രിയായ രാധയ്ക്കു സ്തനങ്ങൾക്ക് മേലെക്കിടക്കുന്ന മുത്തുമണിമാലപോലും അതിഭാരമുള്ളതായി അനുഭവപ്പെടുന്നു. (1) ...രാധികാ.....

സരസമസൃണമപി മലയജപങ്കം .

പശ്യതി വിഷമിവ വപുഷി സശങ്കം .. 2.. രാധികാ

അല്ലയോ കൃഷ്‌ണാ, നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ രാധ സുഖശീതളവും മൃദലവുമായ ചന്ദനലേപത്തെപ്പോലും ശരീരത്തിന് കൊടുംവിഷമായി സംശയത്തോടെ കാണുന്നു.  (2) ...രാധികാ.....

ശ്വസിതപവനമനുപമപരിണാഹം .

മദനദഹനമിവ വഹതി സദാഹം .. 3.. രാധികാ

അല്ലയോ കൃഷ്‌ണാ, നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ രാധയ്ക്കു സ്വന്തം ശ്വാസോച്ഛാസം പോലും കാമദേവന്റെ ദഹനമെന്നോണം ദേഹമാസകലം ചുട്ടുനീറുന്നതായി അനുഭവപ്പെടുന്നു. (3) ...രാധികാ.....

 

ദിശി ദിശി കിരതി സജലകണജാലം .


നയനനളിനമിവ വിഗളിതനാളം .. 4.. രാധികാ


ഇതളുകളിലെ ജലകണങ്ങളുടെ ഭാരം താങ്ങാനാവാതെ ആടി യുലയുന്ന തണ്ടിലെ താമരപോലെയുള്ള കണ്ണുകളോടുകൂടിയ രാധ ചുറ്റിലും നിന്നെ തിരയുമ്പോൾ ഉതിരുന്ന കണ്ണുനീർ പ്രവാഹം നാലു  ദിക്കിലേക്കും ചിതറുന്നു.                     (4) ...രാധികാ...

                നയനവിഷയമപി കിസലയതല്പം.


                     കലയതി വിഹിതഹുതാശനകല്പം ..5..

തളിരിലകൾകൊണ്ടുള്ള മെത്ത കാണുമ്പോൾപ്പോലും അത് അവൾക്കായി ഒരുക്കപ്പെട്ട അഗ്നിശയ്യയാണെന്നു സംശയിക്കുന്നു.  (5 ) ...രാധികാ.....

                          ത്യജതി ന പാണിതലേന കപോലം .

ബാലശശിനമിവ സായമലോലം .. 6.. രാധികാ

ശോകമൂകയായിരിക്കുന്ന അവൾ, സന്ധ്യാസമയത്തെ ഉദിച്ചു തുടങ്ങുന്ന ചന്ദ്രനെപ്പോലെ(വിളറിയിരിക്കുന്ന)യുള്ള കവിളുകളിൽ നിന്നും കൈകൾ മാറ്റുന്നതേയില്ല. (ചിന്താധീനയായി താടിക്ക് കൈകാടുത്ത് അനങ്ങാതെ ഇരിക്കുന്നു.)  (6) ...രാധികാ.....

                         ഹരിരിതി ഹരിരിതി ജപതി സകാമം .

വിരഹവിഹിതമരണേന നികാമം .. 7.. രാധികാ

തീവ്രമായ വിരഹവേദനയാൽ നീറുന്ന അവൾ, വർദ്ധിച്ച മോഹത്തോടെ, ആസന്നമായ മരണത്തെ മുന്നിൽകാണുന്നവർ ചെയ്യുന്നതുപോലെ 'ഹരിഹരി...' എന്ന് ജപിച്ചുകൊണ്ടേയിരുന്നു. (7) ...രാധികാ.....

 ശ്രീജയദേവഭണിതമിതി ഗീതം .


സുഖയതു കേശവപദമുപനീതം .. രാധികാ

ജയദേവവിരചിതമായ ഗീതം ശ്രീകൃഷ്ണപാദങ്ങളെ നമിക്കുന്ന ഭക്തർക്ക് സൗഖ്യമേകട്ടെ.

 

 

स्तनविनिहितमपि हारमुदारम्  

सा मनुते कृशतनुरतिभारम्

राधिका विरहे तव केशव १॥

सरसमसृणमपि मलयजपङ्कम्

पश्यति विषमिव वपुषि सशङ्कम् २॥ राधिका

श्वसितपवनमनुपमपरिणाहम्

मदनदहनमिव वहति सदाहम् ३॥ राधिका

दिशि दिशि किरति सजलकणजालम्

नयननलिनमिव विगलितनालम् ४॥ राधिका

नयनविषयमपि किसलयतल्पम्

                    कलयति विहितहुताशविकल्पम् ५॥ राधिका

പാഠഭേദം :-

नयनविषयमपि किसलयतल्पम्।

      कलयति विहितहुताशनकल्पम्  ॥५॥

त्यजति पाणितलेन कपोलम्

बालशशिनमिव सायमलोलम् ६॥ राधिका

हरिरिति हरिरिति जपति सकामम् ।

विरहविहितमरणेन निकामम् ॥ ७॥ राधिका

പാഠഭേദം :-

हरिरिति हरिरिति जपति सकामम्।

विरहविहितमरणेव निकामम् ॥७॥

श्रीजयदेवभणितमिति गीतम्

सुखयतु केशवपदमुपनीतम्   राधिका