Tuesday, 8 October 2019

സംസ്കൃത ദിനാഘോഷ പരിപാടി

Photo of release of a Malayalam translation of 'Sriramodantam', a Sanskrit kaavya, containing 190 Slokas, based on Ramayana, and further meant to teach the basics and essentials of Sanskrit grammar. I have translated it in verse form with stanzas of four lines with 8 letters in each line. Such a work is rare and uncommon if not unique . This was part of the 'Sanskrit day' celebration at Chinmaya mission college, Palakkad on 18th August.
ശ്രീ രാമോദന്തം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥം രാമായണകഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട കാവ്യത്തിന്റെ, ഞാൻ എഴുതിയ ശ്ളോകരൂപത്തിലുള്ള മലയാളം തർജ്ജമ വിശ്വസംസ്കൃതപ്രതിഷ്ഠാനം പാലക്കാട് നടത്തിയ സംസ്കൃത ദിനാഘോഷ പരിപാടിയിൽ വെച്ച് വിരമിച്ച സംസ്കൃത അദ്ധ്യാപികയും ഭക്തിപ്രഭാഷകയുമായ ശ്രീമതി പത്മജ തമ്പുരാൻ പ്രകാശനം ചെയ്തപ്പോൾ... സംസ്കൃത പണ്ഡിതനും വിരമിച്ച സംസ്കൃത അദ്ധ്യാപകനുമായ പ്രഫസർ സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു.

സെപ്റ്റംബർ 11

സെപ്റ്റംബർ 11
ലോകത്തെ നടുക്കിയ വൻ ഭീകരാക്രമണം അമേരിക്കയിൽ നടന്നത് ഈ ദിവസത്തിലായിരുന്നു.
സെപ്റ്റംബർ 11
ഞങ്ങൾ ഈ ദിവസം ഓർക്കുന്നത് മറ്റൊരു കാരണത്താലാണ്. ഞങ്ങളുടെ മകന്റെ വിവാഹം എട്ടു വർഷം മുമ്പ് ഈ ദിനത്തിലായിരുന്നു.
സെപ്റ്റംബർ 11
ഞങ്ങൾ ഈ ദിവസം ഓർക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഞങ്ങളുടെ വിവാഹം മുപ്പത്തിയാറ് വർഷം മുമ്പ് ഇതേ ദിനത്തിലായിരുന്നു.
സെപ്റ്റംബർ 11
ഈ വർഷം- 2019- ഈ ദിവസം ഞങ്ങൾ തിരുവോണം ആഘോഷിക്കുന്നതും ഈ ദിവസം തന്നെ.
എല്ലാവർക്കും ഞങ്ങളുടെ
"ഓണാശംസകൾ"
Come September!
September 11th.
World remembers this day of a great tragedy in the form of a terrorist activity in United States of America.
September 11th.
We remember this day for a totally different reason: my son got married this very same day eight years ago.
September 11th.
We remember this day for a yet another reason: we got married this very same day thirty six years ago.
September 11th.
This year-2019- we celebrate our grand Thiru Onam on this day...
A rare coincidence, isn't it?
Wishing you all a happy Onam!



കുഞ്ഞുണ്ണിമാഷ്

എന്റെ കുട്ടിക്കാലത്ത്, അതായത്, ഏതാണ്ട് അറുപതു വർഷങ്ങൾക്കു മുൻപ്, വലിയൊരു സ്വപ്നമായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു സ്ഥിരം പങ്തിയായിരുന്ന ബാലസംഘത്തിൽ അംഗമാവുക എന്നത്. പിൽക്കാലത്ത് മലയാള സാഹിത്യരംഗത്ത് പ്രശസ്തി നേടിയ അക്ബർ കക്കട്ടിൽ തുടങ്ങിയ പലരുടേയും അരങ്ങേറ്റം ബാലസംഘത്തിലൂടെയായിരുന്നു. സ്വന്തം കവിതയോ കഥയോ ഈ പേജിൽ അച്ചടിച്ചു വരിക എന്നത് ഞങ്ങളുടെയൊക്കെ സ്വപ്നമായിരുന്നു. ഈ പങ്തി കൈകാര്യം ചെയ്തിരുന്നത് ഒരു 'കുട്ടേട്ടൻ' ആയിരുന്നു. ഈ തൂലികാനാമത്തിനു പിറകിൽ മറഞ്ഞിരുന്ന കണിശക്കാരനും കർക്കശക്കാരനും എന്നാൽ സ്നേഹസമ്പന്നനും സരസഹൃദയനുമായ വ്യക്തി ആരാണെന്നത് ഞങ്ങൾക്ക് ഒട്ടും അറിയില്ലായിരുന്നു. പിന്നീടേറെക്കാലത്തിനു ശേഷമാണ് ഇദ്ദേഹം നമ്മുടെയൊക്കെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷ് ആയിരുന്നു എന്നറിയാൻ കഴിഞ്ഞത്.
സംഘത്തിന്റെ അംഗത്വകാർഡ് ഏതോ മൂലയിൽ പൊടിപിടിച്ചു കിടക്കുകയായിരുന്നു. അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഓർമ്മകൾ ഇന്നും മായാതെ നിൽക്കുന്നു. ഒരു തലമുറയുടെ സാഹിത്യാഭിരുചിയും ഭാവനാ വികാസവും വാർത്തെടുക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച മാതൃഭൂമി ബാലസംഘത്തിനു നന്ദി...
കുട്ടേട്ടന്, അല്ല, കുഞ്ഞുണ്ണിമാഷ്ക്ക് നന്ദി!